Sreeman Narayaneeyam - Dasakam 33
ദശകം 033
http://ramayanam.guruvayoor.com/Sree%20Narayaneeyam/033%20Narayaneeyam.mp3
4 m 10 s
Narayaneeyam 33
Narayaneeyam 33. 1
नाभागनामकनरेन्द्रसुतोऽम्बरीष: ।
सप्तार्णवावृतमहीदयितोऽपि रेमे
त्वत्सङ्गिषु त्वयि च मग्नमनास्सदैव
॥१॥
vaivasvatākhyamanuputranabhāgajāt-
nābhāganāmakanarendrasuto'mbarīṣaḥ ।
saptārṇavāvṛtamahīdayito'pi reme
tvatsaṅgiṣu tvayi ca magnamanāssadaiva ॥1॥
Nabhaga was the son of Vaivaswatha Manu and his son was Na’bhaga. Na’bhaga’s son was King Ambarisha. He was the emperor of the world covered by the seven seas, but he was an ardent devotee of the Lord. He spent his time fully immersed in the thought of thee and Satsang with the like-minded devotees. He lived a happy life fully immersed and reveling in your thoughts.
വൈവസ്വതാഖ്യ, മനുപുത്ര, നഭാഗജാത-
നാഭാഗനാമക നരേന്ദ്രസുതോംfബരീഷ: ।
സപ്താർണവാവൃത മഹീദയിതോfപി രേമേ
ത്വത്സങ്ഗിഷു ത്വയി ച മഗ്നമനാസ്സദൈവ ॥1॥
വൈവസ്വത മനുവിന്റെ പുത്രനായ നഭാഗന്റെ മകൻ നാഭാഗൻ. നാഭാഗന്റെ പുത്രനായ അംബരീഷൻ ഏഴുസമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഭൂമിയുടെ നാഥനായിരുന്നു. എങ്കിലും അതീവ ഭഗവദ്ഭക്തനായ അദ്ദേഹം സദാസമയവും അവിടുത്തെ ഭക്തൻമാരുമായുള്ള സത്സംഗത്തിൽ മുഴുകി, നിന്തിരുവടിയിൽ ആമഗ്നമായ മനസ്സോടെ സസുഖം കഴിഞ്ഞിരുന്നു.
വൈവസ്വതമനുവിൻ സുതൻ നഭാഗരാജൻ,
സദാ സത്സംഗനിരതനായ് , ഭഗവദ്ഭക്തനാം
Narayaneeyam 33. 2
त्वत्प्रीतये सकलमेव वितन्वतोऽस्य
भक्त्यैव देव नचिरादभृथा: प्रसादम् ।
येनास्य याचनमृतेऽप्यभिरक्षणार्थं
चक्रं भवान् प्रविततार सहस्रधारम् ॥२॥
tvatprītaye sakalameva vitanvato'sya
bhaktyaiva
deva nacirādabhṛthāḥ prasādam ।
yenāsya yācanamṛte'pyabhirakṣaṇārtham
cakraṁ bhavān pravitatāra sahasradhāram ॥2॥
He conducted all kinds of Poojas and rituals to propitiate the Lord and He was pleased with his devotee. Without delay, the Lord decided to bless him unasked for and gifted him the divine weapon – Sudarshan Chakra. The Chakra with a thousand spokes was meant to protect the king.
ത്വത്പ്രീതയേ സകലമേവ വിതന്വതോfസ്യ
ഭക്ത്യൈവ ദേവ നചിരാദ് അഭൃഥാ: പ്രസാദം ।
യേനാസ്യ യാചനമൃതേfപി അഭിരക്ഷണാർഥം
ചക്രം ഭവാൻ പ്രവിതതാര സഹസ്രധാരം ॥2॥
നിന്തിരുവടിയുടെ പ്രീതിക്കായി സകലവിധത്തിലുമുള്ള പൂജാദികൾ അംബരീഷൻ അനുഷ്ഠിച്ചു വന്നു. ആ അനന്യഭക്തിയാൽ താമസംവിനാ ഭഗവാൻ അവനിൽ പ്രസന്നനായി. അതുകൊണ്ട് ആവശ്യപ്പെടാതെ തന്നെ ഭഗവാൻ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ആയിരക്കണക്കിന് മുനകൾ ഉള്ള സുദർശനചക്രം സമ്മാനിച്ചു.
ഭഗവദ് സംപ്രീതിക്കായംബരീഷൻ ചെയ്തേറെ
ഭഗവാനവന്റെയനന്യഭക്തിയിൽ സംപ്രീതനായ്
Narayaneeyam 33.3
स द्वादशीव्रतमथो भवदर्चनार्थं
वर्षं दधौ मधुवने यमुनोपकण्ठे ।
पत्न्या समं सुमनसा महतीं वितन्वन्
पूजां द्विजेषु विसृजन् पशुषष्टिकोटिम्
॥३॥
sa dvādaśīvratamatho
bhavadarcanaṁ
varṣaṁ dadhau
madhuvane yamunopakaṇṭhe ।
patnyā samaṁ
sumanasā mahatīṁ vitanvan
pūjāṁ dvijeṣu visṛjan paśuṣaṣṭikoṭim ॥3॥
King Ambarisha and his devoted wife conducted an year long penance called Dwadashi Vrat. They spent the year in worshipping the Lord at the Madhu Vana at the bank of river Yamuna. He donated millions of cows to Brahmanas and worshipped them too.
സ ദ്വാദശീവ്രതമഥോ ഭവദർച്ചനാർത്ഥം
വർഷം ദധൌ മധുവനേ യമുനോപകണ്ഠേ ।
പത്ന്യാ സമം സുമനസാ മഹതീം വിതന്വൻ
പൂജാൻ ദ്വിജേഷു വിസൃജൻ പശുഷഷ്ടികോടിം ॥3॥
അംബരീഷൻ യമുനാതീരത്തുള്ള മധുവനത്തിൽ ഭക്തയായ പത്നിയുമൊരുമിച്ച് ഒരു വർഷം ദ്വാദശീവ്രതം അനുഷ്ഠിച്ച് ഭഗവാനെ പൂജിച്ച് കഴിഞ്ഞു. ആ മഹത്തായ വ്രതത്തിന്റെ ഭാഗമായി രാജാവ് അറുപതു കോടി പശുക്കളെ ബ്രാഹ്മണർക്ക് ദാനം ചെയ്യുകയും അവരെ പൂജിച്ചു ബഹുമാനിക്കുകയും ചെയ്തു.
യമുനാതീരത്തു മധുവനത്തിൽ, ഭക്തയാം
Narayaneeyam 33. 4
तत्राथ पारणदिने भवदर्चनान्ते
दुर्वाससाऽस्य मुनिना भवनं प्रपेदे ।
भोक्तुं वृतश्चस नृपेण परार्तिशीलो
मन्दं जगाम यमुनां नियमान्विधास्यन्
॥४॥
tatrātha pāraṇadine bhavadarcanaante
durvāsasā'sya
muninā
bhavanaṁ
prapede ।
bhoktuṁ vṛtaścas nṛpeṇa parārtiśīlo
mandaṁ jagāma yamunāṁ niyamānvidhāsyan ॥4॥
At the end of the penance, it was the time to conclude the Vrat by taking food, as part of the ritual. At that time, Sage Durvasa arrived there and the king received him with due respect and invited him to join the lunch. The sage is known for his quick temper and he was known to create problems for others. So he took his time and went to the river Yamuna slowly on the pretext of doing his daily rituals.
തത്രാഥ പാരണദിനേ ഭവദർചനാന്തേ
ദുർവാസസാfസ്യ മുനിനാ ഭവനം
പ്രപേദേ ।
ഭോക്തും വൃതശ്ചസ് നൃപേണ പരാർതിശീലോ
മന്ദം ജഗാമ യമുനാം നിയമാൻവിധാസ്യൻ ॥4॥
തുടർന്ന് വ്രതപൂജാവസാനസമയത്ത് ഭക്ഷണം കഴിക്കേണ്ട അവസരത്തിൽ ദുർവ്വാസാവ് മഹർഷി ആ മധുവനത്തിലെ രാജഗൃഹത്തിൽ എത്തിച്ചേർന്നു. രാജാവ് ബഹുമാനപുരസ്സരം മുനിയെ ഭോജനത്തിനായി ക്ഷണിച്ചു. എന്നാൽ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാൻ മടിയില്ലാത്ത ദുർവ്വാസാവ് മഹർഷി ഭോജനത്തിനു മുൻപ് നിത്യകർമ്മങ്ങൾ അനുഷ്ഠിക്കാനാണെന്ന മട്ടിൽ സാവധാനത്തിൽ യമുനയിലിറങ്ങി.
രാജാവിൻ വ്രതാവസാനസമയേ പാരണ വീടും
Narayaneeyam
33.5
राज्ञाऽथ पारणमुहूर्तसमाप्तिखेदा-
द्वारैव पारणमकारि भवत्परेण ।
प्राप्तो मुनिस्तदथ दिव्यदृशा विजानन्
क्षिप्यन् क्रुधोद्धृतजटो विततान
कृत्याम् ॥५॥
rājñā'tha pāraṇamuhūrtasamāptikhedā-
dvāraiva pāraṇamakāri bhavatpareṇa ।
prāpto munistadatha divyadṛśā vijānan
kṣipyan kruddhoddhṛtajaṭo vitatān kṛtyām ॥5॥
The king was anxious to conclude the penance at the stipulated muhurat and the sage hadn’t returned by then. So Ambarisha took a sip of water as part of the ritual to formally conclude the penance on time. When Sage Durvasa came back for lunch, he came to know that the king had already concluded the ritual. He was overcome with fury and showered abuses on the king. In that rage, he created a fierce she-ghoul, Kritya, from his hair and unleashed it.
രാജ്ഞാfഥ പാരണമുഹൂർത്ത സമാപ്തിഖേദാദ്
വാരൈവ പാരണം അകാരി ഭവത്പരേണ ।
പ്രാപ്തോ മുനിസ്തദഥ ദിവ്യദൃശാ വിജാനൻ
ക്ഷിപ്യൻ ക്രുധോദ്ധൃത ജടോ വിതതാന കൃത്യാം ॥5॥
തുടർന്ന് പാരണ വീട്ടുന്നതിനുള്ള മുഹൂർത്തം തെറ്റാതിരിക്കാൻ രാജാവ് അല്പം ജലം മാത്രം ചടങ്ങിന് കുടിച്ച് വ്രതം അവസാനിപ്പിച്ചു. നിത്യകർമ്മങ്ങൾ കഴിഞ്ഞു വന്ന മാമുനി ദിവ്യദൃഷ്ടി കൊണ്ട് നടന്ന കാര്യം മനസ്സിലാക്കി രാജാവിനെ നിന്ദിച്ച് പറയുകയും ക്രോധത്തോടെ തന്റെ ജട പറിച്ചെടുത്ത് കൃത്യയെന്ന ഒരു പിശാചിയെ സൃഷ്ടിക്കുകയും ചെയ്തു.
പാരണവീട്ടുവാൻ മുഹൂർത്തമായ നേരത്തും
Narayaneeyam 33.6
कृत्यां च तामसिधरां भुवनं दहन्ती-
मग्रेऽभिवीक्ष्यनृपतिर्न पदाच्चकम्पे ।
त्वद्भक्तबाधमभिवीक्ष्य सुदर्शनं ते
कृत्यानलं शलभयन् मुनिमन्वधावीत् ॥६॥
kṛtyāṁ ca tāmasidharāṁ bhuvanaṁ dahantī-
magre'bhivīkṣyanṛpatir na padāccakampe ।
tvadbhaktabādhamabhivīkṣya
sudarśanaṁ te
kṛtyānalaṁ śalabhayan munim anvadhāvīt ॥6॥
Kritya came charging with a sword drawn at the king, but he was not afraid and he didn’t move from his position. Immediately the Sudarshan Chakra came in to action to protect thy devotee. It burned up Kritya into ashes as though she was just a fire fly meeting the fire. Then the Chakra went after the sage Durvasa who was running away in fear.
കൃത്യാം ച താമസിധരാം ഭുവനം ദഹന്തീം
അഗ്രേfഭി വീക്ഷ്യനൃപതിർന പദാച്ചകമ്പേ
।
ത്വദ്ഭക്തബാധം അഭിവീക്ഷ്യ സുദർശനം തേ
കൃത്യാനലം ശലഭയൻ മുനിം അന്വധാവീത് ॥6॥
വാളും പിടിച്ചു ലോകം മുഴുവൻ ദഹിപ്പിക്കുന്ന ഭാവത്തിൽ വന്നെത്തിയ കൃത്യയെക്കണ്ടിട്ടും രാജാവ് ഒട്ടും പേടിച്ചില്ല. രാജാവ് സ്വസ്ഥാനത്തു നിന്നും അനങ്ങിയുമില്ല. സ്വഭക്തന്റെ അവസ്ഥയെന്തെന്ന് കണ്ടറിഞ്ഞ്, നിന്തിരുവടിയുടെ സുദർശനചക്രം കൃത്യയെ തീയിൽ വീണ ശലഭമെന്നപോലെ ഭസ്മമാക്കിക്കളഞ്ഞു. എന്നിട്ടാ ചക്രം ക്ഷിപ്രകോപിയായ മാമുനിയുടെ പിറകേ പാഞ്ഞെത്തി പിന്തുടർന്നു.
വാളും പിടിച്ചു ലോകമിളക്കിമറിച്ചുവരും ക്രൂര
പിശാചിനി കൃത്യയെക്കണ്ടിട്ടുമംബരീഷൻ
ഭയന്നില്ല തെല്ലും, തൻ സ്ഥാനം വെടിഞ്ഞുമില്ല.
പെട്ടെന്ന് ഭഗവദ് സുദർശന ചക്രായുധമെത്തി
പിന്നെയാ ചക്രായുധം മുനിക്ക് പിറകേ പാഞ്ഞു
ക്ഷിപ്രകോപിയെ ഹനിക്കാനായിട്ടു തന്നെ.
Narayaneeyam 33.7
धावन्नशेषभुवनेषु भिया स पश्यन्
विश्वत्र चक्रमपि ते गतवान् विरिञ्चम्
।
क: कालचक्रमतिलङ्घयतीत्यपास्त:
शर्वं ययौ स च भवन्तमवन्दतैव ॥७॥
dhāvannasheṣabhuvaneṣu bhiyā sa paśyan
viśvatra cakramapi te gatavān viriñcam
।
kaḥ kālacakramatilaṅghayatītyapāstaḥ
śarvaṁ yayau sa ca bhavantamavandataiva ॥7॥
Sage Durvasa ran all over the world, but the Chakra followed him. Finally, he went to Lord Brahma for refuge, but he expressed his inability to help. “Who can stop the Chakra of Lord Vishnu?”. Then the sage went to see Lord Siva. There also he couldn’t get any help. Instead of helping him, Lord Siva worshipped the Chakra.
ധാവൻ അശേഷഭുവനേഷു ഭിയാ സ പശ്യൻ
വിശ്വത്ര ചക്രമപി തേ ഗതവാൻ വിരിഞ്ചം।
ക: കാലചക്ര മതിലങ്ഘ യതീത്യപാസ്ത:
ശർവം യയൌ സ ച ഭവന്തം അവന്ദതൈവ ॥7॥
ദുർവാസാവ് മഹർഷി ഭുവനം മുഴുവനും ഓടിയിട്ടും ചക്രത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല. എല്ലായിടത്തും നിന്തിരുവടിയുടെ ചക്രം ദർശിച്ച് ഓടിയ മഹർഷി ഒടുവിൽ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. എന്നാൽ 'ആർക്കാണ് കാലസ്വരൂപിയായ ഭഗവൽ ചക്രത്തെ തടുക്കാനാവുക' എന്ന് പറഞ്ഞ് വിരിഞ്ചൻ മുനിയെ പറഞ്ഞയച്ചു. പിന്നീട് ദുർവ്വാസാവ് പരമശിവനെ സമീപിച്ചു. അദ്ദേഹവും നിന്തിരുവടിയുടെ ചക്രത്തെ തടയുന്നതിനു പകരം വന്ദിക്കുകയാണ് ചെയ്തത്.
ആയില്ല മുനിക്കതിൽ നിന്നു രക്ഷനേടാൻ.
Narayaneeyam
33.8
भूयो भवन्निलयमेत्य मुनिं नमन्तं
प्रोचे भवानहमृषे ननु भक्तदास: ।
ज्ञानं तपश्च विनयान्वितमेव मान्यं
याह्यम्बरीषपदमेव भजेति भूमन् ॥८॥
bhūyo bhavannilayametya muniṁ namantaṁ
proche
bhavān ahamṛṣe nanu bhaktadāsaḥ ।
jñānaṁ tapaśca vinayānvitameva mānyaṁ
yāhyambarīṣapadameva bhajeti bhūman ॥8॥
Oh! Omniscient Lord, the sage had to come to thee for refuge. He came to Vaikundha and prostrated before you. Then you said: “I am subservient to my devotees. I am helpless. Your knowledge and power of penance would be respected only if you have the humility to carry them well. Get rid of your arrogance and go back to King Ambarisha and seek refuge under him. That is the only course for you to escape the wrath of Chakra.”
ഭൂയോ ഭവന്നിലയമേത്യ മുനിം നമന്തം
പ്രോചേ ഭവാൻ അഹമൃഷേ നനു ഭക്തദാസ: ।
ജ്ഞാനം തപശ്ച വിനയാന്വിതമേവ മാന്യം
യാഹ്യംബരീഷപദമേവ ഭജേതി ഭൂമൻ ॥8॥
അല്ലയോ സർവ്വവ്യാപിയായ ഭഗവാനേ, മറ്റൊരിടത്തും അഭയം കിട്ടാതെ മുനി വീണ്ടും വൈകുണ്ഠത്തിലെത്തി അവിടുത്തെ നമസ്ക്കരിച്ചു. ദുർവ്വാസാവിനോട് ഭഗവാൻ ഇങ്ങിനെ പറഞ്ഞു.: "ഞാൻ ഭക്തദാസനാണ്. അറിവും തപോനുഷ്ഠാനങ്ങളും വിനയത്തോട് ചേർന്നിരുന്നാൽ മാത്രമേ അവയ്ക്ക് മാന്യതയുണ്ടാവൂ. അതു കൊണ്ട് പോയാലും. ഗർവ്വം വെടിഞ്ഞ് അംബരീഷനെത്തന്നെ ശരണം പണിയുക മാത്രമേ ഇനി നിവൃത്തിയുള്ളു.”
ശരണമെങ്ങും കിട്ടാതെ ദുർവ്വാസാ മുനി
"തപോനിഷ്ഠകൾ ശോഭിക്കാൻ വിനയമനിവാര്യം!
Narayaneeyam
33.9
तावत्समेत्य मुनिना स गृहीतपादो
राजाऽपसृत्य भवदस्त्रमसावनौषीत् ।
चक्रे गते मुनिरदादखिलाशिषोऽस्मै
त्वद्भक्तिमागसि कृतेऽपि कृपां च शंसन्
॥९॥
tāvatsametya muninā sa gṛhītapādo
rājā'pasṛtya bhavadastramasāvanausīt ।
cakre
gate muniradādakhilāśiṣo'smai
tvadbhaktimāgasi kṛte'pi kṛpāṁ ca śaṁsan ॥9॥
Then the sage came to Ambarisha and prostrated at his feet. But the king felt it was inappropriate for a sage to prostrate before him and so he requested the Chakra to recede. The Chakra was withdrawn and the sage was pleased with the king. Durvasa was impressed with Ambarisha’s devotion and compassion towards him despite his wrongdoing. He praised and abundantly blessed the king.
താവത്സമേത്യ മുനിനാ സ ഗൃഹീതപാദോ
രാജാfപസൃത്യ
ഭവദസ്ത്രം അസൗ അനൌഷീത് ।
ചക്രേ ഗതേ മുനി: അദാദ് അഖിലാശിഷോfസ്മൈ
ത്വദ്ഭക്തിമാഗസി കൃതേfപി കൃപാം ച ശംസൻ ॥9॥
തുടർന്ന് മുനി അംബരീഷന്റെ അരികിലെത്തി അദ്ദേഹത്തിന്റെ പാദങ്ങളിൽ അഭയം തേടി. എന്നാൽ ഇത്ര ഉന്നതനായ മാമുനി തന്റെ പാദങ്ങളിൽ നമസ്ക്കരിക്കുന്നതിനെക്കുറിച്ചുള്ള ലജ്ജ നിമിത്തം രാജാവ് മാറിപ്പോയി ഭഗവാന്റെ ആയുധത്തെ സ്തുതിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്. രാജാവിന്റെ ഭഗവദ് ഭക്തിയിലും അപരാധം ചെയ്ത തന്നോടു കാണിച്ച ദയാവായ്പിലും അതീവ പ്രസന്നനായ മുനി രാജാവിനെ അഭിനന്ദിച്ചു. അദ്ദേഹത്തെ പ്രശംസിച്ച് അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു.
ശരണാർത്ഥിയായൊടുവിൽ അബരീഷന്നു മുന്നിൽ
Narayaneeyam
33.10
राजा प्रतीक्ष्य मुनिमेकसमामनाश्वान्
सम्भोज्य साधु तमृषिं विसृजन्
प्रसन्नम् ।
भुक्त्वा स्वयं त्वयि ततोऽपि दृढं
रतोऽभू-
त्सायुज्यमाप च स मां पवनेश पाया: ॥१०॥
rājā pratīkṣya
munimekasamāmanāśvān
sambhojya
sādhu tamṛṣiṁ visṛjan prasannam ।
bhuktvā svayaṁ tvayi
tato'pi dṛḍhaṁ rato'bhū-
tsāyujyamāpa ca sa māṁ pavanēśa pāyāḥ ॥10॥
The king had been waiting without eating anything, for the sage to return and have his lunch. A year had passed by the time Durvasa came back after running around the globe. The king treated the Sage with a feast and he finished his fasting. Ambarisha, the ardent devotee of Lord Vishnu continued his life of devotion to thee and attained liberation. Lord, you are so keen to bless his devotees; please protect me too.
രാജാ പ്രതീക്ഷ്യ മുനിമേകസമാം അനാശ്വാൻ
സംഭോജ്യ സാധു തമൃഷിം വിസൃജൻ പ്രസന്നം ।
ഭുക്ത്വാ സ്വയം ത്വയി തതോfപി ദൃഢം രതോfഭൂത്
സായുജ്യമാപ ച സ മാം പവനേശ പായാ: ॥10॥
ചക്രത്തെ പേടിച്ച് ലോകം ചുറ്റി വരുന്ന മുനിയെ പ്രതീക്ഷിച്ച്
മഹാരാജാവ് ഒരു കൊല്ലക്കാലം നിരാഹാരനായി കഴിഞ്ഞു. മുനി വന്നപ്പോൾ അദ്ദേഹത്തെ
നന്നായി സൽക്കരിച്ചു ഭോജനം നൽകി, താനും കഴിച്ചു. വിഷ്ണുഭക്തനായ അംബരീഷൻ തുടർന്നും ഭഗവദ്
ഭക്തനിരതനായി ജീവിതം നയിച്ച് ഒടുവിൽ സായൂജ്യമുക്തി പ്രാപിച്ചു. അങ്ങിനെ
ഭക്താനുഗ്രഹപരനായ ഗുരുവായൂപുരേശാ എന്നെ രക്ഷിക്കണേ!
ചക്രായുധഭയത്തിൽ ലോകം മുഴുവൻ
കാത്തിരുന്നൂ നിരാഹാരനായംബരീഷൻ.
No comments:
Post a Comment