Tuesday, April 9, 2024

Narayaneeyam - Dasakam 99

Narayaneeyam - Dasakam 99

ദശകം 099 

http://ramayanam.guruvayoor.com/Sree%20Narayaneeyam/099%20Narayaneeyam.mp3

4  m 10 s   

Narayaneeyam 99

വേദസ്തുതി

 

99.1

विष्णोर्वीर्याणि को वा कथयतु धरणे:

कश्च रेणून्मिमीते

यस्यैवाङ्घ्रित्रयेण त्रिजगदभिमितं

मोदते पूर्णसम्पत्

योसौ विश्वानि धत्ते प्रियमिह परमं

धाम तस्याभियायां

त्वद्भक्ता यत्र माद्यन्त्यमृतरसमर

न्दस्य यत्र प्रवाह: ॥१॥

 

viṣṇorvīryāṇi ko vā kathayatu dhare

kaśca reṇūnmimīte

yasyaivāṅghrirayea trijagadabhitam

modate pūrasampat

yosau viśvāni dhatte priyamiha parama

dhāma tasyābhiyāyāṁ

tvadbhaktā yatra mādyantyamtarasamara

ndasya yatra pravāha॥1॥

 

വിഷ്ണോർവീര്യാണി കോ വാ കഥയതു ധരണേ:

കശ്ച രേണൂൻ മിമീതേ

യസ്യൈവാങ്ഘ്രിത്രയേണ ത്രിജഗദഭിമിതം

മോദതേ പൂർണ്ണസമ്പത്

യോസൗ വിശ്വാനി ധത്തേ പ്രിയമിഹ പരമം

ധാമ തസ്യാഭിയായാം

ത്വദ്ഭക്താ യത്ര മാദ്യന്ത്യമൃതരസമര

ന്ദസ്യ യത്ര പ്രവാഹ: 1

 

ആർക്കാകും വിഷ്ണുവിന്നപരിമേയമാം വീര്യപ്രഭാവങ്ങൾ വർണ്ണിക്കുവാൻ! ആർക്കാകും ഭൂമിയിലെമണൽത്തരികൾ എണ്ണിത്തീർക്കുവാൻ! മൂന്നു കാലടികളാൽ മൂലോകവുമളന്നു ലോകത്തിന്നൈശ്വര്യം വീണ്ടെടുത്തു നൽകിയ ഭഗവാൻ സർവ്വലോകങ്ങളേയുമുള്ളിൽ ധരിക്കുന്നുവല്ലോ! അവിടുത്തെ

പരമഭക്തന്മാരാനന്ദിച്ചു മദിക്കുന്നിടം, മുക്തിസുഖമാം തേൻ

വഴിഞ്ഞൊഴുകുന്നിടം, അങ്ങേയ്ക്കേറെ പ്രിയമാമിടം, ശ്രേഷ്ഠമാം

വൈകുണ്ഠലോകം, പരംധാമമെനിക്കും പ്രാപ്യമാകേണമേ!     

 

 

99.2 

आद्यायाशेषकर्त्रे प्रतिनिमिषनवी

नाय भर्त्रे विभूते-

र्भक्तात्मा विष्णवे य: प्रदिशति हविरा

दीनि यज्ञार्चनादौ ।

कृष्णाद्यं जन्म यो वा महदिह महतो

वर्णयेत्सोऽयमेव

प्रीत: पूर्णो यशोभिस्त्वरितमभिसरेत्

प्राप्यमन्ते पदं ते ॥२॥

 

ādyāyāśeakartre pratinimianavī

nāya bhartre vibhūte

rbhaktātmā viṣṇave ya pradiśati havirā

dīni yajñārcanādau

kṛṣṇādyaḿ janma yo vā mahadiha mahato

varayetso' yameva

prīta pūro yaśobhistvaritamabhisaret

prāpyamante pada te॥2॥

 

ആദ്യായാശേഷകർത്ത്രേ പ്രതിനിമിഷനവീ

നായ ഭർത്ത്രേ വിഭൂതേർ

ഭക്താത്മാ വിഷ്ണവേ യ: പ്രദിശതി ഹവിരാ

ദീനി യജ്ഞാർച്ചനാദൗ

കൃഷ്ണാദ്യം ജന്മ യോ വാ മഹദിഹ മഹതോ

വർണ്ണയേത്സോഽയമേവ

പ്രീത: പൂർണ്ണോ യശോഭിസ്ത്വരിതമഭിസരേത്

പ്രാപ്യമന്തേ പദം തേ 2

 

പരമഭക്തിയാൽ ഹൃദയശുദ്ധനാമേതൊരുവൻ

എല്ലാത്തിന്നുമാദിയായും, സർവ്വലോകത്തിനും

സൃഷ്ടാവുമനുനിമിഷം നൂതനവുമൈശ്വര്യത്തിൻ

അധിപതിയുമാം വിഷ്ണുവിനായ് യജ്ഞാരംഭത്തിൽ

പൂക്കളും ഹവിസ്സുകളർച്ചിച്ചു സമർപ്പിക്കുന്നുവോ,  

ഭഗവാൻ വിഷ്ണുവിന്നതിമഹത്താം ലീലാകഥകൾ,

ശ്രീകൃഷ്ണകഥാമൃതംപോലുള്ളവ കീർത്തിക്കുന്നുവോ

അവനാകുന്നൂ ലോകത്തിലേറ്റവും സന്തുഷ്ടൻ,

യശസ്വി, പരിപൂർണ്ണനെല്ലാം നേടിക്കഴിഞ്ഞവൻ,

ജീവിതാവസാനം ക്ഷിപ്രമവനങ്ങയെ പ്രാപിക്കുന്നു

 

 

99.3 

हे स्तोतार: कवीन्द्रास्तमिह खलु यथा

चेतयध्वे तथैव

व्यक्तं वेदस्य सारं प्रणुवत जननो

पात्तलीलाकथाभि: ।

जानन्तश्चास्य नामान्यखिलसुखकरा

णीति सङ्कीर्तयध्वं

हे विष्णो कीर्तनाद्यैस्तव खलु महत:

त्वत्त्वबोधं भजेयम् ॥३॥

 

he stotāra kavīndrāstamiha khalu yathā

cetayadhve tathaiva

vyakta vedasya sāra prauvata janano

pāttalīlākathābhi

jānantasca̍sya nāmānyakhilasukhakarā

ṇīti sakīrtayadhva

he viṣṇo kīrtanādyāistava khalu mahata

tvattvabodha bhajeyam॥3॥

 

ഹേ സ്തോതാര: കവീന്ദ്രാസ്തമിഹ ഖലു യഥാ

ചേതയധ്വേ തഥൈവ

വ്യക്തം വേദസ്യ സാരം പ്രണുവത് ജനനോ

പാത്തലീലാകഥാഭി:

ജാനന്തശ്ചാസ്യ നാമാന്യഖിലസുഖകരാ-

ണീതി സങ്കീർത്തയധ്വം

ഹേ വിഷ്ണോ കീർത്തനാദ്യൈസ്തവ ഖലു മഹത:

തത്ത്വബോധം ഭജേയം 3

 

രാജാക്കളെ, തരുണീമണികളെ വ്യർഥം സ്തുതിക്കും

കവികളേ, നിങ്ങൾക്കാവും വിധത്തിൽ കീർത്തിച്ചാലും

വേദസാരമുറക്കൂടിയതാം ഭഗവാൻ മഹാവിഷ്ണുവെ,

വൈവിദ്ധ്യമാർന്ന അവതാരലീലാകഥനങ്ങളോടെ.

വേദപ്രമാണപ്രാപ്യനാണങ്ങെന്നറിയും മഹാന്മാർ

നിങ്ങളാ ഭഗവാന്റെ നാമശതങ്ങൾ കീർത്തിക്കുവിൻ!

പരമസുഖദായിയാം കീർത്തനങ്ങളാലപിക്കുവിൻ!

ഭഗവൻ വിഷ്ണോ! പൂജാസ്തുതികളാലങ്ങയെ ഞാനും

ഭജിക്കാമങ്ങിനെ ഗ്രഹിച്ചിടാം പരമാത്മതത്വബോധം.

 

99.4 

विष्णो: कर्माणि सम्पश्यत मनसि सदा

यै: स धर्मानबध्नाद्

यानीन्द्रस्यैष भृत्य: प्रियसख इव च

व्यातनोत् क्षेमकारी ।

वीक्षन्ते योगसिद्धा: परपदमनिशं

यस्य सम्यक्प्रकाशं

विप्रेन्द्रा जागरूका: कृतबहुनुतयो

यच्च निर्भासयन्ते ॥४॥

 

viṣṇo karmāṇi sampaśyata manasi sadā

yai sa dharmānabhadhnād

yānīndrasyaia bhtya priyasakha iva ca

vyātanot kemakārī

vīkante yogasiddhāḥ parapadamaniśa

yasya samyakprakaśa

viprendrā jāgarūkāḥ ktabahunutayo

yacca nirbhāsayante॥4॥

 

വിഷ്ണോ: കർമ്മാണി സമ്പശ്യത് മനസി സദാ

യൈ: സ ധർമാനബധ്നാദ്

യാനീന്ദ്രസ്യൈഷ ഭൃത്യ: പ്രിയസഖ ഇവ ച

വ്യാതനോത് ക്ഷേമകാരീ

വീക്ഷന്തേ യോഗസിദ്ധാ: പരപദമനിശം

യസ്യ സമ്യക്പ്രകാശം

വിപ്രേന്ദ്രാ ജാഗരൂകാ: കൃതബഹുനുതയോ

യച്ച നിർഭാസയന്തേ 4

 

ധ്യാനിക്കേണമൊരുവൻ ഭഗവാൻ വിഷ്ണുവിൻ മാഹാത്മ്യമേറും

ധർമ്മസംരക്ഷണ പ്രവൃത്തികൾ; ഇന്ദ്രന്നു ഭൃത്യനായും

ചിലപ്പോൾ സഖാവായും ഭഗവാൻ ക്ഷേമം വരുത്തിയിന്ദ്രനും

ലോകത്തിനും! സിദ്ധയോഗികളനുഭവിക്കുന്നൂ ആ ഭഗവദ്

പരമപദം, നിത്യശുദ്ധം, ജാജ്വല്യമാനം, മായാവിഹീനം.

ധ്യാനിക്കുവിൻ നിങ്ങൾ ജാഗരൂകം ബ്രാഹ്മണശ്രേഷ്ഠരനേകം സ്തോത്രങ്ങളാൽ പ്രകീർത്തിക്കുമാ മഹാവിഷ്ണുവിൻ ലീലകൾ.

   

 

 

99.5 

नो जातो जायमानोऽपि च समधिगत

स्त्वन्महिम्नोऽवसानं

देव श्रेयांसि विद्वान् प्रतिमुहुरपि ते

नाम शंसामि विष्णो ।

तं त्वां संस्तौमि नानाविधनुतिवचनै

रस्य लोकत्रयस्या-

प्यूर्ध्वं विभ्राजमाने विरचितवसतिं

तत्र वैकुण्ठलोके ॥५॥

 

no jāto jāyamāno' pi ca samadhigata

stvanmahimno'vasāna

deva śreyāṁsi vidvān pratimuurapi te

nāma śasāmi viṣṇo

ta tvāṁ sasthaumi nānāvidhanutivacanai

rasya lokatrayasyā-

pyūrdhva vibhrājamāne viracitavasati

tatra vaikuṇṭhaloke॥5॥

 

നോ ജാതോ ജായമാനോഽപി ച സമധിഗത:

ത്വന്മഹിമ്നോഽവസാനം

ദേവ ശ്രേയാംസി വിദ്വാൻ പ്രതിമുഹുരപി തേ

നാമ ശംസാമി വിഷ്ണോ

തം ത്വാം സംസ്തൗമി നാനാവിധനുതിവചനൈ:

അസ്യ ലോകത്രയസ്യാപി

യൂർദ്ധ്വം വിഭ്രാജമാനേ വിരചിതവസതിം

തത്ര വൈകുണ്ഠലോകേ 5

 

അങ്ങേ മഹിമാവിശേഷം പൂർണ്ണമായിട്ടാരുമറിയുന്നതില്ല

ഇതുവരെ ഉണ്ടായവരുമിനി ജനിക്കാനിരിക്കുന്നവരും.

അറിയുന്നു ഞാനങ്ങേ നാമജപമെത്രശ്രേഷ്ഠമതിനാൽ

കീർത്തിക്കുന്നൂ ഭവദ് നാമശതങ്ങൾ ഭക്തിപൂർവ്വമെന്നും.

ഭഗവൻ! വിഷ്ണോ! സ്തുതിക്കാം ഞാൻ കീർത്തനങ്ങളാൽ  മൂന്നുലോകങ്ങൾക്കും മേലേ വൈകുണ്ഠലോകേ വസിക്കും അനന്തമഹിമാവിനെ ശ്രേയസ്സിദ്ധിക്കായി നിരന്തരം!

 

99.6 

आप: सृष्ट्यादिजन्या: प्रथममयि विभो

गर्भदेशे दधुस्त्वां

यत्र त्वय्येव जीवा जलशयन हरे

सङ्गता ऐक्यमापन् ।

तस्याजस्य प्रभो ते विनिहितमभवत्

पद्ममेकं हि नाभौ

दिक्पत्रं यत् किलाहु: कनकधरणिभृत्

कर्णिकं लोकरूपम् ॥६॥

 

āpa sṛṣṭyādijanyāḥ prathamamayi vibho

garbhadeśe dadhustvāṁ

yatra tvayyeva jīvā jalashayana hare

sagatā aikyamāpan

tasyājasya prabho te vinihitamabhavat

padmameka hi nābhau

dikpatra yat kilāhu kanakadharibht

karnika lokarūpam॥6॥

 

ആപ: സൃഷ്ട്യാദിജന്യാ: പ്രഥമമയി വിഭോ

ഗർഭദേശേ ദധുസ്ത്വാം

യത്ര ത്വയ്യേവ ജീവാ ജലശയന ഹരേ

സംഗതാ ഐക്യമാപൻ

തസ്യാജസ്യ പ്രഭോ തേ വിനിഹിതമഭവത്

പദ്മമേകം ഹി നാഭൌ

ദിക്പത്രം യത് കിലാഹു: കനകധരണിഭൃത്

കർണ്ണികം ലോകരൂപം 6

 

വിശ്വഹേതുവും നാഥനുമാം ഭഗവൻ! സൃഷ്ട്യാദിയിലുണ്ടായ

ജല ഭവാനെ ഗർഭത്തിൽ ധരിച്ചു! ജലശായിയാം വിഭോ!

ജീവരാശികളെല്ലാം പിന്നെയങ്ങയോടൈക്യപ്പെട്ടു നിന്നു.

കൽപ്പാന്ത്യത്തിലവയാകെ നാരായണനാമങ്ങിലനുശയിച്ചൂ.

അജനാമങ്ങയുടെയുദരത്തിൽനിന്നുമുദ്ഭൂതമായീ ഏകമാം

താമരപ്പൂ, ഇതളുകളെട്ടുദിക്കുകളായും സുവർണ്ണ മഹാമേരു

അതിൻ കർണ്ണികയായും! ലോകസ്വരൂപമായിട്ടങ്ങിനെ!

99.7 

हे लोका विष्णुरेतद्भुवनमजनयत्

तन्न जानीथ यूयं

युष्माकं ह्यन्तरस्थं किमपि तदपरं

विद्यते विष्णुरूपम् ।

नीहारप्रख्यमायापरिवृतमनसो

मोहिता नामरूपै:

प्राणप्रीत्येकतृप्ताश्चरथ मखपरा

हन्त नेच्छा मुकुन्दे ॥७॥

 

he lokā viṣṇuretadbhuvanamajayat

tanna jānītha yūya

yumāka hyantarastha kimapi tadapara

vidyate viṣṇurūpam

nīhāraprakhyamāyāparivtamanaso

mohitā nāmarūpai

prāṇapriyekatr̥ptāścaratha makhaparā

hanta necchā mukunde॥7॥

 

ഹേ ലോകാ വിഷ്ണുരേതദ് ഭുവനമജനയത്

തന്ന ജാനീഥ യൂയം

യുഷ്മാകം ഹ്യന്തരസ്ഥം കിമപി തദപരം

വിദ്യതേ വിഷ്ണുരൂപം

നീഹാരപ്രഖ്യമായാപരിവൃതമനസോ

മോഹിതാ നാമരൂപൈ:

പ്രാണപ്രീത്യേകതൃപ്താശ്ചരഥ മഖപരാ

ഹന്ത നേച്ഛാ മുകുന്ദേ 7

 

ലോകരേ! കഷ്ടം! നിങ്ങളറിയുന്നതില്ല ഭഗവാൻ വിഷ്ണുവാണീ

ലോകം സൃഷ്ടിച്ചതെന്നും! ഹാ, വിസ്മയകരം!  നിന്നുള്ളിൽ ശരീരാദികളിൽ നിന്നും വേറിട്ടു സംസാരധർമ്മങ്ങളോടെ സൂക്ഷ്മഭാവത്തിലാ വിഷ്ണുസ്വരൂപം പ്രശോഭിക്കുന്നുവെന്നും!

പുകമഞ്ഞുപോലുള്ള മായയാൽ മൂടപ്പെട്ട മനസ്സുമായി നാമ

രൂപങ്ങളിൽ ഭ്രമിച്ചും ദേഹാദികളിലഭിമാനിച്ചും, ഇന്ദ്രിയപ്രീതി

നേടി തൃപ്തരായി യാഗകർമ്മഠന്മാരായിക്കഴിയുന്നു നിങ്ങൾ!

കഷ്ടം! തേടുന്നില്ല നിങ്ങൾ, മോക്ഷദായകനാം മുകുന്ദനെ!   

 

99.8 

मूर्ध्नामक्ष्णां पदानां वहसि खलु सह

स्राणि सम्पूर्य विश्वं

तत्प्रोत्क्रम्यापि तिष्ठन् परिमितविवरे

भासि चित्तान्तरेऽपि ।

भूतं भव्यं च सर्वं परपुरुष भवान्

किञ्च देहेन्द्रियादि-

ष्वाविष्टोऽप्युद्गतत्वादमृतसुखरसं

चानुभुङ्क्षे त्वमेव ॥८॥

 

mūrdhnāmakṣṇāṁ padānāṁ vahasi khalu saha

srāṇi sampūrya viśvam

tatprotkramyāpi tiṣṭhan parimitavivare

bhāsi cittāntare'pi

bhūta bhavya ca sarva parapurua bhavān

kiñca dehendriyādi-

vāviṣṭo'pyudgatatvādamtasukharasa

cānubhuke tvameva॥8॥

 

മൂർദ്ധ്നാമക്ഷ്ണാം പദാനാം വഹസി ഖലു സഹ-

സ്രാണി സമ്പൂര്യ വിശ്വം

തത്പ്രോത്ക്രമ്യാപി തിഷ്ഠൻ പരിമിതവിവരേ

ഭാസി ചിത്താന്തരേഽപി

ഭൂതം ഭവ്യം ച സർവം പരപുരുഷ ഭവാൻ

കിഞ്ച ദേഹേന്ദ്രിയാദിഷ്

ആവിഷ്ടോഽപ്യുദ്ഗതത്വാദമൃതസുഖരസം

ചാനുഭുങ്ക്ഷേ ത്വമേവ 8

 

പരംപൊരുളാമങ്ങു ലോകം നിറഞ്ഞു നിൽക്കുന്നൂ, ആയിരം

തലകളും കൈകളും കൺകളുമായെന്നാലെല്ലാറ്റിനുമതീതം,

അങ്ങിരിക്കുന്നൂ പ്രശോഭം ജീവഹൃദയത്തിനുള്ളിലതിസൂക്ഷ്മം.

ഭൂതവർത്തമാനഭാവികാലങ്ങളിലെയെല്ലാമങ്ങാകുന്നുവല്ലോ!

ദേഹങ്ങളിലുമിന്ദ്രിയങ്ങളിലും ജീവരൂപത്തിലിരുന്നു വിഷയങ്ങൾ

അനുഭവിക്കും സംസാരിയുമവിടുന്നാണെന്നാലെല്ലാത്തിന്നും

അതീതനായ് മോക്ഷസുഖാമൃതം ഭുജിക്കുന്നതുമവിടുന്നുതാൻ !   

99.9 

यत्तु त्रैलोक्यरूपं दधदपि च ततो

निर्गतोऽनन्तशुद्ध-

ज्ञानात्मा वर्तसे त्वं तव खलु महिमा

सोऽपि तावान् किमन्यत् ।

स्तोकस्ते भाग एवाखिलभुवनतया

दृश्यते त्र्यंशकल्पं

भूयिष्ठं सान्द्रमोदात्मकमुपरि ततो

भाति तस्मै नमस्ते ॥९॥

 

yattu trailokyarūpa dadhadapi ca tato

nirgato' nantaśuddh-

ānātmā vartase tva tava khalu mahimā

so'pi tāvān kimanyat

stokaste bhāga evākhilabhuvanatayā

dṛśyate tryaṁśakalpa

bhūyiṣṭha sāndramodātmakamupari tato

bhāti tasmai namaste॥9॥

 

യത്തു ത്രൈലോക്യരൂപം ദധദപി ച തതോ

നിർഗ്ഗതോഽനന്തശുദ്ധ-

ജ്ഞാനാത്മാ വർത്തസേ ത്വം തവ ഖലു മഹിമാ

സോഽപി താവാൻ കിമന്യത്

സ്തോകസ്തേ ഭാഗ ഏവാഖിലഭുവനതയാ

ദൃശ്യതേ ത്ര്യംശകല്പം

ഭൂയിഷ്ഠം സാന്ദ്രമോദാത്മകമുപരി തതോ

ഭാതി തസ്മൈ നമസ്തേ 9

 

നിസ്സീമ മഹിമാവാം ഭഗവൻ! മൂന്നുലോകങ്ങളും സ്വരൂപമായി

ധരിച്ചെന്നാലുമങ്ങാ ലോകങ്ങൾക്കതീതനായ് നിഷ്ക്കളനായി

ശുദ്ധജ്ഞാനാത്മാവായി നിലകൊള്ളുന്നുവല്ലോ! ഇക്കാണുന്ന ലോകമെല്ലാം വിശ്വമാമങ്ങേ വപുസ്സിൻ ചെറിയൊരംശഭാഗം

മാത്രമാണത്രയ്ക്കുണ്ടവിടുത്തെ മഹത്വമനന്തമൂർത്തേ!  വിഭോ!

ബ്രഹ്മാണ്ഡങ്ങൾക്കുമേലേ പരിപൂർണ്ണാനന്ദാത്മകം ശോഭിപ്പൂ

അങ്ങേ വപുസ്സിൻ സിംഹഭാഗവുമതിന്നായിതാ നമസ്കാരം !     

 

99.10 

अव्यक्तं ते स्वरूपं दुरधिगमतमं

तत्तु शुद्धैकसत्त्वं

व्यक्तं चाप्येतदेव स्फुटममृतरसाम्

भोधिकल्लोलतुल्यम् ।

सर्वोत्कृष्टामभीष्टां तदिह गुणरसे

नैव चित्तं हरन्तीं

मूर्तिं ते संश्रयेऽहं पवनपुरपते

पाहि मां कृष्ण रोगात् ॥१०॥

 

avyakta te svarūpa duradhigamatama

tattu śuddhaikasattvam

vyakta cāpyetadeva sphuamamtarasām

bhodhikallolatulyam

sarvotkṛṣṭāmabhīṣṭāṁ tad iha guarase

naiva cittam harantīṁ

mūrti te sanśraye'ha pavanapurapate

pāhi māṁ kṛṣṇa rogāt॥10॥

 

അവ്യക്തം തേ സ്വരൂപം ദുരധിഗമതമം

തത്തു ശുദ്ധൈകസത്ത്വം

വ്യക്തം ചാപ്യേതദേവ സ്ഫുടമമൃതരസാം

ഭോധികല്ലോലതുല്യം

സർവോത്കൃഷ്ടാമഭീഷ്ടാം തദിഹ ഗുണരസേ

നൈവ ചിത്തം ഹരന്തീം

മൂർത്തിം തേ സംശ്രയേഽഹം പവനപുരപതേ

പാഹി മാം കൃഷ്ണ രോഗാത് 10

 

നിർഗ്ഗുണനിരാകാരം അവ്യക്തമറിയാനേറെ ദൂഷ്ക്കരം

എന്നാലങ്ങേ സത്വഗുണ സ്വരൂപം നെഞ്ചിലേറ്റാനെത്ര

സുകരം, സുവ്യക്തം! അമൃതരസക്കടലിന്നലകളെന്നപോൽ  

സുഖകരമങ്ങേ കൃഷ്ണരൂപം, പ്രിയതരമതിശ്രേഷ്ഠം, മനോഹരം!

അങ്ങേ കൃഷ്ണസ്വരൂപമാം മൂർത്തിയിലഭയം തേടുന്നു ഞാൻ!

ഗുരുവായൂരപ്പാ! രോഗങ്ങളിൽനിന്നെന്നെ രക്ഷിക്കേണമേ! 

No comments:

Post a Comment