Saturday, December 9, 2023

Sreeman Narayaneeyam - Dasakam 36

Sreeman  Narayaneeyam - Dasakam 36

ദശകം 035 

http://ramayanam.guruvayoor.com/Sree%20Narayaneeyam/036%20Narayaneeyam.mp3
4  m 10 s

Narayaneeyam 36  

36.1

अत्रे: पुत्रतया पुरा त्वमनसूयायां हि दत्ताभिधो

जात: शिष्यनिबन्धतन्द्रितमना: स्वस्थश्चरन् कान्तया ।

दृष्टो भक्ततमेन हेहयमहीपालेन तस्मै वरा-

नष्टैश्वर्यमुखान् प्रदाय ददिथ स्वेनैव चान्ते वधम् ॥१॥ 

atre putratayā purā tvam anasūyāyāṁ hi dattābhidho

jāta śiyanibandhatandritamānāḥ svasthaścaran kāntayā

dṛṣṭo bhaktatamena hehayamahīpālena tasmai varā-

naṣṭaiśvaryamukhān pradāya daditha svenaiva cānte vadham ||1|| 

Lord, a long time back, you had taken birth as the son of sage Atri and his wife Anasuya by the name Dattatray. Dattatray was the embodiment of ultimate truth and he went on a pilgrimage along with his wife to escape the incessant pestering of his disciples. Along the way, he met Kartavirya Arjuna, the king of the Hehaya kingdom. Arjuna was an ardent devotee and he propitiated you, Dattatray, and gained many boons and prosperity. He also got a peculiar boon that he would face death by thee and no one else. 

അത്രേ: പുത്രതയാ പുരാത്വമനസൂയായാം ഹി ദത്താഭിധോ

ജാത: ശിഷ്യ നിബന്ധതന്ദ്രിതമനാ സ്വസ്ഥശ്ചരൻ കാന്തയാ

ദൃഷ്ടോ ഭക്തതമേന ഹേഹയമഹീ പാലേന തസ്മൈ വരാൻ 

അഷ്ടൈശ്വര്യമുഖാൻ പ്രദായ ദദിഥ സ്വേനൈവ ചാന്തേ വധം 

അവിടുന്ന് പണ്ട് അത്രി മഹർഷിയുടെയും അനസൂയയുടേയും പുത്രനായി ദത്താത്രേയൻ എന്ന പേരിൽ ജന്മമെടുത്തുവല്ലോ. പരമജ്ഞാനത്തിന്റെ നിറകുടമായ ദത്താത്രേയൻ ശിഷ്യഗണങ്ങളുടെ ശല്യത്തിൽ നിന്നും വിട്ടു നിൽക്കാനായി ഭാര്യയുമൊത്ത് സ്വസ്ഥചിത്തനായി ദേശാടനം ചെയ്തുവന്നു. വഴിയിൽ വച്ച് ഭക്തൻമാരിൽ ഉത്തമനായ ഹേഹയരാജ്യാധിപൻ കാർത്തവീര്യാർജുനനെ കണ്ടുമുട്ടി. രാജാവ് അവിടുത്തെ സംപ്രീതനാക്കി സകലവിധ ഐശ്വര്യങ്ങളും നേടി. ഒടുവിൽ നിന്തിരുവടിയാൽ തന്നെ മരണവും സിദ്ധിക്കുമെന്ന വരവും കാർത്തവീര്യാർജുനനു കിട്ടി. 


അവിടുന്നുതന്നെ ദത്താത്രേയനായ് അത്രിമഹർഷിക്കും
അനസൂയയ്ക്കും പുത്രനായ് ജന്മമെടുത്തുവല്ലോ!
പരമജ്ഞാനത്തിലഭിരമിക്കും മഹാജ്ഞാനിയാമങ്ങ് 
ശിഷ്യഗണസാമീപ്യത്തിൻ ശല്യമൊഴിവാക്കുവാൻ
ദേശാടനം ചെയ്തൂ ഭാര്യയുമൊത്ത് വിവിധ ദേശങ്ങളിൽ.
വഴിയിൽ അങ്ങയെ കണ്ടുമുട്ടിയ,ഹേഹയരാജ്യാധിപനാം 
കാർത്തവീര്യാർജുനൻ, അങ്ങയെ പൂജിച്ചു പ്രീതനാക്കി 
ഐശ്വര്യസമ്പത്തുകളെല്ലാമാർജ്ജിച്ചൊടുവിൽ തന്നന്ത്യം  
അവിടുത്തെ കൈയാൽ വേണമെന്ന വരവും നേടിയല്ലോ.

Narayaneeyam 36.2

सत्यं कर्तुमथार्जुनस्य च वरं तच्छक्तिमात्रानतं

ब्रह्मद्वेषि तदाखिलं नृपकुलं हन्तुं च भूमेर्भरम् ।

सञ्जातो जमदग्नितो भृगुकुले त्वं रेणुकायां हरे

रामो नाम तदात्मजेष्ववरज: पित्रोरधा: सम्मदम् ॥२॥

satya kartumathārjunasya ca vara tacchaktimātrānatam

brahmadvei tadākhila npakula hantu ca bhūme bharam

sañjāto jamadagnito bhgukule tvam reukāyāṁ hare

rāmo nāma tadātmajevavara pitroradhāḥ sammadam ||2|| 

Oh Lord, who is known to eradicate the afflictions of devotees, you took another avatar as Bhargava Rama, born to sage Jamadagni and his wife, Renuka to fulfill your promise to Kartavirya Arjuna. During those days, the Kshatriya kings were arrogant and they abused Brahmanas, but because of Arjuna’s influence, they behaved well for the time being. But the Kshatriyas had become a burden to the earth and your avatar was also to annihilate them. So you took birth as Parasurama to your parent’s elation. 

സത്യം കർത്തുമഥാർജ്ജുനസ്യ ച വരം തച്ഛക്തി മാത്രാനതം

ബ്രഹ്മദ്വേഷി തദാഖിലം നൃപ കുലം ഹന്തും ച ഭൂമേർഭരം

സംജാതോ ജമദഗ്നിതോ ഭൃഗുകുലേ ത്വം രേണുകായാം ഹരേ

രാമോ നാമ തദാത്മജേഷ്വവരജ: പിത്രോരധാ: സം മദം.    (2)

അല്ലയോ ഭക്തൻമാരുടെ ദുഃഖമകറ്റുന ഭഗവാനേ, സ്വയം കാർത്തവീര്യാർജുനനെ വധിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാനായി, അങ്ങ് ജമദഗ്നിയുടെയും രേണുകയുടേയും പുത്രനായി പിറന്ന് ഭാർഗ്ഗവരാമനെന്ന നാമം സ്വീകരിച്ചു. അക്കാലത്ത് ബ്രാഹ്മണരെ ഉപദ്രവിച്ചിരുന്നവരും കാർത്തവീര്യാ ർജുനൻ്റെ ശക്തി കൊണ്ട് മാത്രം അല്പം ഒരുങ്ങിയിരുന്നവരുമായ  രാജാ ക്കൻമാരുടെ ക്ഷത്രിയകൂലം ഭൂമിക്ക് ഭാരമായിത്തീർന്നിരുന്നു. അവരെ വധി ക്കുക എന്ന ഉദ്ദേശവും അവിടുത്തെ അവതാരലക്ഷ്യമായിരുന്നു. അങ്ങിനെ പരശുരാമനെന്ന നാമത്തോടെ നിന്തിരുവടി അവതാരമെടുത്ത് അച്ഛനമ്മമാർക്ക് പരമാഹ്ളാദം നൽകി. 


ഭക്ത ദു:ഖങ്ങളെല്ലാമകറ്റും ഭഗവാനേ, അവിടുന്ന്
വീണ്ടും അവതരിച്ചൂ ഭൂമിയിൽ കാർത്തവീര്യനു തൻ 
കയ്യാൽ മരണമെന്ന വരം സഫലമാക്കാൻ 
ജമദഗ്നിക്കും രേണുകയ്ക്കും പുത്രൻ, രാമനായ്പ്പിറന്നു
പിന്നെ പരശുരാമനായ്  വിഖ്യാതനായീ ഭവാൻ.
ക്ഷത്രിയ രാജാക്കൻമാർ 
അക്കാലം ഭൂമിക്ക് ഭാരമായി
ബ്രാഹ്മണദ്രോഹം ചെയ്തു വന്നവർ, അല്പം ഒതുങ്ങി 
വാണൂ കാർത്തവീര്യാർജുനൻ്റെ കീഴിലപ്പോൾ
ക്ഷത്രിയകുലനാശത്തിന്നായവിടുന്നവതാരമെടുത്തു
മാതാപിതാക്കൾക്കാനന്ദമേകി, പരശുരാമനായീ.

Narayaneeyam 36.3

लब्धाम्नायगणश्चतुर्दशवया गन्धर्वराजे मनाग्-

आसक्तां किल मातरं प्रति पितु: क्रोधाकुलस्याज्ञया ।

ताताज्ञातिगसोदरै: सममिमां छित्वाऽथ शान्तात् पितु-

स्तेषां जीवनयोगमापिथ वरं माता च तेऽदाद्वरान् ॥३॥ 

labdhāmnāyagaaścaturdaśavayā gandharvarāje manāg-

āsaktāṁ kila mātara prati pitu krodhākulasyājñayā

tātājñātigasodarai samamimāṁ chhitvā'tha śāntāt pitu-

steṣāṁ jīvanayogamāpitha vara mātā ca te'dādvarān ||3|| 

Parasurama imbibed the essence of all Vedas and Sastras by the age of fourteen. One day his mother Renuka was attracted to a Gandharva by the name Chitraratha and his father Jamadagni was outraged. He asked his sons to kill his wife, but Rama’s brothers declined to obey him. Rama followed his father’s orders and killed his mother and the brothers. When the sage was pacified after seeing this, he asked Rama to ask for any boons of his choice. He asked for a boon to give life again to his dead mother and brothers. Your mother also was pleased and gave you further boons and blessings. 

ലബ്ധാമ്നായ ഗണശ്ചതുർദശവയാ ഗന്ധർവ്വരാജേമനാഗ്

ആസക്താം കില മാതരം പ്രതി പിതു: ക്രോധാകുലസ്യാജ്ഞയാ

താതാജ്ഞാതിഗസോദരൈ: സമമിമാം ഛിത്ത്വാഥ ശാന്താത് പിതു:

തേഷാം ജീവന യോഗമാപിഥ വരം മാതാ ച തേf ദാദ്വരാൻ   (3)

പതിന്നാലു വയസ്സായപ്പോഴേക്കും രാമൻ വേദശാസ്ത്രങ്ങളെല്ലാം സ്വായത്തമാക്കി. ഒരു ദിവസം രാമന്റെ മാതാവ് ഗന്ധർവ്വരാജനായ ചിത്രരഥനിൽ ആകൃഷ്ടയായി. പിതാവായ ജമദഗ്നി മഹർഷി രേണുകയിൽ കോപിഷ്ഠനായി അവളെ വധിക്കാനായി തൻ്റെ പുത്രന്മാരോട് കല്പിച്ചു. എന്നാൽ രാമ നൊഴികെ ആരും അച്ഛൻ്റെ വാക്കുകൾ അനുസരിച്ചില്ല. പിതാവിൻ്റെ ആജ്ഞപ്രകാരം മാതാവിനേയും സഹോദരങ്ങളേയും രാമൻ വധിച്ചു. എന്നാൽ പിതാവിൻ്റെ ക്രോധം ശമിച്ചപ്പോൾ പുത്രന് പിതാവ് ഇഷ്ടവരം നൽകി. മാതാവിനെയും സഹോദരങ്ങളെയും വീണ്ടും ജീവിപ്പിക്കണമെന്ന വരമാണ് രാമൻ ചോദിച്ച് വാങ്ങിയത്.  നിന്തിരുവടിയിൽ സംപ്രീതയായ മാതാവും അങ്ങേയ്ക്ക് സ്നേഹപൂർവ്വം വരങ്ങൾ നൽകി. 


വയസ്സു പതിന്നാലായപ്പോഴേക്കും ഭാർഗ്ഗവരാമനാം
ഭവാൻ വേദശാസ്ത്രങ്ങളെല്ലാം സ്വായത്തമാക്കിയല്ലോ!
ഗന്ധർവ്വരാജാവാം ചിത്രരഥനിലാകൃഷ്ടയായീ ഒരുദിനം 
മാതാവാം രേണുകയപ്പോൾ അവളിൽ കോപിഷ്ഠനായീ
പിതാവാം ജമദഗ്നി; കൽപ്പിച്ചൂ 
പുത്രന്മാരോട്, അമ്മയെ 
വധിക്കുവാനെന്നാൽ രാമനൊഴികെയാരുമത് ചെവിക്കൊണ്ടില്ല.
അമ്മയെയും പിന്നെ സഹോദരരേയും വധിച്ചൂ രാമൻ ക്ഷണത്തിൽ
പിതാവിൻ പ്രീതിക്കു പാത്രമായി; ഇഷ്ടവരവും നേടിയപ്പോൾ
മാതാവിനും സഹോദരർക്കും  ജീവൻ തിരിച്ചുകിട്ടാനായ്
ആ വരം വിനിയോഗം ചെയ്തുടനെ, കീർത്തിമാനായ് ഭവാൻ.
സംപ്രീതയായ് മാതാവും 
നൽകീ അങ്ങേക്കേറെ വരങ്ങളും. 

Narayaneeyam 36.4

पित्रा मातृमुदे स्तवाहृतवियद्धेनोर्निजादाश्रमात्

प्रस्थायाथ भृगोर्गिरा हिमगिरावाराध्य गौरीपतिम् ।

लब्ध्वा तत्परशुं तदुक्तदनुजच्छेदी महास्त्रादिकं

प्राप्तो मित्रमथाकृतव्रणमुनिं प्राप्यागम: स्वाश्रमम् ॥४॥

pitra mātmude stavāhtaviyaddheno nijādāśramāt

prasthāyātha bhgorgirā himagirāvārādhya gaurīpatim

labdhvā tatparaśu taduktadanujachchhedi mahāstrādika

prāpto mitramathāktavraamuni prāpyāgama svāśramam ||4|| 

To please his wife, sage Jamadagni had obtained Kamdhenu, the wish-fulfilling celestial cow by doing severe penance for it. Rama left the prosperous hermitage and reached the Himalayan mountains and propitiated Lord Siva, who gave him the divine weapon, Parasu.  Parasurama killed an asura at the behest of Siva and he got several divine arrows from the Lord. While returning from Lord Siva, he befriended a sage by the name of Akrutavruna and reached his hermitage. 

പിത്രാ മാതൃമുദേ സ്തവാഹൃതവിയദ്ധേനോർ നിജാദാശ്രമാത്

പ്രസ്ഥായാഥ ഭൃഗോർ ഗിരാ ഹിമഗിരാവാരാധ്യ ഗൗരീപതിം

ലബ്ധ്വാ തത്പരശും തദുക്തദനുജച്ഛേദീ മഹാസ്ത്രാദികം

പ്രാപ്തോ മിത്രമഥാകൃതവ്രണമുനിം പ്രാപ്യാഗമ: സ്വാശ്രമം 

മാതാവായ രേണുകയെ സന്തോഷിപ്പിക്കാനായി പിതാവായ ഭൃഗുമുനി സ്തോത്രം ചെയ്തു പ്രസാദിപ്പിച്ച് കാമധേനുവിനെ ആശ്രമത്തിൽ താമസി പ്പിച്ചിരുന്നു. അങ്ങിനെയുള്ള ആശ്രമത്തിൽ നിന്നും രാമൻ യാത്ര പുറപ്പെട്ട്‌ ഹിമവാനിൽ ചെന്ന് ഗൗരീപതിയെ പ്രീതിപ്പെടുത്തി അദ്ദേഹത്തിൽ നിന്നും പരശുവെന്ന ആയുധം വരമായി നേടി. എന്നിട്ട് പരമശിവൻ ആവശ്യപ്പെട്ട പ്രകാരം ഒരസുരനെ നിഗ്രഹിച്ചു. വീണ്ടും പലതരം ദിവ്യാസ്ത്രങ്ങൾ പരമശിവനിൽ നിന്നും സ്വീകരിച്ച് വഴിയിൽ അകൃതവ്രണമുനിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ച് അദ്ദേഹം സ്വന്തം ആശ്രമത്തിൽ മടങ്ങിയെത്തി. 


ഭൃഗുമുനിതൻ ആശ്രമത്തിൽ ഉണ്ടായിരുന്നൂ സ്തോത്രം ജപിച്ചു
രേണുകയ്ക്കായ് മുനി നേടിയെടുത്തവൾ! കാമധേനു! 
ഏവം ഐശ്വര്യ സമ്പൂർണ്ണമാം പിതാവിൻ ആശ്രമം വിട്ടു
പുറപ്പെട്ടൂ ഭാർഗ്ഗവരാമൻ ഹിമാലയത്തിലേയ്ക്കു തപസ്സിന്നായ്.
ഗൗരീപതിയെക്കണ്ടു വരങ്ങൾ നേടീ, പരശുവെന്ന മഴുവും വാങ്ങി, ശിവാജ്ഞപ്രകാരമൊരു രാക്ഷസനെ നിഗ്രഹിക്കയും ചെയ്തു. 
ദിവ്യങ്ങളാം അസ്ത്രങ്ങളേറെ സമ്മാനമായ് കിട്ടി മടങ്ങും
വഴിയിലവിടുന്ന് അകൃതവൃണമുനിയുമായ് സൗഹൃദത്തിലായീ.

Narayaneeyam 36.5

आखेटोपगतोऽर्जुन: सुरगवीसम्प्राप्तसम्पद्गणै-

स्त्वत्पित्रा परिपूजित: पुरगतो दुर्मन्त्रिवाचा पुन: ।

गां क्रेतुं सचिवं न्ययुङ्क्त कुधिया तेनापि रुन्धन्मुनि-

प्राणक्षेपसरोषगोहतचमूचक्रेण वत्सो हृत: ॥५॥

ākheopagato'rjuna suragavīsampṛāptasampadgaai

tvatpitrā paripūjita puragato durmantrivācā puna

gāṁ kretu saciva nyayukta kudhiyā tenāpi rundhanmuni-

prāṇakepasaroagohatacamūcakrea vatso hta ||5|| 

Once Kartavirya Arjuna went on a hunting trip and reached Jamadagni’s hermitage. There he was treated well with a grand reception with a lot of delicacies produced by the Kamdhenu and he was pleased.  He told about this to his conniving minister and he advised him to get the cow by hook or crook. The king decided to get the cow from the sage, but he wouldn’t agree to give away the divine cow. The minister came with an army and killed the sage. Because of this injustice to her master, the cow was outraged and she produced a huge army of warriors and they killed the minster’s army. Then the minister stole the calf of Kamdhenu. 

ആഖേടോപഗതോf ർജ്ജുന:സുരഗവീ സംപ്രാപ്തസംപദ്ഗണൈ:

ത്വപിത്രാ പരിപൂരിത: പുരഗതോ ദുർമന്ത്രി വാചാ പുന:

ഗാം ക്രേതും സചിവം ന്യയുങ്ക്ത കുധിയാ തേനാപി രുന്ധന്മുനി

പ്രാണക്ഷേപ സരോഷഗോ ഹതചമൂ ചക്രേണ വത്സോ ഹൃത: 

ഒരിക്കൽ നായാട്ടിനായി വന്ന രാജാവ് കാർത്തവീര്യാർജ്ജുനൻ അവിടുത്തെ പിതാവായ ജമദഗ്നിയാൽ ഉചിതമായി ആദരിക്കപ്പെട്ട്‌ കാമധേനുവിൽ നിന്നും ലഭിച്ച നാനാവിധങ്ങളായ വിഭവങ്ങൾ കൊണ്ട് പൂജിതനായി തൃപ്തിയടഞ്ഞു. അനന്തരം മന്ത്രിയുടെ കുബുദ്ധി ഉപദേശം കേട്ട് കാമധേനുവിനെ മുനിയിൽ നിന്നും വാങ്ങിക്കൊണ്ടുവരാൻ രാജാവ് തീരുമാനിച്ചു. മുനി കാമധേനുവിനെ കൊടുക്കാൻ വിസമ്മതിച്ചതു കൊണ്ട് സൈന്യവുമായി വന്ന മന്ത്രി, മുനിയെ കൊലചെയ്തു കളഞ്ഞു. തൻ്റെ നാഥനായ മുനിയുടെ പ്രാണനാശത്തിൽ ക്രുദ്ധയായ കാമധേനുവിനാൽ സൃഷ്ടിക്കപ്പെട്ട യോദ്ധാക്കൾ മന്ത്രിയുടെ സൈന്യത്തെ മുഴുവൻ നശിപ്പിച്ചു. അപ്പോൾ മന്ത്രി കാമധേനുവിൻ്റെ കിടാവിനെ കട്ടുകൊണ്ടു പോയി.  


നായാട്ടിനായ് കാട്ടിലെത്തിയ കാർത്തവീര്യാർജുനൻ
ജമദഗ്നിയെ സന്ദർശിച്ചു; മുനിയുടെ ആതിഥ്യം സ്വീകരിച്ചു.
കാമധേനു ഒരുക്കിയ വിഭവങ്ങൾ കണ്ടും കഴിച്ചും തൃപ്തനായീ.
അപ്പോൾ കുബുദ്ധിയാം മന്ത്രി തന്നുപദേശത്താൽ രാജാവ്
കാമധേനുവിനെ തനിക്കു തരികെന്നു മുനിയോടാവശ്യപ്പെട്ടു.
അതിനു വിസമ്മതിച്ചപ്പോൾ മുനിയെ ദുഷ്ടൻ വധിച്ചു കഷ്ടം!
തൻ നാഥനെ കൊലചെയ്ത ശത്രുവിനെ നശിപ്പിക്കാൻ 
കാമധേനു ക്ഷണത്തിലുരുവാക്കിയനേകം പടയാളികളെ,യവർ 
മന്ത്രിതൻ സൈന്യത്തെയെല്ലാം നശിപ്പിച്ചു! ആ മന്ത്രി
പിന്നെ കാമധേനുവിൻ കിടാവിനെ മോഷ്ടിച്ചു കൊണ്ടുപോയീ.

Narayaneeyam 36.6

शुक्रोज्जीविततातवाक्यचलितक्रोधोऽथ सख्या समं

बिभ्रद्ध्यातमहोदरोपनिहितं चापं कुठारं शरान् ।

आरूढ: सहवाहयन्तृकरथं माहिष्मतीमाविशन्

वाग्भिर्वत्समदाशुषि क्षितिपतौ सम्प्रास्तुथा: सङ्गरम् ॥६॥ 

śukrojjīvitatātavākyacalitakrodho'tha sakhayā sama

bibhraddhyātamahodaropanihita cāpa kuhāra śarān

ārūḍha sahavāhayantrikaratha māhimatīmāviśan

vāgbhirvat-samadāśui kitipatau samprāstuthāḥ sagram ||6|| 

Sage Shukra came and gave life back to sage Jamadagni. Hearing his father’s words, Parasurama, along with sage Akrutavruna, went to get the calf back. Just by the thought, Mahodara, a servant of Lor Siva, brought them a chariot, axe, bow, and arrows with which they entered Mahishmati, the capital city of Kartavirya Arjuna. As he wouldn’t listen to their request to return the calf, you declared war with the mighty king. 

ശുക്രോ ജീവിത താതവാക്യചലിത ക്രോധോf ഥ സഖ്യാ സമം

ബിഭ്രദ്ധ്യാത മഹോദരോപനിഹിതം ചാപം കുഠാരം ശരാൻ

ആരൂഢ: സഹവാഹയന്തൃകരഥം മാഹിഷ്മതീമാവിശൻ

വാഗ്‌ഭിർവ്വത്സ മദാശുഷി ക്ഷിതിപതൗ സംപ്രാസ്തുഥാ: സംഗരം   (6)

തുടർന്ന് ശുക്രൻ ജമദഗ്നിക്ക് ജീവൻ തിരിച്ചു നൽകി. ജീവൻ തിരിച്ചു കിട്ടിയ പിതാവിൻ്റെ വാക്കുകൾ കേട്ട് ക്രുദ്ധനായ പരശുരാമൻ സുഹൃത്തായ അകൃതവ്രണമുനിയുമായി ചേർന്ന് സ്മരണമാത്രയിൽ ആഗതനായ ശിവകിങ്കരനായ മഹോദരൻ കൊണ്ടുവന്ന വില്ല്, പരശു, ശരങ്ങൾ എന്നിവ കൊണ്ട്, അവൻ തന്നെ കൊണ്ടുവന്ന അശ്വരഥത്തിൽ കയറി കാർത്തവീര്യൻ്റെ മാഹിഷ്മതിയെന്ന രാജനഗരിയിൽ പ്രവേശിച്ചു. നല്ല വാക്കുകൾ പറഞ്ഞിട്ടും പശുക്കിടാവിനെ തിരികെ നൽകാൻ കൂട്ടാക്കാതിരുന്ന രാജാവുമായി നിന്തിരുവടി യുദ്ധത്തിനൊരുങ്ങി. 


ജീവൻ തിരിച്ചുകിട്ടി ജമദഗ്നിക്ക് ശുക്രാചാര്യകൃപയാൽ. 
പിതാവിൻ അനുഭവം കേട്ടു ക്രുദ്ധനായീ പരശുരാമൻ.
അകൃതവ്രണമുനിയുമായ് ചേർന്ന് മാഹിഷ്മതിയിലെത്തീ
രാജാവിനോടു പകരം ചോദിക്കാൻ; പശുവിനെ വീണ്ടെടുക്കാൻ.  
പിന്നെ സ്മരണമാത്രയിൽ തൻകൂടെയെത്തിയ ശിവകിങ്കരൻ 
മഹോദരൻ നല്കിയ അശ്വരഥവും വില്ലും, പരശുവും ശരങ്ങളും 
എടുത്തവർ കാർത്തവീര്യാർജുന സമീപമെത്തി.
അനുനയവാക്കുകൾ കൊണ്ടു് കാമധേനുവിനെ കിട്ടാൻ
വഴിയടഞ്ഞപ്പോൾ ഭവാനവനോട് യുദ്ധം ചെയ്യാനൊരുങ്ങീ .

Narayaneeyam 36.7

पुत्राणामयुतेन सप्तदशभिश्चाक्षौहिणीभिर्महा-

सेनानीभिरनेकमित्रनिवहैर्व्याजृम्भितायोधन: ।

सद्यस्त्वत्ककुठारबाणविदलन्निश्शेषसैन्योत्करो

भीतिप्रद्रुतनष्टशिष्टतनयस्त्वामापतत् हेहय: ॥७॥

putrāṇāmayutena saptadaśabhiścākauhiṇībhir mahā-

senānībhiranekamitranihavairvyājmbhitāyodhana

sadyastvatkakuṭārabāṇavidalanniśśeasainyotkaro

bhītipradrutanaṣṭaśiṣṭatanayastvāmāpatat hehaya ||7|| 

The king of Hehaya, Kartavirya Arjuna came ready with his ten thousand sons and seventeen akshouhini warriors and fierce fight ensued. Your weapons, including spears and arrows were able to destroy the enemies and ones who were alive ran away from the war. Then Kartavirya Arjuna fought with you one on one. 

പുത്രാണാമയുതേന സപ്തദശഭിശ്ചാക്ഷൗഹിണീഭിർമ്മഹാ

സേനാനീഭിരനേകമിത്ര നിവഹൈർ വ്യാജൃംഭിതായോധന:

സദ്യസ്ത്വത്കകുഠാര ബാണവിദല നിശ്ശേഷ സൈന്യോത്കരോ

ഭീതിപ്രദ്രുത നഷ്ട ശിഷ്ടതനയ സ്ത്വാമാപതത് ഹേഹയ: 

ഹേഹയൻ, പതനായിരം മക്കളോടും പതിനേഴ് അക്ഷൗഹിണി സേനയോടും കൂടി വലിയ സേനാനായകൻമാരെയും മന്ത്രിമാരെയും കൂട്ടി കഠിനമായി യുദ്ധം ചെയ്തു. എന്നാൽ ഭഗവാൻ്റെ കുഠാരം, അമ്പുകൾ ഇവ കൊണ്ട് ആ സൈന്യസമൂഹം ഛിന്നഭിന്നമായിപ്പോയി. പുത്രൻമാരിൽ ജീവൻ രക്ഷപ്പെട്ടവർ യുദ്ധത്തിൽ നിന്നും പേടിച്ചോടിപ്പോയി. അപ്പോൾ കാർത്തവീര്യാർജ്ജുനൻ നിന്തിരുവടിയെ നേരിട്ട് എതിർത്തു.


പതിനായിരം മക്കളും പതിനേഴ് അക്ഷൗഹിണി പടകളും
സേനാനായകൻമാരും മന്ത്രിമാരും ചേർന്ന് ഹേഹയനാം
അർജുനൻ കഠിനമായ് യുദ്ധം ചെയ്തു; എന്നാൽ ഭവാൻ്റെ
കുഠാരം, അമ്പുകൾ, ഇവയേറ്റാ സൈന്യം ചിതറിയോടിപ്പോയ്.
ഒടുവിൽ കാർത്തവീര്യൻ സ്വയം അങ്ങയെ നേരിട്ടുവല്ലോ!

Narayaneeyam 36.8

लीलावारितनर्मदाजलवलल्लङ्केशगर्वापह-

श्रीमद्बाहुसहस्रमुक्तबहुशस्त्रास्त्रं निरुन्धन्नमुम् ।

चक्रे त्वय्यथ वैष्णवेऽपि विफले बुद्ध्वा हरिं त्वां मुदा

ध्यायन्तं छितसर्वदोषमवधी: सोऽगात् परं ते पदम् ॥८॥ 

līlāvāritanarmadājalavalallañkeśagarvāpaha-

śrīmadbāhusahasramuktabahuśastrāstram nirundhanmum

cakre tvayyatha vaiṣṇave'pi vipale buddhvā hari tvāṁ mudā

dhyāyanta chhitasarvadoamavadhīḥ so'gāt para te padam ||8||

Kartavirya Arjuna is known for his one thousand hands and he had a habit of stopping the flow of river Narmada, for fun. Once after stopping the water flow, he released the water suddenly and in the flash flood, the mighty Ravana was petrified. He was doing his daily oblations in the downstream of the river. Ravana’s arrogance was suppressed by this and Arjuna tied him up as well. Although Arjuna was capable of all these, his prowess was not a match for the Lord. Arjuna used several arrows and weapons, including the divine Vaishnava discus. Then he came to his senses and realized that his opponent was none other than Lord Vishnu himself. As he alighted a bit in contemplation, Parasurama severed his limbs and gave him salvation, fulfilling his promise. 

ലീലാവാരിത നർമദാ ജലവലല്ലങ്കേശ ഗർവ്വാപഹ

ശ്രീമദ് ബാഹു സഹസ്ര മുക്ത ബഹുശസ്ത്രാസ്ത്രം നിരുന്ധന്നമും

ചക്രേ ത്വയ്യഥ വൈഷ്ണവേ f പി വിഫലേ ബുദ്ധ്വാ ഹരിം ത്വാം മുദാ

ധ്യായന്തം ഛിതസർവ്വദോഷമവധീ: സോf ഗാത് പരം തേ പദം

കാർത്തവീര്യാർജുനൻ തൻ്റെ ആയിരം കൈകൾ കൊണ്ട് നർമ്മദാനദിയിലെ ജലം തടഞ്ഞു നിർത്തി രസിക്കാറുണ്ട്. എന്നാൽ ഒരിക്കൽ തടഞ്ഞുനിർത്തിയ നദീജലം പെട്ടെന്നൊഴുക്കിവിട്ട് താഴെ പൂജ ചെയ്തിരുന്ന രാവണൻ്റെ ഗർവ്വം അടക്കുകയും ചെയ്തുവത്രേ. ജലത്തിൽ നിന്നും രക്ഷപ്പെട്ട രാവണനെ അർജു നൻ ബന്ധനസ്ഥനാക്കി. ഭഗവാനോടുള്ള യുദ്ധത്തിൽ ആയിരം കൈകൾ ഉപയോഗിച്ച അർജുനൻ അസ്ത്രപ്രയോഗങ്ങൾ അനേകം നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. വൈഷ്ണവമായ ചക്രംപോലും വിഫലമായ പ്പോൾ തൻ്റെ എതിരാളി സാക്ഷാൽ വിഷ്ണുവാണെന്ന് കർത്തവീര്യാർജു നൻ മനസ്സിലാക്കി അവിടുത്തെ ധ്യാനിച്ചു നിന്നു. നിന്തിരുവടി അയാളുടെ കരങ്ങൾ മുഴുവനും ഛേദിച്ചുകളഞ്ഞ് ഒടുവിൽ അവന് പരമപദം നൽകി.


പതിനായിരം കൈകളുമായ് കാർത്തവീര്യാർജുനൻ 
നർമ്മദാ നദിതന്നൊഴുക്കിനെ തടഞ്ഞു രസിച്ചിരുന്നൂ  
ഏവം കൈകളാൽ അണകെട്ടിയ ജലമൊരിക്കൽ 
പെട്ടെന്നു തുറന്നു വിട്ടവാറേ, താഴെ പൂജയിലിരുന്ന 
രാവണൻ്റെ ഗർവ്വടക്കി ബന്ധനത്തിലാക്കിയല്ലോ!
എന്നാലുമാ വീരനായില്ല ഭവാനെ ജയിക്കുവാൻ 
അനേകം കൈകളാലെത്ര അസ്ത്രശസ്ത്രങ്ങൾ 
പ്രയോഗിച്ചിട്ടും, കരഗതമാം വൈഷ്ണവചക്രംപോലും 
വിഫലമായങ്ങയിൽ പ്രയോഗിക്കാനാകാതെ  
തന്നെതിരാളി സാക്ഷാൽ വിഷ്ണുതന്നെയെന്നറിഞ്ഞു
പിന്നെയങ്ങയെ കീർത്തിച്ചു ധ്യാനിച്ച് ഭക്തനാം
കാർത്തവീര്യാർജുനൻ സ്വയം കീഴടങ്ങവേ 
കൈകൾ ഓരോന്നായ്  ഛേദിച്ചയാളെ വധിച്ച് 
ഭവാൻ പരമമാം പദം നൽകീ, വരാനുസാരം. 

Narayaneeyam 36.9

भूयोऽमर्षितहेहयात्मजगणैस्ताते हते रेणुका-

माघ्नानां हृदयं निरीक्ष्य बहुशो घोरां प्रतिज्ञां वहन् ।

ध्यानानीतरथायुधस्त्वमकृथा विप्रद्रुह: क्षत्रियान्

दिक्चक्रेषु कुठारयन् विशिखयन् नि:क्षत्रियां मेदिनीम् ॥९॥

bhūyo'maritahēhayātmajagaaistātē hate reukā-

māghnānāṁ hdaya nirīkya bahuśo ghorāṁ pratijñāṁ vahan

dhyānānītarathāyudhastvamakthā vipraddruha katriyān

dikcakreu kuhārayan viśikhayan nikatriyāṁ medinīm ||9||

Later Arjuna’s sons came to avenge their father’s death and killed sage Jamadagni. Seeing his mother Renuka grieving so hard, Parasurama took a ghastly vow to annihilate all the Kshatriyas from the face of this earth. You arranged a chariot and several weapons merely by your thought and started a killing spree traveling every corner of the world.  Your axe and arrows killed the kings and the earth was free of Kshatriyas. 

ഭൂയോf മർഷിത ഹേഹയാത്മജഗണൈ: താതേ ഹതേ രേണുകാം 

ആഘ്നാനാം ഹൃദയം നിരീക്ഷ്യ ബഹുശോ ഘോരാം പ്രതിജ്ഞാം വഹൻ

ധ്യാനാനീത രഥായുധസ്ത്വ മകൃഥാ വിപ്രദ്രുഹ: ക്ഷത്രിയാൻ

ദിക്ചക്രേഷു കുഠാരയൻ വിശിഖയൻ നി:ക്ഷേത്രിയാം മേദിനീം

പിന്നീട് കാർത്തവീര്യപുത്രൻമാർ പിതൃവധത്തിൽ കോപിച്ച് ജമദഗ്നി മുനിയെ വധിച്ചു. ഭർത്തൃവിയോഗത്തിൽ മാറത്തടിച്ചു വിലപിക്കുന്ന മാതാവായ രേണുകയെ കണ്ട് പരശുരാമൻ ക്ഷത്രിയ വംശത്തെ സമൂലം വധിക്കുമെന്നുള്ള ഭയങ്കരമായ ഒരു പ്രതിജ്ഞയെടുത്തു. അവിടുന്ന് സ്മരണ കൊണ്ടു മാത്രം വരുത്തിയ രഥം, ആയുധങ്ങൾ എന്നിവയോടു കൂടി സകല ദിക്കുകളിലും സഞ്ചരിച്ച് ബ്രഹ്മദ്വേഷികളായ ക്ഷത്രിയരെ തൻ്റെ മഴുകൊണ്ടും അമ്പുകൾ കൊണ്ടും നിഷ്കരുണം കൊന്നൊടുക്കി. അങ്ങിനെ ഭൂമി ക്ഷത്രിയ വിമുക്തമായി. 


പരശുരാമൻ പിതാവിനെ വധിച്ച വാർത്തയറിഞ്ഞ് 
അർജുനപുത്രൻമാർ പ്രതികാരമായ് ജമദഗ്നിയെ വധിച്ചു.   
ഭർത്തൃവിയോഗത്തിൽ മാറത്തടിച്ചു കരയും 
മാതാവ് രേണുകയെക്കണ്ടു ഭവാൻ അതിക്രൂരമൊരു
പ്രതിജ്ഞയെടുത്തൂ, ക്ഷത്രിയവംശം മുടിക്കുവാൻ.
ചിന്താശക്തിയാൽ വരുത്തിയൊരുക്കിയ രഥങ്ങൾ,
ആയുധങ്ങൾ, ഇവയെല്ലാം കൊണ്ടു് നാനാദിക്കുകൾ 
കടന്നുചെന്ന് ഭവാൻ ക്ഷത്രിയകൂട്ടങ്ങളെത്തൻ 
മഴുവാൽ, ശസ്ത്രങ്ങളാൽ, കൊന്നു തള്ളി ക്ഷണത്തിൽ  
ഭൂമിയെയാകെ ക്ഷത്രിയ മുക്തമാക്കിച്ചമച്ചു.

Narayaneeyam 36.10

तातोज्जीवनकृन्नृपालककुलं त्रिस्सप्तकृत्वो जयन्

सन्तर्प्याथ समन्तपञ्चकमहारक्तहृदौघे पितृन्

यज्ञे क्ष्मामपि काश्यपादिषु दिशन् साल्वेन युध्यन् पुन:

कृष्णोऽमुं निहनिष्यतीति शमितो युद्धात् कुमारैर्भवान् ॥१०॥ 

tātojjīvanaknnpālakakula trissaptaktvo jayan

santarpayātha samantapañcakamahārakahdaughe pitn

yajñe kmāmapi kāśyapādiu diśan sālvena yudhyan punar

kṛṣṇo'mu nihaniyatīti śamito yuddhāt kumārairbhavān ||10||

Then you brought your father back to life. As per his wow, you destroyed the Kshatriya clans all over twenty-one times and made lakes with their blood. Parasurama conducted yagnas at the banks of this lake and pacified himself. Then he started doing noble yagnas and gave this earth as a Dakshina to sages Kashyapa and others. Then he fought with the arrogant Salva, but the Sanat kumaras dissuaded him from pursuing that saying that Salva will have to face death by Sri Krishna when the time comes. 

താതോജ്ജീവനകൃത് നൃപാലകകുലം ത്രി: സപ്തകൃത്വോ ജയൻ

സംതർപ്യാഥ സമന്തപഞ്ചക മഹാരക്തഹ്രദൗഘേ പിതൃൻ

യജ്ഞേ ക്ഷ്മാമപി കാശ്യപാദിഷു ദിശൻ സാല്വേന യുധ്യൻ പുന:

കൃഷ്ണോ f മും നിഹനിഷ്യതീതി ശമിതോ യുദ്ധാത് കുമാരൈർഭവാൻ 

പിന്നീട് പശുരാമൻ പിതാവിനെ പുനരുജ്ജീവിപ്പിച്ചു. തൻ്റെ ശപഥ പ്രകാരം അദ്ദേഹം ഇരുപത്തിയൊന്നു വട്ടം ക്ഷത്രിയ വംശത്തെ നശിപ്പിച്ച് അവരുടെ രക്തം കൊണ്ട് തടാകങ്ങൾ തീർത്തു. എന്നിട്ട് അവിടെ പിതൃതർപ്പണം ചെയ്തു. പിന്നീട് സത്കർമ്മയാഗങ്ങൾ ചെയ്ത് ഭൂമിയെ കാശ്യപാദി മുനിമാർക്ക് ദക്ഷിണയായി നൽകി. പിന്നീട് ഗർവ്വിതനായ സാല്വനോട് യുദ്ധം ചെയ്യുമ്പോൾ അവൻ ശ്രീകൃഷ്ണനാൽ കൊല്ലപ്പെടേണ്ടവനാണെന്ന് പറഞ്ഞ് സനകാദി കുമാരൻമാർ ഭഗവാനെ ആ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിച്ചു. 


ജമദഗ്നിമുനിയെ പരശുരാമൻ പിന്നെ  
ജീവിപ്പിച്ചു വീണ്ടും സ്വസിദ്ധിയാൽ.
ക്ഷത്രിയനാശമെന്ന ശപഥം നിറവേറ്റുവാൻ 
ഇരുപത്തൊന്നു വട്ടം ക്ഷത്രിയക്കൂട്ടങ്ങളെയൊട്ടാകെ
ഇല്ലാതാക്കി, രാമൻ, രക്തം കൊണ്ടു്
തടാകമുണ്ടാക്കിയതിൽ പിതൃതർപ്പണം ചെയ്തു.
പിന്നെ സദ്കർമ്മങ്ങൾ ചെയ്തു ഭൂമിയെ 
കാശ്യപാദി മുനികൾക്കായ് ദാനമേകി.
ഗർവ്വിതനാം സാല്വനോട് യുദ്ധം ചെയ്യവേ, 
ശ്രീകൃഷ്ണനാൽ മാത്രം വധ്യനാണയാളെന്നറിയിച്ചു 
സനത്കുമാരൻമാർ ഭവാനെ പിന്തിരിപ്പിച്ചയച്ചൂ

Narayaneeyam 36.11

न्यस्यास्त्राणि महेन्द्रभूभृति तपस्तन्वन् पुनर्मज्जितां

गोकर्णावधि सागरेण धरणीं दृष्ट्वार्थितस्तापसै: ।

ध्यातेष्वासधृतानलास्त्रचकितं सिन्धुं स्रुवक्षेपणा-

दुत्सार्योद्धृतकेरलो भृगुपते वातेश संरक्ष माम् ॥११॥ 

nyasyāstrāṇi mahendrabhūbhti tapastanvan punarmajjitāṁ

gokarṇāvadhi sāgarea dharaṇīṁ dṛṣṭvārthitastāpais:

dhyātevāsadhr̥tānalāstracakita sindhu sruvakshepaṇā-

dutsāryoddhr̥takeśalobhgupate vāteśa raka mām ||11||

Returning from the fight with Salva, Parasurama left his weapons and went to Mahendra Mountains to do penance. As he was doing his penance, he observed that the ocean had submerged a large area of land on the western shore of the continent, including the land of Kerala. Sages asked Parasurama to intervene and he decided to take the weapon once again. Just by the thought he got a bow and a special arrow, agneya, and got it ready to shoot. The ocean was petrified. Then he took a utensil Sruva used in fire Yagnas and threw it to the water-submerged area, and brought up the land of Kerala. Oh! Lord Guruvayurappa, who took the avatar of Parasurama, please protect me.

ന്യാസാസ്ത്രാണി മഹേന്ദ്രഭൂഭൃതി തപസ്തന്വൻ പുനർമജ്ജിതാം

ഗോകർണ്ണാവധി സാഗരേണ ധരണീം ദൃഷ്ട്വാർത്ഥി തസ്താപസൈ:

ധ്യാതേഷ്വാസ ധൃതാനലാസ്ത്ര ചകിതം സിന്ധും സ്രുവക്ഷേപണാ

ദുത്സാര്യോദ്ധൃത കേരളോ ഭൃഗുപതേ വാതേശ സംരക്ഷ മാം   (11)

സാല്വനുമായുള്ള യുദ്ധത്തിൽ നിന്നു പിന്തിരിഞ്ഞ ശേഷം പരശുരാമൻ ആയുധങ്ങൾ ഉപേക്ഷിച്ച് മഹേന്ദ്ര പർവ്വതത്തിൽ തപസ്സു ചെയ്യവേ ഗോകർണ്ണക്ഷേത്രം വരെയുള്ള കേരളമുൾപ്പെട്ട പശ്ചിമ തീരദേശമാകെ സമുദ്രം ജലത്തിനടിയിലായതായി കണ്ടു.. ആ കാഴ്ച കണ്ടു് മഹർഷിമാരുടെ അഭ്യർത്ഥന പ്രകാരം പരശുരാമൻ വീണ്ടും ആയുധമെടുത്തു. സ്മരണമാത്രയിൽ കൈയ്യിലെത്തിയ വില്ലിൽ ആഗ്നേയാസ്ത്രം തൊടുത്ത് സമുദ്രത്തെ അദ്ദേഹം ഭയപ്പെടുത്തി. എന്നിട്ട് സ്രുവമെന്ന യജ്ഞോപകരണം എറിഞ്ഞ് സമുദ്രത്തെ അകറ്റി നിർത്തി കേരളഭൂമിയെ ഉദ്ധരിച്ചു. അല്ലയോ പരശുരാമമൂർത്തി യായി അവതരിച്ച ഗുരുവായൂരപ്പാ എന്നെ രക്ഷിക്കേണമേ.


സാല്വയുദ്ധമുപേക്ഷിച്ച് ആയുധങ്ങൾ കൈവെടിഞ്ഞു രാമൻ
മഹേന്ദ്രപർവ്വതത്തിൽ 
തപസ്സിരിക്കവേ, ഗോകർണ്ണമുൾപ്പടെ
കേരളദേശമടക്കം പശ്ചിമതീരം ജലത്തിനടിയിലായതായിക്കണ്ട് 
മുനിമാരഭ്യർത്ഥിച്ചതിനാൽ ആയുധം വീണ്ടുമെടുത്തുൂ 
ഭവാൻ
സ്മരണമാത്രയിൽ കൈയ്യിലണഞ്ഞതാം ആഗ്നേയാസ്ത്രം തൊടുത്ത്
ജലധിയെ ഭയപ്പെടുത്തീ 
ഭവാൻ, പിന്നെ യജ്ഞോപകരണമാം
സ്രുവമെടുത്തെറിഞ്ഞ് സമുദ്രത്തെ കരയിൽ നിന്നകറ്റി നിർത്തീ.
കേരളദേശത്തെയേവം ജലധിയിൽ നിന്നുമുദ്ധരിച്ചൂ പരശുരാമൻ.
ഏവം മന്നിലവതരിച്ച ഗുരുവായൂരപ്പാ! എന്നെ രക്ഷിക്കേണമേ!

No comments:

Post a Comment