Narayaneeyam - Dasakam 100
ദശകം 0100
http://ramayanam.guruvayoor.com/Sree%20Narayaneeyam/100%20Narayaneeyam.mp3
4 m 10 s
100 Narayaneeyam
100
100.1
अग्रे पश्यामि
तेजो निबिडतरकलायावलीलोभनीयं
पीयूषाप्लावितोऽहं
तदनु तदुदरे दिव्यकैशोरवेषम् ।
तारुण्यारम्भरम्यं
परमसुखरसास्वादरोमाञ्चिताङ्गै-
रावीतं
नारदाद्यैर्विलसदुपनिषत्सुन्दरीमण्डलैश्च ॥१॥
100.2
नीलाभं कुञ्चिताग्रं
घनममलतरं संयतं चारुभङ्ग्या
रत्नोत्तंसाभिरामं
वलयितमुदयच्चन्द्रकै: पिञ्छजालै: ।
मन्दारस्रङ्निवीतं
तव पृथुकबरीभारमालोकयेऽहं
स्निग्धश्वेतोर्ध्वपुण्ड्रामपि
च सुललितां फालबालेन्दुवीथीम् ॥२
100.3
हृद्यं पूर्णानुकम्पार्णवमृदुलहरीचञ्चलभ्रूविलासै-
रानीलस्निग्धपक्ष्मावलिपरिलसितं
नेत्रयुग्मं विभो ते ।
सान्द्रच्छायं
विशालारुणकमलदलाकारमामुग्धतारं
कारुण्यालोकलीलाशिशिरितभुवनं
क्षिप्यतां मय्यनाथे ॥३॥
100.4
उत्तुङ्गोल्लासिनासं
हरिमणिमुकुरप्रोल्लसद्गण्डपाली-
व्यालोलत्कर्णपाशाञ्चितमकरमणीकुण्डलद्वन्द्वदीप्रम्
।
उन्मीलद्दन्तपङ्क्तिस्फुरदरुणतरच्छायबिम्बाधरान्त:-
प्रीतिप्रस्यन्दिमन्दस्मितमधुरतरं
वक्त्रमुद्भासतां मे ॥४॥
100.5
बाहुद्वन्द्वेन
रत्नोज्ज्वलवलयभृता शोणपाणिप्रवाले-
नोपात्तां
वेणुनाली प्रसृतनखमयूखाङ्गुलीसङ्गशाराम् ।
कृत्वा
वक्त्रारविन्दे सुमधुरविकसद्रागमुद्भाव्यमानै:
शब्दब्रह्मामृतैस्त्वं
शिशिरितभुवनै: सिञ्च मे कर्णवीथीम् ॥५॥
100.6
उत्सर्पत्कौस्तुभश्रीततिभिररुणितं
कोमलं कण्ठदेशं
वक्ष:
श्रीवत्सरम्यं तरलतरसमुद्दीप्रहारप्रतानम् ।
नानावर्णप्रसूनावलिकिसलयिनीं
वन्यमालां विलोल-
ल्लोलम्बां
लम्बमानामुरसि तव तथा भावये रत्नमालाम् ॥६॥
100.7
अङ्गे
पञ्चाङ्गरागैरतिशयविकसत्सौरभाकृष्टलोकं
लीनानेकत्रिलोकीविततिमपि
कृशां बिभ्रतं मध्यवल्लीम् ।
शक्राश्मन्यस्ततप्तोज्ज्वलकनकनिभं
पीतचेलं दधानं
ध्यायामो
दीप्तरश्मिस्फुटमणिरशनाकिङ्किणीमण्डितं त्वां ॥७॥
100.8
ऊरू चारू तवोरू
घनमसृणरुचौ चित्तचोरौ रमाया:
विश्वक्षोभं
विशङ्क्य ध्रुवमनिशमुभौ पीतचेलावृताङ्गौ ।
आनम्राणां
पुरस्तान्न्यसनधृतसमस्तार्थपालीसमुद्ग-
च्छायं
जानुद्वयं च क्रमपृथुलमनोज्ञे च जङ्घे निषेवे ॥८॥
100.9
मञ्जीरं
मञ्जुनादैरिव पदभजनं श्रेय इत्यालपन्तं
पादाग्रं
भ्रान्तिमज्जत्प्रणतजनमनोमन्दरोद्धारकूर्मम् ।
उत्तुङ्गाताम्रराजन्नखरहिमकरज्योत्स्नया
चाऽश्रितानां
सन्तापध्वान्तहन्त्रीं
ततिमनुकलये मङ्गलामङ्गुलीनाम् ॥९॥
100.10
योगीन्द्राणां त्वदङ्गेष्वधिकसुमधुरं
मुक्तिभाजां निवासो
भक्तानां
कामवर्षद्युतरुकिसलयं नाथ ते पादमूलम् ।
नित्यं
चित्तस्थितं मे पवनपुरपते कृष्ण कारुण्यसिन्धो
हृत्वा
निश्शेषतापान् प्रदिशतु परमानन्दसन्दोहलक्ष्मीम् ॥१०॥
100.11
अज्ञात्वा ते
महत्वं यदिह निगदितं विश्वनाथ क्षमेथा:
स्तोत्रं
चैतत्सहस्रोत्तरमधिकतरं त्वत्प्रसादाय भूयात् ।
द्वेधा
नारायणीयं श्रुतिषु च जनुषा स्तुत्यतावर्णनेन
स्फीतं
लीलावतारैरिदमिह कुरुतामायुरारोग्यसौख्यम् ॥११॥
100.1
agre paśyāmi tejo nibida-tara-kalāyāvalī-lohyanīyaṁ
pīyūṣāplāvito'haṁ tad
anu tad udare divya-kaishora-veṣam |
tāruṇyārambharyaṁ parama-sukha-rasāsvāda-romāñcitāṅgai-
rāvītaṁ nāradādyair
vilasatu-paniṣat-sundarī-maṇḍalaiś ca ||1||
100.2
nīlābhaṁ kuñcitāgraṁ
ghana-mamalataraṁ saṁyataṁ cāru-bhaṅgyā
ratnotsaṅsābhirāmaṁ valayita-mudaya-cchandra-kaiḥ piñchajālaiḥ |
mandāra-sraṅnivītaṁ tava pṛthuka-barī-bhāramālokaye'haṁ
snigdha-śvetor
dhvapuṇḍrām api
ca sulalitāṁ phāla-bālendu-vīthīm ||2||
100.3
hṛdyaṁ pūrṇānukampārṇava-mṛdula-harī-chañcalabhṛū-vilāsai-
rānīla-sniḡdha-pakṣmāvali-parilasitaṁ netra-yugmaṁ vibho
te |
sāndra-cchāyaṁ viśālāruṇa-kamala-dalākāra-māmuḡdhatāraṁ
kāruṇyālokālīlāśiśiritabhuvanaṁ kṣipyatāṁ mayy anāthe ||3||
100.4
uttuṅgollāsināsaṁ harimaṇi-mukura-prollasat-gaṇḍa-pālī-
vyālolat-karṇa-pāśāñcitam akara-maṇī-kuṇḍala-dvandvadīpram |
unmīlad-danta-paṅkti-sphura-daruṇa-tara-cchāya-bimbādhara-antaḥ-
prīti-prasyandimandasmita-madhura-taraṁ vaktramudbhāsatāṁ me ||4||
100.5
bāhu-dvandvena
ratnojjvala-valaya-bhṛtā śoṇa-pāṇi-pravāle-
nopāttāṁ veṇu-nālī prasṛta-nakha-mayūkhāṅgulīsaṅga-śārām |
kṛtvā vaktrāravinde
sumadhura-vikasadrāgamudbhāvyamānaiḥ:
śabdabrahmāmṛtaiḥ tvaṁ śiśiritabhuvanaiḥ siñca me karṇavīthīm ||5||
100.6
utsarpat-kaustubha-śrī-tatibhiraruṇitaṁ komalaṁ kaṇṭha-deśaṁ
vakṣaḥ śrī-vatsa-ramyaṁ
tarala-tara-samuddīpra-hāra-pratānam |
nānāvarṇa-prasūnāvali-kisalayinīṁ vanya-mālāṁ vilol-
lambāṁ lambamānāmurasi
tava tathā bhāvaye ratnamālām ||6||
100.7
aṅge pañcāṅga-rāgairatiśaya-vikasat-saurabhā-kṛṣṭa-lokaṁ
līnānekatri-lokīvitatimapi
kṛśāṁ bibhrataṁ madhyavallīm ||
śakrāśmanyas-taptoddhvajaḷa-kanakānibhaṁ pītacelaṁ dadhānaṁ
dhyāyāmo dīptaraśmisphuṭamaṇiraśanākiṅkiṇīmaṇḍitaṁ tvāṁ ||7||
100.8
ūrū cārū tavōrū ghana-maśṛṇarucāu citta-corau ramāyā:
viśvakṣōbhaṁ viśaṅkya dhruvamaniśamubhau pītacelāvṛtāṅgau |
ānamrāṇāṁ purastānnyasanadhṛta-samastārthapālīsamudg-
cchāyaṁ jānudvayaṁ ca kramapṛthulamanojñe
ca jaṅghe niṣeve
||8||
100.9
mañjīraṁ mañjunādairiva
padabhajanaṁ śreya ityālapantaṁ
pādāgraṁ bhrāntimajjatpraṇata-janamano-mandaroddhāra-kūrmam ||
uttuṅgātāmrarājannakhara-himakara-jyōtsnayā cā'shritānāṁ
santāpadhvāntahantīṁ
tatimanukalaye maṅgalāmaṅgulīnām ||9||
100.10
yōgīndrāṇāṁ tvadaṅgeṣvadhika-madhuram
muktibhājāṁ nivāso
bhaktānāṁ kāmavarṣadyutarakisalayaṁ nātha te
pādamūlam ||
nityaṁ
cittasthitaṁ me pavanapura-pate kṛṣṇa kāruṇyasin-
dhō hṛtvā niśśeṣatāpānpradiśatu paramānanda-sandōha-lakṣmīm ||10||
100.11
ajñātvā te mahatvaṁ yadiha
nigaditaṁ viśvanātha kṣamethā:
stōtraṁ caitatsahasrōttaramadhikataraṁ tvatprasādāya bhūyāt |
dvēdhā nārāyaṇīyaṁ śrutisu
ca januṣā stutyatāvarṇanena
sphītaṁ līlāvatārairidam
iha kurutāmāyurārōgyasaukhyam ||11||
നാരായണീയം
– ദശകം 100
ഭഗവാന്റെ
കേശാദിപാദം
നാരായണീയം 100.1
അഗ്രേ പശ്യാമി
തേജോ നിബിഡതരകലാ-
യാവലീലോഭനീയം
പീയൂഷാപ്ലാവിതോഽഹം
തദനു തദുദരേ
ദിവ്യകൈശോരവേഷം
।
താരുണ്യാരംഭരമ്യം
പരമസുഖരസാ-
സ്വാദരോമാഞ്ചിതാങ്ഗൈ:
ആവീതം
നാരദാദ്യൈ: വിലസദുപനിഷത്
സുന്ദരീമണ്ഡലൈശ്ച
॥ 1॥
കാണുന്നൂ ഇടതൂർന്നുതിങ്ങിയുലാവും
കായാമ്പൂക്കളൊത്തു ചേർന്നപോൽ പ്രോജ്വല പ്രഭാപൂരം! കൺമുന്നിൽ ഹാ! ഹാ!
അഭൌമമാ അമൃതപ്രവാഹത്തിലാമഗ്നമായ്
നിൽപ്പൂ മനം.
നീലാഭ തിങ്ങിത്തിളങ്ങുമാ
തേജ:പുഞ്ഛത്തിൻ നടുവിലായ്
കാണുന്നൂ കമനീയമാം
ദിവ്യബാലകരൂപം മനോഹരം.
ബ്രഹ്മാനന്ദരസത്തിൽ
മുങ്ങിമുഴുകി നരദാദിമുനിമാരതാ
ചുറ്റിലും നിൽക്കുന്നൂ രോമാഞ്ചപുളകംപൂണ്ട
ദേഹമോടെ;
ആ ദിവ്യപ്രഭ ചൂഴ്ന്നു
വിലസുന്നൂ ഉപനിഷത് സുന്ദരിക്കൂട്ടവും.
നാരായണീയം 100.2
നീലാഭം
കുഞ്ചിതാഗ്രം ഘനമമലതരം
സംയതം ചാരുഭംഗ്യാ
രത്നോത്തംസാഭിരാമം
വലയിതമുദയ-
ച്ചന്ദ്രകൈ:
പിഞ്ഛജാലൈ: ।
മന്ദാരസ്രങ്നിവീതം
തവ പൃഥുകബരീ-
ഭാരമാലോകയേഹം
സ്നിഗ്ധ ശ്വേതോർദ്ധ്വ
പുണ്ഡ്രാം അപി ച സുലളിതാം
ഫാലബാലേന്ദുവീഥീം
॥ 2 ॥
നീലാഭയാർന്നറ്റം
ചുരുണ്ടും ഇടതൂർന്നു
ഭംഗിയിൽ
മാടിക്കെട്ടിയൊതുക്കി വച്ച
നിർമ്മലമാം തിരുമുടിയിൽ
ഭംഗിയായ്
മണികൾ കെട്ടിയൊരുക്കിയും,
വർണ്ണസുന്ദര
മയിൽപ്പീലികൾ അഴകൊടു
തിരുകിക്കെട്ടിയും
മന്ദാരപ്പൂ കോർത്തിണക്കി
ഭംഗിയായ് ചുറ്റിവച്ചും
അലങ്കരിച്ചതാം മുടിച്ചാർത്ത്
കാണുന്നു ഞാൻ.
പിന്നെ ഗോപിക്കുറിയാഭയേറ്റിത്തിളങ്ങും
വെളുത്ത
നെറ്റിയാം ബാലേന്ദുവും
ദർശിക്കുന്നു ഞാൻ.
നാരായണീയം 100.3
ഹൃദ്യം പൂർണാനുകമ്പാർണവമൃദുലഹരീ-
ചഞ്ചലഭ്രൂവിലാസൈ:
ആനീലസ്നിഗ്ധപക്ഷ്മാവലി
പരിലസിതം
നേത്രയുഗ്മം
വിഭോ തേ ।
സാന്ദ്രച്ഛായം
വിശാലാരുണ കമലദലാ-
കാരമാമുഗ്ധതാരം
കാരുണ്യാലോകലീലാ
ശിശിരിതഭുവനം
ക്ഷിപ്യതാം മയി
അനാഥേ ॥3॥
കാരുണ്യപൂരത്തിൻ കേദാരമാം
കടലിലെയലകൾ
പോലിളകും അതിഹൃദ്യമാം പുരികക്കൊടികളും,
സ്നിഗ്ധസുന്ദരമാം
കൺപോളകളിൽ നീല പ്രഭയായ്
പ്രശോഭിക്കും കൺപീലികളും,
അരുണനിറത്തിലഴകൊടു പ്രശോഭയാർന്നു സാന്ദ്രം വിസ്താരമേറും താമരപ്പൂവിതൾ
തോൽക്കും കൃഷ്ണമണികളും,
കാരുണ്യാധിരേകപൂരം
ലോകങ്ങളെ കുളുർപ്പിക്കും
നോട്ടത്തിനാൽ വിലസുമിരു
കൺകളും, ഈ അനാഥനിൽ
പതിപ്പിക്കേണമേ വിഭോ!
നാരായണീയം 100.4
ഉത്തുംഗോല്ലാസിനാസം
ഹരിമണിമുകുര-
പ്രോല്ലസദ്ഗണ്ഡപാളീ-
വ്യാലോലത്കർണ പാശാഞ്ചിത
മകരമണീ
കുണ്ഡലദ്വന്ദ്വദീപ്രം
।
ഉന്മീലദ്ദന്തപങ്ക്തി
സ്ഫുരദരുണതര-
ച്ഛായബിംബാധരാന്ത:-
പ്രീതിപ്രസ്യന്ദി
മന്ദസ്മിതമധുരതരം
വക്ത്രമുദ്ഭാസതാം
മേ ॥ 4॥
നീണ്ടുയർന്നു പ്രശോഭിക്കും
നാസികയാലും,
കാതുകളിലെ മകരകുണ്ഡലങ്ങൾ
തിളങ്ങി
നിഴലിക്കും
ഇന്ദ്രനീലക്കൽ കണ്ണാടിപോൽ വിളങ്ങും കവിൾത്തടങ്ങളാലും, ശുഭ്രദന്താവലീകാന്തിയാൽ
പ്രകാശമാനമായ്, തൊണ്ടിപ്പഴംപോൽ ചുവന്നു
തുടുത്ത
ചുണ്ടുകൾക്കുള്ളിൽ നിന്നുമൂറും
സംപ്രീതിതൻ നറുപുഞ്ചിരിയായാലും,
കുളുർത്ത്
വിലസും അങ്ങേ
മുഖമെനിക്ക് തെളിഞ്ഞുള്ളിൽ
കാണുമാറാകണേ! കൃഷ്ണാ! ഭഗവാനേ!
നാരായണീയം 100.5
ബാഹുദ്വന്ദ്വേന
രത്നോജ്ജ്വലവലയഭൃതാ
ശോണപാണിപ്രവാലേ-
നോപാത്താം
വേണുനാലീ പ്രസൃതനഖമയൂ-
ഖാംഗുലീസംഗസാരാം
।
കൃത്വാ
വക്ത്രാരവിന്ദേ സുമധുരവികസദ്
രാഗമുദ്ഭാവ്യമാനൈ:
ശബ്ദബ്രഹ്മാമൃതൈസ്ത്വം
ശിശിരിതഭുവനൈ:
സിഞ്ച മേ കർണവീഥീം
॥ 5॥
രത്നക്കല്ലുകളഴകൊടു
പതിപ്പിച്ചു വെട്ടിത്തിളങ്ങും
കൈവളകൾ അണിഞ്ഞ ചെമ്പവിഴത്തിനൊക്കും
കൈപ്പടമുള്ള കരങ്ങളിലെ
വിരൽനഖകാന്തി
നിറങ്ങളേറെ വിതാനിച്ചു ചാർത്തിയോരോടക്കുഴൽ
കണ്ണാടിപോൽ തിളങ്ങും
താമരക്കവിളിൽ ചേർത്തു
പിടിച്ചും
മധുരമധുരങ്ങളാം രാഗങ്ങൾ വിസ്തരിച്ചും
അങ്ങിൽ നിന്നു
സോല്ലാസമുതിരും വേണുഗാനമാം ശബ്ദബ്രഹ്മാമൃതത്താലെൻ കർണപുടങ്ങളാകവേ
കുളുർക്കെ നനഞ്ഞു കുതിരാനിടയാവണേ,
പ്രഭോ!
നാരായണീയം 100.6
ഉത്സർപത് കൌസ്തുഭശ്രീതതിഭി
രരുണിതം
കോമളം
കണ്ഠദേശം
വക്ഷ: ശ്രീവത്സരമ്യം
തരലതരസമു-
ദ്ദീപ്രഹാരപ്രതാനം
।
നാനാവർണ പ്രസൂനാവലി
കിസലയിനീം
വന്യമാലാം
വിലോല-
ല്ലോലംബാം ലംബമാനാമുരസി
തവ തഥാ
ഭാവയേ
രത്നമാലാം ॥ 6॥
കൌസ്തുഭരത്നപ്രഭയാൽ ചെന്നിറം
വീശിത്തിളങ്ങും മൃദുലമാം
കഴുത്തിൻ ശോഭയും,
ശ്രീവൽസം അഴകേറ്റി,
ഇളകിയാടുമനേകം
മുത്തുമണി മാലകളാൽ
പ്രശോഭിക്കും മാറിടവും,
തേനുണ്ണാൻ വെമ്പിയെത്തും
വണ്ടിനങ്ങൾ
ചുറ്റിപ്പറക്കും നാനാവർണങ്ങളിൽ
നറുപുഷ്പങ്ങളും
തളിരിലകളും ചേർത്തു കോർത്തൊരുക്കി
അങ്ങേ മാറിടത്തിലഴകാർന്നു
തൂങ്ങിക്കിടക്കും
വനമാലയും, കൂട്ടത്തിലാ ദിവ്യമാം
രത്നമാലയും
ഭഗവൻ! ഭാവനയിൽ കണ്ടോട്ടെ
ഞാൻ.
നാരായണീയം 100.7
അംഗേ പഞ്ചാംഗ രാഗൈ:
അതിശയവികസത്
സൌരഭാകൃഷ്ടലോകം
ലീനാനേകത്രിലോകീ
വിതതിമപി കൃശാം
ബിഭ്രതം
മധ്യവല്ലീം ।
ശക്രാശ്മന്യസ്ത
തപ്തോജ്ജ്വല കനകനിഭം
പീതചേലം ദധാനം
ധ്യായാമോ ദീപ്തരശ്മി
സ്ഫുടമണിരശനാ
കിങ്കിണീമണ്ഡിതം
ത്വാം ॥ 7॥
ഹരിചന്ദനാദി ലേപങ്ങൾ തിരുമേനിയിലണിഞ്ഞതിൻ
സൌരഭ്യമെല്ലാടവും പരത്തി
സകലജനത്തെയും
സമാകർഷിച്ചും, സകലലോകങ്ങളേയും
ഉള്ളിൽ
വഹിച്ചെന്നാലും ഇടയൊതുങ്ങി
സുന്ദരമാം
അണിവയറോടുകൂടി വിലസി
വിളങ്ങിയും,
ഇന്ദ്രനീലക്കല്ലിൻമേൽ ഉരുകിയ
സ്വർണ്ണപ്പാളി
ഞൊറിഞ്ഞു പൊതിഞ്ഞപോൽ മഞ്ഞപ്പട്ടുടുത്തും,
രത്നപ്രഭാരശ്മികൾ വെട്ടിത്തിളങ്ങും
അരഞ്ഞാണിൽ കിങ്കിണികൾ ചാർത്തിയതുമാം
അങ്ങേ സ്വരൂപത്തെ
ധ്യാനിക്കുന്നു ഞാൻ.
നാരായണീയം 100.8
ഊരൂ ചാരൂ
തവോരൂ ഘനമസൃണരുചൌ
ചിത്തചോരൌ
രമായാ:
വിശ്വക്ഷോഭം
വിശങ്ക്യ ധ്രുവമനിശമുഭൌ
പീതചേലാവൃതാംഗൌ
।
ആനമ്രാണാം
പുരസ്താന്ന്യസന ധൃതസമ-
സ്താർത്ഥ പാളീസമുദ്ഗച്ഛായം
ജാനുദ്വയം ച
ക്രമപൃഥുലമനോജ്ഞേ
ച ജംഘേ നിഷേവേ
॥ 8॥
ലക്ഷ്മീദേവിതൻ
മനം കവരും ചാരുതയാർന്നു
തുടുത്തു
വിസ്തരം പ്രശോഭമാം രൂപഭംഗിയാൽ
ത്രിലോകസുന്ദരിമാർക്കുണ്ടാവാം
വിഭ്രമമതിനാൽ
എന്നപോൽ
മഞ്ഞപ്പട്ടാലെപ്പോഴും മറച്ചുവച്ചതാം
അങ്ങേ തുടക്കാമ്പുകളും,
ശരണം പണിയാനെത്തും
സാധകർക്ക്
മുന്നിൽ വയ്ക്കാൻ പുരുഷാർത്ഥങ്ങൾ
നാലും
സമ്യക്കായ് വച്ച ചെപ്പുകളാം കാൽമുട്ടുകളും
മേലോട്ടു
നന്നായ് തടിച്ചു മനോഹരമായി വിളങ്ങുമങ്ങേ
മുഴങ്കാലുകളും
ഭജിക്കുന്നു ഞാനെന്നുള്ളിൽ വിഭോ!
നാരായണീയം 100.9
മഞ്ജീരം
മഞ്ജുനാദൈരിവ പദഭജനം
ശ്രേയ
ഇത്യാലപന്തം
പാദാഗ്രം
ഭ്രാന്തിമജ്ജത് പ്രണതജനമനോ
മന്ദരോദ്ധാരകൂർമം
।
ഉത്തുംഗാ താമ്രരാജന്നഖര
ഹിമകര-
ജ്യോത്സ്നയാ
ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം
തതിമനുകലയേ
മംഗലാമംഗുലീനാം
॥ 9 ॥
ശ്രേയം ഭഗവദ് ഭജനമേയെന്നു
നിതരാം പാടുന്നപോൽ
ശ്രവണമോഹനം കിലുങ്ങുമങ്ങേ
കാൽച്ചിലമ്പുകളേയും
മായാമോഹജലധിയിലാണ്ടുമുങ്ങിക്കിടക്കും
ഭക്തമനമാം
മന്ദരത്തെ
ഉയർത്തിക്കൊണ്ടുവരും ആമയെന്നപോൽ
ഏകശരണമാകും അങ്ങേ
പാദാഗ്രങ്ങൾ രണ്ടും
കാൽനഖങ്ങളായി പ്രശോഭിച്ചവയുടെ
ചാന്ദ്രപ്രഭതൻ
അരുണാഭയാൽ ഭക്തദുഖമാം
ഇരുട്ടിനെയില്ലാതാക്കും
മംഗളകരമാ തൃക്കാൽവിരൽകളും
ധ്യാനിക്കുന്നു ഞാൻ
നാരായണീയം 100.10
യോഗീന്ദ്രാണാം
ത്വദംഗേഷ്വധികസുമധുരം
മുക്തിഭാജാം
നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം
നാഥ തേ
പാദമൂലം ।
നിത്യം
ചിത്തസ്ഥിതം മേ പവനപുരപതേ
കൃഷ്ണ
കാരുണ്യസിന്ധോ
ഹൃത്വാ
നിശ്ശേഷതാപാന്‍ പ്രദിശതു പരമാ-
നന്ദസന്ദോഹലക്ഷ്മീം
॥ 10 ॥
യോഗീന്ദ്രൻമാർക്കേറ്റമാനന്ദരസമേകുന്നൂ
ഭഗവദംഗങ്ങളിൽ വച്ചങ്ങേ
തൃക്കാലടിദ്വയം
അവർക്കാ പാദങ്ങൾതന്നെ
നിത്യധ്യാനസ്വരൂപം.
സംസാരത്തിൽനിന്നു
മുക്തരായ് സായൂജ്യമാർന്ന
ഭാഗ്യശാലികൾക്കവ തന്നെ സ്വന്തം
ഗൃഹം.
ഭക്തർക്കായ് അഭീഷ്ടങ്ങൾ അളവില്ലാതെ
പൊഴിക്കും
കൽപ്പവൃക്ഷത്തളിരുകളാണാ ചരണകമലങ്ങൾ.
കൃഷ്ണാ, ഗുരുവായൂരപ്പാ,
കാരുണ്യസിന്ധോ !
ധ്യാനസ്വരൂപമായെപ്പോഴും എന്നുള്ളിൽ
വിരാജിക്കും അങ്ങേ
തൃക്കാലടികളെന്റെ
ദുഖങ്ങളെയെല്ലാം നീക്കി
സമൂലം,
സച്ചിദാനന്ദസുഖം നൽകേണമേ
വിഭോ!
നാരായണീയം 100.11
അജ്ഞാത്വാ തേ
മഹത്വം യദിഹ നിഗദിതം
വിശ്വനാഥ
ക്ഷമേഥാ:
സ്തോത്രം ചൈതത്
സഹസ്രോത്തരമധികതരം
ത്വത്പ്രസാദായ
ഭൂയാത് ।
ദ്വേധാ
നാരായണീയം ശ്രുതിഷു ച ജനുഷാ
സ്തുത്യതാവർണനേന
സ്ഫീതം
ലീലാവതാരൈ: ഇദമിഹ കുരുതാം
ആയുരാരോഗ്യസൌഖ്യം
॥ 11 ॥
അറിവില്ലായ്മയാൽ ഞാനങ്ങേ
മഹത്വം
കീർത്തിച്ചൂ നീണ്ടതാമീ സ്തോത്രത്തിലൂടെ.
അറിയാനാർക്കാവുമങ്ങേ
മഹത്വം ദയാനിധേ!
എവമെൻ ജല്പനങ്ങൾ ക്ഷമിച്ചാലും
വിശ്വനാഥാ!
ആയിരം
ശ്ലോകങ്ങളേക്കാളധികമുള്ളതാം
ഈ സ്തുതിയാൽ
അവിടുന്നെന്നിൽ
പ്രസാദിച്ചനുഗ്രഹം നൽകേണമേ!
നാരായണനായ നിന്നെ
സ്തുതിച്ചു, പേരിൽ
നാരായണനായ ഞാൻ നാരായണീയത്തിലൂടെ.
വേദോപനിഷത്തുകൾ
വർണ്ണിക്കുന്നു
ഭവദ് മഹിമകൾ നന്നായതിനാൽ
ഭഗവദ്
ലീലാവതാരകഥകൾ പറയുന്നു
ഞാനും!
ആരീ സ്തോത്രം
പഠിക്കുന്നു, കേൾക്കുന്നു
അവർക്കെല്ലാം ദീർഘമാം
ആയുസ്സുണ്ടാവട്ടെ!
ആരോഗ്യസൌഖ്യവും മോക്ഷസിദ്ധിയും
!
No comments:
Post a Comment