Saturday, April 6, 2024

Narayaneeyam - Dasakam 97

Narayaneeyam - Dasakam 97

ദശകം 097 

http://ramayanam.guruvayoor.com/Sree%20Narayaneeyam/097%20Narayaneeyam.mp3

4  m 10 s  

Narayaneeyam 97

ഉത്തമഭക്തിപ്രാർത്ഥനയും മാർക്കണ്ഡേയ കഥയും

97.1

त्रैगुण्याद्भिन्नरूपं भवति हि भुवने

हीनमध्योत्तमं यत्

ज्ञानं श्रद्धा च कर्ता वसतिरपि सुखं

कर्म चाहारभेदा: ।

त्वत्क्षेत्रत्वन्निषेवादि तु यदिह पुन:

त्वत्परं तत्तु सर्वं

प्राहुर्नैगुण्यनिष्ठं तदनुभजनतो

मङ्क्षु सिद्धो भवेयम् ॥१॥

 

traiguyādbhinnarūpa bhavati hi bhuvane

hīnamadhyottama yat

āna śraddhā ca kartā vasatirapi sukha

karma cāhārabhedāḥ

tvatketratvannievādi tu yadiha puna

tvatpara tattu sarva

prāhurnaiguyanistha tad anubhajanto

maku siddho bhaveyam ||1||

 

ത്രൈഗുണ്യാദ്ഭിന്നരൂപം ഭവതി ഹി ഭുവനേ

ഹീനമദ്ധ്യോത്തമം യത്

ജ്ഞാനം ശ്രദ്ധാ ച കര്‍ത്താ വസതിരപി സുഖം

കര്‍മ്മ ചാഹാരഭേദാ:

ത്വത്ക്ഷേത്രത്വന്നിഷേവാദി തു യദിഹ പുന:

ത്വത്പരം തത്തു സര്‍വം

പ്രാഹുർനൈ ഗുണ്യനിഷ്ഠം തദനുഭജനതോ

മങ്ക്ഷു സിദ്ധോ ഭവേയം १॥

 

ഇഹലോകത്തിലുള്ള വസ്തുക്കളെല്ലാം ജ്ഞാനം, ശ്രദ്ധ

കർമ്മം, ഗൃഹം, തുഷ്ടി, ആഹാരമെന്നുവേണ്ടയെല്ലാമെല്ലാം

ത്രിഗുണസംബന്ധിയായ്, ഉത്തമം, മദ്ധ്യമം, അധമമിങ്ങിനെ  

മൂന്നായ് തരംതിരിക്കാമെന്നാൽ അങ്ങേസംബന്ധിയായുള്ള

ക്ഷേത്രങ്ങളുമാരാധനകളുമെല്ലാം ത്രിഗുണാതീതമാകുന്നുവല്ലോ

ഞാനുമവയെ ഭജിച്ചു സിദ്ധനായ്ത്തീർന്നുകൊള്ളാം ജവം   

 

 

त्वय्येव न्यस्तचित्त: सुखमयि विचरन्

सर्वचेष्टास्त्वदर्थं

त्वद्भक्तै: सेव्यमानानपि चरितचरा

नाश्रयन् पुण्यदेशान् ।

दस्यौ विप्रे मृगादिष्वपि च सममतिर् 

मुच्यमानावमान-

स्पर्धासूयादिदोष: सततमखिलभू

तेषु संपूजये त्वाम् ॥२॥

 

tvayyeva nyastacitta sukhamai vicaran

sarvacestāstvadartha

tvatbhaktai sevyamānānapi caritacarā

nāśrayan puyadeśān

dasyau vipre mgādivapi ca samamatir

mucyamānāvamāna

spardhāsūyādidoha satatamakhilabhū

teu sapūjaye tvām ||2||

 

ത്വയ്യേവ ന്യസ്തചിത്ത: സുഖമയി വിചരന്‍

സര്‍വചേഷ്ടാസ്ത്വദർത്ഥം

ത്വദ്ഭക്തൈ: സേവ്യമാനാനപി ചരിതചരാ

നാശ്രയന്‍ പുണ്യദേശാന്‍

ദസ്യൌ വിപ്രേ മൃഗാദിഷ്വപി ച സമമതിര്‍

മുച്യമാനാവമാന-

സ്പര്‍ദ്ധാസൂയാദിദോഷ: സതതമഖിലഭൂ

തേഷു സംപൂജയേ ത്വാം २॥

 

ഭഗവൻ! അങ്ങിൽത്തന്നെയെൻ മനമുറപ്പിച്ചെൻ

കർമ്മങ്ങളെല്ലാമങ്ങിൽ സമർപ്പണം ചെയ്തു ഞാൻ

അങ്ങേ സേവചെയ്യും ഭക്തന്മാർ പോവുമിടങ്ങളിലും

മുൻപേ പോയിട്ടുള്ളതാം തീർത്ഥങ്ങളിലും ഗമിക്കാം.

എല്ലാരിലും സമദൃക്കായി ഞാൻ ബ്രാഹ്മണനേയും

കള്ളനേയും പക്ഷിമൃഗാദികളേയും സമഭാവത്തിൽ

കണ്ടു, മാനാപമാനചിന്തയുമസൂയയുമില്ലാതെയാരും

ശത്രുവായില്ലാതെ നിരന്തരം സർവ്വജീവജാലങ്ങളിലും

നിന്തിരുവടിയെ മാത്രം കാണുന്നു, പൂജിക്കുന്നു ഞാൻ   

 

 

97.3 

त्वद्भावो यावदेषु स्फुरति न विशदं

तावदेवं ह्युपास्तिं

कुर्वन्नैकात्म्यबोधे झटिति विकसति

त्वन्मयोऽहं चरेयम् ।

त्वद्धर्मस्यास्य तावत् किमपि न भगवन्

प्रस्तुतस्य प्रणाश-

स्तस्मात्सर्वात्मनैव प्रदिश मम विभो

भक्तिमार्गं मनोज्ञम् ॥३॥

 

tvatbhāvo yāvadeu sphurati na viśada

tāvadeva hyupāsti

kurvannaikātmyabodhe jhaiti vikasati

tvanmayo'ha careyam

tvaddharmasyāsya tāvat kimapi na bhagavan

prastutasya praṇāśa

tasmātsarvātmanaiva pradiśa mama vibho

bhaktimārga manoṣṇam ||3||

 

ത്വദ്ഭാവോ യാവദേഷു സ്ഫുരതി ന വിശദം

താവദേവം ഹ്യുപാസ്തിം

കുര്‍വന്നൈകാത്മ്യബോധേ ഝടിതി വികസതി

ത്വന്മയോഽഹം ചരേയം

ത്വദ്ധർമ്മസ്യാസ്യ താവത് കിമപി ന ഭഗവന്‍

പ്രസ്തുതസ്യ പ്രണാശ:

തസ്മാത്സര്‍വാത്മനൈവ പ്രദിശ മമ വിഭോ

ഭക്തിമാർഗ്ഗം മനോജ്ഞം ३॥

 

ഏവം സർവ്വത്തിലുമങ്ങയെ വ്യക്തമായ്ക്കാണും വരേയ്ക്കും

തുടരാം ഞാനെൻ നിത്യസാധനാസപര്യകളിപ്രകാരം.

നിതരാമങ്ങേ ഭജിച്ചുള്ളിലേകാത്മതാബോധപ്രകാശം

നിറഞ്ഞാൽ അങ്ങും ഞാനുമഭിന്നമാണെന്നയറിവിൽ

സഞ്ചരിക്കാം സർവ്വേശ്വരാ! ഒരിക്കലീ ഭാഗവതധർമ്മം

ആചരിച്ചു തുടങ്ങിയാലുണ്ടാകില്ല നാശമതിനാൽ ചരിക്കട്ടെ

ഞാനീ മനോജ്ഞമാം ഭക്തിപാതയിൽ  സർവ്വത്മനാ!

 

97.4

तं चैनं भक्तियोगं द्रढयितुमयि मे

साध्यमारोग्यमायु-

र्दिष्ट्या तत्रापि सेव्यं तव चरणमहो

भेषजायेव दुग्धम् ।

मार्कण्डेयो हि पूर्वं गणकनिगदित

द्वादशाब्दायुरुच्चै:

सेवित्वा वत्सरं त्वां तव भटनिवहै

र्द्रावयामास मृत्युम् ॥४॥

 

ta caina bhaktiyoga drahayitumayi me

sādhyamārogyamāyu

diṣṭyā tatrāpi sevyam tava caraamaho

bheajāyeva dugdham

mārkaṇḍeyo hi pūrva gaakanigadit

dvādaśābdāyuruccai

sevitvā vatsara tvāṃ tava bhaanivahai

rdrāvayāmāsa mtyum ||4||

 

തം ചൈനം ഭക്തിയോഗം ദ്രഢയിതുമയി മേ

സാധ്യമാരോഗ്യമായുർ

ദിഷ്ട്യാ തത്രാപി സേവ്യം തവ ചരണമഹോ

ഭേഷജായേവ ദുഗ്ധം

മാര്‍ക്കണ്ഡേയോ ഹി പൂര്‍വം ഗണകനിഗദിത

ദ്വാദശാബ്ദായുരുച്ചൈ:

സേവിത്വാ വത്സരം ത്വാം തവ ഭടനിവഹൈർ

ദ്രാവയാമാസ മൃത്യും ४॥

 

ഭഗവൻ! അങ്ങേ സുദൃഢം ഭക്തിയോഗാൽ ഭജിക്കുവാൻ

വേണമെനിക്കാരോഗ്യം,  ദീർഘായുസ്സും! ഭാഗ്യം! അങ്ങേ

പാദഭജനം തന്നെയെനിക്കു ദിവ്യൌഷധമായി, രോഗിക്ക് ഹിതമാമൌഷധം പാലെന്നപോലെ! പണ്ട് ജ്യോതിഷികൾ

മാർക്കണ്ഡേയന്നായുസ്സ് വെറും പന്ത്രണ്ട് വർഷമെന്ന്

ഗണിച്ചു പറയവേ ഒരു സംവത്സരക്കാലമങ്ങേ പാദകമലങ്ങൾ

പൂജിച്ചയാളങ്ങയെ തീവ്രം ഭജിച്ചൂ; പ്രവചിച്ചതാം മരണനേരത്തു

വന്ന മൃത്യുദേവനെയവിടുത്തെ പാർഷദന്മാർ ഓടിച്ചുവല്ലോ

  

97.5 

मार्कण्डेयश्चिरायु: स खलु पुनरपि

त्वत्पर: पुष्पभद्रा-

तीरे निन्ये तपस्यन्नतुलसुखरति:

षट् तु मन्वन्तराणि ।

देवेन्द्र: सप्तमस्तं सुरयुवतिमरु

न्मन्मथैर्मोहयिष्यन्

योगोष्मप्लुष्यमाणैर्न तु पुनरशक

त्त्वज्जनं निर्जयेत् क: ॥५॥

 

mārkaṇḍeyaścirāyu sa khalu punarapi

tvatpara pupabhadrā-

tīre ninye tapasyannatulasukharati

a tu manvantarāi

devendra saptamasta surayuvatimaru

nmanmathairmohayiyan

yogomapluyamāṇairna tu punaraśaka

ttvajjana nirjayet ka ||5||

 

മാര്‍ക്കണ്ഡേയശ്ചിരായു: സ ഖലു പുനരപി

ത്വത്പര: പുഷ്പഭദ്രാ-

തീരേ നിന്യേ തപസ്യന്നതുലസുഖരതി:

ഷട്തു മന്വന്തരാണി

ദേവേന്ദ്ര: സപ്തമസ്തം സുരയുവതിമരുൻ

മന്മഥൈർമോഹയിഷ്യന്‍

യോഗോഷ്മപ്ലുഷ്യമാണൈർന തു പുനരശകത്

ത്വജ്ജനം നിര്‍ജയേത് ക: ५॥

 

അങ്ങിൽ സദാ ഭക്തനിരതനായ് മാർക്കണ്ഡേയമുനി

അതിദീർഘായുഷ്മാൻ പുഷ്പഭദ്രാനദിക്കരയിൽ തപസാ

ബ്രഹ്മധ്യാനസുഖിയായാറു മന്വന്തരങ്ങൾ കഴിഞ്ഞൂ.

ഏഴാംമന്വന്തരത്തിൽ ഏഴാമത്തെ ഇന്ദ്രൻ അയച്ചൂ

അപ്സരസ്സുകളെ വസന്തമന്ദമാരുതനും കാമനുമൊത്തു

മുനിയെ വശീകരിച്ചു വഴിതെറ്റിക്കുവാനായെന്നാലവർ

തീവ്രമാം യോഗാഗ്നിതൻ ചൂടേറ്റു തോറ്റു മടങ്ങിയല്ലോ!

ആർക്കാകുമവിടുത്തെ ഭക്തരെ തോൽപ്പിക്കുവാൻ ?

 

97.6 

प्रीत्या नारायणाख्यस्त्वमथ नरसख:

प्राप्तवानस्य पार्श्वं

तुष्ट्या तोष्टूयमान: स तु विविधवरै

र्लोभितो नानुमेने ।

द्रष्टुं माय़ां त्वदीयां किल पुनरवृणोद्

भक्तितृप्तान्तरात्मा

मायादु:खानभिज्ञस्तदपि मृगयते

नूनमाश्चर्यहेतो: ॥६॥

 

prītyā nārāyaṇākhyastvamatha narasakha

prāptavānasya pārśva

tuṣṭyā toṣṭūyamāna sa tu vividhavarai

lobhito nānumene

draṣṭu māyāṃ tvadīyāṃ kila punaravṛṇod

bhaktitptāntarātmā

māyādukhānabhijñastadapi mgayate

nūnamāścaryaheto ||6||

 

പ്രീത്യാ നാരായണാഖ്യസ്ത്വമഥ നരസഖ:

പ്രാപ്തവാനസ്യ പാര്‍ശ്വം

തുഷ്ട്യാ തോഷ്ടൂയമാന: സ തു വിവിധവരൈർ

ല്ലോഭിതോ നാനുമേനേ

ദ്രഷ്ടും മായാം ത്വദീയാം കില പുനരവൃണോത്

ഭക്തിതൃപ്താന്തരാത്മാ

മായാദു:ഖാനഭിജ്ഞസ്തദപി മൃഗയതേ

നൂനമാശ്ചര്യഹേതോ: ६॥

 

നാരായണനാമനാമൊരു മുനിയായി അവിടുന്ന്

സുഹൃത്താകും നരനുമൊത്തു മാർക്കണ്ഡേയന്റെ

മുന്നിലെത്തിയപ്പോൾ മാമുനിയവരെ സാമോദം

സ്തുതിച്ചു കീർത്തിച്ചു വീണ്ടും വീണ്ടും; അപ്പോളങ്ങു

മുനിയ്ക്ക് വിവിധങ്ങളാം ദിവ്യവരങ്ങളേകിയെന്നാൽ

വരപ്രലോഭനങ്ങളിലൊന്നുമിളകാതെയാ മഹർഷി

തേടിയതു പരമാനന്ദജനകമാമങ്ങേ ഭക്തിമാത്രം!

പിന്നീടവിടുത്തെ മായാശക്തിയൊന്നു കാണുവാൻ

കൌതുകം പൂണ്ടതിനായ്  ചോദിച്ചു മുനിശ്രേഷ്ഠൻ മായാദുഖബന്ധമറിയാതെയാണെന്നു നിശ്ചയം !

  

97.7

याते त्वय्याशु वाताकुलजलदगल

त्तोयपूर्णातिघूर्णत्-

सप्तार्णोराशिमग्ने जगति स तु जले

सम्भ्रमन् वर्षकोटी: ।

दीन: प्रैक्षिष्ट दूरे वटदलशयनं

कञ्चिदाश्चर्यबालं

त्वामेव श्यामलाङ्गं वदनसरसिज

न्यस्तपादाङ्गुलीकम् ॥७॥

 

yāte tvayyāśu vātākulajaladagal

toyapūrṇātighūrat

saptārorāśimagne jagati sa tu jale

sambhraman varakoṭīḥ

dīna praikiṣṭa dūre vaadalaśayana

kañcidāścaryabāla

tvāmeva śyāmalāṅga vadanasarasija

nyastapādāṅgulīkam ||7||

 

യാതേ ത്വയ്യാശു വാതാകുലജലദഗല

ത്തോയപൂര്‍ണാതിഘൂർണത്ത്-

സപ്താര്‍ണോരാശിമഗ്നേ ജഗതി സ തു ജലേ

സംഭ്രമന്‍ വര്‍ഷകോടീ:

ദീന: പ്രൈക്ഷിഷ്ട ദൂരേ വടദലശയനം

കഞ്ചിദാശ്ചര്യബാലം

ത്വാമേവ ശ്യാമളാംഗാം വദനസരസിജ

ന്യസ്തപാദാംഗുലീകം ७॥

 

മൂനിസവിധത്തിൽനിന്നുമങ്ങു മടങ്ങിയപ്പോൾ

കരുത്തിരുണ്ട മേഘത്തുണ്ടുകളാകാശത്തു പരന്നു

കൊടുങ്കാറ്റിൽ പാറിയവയിൽ നിന്നും പെരുമഴ

പെയ്തു സപ്തസമുദ്രങ്ങളും കവിഞ്ഞു ഭൂമിയാകെ

മുങ്ങി; മാർക്കണ്ഡേയമുനി പ്രളയജലത്തിലേറെ

അലഞ്ഞനേകകോടി സംവത്സരങ്ങളൊടുവിൽ

തളർന്നവശനായ് നിൽക്കവേ ദൂരെയായ് കണ്ടൂ

ഒരാലിലയിൽ കിടക്കുമങ്ങയെ, നീലാഭയാർന്നു

കാൽപ്പെരുവിരൽ താമരവദനത്തിലിട്ടു രസിക്കും

തേജോമയമൊരു ശിശുവിൻ രൂപത്തിലത്യദ്ഭൂതം!

      

97.8 

दृष्ट्वा त्वां हृष्टरोमा त्वरितमुपगत:

स्प्रष्टुकामो मुनीन्द्र:

श्वासेनान्तर्निविष्ट: पुनरिह सकलं

दृष्टवान् विष्टपौघम् ।

भूयोऽपि श्वासवातैर्बहिरनुपतितो

वीक्षितस्त्वत्कटाक्षै-

र्मोदादाश्लेष्टुकामस्त्वयि पिहिततनौ

स्वाश्रमे प्राग्वदासीत् ॥८॥

 

dṛṣṭvā tvāṃ hṛṣṭaromā tvaritamupagata

spraṣṭukāmo munīndra

śvāsenāntarniviṣṭa punariha sakala

dṛṣṭavān viṣṭapaugham

bhūyo'pi śvāsavātairbahiranupatito

vīkitastvatkaṭākair

modādāśleṣṭukāmastvayi pihitatanau

svāśrame prāgvadāsīt ||8||

 

ദൃഷ്ട്വാ ത്വാം ഹൃഷ്ടരോമാ ത്വരിതമുപഗത:

സ്പ്രഷ്ടുകാമോ മുനീന്ദ്ര:

ശ്വാസേനാന്തര്‍നിവിഷ്ട: പുനരിഹ സകലം

ദൃഷ്ടവാന്‍ വിഷ്ടപൗഘം

ഭൂയോഽപി ശ്വാസവാതൈർബഹിരനുപതിതോ

വീക്ഷിതസ്ത്വത്കടാക്ഷൈർ

മോദാദാശ്ലേഷ്ടുകാമസ്ത്വയി പിഹിതതനൗ

സ്വാശ്രമേ പ്രാഗ്വദാസീത് ८॥

 

അങ്ങേ ദിവ്യകോമള ശിശുരൂപം കണ്ടു രോമാഞ്ചം പൂണ്ടു

മാർക്കണ്ഡേയനങ്ങയെ തൊടുവാനായ് സമീപിക്കവേ

മുനിയങ്ങേ ശ്വാസത്തിലൂടെ കടന്നങ്ങേയ്ക്കുള്ളിലായി!

അവിടെക്കണ്ടൂ ലോകങ്ങളെല്ലാം വിസ്തരഭാവങ്ങളോടെ!

പിന്നെ അങ്ങേ ഉച്ഛ്വാസത്തിലൂടെ പുറത്തേയ്ക്കു വരുന്നേരം

ഭക്തവത്സലൻ ഭവാൻ കടാക്ഷിച്ചൂ മുനിയെ കൃപാപൂർവ്വം.

അപ്പോൾ മുനിയങ്ങയെയാലിംഗനം ചെയ്യാനാഗ്രഹിച്ചൂ

പെട്ടെന്നങ്ങു കാഴ്ച്ചയിൽ നിന്നു മാഞ്ഞുപോയിയപ്പോൾ

മാർക്കണ്ഡേയനിരുന്നു സ്വാശ്രമേ മുൻപെന്നപോലെ!  

  

97.9 

गौर्या सार्धं तदग्रे पुरभिदथ गत:

त्वत्प्रियप्रेक्षणार्थी

सिद्धानेवास्य दत्वा स्वयमयमजरा

मृत्युतादीन् गतोऽभूत् ।

एवं त्वत्सेवयैव स्मररिपुरपि स

प्रीयते येन तस्मा-

न्मूर्तित्रय्यात्मकस्त्वं ननु सकलनिय

न्तेति सुव्यक्तमासीत् ॥९॥

 

gauryā sārdha tadagre purabhidatha gata

tvatpriyaprekaṇārthī

siddhānevāsya datvā svayamayamajarā

mtyutādīn gato'bhūt

evam tvatsevayaiva smararipurapi sa

prīyate yena tasmā-

nmūrtitrayyātmakastva nanu sakalanīya

nteti suvyaktamāsīt ||9||

 

ഗൌര്യാ സാർദ്ധം തദഗ്രേ പുരഭിദഥ ഗത:

ത്വത്പ്രിയപ്രേക്ഷണാര്‍ത്ഥീ

സിദ്ധാനേവാസ്യ ദത്വാ സ്വയമയമജരാ

മൃത്യുതാദീന്‍ ഗതോഽഭൂത്

ഏവം ത്വത്സേവയൈവ സ്മരരിപുരപി സ

പ്രീയതേ യേന തസ്മാൻ

മൂർത്തിത്രയ്യാത്മകസ്ത്വം നനു സകലനിയ

ന്തേതി സുവ്യക്തമാസീത് ९॥

 

ഭഗവാൻ പരമേശ്വരൻ പാർവ്വതീദേവിയുമായങ്ങേ

ഭക്തനെക്കാണാൻ മാർക്കണ്ഡേയനു മുന്നിലെത്തി.

ചോദിക്കാതെതന്നെ ഭക്തന്നു നൽകീ തപസാൽ മുനി

യാർജ്ജിച്ചിരുന്നതാം സിദ്ധികൾ ജരാനരമരണങ്ങളിൽ

നിന്നു മുക്തി; അവിടുത്തെ സേവയിൽ സംപ്രീതനാകുന്നു

ശിവനുമെന്തെന്നാലങ്ങാണു ത്രിമൂർത്തികളാവുന്നതും

സുസ്പഷ്ടം നിഖിലലോകങ്ങളെ നിയന്ത്രിക്കുന്നതും!

  

97.10

त्र्यंशेस्मिन् सत्यलोके विधिहरिपुरभि

न्मन्दिराण्यूर्ध्वमूर्ध्वं

तेभोऽप्यूर्ध्वं तु मायाविकृतिविरहितो

भाति वैकुण्ठलोक: ।

तत्र त्वं कारणाम्भस्यपि पशुपकुले

शुद्धसत्त्वैकरूपी

सच्चित्ब्रह्माद्वयात्मा पवनपुरपते

पाहि मां सर्वरोगात् ॥१०॥

 

tryaṃśesmin satyaloke vidhiharipurabhi

nmandirāṇyūrdhvamūrdhva

tebho'pyūrdhva tu māyāviktivirahito

bhāti vaikuṇṭhaloka

tatra tva kāraṇāmbhasyapi paśupakule

śuddhasattvaikarūpī

saccitbrahmādvayātmā pavanapurapate

pāhi māṃ sarvarogāt ||10||

 

ത്ര്യംശേസ്മിന്‍ സത്യലോകേ വിധിഹരിപുരഭിൻ

മന്ദിരാണ്യൂർദ്ധ്വമൂര്‍ദ്ധ്വം

തേഭോഽപ്യൂര്‍ധ്വം തു മായാവികൃതിവിരഹിതോ

ഭാതി വൈകുണ്ഠലോക:

തത്ര ത്വം കാരണാംഭസ്യപി പശുപകുലേ

ശുദ്ധസത്ത്വൈകരൂപീ

സച്ചിത്ബ്രഹ്മാദ്വയാത്മാ പവനപുരപതേ

പാഹി മാം സര്‍വരോഗാത് १०॥

 

സത്യലോകത്തിലുണ്ട് മൂന്നു ഭാഗങ്ങൾ ഒന്നൊന്നിന്നു

മേലെയായ് ബ്രഹ്മാവിഷ്ണുശിവസവിധങ്ങളവയ്ക്കുംമേലെ

വൈകുണ്ഠം, മായയ്ക്കും പ്രകൃതിയ്ക്കുമതീതം പ്രഭാസിക്കുന്നു!

അങ്ങവിടെയും, കാരണജലത്തിലും ഗോപാലകുലത്തിലും

ശുദ്ധസത്വൈകസ്വരൂപനായും സച്ചിദാനന്ദബ്രഹ്മമായും

പ്രശോഭിക്കുന്നു! ഗുരുവായൂരപ്പാ! അദ്വൈതമൂർത്തേ!

എൻ രോഗങ്ങൾ സമൂലമകറ്റിയെന്നെ രക്ഷിക്കേണമേ.  

     

 

 

 

No comments:

Post a Comment