Thursday, April 4, 2024

Narayaneeyam - Dasakam 96

Narayaneeyam - Dasakam 96

ദശകം 096 

http://ramayanam.guruvayoor.com/Sree%20Narayaneeyam/096%20Narayaneeyam.mp3

4  m 10 s  

Narayaneeyam 96

ജഗദ് വിഭൂതികളും ജ്ഞാനകർമ്മഭക്തിയോഗങ്ങളും

96.1

त्वं हि ब्रह्मैव साक्षात् परमुरुमहिम

न्नक्षराणामकार-

स्तारो मन्त्रेषु राज्ञां मनुरसि मुनिषु

त्वं भृगुर्नारदोऽपि ।

प्रह्लादो दानवानां पशुषु च सुरभि:

पक्षिणां वैनतेयो

नागानामस्यनन्तस्सुरसरिदपि च

स्रोतसां विश्वमूर्ते ॥१॥.

 

tvaṃ hi brahmaiva sākṣāt paramurumahima

nnakṣarānāmakāra-

stāro mantreṣu rājñāṃ manurasi muniṣu

tvaṃ bhṛgurnārado'pi

prahlādo dānavānāṃ paśuṣu ca surabhiḥ

pakiṇāṃ vainateyo

nāgānāmasyanantas-surasaridapi ca

srotasāṃ viśvamūrte ||1||.

 

ത്വം ഹി ബ്രഹ്മൈവ സാക്ഷാത് പരമുരുമഹിമൻ

അക്ഷരാണാമകാര:

താരോ മന്ത്രേഷു രാജ്ഞാം മനുരസി മുനിഷു

ത്വം ഭൃഗുർന്നാരദോഽപി

പ്രഹ്ലാദോ ദാനവാനാം പശുഷു ച സുരഭി:

പക്ഷിണാം വൈനതേയോ

നാഗാനാമസ്യനന്ത: സുരസരിദപി ച

സ്രോതസാം വിശ്വമൂർത്തേ 1.

 

നിരതിശയമാം ഐശ്വര്യമാർന്നു വിശ്വമായ് വിളങ്ങും

ഭഗവാനേ, അവിടുന്നാണു പ്രത്യക്ഷമാം പരബ്രഹ്മം!

അക്ഷരങ്ങളിൽ അകാരവും, മന്ത്രങ്ങളിൽ ഓങ്കാരവും,

രാജാക്കന്മാരിൽ മനുവും, അവിടുന്നുതന്നെയാകുന്നു!

മുനിമാരിൽ ഭൃഗുവും നാരദനും, ദാനവരിൽ പ്രഹ്ലാദനും

പശുക്കളിൽ കാമധേനുവും പക്ഷികളിൽ ഗരുഡനും

നാഗങ്ങളിലനന്തനും നദികളിൽ ഗംഗയുമങ്ങുതന്നെ!

 

96.2

ब्रह्मण्यानां बलिस्त्वं क्रतुषु च जपय

ज्ञोऽसि वीरेषु पार्थो

भक्तानामुद्धवस्त्वं बलमसि बलिनां

धाम तेजस्विनां त्वम् ।

नास्त्यन्तस्त्वद्विभूतेर्विकसदतिशयं

वस्तु सर्वं त्वमेव

त्वं जीवस्त्वं प्रधानं यदिह भवदृते

तन्न किञ्चित् प्रपञ्चे ॥२॥

 

brahmayānāṃ balistvaṃ kratuṣu ca japaya

jño'si vīreṣu pārtho

bhaktānāmuddhavastvaṃ balamasi balinā

dhāma tejasinām tvam

nāstyantasyadvibhūtervikasadatiśayam

vastu sarvamtvameva

tvaṃ jīvastvaṃ pradhānaṃ yadiha bhavadṛte

tanna kiñcit prapañce ||2||

 

ബ്രഹ്മണ്യാനാം ബലിസ്ത്വം ക്രതുഷു ച ജപയ

ജ്ഞോഽസി വീരേഷു പാർത്ഥോ

ഭക്താനാമുദ്ധവസ്ത്വം ബലമസി ബലിനാം

ധാമ തേജസ്വിനാം ത്വം

നാസ്ത്യന്തസ്ത്വദ്വിഭൂതേർവികസദതിശയം

വസ്തു സർവ്വം ത്വമേവ

ത്വം ജീവസ്ത്വം പ്രധാനം യദിഹ ഭവദൃതേ

തന്ന കിഞ്ചിത് പ്രപഞ്ചേ  2

 

മഹാബ്രാഹ്മണരിലങ്ങു മഹാബലി, യജ്ഞങ്ങളിൽ ജപം,

വീരന്മാരിലർജുനൻ, ഭക്തോത്തമരിലുദ്ധവനുമങ്ങുതാൻ.

കരുത്തരിലെ ബലമാണങ്ങു, തേജസ്സികളിലെ ഗാംഭീര്യവും.

നിരതിശയപ്രശോഭം സർവ്വവുമങ്ങേയനന്ത വിഭൂതികൾ!

ജീവികളിലെ ജീവനാം പുരുഷനും, പ്രധാനനാം പ്രകൃതിയും

സർവ്വവുമങ്ങാണ,വിടുന്നല്ലാതെയില്ല വിശ്വത്തിലൊന്നുമേ!   

 

96.3

धर्मं वर्णाश्रमाणां श्रुतिपथविहितं

त्वत्परत्वेन भक्त्या

कुर्वन्तोऽन्तर्विरागे विकसति शनकै:

सन्त्यजन्तो लभन्ते ।

सत्तास्फूर्तिप्रियत्वात्मकमखिलपदा

र्थेषु भिन्नेष्वभिन्नं

निर्मूलं विश्वमूलं परममहमिति

त्वद्विबोधं विशुद्धम् ॥३॥

 

dharmaṃ varṇāśramānāśrutipathavihitam

tvatparatvena bhaktyā

kurvanto'ntarvirāge vikasati śanakaiḥ

santyajanto labhante

sattāsphūrtipriyatvātmakamakhilapadā

rtheṣu bhinneṣvabhinna

nirmūlaṃ viśvamūlaṃ paramamahamiti

tvadvibodhaṃ viśuddham ||3||

 

ധർമ്മം വർണാശ്രമാണാം ശ്രുതിപഥവിഹിതം

ത്വത്പരത്വേന ഭക്ത്യാ

കുർവന്തോന്തർവിരാഗേ വികസതി ശനകൈ:

സന്ത്യജന്തോ ലഭന്തേ

സത്താസ്ഫൂർത്തിപ്രിയത്വാത്മകമഖിലപദാ

ർത്ഥേഷു ഭിന്നേഷ്വഭിന്നം

നിർമ്മൂലം വിശ്വമൂലം പരമമഹമിതി

ത്വദ്വിബോധം വിശുദ്ധം 3

 

വേദമാർഗ്ഗപ്രകാരം നാലു വർണ്ണങ്ങളിലുമുള്ളവരവരുടെ

ജീവിതത്തിൽ നാലാശ്രമങ്ങളിലും സ്വകർമ്മങ്ങൾ ചെയ്തു

ജീവിക്കുമ്പോളവരിൽ താനേയുണ്ടാവുന്നു ഭക്തിയുമവരുടെ

ജീവിതതലം പോലെ വിഷയാസക്തി നാശവും ക്രമത്തിൽ.

ഏവം വൈരാഗ്യത്തിൻ വികാസം പക്വമാവുമ്പോളവരെല്ലാ

കർമ്മധർമ്മങ്ങളും യഥാവിഥിയുപേക്ഷിച്ചവയിലൊട്ടാതെ

സത്യപ്രിയമാനന്ദസ്വരൂപമാമങ്ങും വെവ്വേറെ കാണപ്പെടും

വസ്തുക്കളുമഭിന്നമാണെന്ന ബോധത്തിലഭിരമിച്ചിടുന്നു.

അഹേതുകമെങ്കിലും, ഞാൻ വിശ്വഹേതു, വിശുദ്ധനതിമഹത്താം

ഞാൻ തന്നെയാണങ്ങെന്നുള്ള തത്വബോധമങ്കുരിക്കുന്നു,     

96.4

ज्ञानं कर्मापि भक्तिस्त्रितयमिह भवत्

प्रापकं तत्र ताव-

न्निर्विण्णानामशेषे विषय इह भवेत्

ज्ञानयोगेऽधिकार: ।

सक्तानां कर्मयोगस्त्वयि हि विनिहितो

ये तु नात्यन्तसक्ता:

नाप्यत्यन्तं विरक्तास्त्वयि च धृतरसा

भक्तियोगो ह्यमीषाम् ॥४॥

 

ānaṃ karmāpi bhaktistritayamiha bhavat

prāpakaṃ tatra tāv-

nirviṇṇānāmaśeṣe viṣaya iha bhet

ānayoge'dhikāraḥ

saktānāṃ karmayogastvayi hi viṇihito

ye tu nātyantasaktā

nāpyatyantaṃ viraktāstvayi ca dhtarasā

bhaktiyogo hyamīṣām ||4||

 

ജ്ഞാനം കർമ്മാപി ഭക്തിസ്ത്രിതയമിഹ ഭവത്

പ്രാപകം തത്ര താവൻ

നിർവിണ്ണാനാമശേഷേ വിഷയ ഇഹ ഭവേത്

ജ്ഞാനയോഗേഽധികാര:

സക്താനാം കർമ്മയോഗസ്ത്വയി ഹി വിനിഹിതോ

യേ തു നാത്യന്തസക്താ:

നാപ്യത്യന്തം വിരക്താസ്ത്വയി ച ധൃതരസാ

ഭക്തിയോഗോ ഹ്യമീഷാം 4

 

ജ്ഞാനമാർഗ്ഗം, കർമ്മമാർഗ്ഗം, ഭക്തിമാർഗ്ഗമിവ മൂന്നും

മുക്തിമാർഗ്ഗങ്ങളങ്ങേ പ്രാപിക്കുവാനായുണ്ടു ശാസ്ത്രങ്ങളിൽ.

വിഷയങ്ങളിലെല്ലാം വിരക്തൻ ജ്ഞാനമാർഗ്ഗാധികാരിയാം.

വിരക്തിയിനിയുമാവാത്തവൻ എല്ലാ കർമ്മങ്ങളുമങ്ങിൽ

സമർപ്പിച്ചു കർമ്മമാർഗ്ഗത്തിന്നധികരിയാവുന്നു. പിന്നെ

അത്യാസക്തനോ അതിവിരക്തനോ അല്ലാത്തവനങ്ങേ

സ്മരണയിൽ രമിച്ചുരസിക്കുന്നവനുത്തമം ഭക്തിമാർഗ്ഗം.   

    

96.5

ज्ञानं त्वद्भक्ततां वा लघु सुकृतवशा

न्मर्त्यलोके लभन्ते

तस्मात्तत्रैव जन्म स्पृहयति भगवन्

नाकगो नारको वा ।

आविष्टं मां तु दैवाद्भवजलनिधिपो

तायिते मर्त्यदेहे

त्वं कृत्वा कर्णधारं गुरुमनुगुणवा

तायितस्तारयेथा: ॥५॥

 

ānaṃ tvadbhaktatāṃ vā laghu suktavaśā

nmartyaloke labhante

tasmāttatraiva janma spṛhayati bhagavan

nākago nārako vā

āviṣṭaṃ māṃ tu daivādbhavajalanidhipo

tāyite martyadehe

tvaṃ kṛtvā karadhāraṃ gurumanuguṇavā

tāyitastārayethā: ||5||

 

ജ്ഞാനം ത്വദ്ഭക്തതാം വാ ലഘു സുകൃതവശാൻ

മർത്ത്യലോകേ ലഭന്തേ

തസ്മാത്തത്രൈവ ജന്മ സ്പൃഹയതി ഭഗവൻ

നാകഗോ നാരകോ വാ

ആവിഷ്ടം മാം തു ദൈവാദ്ഭവജലനിധിപോ

തായിതേ മർത്ത്യദേഹേ

ത്വം കൃത്വാ കർണ്ണാധാരം ഗുരുമനുഗുണവാ

തായിതസ്താരയേഥാ: 5

 

മനുഷ്യജന്മം ലഭിച്ചവർക്കു സദ്ക്കർമ്മഫലംകൊണ്ടു

ജ്ഞാനവും ഭക്തിയുമെളുപ്പത്തിൽ കിട്ടുന്നുവല്ലോ !

ഭഗവൻ! സ്വർഗ്ഗവാസികളും നരകത്തിലുള്ളവരും

ആശിക്കുന്നൂ ഭൂമിയിൽ മർത്ത്യജന്മം ലഭിക്കാൻ!

അങ്ങേകൃപയാൽ എനിക്കു കിട്ടീ മനുഷ്യനായ് ജന്മം

സംസാരസാഗരതരണത്തിന്നുള്ള തോണിയീ ദേഹം!

അങ്ങെനിക്കേകണേ ബ്രഹ്മജ്ഞാനിയാമൊരാചാര്യനെ

ഈ വഞ്ചിക്കമരക്കാരനായ് പിന്നെയങ്ങെൻ തോണിയെ

മുന്നോട്ടു നീക്കി കരകടക്കാൻ കാറ്റായ് തുണയ്ക്കേണമേ!   

 

96.6

अव्यक्तं मार्गयन्त: श्रुतिभिरपि नयै:

केवलज्ञानलुब्धा:

क्लिश्यन्तेऽतीव सिद्धिं बहुतरजनुषा

मन्त एवाप्नुवन्ति ।

दूरस्थ: कर्मयोगोऽपि च परमफले

नन्वयं भक्तियोग-

स्त्वामूलादेव हृद्यस्त्वरितमयि भवत्

प्रापको वर्धतां मे ॥६॥

 

avyaktaṃ mārgayantaḥ śrutibhirapi nayaiḥ

kevalajñānalubdhā:

kliṣyante'tīva siddhiṃ bahutarajanuṣā

manta evāpnuvanti

dūrastha karmayogo'pi ca paramaphale

nanvaya bhaktiyog-

stvāmūlādeva hṛdyastvaritamayi bhavat

prāpako vardhatām me ||6||

 

അവ്യക്തം മാർഗയന്ത: ശ്രുതിഭിരപി നയൈ:

കേവലജ്ഞാനലുബ്ധാ:

ക്ലിശ്യന്തേഽതീവ സിദ്ധിം ബഹുതരജനുഷാ

മന്ത ഏവാപ്നുവന്തി

ദൂരസ്ഥ: കർമ്മയോഗോഽപി ച പരമഫലേ

നന്വയം ഭക്തിയോഗ:

ത്വാമൂലാദേവ ഹൃദ്യസ്ത്വരിതമയി ഭവത്

പ്രാപകോ വർദ്ധതാം മേ 6

 

ജ്ഞാനയോഗമാർഗ്ഗത്തിൽ സദാ ചരിക്കുന്നവർ അവ്യക്തമാം

നിർഗ്ഗുണ നിരാകാരബ്രഹ്മത്തെ തേടുന്നൂ വേദപഠനങ്ങളാൽ,

തർക്ക, ന്യായശാസ്ത്രങ്ങളാൽ, കഠിനമായ് പരിശ്രമം ചെയ്തു

ജന്മങ്ങളനവധി കഴിയുമ്പോൾ മാത്രം മുക്തിയെ പ്രാപിക്കുന്നു.

കർമ്മയോഗമാർഗ്ഗത്തിൽ ഫലസിദ്ധിക്കു വേണം കാലമേറെ.

ഭക്തിമാർഗ്ഗമാദ്യംമുതൽ മധുരതരമെളുപ്പമങ്ങയിലെത്തുവാൻ

അനുഗ്രഹിക്കണേ! എന്നിലുമാ പരമഭക്തി വർദ്ധിതമാകുവാൻ!

 

96.7

ज्ञानायैवातियत्नं मुनिरपवदते

ब्रह्मतत्त्वं तु शृण्वन्

गाढं त्वत्पादभक्तिं शरणमयति य

स्तस्य मुक्ति: कराग्रे ।

त्वद्ध्यानेऽपीह तुल्या पुनरसुकरता

चित्तचाञ्चल्यहेतो-

रभ्यासादाशु शक्यं तदपि वशयितुं

त्वत्कृपाचारुताभ्याम् ॥७॥

 

ānāyaivātiyatnaṃ munirapavadate

brahmatattvaṃ tu śṛṇvan

gādhaṃ tvatpādabhaktiṃ śaraṇamayati ya

stasya mukti: karāgre

tvaddhyāne'pīha tulyā punarasukaratā

cittacāñcalyaheto-

rabhyāsādāśu śakyaṃ tadapi vashayitu

tvatkpācārutābhyām ||7||

 

ജ്ഞാനായൈവാതിയത്നം മുനിരപവദതേ

ബ്രഹ്മതത്ത്വം തു ശൃണ്വൻ

ഗാഢം ത്വത്പാദഭക്തിം ശരണമയതി യ:

തസ്യ മുക്തി: കരാഗ്രേ

ത്വദ്ധ്യാനേഽപീഹ തുല്യാ പുനരസുകരതാ

ചിത്തചാഞ്ചല്യഹേതോർ

അഭ്യാസാദാശു ശക്യം തദപി വശയിതും

ത്വത്കൃപാചാരുതാഭ്യാം 7

 

വേദവ്യാസമുനിയപവദിക്കുന്നൂ ജ്ഞാനത്തിന്നായൊരുവൻ

സ്വയം ചെയ്യും കഠിനപ്രയത്നങ്ങളെ, എന്നാലൊരു ഗുരുവിൽ

നിന്നു ശാസ്ത്രപഠനം ചെയ്തു പരബ്രഹ്മതത്ത്വത്തെ നന്നായ്

ശ്രവണം ചെയ്തുറപ്പിച്ചങ്ങേ പാദങ്ങളിലഗാധഭക്തിയോടെ

ശരണം പണിയുന്നവന്നു മുക്തിപദമെളുതായ് കൈവരുന്നു.

മനസ്സിൻ ചഞ്ചലത്വം ഹേതുവായങ്ങയെ ധ്യാനിക്കുവാനുമേറെ

കഷ്ടമെന്നാലങ്ങേ കൃപയാൽ നിത്യാഭ്യാസത്താലുമങ്ങേ ചാരു മോഹനരൂപത്തിൻ വശ്യതയാലുമങ്ങയെ സാക്ഷാത്ക്കരിക്കാം!

 

 

96.8

निर्विण्ण: कर्ममार्गे खलु विषमतमे

त्वत्कथादौ च गाढं

जातश्रद्धोऽपि कामानयि भुवनपते

नैव शक्नोमि हातुम् ।

तद्भूयो निश्चयेन त्वयि निहितमना

दोषबुद्ध्या भजंस्तान्

पुष्णीयां भक्तिमेव त्वयि हृदयगते

मङ्क्षु नङ्क्ष्यन्ति सङ्गा: ॥८॥

 

nirviṇṇaḥ karmamārge khalu viṣamatame

tvatkathādau ca gādham

jātśraddho'pi kāmānayi bhuvanapate

naiva śaknomi hātum

tadbhūyo niścayena tvayi nihitamanā

doabuddhyā bhajaṃstān

puṣṇīyāṃ bhaktimeva tvayi hṛdayagate

maṅku naṅkṣyanti saṅgā: ||8||

 

നിർവിണ്ണ: കർമ്മമാർഗ്ഗേ ഖലു വിഷമതമേ

ത്വത്കഥാദൗ ച ഗാഢം

ജാതശ്രദ്ധോഽപി കാമാനയി ഭുവനപതേ

നൈവ ശക്നോമി ഹാതും

തദ്ഭൂയോ നിശ്ചയേന ത്വയി നിഹിതമനാ

ദോഷബുദ്ധ്യാ ഭജംസ്താൻ

പുഷ്ണീയാം ഭക്തിമേവ ത്വയി ഹൃദയഗതേ

മങ്ക്ഷു നങ്ക്ഷ്യന്തി സംഗാ: 8

 

ജഗന്നാഥ! വിഷ്ണോ! വൈദികമാം കർമ്മങ്ങളിൽ

വിരക്തനായി ഞാൻ കർമ്മയോഗമാർഗ്ഗത്തിൽ

അങ്ങേ കഥകൾ കേട്ടങ്ങിലചഞ്ചലശ്രദ്ധയോടെ

സഞ്ചരിക്കാമെന്നാലെനിക്കാകുന്നില്ല കാമാദി

ദോഷങ്ങളെ സംത്യജിക്കാനതിനാലങ്ങിൽ മനം

ദൃഢമായുറപ്പിച്ചു കൊണ്ടേയാ ദോഷങ്ങളിൽ ഞാൻ

രമിക്കാമവ ഹാനികരമാണെന്ന ബോദ്ധ്യമോടെ.

ഏവം ഭക്തി പുഷ്ടിപ്പെട്ടവിടുന്നെൻ ഹൃത്തിനുള്ളിൽ

വസിച്ചാലെൻ വിഷയാസക്തികൾ നശിക്കും ദൃഢം !

  

 

 

96.9

कश्चित् क्लेशार्जितार्थक्षयविमलमति

र्नुद्यमानो जनौघै:

प्रागेवं प्राह विप्रो न खलु मम जन:

कालकर्मग्रहा वा।

चेतो मे दु:खहेतुस्तदिह गुणगणं

भावयत्सर्वकारी-

त्युक्त्वा शान्तो गतस्त्वां मम च कुरु विभो

तादृशी चित्तशान्तिम् ॥९॥

 

kaścit kleṣārjitārthakṣayavimalamati

rnudyamāno janaughai:

prāgevaṃ prāha vipro na khalu mama jana:

kālakarmagrahā vā?

ceto me du:hkahetustadiha guagaṇam

bhāvayatsarvakārī-

tyuktvā śānto gatastvāṃ mama ca kuru vibho

tādrśī cittasāntim ||9||

 

കശ്ചിത് ക്ലേശാർജിതാർത്ഥക്ഷയവിമലമതിർ

നുദ്യമാനോ ജനൗഘൈ:

പ്രാഗേവം പ്രാഹ വിപ്രോ ന ഖലു മമ ജന:

കാലകർമഗ്രഹാ വാ

ചേതോ മേ ദു:ഖഹേതുസ്തദിഹ ഗുണഗണം

ഭാവയത്സർവകാരീതി

ഉക്ത്വാ ശാന്തോ ഗതസ്ത്വാം മമ ച കുരു വിഭോ

താദൃശീ ചിത്തശാന്തിം 9

 

പണ്ടൊരു ബ്രാഹ്മണൻ കഠിനപ്രയത്നം ചെയ്തു

സമ്പാദിച്ചൂ സ്വത്തുക്കളേറെയെന്നാലവയെല്ലാം

നഷ്ടമായപ്പോളുണ്ടായ് വിവേകം, മന:ശുദ്ധിയും.

ദുഷ്ടക്കൂട്ടങ്ങളയാളെയാകാരണം ദ്രോഹിച്ചവാറേ

ചൊന്നാനയാൾ, “എൻ ദുഖത്തിനു കാരണം

കാലമോ, കർമ്മമോ, ജനങ്ങളോ, ഗ്രഹങ്ങളോ

അല്ല,യെന്നശാന്തമാം മനസ്സു തന്നെ,യതു

ഗുണഗണ സംബന്ധി കർത്തൃത്വബോധിയും.”

ഏവം പ്രശാന്തനായ് മുക്തനാം ഭക്തനെപ്പോൽ

ഭഗവാനേ! എന്നിലും മനശാന്തി നിറയണേ!

 

96.10

ऐल: प्रागुर्वशीं प्रत्यतिविवशमना:

सेवमानश्चिरं तां

गाढं निर्विद्य भूयो युवतिसुखमिदं

क्षुद्रमेवेति गायन् ।

त्वद्भक्तिं प्राप्य पूर्ण: सुखतरमचरत्

तद्वदुद्धूतसङ्गं

भक्तोत्तंसं क्रिया मां पवनपुरपते

हन्त मे रुन्धि रोगान् ॥१०॥

 

ailaḥ prāgurvashīṃ pratyativivashamanā:

sevamānaścira tā

gādhaṃ nirvidya bhūyo yuvatisukhamidam

kṣudrameveti gāyan

tvadbhaktiṃ prāpya pūrṇaḥ sukhataramacarat

tadvaduddhūtasaṅgam

bhaktottaṃsa kriyā māṃ pavanapurapate

hanta me rundhi rogān ||10||

 

ഐള: പ്രാഗുർവശീം പ്രത്യതിവിവശമനാ:

സേവമാനശ്ചിരം താം

ഗാഢം നിർവിദ്യ ഭൂയോ യുവതിസുഖമിദം

ക്ഷുദ്രമേവേതി ഗായൻ

ത്വദ്ഭക്തിം പ്രാപ്യ പൂർണ്ണ : സുഖതരമചരത്

തദ്വദുദ്ധൂതസംഗം

ഭക്തോത്തംസം ക്രിയാ മാം പവനപുരപതേ

ഹന്ത മേ രുന്ധി രോഗാൻ 10

 

പണ്ടു രാജാ ഇളയുടെ പുത്രനാം പുരൂരവസ്സ്, അപ്സരസ്സാം

ഉർവ്വശിയിലനുരക്തനായവളുമായേറെക്കാലം സുഖിച്ചു

രമിച്ചു കഴിഞ്ഞൊടുവിൽ സ്ത്രീസുഖത്തിൻ നിസ്സാരതയെ

തിരിച്ചറിഞ്ഞെല്ലാമുപേക്ഷിച്ചു വിരക്തനായങ്ങിൽ ഭക്തിയും

ജ്ഞാനവും വളർത്തി സ്വയം പൂർണ്ണനായാത്മാരാമനായ്

സഞ്ചരിച്ചൂ യഥേഷ്ടം! ഗുരുവായൂരപ്പാ! എന്നാസക്തികൾ മാറ്റി

നിന്നുത്തമഭക്തനാക്കണേ, രോഗവിമുക്തിയുമേകണേ!  

  

No comments:

Post a Comment