Sreeman Narayaneeyam - Dasakam 32
ദശകം 032
http://ramayanam.guruvayoor.com/Sree%20Narayaneeyam/031%20Narayaneeyam.mp3
4 m 10 s
Narayaneeyam 32
32.1
पुरा हयग्रीवमहासुरेण
षष्ठान्तरान्तोद्यदकाण्डकल्पे ।
निद्रोन्मुखब्रह्ममुखात् हृतेषु
वेदेष्वधित्स: किल मत्स्यरूपम् ॥१॥
purā hayagrīvamahāsureṇa
ṣaṣṭhāntarāntodyadakāṇḍakalpe ।
nidronmukhabrahmamukhāt hṛteṣu
vedeṣvadhitsaḥ kila matsyarūpam ॥1॥
Long ago, when the sixth Manvantara, the time period of the sixth Manu Chakshusha ended, Lord Brahma went into a deep sleep and the pralaya deluge ensued. During that time, an Asura by the name Hayagriva, stole the four Vedas from Brahma and disappeared. Lord, you decided to redeem the Vedas from the Asura and took the form of a fish – the Matsya Avatar
പുരാ
ഹയഗ്രീവമഹാസുരേണ
ഷഷ്ഠാന്തരാന്തോദ്യദ കാണ്ഡകല്പേ
।
നിദ്രോന്മുഖബ്രഹ്മ മുഖാത്
ഹൃതേഷു
വേദേഷു അധിത്സ: കില മത്സ്യരൂപം ॥ 1 ॥
പണ്ട് ആറാമത്തെ മനുവായ ചാക്ഷുഷമനുവിന്റെ കാലം അവസാനിച്ചപ്പോൾ ഉണ്ടായ പ്രളയകാലത്ത് ബ്രഹ്മാവ് നിദ്രയിലായി. അപ്പോൾ ഹയഗ്രീവനെന്ന അസുരൻ ബ്രഹ്മമുഖത്തു നിന്നും വേദങ്ങളെ മോഷ്ടിച്ചു. നിന്തിരുവടി ലോകരക്ഷയ്ക്കായി, വേദങ്ങൾ വീണ്ടെടുക്കാൻ തീരുമാനിച്ച് അതിനായി മത്സ്യാവതാരമെടുത്തു.
ആറാം മനുവാം ചാക്ഷുഷമനുവിൻ
സൃഷ്ടാ വിരിഞ്ചൻ നിദ്രയിലാണ്ടകാലം,
32.2
सत्यव्रतस्य द्रमिलाधिभर्तु
र्नदीजले तर्पयतस्तदानीम् ।
कराञ्जलौ सञ्ज्वलिताकृतिस्त्व
मदृश्यथा: कश्चन बालमीन: ॥२॥
satyavratasya dramilādhibhartu
nadījale tarpayatastadānīm ।
karāñjalau sañjvalitākṛtistv
madṛśyathā: kaścana bālamīna: ॥2॥
Lord! Your avatar first appeared as an radiant tiny fish appearing in the handful of water lifted by Satyavrata, the king of Dramila kingdom as he was giving oblations to the almighty, a part of his daily rituals.
സത്യവ്രതസ്യ
ദ്രമിലാധിഭർതു
നദീജലേ
തർപയതസ്തദാനീം ।
കരാഞ്ജലൌ സഞ്ജ്വലിതാകൃതിസ്ത്വം
അദൃശ്യഥാ: കശ്ചന ബാലമീന: ॥ 2 ॥
നിന്തിരുവടി ചെറിയൊരു മത്സ്യമായി ദ്രമിളദേശാധിപതിയായ രാജർഷി സത്യവ്രതന്റെ കൈക്കുമ്പിളിലെ ജലത്തിൽ ജ്യോതിമത്തായി പ്രത്യക്ഷപ്പെട്ടു. രാജാവ് നദീജലമെടുത്ത് തർപ്പണം ചെയ്യുന്ന അവസരത്തിലാണ് അവിടുന്ന് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
തർപ്പണസമയേ രാജർഷിയാം ദ്രമിളഭൂപൻ
നദീജലത്തിൽ തേജസ്സിയന്നൊരു ചെറു
മത്സ്യമായിട്ടാദ്യം ഭവാന,വനിയിലവതരിച്ചൂ
32.3
क्षिप्तं जले त्वां चकितं विलोक्य
निन्येऽम्बुपात्रेण मुनि: स्वगेहम् ।
स्वल्पैरहोभि: कलशीं च कूपं
वापीं सरश्चानशिषे विभो त्वम् ॥३॥
kṣiptaṁ jale tvāṁ cakitam vilokya
ninye'mbupātreṇa muni: svageham ।
svalpairahobhi: kalaśīṁ ca kūpaṁ
vāpīṁ saraścānashiṣe vibho tvam ॥3॥
The pious king Satyavrata felt pity towards the tiny creature and took it to his abode in a small water pot thinking that this fish would not survive in the wild river. But in just a few days it grew large and could not be contained in the small pot. The king transferred the growing fish to a well, then to a tank, and then to a large lake. Still, it grew bigger and bigger.
ക്ഷിപ്തം ജലേ
ത്വാം ചകിതം വിലോക്യ
നിന്യേംഽബു പാത്രേണ
മുനി: സ്വഗേഹം ।
സ്വല്പൈ: അഹോഭി:
കലശീം ച കൂപം
വാപീം സരശ്ചാനശിഷേ വിഭോ ത്വം ॥ 3 ॥
നദീജലത്തിൽ കാണപ്പെട്ട ആ ചെറുമീൻ മറ്റുള്ള മീനുകളിൽ ഭയമുള്ളവനാണെന്ന് കരുതി ആ രാജർഷി അതിനെ തന്റെ ജലപാത്രത്തിൽ സ്വഗൃഹത്തിലേയ്ക്ക് കൊണ്ടുപോയി. എന്നാൽ അല്പ ദിവസങ്ങൾക്കുള്ളിൽ മത്സ്യരൂപിയായ നിന്തിരുവടി ആ ജലകുംഭത്തിൽ കൊള്ളാത്തത്ര വലുതായി. സർവ്വവ്യാപിയായ ഭഗവാനേ, കിണർ, പൊയ്ക, തടാകം എന്നിവയിലൊന്നും കൊള്ളാത്തവണ്ണം ആ മത്സ്യം വീണ്ടും വലുതായിക്കൊണ്ടേയിരുന്നുവല്ലോ.
വൻനദിയിൽ മറ്റു വലിയ മത്സ്യങ്ങൾക്കിടയിൽ
എന്നാൽ സർവ്വവ്യാപി, മത്സ്യരൂപിയാം ഭവാൻ
32.4
योगप्रभावाद्भवदाज्ञयैव
नीतस्ततस्त्वं मुनिना पयोधिम् ।
पृष्टोऽमुना कल्पदिदृक्षुमेनं
सप्ताहमास्वेति वदन्नयासी: ॥४॥
yogaprabhāvādbhavadājñayaiva
nītastatastvaṁ muninā payodhim ।
pṛṣṭo'munā kalpadidṛkṣumenaṁ
saptạhamạsve'ti vadannayāsī: ॥4॥
Lord, then the king-sage moved the fish into the ocean, as ordained by you using his yogic power. The sage expressed his desire to see the pralaya in detail and you agreed. “You may please wait for seven days here.” Saying thus, the Lord disappeared.
യോഗപ്രഭാവാദ് ഭവദാജ്ഞയൈവ
നീതസ്തതസ്ത്വം
മുനിനാ പയോധിം ।
പൃഷ്ടോഽമുനാ
കല്പദി ദൃക്ഷുമേനം
സപ്താഹമാസ്വേതി വദന്നയാസീ: ॥ 4 ॥
തുടർന്ന് ഭഗവാനേ അവിടുത്തെ ആജ്ഞപ്രകാരം രാജർഷി മത്സ്യത്തെ തന്റെ യോഗപ്രഭാവം മൂലം സമുദ്രത്തിലേക്ക് ആനയിച്ചു. അപ്പോൾ രാജർഷി ഭഗവാനോട് പ്രളയകാലസ്ഥിതികൾ അറിയണമെന്ന ആഗ്രഹമറിയിച്ചപ്പോൾ "അങ്ങ് ഏഴുദിവസം കാത്തിരുന്നാലും" എന്ന് പറഞ്ഞ് ഭഗവാൻ അപ്രത്യക്ഷനായി.
അചിരേണ ഭവദ് പ്രേരണകൊണ്ടു തന്നെയാ
32.5
प्राप्ते त्वदुक्तेऽहनि वारिधारा
परिप्लुते भूमितले मुनीन्द्र: ।
सप्तर्षिभि: सार्धमपारवारि
ण्युद्घूर्णमान: शरणं ययौ त्वाम् ॥५॥
prāpte tvadukte'hani vāridhārā
pariplute bhūmitale munīndra: ।
saptarṣibhi: sārdhamapāravāri
ṇyudghūrṇamāna: śaraṇaṁ yayau tvām ॥5॥
On the seventh day, the whole earth was covered in the
deluge waters. Sage Satyavrata and the seven celestial rishis (saptarshis)
floundered in the infinite body of water and they sought refuge in thee.
പ്രാപ്തേ
ത്വദുക്തേഽഹനി വാരിധാരാ
പരിപ്ലുതേ
ഭൂമിതലേ മുനീന്ദ്ര: ।
സപ്തഋഷിഭി: സാർധമപാരവാരിണീ
ഉദ്ഘൂർണമാന: ശരണം യയൌ ത്വാം ॥ 5 ॥
ഭഗവാൻ പറഞ്ഞ ഏഴാംദിവസം ആയപ്പോൾ ഭൂമിയാകെ പേമാരിപെയ്ത് ജലം നിറഞ്ഞു. സത്യവ്രതനും സപ്തർഷിമാരും ആ പ്രളയജലത്തിൽ കിടന്നുഴറി അലഞ്ഞ് നിന്തിരുവടിയെത്തന്നെ ശരണം പ്രാപിച്ചു.
ഏഴാം നാൾ ഭഗവാനരുളിയപോലെ ഭൂമിയാകേ
പേമാരി പെയ്തു പ്രളയത്തിൽ മുങ്ങി നിൽക്കവേ
സത്യവ്രതനും സപ്തർഷിമാരും വലഞ്ഞൊടുവിൽ
ശരണം പണിഞ്ഞൂ തവപാദങ്ങളിൽത്തന്നെ നൂനം
32.6
धरां त्वदादेशकरीमवाप्तां
नौरूपिणीमारुरुहुस्तदा ते
तत्कम्पकम्प्रेषु च तेषु भूय
स्त्वमम्बुधेराविरभूर्महीयान् ॥६॥
dharāṁ tvadādeśakarīmavāptāṁ
naurūpiṇīmāruruhustadā te
tatkampakampreṣu ca teṣu bhūya
stvamambudherāvirabhūrmahīyān ॥6॥
Then as commanded by you, the earth, Bhumi, came in front of them in the shape of a boat. They all got in the boat but they trembled with fear as the boat started to wobble. At that time, Lord appeared again in the ocean as a fish of gigantic proportions.
ധരാം
ത്വദാദേശകരീമവാപ്താം
നൗരൂപിണീം ആരുരുഹുസ്തദാ തേ
തത്കമ്പകമ്പ്രേഷു
ച തേഷു ഭൂയ:
ത്വം അംബുധേ: ആവിരഭൂർമഹീയാൻ ॥ 6 ॥
അവിടുത്തെ ആജ്ഞാനുവർത്തിയായ ഭൂമി ഒരു തോണിയുടെ രൂപത്തിൽ അവർക്കു മുന്നിലെത്തിയപ്പോൾ അവരതിൽ കയറി. എന്നാൽ ആ തോണി പ്രളയജലത്തിൽ ആടിയുലഞ്ഞപ്പോൾ അവർ പേടിച്ചു വിറച്ചു. ആ സമയത്ത് ഭഗവാൻ അതിബൃഹത്തായ ദേഹത്തോടെ സമുദ്രത്തിൽ നിന്നും പുറത്തു പ്രത്യക്ഷനായി.
പെട്ടെന്നു തവാനുജ്ഞയാൽ ഭൂമീദേവിയവിടെയൊരു
തോണിയായവർക്കു തുണയായി മുന്നിലെത്തി;
32.7
झषाकृतिं योजनलक्षदीर्घां
दधानमुच्चैस्तरतेजसं त्वाम् ।
निरीक्ष्य तुष्टा मुनयस्त्वदुक्त्या
त्वत्तुङ्गशृङ्गे तरणिं बबन्धु: ॥७॥
jhaṣākṛtiṁ yojanalakṣadīrghāṁ
dadhạnamucchaistaratejasam tvām ।
nirīkṣya tuṣṭā munayastvaduktyā
tvattuṅgaśṛṅge taraṇiṁ babandhu: ॥7॥
Seeing you as a fish with a hundred thousand yojanas in length, the sages rejoiced. Then as ordered by thee, sages tied the boat-shaped earth on your prominently raised horn.
ഝഷാകൃതിം
യോജനലക്ഷദീർഘാം
ദധാനമുച്ചൈ: തര
തേജസം ത്വാം ।
നിരീക്ഷ്യ
തുഷ്ടാ മുനയസ്ത്വദുക്ത്യാ
ത്വത്തുങ്ഗ ശൃങ്ഗേ തരണിം ബബന്ധു: ॥ 7 ॥
ലക്ഷം യോജന നീളമുള്ള, അത്യധികം തേജസ്സാർന്ന മത്സ്യരൂപിയായ ഭഗവാനെക്കണ്ട് മഹർഷിമാർ ആനന്ദം പൂണ്ടു. അപ്പോൾ ഭഗവാന്റെ ആജ്ഞപ്രകാരം അവർ മത്സ്യാവതാരത്തിന്റെ ഉയർന്നു കാണപ്പെട്ട കൊമ്പിൽ ഭൂമിയാകുന്ന തോണിയെ ബന്ധിച്ചു.
തേജസ്സിയന്നൊരു ലക്ഷം യോജനനീളത്തിൽ മീനായ്
ഭഗവാനെക്കണ്ടാനന്ദമോടെ മഹർഷിവൃന്ദം,
32.8
आकृष्टनौको मुनिमण्डलाय
प्रदर्शयन् विश्वजगद्विभागान् ।
संस्तूयमानो नृवरेण तेन
ज्ञानं परं चोपदिशन्नचारी: ॥८॥
ākṛṣṭanauko munimaṇḍalāya
pradarśayanviśvajagadvibhāgān ।
samstūyamāno nṛvareṇa tena
jñānaṁ paraṁ copadiśannacārī: ॥8॥
Lord, you dragged the boat along far and wide, showing the sages different parts of the world in detail. Then Satyavrata extolled your glories and pleased with their praises, you imparted the knowledge of Atman to them.
ആകൃഷ്ടനൌകോ
മുനിമണ്ഡലായ
പ്രദർശയൻ
വിശ്വജഗദ് വിഭാഗാൻ ।
സംസ്തൂയമാനോ
നൃവരേണ തേന
ജ്ഞാനം പരം ചോപദിശന്നചാരീ: ॥ 8 ॥
അവിടുന്ന് ആ തോണി വലിച്ചുകൊണ്ട് സഞ്ചരിച്ച് മുനിമാരെ ജഗത്തിന്റെ വിവിധ ഭാഗങ്ങളെ അവയുടെ ഉൾപ്പിരിവുകൾ അടക്കം കാണിച്ചു കൊടുത്തു. രാജർഷി നിന്തിരുവടിയെ നന്നായി സ്തുതിക്കുകയും ഭഗവാൻ അവർക്ക് തത്വജ്ഞാനോപദേശം നൽകുകയും ചെയ്തു.
മീനായ് വന്നു തോണി വലിച്ചു നീക്കി ഭഗവാൻ
32.9
कल्पावधौ सप्तमुनीन् पुरोवत्
प्रस्थाप्य सत्यव्रतभूमिपं तम् ।
वैवस्वताख्यं मनुमादधान:
क्रोधाद् हयग्रीवमभिद्रुतोऽभू: ॥९॥
kalpāvadhau saptamunīn purovat
prasthāpy satyavratabhūmipaṁ tam ।
vaivasvatākhyaṁ manumādadadhāna:
krodhād hayagrīvamabhidruto'bhū: ॥9॥
When the deluge ended and the next Manvantara started, the Lord blessed the saptarshis and send them back to their abodes. Satyavrata was coronated as the seventh Manu, Vaivasvata, to preside over the world. Then the Lord went after Hayagriva showing great rage.
കല്പാവധൌ
സപ്തമുനീൻ പുരോവത്
പ്രസ്ഥാപ്യ
സത്യവ്രത ഭൂമിപം തം ।
വൈവസ്വതാഖ്യം
മനുമാദധാന:
ക്രോധാദ് ഹയഗ്രീവം അഭിദ്രുതോഽഭൂ: ॥ 9 ॥
പ്രളയം അവസാനിച്ചപ്പോൾ ഭഗവാൻ സപ്തർഷിമാരെ അനുഗ്രഹിച്ച് അവരുടെ പൂർവ്വ സ്ഥാനങ്ങളിലേക്ക് പറഞ്ഞയച്ചു. സത്യവ്രതനെ വൈവസ്വതമനുവാക്കി വാഴിച്ചു. പിന്നീട് നിന്തിരുവടി കോപത്തോടെ വേദം അപഹരിച്ച അസുരനായ ഹയഗ്രീവനെ എതിരിട്ടു.
പ്രളയാവസാനത്തിൽ ഭഗവാൻ
സ്വഗേഹങ്ങളിലേക്കു പിന്നെ വാഴിച്ചൂ സത്യവ്രതനെ
32.10
स्वतुङ्गशृङ्गक्षतवक्षसं तं
निपात्य दैत्यं निगमान् गृहीत्वा ।
विरिञ्चये प्रीतहृदे ददान:
प्रभञ्जनागारपते प्रपाया: ॥१०॥
svatuṅgaśṛṅgakṣatavakṣasaṁ taṁ
nipātya daityaṁ nigamān gṛhītvā ।
viriñcaye prītahṛde dadāna:
prabhañjanāgārapate prapāyā: ॥10॥
Lord, you in the form of fish used its horn to split the Asura’s chest killing him instantly. You recovered the Vedas happily and gifted them to Brahma. O! Lord of Guruvayur, who is known for such escapades, please protect me too.
സ്വതുങ്ഗശൃങ്ഗ
ക്ഷതവക്ഷസം തം
നിപാത്യ
ദൈത്യം നിഗമാൻ ഗൃഹീത്വാ ।
വിരിഞ്ചയേ
പ്രീതഹൃദേ ദദാന:
പ്രഭഞ്ജനാഗാരപതേ പ്രപായാ: ॥ 10 ॥
മത്സ്യരൂപിയായ
ഭഗവാൻ തന്റെ ഉയർന്ന കൊമ്പുകൊണ്ട് അസുരന്റെ മാറ് പിളർന്ന് അവനെ സംഹരിച്ചു. അങ്ങിനെ വേദങ്ങൾ
വീണ്ടെടുത്തു സംപ്രീതനായി അവയെ ബ്രഹ്മാവിന് ദാനം ചെയ്തു. ഇങ്ങിനെ വിചിത്രമായ
ലീലാവിലാസങ്ങൾ കാട്ടുന്ന ഭഗവാനേ, വതാലയേശാ എന്നെയും
രക്ഷിക്കേണമേ!
മത്സ്യാവതാരമെടുത്ത ഭഗവാനസുരന്റെ മാറിടം
ഏവം വിചിത്രമാം ദിവ്യലീലകളാടും ഭഗവാനേ!
No comments:
Post a Comment