Thursday, November 30, 2023

Sreeman Narayaneeyam - Dasakam 25

Sreeman Narayaneeyam - Dasakam 25

ദശകം 025 

http://ramayanam.guruvayoor.com/Sree%20Narayaneeyam/025%20Narayaneeyam.mp3
4  m 10 s

Narayaneeyam -25

Narayaneeyam 25

Narasimhavatharam – Narayaneeyam 25 – നരസിംഹാവതാരം

Narayaneeyam 25 

25.1

स्तंभे घट्टयतो हिरण्यकशिपो: कर्णौ समाचूर्णय-

न्नाघूर्णज्जगदण्डकुण्डकुहरो घोरस्तवाभूद्रव: ।

श्रुत्वा यं किल दैत्यराजहृदये पूर्वं कदाप्यश्रुतं

कम्प: कश्चन संपपात चलितोऽप्यम्भोजभूर्विष्टरात् ॥१॥ 

stambhe ghaṭṭayato hirayakaśipo kṛṇau samācūraya-

nnāghūrajjagadaṇḍakuṇḍakuharo ghorastavābhūdrava

śrutvā ya kila daityarājahdaye pūrva kadāpyaśrutam

kampa kaścana sapapāta calito'pyambhoja bhūrviṣṭarāt 1

As the Asura hit the pillar hard, a terrible sound roared out of it capable of breaking one's eardrum. It sounded like no other as if the innards of the universal egg were being churned out vigorously. Having heard such a ferocious noise Hiranyakashipu was overcome by an indescribable angst and he trembled in fear. That noise was formidable enough even to shake up the throne of Lord Brahma.

സ്തംഭേ ഘട്ടയതോ ഹിരണ്യകശിപോ: കർണൗ സമാചൂർണയൻ

ആഘൂർണജ്ജഗദണ്ഡ കുണ്ഡകുഹരോ ഘോരസ്തവാഭൂദ് രവ:   

ശ്രുത്വാ യം കില ദൈത്യരാജഹൃദയേ പൂർവം കദാപി അശ്രുതം

കമ്പ: കശ്ചന സംപപാത ചലിതോപി അംഭോജഭൂർവിഷ്ടരാത്     1

തൂണിൻമേൽ ഗദകൊണ്ട് ആഞ്ഞടിച്ച അസുരന്റെ  കർണ്ണപുടങ്ങളെത്തന്നെ പൊടിച്ചു കളയുന്ന വിധത്തിൽ ബ്രഹ്മാണ്ഡമാകുന്ന പാത്രത്തിന്റെ  ഉള്ളിലുള്ളതെല്ലാം ചുറ്റിത്തിരിയ്ക്കുന്ന പോലുള്ള ഭയങ്കരമായ ഒരട്ടഹാസ ശബ്ദം ആ തൂണിൽ നിന്നും പുറത്തുവന്നു. ഇതിനു മുൻപ് ഒരിക്കലും കേട്ടിട്ടില്ലാത്ത ആ ഭീകരശബ്ദം കേട്ട് എന്തെന്നറിയാനാവാത്ത ഒരു പേടിയും വിറയും അസുരരാജാവായ ഹിരണ്യകശിപുവിനെ ക്ഷണത്തിൽ വലയം ചെയ്തു. ആ ശബ്ദപ്രകമ്പനത്തിൽ ബ്രഹ്മാവിന്റെ  ഇരിപ്പിടം പോലും ഇളകിപ്പോയി.

തൂണിൻമേൽ ഹിരണ്യകശിപു ഗദകൊണ്ടാഞ്ഞടിച്ചപ്പോൾ കർണ്ണപുടം പൊട്ടുമാറുഗ്രമൊരലർച്ചയുണ്ടായതിന്നുള്ളിൽനിന്നും,ബ്രഹ്മാണ്ഡത്തി-
ന്നകത്തുള്ളതെല്ലാം കലങ്ങിമറിഞ്ഞു, ബ്രഹ്മസിംഹാസനം പോലുമിളകും
വിധത്തിലപ്പോൾ, കാരണമറിയാ സംഭീതിയിൽ മുങ്ങിവിറച്ചു നിന്നാനവൻ
  

25.2

दैत्ये दिक्षु विसृष्टचक्षुषि महासंरम्भिणि स्तम्भत:

सम्भूतं न मृगात्मकं न मनुजाकारं वपुस्ते विभो ।

किं किं भीषणमेतदद्भुतमिति व्युद्भ्रान्तचित्तेऽसुरे

विस्फूर्ज्जद्धवलोग्ररोमविकसद्वर्ष्मा समाजृम्भथा: ॥२॥ 

daitye diku visṛṣṭacakui mahāsarambhii stambhata

sambhūta na mgātmaka na manujākāra vapuste vibho

ki ki bhīaametadbhūtamiti vyudbhrā̱ntacitte'sure

visphūrjaddhavalograramavikasadvṛṣṭrām 2

The asura looked around in fear wondering about the source of that terrible growl and saw a dreadful creature, coming out of the pillar, half man and half animal. He was dumbfounded and started bewildered about what this strange form was and who this peculiar creature could be. Then Oh! Lord, you grew in gigantic proportions with your gleaming body and thorny white long body hair. 

ദൈത്യേ ദിക്ഷു വിസൃഷ്ടചക്ഷുഷി മഹാസംരംഭിണി സ്തംഭത:

സംഭൂതം ന മൃഗാത്മകം ന മനുജാകാരം വപുസ്തേ വിഭോ

കിം  കിം  ഭീഷണമേതദ് അദ്ഭുതമിതി വ്യുദ്ഭ്രാന്തചിത്തേf സുരേ

വിസ്ഫൂർജ്ജ ദ്ധവളോഗ്രരോമവികസദ് വർഷ്മാ സമാജൃംഭഥാ: 2

ആ ഭീകരശബ്ദം കേട്ട് വല്ലാതെ ക്രുദ്ധനായ അസുരൻ ചുറ്റുപാടും കണ്ണോടിച്ചു നോക്കിയപ്പോൾ പകുതി മൃഗവും പകുതി മനുഷ്യനും ആയ ഒരു ജീവിയുടെ ഭീകരരൂപത്തിൽ സർവ്വവ്യാപിയായ അവിടുന്ന് ആ തൂണിൽ നിന്നും ആവിർഭവിച്ചതു കണ്ട് അത്ഭുതസ്തബ്ധനായി. ഏതാണീ സ്വരൂപം? ഏതാണിത്? എന്ന് അസുരൻ പരിഭ്രമിക്കേ വെളുത്തു പ്രോജ്വലിക്കുന്ന ഉഗ്രജടകളോടുകൂടിയ അവിടുത്തെ രൂപം അനുനിമിഷം വളർന്നു ഭീമാകാരം പ്രാപിച്ചു.

തൂണിൽനിന്നു ഘോരഭീകരമാം മുരൾച്ച കേട്ടസുരൻ തിരിഞ്ഞുനോക്കവേ കണ്ടൂ
സ്തംഭം പിളർന്നു ചാടിവരുന്നൊരു ഭീകരവിചിത്ര ജീവിയെ; പാതി മൃഗരൂപത്തിൽ
പാതി മർത്യരൂപത്തിലങ്ങിനെ; എന്താണാ,രാണിതെന്നു തേറി സ്തബ്ധനായ്, പരിഭ്രാന്തനായവനപ്പോൾ, കണ്ടൂ തൂവെള്ളക്കുഞ്ചിരോമങ്ങളുമുഗ്രജടയുമായ്
ഭഗവദ് നരസിംഹരൂപ,മനുനിമിഷം വർദ്ധിതഭീമാകാരമാ,യുജ്ജ്വലതേജസ്സൊടും   

25.3

तप्तस्वर्णसवर्णघूर्णदतिरूक्षाक्षं सटाकेसर-

प्रोत्कम्पप्रनिकुम्बितांबरमहो जीयात्तवेदं वपु: ।

व्यात्तव्याप्तमहादरीसखमुखं खड्गोग्रवल्गन्महा-

जिह्वानिर्गमदृश्यमानसुमहादंष्ट्रायुगोड्डामरम् ॥३॥ 

taptasvarasavaraghūradatirūkāka saākesara-

protkampapranikumbitābaramaho jīyāttaveda vapu

vyāttavyāpta mahādarīsakhamukha khagogravalganmahā-

jihvānirgama dśyamāna sumahā daṁṣṭrāyugodāmaram 3

May thy form be ever victorious with thy sharp gaze from the eyes hot and shiny as molten gold, with the quivering mane and hair overcasting the skies, with the enormous mouth akin to a massive cave, with the sword-like tongue flopping out, and with the two fierce molars flaunting.

തപ്തസ്വർണ്ണ  സവർണ്ണ ഘൂർണദതി രൂക്ഷാക്ഷം സടാകേസര-

പ്രോത്കമ്പ പ്രനികുംബിതാംബരമഹോ ജീയാത്തവേദം വപു:

വ്യാത്തവ്യാപ്തമഹാദരീ സഖമുഖം ഖഡ്ഗോഗ്രവൽഗന്മഹാ-

ജിഹ്വാനിർഗമ ദൃശ്യമാനസുമഹാ ദംഷ്ട്രായുഗൊഡ്ഡാമരം 3 

ഉരുകിയ തങ്കത്തിന്റെ നിറവിതാനമാർന്ന് ഉഗ്രങ്ങളായ കണ്ണുകളാൽ രൂക്ഷമായി നോക്കിയും, ചലിക്കുന്ന കുഞ്ചിരോമങ്ങൾ കുടഞ്ഞും  സടാജടകളാൽ ആകാശത്തെ മറച്ചും, വലിയൊരു ഗുഹപോലെയിരിക്കുന്ന വായ് പിളർന്നു പിടിച്ചും വാൾ പോലെയിളകുന്ന നാക്ക് പുറത്തിട്ടും, രണ്ട് ഭീകര ദംഷ്ട്രകൾ കാട്ടിയും നിലകൊള്ളുന്ന അവിടുത്തെ നരസിംഹരൂപം സർവ്വോത്കൃഷ്ടമായി എന്റെയുള്ളിൽ സദാ പ്രകാശിക്കേണമേ.


തങ്കത്തിന്നുജ്ജ്വലപ്രഭയോലും ദേഹകാന്തിയോടെ, രൂക്ഷവീക്ഷിതമാം
കൺകളോടെ, കുഞ്ചിരോമങ്ങൾ കുലുക്കി, ആകാശം മറയ്ക്കും സടാജടകൾ
ചടുലമായ് കുടഞ്ഞു ഗുഹപോലുള്ള വായ് പിളർന്നു, വാൾപോലുള്ള നാവുനീട്ടി, 
ദംഷ്ട്രകൾ കാട്ടി നിൽക്കുമാ നരഹരിരൂപമെന്നുള്ളിൽ വിളങ്ങട്ടെയെന്നും

25.4

उत्सर्पद्वलिभङ्गभीषणहनु ह्रस्वस्थवीयस्तर-

ग्रीवं पीवरदोश्शतोद्गतनखक्रूरांशुदूरोल्बणम् ।

व्योमोल्लङ्घि घनाघनोपमघनप्रध्वाननिर्धावित-

स्पर्धालुप्रकरं नमामि भवतस्तन्नारसिंहं वपु: ॥४॥

utsarpadvalibhaga bhīaahanu hrasvasthavīyastara-

grīva pīvaradośśatodgatanakhakrūrāśudūrolbaam

vyomollan̄ghi ghanāghanopamaghana pradhvānanirdhāvit-

spardhāluprakaram namāmi bhavatastan nārasimha vapu 4

Thy fat and stout neck showed the folds of skin and nerves as lifted due to the furious roar You made and You remained there as a fearful figure with Your shiny sharp long nails emitting out of Your several robust hands. I salute Your form of Narasimha whose roar fills up the sky like the thunder of a thick cloud and drives away the scores of foes.

ഉത്സർപദ്വലിഭങ്ഗ ഭീഷണഹനു ഹ്രസ്വസ്ഥ വീയസ്തര-

ഗ്രീവം പീവരദോശ്ശതോദ്ഗത നഖക്രൂരാംശു ദൂരോൽബണം  

വ്യോമോല്ലങ്ഘി ഘനാഘനോപമഘന പ്രധ്വാന നിർധാവിത-

സ്പർധാലുപ്രകരം നമാമി ഭവത: തന്നാരസിംഹം വപു: 4

ഉച്ചത്തിൽ അലറുന്നതിനാൽ വലിഞ്ഞുമുറുകി കയറുന്ന ഞരമ്പുകൾ പുറത്തു കാണുന്ന തടിച്ചു കുറിയ കഴുത്തോടെ, നൂറു കണക്കിനു തടിച്ച കൈകളിൽ നിന്നും മുളച്ചുപൊന്തി തിളങ്ങുന്ന കൂർത്തു മൂർത്ത നഖങ്ങളിൽ നിന്നും പ്രകാശിക്കുന്ന തീക്ഷ്ണ രശ്മികളോടെയാണ് നിന്തിരുവടി നിലകൊള്ളുന്നത്. ആകാശം നിറയ്ക്കുന്ന ഇടിവെട്ടിന്നു തുല്യമായ ഭീകരഗർജ്ജനത്താൽ ഭയചകിതരായ ശത്രുഗണങ്ങളെ ആട്ടിപ്പായിക്കുന്ന അങ്ങയുടെ നരസിംഹരൂപത്തെ ഞാൻ നമസ്ക്കരിക്കുന്നു.

കഠിനമായലറിയും, തടിച്ചുകുറിയ കഴുത്തിൽ ഞരമ്പുകൾ വലിഞ്ഞുമുറുകിയും
കനത്തകരങ്ങളിലെയനേകം കൂർത്തുമൂർത്തുതിളങ്ങും നഖങ്ങൾ പൊഴിക്കും പ്രഭാ
പൂരത്താൽ പ്രോജ്വലിച്ചും, ഇടിവെട്ടുംപോൽ ഘോരമട്ടഹാസം മുഴക്കിയും ഭയന്നു
വിറയ്ക്കുമരികളെയാട്ടിയോടിക്കുമങ്ങേ നരസിംഹരൂപം നമസ്കരിക്കുന്നു ഞാൻ 
  

25.5

नूनं विष्णुरयं निहन्म्यमुमिति भ्राम्यद्गदाभीषणं

दैत्येन्द्रं समुपाद्रवन्तमधृथा दोर्भ्यां पृथुभ्याममुम् ।

वीरो निर्गलितोऽथ खड्गफलकौ गृह्णन्विचित्रश्रमान्

व्यावृण्वन् पुनरापपात भुवनग्रासोद्यतं त्वामहो ॥५॥

nūna viṣṇuraya nihanmyamumiti bhrāmyadgadābhīaam

daityendra samupādravantamadhthā dorbhyā pthubhyāmamum

vīro nirgalito'tha khagaphalakau ghanvicitraśramān

vyāvṛṇvan punarāpapāta bhuvanagrāsodyata tvāmaho 5

“Who would be the strange creature? This must be Lord Vishnu himself who killed my brother Hiranyaksha. I must kill him at one” Hiranyakashipu, so decided to avenge his brother’s death charged at the Lord with his fierce mace wielding. The Lord contained him with his two strong arms. Still, the asura was able to wiggle out of the grasp. Then he came out with his sword and shield to fight with the Lord and showed various astonishing ways to fight. What a wonder and pity! The Asura fought with the lord who stood there ready to swallow the whole world.

നൂനം വിഷ്ണുരയം നിഹന്മ്യ മുമിതി ഭ്രാമ്യദ്ഗദാഭീഷണം

ദൈത്യേന്ദ്രം സമുപാദ്രവന്തം അധൃഥാ ദോർഭ്യാം പൃഥുഭ്യാമമും

വീരോ നിർഗലിതോf ഥ ഖഡ്ഗഫലകൗ ഗൃഹ്ണൻ വിചിത്രശ്രമാൻ

വ്യാവൃണ്വന്‍ പുനരാപപാത ഭുവനഗ്രാസോദ്യതം ത്വാമഹോ 5

"ഈ വിചിത്രരൂപധാരി വിഷ്ണു തന്നെ ആയിരിക്കും. എന്റെ  സഹോദരനെ വധിച്ച ഇയാളെ ഞാനിപ്പോൾ ഹനിക്കും" എന്നുറച്ച് ഹിരണ്യകശിപു തന്റെ  ഗദ ഭീകരമാം വിധം ചുഴറ്റിക്കൊണ്ട് ഭഗവാന്റെ  നേർക്ക് പാഞ്ഞടുത്തു. അപ്പോൾ നിന്തിരുവടി തന്റെ കനത്ത കൈകൾ കൊണ്ടവനെ അടക്കി പിടിച്ചു നിർത്തി. എന്നാലാ വീരപരാക്രമി ഭഗവാന്റെ പിടിയിൽ നിന്നും വഴുതി രക്ഷപ്പെട്ടു. എന്നിട്ട് വാളും പരിചയുമായി വന്ന് പല വിധങ്ങളായ യുദ്ധമുറകൾ കാണിച്ചു കൊണ്ടു് ഭഗവാനെ എതിർത്തു. അഹോ ആശ്ചര്യം! ഭൂലോകം അപ്പാടെ വിഴുങ്ങുവാൻ ഒരുങ്ങിയ ഭഗവാനെയാണ് അവൻ വീണ്ടും വിണ്ടും നേരിട്ടത്.


“ഇതുവിഷ്ണുതന്നെ,യെൻ സോദരനെവധിച്ചവ,നവനെയിന്നു ഞാൻ ഹനിക്കും”
എന്നലറി ഗദയും ചുഴറ്റിപ്പാഞ്ഞടുത്തൂ ഭഗവാന്റെ നേർക്കായ് ഹിരണ്യകശിപു. അപ്പോളവനെത്തൻ കനത്ത കയ്യാൽ തടഞ്ഞെങ്കിലുമവൻ കുതറിമാറിപ്പോയ്
പല യുദ്ധമുറകളാൽ നേരിട്ടൂ വിശ്വം വിഴുങ്ങാനൊരുങ്ങും ഭഗവാനെയവൻ പിന്നെയും

25.6

भ्राम्यन्तं दितिजाधमं पुनरपि प्रोद्गृह्य दोर्भ्यां जवात्

द्वारेऽथोरुयुगे निपात्य नखरान् व्युत्खाय वक्षोभुवि ।

निर्भिन्दन्नधिगर्भनिर्भरगलद्रक्ताम्बु बद्धोत्सवं

पायं पायमुदैरयो बहु जगत्संहारिसिंहारवान् ॥६॥

bhrāmyanta ditijādhamam punarapi prodghya dorbhyā javāt

dvāre'tho ruyuge nipātya nakharān vyutkhāya vakobhuvi

nirbhindannadhigarbhanirbhara galadraktāmbu baddhotsava

pāya pāyamudairayo bahu jagatsahārisihāravān 6

The Asura, son of Diti was fighting with the Lord, circling and the Lord caught hold of him and forcefully stopped him.  Then he grabbed him quickly dragged him to the doorway and laid on his thigh as he sat down. Lord pierced his long and sharp nails into Asura’s chest and cracked it open. Then he drank up the blood gushing out enthusiastically with a glee. Then he roared again with such a noise that had the power to destroy the whole world

ഭ്രാമ്യന്തം ദിതിജാധമം പുനരപി പ്രോദ്ഗൃഹ്യ ദോർഭ്യാം ജവാത്

ദ്വാരേf ഥോരുയുഗേ നിപാത്യ നഖരാൻ വ്യുത്ഖായ വക്ഷോഭുവി

നിർഭിന്ദൻ അധി ഗർഭ നിർഭര ഗലദ് രക്താംബു ബദ്ധോത്സവം

പായം പായമുദൈരയോ ബഹു ജഗത്സംഹാരി സിംഹാരവാൻ 6

ഭഗവാനെ എതിർത്തു ചുറ്റിത്തിരിയുന്ന ദിതിപുത്രനായ അസുരനെ പിന്നെയും നിന്തിരുവടി കൈകൾ കൊണ്ടു ബലമായി പിടിച്ചു നിർത്തി. എന്നിട്ട് പൊടുന്നനെ അവനെ വലിച്ച് വാതിൽപ്പടിമേലെത്തിച്ചിട്ട് ഭഗവാൻ അവിടെയിരുന്ന് തന്റെ  തുടമേൽ അവനെ വീഴ്ത്തി കിടത്തിയിട്ട് കൂർത്ത നഖങ്ങൾ കൊണ്ടവന്റെ  മാറ് പിളർന്നു. അസുരദേഹത്തിനുള്ളിൽ നിന്നും കുടുകുടെ ചാടിയൊഴുകുന്ന രക്തം ആ നരസിംഹമൂർത്തി ഉത്സാഹത്തോടെ വീണ്ടും വീണ്ടും പാനം ചെയ്തു. സകലലോകങ്ങളേയും നശിപ്പിക്കുമാറ് ശക്തിയുള്ള ഭീകര ഗർജ്ജനം മുഴക്കുകയും ചെയ്തു.

ഭഗവാനെതിരെ കയർത്തുമെതിർത്തുമൊട്ടു ചുറ്റിത്തിരിയും ദിതിപുത്രനെപ്പിടിച്ചു
നിർത്തിപ്പെട്ടെന്നു വലിച്ചിഴച്ചൂ നരഹരിഭഗവാൻ വാതിൽപ്പടിമേലെത്തിച്ചു തൻ
തുടമേൽ വീഴ്ത്തിക്കിടത്തി കൂർത്തനഖങ്ങൾകൊണ്ടവന്റെ നെഞ്ചം പിളർന്നു
കുടുകുടെച്ചാടും രുധിരം കുടിച്ചൂ; ദിക്കെട്ടും നടുങ്ങുമാറലറിയാ ഗർജ്ജനമെങ്ങും  മുഴങ്ങി 
     

25.7.

त्यक्त्वा तं हतमाशु रक्तलहरीसिक्तोन्नमद्वर्ष्मणि

प्रत्युत्पत्य समस्तदैत्यपटलीं चाखाद्यमाने त्वयि ।

भ्राम्यद्भूमि विकम्पिताम्बुधिकुलं व्यालोलशैलोत्करं

प्रोत्सर्पत्खचरं चराचरमहो दु:स्थामवस्थां दधौ ॥७॥

tyaktvā ta hatamāśu raktalaharīsiktonnamadvṛṣmai

pratyutpatya samastadaityapaalī cākhādyamāne tvayi

bhrāmyadbhūmi vikampitāmbudhikula vyālolashailotkara

protsarpatkha carā̱caramaho du:sthāmavasthām dadhau 7

Lord discarded the body of the Asura and jumped out with His body drenched red with blood and growing big by the seconds and started eating up all the Asuras. All the whirling worlds trembled and oceans got turbulent. Mountains shook up from their base and the stars and planets started tattering all over and up in the sky as hit by thy long shiny mane.

ത്യക്ത്വാ തം ഹതമാശു രക്തലഹരീസിക്തോന്നമദ് വർഷ്മണി

പ്രത്യുത്പത്യ സമസ്ത ദൈത്യപടലീം ചാഖാദ്യ മാനേ ത്വയി         

ഭ്രാമ്യദ്ഭൂമി വികമ്പിതാംബുധികുലം വ്യാലോല ശൈലോത്കരം

പ്രോത്സർപത്ഖചരം ചരാചരമഹോ ദു:സ്ഥാമവസ്ഥാം ദധൌ 7

നിന്തിരുവടി, താൻ വധിച്ച ഹിരണ്യകശിപുവിന്റെ പിണത്തെ ഉപേക്ഷിച്ചിട്ട് രക്തപ്രവാഹം കൊണ്ട് നനഞ്ഞതും അനുനിമിഷം വലുതായിക്കൊണ്ടിരിക്കുന്നതുമായ ദേഹത്തോടെ കുതിച്ചു ചാടി അസുരൻമാരെയെല്ലാം പിടിച്ചു കടിച്ചു തിന്നുതുടങ്ങി. അപ്പോൾ ചുറ്റിത്തിരിയുന്ന ഭൂമണ്ഡലമാകെ വിറകൊണ്ടു കലുഷിതമായി. സമുദ്രങ്ങൾ ഇളകി മറിഞ്ഞു. പർവ്വതങ്ങളുടെ അടിത്തറയിളകി. ഭീമാകാരനായ നരസിംഹത്തിന്റെ ജടകളുടെ താഡനമേറ്റ് ഗ്രഹനക്ഷത്രാദികൾ മേലോട്ട് തെറിച്ചു തുടങ്ങി. ലോകം മുഴുവൻ തലകീഴ് മറിഞ്ഞ ദൂരവസ്ഥയിലായി.



ഹിരണ്യകശിപുവിനെ നിർദ്ദയം കൊന്നു നരസിംഹമസുരപിണമുപേക്ഷിച്ചൂ
രക്തമൊലിക്കും ദേഹത്തോടെ ഭൂമി വിറപ്പിച്ചൂ, സമുദ്രങ്ങളിളക്കിക്കുതിച്ചുചാടി
രാക്ഷസപ്പരിഷകളെ തിന്നൊടുക്കവേ മലകളിളകി, വിശ്വം കീഴ്മേൽമറഞ്ഞു നരസിംഹജടാതാഡനത്താൽ നിലതെറ്റിത്തെറിച്ചൂ ഗ്രഹങ്ങൾ, നക്ഷത്രങ്ങളും

25.8

तावन्मांसवपाकरालवपुषं घोरान्त्रमालाधरं

त्वां मध्येसभमिद्धकोपमुषितं दुर्वारगुर्वारवम् ।

अभ्येतुं न शशाक कोपि भुवने दूरे स्थिता भीरव:

सर्वे शर्वविरिञ्चवासवमुखा: प्रत्येकमस्तोषत ॥८॥

tāvanmāsavapākarālavpua ghorā̱ntramā̱lāḏhara

tvā madhyesabhamiddhakopamuita durvāragurvāravam

abhyetum̐ na śaśāka kopi bhuvane dūre sthitā bhīrava:

sarve śarvaviriñcavāsavamukhā pratyekamastoata 8

The extremely brutal Narasimha form of the Lord soiled by the flesh, fat, and blood of the Asuras, stood there roaring aloud, adorning the intestines of the Asura as a garland around his neck. No one dared to approach this fierce form. Even Lord Siva, Brahma, and Indra stood at a distance fearfully chanting praises of the Lord individually. 

താവന്മാംസ വപാകരാളവപുഷം ഘോരാന്ത്രമാലാധരം

ത്വാം മദ്ധ്യേസഭമിദ്ധ കോപമുഷിതം ദുർവാരഗുർവാരവം

അഭ്യേതും ന ശശാക കോf പി ഭുവനേ ദൂരേ സ്ഥിതാ ഭീരവ:

സർവേ ശർവവിരിഞ്ചവാസവമുഖാ: പ്രത്യേകമസ്തോഷത 8 

മാംസം, വപ , രക്തം എന്നിവയാൽ മലീമസമായ ഭീകരദേഹത്തോടു കൂടിയ നരസിംഹമൂർത്തി അസുരന്റെ  കുടൽമാലയും കഴുത്തിലണിഞ്ഞ്  അതിരോഷത്തോടെ ഗർജ്ജിച്ചലറിക്കൊണ്ട് സഭാമദ്ധ്യത്തിൽ നിലകൊണ്ടു. ആ ഭയാനകരൂപത്തെ സമീപിക്കാൻ ലോകത്തിലാർക്കും ശക്തിയുണ്ടായില്ല. ശിവനും ബ്രഹ്മാവും ഇന്ദ്രനും ഭീതിയോടെ അകലെ മാറിനിന്ന് നിന്തിരുവടിയെ വെവ്വേറെ സ്തുതിക്കുക മാത്രമാണ് ചെയ്തത്.

ഹിരണ്യകശിപുവിൻ കുടൽമാലയും കഴുത്തിലണിഞ്ഞു,
മാംസരക്തവപാ മലീമസം നരസിംഹരൂപത്തിൽ
ഗർജ്ജിച്ചലറി നിന്നൂ ഭഗവാൻ ഹരി സഭാമദ്ധ്യത്തിലങ്ങിനെ
പരിഭ്രമഭീതിയാലാർക്കും, ബ്രഹ്മാവിനുമിന്ദ്രനും
രുദ്രനുംപോലുമായില്ലങ്ങയോടടുക്കുവാൻ;
നരഹരിക്കകലെ ദൂരത്തു വെവ്വേറെ മാറിനിന്നങ്ങയെ
സ്തുതിച്ചതേയുള്ളു സർവ്വരും 
 

25.9

भूयोऽप्यक्षतरोषधाम्नि भवति ब्रह्माज्ञया बालके

प्रह्लादे पदयोर्नमत्यपभये कारुण्यभाराकुल: ।

शान्तस्त्वं करमस्य मूर्ध्नि समधा: स्तोत्रैरथोद्गायत-

स्तस्याकामधियोऽपि तेनिथ वरं लोकाय चानुग्रहम् ॥९॥ 

bhūyo'pyakataroadhāmn̐ bhavati brahmājñayā bālake

prahlāde padayornamatyapabhaye kāruyabhārākula

śāntastva karamasya mūrdhni samadhā: stotrairathodgāyatas-

tasyākāmadhiyo'pi tenitha vara lokāya cānugraham 9

As Lord Narasimha was roaring again in fierce wrath, Prahalada prostrated at His feet without any fear as instructed by Lord Brahma. Immediately You regained your composure, remained calm pleased with the boy blessing him by keeping your hands on his head. Prahalada praised you with hymns and even without him asking you blessed him with boons that would benefit the whole world.

ഭൂയോഽപ്യക്ഷത രോഷധാമ്നി ഭവതി ബ്രഹ്മാജ്ഞയാ ബാലകേ

പ്രഹ്ലാദേ പദയോർനമത്യപ ഭയേ കാരുണ്യ ഭാരാകുല:

ശാന്തസ്ത്വം കരമസ്യ മൂർധ്നി സമധാ: സ്തോത്രൈ രഥോദ്ഗായത:

തസ്യാ കാമധിയോർഽപി തേനിഥ വരം ലോകായചാനുഗ്രഹം 9

പിന്നെയും ക്രോധം ശമിക്കാതെ നിലകൊണ്ട നരസിംഹരൂപത്തിനടുത്തേക്ക് ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഭയലേശമില്ലാതെ പ്രഹ്ളാദൻ നടന്നു ചെന്ന് അവിടുത്തെ പാദങ്ങളിൽ നമസ്ക്കരിച്ചു. പെട്ടെന്ന് പ്രശാന്തനായിത്തീർന്ന നിന്തിരുവടി കാരുണ്യപൂർവ്വം അവനെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. പ്രഹ്ളാദൻ സ്തോത്രങ്ങൾ കൊണ്ട് ഭഗവാനെ സ്തുതിച്ചുപാടി. പ്രഹ്ളാദൻ ആഗ്രഹിക്കാതെ തന്നെ നിന്തിരുവടി അവന് ലോകാനുഗ്രഹമായിത്തീരുന്ന ദിവ്യവരങ്ങൾ സ്വയമേവ നൽകി അനുഗ്രഹിച്ചു.

പ്രഹ്ളാദൻ ഭയംവിനാ  നടന്നടുത്തു മെല്ലെ 

നമസ്കരിച്ചൂ കോപംതെല്ലു ശമിക്കാതെ- 

യവിടെ നിലകൊണ്ട നരഹരിയെ; 

ബ്രഹ്മാജ്ഞയാലപ്പോൾ ശാന്തനായിയവന്റെ

ശിരസ്സിൽ കൈവച്ചനുഗ്രഹിച്ചൂ ഭഗവാൻ; 

പ്രഹ്ളാദനങ്ങയെ സ്തുതിച്ചുപാടവേ

നൽകീയവന്നായ്, സ്വയമേവയനേകവരങ്ങൾ 

ലോകാനുഗ്രഹാർത്ഥം വിഭു  

25.10

एवं नाटितरौद्रचेष्टित विभो श्रीतापनीयाभिध-

श्रुत्यन्तस्फ़ुटगीतसर्वमहिमन्नत्यन्तशुद्धाकृते ।

तत्तादृङ्निखिलोत्तरं पुनरहो कस्त्वां परो लङ्घयेत्

प्रह्लादप्रिय हे मरुत्पुरपते सर्वामयात्पाहि माम् ॥१०॥

evaita raudracēṣṭita vibho śrītāpanīyābhidha-

śrutyantas̱futagītasarvamahimannatyantaśuddhākr̥te

tattādr̥nikhiloṯtara punaraho kastvā paro laṅghayet

prahlādapriya hē marutpurapatē sarvāmayātpāhi mām 10

Your escapades performed in the fierce form of Narasimha have been expounded in sacred texts such as Sri Tapaneeya (Nrisimhopanishad). Oh! Lord! Who can surpass thy who is indeed immaculate and supreme in greatness? Oh! Lord of Guruvayur, beloved of Prahalada, please cure me of all my afflictions and sorrows. 

ഏവം നാടിത രൌദ്ര ചേഷ്ടിത വിഭോ ശ്രീതാപനീയാഭിധ-

ശ്രുത്യന്തസ്ഫുട ഗീതസർവമഹിമൻ അത്യന്ത ശുദ്ധാകൃതേ          

തത്താദൃങ്നിഖിലോത്തരം പുനരഹോ കസ്ത്വാം പരോ ലങ്ഘയേത്

പ്രഹ്ലാദപ്രിയ ഹേ മരുത്പുരപതേ സർവാമയാത്പാഹി മാം      10

ഇങ്ങിനെ ഭീകരമായ രൂപമെടുത്ത് അഭിനയിച്ച നിന്തിരുവടിയെ ശ്രീ താപനീയശ്രുതിയിൽ (നൃസിംഹോപനീയ ഉപനിഷത്തിൽ) വ്യക്തമായി പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ അതിനിർമ്മലസ്വരൂപനും അതീവ മഹിമയ്ക്കുടമയും ആയ ഭഗവാനേ, അങ്ങയെ ലംഘിക്കാൻ ആർക്കാണ് ശക്തിയുണ്ടാവുക? ഭക്തോത്തമനായ പ്രഹ്ളാദനിൽ പ്രീതനായ ഗുരുവായൂരപ്പാ  ഭഗവാനേ, എന്നെ സകല ദു:ഖങ്ങളിൽ നിന്നും രക്ഷിക്കേണമേ!


ഏവം ഭീകര നരസിംഹവേഷമണിഞ്ഞാടിയ ഭഗവൽ പ്രഭാവം കീർത്തിക്കൂന്നൂ നരസിംഹോപനിഷത്തിൽ, സ്പഷ്ടമായ,തികേമ,മേക,മുണ്മയായ് മഹിമാവാം 
നിർമ്മലസ്വരൂപനാമങ്ങയെ രോധിക്കാനാർക്കാകും? പ്രഹ്ലാദനിൽ സംപ്രീതനാം
വിഭോ! ഗുരുവായൂരപ്പാ! രക്ഷിക്കയെന്നെയുമെൻ ദുഖങ്ങളെല്ലാം നീക്കി സമൂലം.

 

No comments:

Post a Comment