Tuesday, April 2, 2024

Narayaneeyam - Dasakam 95

Narayaneeyam - Dasakam 95

ദശകം 095 

http://ramayanam.guruvayoor.com/Sree%20Narayaneeyam/095%20Narayaneeyam.mp3

4  m 10 s  

Narayaneeyam 95 

ധ്യാനയോഗം 

 

95.1

आदौ हैरण्यगर्भीं तनुमविकलजी

वात्मिकामास्थितस्त्वं

जीवत्वं प्राप्य मायागुणगणखचितो

वर्तसे विश्वयोने ।

तत्रोद्वृद्धेन सत्त्वेन तु गुणयुगलं

भक्तिभावं गतेन

छित्वा सत्त्वं च हित्वा पुनरनुपहितो

वर्तिताहे त्वमेव ॥१॥

 

ādau hairayagarbhīṃ tanumavikalajī

vātmikāmāsthitastva

jīvatva prāpya māyāguagaakhacito

vartase viśvayone |

Tatrodvddhena sattvena tu guayugala

bhaktibhāva gatena

chitvā sattva ca hitvā punaranupahito

vartitāhe tvameva ||1||

 

ആദൗ ഹൈരണ്യഗർഭീൻ തനുമവികലജീ

വാത്മികാമാസ്ഥിതസ്ത്വം

ജീവത്വം പ്രാപ്യ മായാഗുണഗണഖചിതോ

വർത്തസേ വിശ്വയോനേ

തത്രോദ് വൃദ്ധേന സത്ത്വേന തു ഗുണയുഗളം

ഭക്തിഭാവം ഗതേന

ഛിത്വാ സത്ത്വം ച ഹിത്വാ പുനരനുപഹിതോ

വർത്തിതാഹേ ത്വമേവ 1

 

വിശ്വഹേതുവാകും ഭഗവൻ! ആദ്യത്തിലെല്ലാ സൂക്ഷ്മശരീരങ്ങളും

ചേർന്നങ്ങു സമഷ്ടിയായിയതിൽനിന്നു വേറിട്ടതായൊന്നുമില്ലാതെ

ഹിരണ്യഗർഭനായിരുന്നു, പിന്നീടങ്ങു സ്വയം പല ജീവനുകളായി

വ്യഷ്ടിഭാവത്തിൽ മായാഗുണഗണങ്ങളുമായിച്ചേർന്നു നിന്നു.

സത്വരജതമോഗുണങ്ങളിലേറ്റം വളർന്നു ഭക്തിഭാവം പ്രാപിച്ചതാം  സത്വഗുണത്തിനാൽ രജസ്സും തമസ്സും തീർത്തുമില്ലാതാക്കിയൊടുവിലാ

സത്വവും ഉപേക്ഷിച്ചു ഞാനെന്ന ജീവൻ കാര്യകാരണബന്ധങ്ങൾ

ഇല്ലാത്തതാം പരബ്രഹ്മസ്വരൂപത്തിലങ്ങായ്ത്തന്നെയിരിക്കേണമേ!  

    

95.2

सत्त्वोन्मेषात् कदाचित् खलु विषयरसे

दोषबोधेऽपि भूमन्

भूयोऽप्येषु प्रवृत्तिस्सतमसि रजसि

प्रोद्धते दुर्निवारा ।

चित्तं तावद्गुणाश्च ग्रथितमिह मिथ

स्तानि सर्वाणि रोद्धुं

तुर्ये त्वय्येकभक्तिश्शरणमिति भवान्

हंसरूपी न्यगादीत् ॥२॥

 

sattvonmeṣāt kadācit khalu viayarase

doabodhe'pi bhūman

bhūyo'pyeu pravttissatamasi rajasī

proddhate durnivārā |

chitta tāvadguṇāśca grathitam iha mith

stāni sarvāṇi roddhu

turye tvayyekabhaktiśśaraamiti bhavān

hasarūpī nyagādīt ||2||

 

സത്ത്വോന്മേഷാത് കദാചിത് ഖലു വിഷയരസേ

ദോഷബോധോപി ഭൂമൻ

ഭൂയോഽപ്യേഷു പ്രവൃത്തിസ്സതമസി രജസി

പ്രോദ്ധതേ ദുർന്നിവാരാ

ചിത്തം താവദ്ഗുണാശ്ച ഗ്രഥിതമിഹ മിഥ

സ്താനി സർവാണി രോദ്ധും

തുര്യേ ത്വയ്യേകഭക്തി: ശരണമിതി ഭവാൻ

ഹംസരൂപീ ന്യഗാദീത് 2

 

ഭഗവൻ! സത്വഗുണമുള്ളിൽ വളർന്നിന്ദ്രിയവിഷയങ്ങളെത്ര   

ദോഷകരമെന്നറിവുണ്ടെന്നാകിലും വർദ്ധിതമാം രജസ്സും

തമസ്സും സത്വഗുണമടക്കുമ്പോളിന്ദ്രിയസുഖം ത്യജിക്കാൻ

കഷ്ടമേറെ, മനസ്സും ഗുണങ്ങളും വിഷയപ്രതീതിയും തമ്മിൽ

ബന്ധമുള്ളതിനാൽ; ഇവയെല്ലാമടക്കി പ്രശാന്തമാവാൻ

ജാഗ്രസ്വപ്നസുഷുപ്തികൾക്കുമതീതനാമങ്ങിൽ ശരണാഗതി

മാത്രമേ വഴിയെന്നുപദേശിച്ചൂ ഹംസരൂപിയാം ഭവാൻ !  

  

95.3

सन्ति श्रेयांसि भूयांस्यपि रुचिभिदया

कर्मिणां निर्मितानि

क्षुद्रानन्दाश्च सान्ता बहुविधगतय:

कृष्ण तेभ्यो भवेयु: ।

त्वं चाचख्याथ सख्ये ननु महिततमां

श्रेयसां भक्तिमेकां

त्वद्भक्त्यानन्दतुल्य: खलु विषयजुषां

सम्मद: केन वा स्यात् ॥३॥

 

santi śreyāṃsi bhūyāṃsyapi rucibhidayā

karmiṇāṃ nirmiṭāni

kudrānandāśca sāntā bahuvidhagataya

kṛṣṇa tebhyo bhaveyu |

tva cācakhyātha sakhye nanu mahitatamāṃ

śreyasāṃ bhaktimekāṃ

tvadbhaktyānandatulya khalu viayajuṣāṃ

sammanda kena vā syāt ||3||

 

സന്തി ശ്രേയാംസി ഭൂയാംസ്യപി രുചിഭിദയാ

കർമ്മിണാം നിർമ്മിതാനി

ക്ഷുദ്രാനന്ദാശ്ച സാന്താ ബഹുവിധഗതയ:

കൃഷ്ണ തേഭ്യോ ഭവേയു:

ത്വം ചാചഖ്യാഥ സഖ്യേ നനു മഹിതതമാം

ശ്രേയസാം ഭക്തിമേകാം

ത്വദ്ഭക്ത്യാനന്ദതുല്യ: ഖലു വിഷയജുഷാം

സമ്മദ: കേന വാ സ്യാത് 3

കർമ്മാധികാരികളാം ജനങ്ങൾക്കുണ്ടേറെ മാർഗ്ഗങ്ങൾ

രുചിഭേദാനുസാരം, ശ്രേയസ്സേകുന്നതായ്; മുക്തിക്കായ്

ആചാര്യന്മാരുപദേശിച്ചൂ ഉപായങ്ങളെന്നാലവയേകുന്നു

ക്ഷണികമനിത്യം ക്ഷുദ്രമാമാനന്ദം, ബഹുവിധഗതികളും.

കൃഷ്ണ! സഖാവാമുദ്ധവനവിടുന്നുപദേശിച്ചൂ മഹത്തമമായ്

ഭക്തിമാർഗ്ഗം! അങ്ങേ ഭജിക്കുന്നവർക്കുണ്ടാകുമാനന്ദം

വിഷയസുഖേ രമിക്കുന്നവർക്കെങ്ങിനെയുണ്ടാകുവാൻ !

95.4

त्वत्भक्त्या तुष्टबुद्धे: सुखमिह चरतो

विच्युताशस्य चाशा:

सर्वा: स्यु: सौख्यमय्य: सलिलकुहरग

स्येव तोयैकमय्य: ।

सोऽयं खल्विन्द्रलोकं कमलजभवनं

योगसिद्धीश्च हृद्या:

नाकाङ्क्षत्येतदास्तां स्वयमनुपतिते

मोक्षसौख्येऽप्यनीह: ॥४॥

 

tvatbhaktyā tuṣṭabuddhe sukham iha carato

vicyutāśasya cāśāḥ:

sarvāḥ syu saukhyamayya salilakuharaga

syeva toyai |

so'ya khalvindraloka kamalajabhavana

yogasiddhīśca hdyāḥ:

nākāṅkatyetadāstāṃ svayamanupatite

mokasaukhye'pyanīha ||4||

 

ത്വത്ഭക്ത്യാ തുഷ്ടബുദ്ധേ: സുഖമിഹ ചരതോ

വിച്യുതാശസ്യ ചാശാ:

സർവാ: സ്യു: സൌഖ്യമയ്യ: സലിലകുഹരഗ

സ്യേവ തോയൈകമയ്യ:

സോഽയം ഖൽവിന്ദ്രലോകം കമലജഭവനം

യോഗസിദ്ധീശ്ച ഹൃദ്യാ:

നാകാംക്ഷത്യേതദാസ്താം സ്വയമനുപതിതേ

മോക്ഷസൌഖ്യേഽപ്യനീഹ: 4

 

അങ്ങേ ഭക്തിപ്രകർഷാൽ ആശകളെല്ലാമൊഴിഞ്ഞ്

സംപ്രീതമനസ്സുമായ് സസുഖം സഞ്ചരിക്കുന്നവന്ന്

ആഴമേറും ജലത്തിൽക്കഴിയും ജീവിക്കു ചുറ്റും കാണും

ജലംപോൽ ലോകമെല്ലാം സുഖപ്രദമാകുന്നു നൂനം!

അവന്നു വേണ്ടാ ഇന്ദ്രലോകവും സത്യലോകം പോലും

അത്യാകൃഷ്ടങ്ങളാം യോഗസിദ്ധിയുമതിലെന്തത്ഭുതം?

അവനില്ലാശ സ്വയമേവയണയും നിർവ്വാണപദത്തിലും.

  

95.5

त्वद्भक्तो बाध्यमानोऽपि च विषयरसै

रिन्द्रियाशान्तिहेतो-

र्भक्त्यैवाक्रम्यमाणै: पुनरपि खलु तै:

र्दुर्बलैर्नाभिजय्य: ।

सप्तार्चिर्दीपितार्चिर्दहति किल यथा

भूरिदारुप्रपञ्चं

त्वद्भक्त्योघे तथैव प्रदहति दुरितं

दुर्मद: क्वेन्द्रियाणाम् ॥५॥

 

tvatbhakto bādhyamāno'pi ca viayarasai

rindriyāśāntiheto-

rbhaktyaivākramyamāṇai punarapi khalu tai

rdurbalairnābhijayya |

saptārcirdīpitārcirdahati kila yathā

bhūridāruprapañca

tvadbhaktyoghe tathaiva pradahati durita

durmad: kvendriyāṇām ||5||

 

ത്വദ്ഭക്തോ ബാധ്യമാനോഽപി ച വിഷയരസൈ:

ഇന്ദ്രിയാശാന്തിഹേതോർ-

ഭക്ത്യൈവാക്രമ്യമാണൈ: പുനരപി ഖലു തൈർ

ദുർബലൈർനാഭിജയ്യ:

സപ്താർച്ചിർദീപിതാർച്ചിർദഹതി കില യഥാ

ഭൂരിദാരുപ്രപഞ്ചം

ത്വദ്ഭക്ത്യോഘേ തഥൈവ പ്രദഹതി ദുരിതം

ദുർമ്മദ: ക്വേന്ദ്രിയാണാം  5

 

അങ്ങേ പ്രാകൃതഭക്തൻ ഇന്ദിയങ്ങളെയടക്കുവാനാകാതെ

വിഷയവിഷയങ്ങളിൽപ്പെട്ടുഴറിയാലുമവനിൽ ക്രമീകമായ്

വർദ്ധിക്കും ഭക്തിയാ വിഷയങ്ങളെയെരിച്ചില്ലാതാക്കിടുന്നു.

തദ് വിഷയങ്ങൾക്കാവില്ലവനെ കീഴ്പ്പെടുത്തുവാൻ; വിറകിൻ

കൂട്ടത്തെ ആളിക്കത്തും തീയെരിയിച്ചു ചാരമാക്കുന്നപോലെ

തീവ്രമായുയരുന്ന ഭക്തി, വിഷയാസക്തിയെ, പാപശതങ്ങളെ

ഇല്ലാതാക്കുന്നു പിന്നെയെന്തുണ്ടിന്ദ്രിയങ്ങൾക്കഹങ്കരിക്കുവാൻ ?

 

95.6

चित्तार्द्रीभावमुच्चैर्वपुषि च पुलकं

हर्षवाष्पं च हित्वा

चित्तं शुद्ध्येत्कथं वा किमु बहुतपसा

विद्यया वीतभक्ते: ।

त्वद्गाथास्वादसिद्धाञ्जनसततमरी

मृज्यमानोऽयमात्मा

चक्षुर्वत्तत्त्वसूक्ष्मं भजति न तु तथाऽ

भ्यस्तया तर्ककोट्या॥६॥

 

cittārdībhāvamuccairvapui ca pulaka

harabāṣpa ca hitvā

citta śuddhyetkatha vā kimu bahutapasā

vidyayā vītabhakte |

tvadgāthāsvādasiddhāñjanasatatamarī

mjyamāno'yamātmā

cakurvattattvasūkma bhajati na tu tathā'

bhyastayā tarkakoyā ||6||

 

ചിത്താർദ്രീഭാവമുച്ചൈർവ്വപുഷി ച പുളകം

ഹർഷബാഷ്പം ച ഹിത്വാ

ചിത്തം ശുദ്ധ്യേത് കഥം വാ കിമു ബഹുതപസാ

വിദ്യയാ വീതഭക്തേ:

ത്വദ്ഗാഥാസ്വാദസിദ്ധാഞ്ജനസതതമരീ

മൃജ്യമാനോഽയമാത്മാ

ചക്ഷുർവത് തത്ത്വസൂക്ഷ്മം ഭജതി ന തു തഥാ-

ഭ്യസ്തയാ തർക്കകോട്യാ 6

 

ഹൃദയമങ്ങേ പ്രേമാതിരേകത്താലലിഞ്ഞും ദേഹം രോമാഞ്ചമാർന്നും

ആനന്ദം കൊണ്ടു കണ്ണീർ വഴിഞ്ഞുമല്ലാതെങ്ങിനെ മനം ശുദ്ധമാവും?

ഭക്തിഹീനനു വിദ്യകൊണ്ടും തപശ്ചര്യകൾ കൊണ്ടുമെന്തു കാര്യം? നിത്യം കണ്ണിലെഴുതുമഞ്ജനം കണ്ണിൻ കാഴ്ച്ചയെയെന്നപോലെയങ്ങേ ഭക്തികഥാസ്തുതിശ്രവണമാം ദിവ്യാഞ്ജനം മനസ്സിനെ ശുദ്ധമാക്കി സൂക്ഷ്മമാം ബ്രഹ്മതത്ത്വത്തെയതിൽ വെളിവാക്കുന്നു; എന്നാലെത്ര

ശാസ്ത്രപഠനവും യുക്തിവിചാരവുമാ തത്വത്തെയറിയാനുതകുകില്ല!  

 

 

95.7

ध्यानं ते शीलयेयं समतनुसुखब

द्धासनो नासिकाग्र-

न्यस्ताक्ष: पूरकाद्यैर्जितपवनपथ

श्चित्तपद्मं त्ववाञ्चम्।

ऊर्ध्वाग्रं भावयित्वा रविविधुशिखिन:

संविचिन्त्योपरिष्टात्

तत्रस्थं भावये त्वां सजलजलधर

श्यामलं कोमलाङ्गम् ॥७॥

 

dhyāna te śīlayeya samatanusukhab

ddhāsano nāsikāgra-

nyastāka pūrakādyairjitapavanapatha

ścittapadma tvavāñcam|

ūrdhvāgra bhāvayitvā ravividhuśikhina

savicintyopariṣṭāt

tatrastha bhāvaye tvāṁ sajalajaladhara

śyāmalam komalāṅgam ||7||

 

ധ്യാനം തേ ശീലയേയം സമതനുസുഖബ

ദ്ധാസനോ നാസികാഗ്ര-

ന്യസ്താക്ഷ: പൂരകാദ്യൈർജിതപവനപഥ-

ശ്ചിത്തപദ്മം ത്വവാഞ്ചം 

ഊർധ്വാഗ്രം ഭാവയിത്വാ രവിവിധുശിഖിന:

സംവിചിന്ത്യോപരിഷ്ടാത്

തത്രസ്ഥം ഭാവയേ ത്വാം സജലജലധര

ശ്യാമളം  കോമളാംഗം 7

 

ധ്യാനം ശീലിക്കുവാനായ് ഞാൻ സുഖസാനത്തിൽ

ദൃഢമായിരുന്നു മൂക്കിൻതുമ്പത്ത് ദൃഷ്ടിയുറപ്പിച്ചുകൊണ്ടേ,

പ്രാണായാമം ചെയ്തു പൂരകകുംഭകരേചകമിവയാൽ  

ശ്വാസം നിയന്ത്രിച്ചു നാഡീശുദ്ധിവരുത്തിയിരുന്നുള്ളിൽ

ഭാവനചെയ്യാ,മധോമുഖമാവും ഹൃദയകമലത്തെയതിൻ

ഇതൾത്തുമ്പു മേലോട്ടിരിക്കുന്നതായി; അതിൻമുകളിൽ

സൂര്യചന്ദ്രന്മാരെയും അഗ്നിയേയും ഭാവനയിൽക്കണ്ട്

അഗ്നിമദ്ധ്യേവിളങ്ങുമങ്ങയെ നിറമേഘശ്യാമളഛവിയിൽ

കോമളരൂപനായുള്ളിൽക്കണ്ടു ഞാൻ ധ്യാനിച്ചിടട്ടേ!

 

95.8

आनीलश्लक्ष्णकेशं ज्वलितमकरसत्

कुण्डलं मन्दहास-

स्यन्दार्द्रं कौस्तुभश्रीपरिगतवनमा

लोरुहाराभिरामम् ।

श्रीवत्साङ्कं सुबाहुं मृदुलसदुदरं

काञ्चनच्छायचेलं

चारुस्निग्धोरुमम्भोरुहललितपदं

भावयेऽहं भवन्तम् ॥८॥

 

ānīlaślakṣṇakeśa jvalitamakarasat

kuṇḍala mandahāsa-

syandārdra kaustubhasrīparigatavanamā

loruhārābhirāmam |

śrīvatsāṅka subāhu mdulasadudara

kāñcanachchāyacela

cārusnigdhorumambhoruhalalitapada

bhāvaye'ha bhavantam ||8||

 

ആനീലശ്ലക്ഷ്ണകേശം ജ്വലിതമകരസത്

കുണ്ഡലം മന്ദഹാസ-

സ്യന്ദാർദ്രം കൗസ്തുഭശ്രീപരിഗതവനമാ

ലോരുഹാരാഭിരാമം

ശ്രീവത്സാങ്കം സുബാഹും മൃദുലസദുദരം

കാഞ്ചനച്ഛായചേലം

ചാരുസ്നിഗ്ധോരുമംഭോരുഹലലിതപദം

ഭാവയേഽഹം ഭവന്തം 8

മനക്കണ്ണിൽക്കണ്ടു ധ്യാനിക്കുന്നൂ ഞാനങ്ങയെ നീലാഭ

മിന്നിത്തിളങ്ങും കേശഭാരമോടെ, കാതിൽത്തിളങ്ങി

തൂങ്ങിയാടും മകരകുണ്ഡലങ്ങളോടെ, മൃദുമന്ദഹാസം

പൊഴിച്ചാർദ്രയോടെ, മാറിൽ കൌസ്തുഭത്തിളക്കത്തിൽ

വനമാലകളിടകലർന്നു, മുത്തുമണിമാലകളണിഞ്ഞും,

ശ്രീവത്സമെന്ന മറുകിന്റെ വശ്യമാമഴകോടെ, നീണ്ടു

തടിച്ചതിസുന്ദരമാം കൈകളോടെ, മൃദുവാമുദരമോടെ,

സ്വർണ്ണമഞ്ഞച്ചേലയുടുത്തഴകിയന്ന തുടകളോടെ,

താമരപ്പൂപോലതി ചാരുവാം ദിവ്യമൃദുപാദങ്ങളോടെ.        

 

95.9

सर्वाङ्गेष्वङ्ग रङ्गत्कुतुकमिति मुहुर्

धारयन्नीश चित्तं

तत्राप्येकत्र युञ्जे वदनसरसिजे

सुन्दरे मन्दहासे

तत्रालीनं तु चेत: परमसुखचिद

द्वैतरूपे वितन्व-

न्नन्यन्नो चिन्तयेयं मुहुरिति समुपा

रूढयोगो भवेयम् ॥९॥

 

sarvaangevaga ragatkutukamiti muhur

dhārayannīśa cittam

tatrāpyekatra yujñe vadanasarasije

sundare mandahāse

tatrālīna tu cheta paramasukhacid

dvaitarūpe vitanva-

nnanyanno cintaye ya muhuriti samupā

rūḍhayogo bhaveyam ||9||

 

സർവാംഗേഷ്വംഗ രംഗത്കുതുകമിതി മുഹുർ

ധാരയന്നീശ ചിത്തം

തത്രാപ്യേകത്ര യുഞ്ജേ വദനസരസിജേ

സുന്ദരേ മന്ദഹാസേ

തത്രാലീനം തു ചേത: പരമസുഖചിദ

ദ്വൈതരൂപേ വിതന്വൻ

അന്യന്നോ ചിന്തയേയം മുഹുരിതി സമുപാ

രൂഢയോഗോ ഭവേയം 9

 

ഭഗവൻ! ഞാൻ ധ്യാനിക്കുന്നൂ അങ്ങേ കേശാദിപാദം

സർവ്വാംഗങ്ങളുമേകാഗ്രചിത്തനായതി ഹർഷമോടെ!

അങ്ങേ മൃദുമന്ദഹാസം പൊഴിയും മുഖപദ്മത്തിലെൻ

മനമുറപ്പിച്ചുകൊള്ളാം; പിന്നെയെൻ പ്രശാന്തമനസ്സു

സച്ചിദാനന്ദസ്വരൂപമാം ബ്രഹ്മത്തിലർപ്പിച്ചു സ്വയം

അദ്വൈത ബ്രഹ്മാവസ്ഥയിൽ ലയിച്ചിടട്ടെ! മറ്റൊരു

ചിന്തയുമില്ലാതെയീ ധ്യാനസപര്യയാവർത്തിച്ചെൻ

ജീവിതകാലം യോഗാരൂഢനായിക്കഴിയുമാറായിടട്ടേ!      

 

95.10

इत्थं त्वद्ध्यानयोगे सति पुनरणिमा

द्यष्टसंसिद्धयस्ता:

दूरश्रुत्यादयोऽपि ह्यहमहमिकया

सम्पतेयुर्मुरारे ।

त्वत्सम्प्राप्तौ विलम्बावहमखिलमिदं

नाद्रिये कामयेऽहं

त्वामेवानन्दपूर्णं पवनपुरपते

पाहि मां सर्वतापात् ॥१०॥

 

ittha tvaddhyānayoge sati punaraimā

dyaṣṭasamiddhayastāḥ

dūraśrutyādayo'pi hyahamahamikayā

ampateyurmurāre

tvatsamprāptau vilambāvahamakhilamida

nādriye kāmaye'ha

tvāmevānandapūra pavanapurapate

pāhi māṁ sarvatāpāt ||10||

 

95.10

ഇത്ഥം ത്വദ്ധ്യാനയോഗേ സതി പുനരണിമാ

ദ്യഷ്ടസംസിദ്ധയസ്താ:

ദൂരശ്രുത്യാദയോഽപി ഹ്യഹമഹമികയാ

സമ്പതേയുർമ്മുരാരേ

ത്വത്സമ്പ്രാപ്തൌ വിലംബാവഹമഖിലമിദം

നാദ്രിയേ കാമയേഽഹം

ത്വാമേവാനന്ദപൂർണ്ണം പവനപുരപതേ

പാഹി മാം സർവ്വതാപാത് 10

 

ഭഗവൻ! മുരാരേ, ഏവം ഞാൻ ധ്യാനസപര്യയിൽ

നിഷ്ണാതനായിടുമ്പോൾ അണിമാദിയെട്ടു സിദ്ധികളും

ഞാനാദ്യമാദ്യമെന്നമട്ടിലെൻ മുന്നിലെത്തുമെന്നാൽ

മാനിക്കുന്നില്ല ഞാനവയെയൊട്ടും അവയെല്ലാമങ്ങയെ

പ്രാപിക്കാൻ കാലതാമസം വരുത്തുമതിനാൽ തേടുന്നൂ ഞാനാനന്ദപൂർണ്ണനാമങ്ങയെ മാത്രം, ഗുരുവായൂരപ്പാ!

എല്ലാ ദുഖങ്ങളിൽനിന്നുമെന്നെ രക്ഷിക്കേണമേ!

 

No comments:

Post a Comment