Sreeman Narayaneeyam - Dasakam 37
ദശകം 037
http://ramayanam.guruvayoor.com/Sree%20Narayaneeyam/037%20Narayaneeyam.mp3
4 m 10 s
Narayaneeyam 37
Narayaneeyam 37.1
सान्द्रानन्दतनो हरे ननु पुरा दैवासुरे सङ्गरे
त्वत्कृत्ता अपि कर्मशेषवशतो ये ते न याता गतिम् ।
तेषां भूतलजन्मनां दितिभुवां भारेण दूरार्दिता
भूमि: प्राप विरिञ्चमाश्रितपदं देवै: पुरैवागतै: ॥१॥
sāndrānandatano hare nanu purā daivāsure saṅgare
tvatkṛttā api
karmaśeṣavaśato ye te na yātā gatim।
teṣāṁ bhūtalajanmanāṁ
diti-bhuvāṁ bhāreṇa dūrārditā
bhūmiḥ prāpa viriñcamāśritapadaṁ devaiḥ puraivāgataiḥ॥1॥
Oh, Lord Hari! Long ago, in the battle of Devas and Asuras, you killed the Asuras. However, not all of them attained liberation due to their residual vasanas. They took birth on Earth and spread terror, much to the dismay of Goddess Earth. She couldn't tolerate their burden and sought refuge in Lord Brahma's abode. The Devas were already present with Brahma when she arrived.
സാന്ദ്രാനന്ദ തനോ ഹരേ നനു പുരാ
ദൈവാസുരേ സംഗരേ
ത്വത്കൃത്താ അപി കർമ്മശേഷവശതോ
യേ തേ ന യാതാ ഗതിം
തേഷാം ഭൂതലജന്മനാം ദിതിഭുവാം
ഭാരേണ ദൂരാർദിതാ
ഭൂമി: പ്രാപ വിരിഞ്ചമാശ്രിതപദം
ദേവൈ: പുരൈവാഗതൈ:
സാന്ദ്രമായ ആനന്ദം ഘനീഭവിച്ചുരുവായ ഭഗവാനേ, പണ്ടുണ്ടായ ദേവാസുര യുദ്ധത്തിൽ അങ്ങയുടെ കൈകൊണ്ട് കാലഗതി പൂണ്ടവരായിട്ടുപോലും അസുരന്മാരിൽ ചിലർക്ക് മുക്തിപദം പ്രാപിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം അവരുടെ സഞ്ചിതകർമ്മ വാസനകൾ മുഴുവനും നശിച്ചിരുന്നില്ലല്ലോ. അതുകൊണ്ടവർക്ക് വീണ്ടും ഭൂമിയിൽ പിറവിയെടുക്കേണ്ടിവന്നു. ഭൂമിദേവി അവരുടെ കുൽസിതകർമ്മങ്ങൾ കൊണ്ടു സഹി കെട്ട്, അഭയത്തിനായി ബ്രഹ്മാവിനെ സമീപിച്ചു. ദേവന്മാർ നേരത്തെതന്നെ ബ്രഹ്മസമീപം എത്തിയിരുന്നു.
സാന്ദ്രാനന്ദമൂർത്തിയാം ഭഗവൻ, ദേവാസുര-
രണത്തിലസുരൻമാരിൽ ചിലരങ്ങേ കൈയാൽ
കൊല്ലപ്പെട്ടുവെങ്കിലും അവരണഞ്ഞില്ലല്ലോ
മോക്ഷപദം സ്വാർജ്ജിത വാസനാവശാൽ.
ഏവം ജന്മമെടുത്തവർ ഭൂമിക്കു ഭാരമായ്ത്തീരവേ
അവർതൻ പീഡയാൽ വലഞ്ഞാർത്തയായ്
ഭൂമീദേവിയെത്തീ ബ്രഹ്മലോകത്തിലഭയം തേടി
അവിടെയപ്പോൾ ദേവന്മാരനേകമുണ്ടായിരുന്നൂ
Narayaneeyam 37.2
हा हा दुर्जनभूरिभारमथितां पाथोनिधौ पातुका-
मेतां पालय हन्त मे विवशतां सम्पृच्छ देवानिमान् ।
इत्यादिप्रचुरप्रलापविवशामालोक्य धाता महीं
देवानां वदनानि वीक्ष्य परितो दध्यौ भवन्तं हरे ॥२॥
hā hā durjanabhūribhāramathitāṁ pāthonidhau pātukā-
metāṁ pālaya hanta me vivaśatāṁ sampr̥cchha
devāniman।
ityādipracurapralāpavivashāmālokya
dhātā mahīṁ
devānāṁ
vadanan̄i vīkṣya
parito dadhyau bhavantaṁ hare॥2॥
"Alas! Look at my plight! Under the heavy burden of these unscrupulous people, I am being pushed down into the causal oceanic waters. Please protect me!" When Goddess Earth thus lamented, Lord Brahma understood how helpless she was and he observed the looks on the faces of the Devas gathered around there. Lord Brahma then started meditating upon you in search of a solution.
ഹാ ഹാ ദുർജന ഭൂരിഭാരമധിതാം
പാഥോനിധൌ പാതുകാം
ഏതാം പാലയ ഹന്ത മേ വിവശതാം
സംപൃച്ഛ ദേവാനിമാൻ
ഇത്യാദി പ്രചുര പ്രലാപ വിവശാം
ആലോക്യ ധാതാ മഹീം
ദേവാനാം വദനാനി വീക്ഷ്യ പരിതോ
ദധ്യൌ ഭവന്തം ഹരേ
“അഹോ കഷ്ടം! ഈ ദുഷ്ടന്മാരുടെ ഭാരം കൊണ്ട് ഞാൻ കാരണ സമുദ്രത്തിലേക്ക് ആണ്ടു പോവാൻ തുടങ്ങുന്നു. എന്നെ രാക്ഷിച്ചാലും. ദേവൻമാരോടു ചോദിച്ചാൽ എന്റെ അവസ്ഥയെന്തെന്ന് കൃത്യമായറിയാം” എന്നിങ്ങിനെ ഭൂമിദേവി വിലപിച്ചു. ഭൂമിദേവിയുടെ നിസ്സഹായാവസ്ഥയും അവിടെ കൂടിയിരുന്ന ദേവന്മാരുടെ മുഖവും കണ്ട് സ്ഥിതിഗതികൾ മനസ്സിലാക്കിയ ബ്രഹ്മാവ് പ്രശ്നപരിഹാരത്തിനായി, ഭഗവാനേ, അങ്ങയെ ധ്യാനിച്ചു.
“കഷ്ടം! ഞാൻ വലഞ്ഞൂ ദുഷ്ടഭാരത്താലയ്യയ്യോ!
താഴേക്കാണ്ടു പോവുന്നൂ ഞാൻ കാരണജലത്തിൽ
രക്ഷിക്കവേണമെന്നെ, ഈ ദേവന്മാർക്കറിയാം
പ്രഭോ, എന്നവസ്ഥകൾ” ഏവം വിലപിക്കും ഭൂമിതൻ
ദുഖമറിഞ്ഞും ദേവൻമാർതൻ മുഖഭാവം കണ്ടും പ്രഭോ!
ധ്യാനിച്ചൂ ബ്രഹ്മാവങ്ങയെ പരിഹാരലബ്ധിക്കായി.
Narayaneeyam 37.3
ऊचे चाम्बुजभूरमूनयि सुरा: सत्यं धरित्र्या वचो
नन्वस्या भवतां च रक्षणविधौ दक्षो हि लक्ष्मीपति: ।
सर्वे शर्वपुरस्सरा वयमितो गत्वा पयोवारिधिं
नत्वा तं स्तुमहे जवादिति ययु: साकं तवाकेतनम् ॥३॥
ūce cāmbujabhūramūnayi surāḥ satyaṁ dharitryā vaco
nanv asyā bhavatāṁ ca rakṣaṇavidhau
dakṣo hi lakṣmīpatiḥ।
sarve śarvapuras-sarā
vayamito gatvā payovāridhiṁ
natvā taṁ stumahē javāditi
yayaḥ sākaṁ tavāketanam॥3॥
The lotus-born Brahma said, "What Mother Earth is saying is indeed true. There is only One who can ensure protection for the Devas and Earth, and He is Lord Mahavishnu. Let us go to the Milk Ocean with Lord Shiva in the lead and prostrate before the Lord, praising him with hymns." Saying so, they set forth to see you at Vaikunda, your abode.
ഊചേ ചാംബുജഭൂർ അമൂനയി സുരാ:
സത്യം ധരിത്ര്യാ വചോ
നൻവസ്യാ ഭവതാം ച രക്ഷണവിധൌ
ദക്ഷോ ഹി ലക്ഷ്മീപതി:
സർവേ ശർവപുരസ്സരാ വയമിതോ
ഗത്വാ പയോവാരിധിം
നത്വാ തം സ്തുമഹേ ജവാദിതി യയു:
സാകം തവാകേതനം
താമരയിൽ നിന്നും ഉണ്ടായ ബ്രഹ്മാവ് പറഞ്ഞു: “ഭൂമിദേവി പറയുന്നത് സത്യമാണ്.” ദേവന്മാർക്കും ഭൂമിയ്ക്കും സുരക്ഷ നല്കാൻ മഹാവിഷ്ണുവല്ലാതെ ആർക്കും കഴിയില്ല. അതുകൊണ്ട് നമുക്ക് പരമശിവന്റെ നേതൃത്വത്തിൽ പാലാഴിയിൽ ചെന്ന് അദ്ദേഹത്തെ ചെന്നു കണ്ട് നമസ്കരിച്ചു സ്തുതിക്കാം.” അങ്ങിനെ അവരെല്ലാവരും അവിടുത്തെ സന്നിധിയിലേക്ക് പോയി.
വിരിഞ്ചൻ അരുളി: “ഭൂമാതിൻ വാക്കുകൾ സത്യം;
Narayaneeyam 37.4
ते मुग्धानिलशालिदुग्धजलधेस्तीरं गता: सङ्गता
यावत्त्वत्पदचिन्तनैकमनसस्तावत् स पाथोजभू: ।
त्वद्वाचं हृदये निशम्य सकलानानन्दयन्नूचिवा-
नाख्यात: परमात्म स्वयमहं वाक्यं तदाकर्ण्यताम् ॥४॥
te mugdhānilaśālidugdhajaladhestīraṁ gatāḥ saṅgatā
yāvat
tvatpadacintanāikamanasas tāvat sa pāthojabhūḥ।
tvadvācaṁ hṛdaye niśamya
sakalānāndayannūcivā-
nākhyātaḥ paramātmanā svayam
ahaṁ vākyaṁ tadākṛṇyatām॥4॥
When the Devas reached your abode, there was a gentle breeze over the Milk Ocean. As they stood there contemplating your lotus feet, Lord Brahma heard the Lord's words in his ears. "I heard from Lord Vishnu, listen to me attentively to those words." As Brahma uttered this, everyone was happy.
തേ മുഗ്ദാനില ശാലിദുഗ്ധ ജലധേ
സ്തീരം ഗതാ: സംഗതാ
യാവത്ത്വത്പദ ചിന്തനൈകമനസ:
താവത് സ പാധോജഭൂ:
ത്വദ് വാചം ഹൃദയേ നിശമ്യ സകലാൻ
ആനന്ദയന്നൂചിവാൻ
ആഖ്യാത: പരമാത്മ സ്വയമഹം
വാക്യം തദാകർണ്യതാം
ബ്രഹ്മാവും പരമശിവനുമൊത്ത് ദേവന്മാർ നിന്തിരുവടിയുടെ സമീപമെത്തുമ്പോൾ പാൽക്കടലിൽ നിന്നും മന്ദമാരുതൻ വീശുന്നുണ്ടായിരുന്നു. അവിടെ അങ്ങയുടെ തൃപ്പാദങ്ങളിൽ ശ്രദ്ധയോടെ ധ്യാനനിരതരായി നിലക്കുമ്പോൾ ബ്രഹ്മാവിന്റെ ചെവിയിൽ ഭഗവാന്റെ വാക്കുകൾ മുഴങ്ങിക്കേട്ടു. “ഞാൻ കേട്ടതായ ഭഗവദ് വാക്കുകളെന്താണെന്ന് ഞാൻ പറയാം, ശ്രദ്ധിക്കൂ” എന്നു ബ്രഹ്മാവരുളി. അങ്ങിനെ എല്ലാവരും ആനന്ദചിത്തരായി.
ദേവഗണം ഭഗവദ് സമീപമണഞ്ഞ നേരം
പാൽക്കടലലകളിൽ നിന്നും മന്ദമാരുതൻ വീശി.
“കേട്ടൂ വിഷ്ണുവിൻ സാന്ത്വനവാക്കുകളവയെല്ലാം
ചൊല്ലാം ഞാൻ നിങ്ങൾക്കായിനി”, എന്നു
ബ്രഹ്മാവരുളവേ ആനന്ദചിത്തരായവരേവരും.
Narayaneeyam 37.5
जाने दीनदशामहं दिविषदां भूमेश्च भीमैर्नृपै-
स्तत्क्षेपाय भवामि यादवकुले सोऽहं समग्रात्मना ।
देवा वृष्णिकुले भवन्तु कलया देवाङ्गनाश्चावनौ
मत्सेवार्थमिति त्वदीयवचनं पाथोजभूरूचिवान् ॥५॥
jānē dīnadaśām ahaṁ diviṣadāṁ bhūmēśca bhīmair-nṛpaiḥ-
tatkṣēpāya bhavāmi yādavakulē sō'haṁ samagratmanā।
dēvā vṛṣṇikulē bhavantu kalayā dēvāṅganāś-cāvanau
matśēvārthamiti
tvadīyavacanaṁ pāthojabhūrūcivān॥5॥
"I am aware of the hardships caused by the wicked rulers on Earth. To eliminate them and restore balance, I will take birth on Earth in the Yadava clan with my full divine powers and glory. I will be born to serve and fulfill all the divine purposes. These gods and their consorts will also take partial incarnations in the Vrishni lineage to assist me," said Brahma to the Devas.
ജാനേ ദീനദശാമഹം ദിവിഷദാം
ഭൂമേശ്ച ഭീമൈർനൃപൈർ:
തത്ക്ഷേപായ ഭവാമി യാദവകുലേ
സോfഹം സമഗ്രാത്മനാ
ദേവാ വൃഷ്ണികുലേ ഭവന്തു കലയാ
ദേവാംഗനാശ്ചാവനൌ
മത്സേവാർത്ഥമിതി ത്വദീയവചനം
പാത്ഥോജഭൂരൂചിവാൻ
ഭൂമിയിൽ ദുഷ്ടരാജാക്കൻമാരാൽ ഏർപ്പെടുന്ന കഷ്ടതകൾ ഞാനറിയുന്നു. അത് ഇല്ലാതാക്കാൻ ഞാൻ ഭൂമിയിൽ യാദവ കുലത്തിൽ പൂർണ്ണാവതാരമായി സകല പ്രാഭവങ്ങളോടും കൂടി ജനിക്കാം. ദേവൻമാരും അവരുടെ പത്നിമാരും വൃഷ്ണികുലത്തിൽ അംശാവതാരങ്ങളായി എനിക്കു സേവ ചെയ്യാനായി ജന്മമെടുക്കട്ടെ." എന്നീ വാക്കുകൾ ഭവാനറിയിച്ചതായി ബ്രഹ്മാവ് ദേവന്മാരോട് പറഞ്ഞു
“അറിയുന്നൂ ഞാൻ ഭൂമിതൻ ദുഖത്തിൻ മൂലം
മൂഢർ രാജാക്കന്മാരുടെ ദുഷ്പ്രവൃത്തികളെല്ലാം.
അവ തീരെയില്ലാതാക്കാൻ ഞാനെടുത്തീടാം
ഒരു ജന്മമീ ഭൂമിയിൽ പൂർണ്ണാവതാരമായ്ത്തന്നെ
യാദവകുലത്തിങ്കൽ എല്ലാ പ്രഭാവത്തോടെയും.
വൃഷ്ണികുലത്തിലപ്പോൾ പിറന്നിടും നിങ്ങൾ
ദേവീദേവന്മാരെനിക്കു സേവചെയ്യുവാൻ”
ഏവം ഭഗവാനരുളിയ വചനങ്ങൾ അറിയിച്ചൂ
Narayaneeyam 37.6
श्रुत्वा कर्णरसायनं तव वच: सर्वेषु निर्वापित-
स्वान्तेष्वीश गतेषु तावककृपापीयूषतृप्तात्मसु ।
विख्याते मधुरापुरे किल भवत्सान्निध्यपुण्योत्तरे
धन्यां देवकनन्दनामुदवहद्राजा स शूरात्मज: ॥६॥
śrutvā karṇarāsāyanaḿ
tava vacah sarveṣu nirvāpita-
svāntēṣvīśa gatēṣu tāvakakr̥pāpīyūṣatr̥ptātmāsu।
vikhya̱te
madhurāpure kila bhavatsānnidhyapuṇyōttarē
dhanyāṁ dēvakānandanāmudavahadrājā sa śūrātmajaḥ॥6॥
Devas, upon hearing those nectar-like reassuring words, regained peace within themselves. Soon, in the famous land of Mathurā, a place well-known for your prowess, a blessed marriage took place between Devakī, the daughter of Devaka, and Vasudeva, the prince of the Śūrasena dynasty.
ശ്രുത്വാ കർണരസായനം തവ വച:
സർവേഷു നിർവാപിത-
സ്വാന്തേഷ്വീശ ഗതേഷു താവക കൃപാ
പീയൂഷ തൃപ്താത്മസു
വിഖ്യാതേ മഥുരാപുരേ കില ഭവത്
സാന്നിദ്ധ്യ പുണ്യോത്തരേ
ധന്യാം ദേവക നന്ദനാ മുദവഹദ്
രാജാ സ ശൂരാത്മജ:
ഭഗവദ് വചനങ്ങൾ കാതിന് പീയൂഷമായി ദേവൻമാർ ഏറ്റെടുത്ത് ശാന്തരായി. മഥുരയെന്ന് പിന്നീട് അങ്ങയുടെ പേരിൽ പ്രശസ്തമായ ദേശത്ത് ദേവകന്റെ സുപുത്രിയായ ദേവകീദേവിയും ശൂരസേന പുത്രനായ വസുദേവനെന്ന രാജാവുമായുള്ള വിവാഹം സമംഗളം നടന്നു.
കാതിന്നു പീയൂഷം പോലെയാ വാക്കുകൾ
അചിരേണ അങ്ങേ നാമത്താൽ പുകഴ്പെറ്റ
മഥുരാനഗരിയിലുണ്ടായൊരു വിവാഹം, സമംഗളം.
കംസസോദരി, ദേവകപുത്രിയാം, ദേവകിയെ വേട്ടൂ
ശൂരസേനസൂനു, പുണ്യാത്മാവാം വസുദേവരാജൻ.
Narayaneeyam 37.7
उद्वाहावसितौ तदीयसहज: कंसोऽथ सम्मानय-
न्नेतौ सूततया गत: पथि रथे व्योमोत्थया त्वद्गिरा ।
अस्यास्त्वामतिदुष्टमष्टमसुतो हन्तेति हन्तेरित:
सन्त्रासात् स तु हन्तुमन्तिकगतां तन्वीं कृपाणीमधात् ॥७॥
udvāhāvasitau
tadīyasahajaḥ kansō'tha sammānaya-
nnētō sūtatayā gataḥ pathi rathe vyōmōtthayā tvadgirā।
asyāstvāmatiduṣṭam aṣṭamasutō hantēti hantēritaḥ
santrāsāt sa tu
hantumantikagatāṁ tanvīṁ kr̥pāṇīmadhāt॥7॥
After the wedding ceremony, King Kamsa, Devaki's brother, took it upon himself to be the charioteer for the couple, out of respect and love for his sister. During the journey, suddenly a voice from the sky emerged, saying, "You wicked person, your eighth nephew, born to Devaki, will surely kill you!" Upon hearing this, the enraged Kamsa pulled out his sword and seized Devaki by her hair, with a resolve to kill her then and there.
ഉദ്വാഹാവസിതൌ തദീയസഹജ:
കംസോf ധ സമ്മാനയൻ
ഏതൌ സൂതതയാ ഗത: പധി രഥേ
വ്യോമോത്ധയാ ത്വദ്ഗിരാ
അസ്യാസ്ത്വാമതി ദുഷ്ട മഷ്ട മസുതോ
ഹന്തേതി ഹന്തേരിത:
സന്ത്രാസാത് സ തു ഹന്തുമന്തികഗതാം
തന്വീം കൃപാണീമധാത്
വിവാഹം കഴിഞ്ഞ് ദേവകിയുടെ സഹോദരൻ കംസരാജാവ് ദമ്പതികളുടെ ബാഹുമാനാർത്ഥം സ്വയം തേർതെളിച്ച് കൊണ്ടുപോയി. യാത്രാമദ്ധ്യേ ആകാശത്തു നിന്ന് ഒരശരീരി ശബ്ദം കേൾക്കായി . "ദുഷ്ടനായ നിന്നെ ദേവകിയുടെ എട്ടാമത്തെ പുത്രൻ വധിക്കും നിശ്ചയം!" ഇതു കേട്ട് കലുഷനായ കംസൻ തന്റെ വാൾ ഉറയിൽ നിന്നുമെടുത്ത് നവവധുവായ ദേവകിയെ മുടി ചുറ്റിപ്പിടിച്ചു വലിച്ചിഴച്ച് വധിക്കാനൊരുമ്പെട്ടു.
സ്വയം തേരാളിയായ് വന്നു തേർ തെളിക്കവേ
കേൾക്കായീ ആകാശത്തിൽനിന്നുമൊരശരീരി
“ദുഷ്ടരാജനാം കംസാ, ഖലാ, നിന്നെ കൊല്ലും
ദേവകീസുതനായ് ജനിക്കുമെട്ടാമനതു നിശ്ചയം”
Narayaneeyam 37.8
गृह्णानश्चिकुरेषु तां खलमति: शौरेश्चिरं सान्त्वनै-
र्नो मुञ्चन् पुनरात्मजार्पणगिरा प्रीतोऽथ यातो गृहान् ।
आद्यं त्वत्सहजं तथाऽर्पितमपि स्नेहेन नाहन्नसौ
दुष्टानामपि देव पुष्टकरुणा दृष्टा हि धीरेकदा ॥८॥
gṛhnānaścikurēṣu tāṁ khalamatiḥ śaurēściraṁ sāntvanai-
rnō muñcan
punarātmajārp̥ṇagirā prītō'tha yātō gr̥hān।
ādyaṁ tvatsahajaṁ tathā'rpitamapi snēhēna nāhannasau
duṣṭānāmapi dēva puṣṭakarunā dr̥ṣṭā hi dhīrēkadā॥8॥
Vasudeva pleaded repeatedly with Kamsa not to do the unthinkable to his sister, too a young lady on her wedding day, but Kamsa ignored his words. The wicked Kamsa firmly held Devaki's hair and resolved to execute her. Then Vasudeva promised him that he would hand over all the children who would be born to them. Kamsa let the couple live under his watchful eyes. When Devaki delivered their first son, Vasudeva handed the child over to Kamsa and kept his word. Kamsa spared the firstborn son, considering that it was only the eighth-born son who would be a threat to him. Oh Lord, sometimes even the wicked are seen to possess mercy.
ഗൃഹ്ണാനശ്ചികുരേഷു താം ഖലമതി:
ശൌരേശ്ചിരം സാന്ത്വനൈർ
നോ മുഞ്ചൻ പുനരാത്മജാർപണഗിരാ
പ്രീതോfഥ യാതോ ഗൃഹാൻ
ആദ്യം ത്വത് സഹജം തഥാർപ്പിതമപി
സ്നേഹേന നാഹന്നസൌ
ദുഷ്ടാനാമപി ദേവ പുഷ്ടകരുണാ
ദൃഷ്ടാ ഹി ധീരേകദാ
നവവധുവും കുമാരിയുമായ സഹോദരി ദേവകിയിൽ കരുണ കാണിക്കണമെന്നും അവളെ വെറുതെ വിടണമെന്നും വസുദേവൻ ആവർത്തിച്ച് അഭ്യർത്ഥിച്ചുവെങ്കിലും ദുഷ്ടനായ കംസൻ ആ വാക്കുകൾ അവഗണിച്ച് ദേവകിയുടെ മുടിയിൽ കുത്തിപ്പിടിച്ച് തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. അപ്പോൾ വസുദേവൻ തങ്ങൾക്കുണ്ടാവുന്ന കുട്ടികളെ കംസന് സമർപ്പിച്ചു കൊള്ളാമെന്ന് വാക്കു കൊടുത്തു. അവർക്ക് ആദ്യമുണ്ടായ പുത്രനെ കംസനെ ഏൽപ്പിച്ചുവെങ്കിലും അയാളാ കുഞ്ഞിനെ കൊല്ലാതെ വിട്ടു. “ഇവന് ഒന്നാമനാണല്ലോ, എട്ടാമനിൽ നിന്നു മാത്രമാണല്ലോ എനിക്കാപത്തുണ്ടാവൂ” എന്ന ചിന്തയിലാണ് കംസൻ കുഞ്ഞിനെ കൊള്ളാതിരുന്നത്. ഭഗവാനേ, ദുഷ്ടൻമാരും ചിലപ്പോഴൊക്കെ ദയയുള്ളവരായി കാണപ്പെടുന്നു.
നിന്നൂ സോദരിതൻ മുടിചുറ്റിപ്പിടിച്ചിഴച്ചു
ചിലപ്പോൾ ദുഷ്ടൻമാർപോലുമിങ്ങിനെ
Narayaneeyam 37.9
तावत्त्वन्मनसैव नारदमुनि: प्रोचे स भोजेश्वरं
यूयं नन्वसुरा: सुराश्च यदवो जानासि किं न प्रभो ।
मायावी स हरिर्भवद्वधकृते भावी सुरप्रार्थना-
दित्याकर्ण्य यदूनदूधुनदसौ शौरेश्च सूनूनहन् ॥९॥
tāvat
tvanmanasaiva nāradamuniḥ prōcē sa bhōjēśvaraṁ
yūyaṁ nanvasurāḥ surāśca yadavō jānāsi kiṁ na
prabho।
māyāvī sa
harirbhavadvadhakr̥tē bhāvī suraprārthanā-
dityākarṇya yadūnadhūd̥hunadasau
śaurēśca sūnūnahann॥9॥
According to your wish at that time, the celebrated sage Narada reached the palace and told King Kamsa, "Your lineage belongs to the race of Asuras, and the Yadavas are Devas. Don't you know that? Lord Hari is a mighty illusionist. Apparently, He will be born to eliminate you, as pleaded by the Devas to annihilate you." Hearing this, Kamsa got furious and began to send the Yadavas into exile from their land. Then he started killing all the children born to Devaki and Vasudeva, starting from the firstborn onward.
താവത്ത്വന്മനസൈവ നാരദമുനി:
പ്രോചേ സ ഭോജേശ്വരം
യൂയം നന്വസുരാ: സുരാശ്ച യദവോ
ജാനാസി കിം ന പ്രഭോ
മായാവീ സ ഹരിർഭവദ്വധകൃതേ
ഭാവി സുരപ്രാർത്ഥനാദ്
ഇത്യാകർണ്യ യദൂൻ അദൂധുനദസൌ
ശൌരേശ്ച സൂനൂനഹൻ
ആ സമയത്ത്
നിന്തിരുവടിയുടെ ഇച്ഛാനുസാരം നാരദൻ അവിടെയെത്തി ഭോജ രാജാവായ കംസനോട് അങ്ങയുടെ കുലം
അസുരന്മാരുടേത് ആണെന്നും യാദവർ ദേവന്മാരാണെന്നും അറിയില്ലേ എന്നു ചോദിച്ചു. ഭഗവാൻ
ഹരി മായക്കാരനാണ്. ദേവൻമാർ പ്രാർത്ഥിച്ചതനുസരിച്ച് അങ്ങയെ വധിക്കാൻ അവതരിക്കുന്നു
എന്നാണ് കേട്ടത്." ഇതു കേട്ട് കംസൻ യാദവരെ നാട്ടിൽ നിന്നുമോടിച്ചു കളഞ്ഞു.
തുടർന്ന് ദേവകീ വസുദേവൻമാർക്ക് ജനിച്ച കുഞ്ഞുങ്ങളെ കംസൻ കൊല്ലുകയും ചെയ്തു.
അപ്പോൾ ഭഗവദിച്ഛയാലവിടെയെത്തി
യാദവരോ ദേവഗണം; ഭഗവാൻ ഹരി
ഹരി ജനിക്കും ഭൂമിയിലുടനെതന്നെ
ദേവകളർത്ഥിക്കയാലെന്നു കേട്ടൂ ഞാൻ
തുരത്തീ യാദവരെ നാട്ടിൽ നിന്നും
Narayaneeyam 37.10
प्राप्ते सप्तमगर्भतामहिपतौ त्वत्प्रेरणान्मायया
नीते माधव रोहिणीं त्वमपि भो:सच्चित्सुखैकात्मक: ।
देवक्या जठरं विवेशिथ विभो संस्तूयमान: सुरै:
स त्वं कृष्ण विधूय रोगपटलीं भक्तिं परां देहि मे ॥१०॥
prāptē
saptamagarbhatāmahipatau tvatprēraṇānmāyayā
nītē mādhava rōhiṇīṁ
tvamapi bhōḥ sacchitsukhaikātmakaḥ।
dēvakyā jaṭharaṁ vivēśitha
vibhō sanstūyamānaḥ suraiḥ
sa tvam kr̥ṣṇa vidhūya rogapaṭalīṁ bhaktiṁ parāṁ dēhi mē॥10॥
Time passed, and when Devaki conceived for the seventh time, Lord Adishesha, the serpent king, entered her womb. As per your desire, that embryo was transformed into Rohini's womb by Yogamaya. Then you entered as a divine incarnation in Devaki's womb. Devas started chanting hymns in praise of you, O Bhagavan Krishna!. O Madhava, O Lord!, you are the personification of existence, consciousness, and bliss. Please dispel my sorrows and fill me with supreme devotion, grace, and beatitude!
പ്രാപ്തേ സപ്തമഗർഭതാമഹിപതൌ
ത്വത്പ്രേരണാന്മായയാ
നീതേ മാധവ രോഹിണീം ത്വമപി ഭോ:
സച്ചിത്സുഖൈകാത്മക:
ദേവക്യാ ജഠരം വിവേശിഥ വിഭോ
സംസ്തൂയമാന: സുരൈ:
സ ത്വം കൃഷ്ണ വിധൂയ രോഗപടലീം
ഭക്തിം പരാം ദേഹി മേ
ദേവകി ഏഴാമതും ഗർഭം ധരിച്ചപ്പോൾ സർപ്പരാജാവായ ആദിശേഷൻ ഗർഭത്തിൽ പ്രവേശിച്ചു. അവിടുത്തെ ഇച്ഛപ്രകാരം യോഗമായ ആ ഭ്രൂണത്തെ രോഹിണിയുടെ ഉദരത്തിലേക്ക് മാറ്റി. മാധവാ , ഭഗവാനേ, സത്തും ചിത്തും ആനന്ദവും ആയ അവിടുന്ന് ദേവകിയുടെ ഉദരത്തിൽ ഉരുവായി. ദേവൻമാർ സ്തുതിച്ചു. ഭഗവാനേ, കൃഷ്ണാ, എൻ്റെ ദു:ഖശതങ്ങൾ അകറ്റി എന്നിൽ പരമഭക്തിപ്രസാദം നിറയ്ക്കേണമേ!
ദേവകീദേവി ഏഴാമതും ഗർഭം ധരിച്ചപ്പോൾ
No comments:
Post a Comment