Narayaneeyam - Dasakam 35
ദശകം 035
http://ramayanam.guruvayoor.com/Sree%20Narayaneeyam/035%20Narayaneeyam.mp3
4 m 10 s
Narayaneeyam 35
രാമായണ കഥ -2
35.1
नीतस्सुग्रीवमैत्रीं तदनु हनुमता दुन्दुभे: कायमुच्चै:
क्षिप्त्वाङ्गुष्ठेन भूयो लुलविथ युगपत् पत्रिणा सप्त सालान् ।
हत्वा सुग्रीवघातोद्यतमतुलबलं बालिनं व्याजवृत्त्या
वर्षावेलामनैषीर्विरहतरलितस्त्वं मतङ्गाश्रमान्ते ॥१॥
nītassugrīvamaitrīṁ tadanu hanumatā duṇḍubheḥ kāyamuccaiḥ
kṣiptvāṅguṣṭhena bhūyo lulavitha yugapat patriṇā
sapta sālān
hatvā sugrīvaghātodyamatulabalaṁ bālinam vyājavṛttyā
varṣāvelāmanaiṣīrvirahataralitastvaṁ mataṅgāśramānte
നീത: സുഗ്രീവമൈത്രീം
തദനു ഹനുമതാ ദുന്ദുഭേ: കായമുച്ചൈ:
ക്ഷിപ്താങ്ഗുഷ്ഠേന
ഭൂയോ ലുലവിഥ യുഗപത് പത്രിണാ സപ്ത സാലാൻ
ഹത്വാ സുഗ്രീവ
ഘാതോദ്യതം അതുലബലം ബാലിനം വ്യാജവൃത്ത്യാ
വർഷാവേലാമനൈഷീ: വിരഹ തരലിതസ്ത്വം മതങ്ഗാശ്രമാന്തേ
പിന്നീട് ഹനുമാന്റെ സഹായത്താൽ നിന്തിരുവടി സുഗ്രീവനുമായി സഖ്യത്തിലേർപ്പെട്ടു. തന്റെ പ്രാഭവം സുഗ്രീവാദികൾക്ക് മനസ്സിലാക്കി ക്കൊടുക്കാൻ അവിടുന്ന് കാലിന്റെ പെരുവിരൽ തുമ്പുകൊണ്ട് ദുന്ദുഭി എന്നു പേരായ അസുരന്റെ വലുപ്പമേറിയ മൃതദേഹം ഉയരത്തിൽ വലിച്ചെറിഞ്ഞു കളഞ്ഞു. കൂടാതെ ഒരൊറ്റ അമ്പ് എയ്ത് ഒരേ സമയം ഏഴ് സാലവൃക്ഷങ്ങളെ മുറിച്ചു വീഴ്ത്തുകയും ചെയ്തു. സുഗ്രീവനുമായി ശത്രുതയിലായിരുന്ന അതിബലവാനായ ബാലിയെ ദ്വന്ദയുദ്ധത്തിനു വിളിപ്പിച്ച ശേഷം സ്വന്തം അനുജനായ സുഗ്രീവനെ വധിക്കാൻ ഉറച്ചുവന്ന ബാലിയെ അവിടുന്ന് സ്വയം ഒരൊളിയമ്പുകൊണ്ട് വധിച്ചുവല്ലോ. പിന്നീട് സീതാവിരഹം കൊണ്ട് ചഞ്ചല മനസ്സോടെ തപ്തനായിരുന്ന നിന്തിരുവടി വർഷകാലം കഴിയുന്നതുവരെ മതങ്ഗാശ്രമത്തിനടുത്തുള്ള മാല്യവത് പവ്വതത്തിൽ വസിക്കുകയുണ്ടായി.
Later, with the assistance of your devotee Hanuman, you forged an alliance with Sugriva. You effortlessly accomplished two extraordinary feats to demonstrate your immense strength to Sugriva and his people. You lifted the massive corpse of the demon Dundhubhi with just your big toe and hurled it away. Then, with a single arrow, you felled seven towering Salva trees. You urged Sugriva to challenge his elder brother, Bali, to a duel, promising your support in his battle. True to your word, you struck down Bali during the fight, shooting him with an arrow from behind a tree. Afterward, you spent the rainy season on Malyavat Hill, near the hermitage of Sage Matanga, where your days were filled with restless longing for Sita.
ഭക്തോത്തമനാം ഹനുമദ് സഹായാൽ
സ്വവൈഭവം വെളിപ്പെടുത്തുവാനായ് ക്ഷണം
കാലിൻ പെരുവിരൽത്തുമ്പുകൊണ്ടേ
അസുരൻ ദുന്ദുഭിതൻ ഭീമാകാരമാം പിണം
ദൂരേക്കെറിഞ്ഞു, പിന്നെ ഏഴു സാലവൃക്ഷങ്ങൾ
ഒരൊറ്റയമ്പിനാൽ എയ്തുമുറിച്ചു വീഴ്ത്തീ.
സുഗ്രീവനുമായ് ശത്രുതയിലിരുന്ന ജ്യേഷ്ഠൻ
ബാലിയെ ദ്വന്ദയുദ്ധത്തിന്നായ് വിളിച്ചു വരുത്തി
ഒളിയമ്പിനാലാ ജ്യേഷ്ഠവാനരനെ വധിച്ചൂ ഭവാൻ
സഖ്യാനുസാരം സുഗ്രീവന് തുണയേകി നിന്നു.
പിന്നെ സീതാവിരഹത്താൽ തരളചിത്തനായ്
വർഷകാലം തീരുംവരെ നിവസിച്ചൂ അവിടുന്ന്
सुग्रीवेणानुजोक्त्या
सभयमभियता व्यूहितां वाहिनीं ता-
मृक्षाणां
वीक्ष्य दिक्षु द्रुतमथ दयितामार्गणायावनम्राम् ।
सन्देशं
चाङ्गुलीयं पवनसुतकरे प्रादिशो मोदशाली
मार्गे मार्गे ममार्गे कपिभिरपि तदा त्वत्प्रिया सप्रयासै: ॥२॥
sugrīveṇānujoktyā
sabhayamabhiyatā vyūhitāṁ vāhinīṁ tām
ṛkṣāṇāṁ vīkṣya dikṣu drutamatha dayitāmārgaṇāyāvanamrām
sandeśaṁ cāṅgulīyaṁ pavanasutakare
prādiśo modaśālī
mārge mārge mamārge kapibhirapi tadā tvatpriyā saprayāsaiḥ
സുഗ്രീവേണാനുജോക്ത്യാ സഭയം അഭിയതാ വ്യൂഹിതാം വാഹിനീം താം
ഋക്ഷാണാം
വീക്ഷ്യ ദിക്ഷു ദ്രുതമഥ ദയിതാ മാർഗ്ഗണാ യാവനമ്രാം
സന്ദേശം
ചാങ്ഗുലീയം പവനസുതകരേ പ്രാദിശോ മോദശാലീ
മാർഗ്ഗേ മാർഗ്ഗേ മമാർഗ്ഗേ കപിഭിരപി തദാ ത്വത്പ്രിയാ സപ്രയാസൈ:
വർഷകാലം കഴിഞ്ഞപ്പോൾ അവിടുത്തെ അനുജനായ ലക്ഷ്മണന്റെ വാക്കുകൾ കേട്ട് ഭയപ്പാടോടെ സുഗ്രീവൻ നിന്തിരുവടിയുടെ സമീപത്തെത്തി പെട്ടെന്നു തന്നെ വാനരസൈന്യത്തെ വിന്യസിച്ച് സീതാന്വേഷണത്തിനായി അവരെ സജ്ജരാക്കി. നീന്തിരുവടിയെ വണങ്ങി തയ്യാറായി നിന്ന വാനരവ്യൂഹത്തെ കണ്ട് പ്രീതനായ ഭഗവാൻ ഹനുമാന്റെ കയ്യിൽ തന്റെ അടയാളമായ മോതിരവും സന്ദേശവും കൊടുത്തയച്ചു. തുടർന്ന് വാനരൻമാർ പലവിധ പ്രയാസങ്ങൾ സഹിച്ച് സകലദേശങ്ങളിലും അവിടുത്തെ പ്രേയസിയായ സീതാദേവിയെ തേടി നടന്നു.
After the rainy season had passed, Sugriva, heeding your brother Lakshmana's stern warning, came to see you. Without delay, he assembled thousands of warrior monkeys to search for Sita in all directions. They stood before you, hands folded, awaiting your command. Pleased with their devotion, you entrusted Hanuman with your ring, bearing your insignia, and a special message for Sita should he find her. The army of monkeys then spread out across the land, braving the hardships of forests and mountains in their quest to find your beloved Sita Devi.
കർമ്മനിരതനാവത്തതിൽ ക്രുദ്ധനാം
സീതാന്വേഷണത്തിന്നായി വാനരസൈന്യത്തെ
സംപ്രീതിയോടെയപ്പോൾ അങ്ങേകീ
ഭക്തശിരോമണി ഹനുമാൻ്റെ കൈയിൽ
സീതാദേവിയെ തേടി നടന്നൂ, വാനരക്കൂട്ടങ്ങൾ
35.3
त्वद्वार्ताकर्णनोद्यद्गरुदुरुजवसम्पातिसम्पातिवाक्य-
प्रोत्तीर्णार्णोधिरन्तर्नगरि जनकजां
वीक्ष्य दत्वाङ्गुलीयम् ।
प्रक्षुद्योद्यानमक्षक्षपणचणरण:
सोढबन्धो दशास्यं
दृष्ट्वा प्लुष्ट्वा च लङ्कां झटिति स हनुमान् मौलिरत्नं ददौ ते ॥३॥
tvadvārtākarnanodyadgarudurujavasampātisampātivākya-
prottīrṇārṇodhirantarnagari
janakajāṁ vīkṣya datvāṅguṣṭhīyam
prakṣudyodyānamakṣakṣapaṇacaṇaraṇaḥ soḍhabandho daśāsyaṁ
dṛṣṭvā pluṣṭvā ca laṅkāṁ jhaṭiti sa hanumān mauliratnaṁ dadau te
ത്വദ് വാർത്താ
കർണ്ണനോദ്യദ് ഗരു ദുരുജവ സംപാതി സംപാതിവാക്യ
പ്രോത്തീർണ്ണാർണ്ണോധി: അന്തർന്നഗരി ജനകജാം വീക്ഷ്യ ദത്ത്വാങ്ഗുലീയം
പ്രക്ഷുദ്യോദ്യാന
മക്ഷക്ഷപണ ചണരണ: സോഢബന്ധോ ദശാസ്യം
ദൃഷ്ട്വാ പ്ളുഷ്ട്വാ ച ലങ്കാം ഝടിതി സ ഹനുമാൻ മൗലിരത്നം ദദൗ തേ!
നിന്തിരുവടിയുടെ ചരിത്രം കേട്ടതുകൊണ്ട് രണ്ടാമതു മുളച്ചു വന്ന ചിറകുകളുമായി വേഗത്തിൽ പറന്നു പോകുന്ന സമ്പാതിയുടെ ഉപദേശവാക്യം കേട്ട് ഹനുമാൻ സമുദ്രത്തെ ചാടിക്കടന്ന് ലങ്കാപുരിയിലെത്തി. നഗരത്തിനുള്ളിൽക്കടന്ന് സീതാദേവിയെ കണ്ട് ശ്രീരാമന്റെ മോതിരം ദേവിക്ക് നൽകി. തുടർന്ന് അശോകവനികയെന്ന ഉദ്യാനത്തെ പൊടിച്ചു തകർത്ത്, പോരിനു വന്ന അക്ഷകുമാരനെ വധിച്ച്, മേഘനാഥന്റെ ബ്രഹ്മാസ്ത്രബന്ധനത്തിന് വശംവദനായി സാക്ഷാൽ രാവണനെ ചെന്ന് കണ്ടു. താമസിയാതെ രാക്ഷസൻമാർ വാലിൽ കൊളുത്തിയ അഗ്നിയാൽ ലങ്കാനഗരം ദഹിപ്പിച്ച് പെട്ടെന്നു തന്നെ സമുദ്രം കടന്നു തിരിച്ചു വന്ന് സീത അടയാളമായി കൊടുത്തയച്ച ചൂഡാമണി നിന്തിരുവടിക്ക് കൊണ്ടുവന്ന് തന്നു.
Upon hearing the inspiring tale of Your life, the mighty divine eagle Sampathy's wings miraculously regrew. Following Sampathy's counsel, Hanuman leaped across the sea and reached Lanka. There, he infiltrated the city, found Sita Devi, and presented her with Your ring as a symbol of Your presence. In Lanka, Hanuman destroyed the exquisite Ashokavanika garden and defeated Ravana's son, Akshayakumaran, who attempted to stop him. Later, he yielded to the power of the Brahma-Astra, launched by Ravana's other son, Mekhanada. Captured and brought to Ravana's court, Hanuman's tail was set ablaze by the king's soldiers. Undeterred, Hanuman leaped from place to place, setting the entire city of Lanka aflame with the fire at the tip of his tail. Afterward, he returned across the sea to report his findings to Sri Rama, presenting the precious Choodaratna jewel as proof of his meeting with Sita Devi.
ജടായുവിൻ ജ്യേഷ്ഠൻ സമ്പാതിക്കു നഷ്ടമായ
നഗരത്തിൽക്കടന്നു കയറി സീതാദേവിയെക്കണ്ടു
ഭവാന്റെ മോതിരം ദേവിക്കു നൽകി, സന്ദേശ വാക്യവും.
അശോകവനം പൊടിച്ചു തകർത്ത് , എതിർത്തു വന്ന
അക്ഷകുമാരനെ വധിച്ചു, മായാസ്ത്രപടു മേഘനാഥന്റെ
ബ്രഹ്മാസ്ത്രബന്ധനത്തിനു സ്വയം വശംവദനായിപ്പിന്നെ
രാക്ഷസരാജാ രാവണനെ നേർക്കുനേർ ചെന്നു കണ്ടൂ.
അരക്കന്മാർ വാലിൽ കൊളുത്തിയ തീ കൊണ്ടു തന്നെ
ലങ്കാപുരി പരക്കെ ദഹിപ്പിച്ചശേഷം ക്ഷണത്തിൽ വാരിധി
തിരികെ ചാടിക്കടന്നു അടയാളമായ് സീതാദേവി
35.4
त्वं
सुग्रीवाङ्गदादिप्रबलकपिचमूचक्रविक्रान्तभूमी-
चक्रोऽभिक्रम्य पारेजलधि
निशिचरेन्द्रानुजाश्रीयमाण: ।
तत्प्रोक्तां शत्रुवार्तां रहसि निशमयन्
प्रार्थनापार्थ्यरोष-
प्रास्ताग्नेयास्त्रतेजस्त्रसदुदधिगिरा लब्धवान् मध्यमार्गम् ॥४॥
tvaṁ sugrīvāṅgadādiprabalakapicamūcakravikrāntabhūmī-
cakro'bhikramya pārejaladhi niśicarendrānujāśrīyamāṇaḥ
tatproktāṁ śatruvārtāṁ
rahasi niśamayan prārthanāpārthyaroha-
prāstāgneyāstratejastrasadudadhigirā labdhavān madhyamārgam
ത്വം സുഗ്രീവാംഗദാദി പ്രബല കപിചമൂ ചക്രവിക്രാന്തഭൂമീചക്രോ fഭിക്രമ്യ പാരേജലധി നിശിചരേന്ദ്രാനുജാശ്രീയമാണ:
തത്പ്രോക്താം ശത്രുവാർത്താം രഹസി നിശമയൻ പ്രാർത്ഥനാ പാർത്ഥ്യരോഷ
പ്രാസ്താഗ്നേയാസ്ത്ര തേജസ്ത്രസ ദുദധിഗിരാ ലബ്‌ധവാൻ മധ്യ മാർഗ്ഗം
പിന്നീട് നിന്തിരുവടി സുഗ്രീവൻ, അംഗദൻ മുതലായ മർക്കടവീരൻമാരു മൊത്ത് ലങ്കയിലേക്ക് പുറപ്പെട്ടു. രാവണാനുജനായ വിഭീഷണനൻ ശരണാഗതനായി അവിടുത്തെ ആശ്രയിച്ചെത്തുകയും അദ്ദേഹത്തിൽ നിന്ന് രാവണ വൃത്താന്തങ്ങൾ സ്വകാര്യമായി മനസ്സിലാക്കിയിട്ട് എല്ലാവരും കൂടി സമുദ്രതീരത്തെത്തുകയും ചെയ്തു. അക്കര കടക്കാനായി സമുദ്രത്തോട് മാർഗ്ഗം അപേക്ഷിച്ചപ്പോൾ കിട്ടാതിരുന്നതിന്റെ രോഷം കാരണം അവിടുന്ന് ക്ഷണത്തിൽ ആഗ്നേയാസ്ത്രം പ്രയോഗിക്കുകയും അതിന്റെ തേജസ്സു കണ്ടു് ഭയപ്പെട്ട സമുദ്രരാജാവ് ജലധിക്ക് നടുവിലൂടെ മാർഗ്ഗം നൽകുകയും ചെയ്തു.
Later, You set out for Lanka with Sugriva and the mighty warriors, including Angada. Vibhishana, the younger brother of Ravana, then came seeking refuge with Sri Rama, who graciously accepted him. Vibhishana revealed all the secrets of Lanka to Sri Rama. Upon reaching the seashore, they decided to cross the sea. When Varuna, the Lord of the Sea, hesitated to grant them passage to build a bridge, Sri Rama grew furious. He unleashed the Agneya-astra and the brilliant radiance of the mighty weapon terrified Varuna. In fear, Varuna allowed Sri Rama and his army to construct the bridge across the strait.
അംഗദനാദി വീരമർക്കടന്മാരോടുകൂടി പുറപ്പെട്ടൂ
അവിടുന്നപ്പോൾ ലങ്കാപുരിയെ ലക്ഷ്യമാക്കി.
വിഭീഷണൻ, രാവണാനുജനെങ്കിലും ഭക്തൻ,
ശരണമാശ്രയിച്ചെത്തീ അവിടുത്തെ മുന്നിൽ.
അഭയം നൽകി കൂടെ കൂട്ടിയ ഭക്തനിൽ നിന്നും
രാവണവൃത്താന്തങ്ങൾ രഹസ്യമായറിഞ്ഞൂ ഭവാൻ
തെക്കേ സമുദ്രതീരത്തെത്തി ജലധിയോടപേക്ഷിച്ചൂ
മറുകര കടക്കുവാൻ മാർഗ്ഗത്തിന്നായി, എന്നാൽ
ക്ഷിപ്രമതു കിട്ടാതെ ക്രുദ്ധനായ് ഭവാൻ നിന്നൂ.
അവിടുന്നപ്പോൾ ആഗ്നേയാസ്ത്രം പ്രയോഗിക്കവേ
35.5
कीशैराशान्तरोपाहृतगिरिनिकरै:
सेतुमाधाप्य यातो
यातून्यामर्द्य दंष्ट्रानखशिखरिशिलासालशस्त्रै:
स्वसैन्यै: ।
व्याकुर्वन् सानुजस्त्वं समरभुवि परं
विक्रमं शक्रजेत्रा
वेगान्नागास्त्रबद्ध: पतगपतिगरुन्मारुतैर्मोचितोऽभू: ॥५॥
kīśairāśāntaropāhṛtagirinikaraiḥ setumādhāpya yāto
yātūnyāmardya daṁṣṭrānakhāśikharishilāsālaśastraiḥ svasainyaiḥ
vyākurvan sānujastvaṁ samarabhuviparaṁ vikramaṁ śakrajetrā
vegānnāgāstrabaddhaḥ patagapatigarunmārutairmocito'bhuḥ
കീശൈരാ ശാന്തരോപാഹൃത
ഗിരിനികരൈ: സേതുമാധാപ്യ യാതോ
യാതൂന്യാമർദ്യ
ദംഷ്ട്രാ നഖശിഖരി ശിലാസാലശസ്ത്രൈ: സ്വസൈന്യൈ:
വ്യാകുർവ്വൻ
സാനുജസ്ത്വം സമരഭുവി പരം വിക്രമം ശക്രജേത്രാ
വേഗാൻ നാഗാസ്ത്രബദ്ധ: പതഗപതി ഗരുന്മാരുതൈ: മോചിതോfഭൂ
മർക്കടവീരൻമാരെക്കൊണ്ട് വിവിധ ദിക്കുകളിൽ നിന്നും കൊണ്ടുവന്ന മലകളും മറ്റും ഉപയോഗിച്ച് സമുദ്രത്തിൽ ഒരു ചിറകെട്ടിച്ച് അവിടുന്ന് സൈന്യത്തോടെ ലങ്കയിലേക്ക് പോയി. അവിടെ അനുജൻ ലക്ഷ്മണനുമൊത്ത് വാനരൻമാരെക്കൊണ്ട് ദംഷ്ട്രകളും നഖങ്ങളും പർവ്വതങ്ങളും പാറകളും മരങ്ങളും എല്ലാമുപയോഗിച്ച് രാക്ഷസക്കൂട്ടത്തെ വലിയ പരാക്രമത്തോടെ അമർച്ച ചെയ്തു മർദ്ദിച്ചുകൊണ്ടിരിക്കുമ്പോൾ രാവണപുത്രനായ ഇന്ദ്രജിത്ത് നാഗാസ്ത്രം പ്രയോഗിച്ചു. നാഗാസ്ത്രബന്ധനസ്ഥരായ ഭവാൻമാർ നാഗവൈരിയായ ഗരുഡന്റെ ചിറകടിയുടെ കാറ്റേറ്റ് ക്ഷണത്തിൽ മോചിപ്പിക്കപ്പെടുകയുണ്ടായി.
The mighty monkey warriors gathered massive trees and pieces of hillocks to construct the bridge, marching across it toward Lanka. Alongside your brother Lakshmana, you unleashed a fierce battle with the aid of the monkey army. With great valor, they wielded large trees and boulders against Ravana's forces. During the fierce fight between the two forces, Ravana's son Indrajit unleashed the powerful Naga-astra, binding You and Your brother with its spell. However, the mighty eagle Garuda, the arch-enemy of the Nagas, swiftly arrived, flapping his wings and its waft of air freed you both in an instant.
മർക്കടവീരന്മാരേക്കൊണ്ടവിടുന്നു മലകളും മറ്റും
എടുപ്പിച്ചൊരുക്കി സമുദ്രത്തിൽ ചിറകെട്ടി കൂട്ടമായ്
ലങ്കയിലേക്ക് പോയീ, ലക്ഷ്മണനുമൊത്തവിടെ
വാനരസൈന്യത്തിനാൽ രക്ഷസരെ പല്ലും നഖവും
കൊണ്ടാക്രമിപ്പിച്ച്, അമർച്ച ചെയ്തു പോരവേ
രാവണപുത്രനാം ഇന്ദ്രജിത്തിൻ നാഗാസ്ത്രപ്രയോഗം
ബന്ധിച്ചൂ ഭവാനെയും അനുജനെയും ക്ഷണനേരമെന്നാൽ
പക്ഷിശ്രേഷ്ഠൻ ഗരുഡന്റെ ചിറകടിതൻ കാറ്റേറ്റിരുവരും
മോചിതരായീ ക്ഷണത്തിലാ കെട്ടുപാടിൽ നിന്നും.
35.6
सौमित्रिस्त्वत्र
शक्तिप्रहृतिगलदसुर्वातजानीतशैल-
घ्राणात् प्राणानुपेतो व्यकृणुत
कुसृतिश्लाघिनं मेघनादम् ।
मायाक्षोभेषु वैभीषणवचनहृतस्तम्भन:
कुम्भकर्णं
सम्प्राप्तं
कम्पितोर्वीतलमखिलचमूभक्षिणं व्यक्षिणोस्त्वम् ॥६॥
saumitristvatra śaktiprahr̥tigaladasurvātajānītaśailaghra̱nātprāṇānupeto vyakṛṇuta kusṛtiślāghinaṁ meghanādamāyākṣobheṣu vaibhīṣaṇavacanahr̥tastambhanaḥ kumbhakarṇaṁ samprāptaṁ kampitorvītalamakhilacamu̱bhakṣiṇaṁ vyakṣiṇostvam
സൗമിത്രി: ത്വത്ര
ശക്തി പ്രഹൃതിഗലദ സുർവ്വാത ജാനീതശൈല
ഘ്രാണാത്പ്രാണാനുപേതോ
വ്യകൃണുത കുസൃതി ശ്ളാഘിനം മേഘനാദം
മായാ ക്ഷോഭേഷു
വൈഭീഷണ വചനഹൃത സ്തംഭന: കുംഭകർണ്ണം
സംപ്രാപ്തം കമ്പിതോർവ്വീതലം അഖിലചമൂ ഭക്ഷിണം വ്യക്ഷിണോസ്ത്വം
ആ യുദ്ധഭൂമിയിൽ രാവണന്റെ ശക്തിയെന്ന ദിവ്യായുധത്തിന്റെ പ്രഭാവത്താൽ ബോധം മറഞ്ഞു വീണ ലക്ഷ്മണൻ ഹനുമാനാൽ കൊണ്ടുവരപ്പെട്ട ദിവ്യൗഷധങ്ങളുള്ള പർവ്വതത്തിന്റെ മണമടിച്ചപ്പോൾത്തന്നെ ബോധം വീണ്ടെടുത്തു. മായാപ്രയോഗം നടത്തുന്നതിൽ വിദഗ്ധനായിരുന്ന ഇന്ദ്രജിത്തിനെ ലക്ഷ്മണൻ സംഹരിച്ചു. രാക്ഷസൻമാരുടെ മായാ പ്രയോഗങ്ങൾ കണ്ട് ക്ഷുഭിതനായ ഭഗവാനോട് വിഭീഷണൻ അവയുടെ രഹസ്യങ്ങൾ പറഞ്ഞു കൊടുത്തു. മഹാബലവാനായ കുംഭകർണ്ണൻ യുദ്ധത്തിനിറങ്ങി ഭൂതലമിളക്കിമറിച്ച് വാനരസമൂഹങ്ങളെ ആഹരിക്കാൻ തുടങ്ങിയപ്പോൾ ഭഗവാൻ അവനെ കാലപുരിക്കയച്ചു.
On the battlefield, Ravana unleashed the divine weapon, Sakthi, causing Lakshmana to fall unconscious. Hanuman then journeyed to the Himalayas, returning with the mountain he had brought to the battlefield once, laden with divine medicinal herbs. Merely by the waft of their essence, Lakshmana was revived. Lakshmana went on to slay Indrajith, Ravana's son, who was skilled in black magic. Enraged by the demons' deceit and sorcery, Sri Rama was pacified by Vibhishana, who revealed their secrets. When Ravana's mighty brother Kumbhakarna entered the battlefield, the earth trembled. As Kumbhakarna began devouring the monkey warriors, Sri Rama dispatched him to the abode of Yama, the Lord of Death.
പോരിൽ രാവണൻ ദിവ്യശൂലമാം, ശക്തി ചാട്ടവേ
വീശും ഗന്ധത്തിനാൽ പിന്നെ ബോധം തെളിഞ്ഞ
35.7
गृह्णन् जम्भारिसंप्रेषितरथकवचौ
रावणेनाभियुद्ध्यन्
ब्रह्मास्त्रेणास्य भिन्दन्
गलततिमबलामग्निशुद्धां प्रगृह्णन् ।
देवश्रेणीवरोज्जीवितसमरमृतैरक्षतै:
ऋक्षसङ्घै-
र्लङ्काभर्त्रा च साकं निजनगरमगा: सप्रिय: पुष्पकेण ॥७॥
gṛhṇann jambhārisampreṣitarathakavacau rāvaṇenābhiyudhyann brahmāstreṇāsya bhindan galatatimabalāmagniśuddhāṁ pragṛhṇann devaśreṇīvarojjīvitasamaramṛtairakṣataiḥ ṛkṣasaṅghair
laṅkābhartā ca sākaṁ nijanagaramagāḥ sapriyaḥ puṣpakēṇa
ഗൃഹ്ണൻ ജംഭാരി
സംപ്രേഷിത രഥകവചൗ രാവണേനാഭിയുധ്യൻ
ബ്രഹ്മാസ്ത്രേണാസ്യ
ഭിന്ദൻ ഗളതതിം അബലാമഗ്നിശുദ്ധാം പ്രഗൃഹ്ണൻ
ദേവശ്രേണീവരോ ജ്ജീവിതസമരമൃതൈ
രക്ഷതൈരൃക്ഷ സംഘൈ:
ലങ്കാ ഭർത്രാ ച സാകം നിജ നഗരമഗാ: സപ്രിയ : പുഷ്പകേണ
യുദ്ധത്തിൽ ഉപയോഗിക്കാൻ നിന്തിരുവടിക്കായി ഇന്ദ്രൻ തേരും പടച്ചട്ടയും നൽകിയല്ലോ. അതുപയോഗിച്ച് അവിടുന്ന് രാവണനോട് യുദ്ധം ചെയ്ത് ബ്രഹ്മാസ്ത്രം കൊണ്ട് അവന്റെ തലകൾ ഓരോന്നായി എയ്ത് വീഴ്ത്തി. യുദ്ധാനന്തരം അവിടുന്ന് അഗ്നിശുദ്ധി ചെയ്ത് വന്ന സീതാദേവിയെ സ്വീകരിച്ച് ദേവേന്ദ്രാദികളുടെ അനുഗ്രഹത്താൽ പുനർജീവിപ്പിക്കപ്പെട്ട വാനരപ്പടയുമായി ലങ്കാധിപതിയായി അഭിഷേകം ചെയ്യപ്പെട്ട വിഭീഷണനോടൊപ്പം പുഷ്പകവിമാനത്തിലേറി പത്നീ സമേതനായി സ്വനഗരമായ അയോധ്യയിലേയ്ക്ക് യാത്രയായി.
Lord Indra granted you his chariot and armor for the battle, and with their aid, you faced Ravana, severing his ten heads one by one with the divine Brahma-astra. After the war, Sita Devi, purified by fire was returned to you. The mighty monkey warriors who fell in battle were restored to life by Lord Indra and other divine beings. With Sita Devi by your side, you boarded the Pushpaka aircraft and set forth for Ayodhya, accompanied by the retinue of monkeys and the newly crowned King Vibhishana.
പടച്ചട്ടയുമണിഞ്ഞങ്ങ് രാവണനോട് യുദ്ധംചെയ്തു
ബ്രഹ്മാസ്ത്രം കൊണ്ടു പത്തു തലകളും ഓരോന്നായ്
മുറിച്ചുവീഴ്ത്തി രക്ഷോവീരനെ കാലപുരിക്കയച്ചു.
35.8
प्रीतो दिव्याभिषेकैरयुतसमधिकान्
वत्सरान् पर्यरंसी-
र्मैथिल्यां पापवाचा शिव! शिव! किल तां
गर्भिणीमभ्यहासी: ।
शत्रुघ्नेनार्दयित्वा लवणनिशिचरं
प्रार्दय: शूद्रपाशं
तावद्वाल्मीकिगेहे कृतवसतिरुपासूत सीता
सुतौ ते ॥८॥
prītō divyābhiṣēkairayutasamadhikān vatsarān paryaraṁsīr
maithilyāṁ pāpavācā śiva śiva kila tāṁ garbhiṇīmabhyahāsīḥ śatrughnēnārdhayitvā lavaṇaniśicaraṁ prārdayaḥ śūdrapāśaṁ
tāvadvālmīkigēhē kṛtavasatirupāsūta sītā sutau te
പ്രീതോ ദിവ്യാഭിഷേകൈ:
അയുത സമധികാൻ വത്സരാൻ പര്യരംസീർ
മൈഥില്യാം
പാപവാചാ ശിവ ശിവ കില താം ഗർഭിണീം അഭ്യഹാസീ :
ശത്രുഘ്നേ നാർദ്ദയിത്വാ
ലവണ നിശിചരം പ്രാർദ്ദയ: ശൂദ്രപാശം
താവദ് വാൽമീകിഗേഹേ കൃതവസ തിരുപാസൂത സീതാ സുതൗ തേ
അയോധ്യയിലെത്തി സംപ്രീതനായി ദിവ്യതീർത്ഥങ്ങളാൽ രാജ്യാഭിഷിക്തനായി അവിടുന്ന് പതിനായിരം കൊല്ലം രാജ്യം ഭരിച്ചു സുഖിച്ചു വാണു. കഷ്ടം, കഷ്ടം! അപവാദം ഭയന്ന് ഗർഭിണിയായ സീതാദേവിയെ അവിടുന്ന് ഉപേക്ഷിച്ചുവല്ലോ. ശത്രുഘ്നനെ വിട്ട് ലവണാസുരനെ വധിപ്പിച്ച്, അനർഹമായ തപസ്സു ചെയ്തുവന്ന ശൂദ്രനെ സ്വയം നിഗ്രഹിച്ച് നിന്തിരുവടി ധർമ്മം നടപ്പാക്കി. അക്കാലത്ത് വനത്തിൽ വാൽമീകി മഹർഷിയുടെ ആശ്രമത്തിൽ വസിച്ചിരുന്ന സീതാദേവി അവിടുത്തെ രണ്ടു പുത്രൻമാരെ പ്രസവിച്ചു.
Sri Rama was pleased with the outcome of the war and the warm reception he received. He agreed to be crowned as the emperor of Ayodhya. For the grand ceremony, waters from several divine rivers were gathered. Sri Rama ruled the kingdom for ten thousand years, enjoying royal comforts and diligently caring for his subjects. Yet, in fear of the scandal surrounding Sita Devi's time in Lanka, you abandoned her. You sent your brother Shatrughna to defeat and kill Lavanasura. To uphold dharma in society, you killed a Shudra who was performing penance with the ill intent of gaining undeserved powers. Meanwhile, Sita Devi lived in sage Valmiki's hermitage, where she gave birth to twin boys.
ഭരിച്ചു സുഖിച്ചു വാണൂ ഭവാനൊരു പതിനായിരമാണ്ടുകൾ.
35.9
वाल्मीकेस्त्वत्सुतोद्गापितमधुरकृतेराज्ञया
यज्ञवाटे
सीतां त्वय्याप्तुकामे क्षितिमविशदसौ
त्वं च कालार्थितोऽभू: ।
हेतो: सौमित्रिघाती स्वयमथ
सरयूमग्ननिश्शेषभृत्यै:
साकं नाकं प्रयातो निजपदमगमो देव
वैकुण्ठमाद्यम् ॥९॥
vālmīkēstvatsutōdgāpitamadhurakr̥tērājñayā yajñavāṭē
sītāṁ tvayyāptukāmē kṣitimaviśadasau tvaṁ ca kālārthitō'bhūḥ
hetōḥ saumitrigāhī svayamatha sarayūmaghaniśśēṣabhṛtyaiḥ
sākaṁ nākaṁ prayātō nijapadamagamō dēva vaikuṇṭhamādyam
വാൽമീകേ: ത്വത് സുതോദ്ഗാപിത മധുരകൃതേ: ആജ്ഞയാ യജ്ഞവാടേ
സീതാം ത്വയ്യാപ്തുകാമേ ക്ഷിതിം അവിശദസൗ ത്വം ച കാലാർത്ഥി തോf ഭൂ:
ഹേതോ : സൗമിത്രിഘാതീ സ്വയമഥ സരയൂ മഗ്നനിശ്ശേഷഭൃത്യൈ:
സാകം നാകം പ്രയാതോ നിജപദമഗമോ ദേവ വൈകുണ്ഠമാദ്യം
നിന്തിരുവടി നടത്തിയിരുന്ന അശ്വമേധയാഗവേദിയിൽ അവിടുത്തെ പുത്രന്മാർ വാൽമീകി രചിച്ച മധുരതരമായ ഭവത്ചരിതം ആലപിച്ചു കേട്ട് ആഹ്ളാദത്തോടെ മഹർഷിയുടെ നിയോഗമനുസരിച്ച് സീതയെ തിരികെ കൊണ്ടുവരാൻ അവിടുന്ന് നിശ്ചയിച്ചു. എന്നാൽ അപ്പോൾ ദേവി യജ്ഞവേദിയിൽ പ്രത്യക്ഷപ്പെട്ട് ക്ഷണത്തിൽ ഭൂമിയ്ക്കടിയിലേക്ക് മറയുകയാണ് ചെയ്തത്. കാലദേവന്റെ അപേക്ഷയനുസരിച്ച് അവിടുന്നും വൈകുണ്ഠത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച്, ലക്ഷ്മണനെ ഉപേക്ഷിച്ച് ആശ്രിതന്മാരോടു കൂടി സ്വയം സരയൂ നദിയിലിറങ്ങി ദേഹത്യാഗം ചെയ്തു സ്വർഗ്ഗം പ്രാപിച്ച് വൈകുണ്ഠലോകത്തേക്ക് പോയി.
You were filled with joy as you listened to your sons sing melodiously about your life, a story penned by the sage Valmiki during the Aswamedha Yaga. With the encouragement of sage Vasishta, you resolved to reunite with Sita Devi as your queen. However, Sita Devi appeared only briefly before disappearing into the depths of the earth. Following the request of Yama, the Lord of Death, you chose to return to Vaikundha after fulfilling the purposes of your divine incarnation. You bade farewell to Lakshmana, offered your body to the River Sarayu with your servants, and ascended to Vaikundha.
ഭഗവൻ! നിന്തിരുവടിയുടെ അശ്വമേധയാഗവേദിയിൽ
തവ പുത്രന്മാർ ആലപിച്ചൂ വാല്മീകി രചിച്ചതാം അങ്ങേ
ചരിതങ്ങൾ അതിചാരുതയോടെ; അതിലാഹ്ലാദം പൂണ്ടു
സീതാദേവിയെ രാജ്ഞിയായ് തിരികെ കൊണ്ടുവരാൻ
അവിടുന്നുറപ്പിച്ചൂ മഹർഷിതൻ ഉപദേശാനുസാരമെന്നാൽ
സീതാദേവി യജ്ഞശാലയിലെത്തിയിട്ടാ ക്ഷണത്തിൽ
ഭൂമിതന്നാഴങ്ങളിലേക്ക് മറഞ്ഞൂ, മാതൃഗേഹത്തിലേക്ക്.
അചിരേണ ഭവാനും ഭൂമിവാസം മതിയാക്കാനുറച്ചു; ആദ്യമേ
സോദരൻ ലക്ഷ്മണനെ ഉപേക്ഷിച്ചു, പിന്നെ നടന്നൂ
സരയൂ നദിയെ ലക്ഷ്യമാക്കി, ആശ്രിതന്മാരുമൊത്തവിടെ
ദേഹമുപേക്ഷിച്ചൂ മടങ്ങീ, വൈകുണ്ഠലോകത്തിലേക്ക്.
35.10
सोऽयं मर्त्यावतारस्तव खलु नियतं
मर्त्यशिक्षार्थमेवं
विश्लेषार्तिर्निरागस्त्यजनमपि भवेत्
कामधर्मातिसक्त्या ।
नो चेत् स्वात्मानुभूते: क्व नु तव मनसो
विक्रिया चक्रपाणे
स त्वं सत्त्वैकमूर्ते पवनपुरपते
व्याधुनु व्याधितापान् ॥१०॥
sō'yaṁ martyāvatārastava khalu niyataṁ martyaśikṣārthamēvaṁ viślēṣārtirnirāgastyajanamapi bhavēt kāmadharmātisaktyā nō cēt svātmānubhūtēḥ kva nu tava manasō vikriyā cakrapāṇē
sa tvaṁ sattvaikamūrtē pavanapurapatē vyādhunu vyādhitāpān
സോfയം മർത്ത്യാവതാര: തവ ഖലു
നിയതം മർത്ത്യ ശിക്ഷാർത്ഥമേവം
വിശ്ലേഷാർത്തി:
നിരാഗസ്ത്യജനമപി ഭവേത് കാമധർമ്മാതിസക്ത്യാ
നോ ചേത്
സ്വാത്മാനുഭൂതേ: ക്വനു തവ മനസോ വിക്രിയാ ചക്രപാണേ
സ ത്വം സത്ത്വൈകമൂർത്തേ പവനപുരപതേ വ്യാധുനു വ്യാധി താപാൻ
നിന്തിരുവടിയുടെ ശ്രീരാമാവതാരം തീർച്ചയായും മനുഷ്യനെ പഠിപ്പിക്കാനായി മാത്രമാണ്. കാമാസക്തികൊണ്ട് വിരഹപീഡയുണ്ടാവുമെന്നും ധർമ്മാചരണത്തിലുള്ള നിഷ്ഠകൊണ്ട് നിരപരാധികളായവർക്ക് പോലും ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്നും ഈ അവതാരകഥയിലൂടെ അവിടുന്ന് പഠിപ്പിച്ചു. ലോകശിക്ഷണത്തിനായിട്ടല്ലെങ്കിൽ പരമാത്മ പ്രകാശരൂപിയായ നിന്തിരുവടി എങ്ങിനെ ശരീരമെടുത്ത് അതിലെ വികാരങ്ങൾക്ക് വശംവദനാവും? മനുഷ്യശിക്ഷയ്ക്കായി മനുഷ്യാവതാരമെടുത്ത പരമകാരുണികനായ ഗുരുവായൂരപ്പാ, അവിടുന്ന് എന്റെ രോഗപീഡകളെ ഇല്ലാതാക്കിയാലും.
You incarnated as Sri Rama to guide humanity on the path of dharma. Through your life’s story, you revealed that desires bring the pain of separation and that even those who follow dharma with innocence may endure great suffering. If not to teach us, why would you, the pure and radiant Paramatma, take human form and endure such emotional torment? O Lord Guruvayoorappa, who assumed a human birth for the sake of humankind, please save me from the illness that now grips me.
അറിയുന്നൂ ഞങ്ങൾ അങ്ങേ
രാമാവതാരം
മർത്യന്നു മാതൃകാ പഠനത്തിന്നായി
മാത്രം !
ആസക്തികൾ വിരഹദുഖഹേതുവെന്നും,
ധർമ്മനിഷ്ഠക്കായ് ത്യാഗങ്ങൾ അനിവാര്യമെന്നും
പഠിപ്പിക്കുന്നൂ രാമകഥ
നമ്മെ നന്നായ്.
ലോകശിക്ഷണാർത്ഥമല്ലെങ്കിൽ
പരമപ്രകാശസ്വരൂപനാം
ഭഗവാൻ എന്തിനായിങ്ങിനെ
വികാരവിക്ഷുബ്ധമാം
മർത്യജന്മമെടുക്കണം? ദുരിതങ്ങൾ സഹിക്കണം?
ഏവം മർത്യനു മാതൃകയായ് സ്വയം മനുഷ്യവേഷം
പൂണ്ടവതരിച്ച ഭഗവാനേ! ഗുരുവായൂരപ്പാ, കാരുണ്യമൂർത്തേ,
രോഗങ്ങൾ സമൂലം മാറ്റിയെന്നെ അനുഗ്രഹിക്കണേ!
No comments:
Post a Comment