Sunday, March 31, 2024

Narayaneeyam - Dasakam 94

Narayaneeyam - Dasakam 94

ദശകം 094 

http://ramayanam.guruvayoor.com/Sree%20Narayaneeyam/094%20Narayaneeyam.mp3

4  m 10 s  

Narayaneeyam 94

തത്ത്വജ്ഞാനോത്പത്തി

94.1

शुद्धा निष्कामधर्मै: प्रवरगुरुगिरा

तत्स्वरूपं परं ते

शुद्धं देहेन्द्रियादिव्यपगतमखिल

व्याप्तमावेदयन्ते ।

नानात्वस्थौल्यकार्श्यादि तु गुणजवपु

स्सङ्गतोऽध्यासितं ते

वह्नेर्दारुप्रभेदेष्विव महदणुता

दीप्तताशान्ततादि ॥१॥

 

śuddhā nikāmadharmai pravara-guru-girā

tatsvarūpa para te

śuddha dehendriyādivyapagatamakhila

vyāptamāvedayante |

nānātvas-thaulya-kārśyādi tu gua-javapu

sagato'dhyāsita te

vahnerdāru-prabhedeviva mahadautā

dīptatāśāntatādi ||1||

 

ശുദ്ധാ നിഷ്കാമധർമൈ: പ്രവരഗുരുഗിരാ

തത് സ്വരൂപം പരം തേ

ശുദ്ധം ദേഹേന്ദ്രിയാദിവ്യപഗതമഖില

വ്യാപ്തമാവേദയന്തേ

നാനാത്വസ്ഥൌല്യകാർശ്യാദി തു ഗുണജവപു

സ്സംഗതോഽധ്യാസിതം തേ

വഹ്നേർദാരുപ്രഭേദേഷ്വിവ മഹദണുതാ

ദീപ്തതാശാന്തതാദി १॥

 

ശുദ്ധമനസ്കരായവർ നിഷ്കാമമായ് കർമ്മങ്ങൾ ചെയ്തും

നിപുണരാം ഗുരുവരന്മാരുടെ ഉപദേശാനുസരം ധാർമ്മിക

ജീവിതം നയിക്കുമ്പോൾ അറിയുന്നൂ അങ്ങേ പരബ്രഹ്മരൂപം,

നിത്യശും, ദേഹേന്ദ്രിയരഹിതം, സർവ്വവ്യാപകമതിശ്രേഷ്ഠം !

കാണപ്പെടുന്നതാം നാനാത്വഭാവങ്ങൾ, സ്ഥൂലസൂക്ഷ്മങ്ങൾ,

എല്ലാം ത്രിഗുണജന്യം, ജന്തുദേഹസംബന്ധം, അശാശ്വതം! 

ബഹുരൂപങ്ങളാം മരങ്ങളിൽ, വിറകിൽ, സഹജമാമഗ്നിതൻ

സാദ്ധ്യതകൾ, വലുപ്പം, ചെറുപ്പം, പ്രഭ, മങ്ങലുമെന്നപോൽ

സകലജീവികൾക്കും ജീവനാമങ്ങിൽ നാനാത്വമാരോപിതം. 

 

94.2

आचार्याख्याधरस्थारणिसमनुमिल

च्छिष्यरूपोत्तरार-

ण्यावेधोद्भासितेन स्फुटतरपरिबो

धाग्निना दह्यमाने ।

कर्मालीवासनातत्कृततनुभुवन

भ्रान्तिकान्तारपूरे

दाह्याभावेन विद्याशिखिनि च विरते

त्वन्मयी खल्ववस्था ॥२॥

 

ācāryākhyā-dhara-sthārai-samanumila

cchisya-rūpot-tarārayā

vedhodbhāsitea sphuatara-paribho

dhāgninā dahyamāne |

karmālīvāsanā-tat-kta-tanu-bhuvana

bhrāntikāntāra-pūre

dāhyābhāvena vidyāśikhini ca virate

tvanmayī khalvavasthā ||2||

 

ആചാര്യാഖ്യാധരസ്ഥാരണിസമനുമില

ച്ഛിഷ്യരൂപോത്തരാര-

ണ്യാവേധോദ്ഭാസിതേന സ്ഫുടതരപരിബോ-

ധാഗ്നിനാ ദഹ്യമാനേ

കർമാലീവാസനാതത്കൃതതനുഭുവന-

ഭ്രാന്തികാന്താരപൂരേ

ദാഹ്യാഭാവേന വിദ്യാശിഖിനി ച വിരതേ

ത്വന്മയീ ഖല്വവസ്ഥാ २॥

 

ആചാര്യനും ശിഷ്യനും സ്വയം രണ്ടരണികളായി തത്ത്വങ്ങളെ

നന്നായ് കടഞ്ഞുണ്ടാകും ജ്ഞാനത്തിന്നഗ്നിസ്ഫുലിംഗങ്ങൾ

തീർത്തുമെരിക്കുന്നൂ അജ്ഞാനമാം ഘോരവനം, കർമ്മങ്ങൾ

വാസനകൾ, ആസക്തികൾ, ദേഹബുദ്ധിയിവകളിടതൂർന്നു

നിൽക്കുന്നിടം; ഈ കൊടുംകാടെരിഞ്ഞടങ്ങിയറിവാമഗ്നി

ദഹിക്കാനജ്ഞാനലേശമില്ലാതെയൊടുവിൽ കെട്ടടങ്ങുന്നൂ

പിന്നെയേകമദ്വയമാം പരബ്രഹ്മ,മങ്ങുമാത്രമാണെല്ലാമെല്ലാം.


94.3

एवं त्वत्प्राप्तितोऽन्यो नहि खलु निखिल

क्लेशहानेरुपायो

नैकान्तात्यन्तिकास्ते कृषिवदगदषाड्

गुण्यषट्कर्मयोगा: ।

दुर्वैकल्यैरकल्या अपि निगमपथा

स्तत्फलान्यप्यवाप्ता

मत्तास्त्वां विस्मरन्त: प्रसजति पतने

यान्त्यनन्तान् विषादान्॥३॥

 

eva tvatprāptito'nyo nahi khalu nikhila

kleśa-hānerupāyo

naikāntātyantikāste kṛṣivad-agadṣāḍ

guyaakarmayogāḥ |

durvaikalyairakalyā api nigama-pathā

statphalānyapyavāptā

mattāstvāṁ vismaranta prasajati patane

yānty-anantān viṣādān ||3||

 

ഏവം ത്വത്പ്രാപ്തിതോഽന്യോ നഹി ഖലു നിഖില

ക്ലേശഹാനേരുപായോ

നൈകാന്താത്യന്തികാസ്തേ കൃഷിവദഗദഷാഡ്

ഗുണ്യഷട്കർമ്മയോഗാ:

ദുർവൈർകല്യൈരകല്യാ അപി നിഗമപഥാ:

തത്ഫലാന്യപ്യവാപ്താ-

മത്താസ്ത്വാം വിസ്മരന്ത: പ്രസജതി പതനേ

യാന്ത്യനന്താൻ വിഷാദാൻ३॥

 

അങ്ങേ പ്രാപിക്കുന്നതിന്നുമുപരി മറ്റൊരുമാർഗ്ഗവും,

നിഖിലക്ലേശങ്ങളില്ലാതെയാക്കാനില്ലെന്നു നിശ്ചയം!

കൃഷി, വൈദ്യം, ഷഡ്ഗുണങ്ങൾ, ആറുകർമ്മങ്ങൾ

ഇവയൊന്നിനുമാകില്ല ശാശ്വതദുഖശമനമേകാൻ;

ശമിച്ചതാം ദുഖങ്ങളെയിനിയും വരാതെയാക്കുവാനും.

വേദപ്രയോക്തമാം മാർഗ്ഗങ്ങളേറെ കഷ്ടമവയിൽ

സഹജമപരിഹാര്യമാം പ്രശ്നങ്ങൾ; എന്നാലാ വഴി

ഫലസിദ്ധിവന്നവരഹങ്കാരത്താലങ്ങയെ മറക്കുന്നു

കഷ്ടം! വീണ്ടുമവരനന്തമാം ദുഖക്കയത്തിൽ വീഴുന്നു!     

 

94.4

त्वल्लोकादन्यलोक: क्वनु भयरहितो

यत् परार्धद्वयान्ते

त्वद्भीतस्सत्यलोकेऽपि न सुखवसति:

पद्मभू: पद्मनाभ ।

एवं भावे त्वधर्मार्जितबहुतमसां

का कथा नारकाणां

तन्मे त्वं छिन्धि बन्धं वरद कृपणब

न्धो कृपापूरसिन्धो ॥४॥

 

tvallokādanyaloka kvanu bhayarahito

yat parārdha-dvayānte

tvadbhītassatyloke'pi na sukhavasati

padmabhūḥ padmanābha |

eva bhāve tvadharma-ārjitabahutamasa

kā kathā nārakāṇāṁ

tanme tva chindhi bandha varada kpaab

ndho kpāpūrasindho ||4||

 

ത്വല്ലോകാദന്യലോക: ക്വനു ഭയരഹിതോ

യത്പരാർദ്ധദ്വയാന്തേ

ത്വദ്ഭീതസ്സത്യലോകേഽപി ന സുഖവസതി:

പദ്മഭൂ: പദ്മനാഭ

ഏവം ഭാവേ ത്വധർമ്മാർജിതബഹുതമസാം

കാ കഥ നാരകാണാം

തന്മേ ത്വം ഛിന്ധി ബന്ധം വരദ കൃപണബ-

ന്ധോ കൃപാപൂരസിന്ധോ ४॥

 

പത്മനാഭപ്രഭോ! അങ്ങേ വൈകുണ്ഠലോകമല്ലാതെ

ഭയരഹിതമായ് മറ്റൊരു ലോകമുണ്ടോ? സത്യലോകേ

വസിക്കും വിരിഞ്ചനും രണ്ടു പാരാർദ്ധം കഴിയുമ്പോൾ

സുഖിയായ് കഴിയുന്നതില്ലവിടെ, കാലഭയത്തിനാൽ.

അധർമ്മങ്ങളേറെച്ചെയ്തു പാപങ്ങളാർജ്ജിച്ചവരാം

നരകവാസികൾതൻ കഥ പിന്നെയെന്തുപറയാൻ?

അതിനാൽ വരദായക! ദീനബന്ധോ! കൃപാനിധേ!

അങ്ങെൻ സംസാരബന്ധങ്ങളെയില്ലാതാക്കീടണേ!

  

94.5

याथार्थ्यात्त्वन्मयस्यैव हि मम न विभो

वस्तुतो बन्धमोक्षौ

मायाविद्यातनुभ्यां तव तु विरचितौ

स्वप्नबोधोपमौ तौ ।

बद्धे जीवद्विमुक्तिं गतवति च भिदा

तावती तावदेको

भुङ्क्ते देहद्रुमस्थो विषयफलरसान्

नापरो निर्व्यथात्मा ॥५॥

 

yāthārthyāttvanmayasyaiva hi mama na vibho

vastuto bandhamokau

māyāvidyātanubhyāṁ tava tu viracitau

svapnabodhopamau tau |

baddhe jīvadvimukti gatavati ca bhidā

tāvatī tāvadeko

bhukte dehadrumastho viayaphalarasān

nāparo nirvyathātmā ||5||

 

യാഥാര്‍ത്ഥ്യാത് ത്വന്മയസ്യൈവ ഹി മമ ന വിഭോ

വസ്തുതോ ബന്ധമോക്ഷൗ

മായാവിദ്യാതനുഭ്യാം തവ തു വിരചിതൌ

സ്വപ്നബോധോപമൗ തൌ

ബദ്ധേ ജീവദ്വിമുക്തിം ഗതവതി ച ഭിദാ

താവതീ താവദേകോ

ഭുങ്ക്തേ ദേഹദ്രുമസ്ഥോ വിഷയഫലരസാൻ

നാപരോ നിര്‍വ്യഥാത്മാ ५॥

 

ഭഗവൻ! സത്യത്തിൽ ഞാൻ അങ്ങിൽ വിലീനൻ

അതിനാൽ എനിക്കില്ലാ ബന്ധനം, മോക്ഷവും.

ജീവാത്മാവാം ഞാനും പരമാത്മാവാമങ്ങും ഒന്ന്!

മായതൻ രണ്ടുഭാവങ്ങൾ, അജ്ഞാനവും ജ്ഞാനവും

സ്വപ്നത്തിനും ഉണർവ്വിനും സമാനമായിരിക്കുന്നു.

സംസാരിയും മുക്തനും തമ്മിൽ ഭേദങ്ങളിത്രമാത്രം:

സംസാരബദ്ധൻ ദേഹമാം മരത്തിലിരുന്നു വിഷയ

സുഖദുഖകർമ്മഫലങ്ങൾ ഭുജിക്കുന്നുവെന്നാൽ

കർമ്മഫലങ്ങളില്ലാ, ജീവൻമുക്തനിൽ, ദുഖങ്ങളും!

  

94.6

जीवन्मुक्तत्वमेवंविधमिति वचसा

किं फलं दूरदूरे

तन्नामाशुद्धबुद्धेर्न च लघु मनस:

शोधनं भक्तितोऽन्यत् ।

तन्मे विष्णो कृषीष्ठास्त्वयि कृतसकल

प्रार्पणं भक्तिभारं

येन स्यां मङ्क्षु किञ्चिद् गुरुवचनमिल

त्त्वत्प्रबोधस्त्वदात्मा ॥६॥

 

jīvanmuktatvamevavidhamiti vacasā

ki phala dūradūre

tannāmāśuddhabudhernā ca laghu manasa

śodhana bhaktito'nyat |

tanme viṣṇo kṛṣīṣṭhāstvayi ktasakala

prārpaa bhaktibhāra

yena syāṁ maku kiñcid guruvacanamila

ttvatprabodhastvadātmā ||6||

 

ജീവന്മുക്തത്വമേവംവിധമിതി വചസാ

കിം ഫലം ദൂരദൂരേ

തന്നാമാശുദ്ധബുദ്ധേർന ച ലഘു മനസ:

ശോധനം ഭക്തിതോഽന്യത്

തന്മേ വിഷ്ണോ കൃഷീഷ്ഠാസ്ത്വയി കൃതസകല

പ്രാർപ്പണം ഭക്തിഭാരം

യേന സ്യാം മങ്ക്ഷു കിഞ്ചിദ് ഗുരുവചനമില

ത്ത്വത്പ്രബോധസ്ത്വദാത്മാ ६॥

 

ജീവൻമുക്തനനുഭവിക്കും സച്ചിദാനന്ദസുഖത്തിൻ

അവസ്ഥകൾ വാക്കുകളാൽ വിസ്തരിച്ചിട്ടെന്തുകാര്യം?

രാഗാദിദോഷങ്ങളാലശുദ്ധമാം മനസ്സ്ള്ളവർക്കാ

മുക്തിതലമെത്രയന്യം, ദൂരദൂരം! ഭക്തിയൊന്നാൽ

മാത്രം ലഭ്യമൽപ്പമെങ്കിലും നൈർമ്മല്യമുള്ളിൽ!

അങ്ങിലെൻ സർവ്വകർമ്മഫലങ്ങളും പ്രകർഷേണ

സമർപ്പിക്കുവാൻ, തന്നാലുമുൽക്കടഭക്തിയെന്നിൽ

ഭഗവൻ വിഷ്ണോ! ഏവം ഞാനുമൊരുത്തമഗുരുവിൻ

പ്രബോധനത്താലങ്ങയെയറിഞ്ഞു സാത്മീകരിച്ചു

പരമാത്മാവാമാ സത്തയിലൊന്നായിത്തീർന്നിടട്ടേ!   

 

94.7

शब्द्ब्रह्मण्यपीह प्रयतितमनस:

त्वां न जानन्ति केचित्

कष्टं वन्ध्यश्रमास्ते चिरतरमिह गां

बिभ्रते निष्प्रसूतिम् ।

यस्यां विश्वाभिरामास्सकलमलहरा

दिव्यलीलावतारा:

सच्चित्सान्द्रं च रूपं तव न निगदितं

तां न वाचं भ्रियासम् ॥७॥

 

śabdabrahmayapīha prayatitamanasa

tvāṁ na jānanti kecit

kaṣṭa vandhyashramāste cirataramiha gāṁ

bibhrate niprasūtim |

yasyāṁ viśvābhirāmāssakalamalaharā

divyalīlāvatārāḥ

saccitsāndra ca rūpa tava na nigadita

tāṁ na vāca bhriyāsam ||7||

 

ശബ്ദബ്രഹ്മണ്യപീഹ പ്രയതിതമനസ:

ത്വാം ന ജാനന്തി കേചിത്

കഷ്ടം വന്ധ്യശ്രമാസ്തേ ചിരതരമിഹ ഗാം

ബിഭ്രതേ നിഷ്പ്രസൂതിം

യസ്യാം വിശ്വാഭിരാമാ: സകലമലഹരാ

ദിവ്യലീലാവതാരാ:

സച്ചിത് സാന്ദ്രം ച രൂപം തവ ന നിഗദിതം

താം ന വാചം ഭ്രിയാസം  ७॥

 

വേദശാസ്ത്രപഠനങ്ങളിൽ ആമഗ്നരായിക്കഴിയുന്നുണ്ട്

ചിലരെന്നാലവർക്കില്ലാഗ്രഹമങ്ങയെ അറിയുവാൻ!

കഷ്ടം! ആ കഠിനപരിശ്രമങ്ങളെത്ര വിഫലം! വന്ധ്യയാം

പശുക്കിടാവിനെ വളർത്തി വലുതാക്കുന്നതുപോലെ!

സർവ്വപാപഹാരങ്ങളാമങ്ങേ ദിവ്യലീലാവതാരകഥകൾ

വർണ്ണിച്ചും സർവ്വലോകരേയുമഭിരമിപ്പിച്ചും സച്ചിദാനന്ദ

സാന്ദ്രസ്വരൂപമാമവിടുത്തെ സ്മരിച്ചും വ്യാഖ്യാനിക്കാത്തതാം

ഗ്രന്ഥങ്ങളൊന്നും പഠിക്കാനെനിക്കിടയാവരുതേ വിഭോ!     

 

94.8

यो यावान् यादृशो वा त्वमिति किमपि नै

वावगच्छामि भूम्-

न्नेवञ्चानन्यभावस्त्वदनुभजनमे

वाद्रिये चैद्यवैरिन् ।

त्वल्लिङ्गानां त्वदङ्घ्रिप्रियजनसदसां

दर्शनस्पर्शनादि-

र्भूयान्मे त्वत्प्रपूजानतिनुतिगुणक

र्मानुकीर्त्यादरोऽपि ॥८॥

 

yo yāvān yādṛśo vā tvamiti kimapi nai

vāvagacchāmi bhūm

nnevañcānanyabhāvastvadanubhajanamē

vādryē caidyavairin |

tvalligānāṁ tvadaghri-priyajanasadasāṁ

darśana-sparśanādi

rbhūyānmē tvatprapūjānatinutiguaka

rmānukīrtyādaro'pi ||8||

 

യോ യാവാന്‍ യാദൃശോ വാ ത്വമിതി കിമപി നൈ

വാവഗച്ഛാമി ഭൂമൻ -

ഏവഞ്ചാനന്യഭാവസ്ത്വദനുഭജനമേ

വാദ്രിയേ ചൈദ്യവൈരിൻ  

ത്വല്ലിംഗാനാം ത്വദങ്ഘ്രിപ്രിയജനസദസാം

ദര്‍ശനസ്പർശനാദിർ

ഭൂയാന്മേ ത്വത്പ്രപൂജാനതിനുതിഗുണകർ

മ്മാനുകീർത്യാദരോഽപി ८॥

 

ശത്രുവാം, ചേദിരാജൻ ശിശുപാലന്നുപോലും മോക്ഷമേകിയ

ഭഗവൻ! വിശ്വനാഥാ! അങ്ങേ ലീലാവിലാസങ്ങളെവ്വിധം

എന്നെനിക്കറിവില്ലതെല്ലും; അങ്ങേ രൂപവും, ധർമ്മവും

മഹാത്മ്യവുമറിയില്ല; എങ്കിലുമെൻ മനസ്സങ്ങിൽത്തന്നെ

നിർത്തി ഭജിക്കുന്നു ഞാൻ സദാ; അങ്ങേ മൂർത്തികളേയും

ലീലാകഥകളിലാമഗ്നമായിരിക്കും  ഭക്തസഭകളേയും സദാ കാണാനെനിക്കായിടട്ടെ; അങ്ങേ സ്തുതികഥനങ്ങളിൽ         

ധ്യാനപൂജകളിൽ, നമസ്കാരങ്ങളിലെപ്പൊഴും മുഴുകുവാനും.  

 

94.9

यद्यल्लभ्येत तत्तत् तव समुपहृतं

देव दासोऽस्मि तेऽहं

त्वद्गेहोन्मार्जनाद्यं भवतु मम मुहु:

कर्म निर्मायमेव ।

सूर्याग्निब्राह्मणात्मादिषु लसितचतुर्

बाहुमाराधये त्वां

त्वत्प्रेमार्द्रत्वरूपो मम सततमभि-

ष्यन्दतां भक्तियोग: ॥९॥

 

yadyallabhyēta tattat tava samupahr̥ta

dēva dāsō'smi tē'ha

tvadgēhōnmārjanādya bhavatu mama muhu

karma nirmāyamēva |

sūryāgnibrāhmaṇātmādiu lasitacatur

bāhumārādhayē tvāṁ

tvatprēmārdhratvarūpō mama satatamabhi

yandatāṁ bhaktiyōga ||9||

 

യദ്യല്ലഭ്യേത തത്തത് തവ സമുപഹൃതം

ദേവ ദാസോഽസ്മി തേഽഹം

ത്വദ്ഗേഹോന്മാർജനാദ്യം ഭവതു മമ മുഹു:

കർമ നിർമായമേവ

സൂര്യാഗ്നിബ്രാഹ്മണാത്മാദിഷു ലസിതചതുർ

ബാഹുമാരാധയേ ത്വാം

ത്വത്പ്രേമാർദ്രത്വരൂപോ മമ സതതമഭി-

ഷ്യന്ദതാം ഭക്തിയോഗ: 9

 

ഭഗവൻ! എൻ കയ്യിൽ വന്നുചേരുന്നതെല്ലാം ഞാനങ്ങേ

പാദങ്ങളിൽ സമർപ്പിക്കുന്നു സർവ്വാത്മനാ; ഭൃത്യൻ ഞാൻ

അങ്ങേ ക്ഷേത്രങ്ങളടിച്ചു കഴുകി നന്നായ് നിർമ്മലമാക്കിടാം.

സൂര്യൻ, അഗ്നി, ബ്രാഹ്മണൻ, ആത്മാവിവ പ്രശോഭിക്കും ചതുർബാഹുവാമങ്ങേ ദിവ്യരൂപത്തെ പൂജിക്കുന്നു ഞാൻ!

പ്രേമാർദ്രതയാലുരുകുമെൻ ഹൃദയത്തിലങ്ങേക്കുനേരേ

ഭക്തിയോഗത്തിൻ സുപ്രവാഹമനിഷ്യന്ദമൊഴുകിടട്ടെ!   

 

94.10

ऐक्यं ते दानहोमव्रतनियमतप

स्सांख्ययोगैर्दुरापं

त्वत्सङ्गेनैव गोप्य: किल सुकृतितमा

प्रापुरानन्दसान्द्रम् ।

भक्तेष्वन्येषु भूयस्स्वपि बहुमनुषे

भक्तिमेव त्वमासां

तन्मे त्वद्भक्तिमेव द्रढय हर गदान्

कृष्ण वातालयेश ॥१०॥

 

aikya te dānahomavrataniyamatapa

ssāṃkhyayogairdurāpa

Tvatsagenaiva gopya kila sukr̥titamā

prāpurānandasāndram.

bhaktevanyeu bhūyassvapi bahumanue

bhaktimeva tvamāsāṃ

tanme tvadbhaktimeva dr̥haya hara gadān

krṣṇa vātālayeśa. ||10||

 

ഐക്യം തേ ദാനഹോമവ്രതനിയമതപ

സ്സാംഖ്യയോഗൈർദുരാപം

ത്വത്സംഗേനൈവ ഗോപ്യ: കില സുകൃതിതമാ

പ്രാപുരാനന്ദസാന്ദ്രം

ഭക്തേഷ്വന്യേഷു ഭൂയസ്സ്വപി ബഹുമനുഷേ

ഭക്തിമേവ ത്വമാസാം

തന്മേ ത്വദ്ഭക്തിമേവ ദ്രഢയ ഹര ഗദാൻ

കൃഷ്ണ വാതാലയേശ 10

 

ദാനം, ഹോമം, വ്രതം, നിയമം, തപം, സാംഖ്യമിവയാലൊന്നും

ആവില്ലങ്ങുമായൊന്നുചേരാൻ ആ പരബ്രഹ്മസ്വരൂപമണയാൻ!

അത്യന്തം പുണ്യവതികൾ ഗോപീജനങ്ങളെത്രയെളുതായ് നേടീ

ബ്രഹ്മാനന്ദം ശുദ്ധമാമാസക്തിയോടങ്ങയെ സ്നേഹിക്കയാൽ.

അങ്ങേയ്ക്കുണ്ടേറെ മഹാഭക്തരെന്നാലവിടുത്തേയ്ക്കിഷ്ടമധികം

ഗോപികാഭക്തിയതിനാലെനിക്കും അനശ്വരഭക്തിയേകണേ,

കൃഷ്ണാ! ഗുരുവായൂരപ്പാ! എന്നെ രോഗങ്ങൾ മാറ്റി രക്ഷിക്കണേ!  

 

No comments:

Post a Comment