Sreeman Narayaneeyam - Dasakam 27
ദശകം 027
http://ramayanam.guruvayoor.com/Sree%20Narayaneeyam/027%20Narayaneeyam.mp3
4 m 10 s
Narayaneeyam 27
27 . 1
दुर्वासास्सुरवनिताप्तदिव्यमाल्यं
शक्राय स्वयमुपदाय तत्र भूय: ।
नागेन्द्रप्रतिमृदिते शशाप शक्रं
का क्षान्तिस्त्वदितरदेवतांशजानाम् ॥१॥
durvāsāssuravanitāptadivyamālyaṁ
śakrāya svayamupadāya
tatra bhūyaḥ।
nāgendrapratimṛdite śaśāpa śakraṁ
kā kṣāntistvaditaradevatāṁśajānām॥1॥
Celestial nymphs had gifted the sage Durvasa a divine garland which he gifted to Indra, the king of Devas. But that garland was trampled by Airavata, Indra’s elephant. Seeing this, the sage took the insult and cursed Indra in anger. Who else will have the forbearance and patience other than the ones born out of thee?
ദുർവാസാ സ്സുരവനിതാപ്ത ദിവ്യമാല്യം
ശക്രായ സ്വയമുപദായ തത്ര ഭൂയ: ।
നാഗേന്ദ്ര പ്രതിമൃദിതേ ശശാപ ശക്രം
കാ ക്ഷാന്തി: ത്വദിതര ദേവതാംശജാനാം ॥1॥
ദേവസ്ത്രീകൾ ദുർവ്വാസാവ് മഹർഷിക്ക് സമ്മാനിച്ച ദിവ്യമായ പുഷ്പമാല സ്വമനസ്സാൽ മഹർഷി ദേവേന്ദ്രന് സമ്മാനിച്ചു. എന്നാൽ ആ ദിവ്യമായ മാല ദേവേന്ദ്രന്റെ വാഹനമായ ഐരാവതത്തിനാൽ ചവിട്ടിയരയ്ക്കപ്പെട്ടപ്പോൾ മുനി ക്രോധാവിഷ്ഠനായി ശക്രനെ ശപിച്ചു. അങ്ങയുടെ വംശത്തിൽ ജനിച്ചവർക്കല്ലാതെ മറ്റ് ദേവാംശഭൂതരായവർക്ക് എങ്ങിനെ ക്ഷമയുണ്ടാകാനാണ്?
ദുർവ്വാസാ മുനി ദേവേന്ദ്രന്നു സമ്മാനമായ് നൽകീ
സുരനാരികൾ കൊടുത്തൊരു ദിവ്യ പുഷ്പമാല്യം
ശക്രനത് തൻ വാഹനമാ,മൈരാവതത്തിൻ
മസ്തകത്തിൽ വച്ചു ദംഭോടെ യാത്രപോകേ,
പൂവിൻമണം കൊണ്ടു മുരണ്ടുമൂളി വണ്ടിനങ്ങൾ
ആനയെ ഉപദ്രവിക്കേ, ശല്യം സഹിയാതെ
ഗജമതു ഭൂമിയിലിട്ടു ചവിട്ടിയരക്കുന്ന കാഴ്ച്ചകണ്ടു
ക്രുദ്ധനായ് മുനി, ശപിച്ചു തൽക്ഷണം ഇന്ദ്രനെ.
അങ്ങേ വംശത്തിൽ ജനിച്ചവർക്കല്ലാതെ ഭഗവൻ,
ആർക്കുണ്ടാവാൻ ശാന്തിയും ക്ഷമാശീലവും ! .
27.2
शापेन प्रथितजरेऽथ निर्जरेन्द्रे
देवेष्वप्यसुरजितेषु निष्प्रभेषु ।
शर्वाद्या: कमलजमेत्य सर्वदेवा
निर्वाणप्रभव समं भवन्तमापु: ॥२॥
śāpena
prathitajare'tha nirjarendre
deveṣvapysurajiteṣu niṣprabheṣu।
śarvādyāḥ kamalajametya
sarvadevāḥ
nirvāṇaprabhava samaṁ bhavantamāpuḥ॥2॥
Due to the curse, Indra succumbed to afflictions of old age with grey hair and the Devas lost all their glories. They were defeated by the Asuras. Then oh! Lord, the bestower of Moksha, all gods gathered under the leadership of Siva, and Brahma approached you seeking your help.
ശാപേന
പ്രഥിതജരേഽഥ നിർജരേന്ദ്രേ
ദേവേഷ്വ പി അസുര ജിതേഷു
നിഷ്പ്രഭേഷു ।
ശർവാദ്യാ:
കമലജ മേത്യ സർവദേവാ:
നിർവാണപ്രഭവ സമം ഭവന്തമാപു: ॥2॥
മുനിശാപത്തെ തുടർന്ന് ദേവേന്ദ്രന് കഠിനമായ ജരാനരകൾ ബാധിച്ചു. ദേവഗണം അസുരൻമാരാൽ പരാജിതരായി തേജസ്സില്ലാത്തവരായിത്തീർന്നു. മോക്ഷദായകാ അപ്പോൾ പരമശിവൻ മുതലായ സർവ്വദേവൻമാരും ചേർന്ന് ബ്രഹ്മാവിനെയും കൂട്ടിക്കൊണ്ട് നിന്തിരുവടിയെ ശരണം പ്രാപിച്ചുവല്ലോ.
മുനിശാപമേറ്റു ജരാനരകളാൽ
വലഞ്ഞൂ ശക്രനപ്പോൾ
തേജസ്സറ്റൂ
ദേവൻമാർക്കെല്ലാം
അവരസുരൻമാരോടു തോറ്റു മണ്ടി.
രുദ്രനും
വിരിഞ്ചനും മറ്റു സകല
ദേവന്മാരും ചേർന്നപ്പോൾ
മോക്ഷദായകാ,
ഭവാനെ
ശരണം പണിയാനണഞ്ഞൂ
27.3
ब्रह्माद्यै: स्तुतमहिमा चिरं तदानीं
प्रादुष्षन् वरद पुर: परेण धाम्ना ।
हे देवा दितिजकुलैर्विधाय सन्धिं
पीयूषं परिमथतेति पर्यशास्त्वम् ॥३॥
brahmādyaḥ stutamahimā ciraṁ tadānīṁ
prāduṣhan varada puraḥ pareṇa dhāmnā।
he devā
ditijakulairvidhāya sandhiṁ
pīyūṣaṁ parimathateti paryaśāstvam॥3॥
Oh! Lord! Bestower of boons, the Devas extolled your virtues by singing your praises and you presented yourself to them in thy supreme glory and advised them: “Oh! Devas, you go and get together with Asuras and jointly take up the task of churning the milky ocean to obtain the divine nectar, Amrut.
ബ്രഹ്മാദ്യൈ:
സ്തുതമഹിമാ ചിരം തദാനീം
പ്രാദുഷ്ഷൻ
വരദ പുര: പരേണ ധാമ്നാ ।
ഹേ
ദേവാ ദിതിജ കുലൈർവിധായ സന്ധിം
പീയൂഷം പരിമഥതേതി പര്യശാസ്ത്വം ॥3॥
അല്ലയോ വരദായക പ്രഭുവായ ഭഗവാനേ, ബ്രഹ്മാദികൾ അവിടുത്തെ മഹിമകളെ പ്രകീർത്തിച്ചു സ്തുതിക്കയാൽ അത്യന്തം തേജസ്സാർന്ന നിന്തിരുവടി ദേവൻമാർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടുവല്ലോ. എന്നിട്ട് "അല്ലയോ ദേവൻമാരേ നിങ്ങൾ അസുരന്മാരോട് സഖ്യം ചെയ്ത് പാൽക്കടൽ കടഞ്ഞ് അമൃത് എടുക്കുവിൻ" എന്ന് നിന്തിരുവടി അവർക്ക് ഉപദേശം നൽകി.
ബ്രഹ്മാദി ദേവഗണങ്ങളാൽ
സ്തുതിക്കപ്പെട്ടു സംപ്രീതനായി,
തേജസ്സാർന്നു
സുപ്രസന്നനായ്
പ്രത്യക്ഷനായീ വിഷ്ണുഭഗവാൻ
“അസുരന്മാരെയും
കൂട്ടി പാലാഴിയെ
മഥനം ചെയ്തെടുത്താലും നിങ്ങളമൃതം,”
എന്നുപദേശിച്ചു മറഞ്ഞാൻ വരദായകൻ.
27.4
सन्धानं कृतवति दानवै: सुरौघे
मन्थानं नयति मदेन मन्दराद्रिम् ।
भ्रष्टेऽस्मिन् बदरमिवोद्वहन् खगेन्द्रे
सद्यस्त्वं विनिहितवान् पय:पयोधौ ॥४॥
sandhānaṁ kṛtavati dāna vaiḥ suraughe
manthānaṁ nayati madena
mandarādrim।
bhraṣṭe'smin
badaramivodvahan khagendre
sadyastvaṁ vinihitavān payaḥpayodhau॥4॥
Devas, after getting an accord with the Asuras decided to make the mighty mountain Mandhara the churning rod and carried it with great pride. But the mountain fell down from their hands. Immediately You came to their help on your Garuda vehicle and picked up the mountain as if it were a tiny berry and fixed it in the middle of the milky ocean.
സന്ധാനം
കൃതവതി ദാനവൈ: സുരൌഘേ
മന്ഥാനം
നയതി മദേന മന്ദരാദ്രിം ।
ഭ്രഷ്ടേഽസ്മിൻ
ബദരമിവോദ്വഹൻ ഖഗേന്ദ്രേ
സദ്യസ്ത്വം വിനിഹിതവാൻ പയ:പയോധൌ ॥4॥
അസുരൻമാരുമായി സഖ്യം ചെയ്ത ദേവൻമാർ, മന്ദരപർവ്വതത്തെ കടകോലാക്കാൻ തീരുമാനിച്ചു. അവർ മദത്തോടെ ആ പർവ്വതം എടുത്തു കൊണ്ടുപോവുമ്പോൾ അത് അവരുടെ കയ്യിൽ നിന്നും താഴെ വീണുപോയി. ഉടനേ തന്നെ നിന്തിരുവടി അതിനെ ഒരു ലന്തക്കായയെന്ന മട്ടിൽ ലഘുവായി കൈകൊണ്ടുയർത്തിയെടുത്ത് ഗരുഡവാഹനത്തിലേറ്റിക്കൊണ്ടുപോയി പാലാഴിക്ക് നടുവിൽ സ്ഥാപിച്ചു.
ദേവന്മാരസുരന്മാരുമായ് ചേർന്നു
സോൽസാഹം സമുദ്രമഥനത്തിനു
കടകോലാക്കാൻ മന്ദരഗിരിയുമെടുത്ത്
ഒത്തുനീങ്ങവേ, മല താഴെ വീണുവല്ലോ
അപ്പോഴാ വൻമലയെയൊരു
ലന്തക്കായപോലെടുത്തനായാസം
ഗരുഡവാഹനത്തിൻ
മേൽ
ഏറ്റിക്കൊണ്ടുവന്നൂ ഭഗവാൻ
പാലാഴിനടുവിലുറപ്പിച്ചുവച്ചൂ ദൃഢം.
27.5
आधाय द्रुतमथ वासुकिं वरत्रां
पाथोधौ विनिहितसर्वबीजजाले ।
प्रारब्धे मथनविधौ सुरासुरैस्तै-
र्व्याजात्त्वं भुजगमुखेऽकरोस्सुरारीन् ॥५॥
ādhāya drutamatha
vāsukiṁ varatrāṁ
pāthodhau vinihatasarvabījajāle।
prārabdhe
mathanavidhau surāsuraiḥ tai-
rvyājāttvaṁ bhujagamukhe'karossurārīn॥5॥
Then they decided to make the serpent Vasuki as the rope for churning the ocean, the depository of all the seeds and herbs. As the Devas and Asuras were about to commence the churning, you tricked the Asuras and let them hold the mouth-side of the serpent. The Devas held the tail.
ആധായ
ദ്രുതമഥ വാസുകിം വരത്രാം
പാഥോധൌ
വിനിഹിതസർവബീജജാലേ ।
പ്രാരബ്ധേ
മഥനവിധൌ സുരാസുരൈ: തൈർ-
വ്യാജാത്ത്വം ഭുജഗമുഖേഽകരോസ്സുരാരീൻ ॥5॥
വേഗത്തിൽ വാസുകിയെ കയറാക്കി സർവ്വവിധ ഔഷധികൾക്കും ഇരിപ്പിടമായ ക്ഷീരസമുദ്രത്തെ കടയുന്നതിനായി ദേവൻമാരും അസുരൻമാരും ഒരുമിച്ച് പരിശ്രമിക്കാൻ തുടങ്ങവേ അവിടുന്ന് സൂത്രത്തിൽ അസുരൻമാർക്ക് പിടിക്കാനായി സർപ്പത്തിന്റെ വായ് ഭാഗം നൽകി. (ദേവൻമാർ സർപ്പത്തിന്റെ വാൽഭാഗം പിടിക്കുകയും ചെയ്തു.)
ഝടുതിയിൽ വാസുകിയെ
കയറാക്കി ദേവാസുരൻമാർ
ഔഷധസമ്പന്നമാം
ക്ഷീരസമുദ്രം
കടയാൻ തുടങ്ങവേ സൂത്രത്തിൽ
ഭഗവാനസുരൻമാർക്കുനൽകീ
വാസുകി സർപ്പത്തിൻ വായ്ഭാഗം,
ദേവന്മാർക്കു ലഭ്യമായ് വാലറ്റവും
27.6
क्षुब्धाद्रौ क्षुभितजलोदरे तदानीं
दुग्धाब्धौ गुरुतरभारतो निमग्ने ।
देवेषु व्यथिततमेषु तत्प्रियैषी
प्राणैषी: कमठतनुं कठोरपृष्ठाम् ॥६॥
kṣubdhādrau kṣubhitajalodare tadānīṁ
dugdhābdhau gurutarabhārato
nimagne।
deveṣu vyathitatameṣu tatpriyaīṣī
prāṇaiṣīḥ kaṁṭhatanuṁ kaṭhorapṛṣṭhām॥6॥
As they commenced the churning, the churning rod, the mountain started sinking into the bottom of the sea due to its heavy weight. The work was disrupted and Devas stood there worried and you came to their rescue by taking an avatar in the form of a tortoise with a hard and tough back.
ക്ഷുഭ്ധാദ്രൌ
ക്ഷുഭിതജലോദരേ തദാനീം
ദുഗ്ധാബ്ധൌ
ഗുരുതരഭാരതോ നിമഗ്നേ ।
ദേവേഷു
വ്യഥിതതമേഷു തത്പ്രിയൈഷീ
പ്രാണൈഷീ: കമഠതനും കഠോരപൃഷ്ഠാം ॥6॥
അപ്പോൾ സമുദ്രത്തെ ക്ഷോഭിപ്പിച്ച് മഥനം ചെയ്യുന്ന മന്ദരപർവ്വതം ഭാരാധിക്യം മൂലം ക്ഷീരസമുദ്രത്തിൽ താണു മുങ്ങിപ്പോയി. അപ്പോൾ പാലാഴിമഥനം മുടങ്ങി വിഷണ്ണരായി ദു:ഖിച്ചുനിന്ന ദേവൻമാർക്ക് ഗുണമുണ്ടാവാനായി നിന്തിരുവടി കഠിനമായ പുറകു ഭാഗത്തോടു കൂടിയ ഒരാമയുടെ ശരീരത്തോടെ അവതാരമെടുത്തു.
പ്രക്ഷുപ്തം സമുദ്രത്തിൽ ചടുലമായ്
മഥനം ചെയ്യും കടകോലാം
മന്ദരഗിരി
പാലാഴിയിൽ താണു
പോകവേ നിജകർമ്മം മുടങ്ങീ.
വിഷണ്ണരായേവരുമപ്പോൾ
ഭഗവാനൊരു കൂർമ്മശരീരിയായ്
അവതരിച്ചൂ,
ദേവഹിതാർത്ഥം
അതികഠിനമാം പുറംതോലോടുകൂടി
27 .7
वज्रातिस्थिरतरकर्परेण विष्णो
विस्तारात्परिगतलक्षयोजनेन ।
अम्भोधे: कुहरगतेन वर्ष्मणा त्वं
निर्मग्नं क्षितिधरनाथमुन्निनेथ ॥७॥
vajrātisthiratarakarpareṇa viṣṇo
vistārātparigatalakṣayojanena।
ambhodheḥ kuharagatena varṣmaṇā tvam
nirmagnaṁ kṣitidharanāthamunninetha॥7॥
Oh! Omniscient Lord!, you in the form of a tortoise, had a back as hard as a diamond and exceeded a lakh yojana in extent. You, as the Kurma Avatar, went to the bottom of the sea and lifted up the Mandhara mountain easily.
വജ്രാതിസ്ഥിരതര
കർപരേണ വിഷ്ണോ
വിസ്താരാത്പരിഗത
ലക്ഷയോജനേന ।
അംഭോധേ:
കുഹരഗതേന വർഷ്മണാ ത്വം
നിർമഗ്നം ക്ഷിതിധരനാഥമുന്നിനേഥ ॥7॥
സർവ്വവ്യാപിയായ ഭഗവാനേ, കൂർമ്മരൂപധാരിയായ അവിടുന്ന് വജ്രത്തിന്റെ കാഠിന്യമേറിയതും പരപ്പുകൊണ്ട് ലക്ഷം യോജന വിസ്തൃതിയുള്ളതുമായ കൂർമ്മദേഹം കൊണ്ടു് സമുദ്രത്തിനടിയിലേക്ക് ഇറങ്ങി, മുങ്ങിപ്പോയ പർവ്വതരാജനെ ഉയർത്തിക്കൊണ്ടുവന്നു.
സർവ്വവ്യാപിയാം ഭഗവാൻ
വജ്രംപോൽ കാഠിന്യമാർന്നു,
ലക്ഷംയോജന
വിസ്തൃതിയിൽ
പരന്ന കൂർമ്മദേഹമോടെ
വാരിധിക്കടിയിലേക്കാഴ്ന്നിറങ്ങി,
ക്ഷണം മുങ്ങിപ്പോയതാം മേരു
പർവ്വതത്തെ ഉയർത്തിക്കൊണ്ടുവന്നു
തൻ ദേഹത്തിൻമേലുറപ്പിച്ചുനിർത്തി.
27 .8
उन्मग्ने झटिति तदा धराधरेन्द्रे
निर्मेथुर्दृढमिह सम्मदेन सर्वे ।
आविश्य द्वितयगणेऽपि सर्पराजे
वैवश्यं परिशमयन्नवीवृधस्तान् ॥८॥
unmagne jhaṭiti tadā
dharādharendre
nirmethurdṛḍhamiha sammadena
sarve।
āviśya dvitayagaṇe'pi sarparāje
vaivaśyaṁ pariśamayannavīvṛdhastān॥8॥
Everyone was delighted seeing the churning rod being reinstalled, ready for work. The two sides and the serpent Vasuki continued churning the ocean with renewed enthusiasm. The Lord removed their fatigue and energized them.
ഉന്മഗ്നേ
ഝടിതി തദാ ധരാധരേന്ദ്രേ
നിർമേഥുർദൃഢമിഹ
സമ്മദേന സർവേ ।
ആവിശ്യ
ദ്വിതയഗണേഽപി സർപരാജേ
വൈവശ്യം പരിശമയൻ അവീവൃധസ്താൻ ॥8॥
അപ്പോൾ സമുദ്രത്തിൽ നിന്നും പെട്ടെന്ന് ഉയർന്നുവന്ന പർവ്വതരാജനെ കണ്ട് എല്ലാവരും ഉത്സാഹപൂർവ്വം സ്ഥൈര്യത്തോടെ സമുദ്രമഥനം തുടർന്നു. നിന്തിരുവടി രണ്ടു കൂട്ടർക്കും വാസുകിക്കും വേണ്ടത്ര ഓജസ്സും ബലവും നൽകി അവരുടെ ഉത്സാഹത്തെ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.
അലകൾക്കുമേലെ സമുദ്രത്തിൽ
പെട്ടെന്നുയർന്നു പൊങ്ങും
മന്ദരഗിരി
കണ്ടമ്പരന്നെല്ലാവരും,
പിന്നെ തുടർന്നൂ സമുദ്രമഥനം.
ദേവാസുരൻമാർക്കും,
കയറാകും
സർപ്പം, വാസുകിക്കുമപ്പോൾ
ഉണ്ടായുത്സാഹമോജസ്സും
ബലവും
നിന്നനുഗ്രഹത്താൽ വിഭോ !
27.9
उद्दामभ्रमणजवोन्नमद्गिरीन्द्र-
न्यस्तैकस्थिरतरहस्तपङ्कजं त्वाम् ।
अभ्रान्ते विधिगिरिशादय: प्रमोदा-
दुद्भ्रान्ता नुनुवुरुपात्तपुष्पवर्षा: ॥९॥
uddāmabhramaṇajavonnamadgirīndra-
nyastaikasthiratarahastapaṅkajaṁ tvām।
abhrānta vidhigiriśādayaḥ pramodā-
dudbhraantā nunuvurupāttapuṣpavarṣāḥ॥9॥
As the churning rod rotated fast, it started lifting up on its own. The Lord kept his hand carrying the lotus flower to press it down firmly. Siva, Brahma, and the Devas were overjoyed at this and started praising you with hymns and showered flowers on thee.
ഉദ്ദാമഭ്രമണ ജവോന്നമദ്ഗിരീന്ദ്രൻ
യസ്തൈക സ്ഥിരതര ഹസ്തപങ്കജം
ത്വാം ।
അഭ്രാന്തേ വിധിഗിരിശാദയ: പ്രമോദാദ്
ഉദ്ഭ്രാന്താ നുനുവു ഉപാത്തപുഷ്പവർഷാ: ॥9॥
ശക്തിയേറിയ ചുറ്റിത്തിരിയൽ കൊണ്ട് മുകളിലേക്ക് പൊന്തിവരുന്ന പർവ്വതത്തെ നിന്തിരുവടി താമരയേന്തിയ ബലിഷ്ഠകരം കൊണ്ട് അമർത്തിപ്പിടിക്കവേ ആകാശത്തു നിന്നും ബ്രഹ്മാവ് ശിവൻ മുതലായ ദേവൻമാർ അതീവ സന്തോഷത്തോടെ അവിടുത്തെ സ്തുതിക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു.
സമുദ്രമഥനമദ്ധ്യേ മന്ദരഗിരി
ചടുലം ചുറ്റിത്തിരിയവേ
വീണ്ടും പൊങ്ങിവന്നവാറേ
താമരയേന്തും ബലിഷ്ഠകരം
കൊണ്ടതിനെയമർത്തിപ്പിടിച്ചൂ
വച്ചൂ
ഭഗവാൻ വെറും ലീലയായ്.
ബ്രഹ്മാദികൾ
സ്തുതി പാടീ,
दैत्यौघे भुजगमुखानिलेन तप्ते
तेनैव त्रिदशकुलेऽपि किञ्चिदार्ते ।
कारुण्यात्तव किल देव वारिवाहा:
प्रावर्षन्नमरगणान्न दैत्यसङ्घान् ॥१०॥
daityaughe
bhujagamukhānilena tapte
tenaiva
tridaśakule'pi kiñcidārte।
kāruṇyāttava kila deva
vārivāhāḥ:
prāvarṣannamaragaṇānna daityasaṅghān॥10॥
The Asuras were tormented by the hot poisonous breath of the serpent as they were close to its mouth. The Devas also felt the heat, but not to the same extent. Lord who is compassionate to the Devas made the clouds rain cold and showered on them to make them comfortable. But that was not afforded to the Asuras.
ദൈത്യൗഘേ
ഭുജഗമുഖാനിലേന തപ്തേ
തേനൈവ
ത്രിദശകുലേഽപി കിഞ്ചിദാർതേ ।
കാരുണ്യാത്തവ
കില ദേവ വാരിവാഹാ:
പ്രാവർഷൻ അമരഗണാൻ ന ദൈത്യസങ്ഘാൻ ॥10॥
അസുരൻമാർ സർപ്പത്തിന്റെ വായിൽ നിന്നുള്ള ഉച്ഛ്വാസവിഷവായുവിനാൽ അത്യധികം കഷ്ടപ്പെട്ടു. ദേവൻമാരും ആ വിഷവായുവിനാൽ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും നിന്തിരുവടിയുടെ കാരുണ്യം കൊണ്ട് മേഘങ്ങൾ മഴപെയ്ത് ദേവസംഘത്തെ തണുപ്പിച്ചു. എന്നാൽ അസുരസംഘത്തിന് മേൽ മഴ പെയ്തുമില്ല.
സർപ്പത്തിൻ ശിരോഭാഗം പിടിച്ചു
വലിച്ചു നിൽക്കുമസുരക്കൂട്ടം
വിഷനിശ്വാസമേറ്റു
വലഞ്ഞു നൂനം;
ദേവന്മാർക്കുപോലുമതു പീഡയായപ്പോൾ,
ഭഗവദ്കാരുണ്യം കുളുർമഴയായ്പെയ്തു
അസുരന്മാർക്കുമേലാ ഭഗവദ്കൃപതൻ
27.11
उद्भ्राम्यद्बहुतिमिनक्रचक्रवाले
तत्राब्धौ चिरमथितेऽपि निर्विकारे ।
एकस्त्वं करयुगकृष्टसर्पराज:
संराजन् पवनपुरेश पाहि रोगात् ॥११॥
udbhraṁyadbahutiminakracakravāle
tatrābdhau
ciramathite'pi nirvikāre ।
ekastvaṁ karayugakṛṣṭasarpasurāja:
saṁrājan pavanapureśa pāhi rogāt ॥11॥
As the churning continues the ocean became disturbed with the whales, crocs, and other creatures ejecting up the waves. But there was no sign of getting the results they were aiming for. (that is getting the nectar) Then you alone held the head and tail of the serpent with your two hands and continued the churning. Oh! Guruvayurappa, who shines bright thus, please alleviate my illnesses.
ഉദ്ഭ്രാമ്യദ്ബഹുതിമി നക്രചക്രവാളേ
തത്രാബ്ധൌ
ചിരമഥിതേഽപി നിർവികാരേ ।
ഏകസ്ത്വം
കരയുഗകൃഷ്ടസർപരാജ:
സംരാജൻ പവനപുരേശ പാഹി രോഗാത് ॥11॥
പാലാഴി കടയുമ്പോൾ തിമിംഗലങ്ങൾ, മുതലകൾ മുതലായവ കുട്ടംകൂട്ടമായി മുകളിലേക്ക് പൊന്തിവന്നു സമുദ്രം കലുഷിതമായി. എങ്കിലും ഏറെക്കാലം കടഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. (ലക്ഷ്യമായ അമൃത് ലഭ്യമായില്ല) അപ്പോൾ ഗുരുവായൂരപ്പാ അവിടുന്ന് ഒറ്റയ്ക്ക് സർപ്പരാജന്റെ രണ്ടറ്റവും സ്വയം പിടിച്ച് മഥനം തുടർന്നു. അങ്ങിനെ പ്രശോഭിതനായി നിന്നരുളുന്ന ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നും രക്ഷിക്കണേ!
പാലാഴിയിൽ മഥനം തുടരവേ കലുഷമായ് ജലധി,
കൂട്ടമായ് പുറത്തുവന്നൂ മുതലകൾ, സ്രാവുകൾ,
കടൽവന്യജന്തുക്കളെന്നാലേറെ ശ്രമിച്ചിട്ടും
കിട്ടിയില്ലമൃതതിനാൽ ഭഗവാനേകനായ്
സർപ്പത്തിൻ രണ്ടറ്റവും പിടിച്ചു പർവ്വതത്തെത്തിരിച്ചു
സ്വയം സമുദ്രമഥനം തുടർന്നു വീണ്ടും.
ഏവം ഭക്തരക്ഷാക്കായ്
വിളങ്ങും ഗുരുവായൂരപ്പാ,
വിഭോ! രക്ഷിക്കവേണമെന്നെയും സദാ
No comments:
Post a Comment