Narayaneeyam - Dasakam 98
ദശകം 098
http://ramayanam.guruvayoor.com/Sree%20Narayaneeyam/098%20Narayaneeyam.mp3
4 m 10 s
Narayaneeyam 98
നിഷ്കള ബ്രഹ്മോപാസന
98.1
यस्मिन्नेतद्विभातं यत इदमभव
द्येन चेदं य एत-
द्योऽस्मादुत्तीर्णरूप: खलु सकलमिदं
भासितं यस्य भासा ।
यो वाचां दूरदूरे पुनरपि मनसां
यस्य देवा मुनीन्द्रा:
नो विद्युस्तत्त्वरूपं किमु पुनरपरे
कृष्ण तस्मै नमस्ते ॥१॥
yasminnetadvibhātaṃ yat
idamabhava
dyena cedaṃ ya etad-
yo'smāduttīrṇarūpaḥ khalu sakalamidaṃ
bhāsitaṃ yasya
bhāsā.
yo vācāṃ dūradūre
punarapi manasāṃ
yasya devā munīndrāḥ
no vidyustattvarūpaṃ kimu
punarapare
kṛṣṇa
tasmai namaste.
യസ്മിന്നേതദ്വിഭാതം
യത ഇദമഭവ
ദ്യേന ചേദം യ
ഏതദ്
യോഽസ്മാദുത്തീര്‍ണരൂപ:
ഖലു സകലമിദം
ഭാസിതം യസ്യ
ഭാസാ
യോ വാചാം
ദൂരദൂരേ പുനരപി മനസാം
യസ്യ ദേവാ
മുനീന്ദ്രാ:
നോ
വിദ്യുസ്തത്ത്വരൂപം കിമു പുനരപരേ
കൃഷ്ണ തസ്മൈ
നമസ്തേ ॥१॥
അവിടുന്നാകുമധിഷ്ഠാനത്തിലല്ലോ
ഇപ്രപഞ്ചം പ്രഭാസിപ്പൂ
അതുദ്ഭൂതമായതങ്ങിൽനിന്നും,
നിലകൊള്ളുന്നതങ്ങിൽ
ഒടുവിൽ വിലീനമാവുന്നതുമങ്ങിൽ;
വിശ്വപ്രപഞ്ചമായി
പ്രകടമാകുന്നുവെന്നാലതിനെല്ലാമതീതമായ്
നിന്നങ്ങു
പ്രഭാമയമാക്കുന്നൂ
എല്ലാറ്റിനേയും സ്വപ്രകാശത്തിനാൽ.
മനസാൽ സങ്കൽപ്പിക്കാനാവില്ലതു
വാക്കാലുരുവിടാനും
മാമുനിമാർക്കും
ദേവകൾക്കുമാവില്ലറിയുവാനവിടുത്തെ
സ്വരൂപമപ്പോൾ മറ്റുള്ളവർക്കാമോ അതറിയുവാൻ!
പരബ്രഹ്മസ്വരൂപഭഗവൻ!
കൃഷ്ണാ, നമസ്തേ, നമസ്തേ!
98.2
जन्माथो कर्म नाम स्फुटमिह गुणदो
षादिकं वा न यस्मिन्
लोकानामूतये य: स्वयमनुभजते
तानि मायानुसारी ।
विभ्रच्छक्तीररूपोऽपि च बहुतररू
पोऽवभात्यद्भुतात्मा
तस्मै कैवल्यधाम्ने पररसपरिपू
र्णाय विष्णो नमस्ते ॥२॥
janmātho karma nāma sphuṭam iha guṇado
ṣādikaṃ vā na
yasmin
lokānāmūtaye yaḥ
svayamanubhajate
tāni māyānusārī.
vibhracchaktīrūpo'pi
ca bahutararūpo
'vabhātyadbhutātmā
tasmai kaivalyadhāmne pararasaparipūrṇāya
viṣṇo namaste.
ജന്മാഥോ കർമ്മ
നാമ സ്ഫുടമിഹ ഗുണദോ-
ഷാദികം വാ ന
യസ്മിൻ
ലോകാനാമൂതയേ
യ: സ്വയമനുഭജതേ
താനി
മായാനുസാരീ
വിഭ്രച്ഛക്തീരരൂപോഽപി
ച ബഹുതരരൂ
പോഽവഭാത്യദ്ഭുതാത്മാ
തസ്മൈ
കൈവല്യധാമ്നേ പരരസപരിപൂ-
ര്‍ണായ വിഷ്ണോ
നമസ്തേ ॥२॥
ബ്രഹ്മസ്വരൂപനാമങ്ങേയ്ക്കില്ല ജനനം, കർമ്മങ്ങൾ, നാമം
ഗുണദോഷാദികൾ, സുഖദുഖങ്ങൾ,
ബന്ധുക്കൾ മിത്രങ്ങളും.
എന്നാലങ്ങു സ്വേച്ഛയാലവതരിക്കുന്നൂ
നാമകർമ്മാദികൾ
ചേർന്ന ജന്മങ്ങളായ്
വീണ്ടും വീണ്ടും ലോകാനുഗ്രഹാർത്ഥം.
നിർഗുണൻ നിരാകാരൻ
നീയെങ്കിലും മായാനുസാരമങ്ങു
ശോഭിക്കുന്നൂ ബഹുതരങ്ങളാം
രൂപത്തിലത്ഭുതാത്മാവുമായി!
ഏവം മോക്ഷധാമമായനന്തമാം
പരമാനന്ദപൊരുളായ്
വിരാജിക്കുമപരിമേയനാം
ഭഗവൻ! വിഷ്ണോ നമസ്തേ നമസ്തേ!
98.3
नो तिर्यञ्चन्न मर्त्यं न च सुरमसुरं
न स्त्रियं नो पुंमांसं
न द्रव्यं कर्म जातिं गुणमपि सदस
द्वापि ते रूपमाहु: ।
शिष्टं यत् स्यान्निषेधे सति निगमशतैर्
लक्षणावृत्तितस्तत्
कृच्छ्रेणावेद्यमानं परमसुखमयं
भाति तस्मै नमस्ते ॥३॥
no tiryañcanna martyaṃ na ca suramasuraṃ
na striyaṃ no puṃmāṃsaṃ
na dravyaṃ karma jātiṃ guṇam api
sadas
dvāpi te rūpamāhuḥ.
śiṣṭaṃ yat syānniṣedhe
sati nigamaśatair
lakṣaṇāvṛttitastat
kṛcchreṇāvedyamānaṃ
paramasukhamayaṃ
bhāti tasmai namaste.
നോ തിര്യഞ്ചം ന
മർത്യം ന ച സുരമസുരം
ന സ്ത്രിയം നോ
പുമാംസം
ന ദ്രവ്യം കർമ്മ
ജാതിം ഗുണമപി സദസ
ദ്വാപി തേ
രൂപമാഹു:
ശിഷ്ടം
യത്സ്യാന്നിഷേധേ സതി നിഗമശതൈര്‍
ലക്ഷണാവൃത്തിതസ്തത്
കൃച്ഛ്രേണാവേദ്യമാനം
പരമസുഖമയം
ഭാതി തസ്മൈ
നമസ്തേ ॥३॥
അങ്ങേ സ്വരൂപം
പക്ഷിമൃഗാദിയല്ല, മർത്ത്യനും
ദേവനല്ലസുരനുമല്ല
സ്ത്രീപുരുഷമല്ല, വസ്തുക്കളും,
വർണ്ണങ്ങളല്ല,
കർമ്മ-ജ്ഞാനേന്ദ്രിയങ്ങളല്ലസത്തും
സത്തുമല്ല, വ്യക്തവുമവ്യക്തവുമല്ലെന്നു
ചൊല്ലുന്നു
ജ്ഞാനികൾ; “ഇതല്ലയിതല്ല”യെന്നുപനിഷദുക്കളും.
ഏല്ലാമല്ലെന്നെണ്ണിപ്പറയുന്നവകളെല്ലാം
കഴിഞ്ഞു
ബാക്കിയാവുന്നതെന്തോ
അതിനെയറിയാനേറെ
കഷ്ടം! ധ്വനിയാൽ,
ലക്ഷണാവൃത്തിയാലുള്ളിലറിയും
അങ്ങേ സ്വരൂപം
പരമാനന്ദമയം, ജാജ്വല്യമാനം.
ഏവം വിളങ്ങിനിൽക്കും
ഭഗവൻ! നമസ്തേ നമസ്തേ!
98.4
मायायां बिम्बितस्त्वं सृजसि महदह
ङ्कारतन्मात्रभेदै-
र्भूतग्रामेन्द्रियाद्यैरपि सकलजगत्
स्वप्नसङ्कल्पकल्पम् ।
भूय: संहृत्य सर्वं कमठ इव पदा
न्यात्मना कालशक्त्या
गम्भीरे जायमाने तमसि वितिमिरो
भासि तस्मै नमस्ते ॥४॥
māyāyāṃ
bimbitastvaṃ sṛjasi mahadaha
ṅkāratanmātrabhedaiḥ
bhūtagrāmendriyādyairapi sakalajagat
svapnasaṅkalpakalpam.
bhūyaḥ saṃhṛtya
sarvaṃ kaṃḍaṭha iva padā
nyātmanā kālaśaktyā
gambhīre jāyamāne tamasi vitimiro
bhāsi tasmai namaste.
മായായാം ബിംബിതസ്ത്വം
സൃജസി മഹദഹ-
ങ്കാരതന്മാത്രഭേദൈർ
ഭൂതഗ്രാമേന്ദ്രിയാദ്യൈരപി
സകലജഗത്
സ്വപ്നസങ്കല്പകല്പം
ഭൂയ: സംഹൃത്യ
സർവം കമഠ ഇവ പദാ-
ന്യാത്മനാ
കാലശക്ത്യാ
ഗംഭീരേ
ജായമാനേ തമസി വിതിമിരോ
ഭാസി തസ്മൈ
നമസ്തേ ॥४॥
മായയിൽ പ്രതിബിംബമായ്
കണപ്പെടുന്നയങ്ങു മഹത് തത്ത്വവും അഹങ്കാരവും ശബ്ദസ്പർശരസരൂപഗന്ധങ്ങളും ആകാശമഗ്നിവായു
ജലം ഭൂമിയായുമിന്ദ്രിയങ്ങളായും
മനസ്സായും സ്വയം പ്രകടമാവുന്നൂ
സ്വപ്നസങ്കൽപ്പം
പോലെയവിടുന്നെല്ലാ ലോകങ്ങളും സൃഷ്ടിക്കുന്നു,
ഉണ്മയിലില്ലെങ്കിലും
ഉള്ളതുപോലെയീ വിവിധലോകങ്ങളെല്ലാം; വീണ്ടും
ഈ വിശ്വയങ്ങു സ്വയമുള്ളിലേക്കു
വലിച്ചൊതുക്കുന്നൂ കൂർമ്മം തന്റെ
കാലുകൾ പിൻവലിക്കുമ്പോലെ,
കാലത്തിൻ ശക്തിപ്രഭാവത്തിനാൽ.
ഏവം സർവ്വവും സംഹരിക്കപ്പെട്ടു
ഘോരതമസ്സായിരിക്കുമ്പോളവിടുന്നു
പ്രബുദ്ധനായ് സ്വയം
പ്രശോഭിക്കുന്നു! ഭഗവൻ! നമസ്തേ നമസ്തേ!
98.5
शब्दब्रह्मेति कर्मेत्यणुरिति भगवन्
काल इत्यालपन्ति
त्वामेकं विश्वहेतुं सकलमयतया
सर्वथा कल्प्यमानम् ।
वेदान्तैर्यत्तु गीतं पुरुषपरचिदा
त्माभिधं तत्तु तत्त्वं
प्रेक्षामात्रेण मूलप्रकृतिविकृतिकृत्
कृष्ण तस्मै नमस्ते ॥५॥
śabdabrahmeti
karmetyaṇuriti bhagavan
kāla ityālapanti
tvāmekam viśvahetuṃ sakalamayatayā
sarvathā kalpyamānam.
vedāntairyattu gītaṃ puruṣaparacidā
tmābhidhaṃ tattu
tattvam
prekṣāmātreṇa mūlaprakṛtivikṛtikṛt
kṛṣṇa
tasmai namaste.
ശബ്ദബ്രഹ്മേതി
കർമ്മേത്യണുരിതി ഭഗവന്‍
കാല
ഇത്യാലപന്തി
ത്വാമേകം
വിശ്വഹേതും സകലമയതയാ
സർവഥാ
കല്പ്യമാനം
വേദാന്തൈര്യത്തു
ഗീതം പുരുഷപരചിദാ-
ത്മാഭിധം തത് തു
തത്ത്വം
പ്രേക്ഷാമാത്രേണ
മൂലപ്രകൃതിവികൃതികൃത്
കൃഷ്ണ തസ്മൈ
നമസ്തേ ॥५॥
ഭഗവൻ! വിശ്വത്തിൽ
ഭാവനചെയ്യാവുന്ന സർവ്വത്തിന്റേയും
രൂപഹേതുക്കളായവിടുന്നുമാത്രമേയുള്ളുവതിനാൽ
പറയുന്നൂ
അങ്ങയെ ശബ്ദബ്രഹ്മമെന്നും,
കർമ്മമെന്നു,മണുവെന്നും,
കാലമെന്നും ലോകൈകാരണമായി
പ്രകീർത്തിക്കപ്പെടുന്നു.
വേദാന്തങ്ങളിൽ
പുരുഷനും പരനും ചിത്തും ആത്മാവുമായ് വാഴ്ത്തപ്പെടുമുണ്മയാം പരമതത്ത്വം, പ്രേരണയാൽ മാത്രം
നിർമ്മിച്ചു വിക്ഷേപിക്കുന്നൂ
മൂലപ്രകൃതിയേയുമതിന്നനന്തമാം
വികൃതി, വിശ്വത്തെയും;
കൃഷ്ണാ, വിഭോ! നമസ്തേ! നമസ്തേ!
98.6
सत्त्वेनासत्तया वा न च खलु सदस
त्त्वेन निर्वाच्यरूपा
धत्ते यासावविद्या गुणफणिमतिव
द्विश्वदृश्यावभासम् ।
विद्यात्वं सैव याता श्रुतिवचनलवै
र्यत्कृपास्यन्दलाभे
संसारारण्यसद्यस्त्रुटनपरशुता
मेति तस्मै नमस्ते ॥६॥
sattvenāsattayā vā na khalu sadas
tvena nirvācyarūpā
dhate yāsāvavidyā guṇaphaṇimativa
dvīśvadṛśyāvabhāsam.
vidyātvaṃ saiva
yātā śrutivacanalavai
ryatkṛpāsyandalābhe
saṃsārāraṇyasadyastruṭanaparaśutā
meti tasmai namaste.
സത്ത്വേനാസത്തയാ
വാ ന ച ഖലു സദസ
ത്വേന നിർവാച്യരൂപാ
ധത്തേ
യാസാവവിദ്യാ ഗുണഫണിമതിവ
ദ് വിശ്വദൃശ്യാവഭാസം
വിദ്യാത്വം
സൈവ യാതാ ശ്രുതിവചനലവൈർ
യത്കൃപാസ്യന്ദലാഭേ
സംസാരാരണ്യസദ്യസ്ത്രുടനപരശുതാ
മേതി തസ്മൈ
നമസ്തേ ॥६॥
അവിദ്യയെപ്പറ്റിയസന്നിഗ്ദ്ധമായതുണ്ടെന്നോ
ഇല്ലെന്നോ
സത്തായുമസത്തായുമൊരേ
സമയമുണ്ടെന്നോ പറയുവാൻ
വയ്യ; അതു കയറിൽ
പാമ്പിനെ കാണുന്നതാം ബുദ്ധിപോലെ
വെറും വിക്ഷേപം
മാത്രം! വസ്തുക്കളേല്ലാമൊരു പ്രതീതി മാത്രം!
വേദാന്തശാസ്ത്രശ്രവണങ്ങളാലുമങ്ങേ
കൃപതൻ നീരൊഴുക്കാലും
അവിദ്യയാം മായ
സ്വയം വിദ്യാരൂപിണിയായി ജനനമരണ-
ദുഖത്തിൻ കാടിനെ
സമൂലം മുറിച്ചുകളയാൻ മഴുവാകുന്നു നൂനം !
അപ്രകാരം വിളങ്ങും
ഭഗവൻ, വിശ്വമൂർത്തേ, നമസ്തേ! നമസ്തേ!
98.7
भूषासु स्वर्णवद्वा जगति घटशरा
वादिके मृत्तिकाव-
त्तत्त्वे सञ्चिन्त्यमाने स्फुरति तदधुना
प्यद्वितीयं वपुस्ते ।
स्वप्नद्रष्टु: प्रबोधे तिमिरलयविधौ
जीर्णरज्जोश्च यद्व-
द्विद्यालाभे तथैव स्फुटमपि विकसेत्
कृष्ण तस्मै नमस्ते ॥७॥
bhūṣāsu svarṇavadvā jagati
ghaṭaśarā
vādike mṛttikāv-
tattve sañcintyamāne sphurati tadadhunā
pyadvitīyaṃ
vapuste.
svapnadrṣṭuḥ
prabodhe timiralayavidhau
jīrṇarajjośca
yadv-
vidyālābhe
tathaiva sphuṭamapi vikaset
kṛṣṇa
tasmai namaste.
ഭൂഷാസു സ്വര്‍ണവദ്വാ
ജഗതി ഘടശരാ
വാദികേ
മൃത്തികാവത്
തത്ത്വേ
സഞ്ചിന്ത്യമാനേ സ്ഫുരതി തദധുനാ
പ്യദ്വിതീയം
വപുസ്തേ ।
സ്വപ്നദ്രഷ്ടു:
പ്രബോധേ തിമിരലയവിധൌ
ജീർണരജ്ജോശ്ച
യദ്വദ്
വിദ്യാലാഭേ
തഥൈവ സ്ഫുടമപി വികസേത്
കൃഷ്ണ തസ്മൈ
നമസ്തേ ॥७॥
കാണപ്പെടുന്നൂ
വിശ്വം നിലനിൽക്കുന്നതായിയെന്നാൽ
ആഭരണങ്ങളിൽ സ്വർണ്ണമെന്നപോലെ,
മൺകുടത്തിൽ
മണ്ണുപോലെയവിടുന്നാണെല്ലാം
രണ്ടാമതായൊന്നുമില്ല.
പരബ്രഹ്മരൂപമാമങ്ങുതന്നെ
പ്രഭാസിപ്പൂ അജ്ഞാനത്തിലും.
സ്വപ്നം കാണുന്നവനുറക്കമുണരുമ്പോളെല്ലാം
സുവ്യക്തമായി
കാണുംപോലെ, ഇരുട്ടകന്നു
വെട്ടം പരക്കുമ്പോളവ്യക്തമായ്
കണ്ടതാം ജീർണ്ണിച്ച
കയറിലെ പാമ്പിനിയുമില്ലാത്തപോലെ
ജ്ഞാനമുണരവേ അങ്ങാണെല്ലാമെന്നതാം
ബ്രഹ്മബോധം
നമ്മിൽ വികസിച്ചിടും
ദൃഢം!, കൃഷ്ണാ! നമസ്തേ! നമസ്തേ!
98.8
यद्भीत्योदेति सूर्यो दहति च दहनो
वाति वायुस्तथान्ये
यद्भीता: पद्मजाद्या: पुनरुचितबली
नाहरन्तेऽनुकालम् ।
येनैवारोपिता: प्राङ्निजपदमपि ते
च्यावितारश्च पश्चात्
तस्मै विश्वं नियन्त्रे वयमपि भवते
कृष्ण कुर्म: प्रणामम् ॥८॥
yadbhītyodeti sūryo
dahati ca dahano
vāti vāyustathānye
yadbhītāḥ padmajādyāḥ
punarucitabalī
nāharante'nukālam.
yenaivāropitāḥ prāṅnijapadamapi te
cyāvitāraśca paścāt
tasmai viśvaṃ
niyantre vayamapi bhavate
kṛṣṇa kurmaḥ praṇāmam.
യദ്ഭീത്യോദേതി
സൂര്യോ ദഹതി ച ദഹനോ
വാതി
വായുസ്തഥാന്യേ
യദ്ഭീതാ:
പദ്മജാദ്യാ: പുനരുചിതബലീ
നാഹരന്തേഽനുകാലം
।
യേനൈവാരോപിതാ:
പ്രാങ്നിജപദമപി തേ
ച്യാവിതാരശ്ച
പശ്ചാത്
തസ്മൈ വിശ്വം
നിയന്ത്രേ വയമപി ഭവതേ
കൃഷ്ണ കുർമ്മ:
പ്രണാമം ॥८॥
അങ്ങയെഭയന്നാദിത്യനുദിക്കുന്നു
നിത്യവു,മഗ്നിയെരിക്കുന്നു
കാറ്റു വീശുന്നു,
ബ്രഹ്മാദികൾ നിയതകർമ്മങ്ങളിലേർപ്പെട്ടു
പൂജകൾ ചെയ്യുന്നൂ
യഥാകാലം; സൃഷ്ടിയാരംഭസമയേയവിടുന്നു
നൽകുന്നൂ നിജസ്ഥാനങ്ങൾ
ദേവകൾക്കിരിക്കുവാൻ, ഒടുവിൽ
അവരെ പുറത്താക്കുന്നതുമങ്ങല്ലയോ;
വിശ്വമാകെ നിയന്ത്രിക്കും
ഭഗവാനേ, കൃഷ്ണാ!
ഞങ്ങളുമങ്ങയെ നമസ്ക്കരിക്കട്ടെ വീണ്ടും വീണ്ടും!.
98.9
त्रैलोक्यं भावयन्तं त्रिगुणमयमिदं
त्र्यक्षरस्यैकवाच्यं
त्रीशानामैक्यरूपं त्रिभिरपि निगमै
र्गीयमानस्वरूपम् ।
तिस्रोवस्था विदन्तं त्रियुगजनिजुषं
त्रिक्रमाक्रान्तविश्वं
त्रैकाल्ये भेदहीनं त्रिभिरहमनिशं
योगभेदैर्भजे त्वाम् ॥९॥
trailokyaṃ bhāvayantaṃ triguṇamayamidaṃ
tryakṣarasyaikavācyaṃ
trīśānāmaikyarūpaṃ
tribhirapi nigamaiḥ
rgīyamānasvarūpam.
tisrovasthā vidantaṃ
triyugajanijuṣaṃ
trikramākrāntaviśvaṃ
traikālye bhedahīnaṃ tribhirahamanīśaṃ
yogabhedairbhaje tvām
ത്രൈലോക്യം
ഭാവയന്തം ത്രിഗുണമയമിദം
ത്ര്യക്ഷരസ്യൈകവാച്യം
ത്രീശാനാമൈക്യരൂപം
ത്രിഭിരപി നിഗമൈർ
ഗീയമാനസ്വരൂപം
।
തിസ്രോവസ്ഥാ
വിദന്തം ത്രിയുഗജനിജുഷം
ത്രിക്രമാക്രാന്തവിശ്വം
ത്രൈകാല്യേ
ഭേദഹീനം ത്രിഭിരഹമനിശം
യോഗഭേദൈർഭജേ
ത്വാം ॥९॥
ത്രിഗുണസംഘാതമായ്
ത്രിലോകങ്ങളെ സൃഷ്ടിക്കുന്ന ഭവാൻ
മൂന്നക്ഷരം ചേർന്നതാം
ഓംകാരത്തിൻ പൊരുളാകുന്നു നൂനം.
ത്രിമൂർത്തികൾ,
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരൊന്നാണതങ്ങുതന്നെ.
മൂന്നു വേദങ്ങളുമങ്ങേ
സ്വരൂപത്തെയല്ലോ പ്രകീർത്തിക്കുന്നു;
ജാഗ്രദ്സ്വപ്നസുഷുപ്തിയവസ്ഥകളെയറിയും
ശുദ്ധബോധമാണങ്ങ്.
ത്രേതാദി മൂന്നു
യുഗങ്ങളിലുമങ്ങവതാരങ്ങളെടുക്കുന്നു; മൂന്നടിയാൽ
വിശ്വം മുഴുവനുമളന്നു
കീഴടക്കുന്നു; ഭൂതഭാവിവർത്തമാനകാലങ്ങളിലും
മാറ്റമില്ലാതെ
നിലകൊള്ളുന്നതങ്ങ്! നിത്യവും ഞാൻ നിന്തിരുവടിയെ
ഭജിക്കുന്നൂ മൂന്നുവിധത്തിൽ,
ഭക്തി, ജ്ഞാന, കർമ്മയോഗങ്ങളാൽ.
98.10
सत्यं शुद्धं विबुद्धं जयति तव वपु
र्नित्यमुक्तं निरीहं
निर्द्वन्द्वं निर्विकारं निखिलगुणगण
व्यञ्जनाधारभूतम् ।
निर्मूलं निर्मलं तन्निरवधिमहिमो
ल्लासि निर्लीनमन्त-
र्निस्सङ्गानां मुनीनां निरुपमपरमा
नन्दसान्द्रप्रकाशम् ॥१०॥
satyaṃ śuddhaṃ vibuddhaṃ jayati
tava vapu
nityamuktam nirīhaṃ
nirdvandvaṃ nirvikāraṃ nikhilaguṇagaṇ
vyañjanādhārabhūtam.
nirmūlaṃ
nirmalaṃ tanniravadhimahimo
llāsi nirlīnamant-
arnissaṅgānāṃ munīnāṃ
nirupamaparamā
nandasāndraprakāśam
സത്യം ശുദ്ധം
വിബുദ്ധം ജയതി തവ വപുർ
നിത്യമുക്തം
നിരീഹം
നിര്‍ദ്വന്ദ്വം
നിര്‍വികാരം നിഖിലഗുണഗണ
വ്യഞ്ജനാധാരഭൂതം
।
നിർമ്മൂലം നിർമ്മലം
തന്നിരവധിമഹിമോ
ല്ലാസി നിർലീനമന്തർ
നിസ്സംഗാനാം
മുനീനാം നിരുപമപരമാ
നന്ദസാന്ദ്രപ്രകാശം
॥१०॥
മൂന്നുകാലങ്ങളിലുമില്ലാ
മാറ്റങ്ങളങ്ങേയ്ക്കതിനാൽ സനാതനം,
നിതാന്തം, വിജ്ഞാനമയം,
മായാബന്ധമുക്തം നിർമ്മലം,
കർത്തൃത്വ ബോധഹീനം,
ദ്വന്ദവീതം, പരിണാമരഹിതമതിനാൽ
നിർവ്വികാരം, സർവ്വഗുണഗണങ്ങൾക്കുമാധാരമാകുന്നതങ്ങ്.
അജ്ഞാനവീതനാണങ്ങ്,
അനന്തവിഭൂതികളാൽ പ്രശോഭിതൻ, നിസ്സംഗർ മാമുനിമാർക്കുള്ളിലുറയും പരമാനന്ദസാന്ദ്രപ്രകാശം.
98.11
दुर्वारं द्वादशारं त्रिशतपरिमिलत्
षष्टिपर्वाभिवीतं
सम्भ्राम्यत् क्रूरवेगं क्षणमनु जगदा
च्छिद्य सन्धावमानम् ।
चक्रं ते कालरूपं व्यथयतु न तु मां
त्वत्पदैकावलम्बं
विष्णो कारुण्यसिन्धो पवनपुरपते
पाहि सर्वामयौघात् ॥११॥
durvāraṃ dvādaśāraṃ triśataparimilat
ṣaṣṭiparvābhivītaṃ
sambhrāmyat krūravegaṃ kṣaṇamanu jagadā
cchidya sandhāvamānam.
cakraṃ te kālarūpaṃ
vyathayatu na tu mām
tvatpadai-kāvalambam
viṣṇo kāruṇyasindho
pavanapurapate
pāhi sarvāmayaughaṃ.
ദുർവാരം
ദ്വാദശാരം ത്രിശതപരിമിലത്
ഷഷ്ടിപർവാഭിവീതം
സംഭ്രാമ്യത്
ക്രൂരവേഗം ക്ഷണമനു ജഗദാ
ച്ഛിദ്യ
സന്ധാവമാനം ।
ചക്രം തേ
കാലരൂപം വ്യഥയതു ന തു മാം
ത്വത്പദൈകാവലംബം
വിഷ്ണോ
കാരുണ്യസിന്ധോ പവനപുരപതേ
പാഹി സർവാമയൌഘാത്
ഭഗവൻ! വിഷ്ണോ!
ആർക്കും തടുക്കാനരുത്താത്തതാമങ്ങേ
കാലചക്രം പന്ത്രണ്ടു
മാസങ്ങളാം ആരക്കാലുകളോടെ
മുന്നൂറ്റിയറുപത്
ദിവസങ്ങളാം മുനകളോടെ വട്ടത്തിൽ
അതിവേഗം ചുറ്റിയനുക്ഷണം
വിശ്വത്തെയാകെ നശിപ്പിച്ചു
തീവ്രവേഗം പാഞ്ഞു
മുന്നേറുന്നതാം സംവത്സരകാലരൂപം
സങ്കടമേകാതെന്നെ
കാക്കണേ! അങ്ങേ പാദകമലങ്ങൾ മാത്രമാണെനിക്കാശ്രയം! കാരുണ്യമൂർത്തേ! വിഭോ!
ഗുരുവായൂരപ്പാ!
രോഗപീഡയിൽനിന്നെന്നെ രക്ഷിക്കണേ!
No comments:
Post a Comment