Narayaneeyam - Dasakam 43
ദശകം 043
http://ramayanam.guruvayoor.com/Sree%20Narayaneeyam/043%20Narayaneeyam.mp3
4 m 10 s
Narayaneeyam 43
Narayaneeyam 43
त्वामेकदा गुरुमरुत्पुरनाथ वोढुं
गाढाधिरूढगरिमाणमपारयन्ती
माता निधाय शयने किमिदं बतेति
ध्यायन्त्यचेष्टत गृहेषु निविष्टशङ्का (43.1)
tvāmekadā gurumarutpuranātha
voḍhuṁ
gāḍhādhirūḍhagarimāṇamapārayantī
mātā nidhāya śayane
kimidaṁ bateti
dhyāyantyaceṣṭata gṛheṣu niviṣṭaśaṅkā
ത്വാമേകദാ ഗുരുമരുത്പുരനാഥ വോഢും
ഗാഢാധിരൂഢഗരിമാണമപാരയന്തീ ।
മാതാ നിധായ ശയനേ കിമിദം ബതേതി
ധ്യായന്ത്യചേഷ്ടത ഗൃഹേഷു നിവിഷ്ടശങ്കാ ॥१॥
കൃഷ്ണാ ഗുരുവായൂരപ്പാ! അവിടുത്തെ മാതാവൊരുദിനം
തന്നുണ്ണിക്കു ഭാരമേറിയതായ്ക്കണ്ടു കൌതുകം പൂണ്ടു
തൻ മടിയിൽ വയ്ക്കാനാകാതെ കിടക്കയിൽ കിടത്തി
എന്താണിതിന്നിങ്ങിനെയെന്നു ചിന്തിച്ചങ്ങയെത്തന്നെ
ധ്യാനിച്ചു ശങ്കയോടെ ഗൃഹജോലികളിൽ എർപ്പെട്ടുവല്ലോ!
O
Lord of Guruvayur, one day Your mother found You,
Too
heavy to carry on her lap and wondered, why.
She
placed You on a bed, her mind fixed on Thee
Yet
as she did her chores, she prayed for You.
O
Lord of Guruvayur, one day, Your mother, finding You unusually heavy to carry,
placed You upon a bed instead of holding You in her lap. Puzzled by this
unexpected weight, she continued her household duties, her thoughts ever
absorbed in You, all the while praying fervently for Your well-being.
43.2
तावद्विदूरमुपकर्णितघोरघोष-
व्याजृम्भिपांसुपटलीपरिपूरिताश:
वात्यावपुस्स किल दैत्यवरस्तृणाव-
र्ताख्यो जहार जनमानसहारिणं त्वाम् (43.2)
tāvadvidūramupakarṇitaghōraghōṣa-
vyājṛmbhipāṁsupaṭalīparipūritāśaḥ
vātyāvapussa
kila daityavarastṛṇāva-
rtākhyō jahāra
janamānasahāriṇaṁ tvām
താവദ്വിദൂരമുപകർണിതഘോരഘോഷ-
വ്യാജൃംഭിപാംസുപടലീ പരിപൂരിതാശ: ।
വാത്യാവപു: സ കില ദൈത്യവര: തൃണാവർ-
ത്താഖ്യോ ജഹാര ജനമാനസഹാരിണം ത്വാം ॥२॥
അപ്പോൾ ഭീകരമാം ശബ്ദത്തോടെ ദിക്കുകൾ
നിറയും പൊടിപടലങ്ങളോടെ കൊടുങ്കാറ്റിൻ
രൂപത്തിൽ ദൈത്യവരനാം തൃണാവർത്തൻ
സർവ്വജനമനോഹാരിയാം അങ്ങയെ ഹരിച്ചുവല്ലോ
A
mighty demon took the form of a whirlwind
Accompanied
by thick dust and a roaring sound
In
chaos and grime all around, with strength untold,
He
stole You away, the one who steals all’s mind.
At
that time, a formidable demon, Trunavarttha, manifested as a raging tornado,
engulfing the surroundings in a dense cloud of dust and resounding with a
tumultuous roar. Amidst the ensuing chaos, he sneaked You away—You, who alone
captivates and carries away the minds of all beings.
43.3
उद्दामपांसुतिमिराहतदृष्टिपाते
द्रष्टुं किमप्यकुशले पशुपाललोके
हा बालकस्य किमिति त्वदुपान्तमाप्ता
माता भवन्तमविलोक्य भृशं रुरोद (43.3)
uddāmapāṁsutimirāhatadṛṣṭipātē
draṣṭuṁ kimapya
kuśalē paśupālalōkē
hā bālakasya
kimiti tvadupāntamāptā
mātā bhavantamavilōkya
bhr̥śaṁ rurōda
ഉദ്ദാമപാംസുതിമിരാഹതദൃഷ്ടിപാതേ
ദ്രഷ്ടും കിമപ്യകുശലേ പശുപാലലോകേ ।
ഹാ ബാലകസ്യ കിമിതി ത്വദുപാന്തമാപ്താ
മാതാ ഭവന്തമവിലോക്യ ഭൃശം രുരോദ ॥३॥
അന്നേരം ഉയർന്നു പൊങ്ങി നിറഞ്ഞ പൊടിപടലം
ഹേതുവായ് ഗോപബാലകന്മാർക്കായില്ലൊന്നുമേ
കാണുവാൻ; “എന്നുണ്ണിക്കെന്തുപറ്റി”യെന്നുറക്കെ
വിലപിച്ചു യശോദാമ്മ ഭവാനടുത്തേക്കോടിയെത്തി.
A storm of dust arose, darkening the skies,
The Gopa boys could not see through their eyes.
Mother Yaśodā came running frantically and cried,
"What happened to my baby?" her sorrow soared.
At that time, immense dust clouds arose, enshrouding the
surroundings in darkness and rendering the Gopa boys unable to see anything.
Overcome with anxiety, Mother Yaśodā, weeping uncontrollably, cried out in
distress, “What happened to my child?” Unable to restrain her anguish, she
hastened toward You.
43.4
तावत् स दानववरोऽपि च दीनमूर्ति-
र्भावत्कभारपरिधारणलूनवेग:
सङ्कोचमाप तदनु क्षतपांसुघोषे
घोषे व्यतायत भवज्जननीनिनाद: (43.4)
tāvat sa dānavavarō'pi
ca dīnamūrti-
rbhāvatkabhāraparidhāraṇalūnavēgaḥ
saṅkōcamāpa
tadanu kṣatapāṁsughōṣē
ghōṣē vyatāyata
bhavajjananīninādaḥ
താവത് സ ദാനവവരോഽപി ച ദീനമൂർത്തിർ-
ഭാവത്കഭാര പരിധാരണലൂനവേഗ: ।
സങ്കോചമാപ തദനു ക്ഷതപാംസുഘോഷേ
ഘോഷേ വ്യതായത ഭവജ്ജനനീ നിനാദ: ॥४॥
അങ്ങയെ ഉയർത്തിയെടുത്ത ദാനവൻ സ്വയമാ
ഭാരം സഹിയാതെ വേഗമറ്റു, ചേഷ്ടകളറ്റൊതുങ്ങി.
കാറ്റിൻ മുഴക്കവും പൊടിപടലവുമെല്ലാം നിലയ്ക്കേ
യശോദതൻ നിലവിളിമാത്രം നിറഞ്ഞൂ ഗോകുലത്തിൽ
The demon who seized You and soared on high,
Felt the rising mass of Your form in the sky.
Exhausted, his flight began to slow and fade,
As winds howled fiercely, then gradually laid.
The dust settled, and darkness drifted away,
Yet Yashoda’s cries in Gokula still held sway.
The demon who seized You and ascended into the sky soon
found himself unable to bear the increasing weight of Your divine form.
Exhausted, his flight grew sluggish, and the fierce howling of the wind
gradually subsided. As the dust storm settled and the enveloping darkness
dissipated, only the anguished cries of Mother Yashoda continued to resonate
through Gokula.
43.5
रोदोपकर्णनवशादुपगम्य गेहं
क्रन्दत्सु नन्दमुखगोपकुलेषु दीन:
त्वां दानवस्त्वखिलमुक्तिकरं मुमुक्षु-
स्त्वय्यप्रमुञ्चति पपात वियत्प्रदेशात् (43.5)
rōdōpakarṇanavaśādupagamya
gēhaṁ
krandatsu
nandamukhagōpakulēṣu dīnaḥ
tvāṁ dānavastvakhilamuktikaraṁ mumukṣu-
stasyapramuñcati
papāta viyatpradēśāt
രോദോപകർണനവശാദുപഗമ്യ ഗേഹം
ക്രന്ദത്സു നന്ദമുഖഗോപകുലേഷു ദീന: ।
ത്വാം ദാനവസ്ത്വഖിലമുക്തികരം മുമുക്ഷു-
സ്ത്വയ്യപ്രമുഞ്ചതി പപാത് വിയത്പ്രദേശാത് ॥५॥
നിലവിളികേട്ടോടിയെത്തീ ഗൃഹത്തിൽ നന്ദഗോപരും
കൂട്ടരും, അവരും കരഞ്ഞു കണ്ണനെക്കാണാതെയപ്പോൾ
മുക്തിദായകൻ ഭവാനെ മുക്തനാക്കാൻ തൃണാവർത്തൻ
കുതറിനോക്കിയെന്നാലവനെ പിടിച്ചുവച്ചു ബലമായ് ഭവാൻ.
ഏവം കുഴഞ്ഞു ക്ഷീണിച്ചവൻ മാനത്തുനിന്നു നിലംപതിച്ചു
At
the anguished cry of women, Nanda, and his men,
Rushed
to the scene, they also cried seeing You gone.
You
the giver of liberation were bound by the fiend,
A
tired Trinavarta tried to release You for the fight to end.
Yet
You held on to him until he had no strength to fight.
He
could not withstand You and fell from the height.
Upon
hearing the anguished wailing of the women, Nanda Gopa and his kinsmen rushed
to the scene. Overcome with sorrow at the sight of Your absence, they too wept,
unable to bear the thought of losing their beloved child. Meanwhile, You, the
bestower of liberation, were firmly in the grasp of the demon Trinavarta.
Struggling under the immense burden of Your weight, the fiend sought to release
You, yet You, in Your divine will, did not loosen Your hold. Exhausted by his
vain efforts, the demon at last succumbed, his strength utterly spent, and
plummeted from the sky, meeting his destined end.
43.6
रोदाकुलास्तदनु गोपगणा बहिष्ठ-
पाषाणपृष्ठभुवि देहमतिस्थविष्ठम्
प्रैक्षन्त हन्त निपतन्तममुष्य वक्ष-
स्यक्षीणमेव च भवन्तमलं हसन्तम् (43.6)
rōdākulāstadanu
gōpagaṇā bahiṣṭha-
pāṣāṇapṛṣṭhabhuvī dēhamatisṭhaviṣṭham
praiṣṇanta hanta
nipatantamamuṣya vakṣ-
syakṣīṇamēva ca
bhavantamalaṁ hasantam
രോദാകുലാസ്തദനു ഗോപഗണാ ബഹിഷ്ഠ-
പാഷാണപൃഷ്ഠഭുവി ദേഹമതിസ്ഥവിഷ്ഠം ।
പ്രൈക്ഷന്ത ഹന്ത നിപതന്തമമുഷ്യ വക്ഷ-
സ്യക്ഷീണമേവ ച ഭവന്തമലം ഹസന്തം ॥६॥
കരഞ്ഞു പരവശരായ ഗോപൻമാർ പിന്നെക്കണ്ടൂ
ഗോകുലത്തിന് പുറകിലായുള്ള വലിയൊരു പാറമേൽ
ഭീമാകാരമായൊരു ദേഹം വന്നൂക്കിൽ പതിക്കുന്നതും
അതിൻ മാറിൽ ഇരുന്നക്ഷീണം പൊട്ടിച്ചിരിക്കുമങ്ങയേയും
The
weary Gopas, with wails and cries,
Beheld
a mighty form fall from the skies.
Upon
its chest, they saw in amazing delight,
You
sit unscathed and laughing so bright.
Then,
the weary and wailing Gopas beheld a colossal and weighty form plummeting onto
the rocky ground with a resounding thud, just behind Gokula. To their
astonishment, they discovered You seated upon its chest, laughing in playful
delight.
43.7
ग्रावप्रपातपरिपिष्टगरिष्ठदेह-
भ्रष्टासुदुष्टदनुजोपरि धृष्टहासम्
आघ्नानमम्बुजकरेण भवन्तमेत्य
गोपा दधुर्गिरिवरादिव नीलरत्नम् (43.7)
grāvaprapātaparipiṣṭagaristhadēha-
bhraṣṭāsudusṭadanjōpari
dhr̥ṣṭahāsam
āghnānamambujakarēṇa bhavantamētya
gōpā dadhurgirivarādiva
nīlaratnam
ഗ്രാവപ്രപാതപരിപിഷ്ടഗരിഷ്ഠദേഹ-
ഭ്രഷ്ടാസുദുഷ്ടദനുജോപരി ധൃഷ്ടഹാസം ।
ആഘ്നാനമംബുജകരേണ ഭവന്തമേത്യ
ഗോപാ ദധുർഗിരിവരാദിവ നീലരത്നം ॥७॥
പാറപ്പുറത്തുവീണു തകർന്നുപൊടിഞ്ഞതാം അസുരപിണത്തിൻ
മുകളിലിരുന്നു ഹാസമോടെ തൻ താമരക്കൈകൾകൊണ്ടടിച്ചു
രസിക്കുമങ്ങയെ, പർവ്വതത്തിൽനിന്നും ഇന്ദ്രനീലക്കല്ലെടുക്കും
പോലെ ഗോപൻമാർ അടുത്തെത്തി വന്നെടുത്തൂ ക്ഷണത്തിൽ
The
demon fell on the rock, his form Shattered,
You
beat him with Your lotus-like hands and played.
The
Gopas rushed and lifted You so gently,
Like
picking a blue gem from a mountain so easily.
The
demon perished upon impact, his massive form shattering against the unyielding
rock. As You, in divine playfulness, beat the lifeless colossus with Your
lotus-like hands, the Gopas hastened toward You, lifting You as one would
carefully retrieve a radiant blue gem from the expanse of a great mountain.
43.8
एकैकमाशु परिगृह्य निकामनन्द-
न्नन्दादिगोपपरिरब्धविचुम्बिताङ्गम्
आदातुकामपरिशङ्कितगोपनारी-
हस्ताम्बुजप्रपतितं प्रणुमो भवन्तम् (43.8)
ēkaikamāśu
parigṛhya nikāmananda-
nnandādigōpaparirabdha
vicumbitāṅgam
ādātukāmapariśaṅkitagōpanārī-
hastāmbujaprapatitaṁ praṇumō bhavantam
ഏകൈകമാശു പരിഗൃഹ്യ നികാമനന്ദ-
ന്നന്ദാദിഗോപപരിരബ്ധവിചുംബിതാങ്ഗം ।
ആദാതുകാമപരിശങ്കിതഗോപനാരീ-
ഹസ്താംബുജപ്രപതിതം പ്രണുമോ ഭവന്തം ॥८॥
അംഗപ്രത്യംഗമങ്ങയെപ്പിടിച്ചു നോക്കി, ആലിംഗനം ചെയ്തു
ചുംബിച്ചു നന്ദരും മറ്റു ഗോപരും സന്തുഷ്ടരായ് നിൽക്കവേ,
താമരക്കൈകൾ നീട്ടി അങ്ങയെ എടുക്കാൻ ആശയോടെ
വരും ഗോപനാരിമാർക്ക് നേരെ മാറി മാറി കുതിച്ചു ചാടും
ഭവാനേ! നമസ്കരിക്കട്ടെ ഞാൻ ഭക്തിപ്രഹർഷമോടെ!
One by one, Nanda and all lifted You with tender care,
Embracing, kissing, with love beyond compare.
As joy filled the air, You, with playful grace,
Extended Your lotus hands to the shy women’s embrace.
In humble reverence, we bow before You, Lord,
As You leap from hand to hand, in awe, adored.
One by one, Nanda and the others tenderly lifted You,
embracing and kissing You lovingly. As they stood cheerfully, You, in turn,
delighted in the moment, extending Your lotus-like hands towards the shy women
of Gokula. May we, in humble reverence, bow before You, O Lord, as You
gracefully leap from one lotus hand to another.
43.9
भूयोऽपि किन्नु कृणुम: प्रणतार्तिहारी
गोविन्द एव परिपालयतात् सुतं न:
इत्यादि मातरपितृप्रमुखैस्तदानीं
सम्प्रार्थितस्त्वदवनाय विभो त्वमेव (43.9)
bhūyō'pi
kinnu kr̥ṇumaḥ praṇatārtihārī
gōvinda ēva
paripālayatāt sutam̐ naḥ
ityādi mātarapitṛpramukhaistadānīṁ
samprārthitastvadavanāya
vibhō tvamēva
ഭൂയോഽപി കിന്നു കൃണുമ: പ്രണതാർത്തിഹാരീ
ഗോവിന്ദ ഏവ പരിപാലയതാത് സുതം ന: ।
ഇത്യാദി മാതരപിതൃപ്രമുഖൈസ്തദാനീം
സം പ്രാർത്ഥിതസ്ത്വദവനായ വിഭോ ത്വമേവ ॥९॥
“ഗോവിന്ദാ! ഭക്തദുഖനിവാരകനാം ഭഗവാനേ!
ഞങ്ങളെന്തിനി ചെയ്യാൻ! രക്ഷിക്കയെന്നുണ്ണിയെ”
എന്നേവം യശോദയും നന്ദനും അറിയാതെയെങ്കിലും
അങ്ങയെത്തന്നെ ശരണം പണിഞ്ഞു തവ രക്ഷക്കായ്!
O Govinda! O Lord! Remover of
all sorrows,
What shall we do now to
protect our child?
To Thee, we entrust our
child so dear,
In Thy hands, we place our
hearts, sincere.
Thus, Yashoda and Nandagopa
prayed again and again,
Unaware, to Thee, now
manifest as their child divine.
O Govinda! O Remover of the
sorrows of Thy devotees! What are we to do now? We entrust the care of our
child to Thee, O Lord. Thus, Mother Yashoda and Nandagopa, in their heartfelt
prayers, repeatedly invoked Thy name, unaware that they were offering their
supplications to Thee alone, now living with them as their child.
43.10
वातात्मकं दनुजमेवमयि प्रधून्वन्
वातोद्भवान् मम गदान् किमु नो धुनोषि
किं वा करोमि पुनरप्यनिलालयेश
निश्शेषरोगशमनं मुहुरर्थये त्वाम् ॥(43.10)
vātātmakaṁ danujamēvamayi
pradhūnvān
vātōdbhavān
mama gadān kimu nō dhunōṣi
kiṁ vā karōmi
punarapyanilālayēś
niśśēṣarōgaśamanaṁ muhurarthayē tvām
വാതാത്മകം ദനുജമേവമയി പ്രധൂന്വന്‍
വാതോദ്ഭവാന്‍ മമ ഗദാന്‍ കിമു നോ ധുനോഷി ।
കിം വാ കരോമി പുനരപ്യനിലാലയേശ
നിശ്ശേഷരോഗശമനം മുഹുരര്‍ഥയേ ത്വാം ॥१०॥
ഭീകരവാതരൂപമെടുത്ത അസുരനെ ഹനിച്ചതാം
ഭഗവാനേ! ഗുരുവായൂരപ്പാ! ഞാനെന്തുചെയ്യുവാൻ!
വാതദോഷകൃതമെൻ രോഗമില്ലാതാക്കിയെന്നെ
രക്ഷിക്കണേ! നിശ്ശേഷരോഗശമനം നൽകണേ.
O
Lord Guruvayoorappa, fierce in might,
You
conquered the demon, quelled the storm’s fright.
What
path remains for one in such despair,
Besieged
by suffering, from the wrath of air?
In
Your boundless mercy, relieve my strife,
Pary,
erase all misery to restore my life.
O
Lord Guruvayoorappa, who vanquished the demon that assumed the fearsome form of
a tempest, what course is left for me to follow? I am besieged by the
excruciating torment of my ailment, which, like the storm, is born of the very
winds. Why do You not, in Your boundless mercy, also eradicate my afflictions?
I humbly implore You to remove all my sufferings - internal and external.
No comments:
Post a Comment