Sreeman Narayaneeyam - Dasakam 29
ദശകം 029
http://ramayanam.guruvayoor.com/Sree%20Narayaneeyam/029%20Narayaneeyam.mp3
4 m 10 s
Narayaneeyam 29
29 - 1
उद्गच्छतस्तव करादमृतं हरत्सु
दैत्येषु तानशरणाननुनीय देवान् ।
सद्यस्तिरोदधिथ देव भवत्प्रभावा-
दुद्यत्स्वयूथ्यकलहा दितिजा बभूवु: ॥१॥
udgacchatastava
karādamṛtaṁ haratsu
daityeṣu tāna śaraṇā nanunīya devān ।
sadyastirodadhitha
deva bhavatprabhāvā-
dudyatsvayūthyakalahā ditijā babhūvuḥ ॥1॥
When you as Lord Dhanwanthari came up from the ocean with a pot full of Amrut (nectar of immortality), the Asuras snatched away the pot full of Amrut from thy hands, the Devas stood
there helpless. Then you consoled the Devas and disappeared from there. Among
the Asuras there was a quarrel ensued regarding who should be getting to taste
the Amrut first.
ഉദ്ഗച്ഛതസ്തവ കരാദമൃതം ഹരത്സു
ദൈത്യേഷു താൻ അശരണാൻ അനുനീയ ദേവാൻ ।
സദ്യസ്തിരോദധിഥ ദേവ ഭവത്പ്രഭാവാദ്
ഉദ്യത്സ്വ യൂഥ്യകലഹാ ദിതിജാ ബഭൂവു: ॥1॥
സമുദ്രത്തിൽ നിന്നും പൊങ്ങിവന്ന അവിടുത്തെ കൈകളിൽനിന്നും അസുരൻമാർ അമൃതകുംഭം അപഹരിച്ചപ്പോൾ ദേവൻമാർ നിസ്സഹായരായി നിന്നു. അപ്പോൾ ഭഗവാൻ അവരെ ആശ്വസിപ്പിച്ചിട്ട് പെട്ടെന്ന് അവിടെനിന്നും മറഞ്ഞു. ഭഗവാനേ, അമൃത് കൊണ്ട് പോയ അസുരൻമാർക്കിടയിൽ ആർക്കാണ് ആദ്യമത് കിട്ടേണ്ടത് എന്ന കാര്യത്തിൽ പരസ്പരം തർക്കവും വഴക്കും ഉണ്ടായി.
പാലാഴിയിൽനിന്നുമമമൃതകുംഭവും
പേറി ഭഗവാൻ
വരുന്ന നേരം
കഷ്ടം!
ക്ഷണത്തിൽ ആശരകൂട്ടമതു
തട്ടിപ്പറിച്ചു
കട്ടുകൊണ്ടോടിയല്ലോ!
വിഷണ്ണ,ദേവവർഗ്ഗത്തെയപ്പോൾ
ആശ്വസിപ്പിച്ചു
ക്ഷിപ്രം ഭഗവാൻ മറഞ്ഞു.
അമൃതാ,രാദ്യമുണ്ണണമെന്നപ്പോൾ
അസുരന്മാർ
തർക്കിച്ചു വക്കാണമായി.
29.2
श्यामां रुचाऽपि वयसाऽपि तनुं तदानीं
प्राप्तोऽसि तुङ्गकुचमण्डलभंगुरां
त्वम् ।
पीयूषकुम्भकलहं परिमुच्य सर्वे
तृष्णाकुला: प्रतिययुस्त्व दुरोजकुम्भे
॥२॥
śyāmāṁ rucā'pi vayasā'pi tanuṁ tadānīṁ
prāpto'si tuṅgakucamaṇḍalabhaṅgurāṁ tvam ।
pīyūṣakumbhakalaham parimucya
sarve
tṛṣṇākulāḥ pratiyayustva durojakumbhe ॥2॥
At that
moment, you appeared there in the guise of an enchanting damsel, Mohini, with a
dark complexion. She walked with a slight forward bend due to the weight of her
sumptuous breasts and her presence made all the Asuras vying for her attention.
They were mesmerized at her enchanting, rather heavy breasts and they
approached her with lustful eyes.
ശ്യാമാം രുചാfപി വയസാfപി തനും തദാനീം
പ്രാപ്തോfസി തുങ്ഗ കുചമണ്ഡല ഭംഗുരാം ത്വം ।
പീയൂഷകുംഭ കലഹം പരിമുച്യ സർവേ
തൃഷ്ണാകുലാ: പ്രതി യയു: ത്വദുരോജകുംഭേ ॥2॥
നിന്തിരുവടി അപ്പോൾ അഴകുകൊണ്ടും പ്രായം കൊണ്ടും അത്യാകർഷകമായ ഒരു മോഹിനീരൂപം സ്വീകരിച്ചു. ശ്യാമവർണ്ണത്തിൽ സ്തനഭാരം കൊണ്ട് അല്പം കുനിഞ്ഞ ദേഹത്തോടെ അവിടുന്ന് ആഗതയായപ്പോൾ അസുരൻമാർ മോഹപരവശരായിത്തീർന്നു. അവർ മതിമറന്ന് അമൃതകലശത്തിനായുള്ള വഴക്കെല്ലാം ഉപേക്ഷിച്ച് സുന്ദരതരുണിയുടെ ഉയർന്ന കുചകുംഭങ്ങളിൽ നോക്കി ആശാപരവശരായി അവളെ സമീപിച്ചു.
അഴകാർന്നാരെയും മോഹിപ്പിക്കും
ശ്യാമവർണ്ണത്തിൽ ഭവാൻ, മോഹിനീ
രൂപമാർന്നസുരന്മാർക്ക് മുന്നിൽ മന്ദം
വന്നൂ വശ്യമായ് പുഞ്ചിരിച്ചൂ നിന്നൂ
സ്തനഭാരത്താലൽപ്പം കുനിഞ്ഞു നിന്നതാം
മോഹിനീരൂപം കണ്ടസുരന്മാർ സ്തബ്ദരായ്,
മോഹിതരായാ നിറമാറിൽ നോക്കി നിന്നൂ,
പ്രേമപരവശ്യത്തിലാണ്ടൂ, കലഹം മറന്നൂ,
29.3
का त्वं मृगाक्षि विभजस्व सुधामिमामि-
त्यारूढरागविवशानभियाचतोऽमून् ।
विश्वस्यते मयि कथं कुलटाऽस्मि दैत्या
इत्यालपन्नपि सुविश्वसितानतानी: ॥३॥
kā tvaṁ mṛgākṣi vibhajasva sudhāmimāmi-
tyārūḍharāgavivaśānabhiyācato'mūn ।
viśvasyate mayi kathaṁ kulaṭā'smi daityā
ityālapannapi suviśvasitānatānīḥ ॥3॥
“Oh!
beauty with the eyes of a deer, please divide and serve us the Amrut.” The
Asuras pleased with Mohini in a lustful voice. “I am not a chaste woman and how
can you trust me to do it for you?”, she asked them. Still, the Asuras insisted
that she should serve them as they were all captivated by her smile and
bodily charm.
കാ ത്വം മൃഗാക്ഷി വിഭജസ്വ സുധാമിമാമിതി
ആരൂഢരാഗ വിവശാൻ അഭിയാചതോfമൂൻ ।
വിശ്വസ്യതേ മയി കഥം കുലടാfസ്മി ദൈത്യാ
ഇത്യാലപൻ അപി സു വിശ്വസിതാനതാനീ: ॥3॥
"അല്ലയോ മാൻമിഴിയാളേ, ഈ അമൃത് നീ തന്നെ ഞങ്ങൾക്കായി വിഭജിച്ച് തരിക" എന്ന് അസുരൻമാർ സുന്ദരിയോട് കാമാതുരമായ ഭാവത്തോടെ അപേക്ഷിച്ചു. എന്നാൽ അനുരാഗപരവശരായ അവരോട് "ഞാൻ പാതിവ്രത്യമൊന്നുമില്ലാത്ത കുലടയാണ് അതിനാൽ നിങ്ങൾ എങ്ങിനെയെന്നെ വിശ്വസിക്കും?" എന്നു പറഞ്ഞിട്ടും അസുരൻമാർ പിൻവാങ്ങിയില്ല. മോഹിനീ രൂപത്തിലുള്ള അവിടുത്തെ നോട്ടത്തിലും പുഞ്ചിരിയിലും അവർ മതിമയങ്ങിയിരുന്നല്ലോ.
"തന്നാലും ഞങ്ങൾക്കമൃതു നിൻ കരത്താൽ,
മാൻമിഴീ, മനോഹരീ," കാമാതുരരേവം
ചൊന്നൂ മോഹിനിയോടായനുരാഗപൂർവ്വം.
"ഞാനോ കേവലമൊരു കുലട, പതിവ്രത
യല്ലാത്തവൾ; നിങ്ങളെന്നെ,യെങ്ങിനെ
വിശ്വസിക്കു"മെന്നാ കാതരമിഴി ചോദിച്ചിട്ടും
അസുരന്മാരവളെയുപേക്ഷിച്ചില്ല,യവരങ്ങാം
മോഹിനീമേനിയിൽ മയങ്ങിയതിനാൽ
29.4
मोदात् सुधाकलशमेषु ददत्सु सा त्वं
दुश्चेष्टितं मम सहध्वमिति ब्रुवाणा ।
पङ्क्तिप्रभेदविनिवेशितदेवदैत्या
लीलाविलासगतिभि: समदा: सुधां ताम् ॥४॥
modāt sudhākalaśameṣu dadatsu sā tvam
duśceṣṭitaṁ mama sahadhvamiti bruvāṇā ।
paṅktiprabhedaviniveśitadevadaityā
līlāvilāsagatibhiḥ samadāḥ sudhāṁ tām ॥4॥
The
Asuras handed the pot of Amrut to thee. Then, the Mohini declared singly:
“Please bear with even my wrong doings” and sat the Devas and Asuras in two separate
rows to serve the Amrut. Mohini walked amongst them with the most enchanting
voluptuous form and served the nectar just to the ones sitting in the Deva’s
row only.
മോദാത് സുധാകലശമേഷു ദദത്സു സാ ത്വം
ദുശ്ചേഷ്ടിതം മമ സഹധ്വമിതി ബ്രുവാണാ ।
പങ്തി പ്രഭേദ വിനിവേശിത ദേവദൈത്യാ
ലീലാവിലാസഗതിഭി: സമദാ: സുധാം താം ॥4॥
അസുരൻമാർ സസന്തോഷം അമൃതകലശം അവിടുത്തെ ഏൽപ്പിച്ചു. അപ്പോൾ മോഹിനീരൂപം ധരിച്ച അവിടുന്ന് "എന്റെ ദുഷ്പ്രവൃത്തികൾ പോലും നിങ്ങൾ സഹിച്ചു കൊള്ളുക" എന്ന് കളി പറഞ്ഞ് ദേവൻമാരെയും അസുരൻമാരെയും രണ്ടു പന്തികൾ തിരിച്ച് ഇരുത്തി. എന്നിട്ട് നിന്തിരുവടി മനം മയക്കുന്ന വിധത്തിൽ അവർക്കിടയിലൂടെ നടന്ന് ദേവൻമാരുടെ പന്തിയിൽ മാത്രമായി അമൃത് വിളമ്പി നൽകി.
അമൃതം വിളമ്പിത്തരാനായസുരന്മാർ
കലശം മോഹിനിക്കേകിയപ്പോൾ
"എൻ ദുഷ്പ്രവൃത്തികൾപോലും
നിങ്ങൾ
സഹിക്കണ"മെന്നു കളിയായ് ചൊല്ലി സുന്ദരി.
ദേവാസുരന്മാരെ രണ്ടു പന്തിയിലിരുത്തി
അവർക്കിടയിലൂടെ മന്ദം വശ്യവശ്യമായ്
കലശം പേറി നടന്നു നീങ്ങി,യവൾ വിളമ്പീ
ദിവ്യാമൃതം ദേവൻമാർക്കായി മാത്രമേ.
29.5
अस्मास्वियं प्रणयिणीत्यसुरेषु तेषु
जोषं स्थितेष्वथ समाप्य सुधां सुरेषु
।
त्वं भक्तलोकवशगो निजरूपमेत्य
स्वर्भानुमर्धपरिपीतसुधं व्यलावी: ॥५॥
asmāsviyaṁ praṇayīnītyasureṣu teṣu
joṣaṁ sthiteṣvatha samāpya sudhāṁ sureṣu ।
tvaṁ bhaktalokavaśago nijarūpamety
svarbhānumardhaparipītasudhaṁ vyavālāvīḥ ॥5॥
“She is
in love with us.” So thought the Asuras and sat there patiently, waiting for
the Amrut. Then you who have shown partiality towards the Devas finished serving
the Devas discarded the Mohini form and appeared in your real form. Then you
killed Swarbhanu, an Asura, known as Rahu by cutting his neck off. Swarbhanu had disguised as a Deva and sat in Deva’s row and had drank up half of
his serving by then.
അസ്മാസ്വിയം പ്രണയിണീതി അസുരേഷു തേഷു
ജോഷം സ്ഥിതേഷ്വഥ സമാപ്യ സുധാം സുരേഷു ।
ത്വം ഭക്തലോകവശഗോ നിജരൂപമേത്യ
സ്വർഭാനുമർധ പരിപീതസുധം വ്യലാവീ: ॥5॥
"ഇവൾ നമ്മളോട് പ്രണയമുള്ളവളാണ്" എന്നു കരുതി അസുരൻമാർ മൗനമവലംബിച്ച് ക്ഷമയോടെ അമൃതിനായി കാത്തിരുന്നു. അപ്പോൾ ഭക്തൻമാരുടെ കാര്യത്തിൽ പക്ഷപാതിയായ നിന്തിരുവടി അമൃത് ദേവൻമാർക്ക് മാത്രം വിളമ്പിക്കൊടുത്തശേഷം മോഹിനീരൂപത്തെ ഉപേക്ഷിച്ച് സ്വന്തം രൂപത്തിൽ പ്രത്യക്ഷനായി. എന്നിട്ട് ദേവൻമാരുടെ കൂടെ സൂത്രത്തിൽ ഇരുന്ന് അമൃത് പകുതി കുടിച്ചിരുന്ന സ്വർഭാനുവെന്ന രാഹുവിനെ ഗളച്ഛേദം ചെയ്തു വധിച്ചു.
'നമ്മിൽത്തന്നെ പ്രണയമിവൾക്കെ'ന്നുതേറി
അസുരന്മാരിരുന്നു ക്ഷമയോടെയപ്പോൾ
ഭക്തപരായണനാം ഭഗവാനവർക്കുമാത്രം
അമൃതു നൽകി, വിളമ്പലവസാനിപ്പിച്ചു പിന്നെ
മായാമോഹിനീവേഷം വെടിഞ്ഞുതൻ ദിവ്യ
സ്വരൂപത്തിൽ നിന്നൂ; ദേവപന്തിയിലിരുന്നു
സൂത്രത്തിൽ പാതിയമൃതം കുടിച്ചയസുരൻ
രാഹുവിൻ ഗളഛേദവും ചെയ്തൂ ഭഗവാൻ.
29.6
त्वत्त: सुधाहरणयोग्यफलं परेषु
दत्वा गते त्वयि सुरै: खलु ते
व्यगृह्णन् ।
घोरेऽथ मूर्छति रणे बलिदैत्यमाया-
व्यामोहिते सुरगणे त्वमिहाविरासी: ॥६॥
tvattas
sudhāharaṇayogyaphalaṁ pareṣu
datvā gate tvayi suraiḥ khalu te vyagṛhṇan ।
ghore'tha
mūrchati raṇe balidaitya māyā-
vyāmohite suragaṇe tvamihāvirāsīḥ ॥6॥
You
handed out apt punishments to the Asuras who snatched away the nectar and
disappeared from the scene. Then a terrible fight ensued between the Devas and
Asuras. As the dreadful war was in progress, Bali, from the Asura troupe
employed magical powers to make the Devas hallucinate. Then again you appeared
to help out Devas, the virtuous ones.
ത്വത്ത: സുധാഹരണയോഗ്യഫലം പരേഷു
ദത്വാ ഗതേ ത്വയി സുരൈ: ഖലു തേ വ്യഗൃഹ്ണൻ
।
ഘോരേഽഥ മൂർഛതി രണേ ബലിദൈത്യമായാ-
വ്യാമോഹിതേ സുരഗണേ ത്വമിഹാവിരാസീ: ॥6॥
നിന്തിരുവടിയുടെ കയ്യിൽ നിന്നും അമൃതകലശം തട്ടിയെടുത്തവർക്ക് ഉചിതമായ ശിക്ഷ നൽകിയിട്ട് അവിടുന്ന് അപ്രത്യക്ഷനായിരിക്കേ അസുരൻമാർ ദേവൻമാരുമായി യുദ്ധം ചെയ്തു. ഘോരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ അസുരൻമാരുടെ കൂട്ടത്തിലുള്ള ബലി, ദേവൻമാരെ മായാപ്രയോഗങ്ങൾ കൊണ്ടു മോഹിതരാക്കി. അപ്പോൾ അവിടുന്ന് ദേവസഹായത്തിനായി അവിടെ വീണ്ടും പ്രത്യക്ഷപ്പെട്ടു.
അമൃതകലശം തട്ടിക്കൊണ്ടുപോയതിന്ന-
സുരവർഗ്ഗത്തിനെ ഭഗവാൻ ശിക്ഷിച്ചു നന്നായ്
പിന്നെയപ്രത്യക്ഷനായനേരം ദേവാസുരൻമാർ
തമ്മിലുണ്ടായ് ഘോരമൊരു സംഗരം.
ഏവം യുദ്ധകോലാഹലം മുറുകുമ്പോളസുരനാം
ബലി മായാപ്രയോഗങ്ങളാൽ മോഹിപ്പിച്ചൂ
ദേവന്മാരെയെന്നാലപ്പോഴവർക്ക് തുണയായ്
പ്രത്യക്ഷനായവിടെ വീണ്ടും ഭഗവാൻ ഹരി.
29.7
त्वं कालनेमिमथ मालिमुखाञ्जघन्थ
शक्रो जघान बलिजम्भवलान् सपाकान् ।
शुष्कार्द्रदुष्करवधे नमुचौ च लूने
फेनेन नारदगिरा न्यरुणो रणं त्वं ॥७॥
tvaṁ kālanemimatha mālimukhāñjaghantha
śakra jaghāna balijambhavalān sapākān ।
śuṣkārdraduṣkaravadhe namucau ca lūne
phenena
nāradagirā nyaruṇo raṇaṁ tvam ॥7॥
Then
you killed mighty Asuras such as Kalanemi, Mali, and others. Lord Indra killed
Bali, Pakan, Jambhan, and Valan. Another Asura Namuchi was killed by you using
a weapon made of the froth-foam. The Asura was not to be killed by any weapon
wet or dry and you had to devise something special to kill Namuchi. Finally, you
put an end to the war heeding the advice of sage Narada.
ത്വം കാലനേമിമഥ മാലിമുഖാഞ്ജ ഘന്ഥ
ശക്രോ ജഘാന ബലിജംഭവലാൻ സപാകാൻ ।
ശുഷ്കാർദ്ര ദുഷ്കരവധേ നമുചൌ ച ലൂനേ
ഫേനേന നാരദഗിരാൻ അരുണോ രണം ത്വം ॥7॥
തുടർന്ന് ഭഗവാൻ കാലനേമി, മാലി മുതലായവരെ വധിച്ചു. ഇന്ദ്രനാകട്ടെ, ബലി, പാകൻ, ജംഭൻ, വലൻ എന്നിവരേയും വധിച്ചു. പിന്നീട് ഭഗവാൻ നമൂചിയെ വധിച്ചത് വെള്ളത്തിലെ നുരകൊണ്ടാണ്. ഉണങ്ങിയതോ നനഞ്ഞതോ ആയ ഒന്നുകൊണ്ടും നമൂചിയെ വധിക്കാൻ ആവുമായിരുന്നില്ല. അതിനാലാണ് വെള്ളത്തിലെ പത കൊണ്ട് ഭഗവാൻ അവനെ അവസാനിപ്പിച്ചത്. ഒടുവിൽ നിന്തിരുവടി തന്നെ നാരദമുനിയുടെ നിർദ്ദേശപ്രകാരം ഈ ദേവാസുരയുദ്ധം അവസാനിപ്പിച്ചു.
ഭഗവാൻ ഹനിച്ചൂ ദേവസഹായമായ് കാലനേമിയെ,
മാലിയെ, മറ്റനേകം പേരെയും ക്ഷണത്തിൽ.
ഇന്ദ്രൻ വധിച്ചൂ ബലിയെ, പാകനെ, ജംഭനെ,
വലനെയും പിന്നെ ഭഗവാൻ നമൂചിയെ,യതിന്നായ്
നിർമ്മിച്ചൂ ബലിഷ്ഠമാം കടൽനാക്കുപോലുള്ള പത,
അതൊരായുധമാക്കി, അവനു ദത്തമാം വരത്താൽ.
ഭഗവാൻ പിന്നെയവസാനിപ്പിച്ചൂ ദേവാസുരസംഗ്രഹം,
29.8
योषावपुर्दनुजमोहनमाहितं ते
श्रुत्वा विलोकनकुतूहलवान् महेश: ।
भूतैस्समं गिरिजया च गत: पदं ते
स्तुत्वाऽब्रवीदभिमतं त्वमथो तिरोधा: ॥८॥
yoṣāvapurdanujamohanamāhitaṁ te
śrutvā vilokanakutūhalavān maheśaḥ ।
bhūtaissamaṁ girijayā ca gataḥ padaṁ te
stutvā'bravīdabhimaṁ tvamatho tirodhāḥ ॥8॥
Having heard about the enchanting Mohini form of thee, Lord Siva had a desire to see that form for himself. Lord Siva went to Vaikundha, your abode with the retinue of his Bhutas and Goddess Parvati in tow. He praised you by singing your glories and expressed his desire to see you in the form of Mohini. Then you disappeared from there, presumably to prepare for doing an appearance as Mohini.
യോഷാവപുർ ദനുജമോഹനമാഹിതം തേ
ശ്രുത്വാ വിലോകന കുതൂഹലവാൻ മഹേശ: ।
ഭൂതൈസ്സമം ഗിരിജയാ ച ഗത: പദം തേ
സ്തുത്വാfബ്രവീദ് അഭിമതം ത്വമഥോ തിരോധാ: ॥8॥
അസുരൻമാരെ മയക്കിയ ഭഗവാന്റെ വശ്യമോഹനമായ നാരീരൂപത്തെപ്പറ്റി കേട്ടറിഞ്ഞ മഹേശ്വരൻ, ആ ദിവ്യനാരീരൂപമൊന്ന് ദർശിക്കണമെന്ന ആഗ്രഹത്തോടെ പാർവ്വതിയോടും ഭൂതഗണങ്ങളോടും കൂടി വൈകുണ്ഠധാമത്തിൽ ആഗതരായി. മഹേശ്വരൻ നിന്തിരുവടിയെ സ്തുതിച്ച് തന്റെ ആഗ്രഹം അറിയിച്ചു. അപ്പോൾ അവിടുന്ന് ആഗ്രഹസാധ്യത്തിന്റെ മുന്നോടിയായി മഹേശ്വരന്റെ മുന്നിൽ നിന്നും മറഞ്ഞു.
അങ്ങേ മോഹിനീരൂപത്തിൻ വശ്യപ്രാഭവം കേട്ടു
മോഹിച്ചൂ മഹാദേവനങ്ങയെ നേരിൽ കാണാനാ രൂപത്തിലതിന്നായ്ച്ചെന്നുണർത്തിച്ചു സ്തുതിച്ചൂ
കാര്യസിദ്ധിക്കായ് ജവം വൈകുണ്ഡത്തിൽ,
ഭഗവൽസമീപേ, മലമകളും ഭൂതഗണങ്ങളും
ചേർന്നങ്ങിനെ,യപ്പോൾ മഹേശ്വരന്നു
മുന്നിൽനിന്നു മറഞ്ഞൂ ഭഗവാൻ, വീണ്ടും
29.9
आरामसीमनि च कन्दुकघातलीला-
लोलायमाननयनां कमनीं मनोज्ञाम् ।
त्वामेष वीक्ष्य विगलद्वसनां मनोभू-
वेगादनङ्गरिपुरङ्ग समालिलिङ्ग ॥९॥
ārāmasīmani ca kandukaghātilīlā-
lolāyamānanayanāṁ kamanīṁ manojñām ।
tvāmeṣa vīkṣya vigaladvasanāṁ manobhū-
vegādanangaripuraṅga samāliliṅga ॥9॥
Mohini
appeared in front of Siva in the most enchanting form in the garden, playing
with a ball with her robes slipping down. Siva, known as the enemy of Kama, got
himself caught up in lust and went after Mohini and embraced her tightly.
ആരാമസീമനി ച കന്ദുകഘാത ലീലാ-
ലോലായമാന നയനാം കമനീം മനോജ്ഞാം ।
ത്വാമേഷ വീക്ഷ്യ വിഗലദ് വസനാം മനോഭൂ-
വേഗാദനംഗ രിപുരംഗ സമാലിലിംഗ ॥9॥
ഉദ്യാനത്തിൽ പന്തടിച്ചു കളിച്ച് ചഞ്ചലങ്ങളായ ലോലനയനങ്ങളാൽ ചുറ്റും നോക്കി മോഹിനീരൂപത്തിൽ അവിടുന്ന് ശിവന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. വസ്ത്രം അഴിഞ്ഞു വീഴുന്ന വിധത്തിൽ വിലാസവതിയായ ആ സുന്ദരതരുണിയെ കണ്ടമാത്രയിൽ കാമാരിയായ ശിവൻ സ്വയം കാമത്തിന്റെ പിടിയിലമർന്ന് അവളെ ഗാഢഗാഢം പുണർന്നു.
പന്തടിച്ചു കളിക്കുമൊരു സുന്ദരാംഗിയതി-
ചഞ്ചലാലോല,നയന,യതി മോഹിനി.
വസനങ്ങളഴിഞ്ഞു വീഴുമാറു ചടുലം നടനം
ചെയ്തു വിലാസിനി, ദേവതരുണിയവളെ-
ക്കണ്ടു മഹാദേവനുള്ളിൽ പെരുതായ് വന്നു
കാമപാരവശ്യമവളൊത്തു രമിക്കുവാൻ.
ഏവം നിർലജ്ജം പുൽകിയവളെ ഗാഢഗാഢം
കാമാരിയെങ്കിലും ബദ്ധകാമനായ്, മായയാ.
29.10
भूयोऽपि विद्रुतवतीमुपधाव्य देवो
वीर्यप्रमोक्षविकसत्परमार्थबोध: ।
त्वन्मानितस्तव महत्त्वमुवाच देव्यै
तत्तादृशस्त्वमव वातनिकेतनाथ ॥१०॥
bhūyo'pi vidrutavatīmupadhāvya devo
vīryapramokṣavikasatparamārthabodhaḥ ।
tvanmānitastava mahattvamuvāca devyai
tattādṛśastvamava vātaniketanātha ॥10॥
As
Mohini moved away from Siva’s hold, he pursued her and he ended up ejaculating
his semen. After this, he regained his wisdom and you honoured him. Lord Siva
extolled your virtues to Goddess Parvati. Oh! Lord of Guruvayur, Lord of such
mesmerising escapes, please protect me.
ഭൂയോfപി വിദ്രുതവതീമുപധാവ്യ ദേവോ
വീര്യപ്രമോക്ഷ വികസത്പരമാർത്ഥബോധ: ।
ത്വന്മാനിതസ്തവ മഹത്ത്വമുവാച ദേവ്യൈ
തത്താദൃശസ്ത്വമവ വാതനികേതനാഥ ॥10॥
ആലിംഗനാനന്തരം ഓടിപ്പോയ മോഹിനിയെ പിന്തുടർന്നു ചെന്നപ്പോൾ പരമശിവന് ബീജസ്ഖലനം ഉണ്ടായി. ഉടനേ തന്നെ മോഹം നീങ്ങി പരമാർത്ഥാവസ്ഥയിൽ എത്തിയ ശിവൻ അങ്ങയാൽ ബഹുമാനിക്കപ്പെട്ടു. അവിടുത്തെ മാഹാത്മ്യം ശിവൻ പാർവ്വതീദേവിയ്ക്കായി വർണ്ണിക്കുകയും ചെയ്തു. അപ്രകാരം ലീലയാടുന്ന ഭഗവാനേ, ഗുരുവായൂരപ്പാ, അവിടുന്ന് എന്നെ രക്ഷിക്കണേ!
മഹാദേവന്റെയാലിംഗനത്തിന്നു ശേഷം
ഓടിപ്പോയി മോഹിനിയവിടുന്നുമപ്പോൾ
നിർലജ്ജം പിന്നാലെയോടിച്ചെന്നൂ ഹരൻ
കാമപൂർത്തിയായുടനേ സ്ഖലിച്ചു ശിവന്റെ വീര്യം
നശിച്ചൂ മോഹവും ക്ഷണത്തിൽ, തെളിഞ്ഞൂ
പരമാർത്ഥബോധമപ്പോൾ മഹാദേവനിൽ.
അചിരേണ രുദ്രദേവൻ പ്രസാദപൂർണ്ണനായ്
വിഷ്ണുപ്രഭാവ,മുമക്കായി വർണ്ണിച്ചു നൽകിയല്ലോ
ഏവം ലീലകളാടി വിലസുന്ന ദേവാ, വിഭോ!
ഗുരുവായൂരപ്പാ, രക്ഷിക്കയെന്നെയും സദാ
No comments:
Post a Comment