Friday, January 26, 2024

Narayaneeyam - Dasakam 42

Narayaneeyam - Dasakam 42

ദശകം 042 

http://ramayanam.guruvayoor.com/Sree%20Narayaneeyam/042%20Narayaneeyam.mp3
4  m 10 s

Narayaneeyam 42  ശകടാസുരവധം 

42.1

कदापि जन्मर्क्षदिने तव प्रभो

निमन्त्रितज्ञातिवधूमहीसुरा

महानसस्त्वां सविधे निधाय सा

महानसादौ ववृते व्रजेश्वरी (42.1)

 

kadāpi janmaka-dine tava prabho

nimantri-tajñāti-vadhū-mahī-surā 

mahānasa-stvā savidhe nidhāya sā

mahānasādau vavte vrajeśvarī 

 

കദാപി ജന്മർക്ഷദിനേ തവ പ്രഭോ

നിമന്ത്രിതജ്ഞാതിവധൂമഹീസുരാ 

മഹാനസസ്ത്വാം സവിധേ നിധായ സാ

മഹാനസാദൗ വവൃതേ വ്രജേശ്വരീ ॥१॥

 

പ്രഭോ! അവിടുത്തെ പക്കപ്പിറന്നാൾ ദിനത്തിൽ

ബന്ധുമിത്രാദികളെയും ബ്രാഹ്മണരെയും ക്ഷണിച്ച

യശോദാമ്മ, ഭവാനെ വലിയൊരു ശകടത്തിന്നടുത്ത്

കിടത്തി, സത്ക്കാര പാചകാദികളിൽ മുഴുകിനിന്നു.

 

O Lord, on the day of Your monthly birth star, to celebrate,

Yasoda, queen of Vraja, invited Brahmanas and all, to a feast.

As she was busy in preparation, she placed You with care,

Beneath a large cart’s shade to continue with her chore.

 

O, Lord! On the auspicious day of Your birth star of the month, Mother Yasoda, the queen of Vraja, joyously invited kinsmen, well-wishers, and revered Brahmanas to partake in a grand feast. Engaged in the preparations and cooking, she gently placed You near a big cart, under its shade as she continued her work.

 

42.2

ततो भवत्त्राणनियुक्तबालक

प्रभीतिसङ्क्रन्दनसङ्कुलारवै:

विमिश्रमश्रावि भवत्समीपत:

परिस्फुटद्दारुचटच्चटारव: (42.2)

 

tato bhavat-trāa-niyukta-bālaka

prabhīti-sakrandanasakulāravai 

vimiśramasrāvi bhavat-samīpata

parisphuaddārucaacchatārava 

 

തതോ ഭവത്ത്രാണനിയുക്തബാലക

പ്രഭീതിസങ്ക്രന്ദന സങ്കുലാരവൈ: 

വിമിശ്രമശ്രാവി ഭവത്സമീപത:

പരിസ്ഫുടദ്ദാരുചടച്ചടാരവ: ॥२॥

 

അനന്തരം കുഞ്ഞുകൃഷ്ണനെ നോക്കാനേൽപ്പിച്ച

ഗോപബാലന്മാർ ഭയന്നു നിലവിളിക്കുമൊച്ചയും

മരക്കഷണങ്ങൾ പൊട്ടിത്തെറിക്കും ചടചട ശബ്ദവും

പെട്ടെന്നു കേട്ടൂ യശോദയും വിരുന്നുവന്ന ബന്ധുക്കളും    

 

A sudden crash, splintering, and shattering of wood,

From where You lay, Yasoda and the guests were dismayed.

The babysitting Gopa boys cried in panic and scare,

Their voices mingled with clamoring lumber in the air.

 

Suddenly, Yasoda and her assembled guests were startled by the tumultuous sound of splintering and shattering wood emanating from the place where You lay. Amidst this clamor arose the distressed cries of the young Gopa boys, who had been entrusted with the care of the Divine Child, their voices filled with alarm and bewilderment.

 

 42.3

ततस्तदाकर्णनसम्भ्रमश्रम

प्रकम्पिवक्षोजभरा व्रजाङ्गना:

भवन्तमन्तर्ददृशुस्समन्ततो

विनिष्पतद्दारुणदारुमध्यगम् (42.3)

 

tatastadākara-sambhramaśram

prakampivakojabhara vrajāganā 

bhavantamantardadśus-samantato

vinipataddāruadārumadhyagam

 

തതസ്തദാകർണ്ണനസംഭ്രമശ്രമ

പ്രകമ്പിവക്ഷോജഭരാ വ്രജാംഗനാ: 

ഭവന്തമന്തർദദൃശു: സമന്തതോ

വിനിഷ്പതദ്ദാരുണദാരുമധ്യഗം॥३॥

 

ഘോരമാം ശബ്ദം കേട്ടു കനത്ത നെഞ്ചും കുലുക്കി 

പരിഭ്രമിച്ചോടിയെത്തീ വ്രജനാരിമാർ ക്ഷണത്തിൽ

പൊട്ടിച്ചിതറിക്കിടക്കും മരക്കഷണങ്ങൾക്കിടയിൽ

കണ്ടൂ ഒന്നുമറിയാത്തവണ്ണം കളിച്ചു കിടക്കും ഭവാനെ  

 

The women of Vraja, hearing the terrific noise rushed to the scene,

Their breasts weighed heavy, hearts in panic, with great concern.

In trembling haste, they found You there, amidst the shattered cart,

A vision of You, calm, playing undisturbed, within the chaos' heart.

 

Upon hearing the dreadful sound, the women of Vraja, with their heavy breasts, stricken with panic, hurriedly rushed to the scene. In their haste, their hearts trembled with concern as they beheld You, the divine child, innocently playing amidst the scattered fragments of the broken cart, Your serene form playing undisturbed by the chaos.

   

42.4

शिशोरहो किं किमभूदिति द्रुतं

प्रधाव्य नन्द: पशुपाश्च भूसुरा:

भवन्तमालोक्य यशोदया धृतं

समाश्वसन्नश्रुजलार्द्रलोचना: (42.4)

 

śiśoraho ki kimabhūditi druta

pradhāvya nanda paśupāśca bhūsurā 

bhavantamālokya yaśodayā dhta

samāśvasannasrujalārdralocanā 

 

ശിശോരഹോ കിം കിമഭൂദിതി ദ്രുതം

പ്രധാവ്യ നന്ദ: പശുപാശ്ച ഭൂസുരാ: 

ഭവന്തമാലോക്യ യശോദയാ ധൃതം

സമാശ്വസന്നശ്രുജലാർദ്രലോചനാ: ॥४॥

 

നന്ദനും മറ്റ് ഗോപരും ബ്രാഹ്മണരും ഓടിയെത്തീ

ശിശുവിനെന്തുപറ്റിയെന്നു ചോദിച്ചാകുലചിത്തരായി

അപ്പോൾ യശോദതൻ കയ്യിലിരിക്കുമങ്ങയെക്കണ്ടവർ

ആശ്വാസമാർന്നു നിന്നൂ, ആനന്ദക്കണ്ണീർ പൊഴിച്ചൂ.

 

“What happened, what happened?” cried Nadagopa in distress,

Along with the Gopas and Brahmanas, their hearts too in duress.

With hurried steps, they came, their faces, filled with fright,

But upon seeing You, safe in Yasoda’s arms, in joy they wept.  

 

“Alas! What happened, what happened?” Nadagopa, accompanied by the other Gopas and the esteemed Brahmana guests, rushed forward in great haste. Overcome with emotion, they wept tears of joy upon beholding You, safely cradled in Yashoda’s arms, indulging in playful innocence.

 

42.5

कस्को नु कौतस्कुत एष विस्मयो

विशङ्कटं यच्छकटं विपाटितम्

न कारणं किञ्चिदिहेति ते स्थिता:

स्वनासिकादत्तकरास्त्वदीक्षका: (42.5)

 

kasko nu kautaskuta ea vismayo

viśakaa yacchakaa vipāitam

na kāraa kiñcidiheti te sthitā

svanāsikādattakarāstvadīkakā 

 

കസ്കോ നു കൗതസ്കുത ഏഷ വിസ്മയോ

വിശങ്കടം യച്ഛകടം വിപാടിതം 

ന കാരണം കിഞ്ചിദിഹേതി തേ സ്ഥിതാ:

സ്വനാസികാദത്തകരാസ്ത്വദീക്ഷകാ: ॥५॥

 

എന്താണുണ്ടായ,തെങ്ങിനെ,യിതിതെത്ര വിസ്മയകരം!

ഇത്ര വലിയൊരു ശകടമെങ്ങിനെ പൊട്ടിത്തകർന്നു!

“ഒന്നുമേ കാണാനില്ല ചുറ്റിലുമിതിനൊരു ഹേതുവെന്നെല്ലാം

മൂക്കിൽ വിരൽ വച്ചു ചൊന്നവരങ്ങയെ നോക്കി നിന്നൂ .   

 

“What a wonder! How could this be?” the Gopas exclaimed in awe,

As shattered wood and broken cart defied all earthly law.

They gazed them and gestured with their fingers on their noses,

“There is no explanation for this; it is a mystery that remains.”

 

"What a wonder! How could this have occurred?" The Gopas, in awe, marveled at the inexplicable sight of the massive cart being shattered without cause. Gazing around in astonishment, they gestured with their fingers to their noses and exclaimed, "There is no rational explanation for this; it remains a mystery."

 

 

42.6

कुमारकस्यास्य पयोधरार्थिन:

प्ररोदने लोलपदाम्बुजाहतम्

मया मया दृष्टमनो विपर्यगा

दितीश ते पालकबालका जगु: (42.6)

 

kumārakasyāsya payodharārthinaḥ

prarodane lolapadāmbujāhatam

mayā mayā dṛṣṭamanō viparyagā

dītīśa te pālakabālakā jagu 

 

കുമാരകസ്യാസ്യ പയോധരാർത്ഥിന:

പ്രരോദനേ ലോലപദാംബുജാഹതം 

മയാ മയാ ദൃഷ്ടമനോ വിപര്യഗാ

ദിതീശ തേ പാലകബാലകാ ജഗു: ॥६॥

 

“അമ്മിഞ്ഞപ്പാലിന്നായി കൈകാലുകൾ 

കുടഞ്ഞിവൻ കരയുമ്പോൾ, അവന്റെ പിഞ്ചു

താമരപ്പാദങ്ങൾ തട്ടിയാ വണ്ടി തകിടം

മറഞ്ഞു പൊടിഞ്ഞു വീഴും കാഴ്ച, ‘ഞാൻ കണ്ടു’,

‘ഞാനും കണ്ടു”, എന്നേവം ചൊല്ലി ശിശുവാമങ്ങയെ

നോക്കാൻ നിന്നതാം ഗോപബാലകർ.  

 

I watched him thrash with arms and legs so fair,

Crying for milk, his tender limbs in the air.

With the playful kick, the cart was tossed and shattered,

Its mighty form broken; wood pieces scattered.

"I too saw this," “Me too”, said the babysitter boys.

 

"I saw him thrashing his arms and lotus-like legs, crying for milk, and as he kicked with his tender limbs, the cart was overturned and shattered." "I too witnessed this; indeed, I also saw it," remarked the Gopa boys who were entrusted with Your care.

 

42.7

भिया तदा किञ्चिदजानतामिदं

कुमारकाणामतिदुर्घटं वच:

भवत्प्रभावाविदुरैरितीरितं

मनागिवाशङ्क्यत दृष्टपूतनै: (42.7)

 

bhiyā tadā kiñcidajānatāmidam

kumārakāāmatidurghaa vaca

bhavatprabhāvāvidurairitīrita

manāgivāśakyata dṛṣṭapūtanai 

 

ഭിയാ തദാ കിഞ്ചിദജാനതാമിദം

കുമാരകാണാമതിദുർഘടം വച: 

ഭവത്പ്രഭാവാവിദുരൈർ ഇതീരിതം

മനാഗിവാശങ്ക്യത ദൃഷ്ടപൂതനൈ: ॥७॥

 

ഭയവിവശരാം ബാലകർ ചൊന്ന വാർത്തകൾ

അവിശ്വസനീയമെന്നു പറഞ്ഞു ഭവദ് മഹിമ

അറിയാത്തവരെങ്കിലും ദുഷ്ട പൂതന പതിച്ചതു

കണ്ടവർ തെല്ലു ശങ്കിച്ചുസംഭവ്യമിതെന്നു തന്നെ

 

The Gopa boys spoke of the incident, their voices fear-filled,

Yet some, unfamiliar with Your power, dismissed what they heard.

Their tale of Your tender kick shattering the cart fell on skeptical ears,

But they could not deny it entirely, for they had seen Putana's end, clear.

 

Upon hearing the incident described by the terrified Gopa boys, those unfamiliar with Your divine prowess were inclined to dismiss the account as unfounded. However, their skepticism did not extend to a complete rejection of the boys' explanation, for they had witnessed firsthand the fate of Putana, which lent credence to their words.

 

 

42.8

प्रवालताम्रं किमिदं पदं क्षतं

सरोजरम्यौ नु करौ विरोजितौ

इति प्रसर्पत्करुणातरङ्गिता

स्त्वदङ्गमापस्पृशुरङ्गनाजना: (42.8)

 

pravālatāmra kimida pada kata

sarōjaramyau nu karau virojitau

iti prasarpatkaruātaragitā

stvadagamāpaspśuraganājanā 

 

പ്രവാളതാമ്രം കിമിദം പദം ക്ഷതം

സരോജരമ്യൌ നു കരൌ വിരോജിതൌ

ഇതി പ്രസർപ്പത് കരുണാതരംഗിതാ

സ്ത്വദംഗമാപ സ്പൃശുരംഗനാജനാ: ॥८॥

 

“അയ്യോ നിൻ തളിരിളം പാദം മുറിഞ്ഞുവോ?

ചെന്താമരപ്പൂപോലുള്ള നിൻ കൈകൾ തട്ടി

പൊട്ടിയോ?”എന്നെല്ലാം പറഞ്ഞു ഗോപികൾ

കാരുണ്യചപലം മന്ദമാ പൂമെയ് തലോടി നിന്നൂ.     

 

"Alas! Did your soft legs, like tender leaves, feel pain?

Did your crimson hands, like lotus blooms, bear the strain?

Were they bruised by the splinters, in the mess of the fall?"

Gopa women caressed You gently, with their hearts full.

 

"Alas! Did your delicate legs, soft as tender leaves, suffer injury? Did your crimson lotus-like hands, bear any bruises from the splintered wood?" With these words, the Gopa women tenderly caressed Your body, their gestures filled with sympathy, affection, and devotion.

 

42.9

अये सुतं देहि जगत्पते: कृपा

तरङ्गपातात्परिपातमद्य मे

इति स्म सङ्गृह्य पिता त्वदङ्गकं

मुहुर्मुहु: श्लिष्यति जातकण्टक: (42.9)

 

aye sutaṁ dehi jagatpate krpā

taragapātāt paripātamadya me

iti sma saṅghya pitā tvadagaka

muhurmuhu śliyati jātakaṇṭaka 

 

അയേ സുതം ദേഹി ജഗത്പതേ: കൃപാ

തരംഗപാതാത്പരിപാതമദ്യ മേ 

ഇതി സ്മ സംഗൃഹ്യ പിതാ ത്വദംഗകം

മുഹുർ മുഹോ: ശ്ലിഷ്യതി ജാതകണ്ടക: ॥९॥

 

“അത്യാശ്ചര്യം! ദൈവകൃപതന്നലകളെന്നിൽ  

പതിക്കയാലെൻ സുതൻ രക്ഷപ്പെട്ടു, തന്നാലുമെൻ

മകനെ”യെന്നോതി നന്ദഗോപർ ഉണ്ണിയെ

എടുത്ത്  ഗാഢം പുണർന്നൂ, പിന്നെയും പിന്നെയും.

 

"Oh, give me my son! He was spared,

Only because of the Lord’s mercy, no doubt.”

Nandagopa, his body full of horripilation,

Lifted and embraced You again and again.

 

“Oh, give me my son! It is solely due to the divine compassion bestowed upon my son that he was spared. Thus, speaking with his body full of horripilation, Nandagopa, lifted and embraced You again and again.

 

 

42.10

अनोनिलीन: किल हन्तुमागत:

सुरारिरेवं भवता विहिंसित:

रजोऽपि नो दृष्टममुष्य तत्कथं

स शुद्धसत्त्वे त्वयि लीनवान् ध्रुवम् (42.10)

 

anonīṇa kila hantumāgata

surārirēva bhavatā vihimsita 

rajō'pi no dṛṣṭamamūya tatkatha

sa śuddhasattvē tvayi līnavān dhruvam

 

അനോനിലീന: കില ഹന്തുമാഗത:

സുരാരിരേവം ഭവതാ വിഹിംസിത: 

രജോഽപി നോ ദൃഷ്ടമമുഷ്യ തത്കഥം

സ ശുദ്ധസത്ത്വേ ത്വയി ലീനവാൻ ധ്രുവം ॥१०॥

 

ഭവാനെക്കൊല്ലുവാൻ ശകടത്തിലൊളിച്ചിരുന്നതാം

അസുരനെയവിടുന്നു ഹനിച്ചവന്റെ പൊടിപോലും

കാണാവിധമാക്കിയവന്നു മുക്തിനൽകിയവനെ

തൻ ശുദ്ധസത്വമാം സ്വരൂപത്തിൽ വിലീനമാക്കി.

 

 

You vanquished the demon, hidden in the cart,

Waiting for an opportune moment to execute.

You left no trace of his form or his Rajoguna,

Yet purified and absorbed him in Thy Sattvic Self.

 

You vanquished the demon who had concealed himself within the cart, awaiting an opportune moment to kill You. Not a trace of his corporeal form nor even a vestige of his Rajoguna remained. Through Your divine grace, You purified him, granting him liberation and assimilating his essence into Your transcendental, Sattvic nature.

 

 

42.11

प्रपूजितैस्तत्र ततो द्विजातिभिर

विशेषतो लम्भितमङ्गलाशिष:

व्रजं निजैर्बाल्यरसैर्विमोहयन्

मरुत्पुराधीश रुजां जहीहि मे (42.11)

 

prapūjitaitatra tato dvijātibhir

viśēatō lambhitamagalāśia 

vraja nijairbālyarasairvimōhayan

marutpurādhīśa rujā jahīhi mē 

 

പ്രപൂജിതൈസ്തത്ര തതോ ദ്വിജാതിഭിർ

വിശേഷതോ ലംഭിതമംഗളാശിഷ: 

വ്രജം നിജൈർബാല്യരസൈർവിമോഹയൻ

മരുത്പുരാധീശ രുജാം ജഹീഹി മേ ॥११॥

 

അനന്തരം പ്രപൂജിതരായ ബ്രാഹ്മണരും

മറ്റതിഥികളും ഉണ്ണിയെ നന്നായാശീർവദിച്ചു.

വ്രജത്തെയാകെയും പിന്നെ ഉല്ലാസപൂർവ്വം

ശിശുലീലകൊണ്ടു ഭവാനാനന്ദചിത്തരാക്കി.

ഏവം ലീലകളാടും ഗുരുവായൂരപ്പാ ഭഗവാനേ!

കഷ്ടപ്പെടുത്തരുതേയെന്നെ രോഗപീഡയാൽ.  

 

Brahmanas and guests blessed You for the best,

They stood in awe, with joyful hearts at rest.

You charmed all at Vraja, with childish exploits,

O Guruvayurappa, I beseech, alleviate my pains.

 

Thereupon, the revered Brahmanas and other assembled guests invoked their utmost blessings upon the infant. With great delight, You enchanted the entire populace of Vraja through Your divine and endearing childish exploits. O Guruvayurappa, I beseech You to dispel my afflictions and grant me solace.

 

No comments:

Post a Comment