Wednesday, December 6, 2023

Sreeman Narayaneeyam - Dasakam 31

Sreeman Narayaneeyam - Dasakam 31

ദശകം 031 

http://ramayanam.guruvayoor.com/Sree%20Narayaneeyam/031%20Narayaneeyam.mp3
4  m 10 s

Narayaneeyam 31 

Narayaneeyam 31.1

प्रीत्या दैत्यस्तव तनुमह:प्रेक्षणात् सर्वथाऽपि

त्वामाराध्यन्नजित रचयन्नञ्जलिं सञ्जगाद ।

मत्त: किं ते समभिलषितं विप्रसूनो वद त्वं

वित्तं भक्तं भवनमवनीं वाऽपि सर्वं प्रदास्ये ॥१॥ 

prītyā daityas tava tanumaha prekaṇāt sarvathāfpi

tvāmārādhyan najit racayannanjali sanjagād |

matta ki te samabhilaita viprasūno vada  tvam

vitta bhakta bhavanamavanīṁ vāfpi sarva pradāsyē || 1 ||

Mahabali was impressed with the majestic gait of the distinguished Brahmin boy, and decided to extend the guest the best possible welcome. He worshipped the Lord and with folded hands offered him: "Lord, please tell me what would you desire to get from me? Is it wealth, a house, food, or land? I shall give you all what you want."

പ്രീത്യാ ദൈത്യസ് തവ തനുമഹ:പ്രേക്ഷണാത് സർവഥാfപി

ത്വാമാരാധ്യൻ അജിതരചയൻ  അഞ്ജലിം സഞ്ജഗാദ       

മത്ത: കിം തേ സമഭിലഷിതം വിപ്രസൂനോ വദ ത്വം

വിത്തം ഭക്തം ഭവനമവനീം വാfപി സർവം പ്രദാസ്യേ 1

അല്ലയോ അജയ്യനായ ഭഗവാനേ, ബ്രഹ്മചാരി ഭാവത്തിലുള്ള തേജസ്സാർന്ന നിന്തിരുവടിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തോടെ ദൈത്യനായ ബലി അവിടത്തെ സർവ്വാത്മനാ പൂജിച്ച് ബഹുമാനിക്കാനായി നിശ്ചയിച്ച് കൈകൾ കൂപ്പി ഇങ്ങിനെ പറഞ്ഞു. "അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, അവിടുത്തെ അഭീഷ്ടം എന്താണെന്ന് പറഞ്ഞാലും. ധനവും മൃഷ്ടാന്നവും ഭൂമിയും ഗൃഹവും എല്ലാം ഞാനങ്ങേയ്ക്ക് നൽകാം."

ദൈത്യവംശജനെങ്കിലും ഭക്തനാം 
മഹാബലിയേറെ ഹർഷമോടെ
അനന്യതേജസ്വി,യജയ്യൻ ഭഗവാനെ 
പൂജിക്കാനായുറച്ചു ചൊല്ലിയേവം
"ബ്രാഹ്മണശ്രേഷ്ഠാ ഭവാൻ ചൊന്നാലും 
അവിടുത്തെയഭീഷ്ടങ്ങൾ, വിത്തം, 
ഗൃഹം, മൃഷ്ടാന്നം, ഭൂമി, യെന്തും 
ഭിക്ഷയായ് തന്നിടാമങ്ങേയ്ക്കു ഞാൻ

Narayaneeyam 31.2

तामक्षीणां बलिगिरमुपाकर्ण्य कारुण्यपूर्णोऽ-

प्यस्योत्सेकं शमयितुमना दैत्यवंशं प्रशंसन् ।

भूमिं पादत्रयपरिमितां प्रार्थयामासिथ त्वं

सर्वं देहीति तु निगदिते कस्य हास्यं न वा स्यात् ॥२॥ 

tāmakīṇāṁ baligiramupākarya kāruyapūro'-

pyasyotsēka śamayitumanā daityavaṁśa praśansan |

bhūmi pādatrayaparimitāṁ prārthayāmāsith tvam

sarva dēhīti tu nigaditē kasya hāsya na vā syāt || 2 ||

When the Lord heard Mahabali's enthusiastic and bold offer, He decided to curb his pride although He was compassionate towards him. "Please give me enough land that can be meaasured in just three foot steps. It would be laughable to be greedy and ask for more."

താമക്ഷീണാം ബലിഗിരമുപാകര്‍ണ്യ കാരുണ്യപൂര്‍ണോപി

അസ്യോത്സേകം ശമയിതുമനാ ദൈത്യവംശം പ്രശംസൻ

ഭൂമിം പാദത്രയ പരിമിതാം പ്രാര്‍ഥയാമാസിഥ ത്വം

സർവം ദേഹീതി തു നിഗദിതേ കസ്യ ഹാസ്യം ന വാ സ്യാത് 2  

ബലിയുടെ ഊർജസ്വലമായ വാക്കുകൾ കേട്ടപ്പോൾ ഭക്തനായ ബലിയിൽ കാരുണ്യമുണ്ടെങ്കിൽക്കൂടി ഇവന്റെ ഗർവത്തെ കുറയ്ക്കണമെന്ന് നിശ്ചയിച്ച ഭഗവാൻ "എനിക്ക് മൂന്നടി കൊണ്ട് അളക്കാവുന്നത്ര ഭൂമി മാത്രമേ വേണ്ടൂ. എല്ലാം എനിക്ക് തരിക എന്ന് ആവശ്യപ്പെടുന്നത് പരിഹാസ്യമായിത്തീരു മല്ലോ.” 


മഹാബലിതന്നൂർജ്വസ്വലമാം ഗർവ്വം 
തിരിച്ചറിഞ്ഞു ഭഗവാൻ കൃപാപൂർവ്വം
"തന്നാലുമെനിക്കു കേവലം മൂന്നടി 
കൊണ്ടളക്കാനാവുന്നത്ര ഭൂമി മാത്രം,
എല്ലാമെനിക്ക് തരികെന്നു ചോദിച്ചു 
പരിഹാസ്യനാവുന്നതു  നിന്ദ്യമല്ലോ"
എന്നോതീ ഭഗവാൻ ഭക്തബലിതൻ 
ഗർവ്വം നീക്കാൻ നിശ്ചയിച്ചങ്ങിനെ.

Narayaneeyam 31.3

विश्वेशं मां त्रिपदमिह किं याचसे बालिशस्त्वं

सर्वां भूमिं वृणु किममुनेत्यालपत्त्वां स दृप्यन् ।

यस्माद्दर्पात् त्रिपदपरिपूर्त्यक्षम: क्षेपवादान्

बन्धं चासावगमदतदर्होऽपि गाढोपशान्त्यै ॥३॥ 

viśvēśa māṁ tripadam iha ki yācasē bāliśastva

sarvāṁ bhūmi vṛṇu kimamunētyālapattvāṁ sa drpyan |

yasmāddarpāt tripadaparipūrtyakama kṣēpavādān

bandha cāsāvagamadata darhō'pi gāḍhōpaśāntyai || 3 ||

"How come you are asking an emperor for just three footsteps of land? It is so childish to ask for such a meager gift. Don't you know that I can fulfill all your desires? I can give you the whole earth if you want." But Alas! he could not even fulfill his promise to gift the small piece of land that can be measured in three paces. This resulted in great shame and ridicule for Mahabali and he ended up in bondage. In fact, Mahabali didn't deserve all these insults as he was getting detached from all material possessions. 

വിശ്വേശം മാം ത്രിപദമിഹ കിം യാചസേ ബാലിശസ്ത്വം

സർവാം ഭൂമിം വൃണു കിം അമുനേ തി ആലപത്ത്വാം സ ദൃപ്യൻ

യസ്മാദ് ദർപാത് ത്രിപദപരിപൂർത്യക്ഷമ: ക്ഷേപവാദാൻ

ബന്ധം ചാസൗ അഗമദ് അദർഹോfപി ഗാഢോപശാന്ത്യൈ 3  

"സർവ്വലോകത്തിന്റെയും നാഥനായ എന്നോട് കേവലം മൂന്നടി ഭൂമി യാചിക്കാൻ എന്താണ് കാരണം? അത് വെറും ബാലിശമായിപ്പോയി. ഈ മൂന്നടി മണ്ണുകൊണ്ട് എന്തു കാര്യം? അങ്ങ് ഭൂമിയെ മുഴുവനും വേണമെന്ന് ആവശ്യപ്പെട്ടാലും ഞാനത് തന്നിരിക്കും." എന്ന് ഗർവ്വത്തോടെ പറഞ്ഞുവെങ്കിലും ഭഗവദ്ഭക്തനാകയാൽ  ബലി നിന്ദാവാക്യങ്ങളും ബന്ധനവുമൊന്നും അർഹിക്കുന്നില്ല. പക്ഷേ അപേക്ഷിച്ചതായ മൂന്നടി ഭൂമി നൽകാൻ അദ്ദേഹത്തിന് സാധിക്കാതെ വരികയും നിന്ദാവാക്യങ്ങൾക്ക് പാത്രമാവുക മാത്രമല്ല ബന്ധനത്തിലാവുകയും ചെയ്തു. ഇതെല്ലാം ഭക്തനായ ബലിയിൽ ഗാഢമായ ശമം സിദ്ധിക്കാനായിട്ടായിരുന്നുവല്ലോ.


"ലോക ചക്രവർത്തിയാമെന്നോടായ് മൂന്നടി 
മണ്ണ് മാത്രം യാചിക്കുന്നതെത്ര ബലിശം!
ചോദിയ്ക്കൂ ഭൂമിമുഴുവൻ, ദാനമായതു നല്കാം ഞാൻ" 
ഏവം  വീമ്പിളക്കും ചക്രവർത്തി മഹാബലിക്കായില്ല 
കേവലം മൂന്നടി ഭൂമി പോലും ദാനം ചെയ്യുവാൻ.  
അങ്ങിനെ, പരിഹാസപാത്രമായ്, ബന്ധിതനുമായീ
മഹാബലി, അതുപോലും ഭഗവദ് കൃപയൊന്നിനാൽ 
ഭക്തന്നുള്ളിൽ ശമം സിദ്ധമാവാൻ മാത്രമേ

Narayaneeyam 31.4

पादत्रय्या यदि न मुदितो विष्टपैर्नापि तुष्ये-

दित्युक्तेऽस्मिन् वरद भवते दातुकामेऽथ तोयम् ।

दैत्याचार्यस्तव खलु परीक्षार्थिन: प्रेरणात्तं

मा मा देयं हरिरयमिति व्यक्तमेवाबभाषे ॥४॥ 

pādatrayyā yadi na muditō viṣṭapairnāpi tuyē-

dityuktē'smin varada bhavatē dātukāmē'tha toyam |

daityācāryastava khalu parīkṣārthina prēraṇāttan

mā mā dēya harirayamiti vyaktam ēvābabhāṣē || 4 || 

"If one is not satisfied with the possession of the land that can be measured in three steps, will not be satiated even by possessing the three worlds. So, that's all I ask for." When the Lord said so, Mahabali took his water pot to do oblation before performing the ceremony of gifting in that August venue.  At that moment, his preceptor, Shukra stopped him saying, "This special guest is none other than Lord Hari." Even this was prompted by you, O! Lord.  

പാദത്രയ്യാ യദി ന മുദിതോ വിഷ്ടപൈ: നാപി തുഷ്യേത്

ഇത്യുക്തേfസ്മിൻ വരദ ഭവതേ ദാതുകാമേfഥ തോയം

ദൈത്യാചാര്യസ്തവ ഖലു പരീക്ഷാർഥിന: പ്രേരണാത്തം

മാ മാ ദേയം ഹരി: അയമിതി വ്യക്തം ഏവാബഭാഷേ 4

"മൂന്നു കാലടി കൊണ്ടളക്കാവുന്ന ഭൂമി കിട്ടിയാൽ തൃപ്തനാവാത്തവൻ മൂന്നു ലോകങ്ങൾ ലഭിച്ചാലും തൃപ്തനാവുകയില്ല. അതിനാൽ എനിക്ക് അത്ര മാത്രം മതി" എന്ന് ഭഗവാൻ പറഞ്ഞപ്പോൾ ദാനം നിർവ്വഹിക്കാനായി ബലി കൈയ്യിൽ ജലമെടുത്തു. അപ്പോൾ ദൈത്യമാരുടെ ഗുരുവായ ശുക്രാചാര്യർ ബലിയെ തടഞ്ഞിട്ട് "അരുത്. ഈ വന്നിരിക്കുന്നത് സാക്ഷാൽ ഹരിയാണ്" എന്ന് സ്പഷ്ടമായിത്തന്നെ പറഞ്ഞു. ശുക്രാചാര്യർ ഇങ്ങിനെ പറഞ്ഞതും അവിടുത്തെ പ്രേരണ കൊണ്ടുതന്നെയാണല്ലോ. 


"മൂന്നടി ഭൂമിയാൽ തൃപ്തനാവാത്തവൻ 
മൂലോകം കിട്ടിയാലും തൃപ്തനാവില്ലയതിനാൽ
തന്നാലും ദാനമെനിക്കത്രമാത്രം", 
ഏവം ഭഗവാൻ മൊഴിഞ്ഞപ്പോൾ മഹാബലി 
ദാനപൂർത്തിക്കായ് ജലമെടുത്തു നിന്നൂ. 
"അരുതരുത് ഈയതിഥി ഭഗവാൻ ഹരിതന്നെ"
എന്നു ചൊന്നൂ അസുരഗുരുവാം ശുക്ര,നതും 
തവ പ്രേരണയാൽത്തന്നെയല്ലോ വിഭോ!

Narayaneeyam 31.5

याचत्येवं यदि स भगवान् पूर्णकामोऽस्मि सोऽहं

दास्याम्येव स्थिरमिति वदन् काव्यशप्तोऽपि दैत्य: ।

विन्ध्यावल्या निजदयितया दत्तपाद्याय तुभ्यं

चित्रं चित्रं सकलमपि स प्रार्पयत्तोयपूर्वम् ॥५॥ 

yācatyēva yadi sa bhagavān pūrakāmō'smi sō'ha

dāsyāmyēva sthiramiti vadancāvyasptō'pi daitya |

vindhyāvalyā nijadayitayā dattapādyāya tubhya

citram citram sakalamapi sa prārpayattoyapūrvam || 5 ||

"If it is that Lord who is begging me for three footsteps of land, I am already blessed and fulfilled. If I am that much fortunate, I must proceed with the gifting ceremony right away." So saying in a resolute voice, Mahabali proceeded ignoring the curse thrown at him by his preceptor. He used the water given by his wife Vindhyavali to wash the Lord's feet and gifted everything to the Lord. What a wonder! 

യാചത്യേവം യദി സ ഭഗവാൻ പൂർണകാമോfസ്മി സോfഹം

ദാസ്യാമി ഏവ സ്ഥിരമിതി വദൻ കാവ്യശപ്തോfപി ദൈത്യ:

വിന്ധ്യാവല്യാ നിജ ദയിതയാ ദത്തപാദ്യായ തുഭ്യം

ചിത്രം ചിത്രം സകലമപി സ പ്രാർപയത്  തോയപൂർവം 5

"ആ ഭഗവാനാണ് എന്നോട് മൂന്നടി മണ്ണിനായി യാചിക്കുന്നതെങ്കിൽ ഞാൻ സകലതും നേടിയവനായിക്കഴിഞ്ഞു. അത്രയ്ക്ക് ഭാഗ്യവാനായ ഞാൻ വാഗ്ദാനം ചെയ്ത പ്രകാരം ദാനം ചെയ്യും." എന്ന് നല്ല ഉറപ്പോടെ പറഞ്ഞ ബലി ശുക്രാചാര്യർ ശപിച്ചിട്ടും വിന്ധ്യാവലി നൽകിയ ജലമെടുത്ത് തന്റെ സകലതും ഭഗവാന് ദാനം ചെയ്തു. ആശ്ചര്യം തന്നെ.


"സക്ഷാൽ ഹരിതന്നെ മൂന്നടി മണ്ണിന്നായ്  
യാചിക്കുന്നുവെങ്കിൽ, ഞാനെത്രയനുഗൃഹീതൻ! 
ഭാഗ്യവാൻ, എല്ലാം നേടിക്കഴിഞ്ഞവൻ! 
ദാനം ഞാൻ ചെയ്യുമിപ്പോൾ" ഏവം സുദൃഢം
ചൊല്ലി, ഗുരുവിൻ ശാപവുമവഗണിച്ചൂ മഹാബലി. 
ധർമ്മപത്നിയാം വിന്ധ്യാവലി വച്ചുനീട്ടിയ ജലത്താൽ 
ഭഗവദ് പാദങ്ങൾ കഴുകി, പിന്നെ സർവ്വവും 
ദിവ്യനാം അതിഥിക്ക് ദാനം നൽകി! എത്രയൽഭുതം! 

Narayaneeyam 31.6

निस्सन्देहं दितिकुलपतौ त्वय्यशेषार्पणं तद्-

व्यातन्वाने मुमुचु:-ऋषय: सामरा: पुष्पवर्षम् ।

दिव्यं रूपं तव च तदिदं पश्यतां विश्वभाजा-

मुच्चैरुच्चैरवृधदवधीकृत्य विश्वाण्डभाण्डम् ॥६॥

nissandēha ditikulapatō tvayyaśēṣārpaa tad-

vyātanvānē mumucu-ṛṣaya sāmarāḥ pupavaram |

divya rūpa tava ca tadida paśyatāṁ viśvabhājā-

muccairuccairavdhadavadhīktya viśvāṇḍabhāṇḍam || 6 || 

When the Asura king Bali donated everything to the Lord with no reservation, Devas and Rishis lined up the sky to see the spectacle and they showered flowers from the sky. As everyone looked, the Lord grew in size from the Vamana form gradually in gigantic proportions to surpass the the whole univerese, as it were.

നിസ്സന്ദേഹം ദിതികുലപതൌ ത്വയ്യശേഷാർപണം തദ്-

വ്യാതന്വാനേ മുമുചു: ഋഷയ: സാമരാ: പുഷ്പവർഷം

ദിവ്യം രൂപം തവ ച തദിദം പശ്യതാം വിശ്വഭാജാം 

ഉച്ചൈരുച്ചൈ: അവൃധ ദവധീകൃത്യ വിശ്വാണ്ഡഭാണ്ഡം 6

അസുരരാജാവ് ഇപ്രകാരം സകലതും ഭഗവാന് ദാനം ചെയ്യുന്ന സമയത്ത്  ദേവൻമാരും ഋഷികളും ആകാശത്തു നിന്ന് പുഷ്പ മഴ ചൊരിഞ്ഞു. മാലോകർ നോക്കി നിൽക്കേ നിന്തിരുവടിയുടെ രൂപം അനുനിമിഷം വലുതായി വലുതായി ബ്രഹ്മാണ്ഡത്തെ അധികരിച്ച് ഉയർന്നു നിന്നു. 


ഏവം അസുരരാജാവാം മഹാബലി 
സന്ദേഹംവിനാ ഭഗവാനായെല്ലാം 
ദാനം ചെയ്തനേരം ദേവമുനിവൃന്ദം  
ആകാശമാർഗ്ഗേ നിരന്നൂ
അവർ തൂകിയല്ലോ പൂമഴ.
മൂലോകരും കണ്ടുനിൽക്കേ ഭഗവാൻ 
വാമനരൂപം വിട്ടുയർന്നുയർന്നു വന്നൂ 
ഭീമാകാരം പൂണ്ടനുനിമിഷം വലുതായീ 
ഭൂഗോളം പോലുമതിലംഘിക്കുംവിധത്തിൽ

Narayaneeyam 31.7

त्वत्पादाग्रं निजपदगतं पुण्डरीकोद्भवोऽसौ

कुण्डीतोयैरसिचदपुनाद्यज्जलं विश्वलोकान् ।

हर्षोत्कर्षात् सुबहु ननृते खेचरैरुत्सवेऽस्मिन्

भेरीं निघ्नन् भुवनमचरज्जाम्बवान् भक्तिशाली ॥७॥

tvatpādāgra nijapadagata puṇḍarīkōdbhavō'sau

kuṇḍītoyairasicadapunādyajjalam viśvalōkān |

harṣōtkarṣāt subahu nantē khēcarairutsavē'smin

bhērīṁ nighnan bhuvanamacarajjāmbavān bhaktiśālī || 7 ||

Lord measured the lower worlds with his first step and proceeded to measure the higher world, Satyaloka, and Brahma washed the Lord's divine feet by pouring water. That water flew down and became the celestial river Ganga, the water of which is capable of cleansing the world over. The celestials danced and sang in merry to celebrate Lord Vamana's victory. Bhagavan's great devotee Jambavan, went around beating his drum. 

ത്വത്പാദാഗ്രം നിജപദഗതം പുണ്ഡരീകോദ്ഭവോfസൌ

കുണ്ഡീതോയൈ: അസിചദ്  അപുനാദ് യജ്ജലം വിശ്വലോകാൻ

ഹർഷോത്കർഷാത് സുബഹു നനൃതേ ഖേചരൈ: ഉത്സവേfസ്മിൻ

ഭേരീം നിഘ്നൻ ഭുവനം  അചരജ്ജാംബവാൻ ഭക്തിശാലീ 7

ഒന്നാമത്തെ അടികൊണ്ട് അധോഭുവനങ്ങൾ അളന്നതിനുശേഷം നിന്തിരുവടി രണ്ടാമത്തെ അടി കൊണ്ട് ഊർധ്വലോകങ്ങൾ അളക്കുന്ന സമയത്ത് അങ്ങയുടെ നാഭീ കമലത്തിൽ നിന്നും ഉദ്ഭൂതനായ ബ്രഹ്മാവ്, തന്റെ ഇരിപ്പിടമായ സത്യലോകത്ത് ഭഗവാന്റെ കാലടിയെത്തിയപ്പോൾ ജലപാത്രം കൊണ്ട് ആ പാദം കഴുകി. ആ പാദതീർത്ഥം താഴോട്ടൊഴുകി ഗംഗയായി ലോകങ്ങൾ മുഴുവൻ പരിശുദ്ധമാക്കി. വാമനൻ വിജയശ്രീലാളിതനായ ഈ ഉത്സവം കൊണ്ടാടാൻ ആകാശവാസികൾ നൃത്തം ചെയ്തു. ഭക്തിശാലിയായ ജാംബവാൻ പെരുമ്പറയടിച്ച് കൊണ്ട് ലോകം മുഴുവൻ ചുറ്റിനടന്നു.

ഒന്നാം തൃക്കാലടിയാൽ ഭഗവാനളന്നൂ
അധോലോകങ്ങളെല്ലാം പിന്നെ രണ്ടാം
പദംകൊണ്ടു സത്യലോകവുമളന്നപ്പോൾ
സാക്ഷാൽ ബ്രഹ്മാവങ്ങേ പാദങ്ങൾ കഴുകിയാ
തീർത്ഥം ആകാശഗംഗയായ് മാറിയല്ലോ,
ലോകങ്ങളെ ശുദ്ധമാക്കാൻ; വിണ്ണവരങ്ങേ
ജയം കൊണ്ടാടി, പാടി ആടീ, ത്വദ്ഭക്തനാം
ജാംബവാൻ പെരുമ്പറയും മുഴക്കി.
 
 
 

Narayaneeyam 31.8

तावद्दैत्यास्त्वनुमतिमृते भर्तुरारब्धयुद्धा

देवोपेतैर्भवदनुचरैस्सङ्गता भङ्गमापन् ।

कालात्माऽयं वसति पुरतो यद्वशात् प्राग्जिता: स्म:

किं वो युद्धैरिति बलिगिरा तेऽथ पातालमापु: ॥८॥ 

tāvaddaityāstvanumatimtē bharturārabdhayuddhā

dēvōpētairbhavadanucaraissagatā bhagamāpan |

kālātmā'yam vasati puratō yadvaśāt prāgjitāḥ sma

ki vō yuddhairiti baligirā tē'tha pātālamāpu || 8 ||

At this time, the Asuras started quarreling with Bhagavan without asking Mahabali's permission. But they were easily defeated by the Lord's orderlies. Then Bali told them: "See the Lord in the form of Kala, the time is in front of us. He had allowed us to be victorious in the past and it is our time to relent as the time is not favorable to us. There is no point in us fighting against the inevitable." Hearing this, the Asuras ran away to the nether worlds. 

താവദ്ദൈത്യാ:  ത്വനുമതിമൃതേ ഭർതു: ആരബ്ധയുദ്ധാ

ദേവോപേതൈ: ഭവദനുചരൈ: സ്സങ്ഗതാ ഭങ്ഗമാപൻ

കാലാത്മാfയം വസതി പുരതോ യദ് വശാത് പ്രാഗ്ജിതാ: സ്മ:

കിം വോ യുദ്ധൈ: ഇതി ബലിഗിരാ തേfഥ പാതാളമാപു: 8  

ഈ സമയത്ത് ബലിയുടെ സമ്മതം ചോദിക്കാതെ തന്നെ അസുരഭടൻമാർ നിന്തിരുവടിയോട് എതിരിട്ടു. എന്നാൽ ഭഗവൽ പാർഷദൻമാരോട് ഏറ്റുമുട്ടി അവരെല്ലാം പരാജിതരായി. അപ്പോൾ ബലി പറഞ്ഞു. "കാലരൂപിയായ ഭഗവാൻ മുന്നിൽ നിൽക്കുന്നു. അതേ കാലഭഗവാൻ മുൻപ് നമ്മെ വിജയിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാലം നമുക്കനുകൂലമല്ല. നാം യുദ്ധം ചെയ്യുന്നതുകൊണ്ട് കാര്യമൊന്നുമില്ല."  ഇതുകേട്ട അസുരൻമാർ പാതാളത്തിലേക്ക് പലായനം ചെയ്തു. 


ബലിമഹാരാജന്റെയനുജ്ഞകൂടാതെ 
അസുരവർഗ്ഗം പെട്ടെന്നു ഭഗവാനോടേറ്റു,
രണത്തിലവർ തോറ്റുനിൽക്കേ,
അവരോടോതി ബലി നൃപൻ: 
"നമ്മെ പണ്ടൊരു കാലം 
വിജയിപ്പിച്ചവൻ, സാക്ഷാൽ കാലരൂപി, 
ഭഗവാൻ, നിൽക്കൂന്നു മുന്നിൽ, 
വിഫലമാണീ യുദ്ധമിപ്പോൾ
കാലമനുകൂലമല്ലയതിനാൽ." 
എന്നുകേട്ടസുരക്കൂട്ടമെല്ലാം
പാതാളങ്ങളിലേക്കോടിപ്പോയീ ജവം. 

Narayaneeyam 31.9

पाशैर्बद्धं पतगपतिना दैत्यमुच्चैरवादी-

स्तार्त्तीयीकं दिश मम पदं किं न विश्वेश्वरोऽसि ।

पादं मूर्ध्नि प्रणय भगवन्नित्यकम्पं वदन्तं

प्रह्लाद्स्तं स्वयमुपगतो मानयन्नस्तवीत्त्वाम् ॥९॥ 

pāśairbaddha patagapatinā daityamuccairavādī-

stārttīyīka diśa mama pada ki na viśvēśvarō'si |

pāda mūrdhni praaya bhagavannityakampa vadanta

prahlādsta svayamupagatō mānayannastavīttvām || 9 || 

By then Garuda, the king among the birds tied up Mahabali with a rope. The Lord asked Bali: "You are endowed with all the riches, so, where am I to meaure my third step?" Mahabali replied resolutely" Lord, please place your foot right on my head." Prahlada was elated hearing his grandson's  reply to the Lord started extolling Bhagavan's virtue with a hymn.

പാശൈർബദ്ധം പതഗപതിനാ ദൈത്യമുച്ചൈ: അവാദീ-

താർത്തീയീകം ദിശ മമ പദം കിം ന വിശ്വേശ്വരോfസി

പാദം മൂർധ്നി പ്രണയ ഭഗവൻ ഇത്യകമ്പം വദന്തം

പ്രഹ്ലാദസ്തം സ്വയം ഉപഗതോ മാനയൻ അസ്തവീത്വാം 9  

അപ്പോഴേയ്ക്കും പക്ഷിരാജനായ ഗരുഡൻ കയറുകൊണ്ട് ബലിയെ ബന്ധിച്ചു. ഭഗവാൻ ബലിയോട് ഉറക്കെ ചോദിച്ചു: "മൂന്നാമത്തെ കാലടി വയ്ക്കാനുള്ള ഇടം കാണിച്ചു തരിക. അങ്ങ് എല്ലാം തികഞ്ഞ വിശ്വേശ്വരനാണല്ലോ? അല്ലേ?" അപ്പോൾ ബലി ചാഞ്ചല്യമേതും കൂടാതെ ഇങ്ങിനെ പറഞ്ഞു: "ഭഗവാനേ ആ പാദം എന്റെ ശിരസിൽ വച്ചാലും" ഭക്തോത്തമനായ തന്റെ ചെറുമകൻ ഇങ്ങിനെ പറഞ്ഞതു കേട്ട പ്രഹ്ളാദൻ ഭഗവാനെ സ്തുതിച്ചു കീർത്തിച്ചു. 


ഗരുഡൻ, പക്ഷിരാജനപ്പോൾ ബന്ധിച്ചൂ  
ബലിയെ വരുണപാശത്തിനാൽ; 
"അങ്ങെല്ലാം തികഞ്ഞ സമ്പന്നൻ!, 
എവിടെയെൻ മൂന്നാമടി വയ്ക്കാനുള്ളിടം?" 
എന്നോതി ഭഗവാൻ നിൽക്കെ 
"വച്ചാലും തൃപ്പാദമെൻ ശിരസ്സിൽ ഭഗവാനേ"
എന്നു ദൃഢചിത്തനായ് ചൊല്ലി ഭക്തൻ.
മഹാബലിതൻ പിതാമഹൻ, പ്രഹ്ളാദനപ്പോൾ 
സ്തുതിച്ചു കീർത്തിച്ചൂ ഭഗവാനെ നന്നായ്.

Narayaneeyam 31.10

दर्पोच्छित्त्यै विहितमखिलं दैत्य सिद्धोऽसि पुण्यै-

र्लोकस्तेऽस्तु त्रिदिवविजयी वासवत्वं च पश्चात् ।

मत्सायुज्यं भज च पुनरित्यन्वगृह्णा बलिं तं

विप्रैस्सन्तानितमखवर: पाहि वातालयेश ॥१०॥

darpōcchittyai vihitamakhila daityasiddhō'si puyai-

rlokastē'stu tridivavijayī vāsavatva ca paścāt |

matsāyujya bhaja ca punarityanvagr̥hnā bali ta

vipraisantānitamakhavara pāhi vātālayēśa || 10 || 

'He! Mahabali, I did all these to remove the last remnants of pride that was left in you. You are already a blessed soul whose life has been virtuous. You can now reign the world of Sutala which is superior to heaven. In the future Manvantara, you will get the position of Indra and finally, you will attain union with me." Thus blessing his devotee, the Lord helped the priests complete the Viswadig Yaga started by Mahabali. O! Lord of Guruvayoor, you are so compassionate to all your devotees, please protect me too.

ദർപോച്ഛിത്ത്യൈ വിഹിതമഖിലം ദൈത്യസിദ്ധോfസി പുണ്യൈർ-

ലോകസ്തേfസ്തു ത്രിദിവവിജയീ വാസവത്വം ച പശ്ചാത്

മത്സായൂജ്യം ഭജ ച പുനരി തി അന്വഗൃഹ്ണാ ബലിം തം

വിപ്രൈസ്സന്താനിത മഖവര: പാഹി വാതാലയേശ 10  

ഭഗവാൻ പറഞ്ഞു.. "അല്ലയോ ദിതി പുത്രാ അങ്ങയുടെ ഗർവ്വം നശിപ്പിക്കാനായാണ് ഇപ്രകാരം ചെയ്തത്. അങ്ങ് സുകൃതങ്ങൾ കൊണ്ട് ജന്മസാഫല്യം നേടിയവനാണ്. അങ്ങേയ്ക്ക് സ്വർഗ്ഗത്തേക്കാൾ ഉന്നതമായ സുതലമെന്ന ലോകത്ത് സുഖമായി വാഴാം. ഇനിയൊരു മന്വന്തരത്തിൽ അങ്ങേയ്ക്ക് ഇന്ദ്രപദവിയും ലഭിക്കും. ഒടുവിൽ സായൂജ്യ മോക്ഷവും ലഭിക്കുന്നതാണ് " ഭഗവാൻ ബലിയെ അനുഗ്രഹിച്ച ശേഷം ബ്രാഹ്മണരെക്കൊണ്ട് ബലി തുടങ്ങി വച്ച വിശ്വദിഗ് യാഗം ഭംഗിയായി പൂർത്തിയാക്കി. ഇങ്ങിനെ വിസ്മയമാർന്ന രീതികളിൽ  ഭക്തൻമാരെ അനുഗ്രഹിക്കുന്ന ഗുരുവായൂരപ്പാ എന്നെയും രക്ഷിക്കണേ.


"ഏവം ചെയ്തു ഞാൻ നിന്റെ ഗർവ്വം 
ശമിപ്പിക്കാനായി മാത്രം, ഹേ ദിതിപുത്ര!,
ജന്മസാഫല്യം നേടിയോൻ, സുകൃതിയാണ് നീ, 
നിനക്കു വാഴാം സ്വർഗ്ഗത്തെ വെല്ലും സുതലത്തിൽ 
രാജപദവിയിൽ; ഇനിയുമൊരു മന്വന്തരത്തിൽ കിട്ടും 
നിനക്കിന്ദ്രപദവിയും ഒടുവിൽ സായൂജ്യവും." 
എന്നോതിനുഗ്രഹിച്ചു പിന്നെ 
വിശ്വദിഗ് യാഗവും പൂർത്തിയാക്കീ ഭവാൻ! 
ഏവം വിസ്മിതമാം വിധത്തിൽ അനുഗ്രഹം ചൊരിയും
ഗുരുവായൂരപ്പാ! രക്ഷിക്കവേണമെന്നെയും.    

  


No comments:

Post a Comment