Narayaneeyam - Dasakam 84
ദശകം 084
http://ramayanam.guruvayoor.com/Sree%20Narayaneeyam/084%20Narayaneeyam.mp3
4 m 10 s
Narayaneeyam
84
84.1
क्वचिदथ तपनोपरागकाले
पुरि निदधत् कृतवर्मकामसूनू ।
यदुकुलमहिलावृत: सुतीर्थं
समुपगतोऽसि समन्तपञ्चकाख्यम् ॥१॥
kvacidatha
tapanoparāgakāle
puri
nidadhats kṛtavarmakāmasūnū।
yadukulamahilāvṛtaḥ sutīrthaṁ
samupagato'si
samantapañcakākhyam॥1॥
ക്വചിദഥ
തപനോപരാഗകാലേ
പുരി നിദധത്
കൃതവർമകാമസൂനൂ ।
യദുകുലമഹിലാവൃത:
സുതീർത്ഥം
സമുപഗതോഽസി
സമന്തപഞ്ചകാഖ്യം ॥1॥
ഒരു സൂര്യഗ്രഹണസമയേ
കൃതവർമ്മനേയും
അനിരുദ്ധനേയും
നഗരരക്ഷയേൽപ്പിച്ചവിടുന്നു
യാദവരും
സ്ത്രീജനങ്ങളുമായി തീർത്ഥയാത്രയായ്
എത്തീ സമന്തപഞ്ചകമാം
പുണ്യതീർത്ഥത്തിൽ
84.2
बहुतरजनताहिताय तत्र
त्वमपि पुनन् विनिमज्य तीर्थतोयम् ।
द्विजगणपरिमुक्तवित्तराशि:
सममिलथा: कुरुपाण्डवादिमित्रै: ॥२॥
bahutarajanatāhitāya tatra
tvamapi
punan vinimajya tīrthatoyam।
dvijagaṇaparimuktavittarāśiḥ
samamilathāḥ
kurupāṇḍavādimitraiḥ॥2॥
ബഹുതരജനതാഹിതായ
തത്ര
ത്വമപി പുനൻ
വിനിമജ്യ തീർത്ഥതോയം ।
ദ്വിജഗണപരിമുക്തവിത്തരാശി:
സമമിളഥാ:
കുരുപാണ്ഡവാദിമിത്രൈ: ॥2॥
പുണ്യതീർത്ഥത്തിലങ്ങുമാനേകായിരം
ജനങ്ങൾക്കൊപ്പം
സ്നാനംചെയ്തു ബഹുജനഹിതാർത്ഥം
ജലം വിമലമാക്കി.
ബ്രാഹ്മണക്കൂട്ടങ്ങൾക്കങ്ങു
ദാനം ചെയ്തു ധാരാളമായി
കുരുപാണ്ഡവബന്ധുമിത്രങ്ങളുമായി
മേളിക്കയും ചെയ്തൂ
84.3
तव खलु दयिताजनै: समेता
द्रुपदसुता त्वयि गाढभक्तिभारा ।
तदुदितभवदाहृतिप्रकारै:
अतिमुमुदे सममन्यभामिनीभि: ॥३॥
tava
khalu dayitājanaiḥ sametā
drupadasutā tvayi gāḍhabhaktibhārā।
taduditabhavadāhṛtiprakāraiḥ
atimumude
samamanyabhāminībhiḥ॥3॥
തവ ഖലു
ദയിതാജനൈ: സമേതാ
ദ്രുപദസുതാ
ത്വയി ഗാഢഭക്തിഭാരാ ।
തദുദിതഭവദാഹൃതിപ്രകാരൈ:
അതിമുമുദേ
സമമന്യഭാമിനീഭി: ॥3॥
അങ്ങിലഗാധമാം
ഭക്തിപ്രഹർഷമാർന്ന ദ്രുപദപുത്രി
പാഞ്ചാലിയങ്ങേ
പത്നിമാരുമൊത്തു സന്തോഷപൂർവ്വം
അവരെയെല്ലാമെങ്ങിനെ
ഭവാനപഹരിച്ചു വിവാഹം
കഴിച്ചുവെന്നും
മറ്റുമുള്ള കഥകൾ പറഞ്ഞുല്ലസിച്ചിരുന്നു.
84.4
तदनु च भगवन् निरीक्ष्य गोपा
नतिकुतुकादुपगम्य मानयित्वा।
चिरतरविरहातुराङ्गरेखा:
पशुपवधू: सरसं त्वमन्वयासी: ॥४॥
tadanu
ca bhagavan nirīkṣya gopā
natikutukādupagamya mānayitvā।
cirataravirahāturāṅgarekhāḥ
paśupavadhūḥ
sarasaṁ tvamanvayāsīḥ॥4॥
തദനു ച ഭഗവൻ
നിരീക്ഷ്യ ഗോപാ
നതികുതുകാദുപഗമ്യ
മാനയിത്വാ।
ചിരതരവിരഹാതുരാംഗരേഖാ:
പശുപവധൂ: സരസം
ത്വമന്വയാസീ: ॥4॥
അന്നേരമവിടെ
പുണ്യസ്നാനത്തിനെത്തിയ ഗോപന്മാരുമായങ്ങുല്ലാസമോടെ ചിരിച്ചു കളിച്ചു
രാജോചിതം
ബഹുമാനിച്ചു നന്നായ്, പിന്നെ
ദീർഘവിരഹതാപത്താൽ
ചടച്ചു മെലിഞ്ഞതാം
ഗോപികളുമായ്
നീങ്ങീ സരസം കേളിയാടാൻ
84.5
सपदि च भवदीक्षणोत्सवेन
प्रमुषितमानहृदां नितम्बिनीनाम् ।
अतिरसपरिमुक्तकञ्चुलीके
परिचयहृद्यतरे कुचे न्यलैषी: ॥५॥
sapadi
ca bhavadīkṣaṇotsavena
pramuṣitamānahr̥dāṁ nitambinīnām।
atirasarimuktakañculīke
paricayahṛdyatarē kucē nyalaiṣīḥ॥5॥
സപദി ച ഭവദീക്ഷണോത്സവേന
പ്രമുഷിതമാനഹൃദാം
നിതംബിനീനാം ।
അതിരസപരിമുക്തകഞ്ചുളീകേ
പരിചയഹൃദ്യതരേ
കുചേന്യലൈഷീ: ॥5॥
പരിഭവങ്ങളെല്ലാം
മറന്നു ഗോപികൾ സുന്ദരിഗാത്രികൾ
വേഗത്തിലങ്ങയെ
കണ്ട സന്തോഷാധിരേകത്തിനാൽ
പ്രണയപ്രഹർഷത്തിലവരുടെ
കഞ്ചുകങ്ങൾ കെട്ടഴിഞ്ഞൂ
പരിചിതമാ
പ്രിയതര കുചകുംഭങ്ങളെയാശ്ലേഷിച്ചങ്ങു നിന്നു.
84.6
रिपुजनकलहै: पुन: पुनर्मे
समुपगतैरियती विलम्बनाऽभूत् ।
इति कृतपरिरम्भणेत्वयि द्राक्
अतिविवशा खलु राधिका निलिल्ये ॥६॥
ripujanakalaiḥ punaḥ punarmē
samupagatairyatī vilambanā'bhūt।
iti
kṛtaparirambhaṇētvayi
drāk
ativivaśā
khalu rādhikā nililyē॥6॥
രിപുജനകലഹൈ:
പുന: പുനർമേ
സമുപഗതൈരിയതീ
വിലംബനാഽഭൂത് ।
ഇതി കൃതപരിരംഭണേത്വയി
ദ്രാക്
അതിവിവശാ ഖലു
രാധികാ നിലില്യേ ॥6॥
“ശത്രുശല്യം
വീണ്ടുംവീണ്ടുമുണ്ടാകയാൽ മാത്രം
വൈകി ഞാൻ
നിങ്ങളെ വന്നു കാണാൻ”
ഏവം പറഞ്ഞങ്ങു
രാധയെ ഗാഢം പുൽകവേ
എല്ലാം
മറന്നവൾ വിവശയായങ്ങിൽ ലയിച്ചൂ
84.7
अपगतविरहव्यथास्तदा ता
रहसि विधाय ददाथ तत्त्वबोधम् ।
परमसुखचिदात्मकोऽहमात्मे
त्युदयतु व: स्फुटमेव चेतसीति ॥७॥
apagatavirahavyathāstadā tā
rahasi
vidhāya dadātha
tattvabodham।
paramasukhacidātmakō'hamātmē
tyudayatu
vaḥ sphuṭamēva cētasi॥7॥
അപഗതവിരഹവ്യഥാസ്തദാ
താ
രഹസി വിധായ
ദദാഥ തത്ത്വബോധം ।
പരമസുഖചിദാത്മകോഽഹമാത്മേ
ത്യുദയതു വ:
സ്ഫുടമേവ ചേതസീതി ॥7॥
ഗോപികമാരുമായാ
വിജനദേശേ രാസകേളിയാടി
പ്രണയിനികൾ
വിരഹദുഖമൊടുങ്ങി പ്രശാന്തരായീ.
അപ്പോളങ്ങവർക്കു
നൽകീ പരമാത്മതത്ത്വബോധം.
സച്ചിദാനന്ദസ്വരൂപിയാം
പരമാത്മാവു താനെന്നതും
അതേയാത്മാവുതന്നെയവരുടെയന്തര്യാമിയുമെന്നും
ഭവാനവർക്കു
നൽകീ സ്ഫുടതരമാമറിവിൻ വെളിച്ചം!
84.8
सुखरसपरिमिश्रितो वियोग:
किमपि पुराऽभवदुद्धवोपदेशै: ।
समभवदमुत: परं तु तासां
परमसुखैक्यमयी भवद्विचिन्ता ॥८॥
sukharasaparimiśritō viyōgaḥ
kimapi
purā'bhavaduddhavōpadēśaiḥ।
samabhavadamutaḥ paraṁ tu tāsāṁ
paramasukhaikyamayī bhavadvicintā॥8॥
സുഖരസപരിമിശ്രിതോ
വിയോഗ:
കിമപി
പുരാഽഭവദുദ്ധവോപദേശൈ: ।
സമഭവദമുത: പരം
തു താസാം
പരമസുഖൈക്യമയീ
ഭവദ്വിചിന്താ ॥8॥
പണ്ടുത്ഥവരുപദേശിക്കയാൽ
വേർപാടിൻ വ്യഥ
ഗോപിമാരിൽ
കുറഞ്ഞൊരാനന്ദരസം കലർന്നു
നിന്നിരുന്നൂ;
ഇപ്പോളവിടുന്നുപദേശിക്കയാൽ
ഭവദ്സ്മരണം
പോലുമവരിൽ പരമസുഖദായിയാം
ഒന്നുചേരലായീ,
ബ്രഹ്മാനന്ദസുകൃതമായീ!
84.9
मुनिवरनिवहैस्तवाथ पित्रा
दुरितशमाय शुभानि पृच्छ्यमानै: ।
त्वयि सति किमिदं शुभान्तरै:
रित्युरुहसितैरपि याजितस्तदाऽसौ ॥९॥
munivarānivahaitavātha pitrā
duritaśamāya śubhāni pṛcchyamānaiḥ।
tvayi
sati kimidaṁ śubhāntaraiḥ
rityuruhasitairapi
yājitastadā'sau॥9॥
മുനിവരനിവഹൈസ്തവാഥ
പിത്രാ
ദുരിതശമായ
ശുഭാനി പൃച്ഛ്യമാനൈ: ।
ത്വയി സതി
കിമിദം ശുഭാന്തരൈ:
ഇത്യുരുഹസിതൈരപി
യാജിതസ്തദാഽസൗ ॥9॥
ദുരിതശമനത്തിനായ് സത്കർമ്മങ്ങൾ എന്തെല്ലാം
ചെയ്യണമെന്നു
മുനിമാരോട് വസുദേവർ ചോദിക്കേ,
പ്രായശ്ചിത്തങ്ങൾക്കെന്തു
സാംഗത്യമവിടുന്ന് സ്വയം
പുത്രനായിരിക്കേയെന്നോർത്തവർ
പുഞ്ചിരിച്ചെങ്കിലും
മുനിമാർ
നിയതമാം യാഗകർമ്മങ്ങളെല്ലാം നടത്തി
84.10
सुमहति यजने वितायमाने
प्रमुदितमित्रजने सहैव गोपा: ।
यदुजनमहितास्त्रिमासमात्रं
भवदनुषङ्गरसं पुरेव भेजु : ॥१०॥
sumahati
yajnē vitāyamānē
pramuditamitrajanē sahaiva gōpāḥ।
yadujanamahitāstrimāsamātraṁ
bhavadanuṣaṅgarasaṁ purēva bhējuḥ॥10॥
സുമഹതി യജനേ
വിതായമാനേ
പ്രമുദിതമിത്രജനേ
സഹൈവ ഗോപാ: ।
യദുജനമഹിതാസ്ത്രിമാസമാത്രം
ഭവദനുഷംഗരസം
പുരേവ ഭേജു: ॥10॥
അതിമഹത്താം
യാഗകർമ്മങ്ങൾ മൂന്നുമാസം
ആഘോഷമായ് നടത്തവേ
യാദവർ ഗോപരേയും
ബന്ധുക്കളേയുമാദരിച്ചു;
പണ്ടേപ്പോലെയവരെല്ലാം
ഉല്ലാസമായ്
ഭവാനുമായ് ചേർന്നവിടെക്കഴിഞ്ഞൂ
84.11
व्यपगमसमये समेत्य राधां
दृढमुपगूह्य निरीक्ष्य वीतखेदाम् ।
प्रमुदितहृदय: पुरं प्रयात:
पवनपुरेश्वर पाहि मां गदेभ्य: ॥११॥
vyapagamasamayē samētya rādhāṁ
dṛḍhamupagūhya nirīkṣya vītakhēdām।
pramuditahr̥dayaḥ puraṁ prayātaḥ
pavanapurēśvara
pāhi māṁ
gadēbhyaḥ॥11॥
വ്യപഗമസമയേ
സമേത്യ രാധാം
ദൃഢമുപഗൂഹ്യ
നിരീക്ഷ്യ വീതഖേദാം ।
പ്രമുദിതഹൃദയ:
പുരം പ്രയാത:
പവനപുരേശ്വര
പാഹി മാം ഗദേഭ്യ: ॥11॥
പിരിയാൻ
നേരമായപ്പോൾ ഭവാൻ രാധയെ
സമീപിപ്പിച്ചവളെ
ഗാഢം പുണർന്നവളിൽ
വിരഹവ്യഥയുമെല്ലാദുഖങ്ങളുമൊഴിഞ്ഞതുകണ്ടു
മോദമോടെ
ദ്വാരകാപുരിയിൽ മടങ്ങിയെത്തീ!
ഗുരുവായൂരപ്പാ!
ഭഗവാനേ! എന്നെ രക്ഷിക്കണേ!
No comments:
Post a Comment