Sreeman Narayaneeyam - Dasakam 30
ദശകം 030
http://ramayanam.guruvayoor.com/Sree%20Narayaneeyam/030%20Narayaneeyam.mp3
4 m 10 s
Narayaneeyam 30
30.1
शक्रेण
संयति हतोऽपि बलिर्महात्मा
शुक्रेण
जीविततनु: क्रतुवर्धितोष्मा ।
विक्रान्तिमान्
भयनिलीनसुरां त्रिलोकीं
चक्रे
वशे स तव चक्रमुखादभीत: ॥१॥
śakreṇa saṁyati
hato'pi balirmahātmā
śukreṇa jīvitatanuḥ kratuvardhitoṣmā।
vikrāntimān
bhayanilīnasurāṁ trilokīṁ
cakre vaśe sa tava cakramukhādabhītaḥ॥1॥
The mighty and famous King Mahabali was killed in a battle with Lord Indra, but he was revived by Sukracharya, the preceptor of the Asuras, by giving him the magic elixir. Later Mahabali conducted an elaborate Yagna called Viswajith and enhanced his power. As he was born in the clan of Prahalad a great devotee of the Lord, Bali was not afraid of the Lord’s mighty weapon, the Chakra. He conquered all three worlds and the Devas went hiding, in fear
ശക്രേണ സംയതി
ഹതോഽപി ബലിർമഹാത്മാ
ശുക്രേണ
ജീവിതതനു: ക്രതുവർധിതോഷ്മാ ।
വിക്രാന്തിമാൻ
ഭയനിലീനസുരാൻ ത്രിലോകീൻ
ചക്രേ വശേ സ
തവ ചക്രമുഖാദ് അഭീത: ॥1॥
മഹാത്മാവും പ്രസിദ്ധനുമായ മഹാബലി ഒരിക്കൽ ഇന്ദ്രനുമായുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടുവെങ്കിലും ശുക്രാചാര്യൻ അദ്ദേഹത്തെ മൃതസഞ്ജീവനി നൽകി ജീവിപ്പിച്ചു. പിന്നീട് അദ്ദേഹം വിശ്വജിത്ത് എന്ന യാഗം ചെയ്ത് സ്വന്തം ശക്തി വർദ്ധിപ്പിച്ചു. പ്രഹ്ളാദവംശജനാകയാൽ ബലിക്ക് നിന്തിരുവടിയുടെ ചക്രായുധമുഖത്തെ ഭയമില്ലായിരുന്നു. പരാക്രമിയായ ബലി മൂന്നു ലോകങ്ങളും കീഴിലാക്കി. ദേവൻമാർ ഭയന്ന് ഓടിയൊളിച്ചു.
പ്രസിദ്ധൻ മഹാബലി പണ്ടൊരിക്കൽ30 2
पुत्रार्तिदर्शनवशाददितिर्विषण्णा
तं
काश्यपं निजपतिं शरणं प्रपन्ना ।
त्वत्पूजनं
तदुदितं हि पयोव्रताख्यं
सा
द्वादशाहमचरत्त्वयि भक्तिपूर्णा ॥२॥
putrārtidarśanavaśādaditirviṣaṇṇā
taṁ kāśyapaṁ nijapatiṁ śaraṇaṁ prapannā।
tvatpūjanaṁ
taduditam hi payovratākhyaṁ
sā dvādaśāhamacarattvayi bhaktipūrṇā॥2॥
Aditi,
mother of the Devas was tormented seeing the plight of Indra and other Devas and went to seek advice from her husband sage, Kashyapa. He advised her to observe
payovrata, a penance for twelve days to propitiate the Lord. Aditi performed
the ritual with the utmost devotion.
പുത്രാർതി ദർശന വശാദദിതിർവിഷണ്ണാ
തം കാശ്യപം
നിജപതിം ശരണം പ്രപന്നാ ।
ത്വത്പൂജനം
തദുദിതം ഹി പയോവ്രതാഖ്യം
സാ
ദ്വാദശാഹ,മചര,ത്ത്വയി ഭക്തിപൂർണാ ॥2॥
പുത്രനായ ഇന്ദ്രന്റെ ദുഖം കണ്ട് വിഷണ്ണയായ അദിതി, ഭർത്താവായ കശ്യപമഹർഷിയെ സമീപിച്ച് ഉപദേശം തേടി. അദ്ദേഹം ദേവമാതാവിനോട് നിന്തിരുവടിയെ ആരാധിക്കുന്ന പയോവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. അദിതി ഭക്തിപൂർണ്ണമായി പന്ത്രണ്ടു ദിനങ്ങൾ പയോവ്രതമനുഷ്ഠിച്ചു.
പുത്രനാമിന്ദ്രന്റെ ദുഖം കണ്ടു
വിഷണ്ണയായദിതിദേവി തേടീ
പോംവഴിക്കുപദേശം തൻപതിയാം
കശ്യപമുനിയോടുതന്നെ.
'അനുഷ്ഠിക്ക നീ വിഷ്ണുപ്രീത്യർത്ഥം
പയോവ്രതം' എന്നായ് മുനി.
മാതാവദിതിയനുഷ്ഠിച്ചൂ ദിവ്യവ്രത
മതിഭക്ത്യാ പന്ത്രണ്ടുദിനങ്ങൾ
30. 3
तस्यावधौ
त्वयि निलीनमतेरमुष्या:
श्यामश्चतुर्भुजवपु:
स्वयमाविरासी: ।
नम्रां
च तामिह भवत्तनयो भवेयं
गोप्यं मदीक्षणमिति प्रलपन्नयासी: ॥३॥
tasyāvadhau tvayi nilīnamateramuṣyāḥ
śyāmaścaturbhujavapuḥ svayamāvirāsī।
namrāṁ ca
tāmiha bhavattanayo bhaveyaṁ
gopyaṁ madīkṣaṇamiti
pralapannayāsī॥3॥
o h!
Lord, you appeared in your full glory, with a dark blue complexion and four
divine hands, in front of Aditi when the payovrata ended. Aditi stood there
with folded hands and a devotion-filled mind when you offered her: “I shall take birth as your son soon, but
this secret must be maintained” and disappeared.
തസ്യാവധൌ
ത്വയി നിലീന,മതേരമുഷ്യാ:
ശ്യാമശ്ചതുർഭുജവപു:
സ്വയമാവിരാസീ:
നമ്രാൻ ച
താമിഹ ഭവത്തനയോ ഭവേയം
ഗോപ്യം
മദീക്ഷണമിതി പ്രലപന്നയാസീ: ॥3॥
പയോവ്രതം അവസാനിച്ചപ്പോൾ അവിടുത്തെ ഭക്തിയിൽ വിലീനയായ ആ ദേവമാതാവിനു മുന്നിൽ ശ്യാമളവർണ്ണനും ചതുർഭുജനുമായി നിന്തിരുവടി സ്വയമേവ പ്രത്യക്ഷനായി. തനിക്കു മുന്നിൽ വണങ്ങി നിൽക്കുന്ന അദിതിയോട് "ഞാനിപ്പോൾത്തന്നെ അവിടുത്തെ പുത്രനായി ജനിക്കാം എന്നും ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും" പറഞ്ഞ് ഭഗവാൻ യാത്രയായി.
പയോവ്രതാവസാന സമയേവിഷ്ണുഭഗവാൻ, ചതുർഭുജൻ
"അതീവരഹസ്യമായൊന്നു പറഞ്ഞിടാം
നിനക്കൊരുപുത്രനായ് ഞാൻ"
30.4
त्वं
काश्यपे तपसि सन्निदधत्तदानीं
प्राप्तोऽसि
गर्भमदिते: प्रणुतो विधात्रा ।
प्रासूत
च प्रकटवैष्णवदिव्यरूपं
सा
द्वादशीश्रवणपुण्यदिने भवन्तं ॥४॥
tvaṁ kāśyape
tapasi sannidadhattadānīṁ
prāpto'si garbhamaditeḥ praṇuto
vidhātrā।
prāsūta
ca prakaṭavaiṣṇavadivyarūpaṁ
sā dvādaśīśravaṇapuṇyadine
bhavantaṁ॥4॥
Then,
Lord, you entered Aditi through her husband sage Kashyap’s seed and Lord Brahma
created you in her womb as her son. You came out of Aditi resplendent with the
effulgence of Vishnu and divine gestures on an auspicious muhurat, at the
confluence of Dwadashi and Thiruvona.
ത്വം കാശ്യപേ
തപസി സന്നിദ ധത്തദാനീം
പ്രാപ്തോഽസി
ഗർഭമദിതേ: പ്രണുതോ വിധാത്രാ ।
പ്രാസൂത ച
പ്രകടവൈഷ്ണവദിവ്യരൂപം
സാ
ദ്വാദശീശ്രവണപുണ്യദിനേ ഭവന്തം ॥4॥
പിന്നെ അവിടുന്ന് കശ്യപമുനിയുടെ തപോവീര്യത്തിലൂടെ അദിതിയിൽ പ്രവേശിച്ച് ഗർഭാവസ്ഥയിൽ ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടവനായി ഇരുന്നു. സ്പഷ്ടമായും വൈഷ്ണവ തേജസ്സ് പ്രസ്ഫുരിക്കുന്ന രൂപഭാവങ്ങളോടെയുള്ള നിന്തിരുവടിയാകുന്ന പുത്രനെ ദ്വാദശിയും തിരുവോണവും ചേർന്ന ദിവ്യമുഹൂർത്തത്തിൽ അദിതി പ്രസവിച്ചു.
അചിരേണ കശ്യപതപോവീര്യംബ്രഹ്മസൃഷ്ടിയായ് സ്പഷ്ടം വൈഷ്ണവ
ഭഗവാനദിതിയിൽ നിന്നുമവതീർണ്ണനായ്
30.5
पुण्याश्रमं
तमभिवर्षति पुष्पवर्षै-
र्हर्षाकुले
सुरकुले कृततूर्यघोषे ।
बध्वाऽञ्जलिं
जय जयेति नुत: पितृभ्यां
त्वं
तत्क्षणे पटुतमं वटुरूपमाधा: ॥५॥
puṇyāśramaṁ tamabhivarṣati puṣpavarṣai-
rharṣākule
surakule kṛtatūryaghoṣe।
badhvā'ñjaliṁ jaya jayeti nutaḥ pitṛbhyāṁ
tvaṁ tatkṣaṇe paṭutamaṁ vaṭurūpamādhāḥ॥5॥
Devas
celebrated the birth of the divine savior with great joy and the celestials
played musical instruments and showered flowers. Your parents in this
manifestation, chanted your glories with "Jaya, Jaya" proclamation. Without delay, you took the form of a young handsome, and charming Brahmachari.
പുണ്യാശ്രമം
തമഭിവർഷതി പുഷ്പവർഷൈ:
ഹർഷാകുലേ
സുരകുലേ കൃതതൂര്യഘോഷേ ।
ബധ്വാfഞ്ജലിം ജയ ജയേതി നുത: പിതൃഭ്യാം
ത്വം തത്ക്ഷണേ
പടുതമം വടുരൂപമാധാ: ॥5॥
സന്തോഷ പാരവശ്യപ്രകടനം കൊണ്ടും വാദ്യഘോഷങ്ങൾ കൊണ്ടും ദേവൻമാർ പുണ്യജന്മം കൊണ്ടാടി. അവർ ആശ്രമത്തിനു മുകളിൽ പുഷ്പവൃഷ്ടി നടത്തി. നിന്തിരുവടിയുടെ മാതാപിതാക്കൾ കൈകൂപ്പിക്കൊണ്ട് അവിടുത്തെ ജയ ജയ ശബ്ദത്തോടെ സ്തുതിക്കുകയും ചെയ്തു. ആ ക്ഷണത്തിൽ ഭഗവാൻ സുന്ദര കോമളനായ ഒരു ബ്രഹ്മചാരിയുടെ വേഷം കൈക്കൊണ്ടു.
കൊണ്ടാടി ദേവഗണം വാദ്യഗാനങ്ങളാൽകൈകൂപ്പി ജയജയ ശബ്ദമോടെയപ്പോൾ
30. 6
तावत्प्रजापतिमुखैरुपनीय
मौञ्जी-
दण्डाजिनाक्षवलयादिभिरर्च्यमान:
।
देदीप्यमानवपुरीश
कृताग्निकार्य-
स्त्वं
प्रास्थिथा बलिगृहं प्रकृताश्वमेधम् ॥६॥
tāvattprajāpatimukhairupanīya
mauñjī-
daṇḍājinākṣa valayādibhirarcyamānaḥ।
dedīpyamānavapurīśa kṛtāgnikārya-
stvaṁ prāsthitā baligṛhaṁ prakṛtāśvamedham॥6॥
Then
the sages starting from sage Kashyapa adorned him with all that is needed to
pursue his Brahmacharya, such as a loin thread to tie around, deer skin to sit
and meditate, a ceremonial staff, and a mala made of beads to assist in
chanting. The Brahmachari shone bright after having done the Agni rituals and
he set forth to the royal venue where Mahabali was conducting the Aswamedha
Yagna.
താവത് പ്രജാപതിമുഖൈ: ഉപനീയ
മൌഞ്ജീ-
ദണ്ഡാജിനാക്ഷ വലയാദിഭിരർച്യമാന:
ദേദീപ്യമാന വപുരീശ കൃതാഗ്നികാര്യ:
ത്വം പ്രാസ്ഥിഥാ ബലിഗൃഹം പ്രകൃതാശ്വമേധം ॥6॥
തുടർന്ന് കശ്യപ പ്രജാപതി മുതലായ മഹദ് വ്യക്തികളാൽ ഉപനയനം ചെയ്ത നിന്തിരുവടി ബ്രഹ്മചര്യവൃത്തിക്കാവശ്യമായ മേഖല (അരഞ്ഞാണച്ചരട്), മാൻതോൽ, ദണ്ഡ്, ജപമാല, എന്നിവയാൽ അലങ്കരിക്കപ്പെട്ട്, അഗ്നികർമ്മം ചെയ്ത്, അത്യധികം തേജസ്സോടെ അശ്വമേധയാഗം നടന്നുകൊണ്ടിരുന്ന ബലിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
ഉപനയനം ചെയ്യിച്ചു കുമാരനെ കശ്യപൻ,30.7.
गात्रेण
भाविमहिमोचितगौरवं प्रा-
ग्व्यावृण्वतेव
धरणीं चलयन्नायासी: ।
छत्रं
परोष्मतिरणार्थमिवादधानो
दण्डं
च दानवजनेष्विव सन्निधातुम् ॥७॥
gātreṇa bhāvimahimocitagauravaṁ prā-
gvyāvṛṇvateva
dharaṇīṁ calayannāyāsīḥ।
chatraṁ paroṣmatiraṇārthamivādadadhāno
daṇḍaṁ ca dānavajaneṣviva sannidhātum॥7॥
As he
walked, he held an umbrella to ward of the enemy’s haughtiness, as an
indication of what to come and carried the staff majestically as if he was
ready to use it on Asuras. His gait was indicative of the future occurrences in
store for the world and the earth moved as he walked with firm steps
ഗാത്രേണ
ഭാവിമഹിമോചിതഗൗരവം പ്രാഗ് -
വ്യാവൃണ്വതേവ
ധരണീം ചലയന്നായാസീ: ।
ഛത്രം
പരോഷ്മ തിരണാർഥ മിവാദധാനോ
ദണ്ഡം ച
ദാനവജനേഷ്വിവ സന്നിധാതും ॥7॥
ശത്രുക്കളുടെ രോഷവീര്യത്തെ തടയുവാനെന്ന പോലെ കുട പിടിച്ചും അസുരൻമാർക്കെതിരേ പ്രയോഗിക്കാനാണന്ന മട്ടിൽ ദണ്ഡായുധത്തെ കൈയ്യിൽ ധരിച്ചും ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന മഹത്തായ കാര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടും അവയെ മുൻകൂട്ടി കാണിച്ചു കൊടുക്കാനെന്ന മട്ടിൽ ഭൂമിയെ ഇളക്കിയും ഉറച്ച നടയോടെയാണ് ഭഗവാൻ ഗമിച്ചത്.
ശത്രുവിൻ രോഷവീര്യം തടയുവാനെന്നമട്ടിൽ30.8
तां
नर्मदोत्तरतटे हयमेधशाला-
मासेदुषि
त्वयि रुचा तव रुद्धनेत्रै: ।
भास्वान्
किमेष दहनो नु सनत्कुमारो
योगी नु कोऽयमिति शुक्रमुखैश्शशङ्के ॥८॥
tāṁ
narmadottarataṭe hayamedhaśālā-
māseduṣi
tvayi rucā
tava ruddhanetraiḥ।
bhāswān
kim eṣa dahano nu sanatkumāro
yogī nu ko'yamiti śukramukhaiśśaśaṅke ॥8॥
Lord,
you approached the Yagna venue walking by the Northern shore of river Narmada
and thy divine effulgence was enough to blind the sages, including Sukracharya.
“Who is coming to witness the Yagna, is it Lord Sun himself of Lord Agni or the
great sage Sanatkumara?” they wondered.
താം നർമദോത്തരതടേ ഹയമേധശാലാം
ആസേദുഷി
ത്വയി രുചാ തവ രുദ്ധനേത്രൈ: ।
ഭാസ്വാൻ കിമേഷ
ദഹനോ നു സനത്കുമാരോ
യോഗീനു കോf യമിതി ശുക്രമുഖൈശ്ശശങ്കേ ॥8॥
നർമ്മദാനദിയുടെ വടക്കേ കരയിലൂടെ നടന്ന് അശ്വമേധയാഗശാലയിൽ ആഗതനായ നിന്തിരുവടിയുടെ തേജസ്സിന്റെ പ്രഭാവം കൊണ്ട് ശുക്രാചാര്യൻ മുതലായവരുടെ കണ്ണുകൾ മങ്ങിപ്പോയി. "ഈ വരുന്നത് സാക്ഷാൽ സൂര്യനാണോ, അഗ്നിഭഗവാനാണോ അതോ സനത്കുമാരനാണോ " എന്ന് അവർ ശങ്കിക്കുകയുണ്ടായി.
നർമ്മദാനദീതന്നു,ത്തരതീരത്തുകൂടെ30.9.
आनीतमाशु
भृगुभिर्महसाऽभिभूतै-
स्त्वां
रम्यरूपमसुर: पुलकावृताङ्ग: ।
भक्त्या
समेत्य सुकृती परिणिज्य पादौ
तत्तोयमन्वधृत
मूर्धनि तीर्थतीर्थम् ॥९॥
ānītamāśu bhṛgubhirmahasā'bhibhūtai-
stvāṁ
ramyarūpamasuraḥ
pulakāvṛtāṅgaḥ।
bhaktyā sametya sukṛtī
pariṇijya pādau
tattoyam anvadhṛta mūrdhani tīrthatīrtham ॥9॥
Although blinded at the effulgence of the special guest, he
was received with honor by sage Sukracharya and others. Mahabali, the ardent
devotee of the Lord was overcome with devotional ecstasy seeing the charming
form, washed thy feet, and sprinkled the holy water on his head. He knew that
the water from the Lord’s feet was holier than the divine waters of the holy
places.
ആനീതമാശു ഭൃഗുഭിർമഹസാfഭിഭൂതൈ:
ത്വാം രമ്യരൂപമസുര: പുളകാവൃതാങ്ഗ: ।
ഭക്ത്യാ
സമേത്യ സുകൃതീ പരിണിജ്യ പാദൗ
തത്തോയം അന്വധൃത
മൂർധനി തീർഥതീർഥം ॥9॥
നിന്തിരുവടിയുടെ തേജസ്സുകൊണ്ട് കണ്ണഞ്ചിയവരാണെങ്കിലും ശുക്രാദിമുനികളാൽ, ആനയിക്കപ്പെട്ട ബ്രഹ്മചാരിയെ അതിപുണ്യവാനായ മഹാബലി ഭക്തിഹർഷം കൊണ്ടുള്ള രോമാഞ്ചത്തോടെ സ്വീകരിച്ചു. അവിടുത്തെ പാദങ്ങൾ സ്വയം കഴുകി, തീർത്ഥജലത്തെപ്പോലും പാവനമാക്കുന്ന ആ പാദപുണ്യതീർത്ഥം അത്യാദരവോടെ മഹാബലി തന്റെ ശിരസ്സിൽ ധരിച്ചു.
കണ്ണഞ്ചിനിന്ന ശുക്രാദികൾ ബഹുമാനപൂർവ്വം30.10
प्रह्लादवंशजतया
क्रतुभिर्द्विजेषु
विश्वासतो
नु तदिदं दितिजोऽपि लेभे ।
यत्ते
पदाम्बु गिरिशस्य शिरोभिलाल्यं
स
त्वं विभो गुरुपुरालय पालयेथा: ॥१०॥
prahlādavaṁśajatayā kratubhirdvijeṣu
viśvāsato
nu tadidaṁ ditijo'pi lebhe।
yatte padāmbu girisasya śirobhilālyaṁ
sa tvaṁ vibho gurupurālaya pālayethāḥ॥10॥
Mahabali
was fortunate to receive the holy water of thy feet on his head; the same water
that sanctify Lord Siva. It must have been because Bali was born into the clan
of Prahalad or as a result of him doing so many divine Yagnas or as he is
dedicated in his service to the Brahmanas. Oh! Lord, Guruvayurappa, please
protect me, just as you have blessed your other devotee, Mahabali.
പ്രഹ്ലാദവംശജതയാ
ക്രതുഭിർദ്വിജേഷു
വിശ്വാസതോ നു
തദിദം ദിതിജോഽപി ലേഭേ ।
യത്തേ പദാംബു ഗിരിശസ്യ ശിരോഭിലാല്യം
സ ത്വം വിഭോ
ഗുരുപുരാലയ പാലയേഥാ: ॥10॥
ഏതൊരു ഭഗവാന്റെ പാദപുണ്യതീർത്ഥമാണോ പരമശിവന്റെ ശിരസ്സിനെ ലാളിക്കുന്നത്, അതേ തീർത്ഥജലം പ്രഹ്ളാദ ശിരസ്സിലും വീണത് മഹാബലി പ്രഹ്ളാദവംശജനായതു കൊണ്ടാണോ അതോ യാഗങ്ങൾ ചെയ്തു നേടിയ സുകൃതത്താലാണോ, അതോ ബ്രാഹ്മണരിലുള്ള വിശ്വാസം കൊണ്ടാണോ? ഇങ്ങിനെ പരമഭക്തനായ മഹാബലിയെ അനുഗ്രഹിച്ച ഭഗവാനേ, ഗുരുവായൂരപ്പാ എന്നെ രക്ഷിക്കണേ.
വിഷ്ണുഭഗവാന്റെ പാദതീർത്ഥം ലാളിച്ചുവല്ലോ
No comments:
Post a Comment