Friday, December 1, 2023

Sreeman Narayaneeyam - Dasakam 26

Sreeman Narayaneeyam - Dasakam 26

ദശകം 026 

http://ramayanam.guruvayoor.com/Sree%20Narayaneeyam/026%20Narayaneeyam.mp3
4  m 10 s

Narayaneeyam 26 

इन्द्रद्युम्न: पाण्ड्यखण्डाधिराज-

स्त्वद्भक्तात्मा चन्दनाद्रौ कदाचित् ।

त्वत् सेवायां मग्नधीरालुलोके

नैवागस्त्यं प्राप्तमातिथ्यकामम् ॥१॥

Indradyumnaṇḍyakhaṇḍādhirāja-

stvadbhaktātmā candanādrau kadācit.

tvat sevāyā magnadhīrāluloke

naivāgastyam prāptamātithyakāmam.

Indradyumna, the king of Pandya kingdom was an ardent devotee of thee. Once he was doing penance meditating upon you with utmost concentration at the top of Malaya mountain. As he was fully engrossed in your service, he did not notice the revered Sage Agastya who came there expecting to be received by the king appropriately. He couldn’t even look at the king.

ഇന്ദ്രദ്യുമ്ന: പാണ്ഡ്യഖണ്ഡാധിരാജ:

ത്വദ്ഭക്താത്മാ ചന്ദനാദ്രൗ കദാചിത്        

ത്വത് സേവായാം മഗ്നധീരാലുലോകേ

നൈവാഗസ്ത്യം പ്രാപ്തമാതിഥ്യകാമം            1

പാണ്ഡ്യരാജ്യത്തിന്റെ  രാജാവായ ഇന്ദ്രദ്യുമ്നൻ നിന്തിരുവടിയുടെ ഉത്തമ ഭക്തനായിരുന്നു. അദ്ദേഹം ഒരിക്കൽ മലയപർവ്വതത്തിൽ അവിടുത്തെ ധ്യാനിക്കാനായി ചെന്നു. അദ്ദേഹം ഭഗവാനിൽ മാത്രം ചിത്തമുറപ്പിച്ച് അവിടുത്തെ ഭജിക്കുന്നതിൽ മഗ്നനായി ഇരുന്നതിനാൽ ആതിഥ്യം കാംഷിച്ച് അവിടെയെത്തിയ അഗസ്ത്യമഹർഷിയെ തിരിഞ്ഞു നോക്കാൻ പോലും കഴിഞ്ഞില്ല. 

ഭവദ് ഭക്തനാം പാണ്ഡ്യരാജ്യാധിപനിന്ദ്രദ്യുമ്നൻ

മലയമേരുവിൽച്ചെന്നൊരുദിനം  ധ്യാനനിമഗ്നനായ്

ഏകാഗ്രചിത്തത്തിലിരിക്കവേ, കണ്ടില്ലതിഥിയായെത്തിയ 

മാമുനി,യഗസ്ത്യനെ, നൽകിയില്ലാതിഥ്യവു,മർഘ്യങ്ങളും. 

26.2

कुम्भोद्भूति: संभृतक्रोधभार:

स्तब्धात्मा त्वं हस्तिभूयं भजेति ।

शप्त्वाऽथैनं प्रत्यगात् सोऽपि लेभे

हस्तीन्द्रत्वं त्वत्स्मृतिव्यक्तिधन्यम् ॥२॥ 

kumbhodbhūti sabhr̥takrodhabhāra

stabdhatmā tva hastibhūya bhajeti.

śaptvāfthaina pratyagāt sofpi lebhe

hastīndratva tvatsmtivyaktidhanyam.

The Sage, who is the son of Brahma, born out of a pot, was overcome with anger and he cursed the king, “May you become and elephant”, and left. Indradyumna, your devotee got transformed into the form of a mighty elephant lordly in nature, but with the full and vivid memory of thee. 

കുംഭോദ്ഭൂതി: സംഭൃതക്രോധഭാര:

സ്തബ്ധാത്മാ ത്വം ഹസ്തിഭൂയം ഭജേതി        

ശപ്ത്വാfഥൈനം പ്രത്യഗാത് സോfപി ലേഭേ

ഹസ്തീന്ദ്രത്വം ത്വത്സ്മൃതിവ്യക്തിധന്യം           2

അപ്പോൾ കുംഭസംഭവനായ അഗസ്ത്യമഹർഷി ക്രോധത്തോടെ ഇന്ദ്രദ്യുമ്നനെ 'നീയൊരു ആനയായി മാറട്ടെ" എന്ന് ശപിച്ചിട്ട് മടങ്ങിപ്പോയി. നിന്തിരുവടിയിൽ സുവ്യക്തമായ സ്മരണയുള്ള രാജാവിന് ഒരു ഗജേന്ദ്രന്റെ  ശ്രേഷ്ഠമായ രൂപഭാവങ്ങൾ ഉണ്ടായി.

“നീയൊരാനയാകട്ടെ  ഭൂമിയിൽ”കുംഭോദ്ഭവനാ

മഗസ്ത്യൻ ക്രുദ്ധനായ് ശപിച്ചിതേവം രാജാവിനെ. 

ഭഗവദ് സ്മരണയിലുറച്ചുവാഴും നരേന്ദ്രന്നപ്പോൾ

കിട്ടീ ശ്രേഷ്ഠമൊരു ഗജേന്ദ്രന്റെ ഭാവഹാവാദിയും

26-3

दग्धाम्भोधेर्मध्यभाजि त्रिकूटे

क्रीडञ्छैले यूथपोऽयं वशाभि: ।

सर्वान् जन्तूनत्यवर्तिष्ट शक्त्या

त्वद्भक्तानां कुत्र नोत्कर्षलाभ: ॥३॥

dagdhāmbhodermadhyabhāji trikūe

krīañchaile yūthapofya vaśābhi.

sarvān jantūnatyavartiṣṭa śaktyā

tvadbhaktānā kutra notkaralābha.

The elephant lived happily reveling in the company of she-elephants on the Trikuda hills situated at the middle of the milky ocean. He was so powerful that all other animals accepted his lordship. Is there a case where your devotee is not endowed with superiority? 

ദഘ്ധാംഭോധേർ മദ്ധ്യഭാജി ത്രികൂടേ

ക്രീഡഞ്ചൈലേ യൂഥപോfയം വശാഭി:

സർവാൻ ജന്തൂൻ അത്യവർതിഷ്ട ശക്ത്യാ

ത്വദ്ഭക്താനാം കുത്ര നോത്കർഷലാഭ:      3  

ക്ഷീരസമുദ്രമദ്ധ്യത്തിലുള്ള ത്രികൂടപർവ്വതത്തിൽ പിടിയാനകളോടുകൂടി വിഹരിച്ചുകൊണ്ടിരുന്ന ഈ ഗജേന്ദ്രൻ തന്റെ  ദേഹബലം കൊണ്ടു് മറ്റ് ജന്തുക്കളെയെല്ലാം അതിവർത്തിച്ചുകൊണ്ട് അവിടെ വിലസി. നിന്തിരുവടിയെ ഭജിക്കുന്നവർക്ക് എപ്പോഴാണ് ഉത്ക്കർഷം ഉണ്ടാകാതിരുന്നിട്ടുള്ളത്? 

ക്ഷീരസമുദ്രമദ്ധ്യേ ത്രികൂടാചലത്തിൽ സഹർഷം

ജന്തുവർഗ്ഗങ്ങൾക്കെല്ലാം  നാഥനായതിബലനായ്

പിടിയാനകളുമൊത്തു ക്രീഡിച്ചു നിവസിച്ചൂ ഗജേന്ദ്രൻ.

ഉത്ക്കർഷമില്ലാതിരിക്കുമോ ത്വദ്ഭക്തനെപ്പൊഴെങ്കിലും?

26.4

स्वेन स्थेम्ना दिव्यदेशत्वशक्त्या

सोऽयं खेदानप्रजानन् कदाचित् ।

शैलप्रान्ते घर्मतान्त: सरस्यां

यूथैस्सार्धं त्वत्प्रणुन्नोऽभिरेमे ॥४॥

svena sthemanā divyadeśatvaśaktyā

sofya khedānaprajānan kadācit.

śailaprānte gharma-tānta sarasyā

yūthais-sārdha tvatpraunnofbhireme.

The elephant king was naturally powerful and the divine area lived in enhanced his prowess. He lived happily wandering in the mountains, but one day he couldn’t bear the heat of the blazing Sun and searched for water. Prompted by thee, he entered a nearby pond along with his friends and played around freely.

സ്വേന സ്ഥേമ്നാ ദിവ്യദേശത്വശക്ത്യാ

സോfയം ഖേദാൻ അപ്രജാനൻ കദാചിത്             

ശൈലപ്രാന്തേ ഘർമതാന്ത: സരസ്യാം

യൂഥൈസ്സാർധം ത്വത്പ്രണുന്നോfഭിരേമേ      4

സഹജമായ ബലം കൊണ്ടും ദിവ്യദേശത്തിൽ വസിക്കുന്നതുകൊണ്ടും അല്ലലൊന്നുമറിയാതെ ആ ഗജേന്ദ്രൻ പർവ്വത സാനുവിൽ വിഹരിക്കവേ ഒരിക്കൽ വെയിൽ കൊണ്ട്‌ അവശനായിത്തീർന്നു. അന്തര്യാമിയായ നിന്തിരുവടിയുടെ പ്രേരണയാൽ ക്ഷീണം തീർക്കാനായി ആന അടുത്തു കണ്ട ഒരു താമരപ്പൊയ്കയിൽ ഇറങ്ങി അവിടെ കൂട്ടുകാരുമൊത്ത് ഉല്ലസിച്ചു കളിച്ചു.

സഹജമാം ദേഹബലം, ദിവ്യദേശനിവാസം, അല്ലലില്ലാതേവം വിഹരിച്ചൂ

ഗജേന്ദ്രനാ പർവ്വതസാനുവിൽ യഥേഷ്ടം; ഭഗവദ്പ്രേരണയാലൊരുദിനം 

ദാഹം പോക്കാനായിറങ്ങീ വെയിലേറ്റു തളർന്നവൻ, കൂട്ടരുമൊത്തൊരു

താമരപ്പൊയ്കയിൽ; വെള്ളം കുടിച്ചൂ ഗജം പിന്നെജലക്രീഡയിലാണ്ടുല്ലസിച്ചു. 

26.5

हूहूस्तावद्देवलस्यापि शापात्

ग्राहीभूतस्तज्जले बर्तमान: ।

जग्राहैनं हस्तिनं पाददेशे

शान्त्यर्थं हि श्रान्तिदोऽसि स्वकानाम् ॥५॥

hūhūstāvaddevalasyāpi śāpāt

grāhībhūta tajjalē bartamāna.

jagrāhaifna hastina pādadeśe

śāntyartham hi śrāntidofsi svakānām.

That pond was home to a crocodile who was a Gandharva by the name Hoohu cursed by Sage Devala. He caught the elephant’s leg and wouldn’t let go of the grip. It is the Lord’s sport to give sufferings to his devotees; but that is only a precursor to giving them the ultimate solace. 

ഹൂഹൂസ്താവദ്ദേവല സ്യാപി ശാപാത്

ഗ്രാഹീഭൂത:  തജ്ജലേ ബർതമാന:             

ജഗ്രാഹൈനം ഹസ്തിനം പാദദേശേ

ശാന്ത്യർഥം ഹി ശ്രാന്തിദോfസി സ്വകാനാം 5  

ആ സമയത്ത് തന്നെ ദേവലന്റെ  ശാപം കൊണ്ട് മുതലായിത്തീർന്ന ഹൂ ഹൂ എന്ന പേരായ ഒരു ഗന്ധർവ്വനും ആ തടാകത്തിൽ സുഖിച്ച് വസിച്ചിരുന്നു. അവൻ ഈ ഗജേന്ദ്രന്റെ  കാലിൽ പിടികൂടി. ഭഗവാൻ സ്വഭക്തൻമാർക്ക് ഈ വിധം കഷ്ടപ്പാടുകൾ നൽകുന്നത് അവർക്ക് ശാന്തി നൽകുന്നതിന് മാത്രമാണല്ലോ. 

ഉണ്ടായിരുന്നൂ അക്കാലമൊരു മുതലയാ പൊയ്കയിൽ, ഹൂഹൂ നാമ ഗന്ധർവ്വൻ

സുഖലോലുപൻ,  ദേവലശാപത്താൽ മുതലയായ് കഴിയാൻ വിധിക്കപ്പെട്ടവൻ

ക്രീഡിക്കും ഗജേന്ദ്രന്റെ കാലിൽ പിടികൂടി നക്രം ക്ഷണത്തിൽ! ഏവം ഹാ !

വ്യഥകളേകുന്നൂ ഭഗവാൻ മർത്യ,നവനൊടുവിൽ ശാന്തിപദം പ്രാപിക്കുവാൻ 

26. 6

त्वत्सेवाया वैभवात् दुर्निरोधं

युध्यन्तं तं वत्सराणां सहस्रम् ।

प्राप्ते काले त्वत्पदैकाग्र्यसिध्यै

नक्राक्रान्तं हस्तिवर्यं व्यधास्त्वम् ॥६॥

tvatsevāyā vaibhavāt durnirodha

yudhyanta ta vatsarāā sahasram.

prāpte kāle tvatpadēkāgrya sidhyai

nakrākrānta hastivarya vyadhāstvam. 

Powered by the devotion for you, the  elephant was invincible, lived a thousand years fighting with others, but the Lord. you decided that it was time for him to remember thee. You wanted him to have one pointed devotion unto your lotus feet and that was the reason for the elephant to be caught by the crocodile.

ത്വത്സേവായാ വൈഭവാത് ദുർനിരോധം

യുധ്യന്തം തം വത്സരാണാം സഹസ്രം      

പ്രാപ്തേ കാലേ ത്വത്പദൈകാഗ്ര്യ സിദ്ധ്യൈ

നക്രാക്രാന്തം ഹസ്തിവര്യം വ്യധാസ്ത്വം          6

ഭഗവദ് ഭക്തിവൈഭവം കൊണ്ട്, ആർക്കും തടുക്കാനുതാത്തവനും ആയിരം വർഷങ്ങൾ പൊരുതിക്കൊണ്ട് കഴിഞ്ഞിരുന്നവനുമായ ആ ഗജവീരന് കാലമായപ്പോൾ നിന്തിരുവടിയുടെ പദകമലങ്ങളിൽ മാത്രം ശ്രദ്ധയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ  അവിടുന്ന് അവന്റെ  കാലിൽ ഒരു മുതലയെക്കൊണ്ട് പിടിപ്പിച്ചു. 

ഗജേന്ദ്രനായിരം കൊല്ലമജയ്യനായ് , ക്രീഡാലോലനായ്ക്കഴിഞ്ഞിട്ടും 

ഭഗവദ് വൈഭവാൽ കാലമായപ്പോളവനെയോർമ്മപ്പെടുത്താൻ

ഉണ്ടായീ കഷ്ടമനുഭവ,മവന്റെ കാലിലൊരു മുതലപിടിച്ചവനെ വലച്ചു  

ഹാ! ഭഗവദ് പദകമലങ്ങളിൽ ശ്രദ്ധാഭക്തിയുണ്ടാക്കാൻ മാത്രമല്ലോ

26.7

आर्तिव्यक्तप्राक्तनज्ञानभक्ति:

शुण्डोत्क्षिप्तै: पुण्डरीकै: समर्चन् ।

पूर्वाभ्यस्तं निर्विशेषात्मनिष्ठं

स्तोत्रं श्रेष्ठं सोऽन्वगादीत् परात्मन् ॥७॥

ārtivyaktaprāktanajñānabhakti

śuṇḍotkiptai puṇḍarīkai samarc̣han.

pūrvābhyastam nirviśeātmaniṣṭha

stotra śreṣṭha so'nvagādīt parātman. 

When the elephant experienced the suffering, his intellect got clarity and he remembered the jnana and bhakti he had in his previous life. He plucked the white lotus flowers around him and offered them to you as he worshipped thee in complete devotion. Oh! Supreme Lord, he started praising you reciting a wonderful hymn about the attribute less Brahman he had learned in his past life. 

ആർതിവ്യക്ത പ്രാക്തന ജ്ഞാനഭക്തി:

ശുണ്ഡോത്ക്ഷിപ്തൈ: പുണ്ഡരീകൈ: സമർച്ചൻ

പൂർവാഭ്യസ്തം നിർവിശേഷാത്മനിഷ്ഠം

സ്തോത്രം ശ്രേഷ്ഠം സോfന്വഗാദീത് പരാത്മൻ 7

ദേഹപീഡയേറ്റപ്പോൾ ആ ഗജേന്ദ്രന്റെ  ബുദ്ധി തെളിഞ്ഞു. പണ്ട് പൂർവ്വജന്മത്തിൽ ഉള്ളിൽ നിറഞ്ഞു നിന്ന ജ്ഞാനവും ഭക്തിയും ഓർമ്മയിൽ വന്നു. അവൻ തുമ്പിക്കൈകൊണ്ടു് വെളുത്ത താമരപ്പൂക്കൾ  പറിച്ച് അർച്ചിച്ചുകൊണ്ട് ഭഗവാനെ പൂജിക്കാൻ തുടങ്ങി. പരംപൊരുളായ ഭഗവാനേ, അവൻ പൂർവ്വജന്മത്തിൽ പഠിച്ച നിർഗ്ഗുണബ്രഹ്മത്തെക്കുറിക്കുന്ന ശ്രേഷ്ഠമായ സ്തോത്രം കൊണ്ട് അവിടുത്തെ സ്തുതിച്ചു.

നക്രപീഡയേറ്റപ്പോൾ ബുദ്ധിയുണർന്നു ഗജേന്ദ്രനിൽ

തെളിഞ്ഞൂ പൂർവ്വജന്മസ്മരണയും ഭഗവദ് ഭക്തിയും

പൂർവ്വജന്മത്തിലുളളിലുറച്ച ശ്രേഷ്ഠകീർത്തനത്താൽ

സ്തുതിച്ചൂ നിർഗുണബ്രഹ്മത്തെ പ്രകീർത്തിച്ചവൻ

തുമ്പിക്കയ്യാൽ വെള്ളത്താമരപൂക്കളർച്ചിച്ചു ഭക്ത്യാ. 

     

26.8

श्रुत्वा स्तोत्रं निर्गुणस्थं समस्तं

ब्रह्मेशाद्यैर्नाहमित्यप्रयाते ।

सर्वात्मा त्वं भूरिकारुण्यवेगात्

तार्क्ष्यारूढ: प्रेक्षितोऽभू: पुरस्तात् ॥८॥

śrutvā stotra nirguastha samasta

brahmēśādyairnāhamityaprayātē.

sarvātmā tva bhūrikāruyavēgāt

tārkyārūha prēkitōfbhū purastāt.

Having heard the hymn about the absolute Brahman, Lord Brahma and Siva didn’t go to his rescue thinking that the prayer was not about them. But Oh! compassionate Lord, you who dwells inside all beings, immediately came to his rescue travelling on your Garuda vehicle and appeared before him. 

ശ്രുത്വാ സ്തോത്രം നിർഗുണസ്ഥം സമസ്തം

ബ്രഹ്മേശാദ്യൈ: നാഹമിത്യപ്രയാതേ

സർവാത്മാ ത്വം ഭൂരികാരുണ്യവേഗാത്

താർക്ഷ്യാരൂഢഃ പ്രേക്ഷിതോfഭൂ: പുരസ്താത് 8

നിർഗുണത്തെ പ്രകീർത്തിക്കുന്ന സ്തോത്രം മുഴുവനും കേട്ടിട്ട് ബ്രഹ്മാവും ശിവനും മറ്റും തങ്ങൾ ഈ സ്തോത്രത്തിനു വിഷയമല്ലാ എന്ന് കരുതി അവരവരുടെ ധാമങ്ങളിൽ നിന്നും പുറപ്പെടുകയുണ്ടായില്ല. എന്നാൽ സർവ്വാന്തര്യാമിയായ അവിടുന്ന് ഭക്തരിലുള്ള കാരുണ്യം നിമിത്തം പക്ഷി വാഹനത്തിലേറി വേഗം പുറപ്പെട്ടു വന്ന് ഗജേന്ദ്രനു മുന്നിൽ പ്രത്യക്ഷനായി. 

നിർഗുണപ്രകീർത്തിതമാകും സ്തോത്രം കേട്ടു ശിവനും വിരിഞ്ചനും

ഇളകിയില്ലാ തെല്ലുമതു തങ്ങൾക്ക് വിഷയമല്ലെന്ന ചിന്തയിൽ

പക്ഷേ, പക്ഷിവാഹനമേറി വന്നൂ, ഭക്തപരാധീനൻ മഹാവിഷ്ണുവാ-  

മവിടുന്നു പ്രത്യക്ഷനായ് ഭക്തഗജേന്ദ്രനു മുന്നിൽ തൽക്ഷണത്തിൽ   

26.9

हस्तीन्द्रं तं हस्तपद्मेन धृत्वा

चक्रेण त्वं नक्रवर्यं व्यदारी: ।

गन्धर्वेऽस्मिन् मुक्तशापे स हस्ती

त्वत्सारूप्यं प्राप्य देदीप्यते स्म ॥९॥ 

hastīndra ta hastapadmēna dhtvā

cakrēa tva nakravarya vyadārī.

gandharvēfsmin muktashāpē sa hastī

tvatsārūpya prāpya dēdīpyatē sma.

You held the elephant by your lotus hands and consoled him. With your Chakra weapon, you split the crocodile and killed him instantly. The crocodile was released from his curse and got his original form of a Gandharva. Indradyumna also was redeemed from his curse and he stood there gleaming in a form akin to Lord’s, known as Saroopya.

ഹസ്തീന്ദ്രം തം ഹസ്തപദ്മേന ധൃത്വാ

ചക്രേണ ത്വം നക്രവര്യം വ്യദാരീ:                             

ഗന്ധർവേfസ്മിൻ മുക്തശാപേ സ ഹസ്തീ

ത്വത്സാരൂപ്യം പ്രാപ്യ ദേദീപ്യതേ സ്മ                       9

നിന്തിരുവടി അവിടുത്തെ താമരപ്പൂപോലുള്ള കരങ്ങൾ കൊണ്ട് ഗജേന്ദ്രനെ പിടിച്ച് ആശ്വസിപ്പിച്ചു. ചക്രായുധം കൊണ്ട് ആ ബലിഷ്ഠനായ മുതലയെ പിളർന്നു. അപ്പോൾ ശാപമോക്ഷം ലഭിച്ച ഗന്ധർവ്വൻ  മുതലയുടെ രൂപത്തിൽ നിന്നും  മാറി ഗന്ധർവ്വരൂപത്തിലേക്ക് മടങ്ങി.    ഇന്ദ്രദ്യുമ്നനും ആനയുടെ രൂപത്തിൽ നിന്നും മുക്തനായി ഭഗവദ് സാരൂപ്യം സിദ്ധിച്ചവനായി, അത്യന്തം പ്രകാശവാനായി കാണപ്പെട്ടു.

ഭഗവാൻ തൻ  താമരക്കൈയ്യാൽ ഗജേന്ദ്രനെ പുൽകിയാശ്വസിപ്പിച്ചു 

പിന്നെ ചക്രായുദ്ധം ചുഴറ്റിയെറിഞ്ഞു ഛേദിച്ചു നക്രത്തെ രണ്ടായ്

ഹൂഹൂഗന്ധർവ്വനപ്പോൾ ശാപമോചിതനായ് പൂർവ്വരൂപവും പ്രാപിച്ചു

ഇന്ദ്രദ്യുമ്നൻ ശാപമുക്തനായ് ഗജേന്ദ്രരൂപം വെടിഞ്ഞവിടെ നിന്നൂ  

ഭഗവദ് സാരൂപ്യനായ്,  ഭവദ് സവിധത്തിൽ പ്രഭാപൂരം, ധന്യധന്യം. 

26.10

एतद्वृत्तं त्वां च मां च प्रगे यो

गायेत्सोऽयं भूयसे श्रेयसे स्यात् ।

इत्युक्त्वैनं तेन सार्धं गतस्त्वं

धिष्ण्यं विष्णो पाहि वातालयेश ॥१०॥

etadvtta tvā ca mā ca pragē yo

gāyētsofya bhūyasē śrēyasē syāt.

ityuktvafinam tēna sārdha gatastva

dhiṣṇya viṣṇō pāhi vātālayēśa. 

“Whomsoever extols my glory by telling the story of Gajendra will become famous day by day. He will also be eligible for moksha.” So saying, the Lord disappeared. Oh! Lord, appearing before us as Guruvayurappan, please protect me.

ഏതദ് വൃത്തം ത്വാം ച മാം ച പ്രഗേ യോ

ഗായേത്സോfയം ഭൂയസേ ശ്രേയസേ സ്യാത്      

ഇത്യുക്ത്വൈനം തേന സാർധം ഗതസ്ത്വം

ധിഷ്ണ്യം വിഷ്ണോ പാഹി വാതാലയേശ                     10  

ഏതൊരുവൻ ഇക്കഥ പറഞ്ഞ്  പ്രഭാതത്തിൽ നിന്നെയും എന്നെയും പ്രകീർത്തിക്കുന്നുവോ അവന്റെ കീർത്തി ഉത്തരോത്തരം വർദ്ധിക്കുന്നതാണെന്നും അവൻ മോക്ഷപ്രാപ്തിക്ക് അർഹനാണെന്നും നിന്തിരുവടി അരുളിച്ചെയ്തിട്ട് മടങ്ങിപ്പോയി. അങ്ങിനെ ഗുരുവായൂരപ്പനായി എങ്ങും വിളങ്ങി നിൽക്കുന്ന ഭഗവാനേ എന്നെ രക്ഷിക്കണേ!

“ആരാരിക്കഥ ചൊല്ലുന്നൂ പുലർകാലേ, കീർത്തിക്കുന്നൂ നിന്നെയു-

മെന്നെയുമവർക്കു സർവദാ വർദ്ധിക്കട്ടെ കീർത്തിയുമുൽക്കർഷവും;

ലഭ്യമാണവർക്കു മോക്ഷാധികാരവും” ഏവം ചൊല്ലി മറഞ്ഞ ഭഗവാനേ, 

ഗുരുവായൂരപ്പനായെങ്ങും  വിളങ്ങും വിഭോ! രക്ഷിക്കണേയെന്നെയും സദാ. 

 

 

No comments:

Post a Comment