Monday, March 18, 2024

Narayaneeyam - Dasakam 87

Narayaneeyam - Dasakam 87

ദശകം 087 

http://ramayanam.guruvayoor.com/Sree%20Narayaneeyam/087%20Narayaneeyam.mp3

4  m 10 s   

Narayaneeyam 87

 

87.1

कुचेलनामा भवत: सतीर्थ्यतां

गत: स सान्दीपनिमन्दिरे द्विज: ।

त्वदेकरागेण धनादिनिस्स्पृहो

दिनानि निन्ये प्रशमी गृहाश्रमी ॥१॥

 

kuchēlanāma bhavataḥ satērthyatāṁ

gataḥ sa sāndīpanimandire dvijaḥ.

tvadekarāgēṇa dhanādinisspr̥hō

dināni ninyē praśamī gr̥hāśramī. ||1||

 

കുചേലനാമാ ഭവത: സതീർത്ഥ്യതാം

ഗത: സ സാന്ദീപനിമന്ദിരേ ദ്വിജ:

ത്വദേകരാഗേണ ധനാദിനിസ്സ്പൃഹോ

ദിനാനി നിന്യേ പ്രശമീ ഗൃഹാശ്രമീ 1

 

അങ്ങേ സതീർത്ഥ്യൻ കുചേലബ്രാഹ്മണൻ

ഗുരു സാന്ദീപനിതൻ ഗൃഹത്തിലൊരുമിച്ചുണ്ടും

പഠിച്ചും പാർത്തവ,നുത്തമ സ്നേഹിതൻ.

ശാന്തശീലൻ, വിരക്തൻ, ഗൃഹാശ്രമിയായ്

വാണൂ, ധനത്തിലാശയില്ലാതെ ഭക്തനായ്.

      

87.2

समानशीलाऽपि तदीयवल्लभा

तथैव नो चित्तजयं समेयुषी ।

कदाचिदूचे बत वृत्तिलब्धये

रमापति: किं न सखा निषेव्यते ॥२॥

 

samānaśīlāpi tadīyavallabhā tathaiva

no cittajayaṁ sameyuṣī.

kadāci dūcē bata vr̥ttilabdhāyē

ramāpatiḥ kiṁ na sakhā niṣēvyatē. ||2||

 

സമാനശീലാഽപി തദീയവല്ലഭാ

തഥൈവ നോ ചിത്തജയം സമേയുഷീ

കദാചിദൂചേ ബത വൃത്തിലബ്ധയേ

രമാപതി: കിം ന സഖാ നിഷേവ്യതേ 2

 

കുചേലപത്നി, തൻ കാന്തനൊക്കും ഭക്തയെങ്കിലും കഷ്ടം! വിരക്തിയായില്ലവൾക്കു പ്രാരാബ്ധബന്ധനവശാൽ.

സാധ്വിയാമവൾ നാഥനോടു ചൊന്നൂ സാദരമിപ്രകാരം: “ലക്ഷ്മീപതി, തവ സഖാ, ഭഗവാനെയൊന്നു കണ്ടാൽ

ദാരിദ്രദുഖം പോക്കാൻ  ധനം തന്നിടും നമുക്കായ് ദൃഢം.”

 

87.3

इतीरितोऽयं प्रियया क्षुधार्तया

जुगुप्समानोऽपि धने मदावहे ।

तदा त्वदालोकनकौतुकाद्ययौ

वहन् पटान्ते पृथुकानुपायनम् ॥३॥

 

itīritō'yaṁ priyayā kṣudhārtayā jugupsa

mānō'pi dhanē madāvahē.

tadā tvadālokanākautukādyayau

vahan paṭāntē pr̥thukānupāyanam. ||3||

 

ഇതീരിതോഽയം പ്രിയയാ ക്ഷുധാർതയാ

ജുഗുപ്സമാനോഽപി ധനേ മദാവഹേ

തദാ ത്വദാലോകനകൌതുകാദ്യയൗ

വഹൻ പടാന്തേ പൃഥുകാനുപായനം 3

 

വിശപ്പിനാലേറെത്തളർന്ന പത്നിതൻ വാക്കുകൾ

ധിക്കരിക്കാനായില്ല തെല്ലുമാ വൈരാഗിക്കുപോലും.

മർത്യനിൽ മദമുണ്ടാക്കും ധനാദിസമ്പത്തുക്കളെല്ലാം

ആത്മനാ വെറുക്കുമാ വിപ്രോത്തമൻ, മേൽമുണ്ടിൽ

പൊതിഞ്ഞെടുത്തൊരവിൽകിഴി കാഴ്ച്ചയായ് കരുതി

സതീർത്ഥ്യനാം അങ്ങയെ കാണാൻ വെമ്പലോടെ

പുറപ്പെട്ടൂ ദ്വാരകാപുരിയിലേക്ക് സന്തോഷപൂർവ്വം!

  

87.4

गतोऽयमाश्चर्यमयीं भवत्पुरीं

गृहेषु शैब्याभवनं समेयिवान् ।

प्रविश्य वैकुण्ठमिवाप निर्वृतिं

तवातिसम्भावनया तु किं पुन: ॥४॥

 

gatō'yamāścaryamayīṁ bhavatpurīṁ

gr̥hēṣu śaibyābhavanam sameyivān.

praviṣya vaikuṇṭhamivāpa nirvr̥tiṁ

tavātisambhāvanayā tu kiṁ punaḥ. ||4||

 

ഗതോഽയമാശ്ചര്യമയീം ഭവത്പുരീം

ഗൃഹേഷു ശൈബ്യാഭവനം സമേയിവാൻ

പ്രവിശ്യ വൈകുണ്ഠമിവാപ നിർവൃതിം

തവാതി സംഭാവനയാ തു കിം പുന: 4

 

വിലമതിയാ രത്നക്കല്ലുകൾ, സമ്പൽസമൃദ്ധികൾ

ശില്പകലാവിരുതുകളിവയാൽ വിസ്മയകരമാം

ദ്വാരകാപുരിയിലെത്തീ കുചേലൻ; ശൈബയാം  

ഭഗവദ് പട്ടമഹിഷി, മിത്രവിന്ദാഗൃഹത്തിലെത്തവേ

നിർവൃതിപൂണ്ടൂ വൈകുണ്ഠപുരിയിലെന്നപോലെ.

പിന്നെ ഭക്തനാം കുചേലനങ്ങേ സത്ക്കാരം

നേരിൽ ലഭിച്ചതിൻ കഥകളെന്തൊക്കെയാവോ?

 

87.5

प्रपूजितं तं प्रियया च वीजितं

करे गृहीत्वाऽकथय: पुराकृतम् ।

यदिन्धनार्थं गुरुदारचोदितै

रपर्तुवर्ष तदमर्षि कानने ॥५॥

 

prapūjitaṁ taṁ priyayā ca vījitaṁ

karē gr̥hītvā'kathaya: purākr̥tam.

yadin̍dhanārthaṁ gurudāracōditair

apartuvarṣa tadamarśi kānane. ||5||

 

പ്രപൂജിതം തം പ്രിയയാ ച വീജിതം

കരേ ഗൃഹീത്വാഽകഥയ: പുരാകൃതം

യദിന്ധനാർത്ഥം ഗുരുദാരചോദിതൈ:

അപർത്തുവർഷം തദമർഷി കാനനേ 5

 

പ്രിയ സതീർത്ഥ്യനെ ഭഗവാൻ സ്വീകരിച്ചാനയിച്ചു തൻ

കട്ടിലിൽ പിടിച്ചിരുത്തവേ, രുഗ്മിണീദേവി ചാമരം വീശി.

ശ്രീകൃഷ്ണനാ കൈകൾപിടിച്ചു, തങ്ങൾ ഗുരുവിനൊപ്പം കഴിയവേ ഗുരുപത്നിതൻ കൽപ്പന കേട്ടു വിറകിനായ് കാട്ടിൽപ്പോയ കഥയും അകാലത്തിലപ്പോൾ പെയ്ത പേമാരികണ്ടു ഭയന്നതും മറ്റും പറഞ്ഞു രസിച്ചിരുന്നൂ.

 

87.6

त्रपाजुषोऽस्मात् पृथुकं बलादथ

प्रगृह्य मुष्टौ सकृदाशिते त्वया ।

कृतं कृतं नन्वियतेति संभ्रमाद्रमा

किलोपेत्य करं रुरोध ते ॥६॥

 

trapājuṣo'smāt pr̥thukaṁ balādatha

pragr̥hya muṣṭau sakr̥dāśitē tvayā.

kr̥taṁ kr̥taṁ nanviyatēti saṁbhra

mādramā kilōpētya karaṁ rurōdha tē. ||6||

 

ത്രപാജുഷോഽസ്മാത് പൃഥുകം ബലാദഥ

പ്രഗൃഹ്യ മുഷ്ടൌ സകൃദാശിതേ ത്വയാ

കൃതം കൃതം നന്വിയതേതി സംഭ്രമാത്

രമാ കിലോപേത്യ കരം രുരോധ തേ 6

 

ലക്ഷ്മീവല്ലഭൻ പിന്നെ കുചേലൻ ലജ്ജയോടെ

ഒളിപ്പിച്ചു വച്ചതാം അവിൽക്കിഴി ബലമായ് പിടിച്ചു

വാങ്ങി, കൊതിയോടെയൊരുപിടി വാരിക്കഴിച്ചൂ.

രണ്ടാമതൊരുപിടികൂടിയെടുക്കാൻ ഭക്തവത്സലൻ തുനിയവേ, രുഗ്മിണീ ദേവി, ‘ഇനിമതി, മതി’യെന്നോതി 

സംഭ്രമത്തോടെയങ്ങേ കൈപിടിച്ചു തടഞ്ഞുപോലും.     

 

87.7

भक्तेषु भक्तेन स मानितस्त्वया

पुरीं वसन्नेकनिशां महासुखम् ।

बतापरेद्युर्द्रविणं विना ययौ

विचित्ररूपस्तव खल्वनुग्रह: ॥७॥

 

bhaktēṣu bhaktēna sa mānitastvayā

purīṁ vasantēkaniṣāṁ mahāsukham.

batāparēdyurdraviṇaṁ vinā yayau

vicitrarūpastava khalvanugrahaḥ. ||7||

 

ഭക്തേഷു ഭക്തേന സ മാനിതസ്ത്വയാ

പുരീം വസന്നേകനിശാം മഹാസുഖം

ബതാപരേദ്യുർ ദ്രവിണം വിനാ യയൗ

വിചിത്രരൂപസ്തവ ഖല്വനുഗ്രഹ: 7

 

ഭക്തപരാധീനനാം ഭഗവാന്റെ അതിഥിയായി

സത്ക്കാരം നുകർന്നൊരു രാത്രി കഴിഞ്ഞൂ

കുചേലൻ ദ്വാരകാപുരിയിൽ മഹാസുഖം.

പീറ്റേന്നു തന്നെ മടങ്ങീ വെറും കയ്യോടെ

അത്ഭുതം! വിചിത്രമങ്ങേ അനുഗ്രഹലീലകൾ !

 

87.8

यदि ह्ययाचिष्यमदास्यदच्युतो

वदामि भार्यां किमिति व्रजन्नसौ ।

त्वदुक्तिलीलास्मितमग्नधी: पुन:

क्रमादपश्यन्मणिदीप्रमालयम् ॥८॥

 

yadi hyayāciṣyamadāsyadacyutō

vadāmi bhāryāṁ kimiti vrajannasau.

tvaduktilīlāsmitamagnadhīḥ punaḥ kramādapasyanmaṇidīpramālayam. ||8||

 

യദി ഹ്യയാചിഷ്യമദാസ്യദച്യുതോ

വദാമി ഭാര്യാം കിമിതി വ്രജന്നസൗ

ത്വദുക്തിലീലാസ്മിതമഗ്നധീ: പുന:

ക്രമാദപശ്യന്മണി ദീപ്രമാലയം 8

 

“ഒന്നു ചോദിച്ചിരുന്നുവെങ്കിൽ ഹാ എന്നച്യുതൻ

തീർത്തേനേ ദാരിദ്ര്യം, കഷ്ടം! ഇനിയെന്തു പറയും

ധനവും കാത്തിരിക്കുമെൻ ഭാര്യയോടെ”ന്ന്

ചിന്തിച്ചു, പിന്നെ ഭഗവദ് സംഗമം, ആശ്ലേഷം,

ആതിഥ്യം, ആ നറുപുഞ്ചിരിയിവകളെല്ലാമോർത്ത്

ഉള്ളം തെളിഞ്ഞു നടന്നൂ ഭക്തകുചേലൻ വീട്ടിലേക്ക് .

വഴികളോരോന്നു പിന്നിട്ടൊടുവിൽ കണ്ടൊരു ഹർമ്മ്യം

നാനാരത്നക്കല്ലുകൾ തിളങ്ങി വിളങ്ങും സ്വന്തം ഗൃഹം.

 

87.9

किं मार्गविभ्रंश इति भ्रंमन् क्षणं

गृहं प्रविष्ट: स ददर्श वल्लभाम् ।

सखीपरीतां मणिहेमभूषितां

बुबोध च त्वत्करुणां महाद्भुताम् ॥९॥

 

kiṁ mārgavibhraṁśa iti bhraman kṣaṇaṁ

gr̥haṁ praviṣṭaḥ sa dadarśa vallabhām.

sakhīparītāṁ maṇihēmabhūṣitāṁ

bubōdha ca tvatkaruṇāṁ mahādbhutām. ||9||

 

കിം മാർഗ്ഗവിഭ്രംശ ഇതി ഭ്രമൻ ക്ഷണം

ഗൃഹം പ്രവിഷ്ട: സ ദദർശ വല്ലഭാം

സഖീപരീതാം മണിഹേമഭൂഷിതാം

ബുബോധ ച ത്വത്കരുണാം മഹാദ്ഭുതാം 9

 

വഴിതെറ്റിയോ തനിക്കെന്നാദ്യം ഭ്രമിച്ചു നിന്നെങ്കിലും

സ്വഗൃഹം തിരിച്ചറിഞ്ഞുള്ളിൽ കയറിയ കുചേലബ്രാഹ്മണൻ

കണ്ടൂ സ്വർണ്ണരത്നാഭരണങ്ങളണിഞ്ഞു തോഴിമാർ

സേവിക്കും ധർമ്മപത്നിയെ! മഹാത്ഭുതം! അങ്ങേ

ആശ്രിതവാത്സല്യമെത്ര ചിത്രം എന്നറിഞ്ഞു നന്നായ്.  

87.10

स रत्नशालासु वसन्नपि स्वयं

समुन्नमद्भक्तिभरोऽमृतं ययौ ।

त्वमेवमापूरितभक्तवाञ्छितो

मरुत्पुराधीश हरस्व मे गदान् ॥१०॥

 

sa ratnaśālāsu vasantapī svayaṁ samunnamadbhaktibharō'mr̥taṁ yayau.

tvamēvamāpūritabhaktavāñchitō

marutpurādhīśa harasva mē gadān. ||10||

 

സ രത്നശാലാസു വസന്നപി സ്വയം

സമുന്ന മദ്ഭക്തിഭരോഽമൃതം യയൌ

ത്വമേവ മാപൂരിത ഭക്തവാഞ്ഛിതോ

മരുത്പുരാധീശ ഹരസ്വ മേ ഗദാൻ 10

 

ഐശ്വര്യപ്രാപ്തനായേവം ദരിദ്രനായിരുന്നവൻ

ഭക്തൻ, കുചേലൻ, പാർത്തൂ രമ്യഹർമ്മ്യത്തിൽ

സസുഖമെങ്കിലും ഭക്തിപ്രഹർഷമേറിയൊടുവിൽ

നേടീ അമൃതമാനന്ദം, പ്രാപിച്ചൂ പരമം പദം.

ഏവം ഭക്താഭീഷ്ടങ്ങൾ പൂരിതമാക്കും ഗുരുവായൂരപ്പാ

ഭഗവാനേ! ഭക്തനാമെൻ രോഗങ്ങൾ  നീക്കേണമേ.  

No comments:

Post a Comment