Narayaneeyam - Dasakam 34
ദശകം 034
http://ramayanam.guruvayoor.com/Sree%20Narayaneeyam/034%20Narayaneeyam.mp3
4 m 10 s
Narayaneeyam 34
രാമായണ കഥ -1
34. 1
गीर्वाणैरर्थ्यमानो दशमुखनिधनं कोसलेष्वृश्यशृङ्गे
पुत्रीयामिष्टिमिष्ट्वा ददुषि दशरथक्ष्माभृते पायसाग्र्यम् ।
तद्भुक्त्या तत्पुरन्ध्रीष्वपि तिसृषु समं जातगर्भासु जातो
रामस्त्वं लक्ष्मणेन स्वयमथ भरतेनापि शत्रुघ्ननाम्ना ॥१॥
gīrvāṇairarthyamāno daśamukhanidhanaṁ kosaleṣvṛśyaśṛṅge
putrīyāmiṣṭimiṣṭvā daduṣi daśarathakṣmābhṛte pāyasāgryam
tadbhuktyā tatpurandhrīṣvapi
tisṛṣu samaṁ jātagarbhasu
jāto
rāmastvaṁ lakṣmaṇena svayamatha bharatenaapi śatrughnanāmnā ||1||
The Devas pleaded with thee to annihilate Ravana and for that, You decided to be born as a son to Dasaratha, the emperor of Kosala. As requested by Dasaratha, sage Rishyasringa conducted the Yagna, Putrakameshti, with the intent to get sons for the king. At the end of the Yagna, a divine payasam emerged from the fire as the Prasada and the king gave it to his three queens. As they ate the payasam, all three queens became pregnant simultaneously and they delivered four princes in due time. You were the firstborn among them, Sri Rama, along with Lakshmana, Bharatha, and Shatrughna.
ഗീർവാണൈരർത്ഥ്യമാനോ ദശമുഖനിധനം കോസലേഷ്വ ഋശ്യശൃംഗേ
പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥ ക്ഷ്മാഭൃതേ
പായസാഗ്ര്യം
തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാത
ഗർഭാസു ജാതോ
രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേ നാപി ശത്രുഘ്നനാമ്നാ
ഭഗവാനോട് ദേവൻമാർ രാവണനെ നിഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അവിടുന്ന് കോസലാധിപനായ ദശരഥന്റെ പുത്രനായി ജന്മമെടുക്കുന്നതാണ് എന്നറിയിച്ചു. അതിനായി ദശരഥൻ ഋശ്യശൃംഗ മഹർഷിയെക്കൊണ്ട് പുത്രകാമേഷ്ടിയാഗം നടത്തിച്ചു. മഹർഷി രാജാവിന് യാഗപ്രസാദമായി നൽകിയ ദിവ്യമായ പായസം തന്റെ മൂന്ന് പത്നിമാർക്കും നൽകിയതിന്റെ ഫലമായി അവർ മൂവരും ഒരേ സമയം ഗർഭിണികളായിത്തീർന്നു. അവർക്ക് ഉണ്ടായ ലക്ഷ്മണൻ,ഭരതൻ, ശത്രുഘ്നൻ എന്നീ പുത്രന്മാരോടൊപ്പം നിന്തിരുവടി രാമൻ എന്ന പേരോടു കൂടി സ്വയം അവതരിച്ചു.
"രക്ഷിക്കവേണം വിഭോ"; എന്നിങ്ങിനെ
ദേവഗണം വന്നു ഭഗവാനോടർത്ഥിച്ചവാറേ
"രാവണനിഗ്രഹാർത്ഥം ഞാൻ ജനിക്കാം
ദശരഥപുത്രനായുടനേ" എന്നോതി ഭഗവാൻ,
അതിന്നായി നടത്തിച്ചൂ ഋശ്യശൃംഗമുനിയാൽ
പുത്രകാമേഷ്ടി യാഗം; തദ് പ്രസാദം പായസം
രാജാ ദശരഥൻ പത്നിമാർക്കേകിയപ്പോൾ
രാജ്ഞിമാർ, കൌസല്യ, സുമിത്ര, കൈകേയിയും
ഗർഭം ധരിച്ചൂ, അവർക്കുണ്ടായ് നാലു പുത്രന്മാർ.
അവരിലഗ്രജനായ് ശ്രീരാമചന്ദ്രൻ അവതരിച്ചൂ
പിന്നെ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നനും.
34.2.
कोदण्डी कौशिकस्य क्रतुवरमवितुं लक्ष्मणेनानुयातो
यातोऽभूस्तातवाचा मुनिकथितमनुद्वन्द्वशान्ताध्वखेद: ।
नृणां त्राणाय बाणैर्मुनिवचनबलात्ताटकां पाटयित्वा
लब्ध्वास्मादस्त्रजालं मुनिवनमगमो देव सिद्धाश्रमाख्यम् ॥२॥
kodaṇḍī kausikasya kratuvaramavitum
lakṣmaṇenānuyāto
yāto'bhūstātvācā
munikathitamanudvandvśāntādhvakheḍaḥ
nṛṇāṁ trāṇāya bāṇairmunivacanabalāttāṭakāṁ pāṭayitvā
labdhvāsmādastrajālaṁ
munivanamagamo deva siddhāśramākhyam ||2||
Lord, at the behest of your father Dasaratha, you went to the forest along with Lakshmana, armed with the divine bow Kodanda, to accompany the illustrious Sage Viswamitra. The Sage gave the princes two boons, Bala and Atibala, which could remove all the obstacles and fatigue on their way, including thirst and hunger. You killed the ferocious demoness Tadaka by splitting her chest with your arrows to protect the sages. Sage Vishwamitra was pleased with thee and gifted you with several divine arrows. After killing the demoness, the sage and the princes entered the hermitage of Siddhashrama.
കോദണ്ഡീ കൗശികസ്യ ക്രതുവരമവിതും
ലക്ഷ്മണേനാനുയാതോ
യാതോfഭൂസ്താതവാചാ
മുനികഥിതം അനുദ്വന്ദ ശാന്താധ്വഖേദ:
നൃണാം ത്രാണായ ബാണൈർ മുനിവചന ബലാത്താടകാം
പാടയിത്വാ
ലബ്ധ്വാസ്മാദസ്ത്രജാലം മുനിവനമഗമോ ദേവ സിദ്ധാശ്രമാഖ്യം
ഭഗവാനേ, അവിടുന്ന് അച്ഛന്റെ കല്പനയനുസരിച്ച് കോദണ്ഡമെന്ന വില്ലു ധരിച്ച് ലക്ഷ്മണസഹിതം മഹർഷി വിശ്വാമിത്രനുമൊരുമിച്ച് യാഗരക്ഷയ്ക്കായി വനത്തിൽ പ്രവേശിച്ചു. മഹർഷി നൽകിയ രണ്ടു വരങ്ങൾ (ബല, അതിബല) കൊണ്ട് മാർഗ്ഗഖേദങ്ങൾ ഇല്ലാതെ നിന്തിരുവടി മുനിമാരുടെ ആഗ്രഹപ്രകാരം താടകയെന്ന രാക്ഷസിയെ തന്റെ ശരങ്ങൾ കൊണ്ട് മാറ് പിളർന്ന് വധിച്ചത് സാധുജനങ്ങളെ രക്ഷിക്കാനായിട്ടാണ്. തുടർന്ന് സംപ്രീതനായ മഹർഷി അങ്ങേയ്ക്ക് വിവിധങ്ങളായ ദിവ്യാസ്ത്രങ്ങൾ നൽകി അനുഗ്രഹിച്ചു. താടകാവധത്തിനു ശേഷം അവർ സിദ്ധാശ്രമം എന്ന തപോവനത്തിൽ എത്തിച്ചേർന്നു.
ഭഗവൻ!, താതന്റെ അനുജ്ഞയാൽ,
വിശ്വാമിത്രനുമൊത്തവിടുന്നു കാടകം പൂകീ
മാർഗ്ഗവിഘ്നമേതുമില്ലാതെ വനത്തിൽ
മാമുനി നൽകിയ വരങ്ങളാം ബലയും
സാധുരക്ഷക്കായ് പിന്നെ രാക്ഷസിയാം
പിന്നെ രാമലക്ഷ്മണന്മാർ മുനിയുമായ്
34. 3.
मारीचं द्रावयित्वा मखशिरसि शरैरन्यरक्षांसि निघ्नन्
कल्यां कुर्वन्नहल्यां पथि पदरजसा प्राप्य वैदेहगेहम् ।
भिन्दानश्चान्द्रचूडं धनुरवनिसुतामिन्दिरामेव लब्ध्वा
राज्यं प्रातिष्ठथास्त्वं त्रिभिरपि च समं भ्रातृवीरैस्सदारै: ॥३॥
mārīcaṁ drāvayitvā makhāśirasi śarairanyarakṣāṁsi
nighnan
kalyāṁ kurvannahalyāṁ pathi padarajasā prāpya
vaidehageham
bhindānashcāndracūḍaṁ
dhanuravanisutāmindirāmeva labdhvā
rājyaṁ prātiṣṭhathāstvaṁ
tribhirapi cha samaṁ bhrātṛvīrais sadāraiḥ ||3||
Lord, at the beginning of the Yagnas conducted at Siddhashrama, you chased away the demon Maricha and killed the other Rakshasas who came to disturb them. As you moved on the way to Mithila, your feet touched a piece of rock and from that came out Ahalya who was under a curse. Your touch purified her and she regained her original status. Later Sri Rama reached the palace of Janaka and broke the bow of Lord Siva in a contest and won Sita, in marriage. Sita, the daughter of Goddess Earth, is none other than Lakshmi Devi herself. You and your brothers got married in Mithila and the retinue of princes started the journey back to Ayodhya.
മാരീചം ദ്രാവയിത്വാ മഖശിരസി ശരൈരന്യരക്ഷാംസി
നിഘ്നൻ
കല്യാം കുർവന്നഹല്യാം പഥി പദരജസാ പ്രാപ്യ
വൈദേഹഗേഹം
ഭിന്ദാനശ്ചാന്ദ്രചൂഡം ധനുരവനിസുതാം ഇന്ദിരാമേവ
ലബ്ധ്വാ
രാജ്യം പ്രാതിഷ്ഠഥാസ്ത്വം ത്രിഭിരപിച സമം ഭ്രാതൃവീരൈ:സദാരൈ:
ഭഗവാൻ യാഗാരംഭത്തിൽ മാരീചനെ ഓടിച്ചു. മറ്റ്
രാക്ഷസൻമാരെ സംഹരിച്ചു. മഹർഷിയുടെ നേതൃത്വത്തിൽ മിഥിലയിലേയ്ക്ക് പോകുന്ന വഴിയിൽ
ശാപം മൂലം ശിലയായി കിടന്നിരുന്ന അഹല്യയെ തന്റെ പാദരേണുക്കൾ കൊണ്ട് നിർദ്ദോഷയാക്കി
പൂർവസ്ഥിതിയിലാക്കി. ജനകരാജധാനിയിൽ എത്തിയ നിന്തിരുവടി പരമശിവന്റെ വില്ല് ഒടിച്ച്
സാക്ഷാൽ ലക്ഷ്മീദേവി തന്നെയായ ഭൂമീപുത്രിയായ സീതയെ ഭാര്യയായി സ്വീകരിച്ചു.
തുടർന്ന് വിവാഹിതരായ തന്റെ സഹോദരൻമാരെയും
കൂടി അവിടുന്ന് അയോദ്ധ്യാപുരിയിലേക്ക് യാത്ര പുറപ്പെട്ടു.
യാഗാരംഭസമയേ ഭഗവൻ! അങ്ങു
മായാവി മാരീചനെ ആട്ടിയോടിച്ചൂ,
രാക്ഷസക്കൂട്ടങ്ങളെ നിഗ്രഹിച്ചൂ ക്ഷണത്തിൽ.
മിഥിലാപൂരിക്ക് പോകും വഴിയിൽ
ശാപശിലയായ്കിടന്നോരഹല്യയെ തൻ
പാദരേണുക്കളാൽ നിർമലയാക്കി മാറ്റി.
പിന്നെ മുനിയുമായ് ജ്യേഷ്ഠാനുജന്മാർ
ജനകരാജന്റെ മിഥിലാപുരിയിലെത്തി
മഹേശ്വരന്റെ വില്ലൊടിച്ചൂ; ശ്രീരാമൻ
ജനകസുത സീതാദേവിയെ സ്വീകരിച്ചൂ.
സഹോദരർ മൂന്നുപേരും പിന്നെ
മിഥിലാവധുക്കളെ കൈപിടിച്ചു കൂട്ടി.
നവവധുക്കളുമായ് കുമാരന്മാർ നാലും
അയോദ്ധ്യയിലേക്ക് യാത്രയായീ.
34.4
आरुन्धाने रुषान्धे भृगुकुल तिलके संक्रमय्य स्वतेजो
याते यातोऽस्ययोध्यां सुखमिह निवसन् कान्तया कान्तमूर्ते ।
शत्रुघ्नेनैकदाथो गतवति भरते मातुलस्याधिवासं
तातारब्धोऽभिषेकस्तव किल विहत: केकयाधीशपुत्र्या ॥४॥
ārundhāne ruṣāndhe bhṛgukula tilake saṅkramayya svatejo
yāte yāto'syayodhyāṁ
sukhamiha nivasan kāntayā kāntamūrte
śatrughnenaikadātho gatavati bharate mātulasyādhivāsaṁ
tātārabdho'bhisekastava kila vihataḥ kekayādhīśaputryā ||4||
On the way, an enraged Lord Parasurama appeared and stopped you, but in the end, he bestowed all his prowess unto thee. After reaching Ayodhya with your brothers, you all lived there happily enjoying the marital bliss. While Bharatha and Shatrughna went to visit their uncle, King Dasaratha decided to coronate you as the king in waiting. But Kaikeyi, the mother of Bharatha disrupted the plan and stopped the coronation of Sri Rama.
ആരുന്ധാനേ രുഷാന്ധേ ഭൃഗുകുലതിലകേ സംക്രമയ്യ
സ്വതേജോ
യാതേയാതോfസ്യയോധ്യാം
സുഖമിഹനിവസൻ കാന്തയാ കാന്തമൂർത്തേ
ശത്രുഘ്നേ നൈകദാഥോ ഗതവതി ഭരതേ മാതുലസ്യാധിവാസം
താതാരബ്ധോfഭിഷേകസ്തവ കില വിഹത: കേകയാധീശ പുത്ര്യാ
കോപം കൊണ്ട് മതിമറന്ന ഭൃഗുകുലതിലകം ശ്രീ പരശുരാമൻ നിന്തിരുവടിയെ അയോധ്യാ മാർഗ മദ്ധ്യേ തടഞ്ഞുവെങ്കിലും സ്വന്തം ദിവ്യപ്രഭാവങ്ങളെല്ലാം അവിടുത്തേക്ക് സമർപ്പിക്കുകയാണ് ചെയ്തത്. അയോദ്ധ്യയിലെത്തിയ കാന്തമൂർത്തിയായ ഭഗവാൻ തന്റെ കാന്തയായ സീതയുമൊത്ത് സസുഖം വാണു. അനന്തരം ഭരതനും ശത്രുഘ്നനും അമ്മാവന്റെ വീട്ടിൽ പോയിരുന്ന സമയം പിതാവായ ദശരഥൻ അങ്ങയെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു. എനാൽ കേകയപുത്രിയായ കൈകേയി ആ അഭിഷേകം മുടക്കുകയാണുണ്ടായത്.
മാർഗ്ഗമദ്ധ്യേ സാക്ഷാൽ ഭാർഗ്ഗവരാമൻ, വീരൻ
വഴിമുടക്കാനെത്തിയൊടുവിൽ അങ്ങേക്കേകീ
തൻ ആർജ്ജിത പുണ്യ പ്രഭാവങ്ങളെല്ലാം.
അയോദ്ധ്യാപുരിയിൽ സീതയോടോത്തു സാമോദം
സാക്ഷാൽ കാന്തമൂർത്തിയാം ശ്രീരാമൻ വാണൂ
ഭരതനും ശത്രുഘ്നനും ദൂരെ മാതുലഗേഹേ
പാർക്കുന്ന നേരം, ശ്രീരാമചന്ദ്രന്നിളമയായ്
രാജ്യാഭിഷേകം ചെയ്യാൻ നിശ്ചയിച്ചൂ ദശരഥൻ,
അപ്പോൾ കേകയപുത്രിയാമമ്മയതു മുടക്കിയല്ലോ.
34.5
तातोक्त्या यातुकामो वनमनुजवधूसंयुतश्चापधार:
पौरानारुध्य मार्गे गुहनिलयगतस्त्वं जटाचीरधारी।
नावा सन्तीर्य गङ्गामधिपदवि पुनस्तं भरद्वाजमारा-
न्नत्वा तद्वाक्यहेतोरतिसुखमवसश्चित्रकूटे गिरीन्द्रे ॥५॥
tātoktyā yātukāmo vanamanujavadhūsanyutaśchāpadhāraḥ
paurānārudhya
mārge guhanilayagatastvaṁ jaṭācīradhārī
nāvā sāntīrya gaṅgāmadhipadavi punastam bharadvājamārā-
nnatvā tadvākyahetoratisukhamavasacitrekūṭe girīndre ||5||
As a dutiful son, You obeyed your father's words and decided to go to the forest accompanied by Lakshmana and Sita. You carried only your divine bow with you. Citizens of Ayodhya followed you to the forest, but you were able to dissuade them and send them back. Then you went to King Nishadha and adorned the garb of a forest dweller, the clothes made of tree barks. There you crossed the river Ganga and went to the hermitage of sage Bharadwaja. As advised by the sage you decided to stay at the Chitrakooda mountains. You lived a contented life there along with Sita and Lakshmana.
താതോക്ത്യാ യാതുകാമോ വനമനുജവധൂ സംയുതശ്ചാപധാര:
പൗരാനാരുധ്യ മാർഗ്ഗേ ഗുഹനിലയഗതസ്ത്വം
ജടാചീരധാരീ
നാവാ സംതീര്യ ഗംഗാം അധിപദവി പുനസ്തം ഭരദ്വാജമാരാ
ന്നത്വാ തദ് വാക്യഹേതോ: അതിസുഖമവസ ശ്ചിത്രകൂടേ ഗിരീന്ദ്രേ
അവിടുന്ന് പിതാവിന്റെ കൽപ്പന അനുസരിച്ച് കാട്ടിലേക്ക് പോവാൻ സ്വമനസ്സാ തീരുമാനിച്ച് അനുജൻ ലക്ഷ്മണനോടും ഭാര്യ സീതയോടും കൂടി തന്റെ ആയുധമായ വില്ലു മാത്രം കൈയ്യിലേന്തി വനവാസത്തിനായി യാത്ര പുറപ്പെട്ടു. തനിക്കു പിന്നാലെ വരുന്ന നഗരവാസികളെ തിരിച്ചയച്ച് നിഷാദ രാജാവായ ഗുഹന്റെ ഗൃഹത്തിലെത്തി ജടയും വല്ക്കലവും ധരിച്ചു. അവിടെ തോണിയിൽ ഗംഗയ്ക്ക് മറുകരയിലുള്ള വനത്തിലേക്ക് കടന്നു. അടുത്തു തന്നെയുള്ള ഭരദ്വാജാശ്രമത്തിൽക്കയറി മഹർഷിയെ വന്ദിച്ച് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ചിത്രകൂടം എന്ന പർവ്വതത്തിൽ നിന്തിരുവടി ലക്ഷ്മണ സീതാസമേതനായി സസുഖം താമസിച്ചു വന്നു.
താതന്റെയാജ്ഞ ശിരസാവഹിച്ചും
നഗരവാസികളെ ശാന്തരാക്കി,
തോണിയിൽ ഗംഗയെക്കടന്നു പിന്നെ
34. 6.
श्रुत्वा पुत्रार्तिखिन्नं खलु भरतमुखात् स्वर्गयातं स्वतातं
तप्तो दत्वाऽम्बु तस्मै निदधिथ भरते पादुकां मेदिनीं च
अत्रिं नत्वाऽथ गत्वा वनमतिविपुलं दण्डकं चण्डकायं
हत्वा दैत्यं विराधं सुगतिमकलयश्चारु भो: शारभङ्गीम् ॥६॥
śrutvā putrārtikhinnaṁ khalu bharatamukhāt svargayātaṁ svatātaṁ
taptō datvā'mbu
tasmai nidadhitha bharate pādukāṁ medinīṁ cha
atriṁ natvā'atha
gatvā vanamativipulaṁ daṇḍakaṁ chaṇḍakāyaṁ
hatvā daityaṁ virādhaṁ
sugatimakalayaśchāru bhoḥ śārabhaṅgīm ||6||
Bharatha came to see Sri Rama at Chitrakooda and from him, he came to know about the demise of King Dasaratha who died out of pangs of separation from Rama. You did all the final rites for your father and gave Bharatha your sandals and the kingdom to rule. Then you visited sage Atri and paid your respects before entering the fierce thick forest of Dandaka. There You killed the demon Viradha and later went to see sage Sarabhamga and gave him salvation.
ശ്രുത്വാ പുത്രാർത്തിഖിന്നം ഖലു ഭരതമുഖാത്
സ്വർഗ്ഗയാതം സ്വതാതം
തപ്തോ ദത്വാംബു തസ്മൈ നിദധിഥ ഭരതേ പാദുകാം
മേദിനീം ച
അത്രിം നത്വാfഥ ഗത്വാ വനമതി വിപുലം ദണ്ഡകം ചണ്ഡകായം
ഹത്വാ ദൈത്യം വിരാധം സുഗതിമകലയ ശ്ചാരു ഭോ: ശാരഭങ്ഗീം
പുത്ര ദു:ഖത്താൽ പിതാവ് മരണപ്പെട്ട വിവരം ഭരതൻ പറഞ്ഞറിഞ്ഞ നിന്തിരുവടി സ്വർഗ്ഗാഗതനായ പിതാവിന് ഉദക തർപ്പണം ചെയ്ത് ബലിയിട്ടു. ഭരതന് തന്റെ മെതിയടികൾ നൽകി, ഭൂമിഭാരം ഏൽപ്പിച്ച് ഭഗവാൻ അത്രി മഹർഷിയെ സന്ദർശിച്ച് വണങ്ങി. അനന്തരം ശ്രീരാമനും ലക്ഷ്മണനും സീതയും അതിബൃഹത്തായ ദണ്ഡകവനത്തിൽ കയറി. അവിടെയുള്ള വിരാധനെന്ന ദുഷ്ടരാക്ഷസനെ വകവരുത്തി. തുടർന്ന് നിന്തിരുവടി ശരഭംഗമുനിയുടെ ആശ്രമത്തിൽ ചെന്ന് ആ മഹർഷിക്ക് സദ്ഗതിയെന്ന മോക്ഷം നൽകി.
പുത്രദുഖത്താൽ രാജാ ദശരഥൻ
കാലഗതിയടഞ്ഞതാം വാർത്ത
ഭരതൻ ചൊന്നറിഞ്ഞ ഭവാൻ
ഉദകക്രിയകൾ ചെയ്തശേഷം
നൽകീ ഭരതന്നായ് തന്റെ
മെതിയടികളും ഭൂമി ഭാരവും.
പിന്നെ അത്രിമുനിയെ സന്ദർശിച്ചു
വണങ്ങിയോടുവിൽ ദണ്ഡകാരണ്യത്തിലെത്തി
വിരാധരാക്ഷസനെ നിഗ്രഹിച്ചു,
ശരഭംഗാശ്രമത്തിലെത്തി മുനിക്ക്
സദ്ഗതി നല്കിയനുഗ്രഹിച്ചൂ
34.7.
नत्वाऽगस्त्यं समस्ताशरनिकरसपत्राकृतिं तापसेभ्य:
प्रत्यश्रौषी: प्रियैषी तदनु च मुनिना वैष्णवे दिव्यचापे ।
ब्रह्मास्त्रे चापि दत्ते पथि पितृसुहृदं वीक्ष्य भूयो जटायुं
मोदात् गोदातटान्ते परिरमसि पुरा पञ्चवट्यां वधूट्या ॥७॥
natvā'gastyam samastāśarani-kara-sapatrākṛtiṁ tāpasebhyaḥ
pratyashrauṣīḥ priyaiṣī tadanu cha muninā vaiṣṇave divyachāpe
brahmāstre chāpi datte pathi pitṛsuhṛdaṁ vīkṣhya bhūyo jaṭāyuṁ
modāt godātaṭānte pariramasi purā pañchavaṭyāṁ vadhūṭyā
Then you visited sage Agastya and promised the sages that You will annihilate the demons who disturb the penance and Yagnas conducted by the rishis. The sage gave you several divine arrows such as Vaishnava and Brahmastra, etc. As they continued their journey in the forest, they met with the mighty bord Jatayu who was a friend of King Dasaratha. Finally, they found Panchavadi, at the banks of river Godavari, as a suitable place for them and set up their residence in the forest.
നത്വാഗസ്‌ത്യം സമസ്താ ശരനികര സപത്രാകൃതിം
താപസേഭ്യ:
പ്രത്യശ്രൗഷീ: പ്രിയൈഷീ തദനു ച മുനിനാ വൈഷ്ണവേ
ദിവ്യ ചാപേ
ബ്രഹ്മാസ്ത്രേ ചാപി ദത്തേ പഥി പിതൃസുഹൃദം
വീക്ഷ്യ ഭൂയോജടായും
മോദാദ് ഗോദാ തടാന്തേ പരിരമസി പുരാ പഞ്ചവട്യാം വധൂട്യാ
അനന്തരം അവിടുന്ന് അഗസ്ത്യമഹർഷിയെ വന്ദിച്ചു. താപസൻമാർക്ക് തപോവിഘ്നം വരുത്തുന്ന രാക്ഷസക്കൂട്ടങ്ങളെ ഇല്ലായ്മ ചെയ്യുമെന്ന പ്രതിജ്ഞ ചെയ്ത് മാമുനിമാരുടെ ഇഷ്ടത്തിനു പാത്രമായി. അഗസ്ത്യമുനി ശ്രീരാമന് വൈഷ്ണവം, ബ്രഹ്മാസ്ത്രം എന്നീ ദീവായുധങ്ങൾ നൽകി അനുഗ്രഹിച്ചു. യാത്ര തുടരവേ വഴിയിൽ ദശരഥന്റെ സുഹൃത്തായ പക്ഷി രാജൻ ജടായുവിനെ കാണുകയും ചെയ്തു. തുടർന്ന് സസന്തോഷം ഗോദാവരീ തടത്തിൽ പഞ്ചവടിയിൽ സീതാദേവിയുമൊത്ത് നിന്തിരുവടി സസുഖം താമസമാരംഭിച്ചു.
പിന്നീടെത്തീ അഗസ്ത്യാശ്രമത്തിൽ
യജ്ഞവിഘ്നമുണ്ടാക്കും ദുഷ്ടരാം
യാഗരക്ഷചെയ്യുമെന്നുറപ്പുനൽകി
വൈഷ്ണവാസ്ത്രവും, ബ്രഹ്മാസ്ത്രവും
വഴിയിൽ ദശരഥന്റെ ഇഷ്ടൻ
പിന്നെ ഗോദാവരീതീരേ പഞ്ചവടിയിൽ
34. 8.
प्राप्ताया: शूर्पणख्या मदनचलधृतेरर्थनैर्निस्सहात्मा
तां सौमित्रौ विसृज्य प्रबलतमरुषा तेन निर्लूननासाम् ।
दृष्ट्वैनां रुष्टचित्तं खरमभिपतितं दूषणं च त्रिमूर्धं
व्याहिंसीराशरानप्ययुतसमधिकांस्तत्क्षणादक्षतोष्मा ॥८॥
prāptāyāḥ śūrpaṇakhya mādanacaladhṛterarthanairnissahātmā
tāṁ
saumitrau visṛjya prabalatamaruṣā tena nirloṇanāsām
dṛṣṭvaināṁ ruṣṭachittaṁ kharamabhipatitaṁ dūṣaṇaṁ cha
trimūrdhaṁ
vyāhiṁsīrāśarānapyayutasamadhikāṁs tatkṣaṇādakṣatoṣmā ||8||
One day, Surppanakha, a demoness mesmerized by lust reached Panchavadi and asked You to be her lover. To avoid her nuisance, You sent her off to Lakshmana and enraged by her behavior, Lakshmana cut her nose off. She went and complained to the demon warriors, Khara, Dooshana, and Thrisiras, and they came to Panchavadi with an army of ten thousand demons. You singlehandedly killed all of them in no time.
പ്രാപ്തായാ: ശൂർപ്പണഖ്യാ മദനചലധൃതേരർത്ഥനൈർ
നിസ്സഹാത്മാ
താം സൗമിത്രൗ വിസൃജ്യ പ്രബലതമരുഷാ
തേനനിർലൂനനാസാം
ദൃഷ്ട്വൈനാം രുഷ്ടചിത്തം ഖരമഭിപതിതം ദൂഷണം ച
ത്രിമൂർദ്ധം
വ്യാഹിംസീരാ ശരാനപ്യയുത സമധികാം സ് തത്ക്ഷണാദക്ഷതോഷ്മാ
കാമവിചാരം കൊണ്ട് മനോധൈര്യത്തിന് ഇളക്കം വന്ന നിലയിലുള്ള ശൂർപ്പണഖ എന്ന രാക്ഷസി പഞ്ചവടിയിൽ എത്തി അങ്ങയോട് കാമാഭ്യർത്ഥന നടത്തി. അവളുടെ ശല്യം സഹിയാതെ ശ്രീരാമൻ അവളെ ലക്ഷ്മണ സമീപത്തേയ്ക്ക് പാഞ്ഞയച്ചു. അവളുടെ ദുഷ് ചേഷ്ടയിൽ ക്രോധം പൂണ്ട ലക്ഷ്മണൻ അവളുടെ മൂക്ക് മുറിക്കുകയുണ്ടായി. നാസികാഛേദം വന്ന് അത്യന്തം കോപാകുലയായി കണ്ട ശൂർപ്പണഖയെ കണ്ടിട്ട് ഖരൻ, ദൂഷണൻ, ത്രിശിരസ് എന്നീ രാക്ഷസ വീരൻമാർ പതിനായിരം പേരടങ്ങുന സൈന്യവുമായി നിന്തിരുവടിയുമായി യുദ്ധം ചെയ്യാൻ വന്നുവെങ്കിലും ശ്രീരാമൻ അവരെയെല്ലാം ക്ഷണത്തിൽ കാലപുരിക്കയച്ചു.
പഞ്ചവടിയിൽ രാമാന്തികേ, കാമാവേശാൽ
മനോനിലതെറ്റിയെത്തിയ രാക്ഷസിയാം
ശൂർപ്പണഖ, കാമപൂർത്തിക്കായ് അഭ്യർത്ഥിച്ചൂ
ഭവാനോടപ്പോൾ ശല്യം സഹിയാതെയവളെ
പറഞ്ഞയച്ചൂ നയത്തിലങ്ങു ലക്ഷ്മണസമീപേ.
ക്രുദ്ധനായ് ലക്ഷ്മണൻ ക്ഷണത്തിലവളുടെ
നാസികാഛേദനം ചെയ്തയച്ചൂ; അപ്പോളവൾ
ഖര,ദൂഷണ,ത്രിശിരസ്സാദികളാം സോദരരെ
പോരിന്നയച്ചൂ, പതിനാലായിരം പടയോടെ
അവരെയെല്ലാം കാലപുരിക്കയച്ചൂ, ഭവാനേകൻ,
34.9
सोदर्याप्रोक्तवार्ताविवशदशमुखादिष्टमारीचमाया-
सारङ्ग सारसाक्ष्या स्पृहितमनुगत: प्रावधीर्बाणघातम् ।
तन्मायाक्रन्दनिर्यापितभवदनुजां रावणस्तामहार्षी-
त्तेनार्तोऽपि त्वमन्त: किमपि मुदमधास्तद्वधोपायलाभात् ॥९॥
sodaryāproktavārtāvivashadaśamukhādiṣṭamārīcamāyā-
sāraṅga sārasākṣyā spṛhitamanugataḥ prāvadhīrbāṇaghātam
tanmāyākrandaniryāpitabhavadanujāṁ rāvaṇastāmahārṣī-
ttenārto'pi tvamantaḥ kimapi mudamadhāstadvadhopāyalābhāt ||9||
Surppanakha went to her brother Ravana and complained about her insult and informed him of what happened to the Khara Dooshana army. Outraged by the insult to his sister, Ravana sent Maricha in the guise of an attractive golden deer to Panchavadi. Sita was captivated by the beauty and playfulness of the deer and asked Rama to catch hold of the animal. Rama went after the deer into the deep forest and Maricha cried aloud in Rama’s voice. Sita got worried and asked Lakshmana to go in search of Thee when the conniving Ravana abducted Sita. You were extremely grieved at this incident but felt some joy realizing that it would be a reason to put an end to Ravana’s tyranny.
സോദര്യാപ്രോക്ത വാർത്താ വിവശ ദശമുഖാദിഷ്ട
മാരീചമായാ
സാരങ്ഗം സാരസാക്ഷ്യാ സ്പൃഹിതമനുഗത:
പ്രാവധീർബാണഘാതം
തന്മായാക്രന്ദ നിര്യാപിതഭവ ദനുജാം രാവണസ്താമഹാർഷീത്
തേനാർത്തോfപി ത്വമന്ത: കിമപി മുദമധാസ്തദ്വധോപായലാഭാത്
ശൂർപ്പണഖ സഹോദരനായ രാവണന്റെയടുക്കൽ തനിക്കു പറ്റിയ അപമാനത്തെപ്പറ്റിയും ഖരദൂഷണാദികൾ കൊല്ലപ്പെട്ടതിനെപ്പറ്റിയും പരാതി പറഞ്ഞു. തന്റെ സോദരിക്കേറ്റ അപമാനത്തിൽ പരവശനായ രാവണൻ മാരീചനെ ഒരു മായപ്പൊൻമാനിന്റെ വേഷത്തിൽ പഞ്ചവടിയിലേക്ക് പറഞ്ഞയച്ചു. ആ മാനിനെ തനിക്ക് ലഭിക്കണമെന്ന സീതയുടെ ആഗ്രഹം നിറവേറ്റാനായി ശ്രീരാമൻ മൃഗത്തെ പിൻതുടർന്ന് ചെന്ന് അതിനെ അമ്പെയ്ത് വീഴ്ത്തി. മാരീചൻ രാമശബ്ദത്തിൽ കളവായി കരഞ്ഞതുകേട്ട് സീതാദേവിയാൽ ലക്ഷ്മണൻ പറഞ്ഞയക്കപ്പെട്ടപ്പോൾ രാവണൻസീതാദേവിയെ അപഹരിച്ചു കൊണ്ടുപോയി. നിന്തിരുവടി അതിൽ അതീവ ദു:ഖിതനായിത്തീർന്നുവെങ്കിലും രാവണവധത്തിന് ഈ സംഭവം കാരണമായിത്തീരുമല്ലോ എന്ന് ചെറുതായി സന്തോഷിക്കുകയും ചെയ്തു.
സഹോദരൻ രാവണനെ ചെന്നു
തന്നപമാനവും ഖരദൂഷണാദികൾ തൻ
അവ കേട്ടു പരവശൻ, ദശമുഖനയച്ചൂ
മായപ്പൊൻമാനിലാഗ്രഹം പൂണ്ട
വനത്തിൽ, മൃഗത്തിൻ പിൻപേ,
34.10
भूयस्तन्वीं विचिन्वन्नहृत दशमुखस्त्वद्वधूं मद्वधेने-
त्युक्त्वा याते जटायौ दिवमथ सुहृद: प्रातनो: प्रेतकार्यम् ।
गृह्णानं तं कबन्धं जघनिथ शबरीं प्रेक्ष्य पम्पातटे त्वं
सम्प्राप्तो वातसूनुं भृशमुदितमना: पाहि वातालयेश ॥१०॥
bhūyastanvīṁ
vicinvannahṛta daśamukhastvadvadhūṁ madvadhene-
tyuktva yāte jaṭāyau
divamatha suhṛdaḥ prātanoḥ pretakāryam
gṛhṇānaṁ taṁ
kabandhaṁ jaghanitha śabarīṁ prekṣya pampātaṭe tvam
samprāpto vātasūnum bhṛśamuditamanāḥ pāhi vātālayeśa
||10||
Then You started your search for Sita and met Jatayu lying on the way, wailing thus: “That cruel Ravana abducted Sita and killed me when I tried to stop him”. As the mighty bird took his last breath, You did all the final rites yourself. As Rama and Lakshmana moved on, a demon Kabandha stopped them, but You killed him easily. Then You met your ardent devotee, Shabari, a tribal woman, and then to your delight met the mighty Hanuman, son of Lord Vayu. Oh! Lord of Guruvayur, who is easily pleased to meet with your devotees, please rescue me also from all my afflictions.
ഭൂയസ്തന്വീം വിചിന്വന്നഹൃത ദശമുഖസ്ത്വദ്വധൂം മദ്വധേനേതി
ഉക്ത്വാ യാതേ ജടായൗ ദിവമഥ സുഹൃദ: പ്രാതനോ:
പ്രേതകാര്യം
ഗൃഹ്ണാനം തം കബന്ധം ജഘനിഥ ശബരീം പ്രേക്ഷ്യ
പമ്പാതടേ ത്വം
സംപ്രാപ്തോ വാതസൂനും ഭൃശമുദിതമനാ: പാഹി വാതാലയേശ!
തുടർന്ന് ഭഗവാൻസീതാന്വേഷണം ആരംഭിച്ചു. വഴിയിൽ വച്ച് 'ദുഷ്ടനായ രാവണൻ സീതാദേവിയെ അപഹരിച്ചു കൊണ്ടുപോയിയെന്നും അതിനെ എതിർത്ത തന്നെ കൊന്നുവല്ലോ' എന്ന് വിലപിച്ച ജടായുവിനെ നിന്തിരുവടി കണ്ടുമുട്ടി. സ്വർഗ്ഗം പ്രാപിച്ച സുഹൃത്തായ പക്ഷിശ്രേഷ്ഠനു സത്ഗതി ലഭിക്കാൻ വേണ്ട എല്ലാ കർമ്മങ്ങളും ഭഗവാൻ സ്വയം ചെയ്തു. പിന്നീട് രാമലക്ഷ്മണൻമാരെ വഴിയിൽ തടഞ്ഞ കബന്ധനെ ഭഗവാൻ നിഗ്രഹിച്ചു. പോകും വഴിയിൽ മഹാഭക്തയായ ശബരിയെ കണ്ടു. തുടർന്ന് പമ്പാതീരത്ത് വായുപുത്രനായ ഹനുമാനെ കണ്ടുമുട്ടി സംപ്രീതനായിത്തീർന്നു. അങ്ങിനെ ഭക്തദർശനം കൊണ്ട് സംപ്രീതനായ ഭഗവാനേ, ഗുരുവായൂരപ്പാ, അവിടുത്തെ ഭക്തനായ എന്നിലും പ്രീതനായാലും.
പിന്നെ ഭവാൻ പുറപ്പെട്ടൂ ലക്ഷ്മണസമേതം
സീതാന്വേഷണത്തിന്നായപ്പോൾ രാവണൻ
ദേവിയെ അപഹരിച്ചതിൻ വാർത്തയും
പക്ഷിശ്രേഷ്ഠൻ ജടായുവിൽ നിന്നറിഞ്ഞു;
ദേഹം വെടിഞ്ഞ ഭക്തന്റെ സദ്ഗതിക്കായ്
മാർഗ്ഗം തടഞ്ഞുവന്ന കബന്ധനെപ്പിന്നെ
നിഗ്രഹിച്ചവന്ന് മുക്തിയേകീ ഭവാൻ.
മൂന്നോട്ടു നീങ്ങവേ ഭക്തയാം ദേവി
ശബരിയെക്കണ്ടു, പിന്നെ പമ്പാതീരത്തു
സാക്ഷാൽ വായുപുത്രൻ ഹനുമാനെയും
കണ്ടതി സന്തുഷ്ടനായീ ഭവാൻ!
ഏവം ഭക്തദർശനത്താൽ പ്രീതനാകും
ഗുരുവായൂരപ്പാ! എന്നിലും പ്രീതനാകണേ!
No comments:
Post a Comment