Sunday, January 14, 2024

Narayaneeyam - Dasakam 39

Narayaneeyam - Dasakam 39

ദശകം 039 

http://ramayanam.guruvayoor.com/Sree%20Narayaneeyam/039%20Narayaneeyam.mp3
4  m 10 s

Narayaneeyam 39  

ഗോകുല യാത്ര

भवन्तमयमुद्वहन् यदुकुलोद्वहो निस्सरन्
ददर्श गगनोच्चलज्जलभरां कलिन्दात्मजाम्
अहो सलिलसञ्चय: स पुनरैन्द्रजालोदितो
जलौघ इव तत्क्षणात् प्रपदमेयतामाययौ (39.1)

 

bhavantamayamudvahan yadukulodvaho nissaran

dadarsha gaganocchalajjalabharaam kalindaatmajam 

aho salilasamchaya sa punaraindrajaalodito

jalaugha iva tatkhaaat prapadametatāmayayau 

 

ഭവന്തമയമുദ്വഹന്‍ യദുകുലോദ്  വഹോ നിസ്സരന്‍

ദദര്‍ശ ഗഗനോച്ചലജ്ജലഭരാം കലിന്ദാത്മജാം 

അഹോ സലിലസഞ്ചയ: സ പുനരൈന്ദ്രജാലോദിതോ

ജലൌഘ ഇവ തത്ക്ഷണാത് പ്രപദമേയതാമായയൌ  1 

 

യദുകുലശ്രേഷ്ഠനാം വസുദേവർ കുഞ്ഞിനെ

കരങ്ങളിലെടുത്തു നീങ്ങവേ നിറയമുനയിൽ

മാനം മുട്ടുംവിധം ജലപ്രവാഹമലകളുയർന്നു

കാണായെന്നാൽ ഇന്ദ്രജാലകൃതമാം പ്രളയം

ഝടുതി മറയുമ്പോൽ തവപിതാ കാളിന്ദി കടക്കവേ

കണങ്കാലുയരം മാത്രമായ് ജലമൊതുങ്ങി നിന്നൂ 

 

Vasudeva, with You in his arms and moved,

To cross the Yamuna’s waters fierce and bold.

The river swelled, reaching for the skies,

As if to touch the heavens with its rise.

Yet, in an instant, the waves did fade,

Like a fleeting dream that swiftly swayed.

The waves calmed, reduced to a humble stream,

Barely above his ankles, as though in a dream.

 

When Vasudeva, the preeminent among the Yadavas, carried the divine infant in his arms and ventured forth, the mighty Yamuna swelled with towering waves, as though aspiring to reach the heavens. Yet, in a moment, the tumultuous waters miraculously withdrew, dissipating like an ephemeral illusion. The river then remained at a mere depth, barely rising above his ankles.

 

39. 2

प्रसुप्तपशुपालिकां निभृतमारुदद्बालिका-

मपावृतकवाटिकां पशुपवाटिकामाविशन्

भवन्तमयमर्पयन् प्रसवतल्पके तत्पदा-

द्वहन् कपटकन्यकां स्वपुरमागतो वेगत: (39.2)

 

prasuptapashupālikāṁ nibhtamārudadbālikā-

mapāvtakavāṭikāṁ paśupavāṭikāmāvishan 

bhavantamayamarpayan prasavatalpake tatpadā-

dvahan kapatakanyakāṁ svapuramāgato vegata 

 

പ്രസുപ്തപശുപാലികാം നിഭൃതമാരുദദ് ബാലികാം

അപാവൃത കവാടികാം പശുപവാടികാം ആവിശന്‍ 

ഭവന്തമയമർപയന്‍ പ്രസവ തല്പകേ തത്പദാദ്

വഹന്‍ കപടകന്യകാം സ്വപുര മാഗതോ വേഗത:  2 

 

രാത്രിനേരം നന്ദഗൃഹത്തിൽ ഗോപികമാരുറങ്ങിക്കിടക്കവേ 

ഒരു ശിശുവിൻ നേർത്ത കരച്ചിലും തുറന്നിട്ടിരുന്ന വാതിലുകളും

വസുദേവരെയവിടെയൊരു പ്രസവക്കിടക്കയിലേക്കാനയിച്ചു. 

അവിടെത്തൻ ശിശുവിനെക്കിടത്തിയാ തൽപ്പത്തിൽ നിന്നും 

യോഗമായാദേവിയാമാ പെൺകുഞ്ഞിനെ കൈകളിലേന്തി 

വേഗം നടന്നു വസുദേവർ കാരാഗ്രഹത്തിൽ മടങ്ങിയെത്തീ.

 

In the dead of night, Vasudeva did hear,

A newborn's wail, drawing him near.

At Nandagopa's door, ajar, he crept,

While all within the household slept.

He laid You down with his gentle hand,

Beside the mother, on the maternal bed.

Then, swiftly, he took Yoga Maya, the infant,

And returned to prison, calm and content.

 

In the middle of the night, drawn by the wails of a newborn, Vasudeva arrived at the abode of Nandagopa, the revered chieftain of the cowherds. The doors stood ajar, and the entire household lay in profound slumber. With the utmost delicacy, he placed You upon the maternal bed beside the mother, then, with swift precision, exchanged You for her female infant, Yoga Maya, and hastened back to his prison cell.

 

39. 3.

ततस्त्वदनुजारवक्षपितनिद्रवेगद्रवद्-

भटोत्करनिवेदितप्रसववार्तयैवार्तिमान्

विमुक्तचिकुरोत्करस्त्वरितमापतन् भोजरा-

डतुष्ट इव दृष्टवान् भगिनिकाकरे कन्यकाम् (39.3)

 

tatastvadanujāravakhapitanidravegadravad-

bhaotkaraniveditaprasavavārtayaivārtimā

vimuktacikurotkarastvaritamāpatan bhojarā-

atuha iva dihavān bhaginikākare kanyakā

 

തതസ്ത്വദനുജാരവ ക്ഷപിത നിദ്ര വേഗദ്രവദ്

ഭടോത്കര നിവേദിത പ്രസവ വാർത്തയൈ വാർത്തിമാൻ

വിമുക്ത ചികരോത്കര സ്ത്വരിതമാപതൻ ഭോജരാട്

അതുഷ്ട ഇവ ദൃഷ്ടവാൻ ഭഗിനി കാകരേ കന്യകാം     3 

 

തവ ഭഗിനിയാം ശിശുവിൻ കരച്ചിൽ കേട്ടു

ഭടന്മാരറിയിച്ചൂ ദേവകീദേവി എട്ടാമതും

പ്രസവിച്ച വാർത്ത കംസനെയതിദ്രുതം.

പേടിച്ചു ഭോജരാജൻ ഓടിയെത്തീയവിടെ

മുടിയൊതുക്കാതെ, പ്രാണഭയചകിതനായി

മന:ശാന്തി പോയപോൽ; അപ്പോൾ കണ്ടൂ

വിസ്മയത്തോടെ തന്നനുജ ദേവകിതൻ

കൈയിലൊരോമനപ്പെൺകുഞ്ഞിനെ.   

 

The guards brought news to Kamsa in haste,

"Devaki Devi has delivered a baby, her eighth."

In terror gripped, the Bhoja king did race,

His hair messy, shaken, fear upon his face.

To the prison cell, he hurried, breathless, wild,

And found Devaki, with her infant child.

A girl, so fair, in her mother's loving hold,

Kamsa's heart, with dread, began to unfold.

 

The prison guards conveyed to Kamsa that Devaki had given birth for the eighth time. Kamsa, the ruler of the Bhoja dynasty, was overcome with terror and rushed to the prison, his hair disheveled and his composure shattered. Consumed by fear for his own life, he appeared deeply unsettled. Upon reaching the cell, he beheld his sister, Devaki, tenderly holding a beautiful infant girl in her arms.

 

 

39.4

ध्रुवं कपटशालिनो मधुहरस्य माया भवेद्-

असाविति किशोरिकां भगिनिकाकरालिङ्गिताम्

द्विपो नलिनिकान्तरादिव मृणालिकामाक्षिप-

न्नयं त्वदनुजामजामुपलपट्टके पिष्टवान् (39.4)

 

dhruva kapaśhālino maduharasya māyā bhavēd-

asāviti kiśorikāṁ bhaginikākarāligitā

dvipo nalinikāntarādiva mṛṇālikāmākhipa-

nnaya tvadanujāmajāmupalapaṭṭake piṣṭavān

 

ധ്രുവം കപടശാലിനോ മധുഹരസ്യ മായാ ഭവേത്

അസാവിതി കിശോരികാം ഭഗിനി കാകരാലിംഗിതാം

ദ്വിപോ നളിനികാന്തരാദിവ മൃണാളികാമാക്ഷിപൻ

അയം ത്വദനുജാമജാമുപലപട്ടകേ പിഷ്ടവാൻ        4 

 

‘എട്ടാമതു ജനിച്ചവളീ പെൺകൊടികപടശാലി

വിഷ്ണുവിൻ മായതന്നെയെന്നു’ ചൊല്ലി കംസൻ

ദേവകീദേവി കയ്യിലടുക്കിപ്പിടിച്ചതാം ശിശുവിനെ,

അങ്ങേ അനുജ, അജയാകും മായാരൂപിണിയെ 

മദയാന താമരത്തണ്ടു പറിക്കുംമട്ടിൽ ബലമായ്

പെട്ടെന്നെടുത്തു പാറമേലടിച്ചുകൊല്ലാനൊരുങ്ങി.

 

“Though a girl, this child is the eighth in line,

Vishnu’s trickery, through Māyā, divine.”

Like a mad elephant plucking out a lotus flower,

He snatched the infant held by Devaki, so tender.

He advanced to harm her, his mind in wrath,

To crush her against a nearby stone on his path.

 

"This infant, though a girl, is nonetheless the eighth child. Vishnu is a master of deception, and this must surely be the work of his divine illusion (Māyā)." Thus speaking, he seized the child—your sister, Yoga Māyā, Aja (the one without birth and death), from Devakī’s hands with the fury of a maddened elephant uprooting a lotus. Then, he advanced to dash her against a nearby stone.

 

 

39.5.

तत: भवदुपासको झटिति मृत्युपाशादिव

प्रमुच्य तरसैव सा समधिरूढरूपान्तरा

अधस्तलमजग्मुषी विकसदष्टबाहुस्फुर-

न्महायुधमहो गता किल विहायसा दिद्युते (39.5)

 

tata bhavadupāsako jhaiti mtyupāśādiva

pramuchya tarasaivā sā samadhīrūḍharūpāntarā 

adhasstalamajagmuṣī vikasadaṣṭabāhusphura-

nmahāyudhamaho gatā kila vihāyasā didyute 

 

തത: ഭവദുപാസകോ ഝടിതി മൃത്യുപാശാദിവ

പ്രമുച്യതര സൈവസാ സമധി രൂഢ രൂപാന്തരാ

അധസ്ത്വലമ ജഗ്മുഷീ വികസദഷ്ട ബാഹു സ്ഫുരൻ

മഹായുധമഹോ ഗതാകില വിഹായസാ ദിദ്വ്യുതേ   

 

ത്വദ്ഭക്തർ മൃത്യുപാശത്തിൽ നിന്നും പെട്ടെന്ന്

മുക്തരാവുമ്പോലെയാ ശിശു, യോഗമായാദേവി

ക്ഷണത്തിൽ കുതറിമാറിയാ ഖലന്റെ പിടിയിൽനിന്നും

ഭൂമിയിൽ പതിക്കാതെ മാനത്തേയ്ക്കുയർന്നുപോയി

പ്രോജജ്വലമാം ദിവ്യരൂപം ധരിച്ചു, കൈകളെട്ടിലും

വെട്ടിത്തിളങ്ങും ആയുധങ്ങളുമായ് വിളങ്ങിനിന്നൂ.    

 


As Your devotees escape death’s binding grip,

Yoga Maya slipped free with an effortless leap.

Upward she soared, to the heavens' embrace,

Assuming divine form, a radiant grace.

Eight arms she bore, in brilliance they shone,

Each holding a weapon, a sacred, luninous one.



Just as your devotees are renowned for escaping from the clutches of death, the infant girl, Yoga Maya, slipped effortlessly from his hold and ascended into the sky. There, she stood assuming a divine form, manifesting with eight resplendent arms, each bearing a luminous sacred weapon.

 

 

 

39.6

नृशंसतर कंस ते किमु मया विनिष्पिष्टया

बभूव भवदन्तक: क्वचन चिन्त्यतां ते हितम्

इति त्वदनुजा विभो खलमुदीर्य तं जग्मुषी

मरुद्गणपणायिता भुवि च मन्दिराण्येयुषी (39.6)

 

nṛśhasatar kasa te kimu mayā vinipiṣṭayā

babhūva bhavadantaka kvachan chintyatāṁ te hitam 

iti tvadanujā vibho khalamudīrya ta jagmuṣī

marudgaapaṇāyitā bhuvicha mandirāṇye yuhī 

 

നൃശംസതര കംസ തേ കിമു മയാ വിനിഷ്പിഷ്ടയാ

ബഭൂവ ഭവദന്തക: ക്വചന ചിന്ത്യതാം തേ ഹിതം

ഇതി ത്വദനുജാ വിഭോ ഖലമുദീര്യ തം ജഗ്മുഷീ

മരുദ്ഗണപണായിതാ ഭുവി ച മന്ദിരാണ്യേയുഷീ    6 

 

“അതിക്രൂര! കംസ!, ഖല! നിന്റെയീ വൃഥാ

പരാക്രമമെന്തിനായി? എന്നെയെറിഞ്ഞു

തലതകർത്തു കൊന്നിട്ടെന്തു നേടാൻ?

നിന്റെ അന്തകൻ ഭൂജാതനായിക്കഴിഞ്ഞൂ,

നിനക്കിനിയെന്തു ഹിതമെന്നു നന്നായ്

ചിന്തിക്ക”യെന്നരുളി മറഞ്ഞാൾ തവ 

സോദരി, വിണ്ണവർ സ്തുതിച്ചു നിൽക്കേ.

ഏവം ദേവിയെത്തീ സ്വധാമത്തിലും പിന്നെ

ഭക്തർക്കു പൂജിച്ചുപാസിക്കാനായ് ഭൂമിയിൽ

ദിവ്യമാം ക്ഷേത്രങ്ങളിലും വന്നു കുടിയിരുന്നൂ.

 

“O Kasa, cruel and merciless,

What gain is there in crushing me baseless?

Your destined vanquisher is already born—

Reflect and discern a path on your own.”

To the wicked one, she spoke and then vanished

Yogamāyā, praised by gods, her grace displayed.

From heavens high, to earth she descended,

In sacred temples, she is still venerated.

 

O merciless and cruel Kasa, what do you hope to achieve by crushing my head? Know that your efforts are in vain, for your destined vanquisher has already been born elsewhere. Reflect deeply and discern a path of welfare that lies before you.

 

Having spoken thus to the wicked one, your sister, Yogamāyā, vanished. The celestial deities extolled her from the heavens, and she descended into the sacred temples of the earth, where she continues to be venerated.

 

 

39.7

प्रगे पुनरगात्मजावचनमीरिता भूभुजा

प्रलम्बबकपूतनाप्रमुखदानवा मानिन:

भवन्निधनकाम्यया जगति बभ्रमुर्निर्भया:

कुमारकविमारका: किमिव दुष्करं निष्कृपै: (39.7)

 

prage punaragātmajāvachanamīritā bhūbhujā

pralambakapūtanāpramukhadānavā mānina 

bhavannidhanakāmyayā jagati babhramurnirbhayāḥ

kumārakavimārakāḥ kimiva duhkara nihkpai 

 

പ്രഗേ പുനരഗാത്മജാവചന മീരിതാ ഭൂഭുജാ

പ്രലംബ ബകപൂതനാ പ്രമുഖദാനവാ മാനിന:

ഭവന്നിധന കാമ്യയാ ജഗതി ബഭ്രമുനിർഭയാ:

കുമാരക വിമാരകാ: കിമിവ ദുഷ്ക്കരം നിഷ്കൃപൈ:  7 

 

പ്രഭാതമായപ്പോൾ പരിഭ്രമചിത്തനായി  കംസൻ 

യോഗമായതൻ ശാസനാവാക്കുകൾ, പ്രലംബൻ,

ബകൻ, പൂതനാദി ദുഷ്ടരാക്ഷസരെ  അറിയിക്കവേ

മാനികളാമവരങ്ങയെ കണ്ടെത്തി വധിക്കാനുറച്ചു

ചുറ്റിത്തിരിഞ്ഞു ഭയംവിനാ നാട്ടിലാകെ, ശിശുക്കളെ

കണ്ടെത്തി നിഷ്ക്കരുണം കൊന്നു ഭീതി വിതച്ചു ദുഷ്ടർ.

കാരുണ്യഹീനർക്കു ദുഷ്കൃത്യങ്ങളെത്ര നിഷ്പ്രയാസം!

 

The dawn found Kamsa troubled and distressed,

Yoga Maya's dire warning consumed his mind.

To Pralamba, Baka, and Putana, he did call,

To carry out a cruel command, without fear of fall.

These demons roamed with ruthless, boundless might,

Slaughtering infants in their heartless flight.

For hearts unsoftened by remorse or grace,

Cruelty flows effortlessly, a dark embrace.

 

The following morning, the deeply unsettled Kamsa found his thoughts consumed by the ominous warning of Yoga Maya. Determined to thwart the warning, he summoned his most devoted cronies—Pralamba, Baka, and Putana—and conveyed to them the divine message. These ruthless demons traversed the land with rampant audacity, mercilessly seeking out and slaughtering infants in their relentless pursuit. For the cruel and depraved, acts of unimaginable brutality come effortlessly, as their hearts remain untouched by compassion or remorse.

 

39.8

तत: पशुपमन्दिरे त्वयि मुकुन्द नन्दप्रिया-

प्रसूतिशयनेशये रुदति किञ्चिदञ्चत्पदे

विबुध्य वनिताजनैस्तनयसम्भवे घोषिते

मुदा किमु वदाम्यहो सकलमाकुलं गोकुलम् (39.8)

 

tata paśupamandire tvayi mukunda nandapriyā-

prasūtishayanēśaye rudati kiñchidañchatpade 

vibudhya vanitājanairtanayasambhave ghohite

mudā kimumavadāmyaho sakalamākula gokulam

 

തത: പശുപമന്ദിരേ ത്വയി മുകുന്ദ നന്ദപ്രിയാ-

പ്രസൂതിശയനേശയേ രുദതി കിഞ്ചി ദഞ്ചത്പദേ 

വിബുധ്യ വനിതാജനൈ: തനയസംഭവേ ഘോഷിതേ

മുദാ കിമു വദാമ്യഹോ സകലമാകുലം ഗോകുലം  8 

 

മോക്ഷദായകവിഭോ! നന്ദഗൃഹത്തിലങ്ങു ശിശുവായ്

യശോദാദേവിതൻ ശയ്യയിൽക്കിടന്നു കൈകാൽ

കുടഞ്ഞു കരഞ്ഞുതുടങ്ങവേ ഗോപസ്ത്രീകളുറക്കമുണർന്നു

പുത്രജനനവാർത്തയറിഞ്ഞു, പറഞ്ഞു ഘോഷിച്ചനേരം

സന്തോഷമെന്തുപറയാൻ, നാടാകെയിളകി മോദാൽ!

 

O Lord, bestower of liberation, asYou lay,

On Yashoda’s bed, ladies heard You cry.

Your tiny feet, in gentle motion, kicked,

And joy in Gokula’s hearts was quick.

The women hailed with their voices bright,

Proclaiming the birth of a son, a delight.

How can words capture such divine bliss,

When Gokula’s festivity knew no bounds?

 

O Lord, bestower of liberation, as You lay upon the birthing bed of Mother Yashoda in the house of Nandagopa, You began to cry as an infant, kicking Your delicate feet. Awakened by Your cries, the women of the household joyously proclaimed the birth of a son. How can mere words capture the boundless delight of the people of Gokula and the grandeur of their celebration?

 

 

39-9

अहो खलु यशोदया नवकलायचेतोहरं

भवन्तमलमन्तिके प्रथममापिबन्त्या दृशा

पुन: स्तनभरं निजं सपदि पाययन्त्या मुदा

मनोहरतनुस्पृशा जगति पुण्यवन्तो जिता: (39.9)

 

aho khalu yaśodayā navakalāyachetohara

bhavantamalamantike prathamamāpibantyā diśhā 

puna stanabhara nija sapadi pāyayantyā mudā

manoharatanuspr̥iśā jagati puyavanto jitāḥ 

 

അഹോ ഖലു യശോദയാ നവകളായ ചേതോഹരം

ഭവന്തമലമന്തികേ പ്രഥമമാപിബന്ത്യാ ദൃശാ 

പുന: സ്തനഭരം നിജം സപദി പായയന്ത്യാ മുദാ

മനോഹരതനുസ്പൃശാ ജഗതി പുണ്യവന്തോ ജിതാ:  9 

 

അഹോ വിസ്മയം! കളായ കുസുമകാന്തി തൂകും

കുഞ്ഞിനെ ചാരേ  കൺകുളുർക്കെകണ്ടാസ്വദിച്ചും

ചുരന്നു നിറയും മുലകുടിപ്പിക്കാൻ മുദാ വെമ്പിയും

സഹർഷം ചെഞ്ചോരിവായിൽ പാൽ കൊടുത്തും

പൂമേനി മെല്ലെ വീണ്ടും വീണ്ടും തലോടിയും കിടക്കും

യശോദാമ്മതൻ  പുണ്യമെത്ര ഭാഗ്യാതിരേകം!

ജയിപ്പൂ സ്ത്രീജന്മം ഭൂവിതിലെത്ര പുണ്യാതിരേകം!

 

What wonder unfolds before Yashoda’s eyes,

To cradle the Divine in her arms, so wise.

Your form, like Kalaya’s bloom, radiant and fair,

Shines beside her, as delight fills the air.

She breastfeeds You, patting Your back tenderly,

Blessed, is she surpassing the most virtuous, clearly.

 

What a marvelous sight! How incredibly fortunate is Mother Yashoda to witness the divine splendor of Your form, so near, as her child! Your delicate frame, as fresh and radiant as the Kalaya flower, shone beside her, and she, filled with indescribable joy, lovingly nourished You, gently patting Your back in tender rhythm. How truly blessed is she, surpassing even the most virtuous and revered beings in this world!

 

 

39.10

भवत्कुशलकाम्यया स खलु नन्दगोपस्तदा

प्रमोदभरसङ्कुलो द्विजकुलाय किन्नाददात्

तथैव पशुपालका: किमु न मङ्गलं तेनिरे

जगत्त्रितयमङ्गल त्वमिह पाहि मामामयात् (39.10)

 

bhavatkushalakāmyayā sa khalu nandagopastadā

pramodabharasakulō dvijakulāya kinnādadā

tathaiva paśupālakāḥ kimu na magalam tēnirē

jagattritayamagala tvamihā pāhi māmāmayā

 

ഭവത്കുശലകാമ്യയാ സ ഖലു നന്ദഗോപസ്തദാ

പ്രമോദഭരസങ്കുലോ ദ്വിജകുലായ കിന്നാദദാത് 

തഥൈവ പശുപാലകാ: കിമു ന മംഗളം തേനിരേ

ജഗത്ത്രിതയമംഗള ത്വമിഹ പാഹി മാമാമയാത്  10 

 

സന്തോഷാധിക്യം പൂണ്ടു വിപുലം ദാനം ചെയ്തൂ സമൃദ്ധം

പുത്രസൌഭാഗ്യകാംഷയാ ഭൂസുരർക്കായ് നന്ദഗോപർ.

മറ്റു ഗോപന്മാരും ചെയ്തൂ മംഗളകർമ്മങ്ങളനേകം മുദാ.

മൂലോകങ്ങൾക്കും മംഗളം നൽകും ഭഗവാനേ, കൃപയാ

അവിടുന്നിപ്പോളെൻ രോഗപീഡകൾ മാറ്റി രക്ഷിക്കണേ!

In joy profound, Nadagopa gave gifts galore,

To the Brahmanas for their blessings and more.
The Gopas of Gokula, did auspicious rites sincere,
Sacred observances, too, for Your welfare.
O Lord, who blesses all three realms with grace,
I humbly seek refuge in Your divine embrace.
Relieve me, O Lord, from suffering and ailments.

 

In boundless joy, Nadagopa bestowed immeasurable gifts upon the Brahmanas to honor them and sought their blessings. The Gopas of Gokula performed numerous auspicious rites and sacred observances for Your sake. O Lord, the bestower of prosperity upon the three worlds, I earnestly implore You to deliver me from all afflictions.


No comments:

Post a Comment