Sreeman Narayaneeyam - Dasakam 28
ദശകം 028
http://ramayanam.guruvayoor.com/Sree%20Narayaneeyam/028%20Narayaneeyam.mp3
4 m 10 s
Narayaneeyam 28
28.1
गरलं
तरलानलं पुरस्ता-
ज्जलधेरुद्विजगाल
कालकूटम् ।
अमरस्तुतिवादमोदनिघ्नो
गिरिशस्तन्निपपौ भवत्प्रियार्थम् ॥१॥
garalaṁ
taralānalaṁ
purastā-
jjaladherudvijagāla kālakūṭam ।
amarastutivādamodanighno
giriśastannipapau bhavatpriyārtham ॥1॥
As the Devas and Asuras were churning
the milky ocean, first came up a terrible poison, kalakoota, burning hot like molten lava. The Devas propitiated
Lord Siva and he drank up the entire poison to please you.
ഗരളം തരളാനലം പുരസ്താത്
ജലധേരു ദ്വിജഗാല കാളകൂടം ।
അമരസ്തുതിവാദ മോദനിഘ്നോ
ഗിരിശ: തദ് നിപപൌ ഭവത്പ്രിയാർഥം ॥1॥
പാലാഴി കടയുമ്പോൾ ആദ്യമായി തീജ്വാലപൊങ്ങുന്ന ലാവപോലെയുള്ള കാളകൂടമെന്ന വിഷം സമുദ്രത്തിൽ നിന്നും പൊങ്ങി വന്നു. അതു മുഴുവനും ദേവൻമാരുടെ സ്തുതികളാൽ സംപ്രീതനായ പരമശിവൻ അവിടുത്തെ പ്രീതിക്കായി പാനം ചെയ്തു.
പാലാഴിമഥനവേലയേറെക്കഴിഞ്ഞപ്പോൾ
ആദ്യമായ് കടലിൽ നിന്നുമുയർന്നു പൊങ്ങിവന്നൂ
തീപാറും ലാവപോലൊരു കൊടുംവിഷം, കാളകൂടം,
ദേവന്മാർ സ്തുതിച്ചു സംപ്രീതനാക്കീ ശംഭുവാം
പരമശിവനെയപ്പോൾ മഹാദേവൻ,
പാനം ചെയ്തൂ
ലഘുതരമാ കാളകൂടം
പൂർണ്ണമായ് ഭവദ് പ്രീതിക്കായി മാത്രം
28.2
विमथत्सु
सुरासुरेषु जाता
सुरभिस्तामृषिषु
न्यधास्त्रिधामन् ।
हयरत्नमभूदथेभरत्नं
द्युतरुश्चाप्सरस: सुरेषु तानि ॥२॥
vimathsu surāsureṣu jātā
surabhistāmṛṣiṣu nyadhāstridhāman ।
hayaratnam abhūdathēbha ratnaṁ
dyutaruścāpsarasaḥ sureṣu tāni ॥2॥
As the churning continued, Surabhi, a
wish fulfilling divine cow emerged out of the sea. You gave it to the sages to
serve them. Then appeared the mighty horse, Uchchaishravas, the great elephant,
Airavata, divine tree, Parijatha, and
Apsaras’, a group of celestial nymphs. You gave all of them to Devas to rule
over.
വിമഥത്സു സുരാസുരേഷു ജാതാ
സുരഭിസ്താമൃഷിഷു ന്യധാസ്ത്രിധാമൻ ।
ഹയരത്നം അഭൂദ ഥേഭരത്നം
ദ്യുതരുശ്ചാപ്സരസ: സുരേഷു താനി ॥2॥
ദേവാസുരൻമാർ സമുദ്രമഥനം തുടർന്നുകൊണ്ടിരിക്കേ സുരഭിയെന്ന കാമധേനു ഉണ്ടായി. ഭഗവാനേ, ആ ദിവ്യപശുവിനെ അവിടുന്ന് ഋഷിമാരുടെ അധീനതയിലാക്കിയല്ലോ. കുതിരകളിൽ ഉത്തമനായ ഉച്ചൈശ്രവസ്സ്, ആനകളിൽ കേമനായ ഐരാവതം, പാരിജാതവൃക്ഷം, അപ്സരസ്സുകൾ എന്നിവയും സമുദ്രത്തിൽ നിന്നും ആവിർഭവിച്ചു. അവയെല്ലാം നിന്തിരുവടി ദേവൻമാരുടെ അധീനത്തിലാക്കി നൽകി.
ഏവം ദേവാസുരന്മാർ പാലാഴിമഥനം
തുടർന്നീടവേ സമുദ്രത്തിൽ നിന്നും
കിട്ടീ ദിവ്യപശുവാം സുരഭിയെ,യവളെ
ഋഷിമാരെടുത്തൂ, സേവാർത്ഥമായ്.
പിന്നെപ്പൊങ്ങി വന്നൂ അശ്വോത്തമൻ
ഉച്ചൈശ്രവസ്സും ഗജേന്ദ്രനൈരാവതവും,
പാരിജാതവും, അപ്സരവൃന്ദവു,മവയെയെല്ലാം
ദേവന്മാർക്കു നൽകീ ഭവാൻ സാദരം.
28.3
जगदीश
भवत्परा तदानीं
कमनीया
कमला बभूव देवी ।
अमलामवलोक्य
यां विलोल:
सकलोऽपि स्पृहयाम्बभूव लोक: ॥३॥
jagadīśa bhavatparā tadānīṁ
kamanīyā kamalā babhūva devī ।
amalāmavalokya yāṁ vilolaḥ
sakalo'pi spṛhayāmbabhūva lokaḥ ॥3॥
Oh! Lord of the universe, next
appeared Goddess Lakshmi who is totally dedicated to loving only you. She had a
mesmerizing charm and a perfect body that everyone in the world coveted her with
an agitated mind.
ജഗദീശ ഭവത്പരാ തദാനീം
കമനീയാ കമലാ ബഭൂവ ദേവീ ।
അമലാം അവലോക്യ യാം വിലോല:
സകലോപി സ്പൃഹയാം ബഭൂവ ലോക: ॥3॥
അല്ലയോ ജഗദീശാ, പിന്നീട് സമുദ്രത്തിൽ നിന്നും ഉത്ഭവിച്ചത് അവിടുത്തെ മാത്രം സ്നേഹിക്കുന്ന കമനീയ രൂപിണിയായ സക്ഷാൽ ലക്ഷ്മീദേവിയാണ്. ആ ദേവിയെ കണ്ടിട്ട് സമസ്തലോകരും വിലോലമനസ്സോടെ അവളെ ആഗ്രഹിച്ചു.
പിന്നെയുയർന്നുവന്നൂ ജലധിയിൽ
നിന്നുമൊരു കമനീയരൂപിണി,
അതുല്യപ്രഭയാർന്നവൾ, ഭവാനിൽ
മാത്രമനുരക്തയായിരിക്കും സാക്ഷാൽ
ലക്ഷ്മീദേവിയാ,മവളെക്കണ്ടു സർവ്വരും
മോഹ വിലോലരായീ, അവരെല്ലാം
ആഗ്രഹിച്ചൂ ദേവിയെ സ്വന്തമാക്കുവാൻ
28-4
त्वयि
दत्तहृदे तदैव देव्यै
त्रिदशेन्द्रो
मणिपीठिकां व्यतारीत् ।
सकलोपहृताभिषेचनीयै:
ऋषयस्तां
श्रुतिगीर्भिरभ्यषिञ्चन् ॥४॥
tvayi dattahṛdē tadaiva dēvyai
tridaśēndrō maṇipīṭhikāṁ vyatārīt ।
sakalōpahṛtābhṛṣēcanīyaiḥ
ṛṣayastāṁ śrutigīrbhirabhyaṣiñcan ॥4॥
Immediately Lord Indra brought a
diamond studded throne for her to sit. The Rishi’s consecrated her with the
waters from all the divine rivers by chanting Vedic hymns. Goddess Earth
arranged all the materials required.
ത്വയി ദത്തഹൃദേ തദൈവ ദേവ്യൈ
ത്രിദശേന്ദ്രോ മണിപീഠികാം വ്യതാരീത് ।
സകലോപഹൃതാഭിഷേചനീയൈ:
ഋഷയസ്താം ശ്രുതിഗീർഭി: അഭ്യഷിഞ്ചൻ ॥4॥
അപ്പോൾത്തന്നെ നിന്തിരുവടിയിൽ ഹൃദയമർപ്പിച്ചിട്ടുള്ള ദേവിയ്ക്കായി ഇന്ദ്രൻ ഒരു രത്നസിംഹാസനം കൊണ്ടുവന്നു നൽകി. ഋഷിമാർ ആ ദേവിയെ ദിവ്യനദികളിൽ നിന്നും കൊണ്ടുവന്ന ജലം കൊണ്ട് മന്ത്രോച്ചാരണത്തോടെ അഭിഷേകം ചെയ്തു. ഭൂമീദേവിയാണ് അഭിഷേകത്തിനുള്ള സാമഗ്രികൾ ഒരുക്കിവച്ചത്.
ക്ഷണത്തിൽ കൊണ്ടുവന്നൂ രത്നസിംഹാസനം
ദേവിക്കായി ദേവേന്ദ്രൻ, ഭൂമീദേവിയൊരുക്കിവച്ചൂ
അഭിഷേകസാമഗ്രികൾ; മഹർഷിമാർ ദിവ്യ
നദികളിൽ നിന്നും തീർത്ഥകുംഭങ്ങൾ വരുത്തി
അഭിഷേകം ചെയ്തു ദേവിയെ മന്ത്രം ജപിച്ചു കീർത്തിച്ചൂ,
ഭഗവാനിൽ ഹൃദയമർപ്പിച്ചൊരാ ദിവ്യനാരിയെ.
28.5
अभिषेकजलानुपातिमुग्ध-
त्वदपाङ्गैरवभूषिताङ्गवल्लीम्
।
मणिकुण्डलपीतचेलहार-
प्रमुखैस्ताममरादयोऽन्वभूषन्
॥५॥
abhiṣēkajalānupātimugdha-
tvadapāṅgairavabhūṣitāṅgavallīm ।
maṇikuṇḍalapītacēlahāra-
pramukhaiḥ tāmamarādayo'nvabhuṣan ॥5॥
Your tender glances were good enough to decorate Goddess Lakshmi’s creeper-like figure as she was being consecrated with the divine waters. However, the Devas brought diamond studded earrings, yellow silk, and pearl necklaces to enhance her splendor.
അഭിഷേകജലാനുപാതിമുഗ്ധ-
ത്വദപാങ്ഗൈ: അവ ഭൂഷിതാങ്ഗവല്ലീം ।
മണികുണ്ഡല പീതചേലഹാര-
പ്രമുഖൈസ്താം അമരാദയോഽന്വഭൂഷൻ ॥5॥
അഭിഷേകത്തിനു വിധേയയായ ദേവിയുടെ സുന്ദരരൂപം ഭഗവാനേ, അവിടുത്തെ ചേതോഹരങ്ങളായ കൺമുനകൾ ഉഴിഞ്ഞതിനാൽത്തന്നെ നന്നായി അലങ്കരിക്കപ്പെട്ടുവല്ലോ. തുടർന്ന് ദേവിയുടെ പൂവള്ളിപോലുള്ള ദേഹം ദേവാദികൾ രത്നം പതിച്ച കർണ്ണാഭരണങ്ങൾ കൊണ്ടും മഞ്ഞപ്പട്ട്, മുത്തുമാലകൾ ഇവയാൽ വീണ്ടും അലങ്കരിക്കുകയുണ്ടായി.
ലക്ഷ്മീദേവിതൻ കമനീയരൂപം,
ദിവ്യജലാഭിഷേകത്തിന്നു ശേഷം
കേവലമങ്ങേ കടാക്ഷത്താൽമാത്രം
അലങ്കൃതമാകവേ ദേവഗണം ആ
പൂവള്ളിപോലുള്ള മേനി വീണ്ടുമലങ്കരിച്ചൂ
മഞ്ഞപ്പട്ടാൽ, മുത്തുമാലകളാൽ, തിളങ്ങും
28.6
वरणस्रजमात्तभृङ्गनादां
दधती
सा कुचकुम्भमन्दयाना ।
पदशिञ्जितमञ्जुनूपुरा
त्वां
कलितव्रीलविलासमाससाद
॥६॥
varaṇasrajamāttabhṛṅganādāṁ
dadhatī sā kucakumbhamandayānā ।
padaśiñjitamañjunūpurā tvāṁ
kalitavrīlavilāsamāsasāda ॥6॥
She approached thee with the wedding
garland of fresh flowers in her hand accompanied by the humming noise of the
bees. Her anklets made pleasant sounds as she moved bashfully and her gait was
slow due to the weight of her lavish breasts
വരണസ്രജമാത്ത ഭൃങ്ഗനാദാം
ദധതീ സാ കുചകുംഭ മന്ദയാനാ ।
പദശിഞ്ജിത മഞ്ജുനൂപുരാ ത്വാം
കലിതവ്രീള വിലാസം ആസസാദ ॥6॥
വണ്ടുകളുടെ മുരൾച്ച വഹിക്കുന്ന സുഗന്ധ പുഷ്പ വരണമാല്യം കൈയ്യിലേന്തിക്കൊണ്ട് ആ ദേവി, കാലുകളിൽ കിലുങ്ങുന്ന കാൽത്തളയോടെ, കുചകുംഭങ്ങളുടെ ഭാരം മൂലം മന്ദഗതിയാർന്ന് സവിശേഷമായ ലജ്ജാഭംഗിയോടെ അവിടുത്തെ സമീപിച്ചു.
വരണമാല്യത്തിൽ നിന്നൂറും
നറുപുഷ്പഗന്ധത്തിലാകൃഷ്ടരാം
വണ്ടിൻകൂട്ടത്തിൻ മുരൾച്ചയോടേ,
കാൽത്തളകൾ കിലുക്കിയും
നിറകുചകുംഭഭാരത്താൽ കുനിഞ്ഞും
മന്ദനടയോടെ വ്രീളയായ്,
ദേവിയങ്ങയെ സമീപിച്ചു.
28-7
गिरिशद्रुहिणादिसर्वदेवान्
गुणभाजोऽप्यविमुक्तदोषलेशान्
।
अवमृश्य
सदैव सर्वरम्ये
निहिता
त्वय्यनयाऽपि दिव्यमाला ॥७॥
giriśadruhiṇādisarvadēvān
guṇabhājō'pyavimuktadōśalēśān
।
avamṛśya
sadaina sarvaramyē
nihitā tvayyanayā'pi divyamālā ॥7॥
One can find fault with everyone, including
the Lords Siva, Brahma and others. But you are blameless and immaculate that
the Devi who is the embodiment all noble qualities decidedly put the divine
garland on thee.
ഗിരിശദ്രുഹിണാദി സർവദേവാൻ
ഗുണഭാജോപി അവിമുക്തദോഷലേശാൻ ।
അവമൃശ്യ സദൈവ സർവരമ്യേ
നിഹിതാ ത്വയി അനയാfപി ദിവ്യമാലാ ॥7॥
പരമശിവൻ, ബ്രഹ്മാവ് തുടങ്ങിയ സർവ്വദേവൻമാരിലും ചെറുതായെങ്കിലും ദോഷങ്ങൾ ആരോപിക്കാനാവും. എന്നാൽ അവിടുന്ന് ദോഷലേശം പോലും ഇല്ലാത്തവനാകയാൽ സകല ഗുണസമ്പന്നയായ ദേവി നിന്തിരുവടിയെത്തന്നെ ആ ദിവ്യമായ വരണമാല്യം അണിയിച്ചു.
കാണാം ദോഷമെല്ലാരിലും ശിവനിലും
ബ്രഹ്മാവിലുംപോലുമേ,യെന്നാൽ
ദോഷലേശവീതൻ ഭവാനതിനാൽ
ദേവിയാ ദിവ്യമാല്യമങ്ങയെയണിയിച്ചൂ
സകലഗുണസമ്പന്നയാകുന്ന
ലക്ഷ്മീദേവിക്കനുരൂപനങ്ങുമാത്രമല്ലോ
28.8
उरसा
तरसा ममानिथैनां
भुवनानां
जननीमनन्यभावाम् ।
त्वदुरोविलसत्तदीक्षणश्री-
परिवृष्ट्या
परिपुष्टमास विश्वम् ॥८॥
urasā tarasā mamānithainaṁ
bhuvanānāṁ jananīmananyabhāvām ।
tvadurōvilasattadīkṣaṇaśrī-
parivr̥ṣṭyā paripuṣṭamāsa viśvam ॥8॥
Immediately, the Lord accepted her,
the mother of the universe, the Goddess like no other and gave her a place on
his bosom and gave her the due respect she deserves. The compassionate gazes of
the Goddess Lakshmi, decorating the Lord’s bosom, showered prosperity all over
the worlds.
ഉരസാ തരസാ മമാനിഥൈനാം
ഭുവനാനാം ജനനീം അനന്യഭാവാം ।
ത്വദുരോ വിലസത്തദീക്ഷണശ്രീ-
പരിവൃഷ്ട്യാ പരിപുഷ്ടമാസ വിശ്വം ॥8॥
ഉടനെ തന്നെ ഭഗവാൻ അനന്യയായ ആ ദേവിയെ, വിശ്വജനനിയെ, സ്വീകരിച്ച് തന്റെ മാറിടത്തിൽ സ്ഥാനം നൽകി ബഹുമാനിച്ചു. നിന്തിരുവടിയുടെ മാറിടത്തിൽ പ്രശോഭിക്കുന്ന ദേവിയുടെ ദിവ്യകടാക്ഷവർഷത്താൽ സകലലോകങ്ങളും പരിപുഷ്ടിയാർന്നു.
ക്ഷിപ്രം ഭഗവാൻ സ്വീകരിച്ചൂ ദേവിയെ,
അനന്യയാം വിശ്വമാതാവിനെ.
ഏകീ തൻ മാറിടത്തിൽ ദിവ്യമാമിടം
പര്യശോഭം ബഹുമാനപുരസ്സരം.
നൽകുന്നുവല്ലോ ദേവി സർവ്വലോകത്തിനും തൻ
ദിവ്യകടാക്ഷമൊന്നാൽ ഐശ്വര്യസമൃദ്ധികൾ
ഭഗവദ് വക്ഷസ്സിലേവം വിരാജിച്ചുകൊണ്ടേ.
28.9
अतिमोहनविभ्रमा
तदानीं
मदयन्ती
खलु वारुणी निरागात् ।
तमस:
पदवीमदास्त्वमेना-
मतिसम्माननया
महासुरेभ्य: ॥९॥
atimohanavibhramā tadānīṁ
madayantī khalu vāruṇī nirāgāt ।
tamasaḥ padavīmadāstvamēnā-
matisammānanayā mahāsurebhyaḥ ॥9॥
Then from the ocean came up Sura, a highly potent liquor that can intoxicate and confuse minds. It is the source of ignorance and vice. The Lord gifted it to the Asuras chieftains with great honor.
അതിമോഹന വിഭ്രമാ തദാനീം
മദയന്തീ ഖലു വാരുണീ നിരാഗാത് ।
തമസ: പദഷ്ഠ അദാസ്ത്വമേനാ-
മതിസമ്മാനനയാ മഹാസുരേഭ്യ: ॥9॥
അതിനുശേഷം സമുദ്രത്തിൽ നിന്നും പൊങ്ങി വന്നത് അത്യന്തം മോഹത്തെയും മദത്തെയും ഉണ്ടാക്കുന്ന സുരയെന്ന മദ്യമാണ്. അജ്ഞാനഹേതുവായ ഈ സുരയെ നിന്തിരുവടി വലിയ ബഹുമാനത്തോടെ അസുരപ്രമാണിമാർക്ക് സമ്മാനിച്ചു.
സമുദ്രമഥനത്തിൽ പൊങ്ങിവന്നൂ,
പിന്നെ ദിവ്യമത്യന്ത വീര്യമാം മദ്യം, സുര;
മദവും മോഹങ്ങളുമുണ്ടാക്കുമജ്ഞാനത്തിൻ
ഹേതുവാമതു മുഴുവനുമേകീ ഭഗവാൻ അസുരപ്രമാണികൾക്കാദരസമന്വിതം
28.10
तरुणाम्बुदसुन्दरस्तदा
त्वं
ननु
धन्वन्तरिरुत्थितोऽम्बुराशे: ।
अमृतं
कलशे वहन् कराभ्या-
मखिलार्तिं हर मारुतालयेश ॥१०॥
taruṇāmbudasundarastadā
tvaṁ
nanu dhanvantarirutthitō'mburāśēḥ ।
amṛtaṁ kalasē vahan karābhyā-
makhilārtiṁ hara mārutālayēś ॥10॥
Then the Lord himself emerged out of the milky ocean enchanting like a fresh rain cloud, in the form of Lord Dhanvanthari, carrying the pot of nectar in his hands. Oh! Lord Guruvayurappa, appeared in the form of Dhanvanthari with the pot of nectar, please eradicate all my illnesses.
തരുണാംബുദസുന്ദരസ്തദാ ത്വം
നനു ധന്വന്തരി: ഉത്ഥിതോംfബുരാശേ: ।
അമൃതം കലശേ വഹൻ കരാഭ്യാം
അഖിലാർതിം ഹര മാരുതാലയേശ ॥10॥
പിന്നീട് നിന്തിരുവടി സ്വയം മഴമേഘത്തിന്റെ സൗന്ദര്യമാർന്ന് കൈയിൽ അമൃതകുംഭം വഹിച്ച ധന്വന്തരീമൂർത്തിയായി പാൽക്കടലിൽ നിന്നും ഉയർന്നു പുറത്തുവന്നു. അമൃതക്കുടം കൈയ്യിലേന്തിയ ധന്വന്തരമൂർത്തിയായ ഗുരുവായൂരപ്പാ എന്റെ എല്ലാ രോഗങ്ങളേയും ഇല്ലാതാക്കേണമേ.
ഭഗവാൻ സ്വയം പാലാഴിയിൽ നിന്നും
പൊങ്ങിവന്നൂ മഴമേഘ മിഴിവാർന്ന
ധന്വന്തരിതൻ ദിവ്യരൂപത്തിൽ
അഴകിലമൃതകുംഭവും കൈകളിൽപ്പിടിച്ചങ്ങിനെ!
ഏവം ധന്വന്തരീമൂർത്തിയാം വിഭോ! ഗുരുവായൂരപ്പാ!
തീർത്താലുമെൻ രോഗങ്ങൾ കൃപയാ സമൂലം.
No comments:
Post a Comment