Friday, March 29, 2024

Narayaneeyam - Dasakam 93

Narayaneeyam - Dasakam 93

ദശകം 093 

http://ramayanam.guruvayoor.com/Sree%20Narayaneeyam/093%20Narayaneeyam.mp3

4  m 10 s  


Narayaneeyam 93

ഇരുപത്തിനാലു ഗുരുക്കന്മാർ

93.1

बन्धुस्नेहं विजह्यां तव हि करुणया

त्वय्युपावेशितात्मा

सर्वं त्यक्त्वा चरेयं सकलमपि जग

द्वीक्ष्य मायाविलासम् ।

नानात्वाद्भ्रान्तिजन्यात् सति खलु गुणदो

षावबोधे विधिर्वा

व्यासेधो वा कथं तौ त्वयि निहितमते

र्वीतवैषम्यबुद्धे: ॥१॥

 

bandhusneham vijahyāṁ tava hi karuayā

tvayyupāveśitātmā

sarva tyaktvā careya sakalamapi jaga

dvīkya māyāvilāsam

nānātvādbhratijanyāt sati khalu guado

ṣāvabodhe vidhirvā

vyāsedho vā katha tau tvayi nihitamater 

vītavaishamyabuddhe

 

93.1

ബന്ധുസ്നേഹം വിജഹ്യാം തവ ഹി കരുണയാ

ത്വയ്യുപാവേശിതാത്മാ

സര്‍വം ത്യക്ത്വാ ചരേയം സകലമപി ജഗ

ദ്വീക്ഷ്യ മായാവിലാസം

നാനാത്വാദ്ഭ്രാന്തിജന്യാത് സതി ഖലു ഗുണദോ

ഷാവബോധേ വിധിര്‍വാ

വ്യാസേധോ വാ കഥം തൌ ത്വയി നിഹിതമതേർ

വീതവൈഷമ്യബുദ്ധേ: 1

 

അങ്ങേ കരുണയൊന്നിനാൽമാത്രം ഞാനുപേക്ഷിച്ചിടാം

ഭാര്യാപുത്രബന്ധു സ്നേഹമെല്ലാം; അങ്ങിലെൻ മനമർപ്പിച്ചു

ലോകമാകെയും മായാകൽപ്പിതമാണെന്നറിഞ്ഞു സർവ്വം

ത്യജിച്ചു സഞ്ചരിക്കാം; ശാസ്ത്രോക്തങ്ങളാം യമനിയമാദികൾ,

ഗ്രാഹ്യതേജ്യങ്ങൾ, ബാധകമാകുന്നൂ മനോവിഭ്രാന്തിയാൽ നാനാത്വബോധവും ഗുണദോഷഭേദഭാവവുമുള്ളവർക്കുമാത്രം!

പരബ്രഹ്മസ്വരൂപമാമങ്ങിൽ മനമുറപ്പിച്ചു വാഴുന്നവർക്കില്ലാ

ഭേദവിചാരങ്ങളൊട്ടും! അവർക്കുണ്ടോ വിധിനിഷേധനിയമങ്ങൾ!

 

93.2 

क्षुत्तृष्णालोपमात्रे सततकृतधियो

जन्तव: सन्त्यनन्ता-

स्तेभ्यो विज्ञानवत्त्वात् पुरुष इह वर

स्तज्जनिर्दुर्लभैव ।

तत्राप्यात्मात्मन: स्यात्सुहृदपि च रिपुर्

र्यस्त्वयि न्यस्तचेता-

स्तापोच्छित्तेरुपायं स्मरति स हि सुहृत्

स्वात्मवैरी ततोऽन्य: ॥२॥

 

kuttaṛṣṇālopamātre satataktadhiyo

jantava santyanantā-

stebhyo vijñānavattvāt purua iha vara

stajjanirdurlabhaiva

tatrāpyātmātmanas syātsuhdapi ca ripur-

ryastvayi nyastacetā-

stāpocchitterupāya smarati sa hi suht

svātmavairī tato'nya

 

ക്ഷുത്തൃഷ്ണാലോപമാത്രേ സതതകൃതധിയോ

ജന്തവ: സന്ത്യനന്താ:

തേഭ്യോ വിജ്ഞാനവത്ത്വാത് പുരുഷ ഇഹ വര

സ്തജ്ജനിർദുർലഭൈവ

തത്രാപ്യാത്മാത്മന: സ്യാത് സുഹൃദപി ച രിപുര്‍

യസ്ത്വയി ന്യസ്തചേതാ:

താപോച്ഛിത്തേരുപായം സ്മരതി സ ഹി സുഹൃത്

സ്വാത്മവൈരീ തതോഽന്യ: 2

 

വിശപ്പും ദാഹവും തീർത്തുകഴിയും ജന്തുക്കളനേകം

വാഴുന്നൂ ഭൂമിയിലവരിൽ മർത്ത്യ ജന്മം സുദുർലഭം,

ശ്രേഷ്ഠം, മനുഷ്യനിൽ വിവേകബുദ്ധിയുള്ളതിനാൽ.

അവരിലപൂർവ്വം ചിലർ മാത്രം ജ്ഞാനികളാവുന്നൂ

മർത്ത്യന്റെ ആത്മാവവന്നു സുഹൃത്താവാം ശത്രുവും!

അങ്ങിൽത്തന്നെ മനസ്സുറപ്പിച്ചു ത്രിവിധദുഖങ്ങളും

നീങ്ങാനങ്ങയെ ഭജിക്കുന്നവന്റെയാത്മാവവനു

ബന്ധു; മറ്റുള്ളവർക്കാത്മാവവന്റെ ശത്രുവുമാം

 

 

93.3 

त्वत्कारुण्ये प्रवृत्ते क इव नहि गुरु

र्लोकवृत्तेऽपि भूमन्

सर्वाक्रान्तापि भूमिर्नहि चलति तत:

सत्क्षमां शिक्षयेयम् ।

गृह्णीयामीश तत्तद्विषयपरिचयेऽ

प्यप्रसक्तिं समीरात्

व्याप्तत्वञ्चात्मनो मे गगनगुरुवशाद्

भातु निर्लेपता च ॥३

 

tvatkāruye pravtte ka iva nahi guru-

rlokavtte'pi bhūman

sarvākrāntāpi bhūmirnahi calati tata

satkamāṁ śikayeyam

ghṇīyāmīśa tattadvipayaparicaye'

pyaprasakti samīrāt

vyāptatvañcātmano me gaganaguruvashād

bhātu nirlepataśca

 

ത്വത്കാരുണ്യേ പ്രവൃത്തേ ക ഇവ നഹി ഗുരുർ

ലോകവൃത്തേഽപി ഭൂമന്‍

സര്‍വാക്രാന്താപി ഭൂമിര്‍നഹി ചലതി തത:

സത്ക്ഷമാം ശിക്ഷയേയം

ഗൃഹ്ണീയാമീശ തത്തദ്വിഷയപരിചയേഽ

പ്യപ്രസക്തിം സമീരാത്

വ്യാപ്തത്വം ചാത്മനോ മേ ഗഗനഗുരുവശാദ്

ഭാതു നിർലേപതാ ച ॥                       3

 

സർവ്വേശ്വരാ ! അങ്ങേ കൃപയുണ്ടെങ്കിലേതൊരു ലൌകിക

വസ്തുവും എനിക്കാത്മീയഗുരുവാകാനാവാത്തതായുണ്ടോ?

സകലരാലുമാക്രമിക്കപ്പെടുന്നെങ്കിലും ഭൂമിയചഞ്ചലം സഹിച്ചു

നിൽക്കുന്നതായ്കണ്ടു ഞാൻ ക്ഷമാശീലം പഠിച്ചുകൊള്ളാം!

സകലവസ്തുക്കളുമായ് സംസർഗ്ഗത്തിലാണെങ്കിലും വായു 

അവയുടെ ഗുണദോഷങ്ങളാമൊന്നിനോടും ഒട്ടുന്നില്ലതെല്ലും.

വായുവിനെ ഗുരുവരനാക്കി നിസ്സംഗത്വം പഠിച്ചിടാം ഞാൻ.

ആകാശമെല്ലാടവും വ്യാപരിച്ചു നിലകൊള്ളുന്നൂ അകത്തും

പുറത്തും ഒന്നുമായുമൊട്ടാതെ അതുപോലാത്മാവെല്ലാവരിലും

വ്യാപരിച്ചൊന്നിനാലും സ്പർശിയാതെയുമിരിക്കുന്നു! ആകാശമാം ഗുരുവിൽനിന്നു ഞാൻ പഠിക്കുന്നൂ വ്യാപ്തത്വവും, നിർലേപത്വവും.

 

 

93.4

स्वच्छ: स्यां पावनोऽहं मधुर उदकव

द्वह्निवन्मा स्म गृह्णां

सर्वान्नीनोऽपि दोषं तरुषु तमिव मां

सर्वभूतेष्ववेयाम् ।

पुष्टिर्नष्टि: कलानां शशिन इव तनोर्

नात्मनोऽस्तीति विद्यां

तोयादिव्यस्तमार्ताण्डवदपि च तनु

ष्वेकतां त्वत्प्रसादात् ॥४॥

 

svaccha syāṁ pāvano'ha madhura udakava-

dvahnivamā sma ghṇām

sarvānnīno'pi doa taruu tamiva māṁ

sarvabhūtevaveyām

puṣṭirnaṣṭi kalānāṁ śaśin iva tanor-

nātmano'stīti vidyāṁ

toyādivyastamārtāṇḍavadapi ca tanuv-

ekatāṁ tvatprasādāt

 

സ്വച്ഛ: സ്യാം പാവനോഽഹം മധുര ഉദകവദ്

വഹ്നിവന്മാ സ്മ ഗൃഹ്ണാം

സര്‍വാന്നീനോഽപി ദോഷം തരുഷു തമിവ മാം

സര്‍വഭൂതേഷ്വവേയാം

പുഷ്ടിര്‍നഷ്ടി: കലാനാം ശശിന ഇവ തനോർ

നാത്മനോഽസ്തീതി വിദ്യാം

തോയാദിവ്യസ്തമാർത്താണ്ഡവദപി ച തനു

ഷ്വേകതാം ത്വത്പ്രസാദാത് 4

 

ജലംപോലെ ഞാനും ശുദ്ധമധുരമായിത്തീർന്നിടട്ടെ!

സർവ്വഭക്ഷകനെങ്കിലും വസ്തുദോഷം ബാധിയാത്ത 

അഗ്നിയെപ്പോൽ ഞാനെന്താഹാരമായ് കഴിച്ചാലും

എന്നെയവ ബാധിക്കാതിരിക്കട്ടെ! ഓരോ വൃക്ഷത്തിലും

സഹജമായഗ്നിയുള്ളതുപോലെ ജീവജാലങ്ങളിൽ

എല്ലാറ്റിലും എന്നെയെനിക്കു തിരിച്ചറിയുമാറാകട്ടെ!

ചന്ദ്രന്റെ വൃദ്ധിക്ഷയംപോലെ വളർച്ചയും തളർച്ചയും

എൻ ദേഹത്തിന്നുമാത്രമെന്നും ആത്മാവിനില്ലീദൃശ

മാറ്റങ്ങളെന്നുമെന്നിലറിവുറച്ചിടട്ടെ! അങ്ങേ കൃപയാൽ

സൂര്യബിംബമോരോ ജലാശയത്തിലും കാണും പോലെ

വേറിട്ടുകാണും ദേഹങ്ങളെനിക്കേകത്വദർശനമേകിടട്ടെ.

93.5 

स्नेहाद्व्याधात्तपुत्रप्रणयमृतकपो

तायितो मा स्म भूवं

प्राप्तं प्राश्नन् सहेय क्षुधमपि शयुवत्

सिन्धुवत्स्यामगाध: ।

मा पप्तं योषिदादौ शिखिनि शलभवत्

भृङ्गवत्सारभागी

भूयासं किन्तु तद्वद्धनचयनवशान्

माहमीश प्रणेशम् ॥५॥

 

snehādvyādhāttaputrapraayamtakapo-

tāyito mā sma bhūva

prāpta prāśnan saheya kudhamapi śayuvat

sindhuvatsyāmagādha

mā papta yoidādau śikhini śalabhavat

bhṛṅgavatsārabhāgī

bhūyāsa kintu tadvaddhanacayanavashān-

māhamīśa praeśam

 

93.5

സ്നേഹാദ്വ്യാധാത്തപുത്രപ്രണയമൃതകപോ

തായിതോ മാ സ്മ ഭൂവം

പ്രാപ്തം പ്രാശ്നൻ സഹേയ ക്ഷുധമപി ശയുവത്

സിന്ധുവത് സ്യാമഗാധ:

മാ പപ്തം യോഷിദാദൌ ശിഖിനി ശലഭവത്

ഭൃങ്ഗവത് സാരഭാഗീ

ഭൂയാസം കിന്തു തദ്വദ്ധനചയനവശാൻ

മാഹമീശ പ്രണേശം 5

 

തൻമക്കളെയൊരു വേടനമ്പെയ്തുകൊന്നവാറേ, പുത്ര

സ്നേഹത്താൽ മരിച്ച മാടപ്രാവിനെപ്പോലാവരുതു ഞാൻ.

പെരുമ്പാമ്പിനെപ്പോൽ കിട്ടുന്നതാഹരിച്ചും ഒന്നുമശിക്കാൻ

കിട്ടാഞ്ഞാൽ വിശപ്പു സഹിച്ചും ശാന്തനായിരിക്കാം ഞാൻ.

സമുദ്രം പോലാഴമേറി ഗാംഭീര്യമോടെയിരുന്നു കൊള്ളാം.

അഗ്നിത്തിളക്കത്തിൽ മോഹിച്ചെരിയുമീയാംപാറ്റകളെപ്പോൽ

സ്ത്രീ,ധനാദികളിലാകൃഷ്ടനായി ഞാൻ നിപതിക്കാതിരിക്കണേ!

ഭഗവൻ! പൂവിൽനിന്നു തേൻ മാത്രമെടുക്കും വണ്ടിനെപ്പോൽ

എനിക്കുമെല്ലാ ശാസ്ത്രസാരാംശവും ഗ്രഹിക്കാനിടയാകണേ!

തേൻ സ്വരുക്കൂട്ടിവച്ചതിനാൽ നശിക്കും വണ്ടിനെപ്പോൽ ധനം 

സമ്പാദിച്ചു ഞാൻ സ്വയം നശിക്കാനിടയാവരുതേ വിഭോ!

 

 

93.6 

मा बद्ध्यासं तरुण्या गज इव वशया

नार्जयेयं धनौघं

हर्तान्यस्तं हि माध्वीहर इव मृगवन्

मा मुहं ग्राम्यगीतै: ।

नात्यासज्जेय भोज्ये झष इव बलिशे

पिङ्गलावन्निराश:

सुप्यां भर्तव्ययोगात् कुरर इव विभो

सामिषोऽन्यैर्न हन्यै ॥६॥

 

mā baddhyāsa taruyā gaja iva vaśayā

nārjayeya dhanaugha

hartānyasta hi mādhvīhara iva mgavan

mā muha grāmyagītai

nātyāsajjeya bhojye jaa iva baliśe

pigalāvannirāśa

supyāṃ bhartavyayogāt kurara iva vibho

sāmio'nyairna hanyai

 

93.6

മാ ബദ്ധ്യാസം തരുണ്യാ ഗജ ഇവ വശയാ

നാർജയേയം ധനൗഘം

ഹർത്താന്യസ്തം ഹി മാധ്വീഹര ഇവ മൃഗവൻ

മാ മുഹം ഗ്രാമ്യഗീതൈ:

നാത്യാസജ്ജേയ ഭോജ്യേ ഝഷ ഇവ ബലിശേ

പിംഗലാവന്നിരാശ:

സുപ്യാം ഭർത്തവ്യയോഗാത് കുരര ഇവ വിഭോ

സാമിഷോഽന്യൈർന ഹന്യൈ ६॥

 

പിടിയാനയിൽ ഭ്രമിച്ചു വാരിക്കുഴിയിൽ വീഴും കൊമ്പനെപ്പോൽ

സ്ത്രീകളിലെനിക്കാസക്തിയുണ്ടായിടൊല്ലേ! ധാരാളമായ് ധനം

കൂട്ടി വയ്ക്കാനെനിക്കിടയാവരുതേ വിഭോ! തേൻകൂടെന്നപോൽ മറ്റുള്ളവരതെല്ലാം അപഹരിച്ചു കൊണ്ടുപോകുമെന്നു നിർണയം!

ഗ്രാമ്യങ്ങളാം പാട്ടിൽ മയങ്ങുന്നൂ മാൻപേടകളതുപോൽ ഞാനും

മധുരവാക്കിൽ വീഴാതിരിക്കണേ; ചൂണ്ടയിലെയിരയിൽ മോഹിക്കും

മീനെന്നപോൽ ഭോജ്യങ്ങളെന്നെ മോഹിപ്പിക്കാതിരിക്കേണമേ!

പിംഗളയെപ്പോലെനിക്കും ആശകളില്ലാതെ ശാന്തമായുറങ്ങണം!

ഞാറപ്പക്ഷിയെ മറ്റുള്ളവ കൊന്നൂ മാംസം കയ്യിലുണ്ടായതിനാൽ

അതുപോൽ ധനഭരണഭാരത്താൽ ഞാൻ നശിക്കരുതേ, പ്രഭോ!  

      

93.7

वर्तेय त्यक्तमान: सुखमतिशिशुवन्

निस्सहायश्चरेयं

कन्याया एकशेषो वलय इव विभो

वर्जितान्योन्यघोष: ।

त्वच्चित्तो नावबुध्यै परमिषुकृदिव

क्ष्माभृदायानघोषं

गेहेष्वन्यप्रणीतेष्वहिरिव निवसानि

उन्दुरोर्मन्दिरेषु ॥७॥

 

varteya tyaktamāna sukhamatiśiśuvan

nissahāyaścareya

kanyāyā ekasheo valaya iva vibho

varjitānyonyaghoa

tvacchitto nāvabudhyai paramiukd iva

kmābhdāyānaghoa

gehevanyapraṇītevahiriva nivasāni

undurormandireu

 

93.7

വർത്തേയ ത്യക്തമാന: സുഖമതിശിശുവൻ

നിസ്സഹായശ്ചരേയം

കന്യായാ ഏകശേഷോ വലയ ഇവ വിഭോ

വർജ്ജിതാന്യോന്യഘോഷ:

ത്വച്ചിത്തോ നാവബുധ്യൈ പരമിഷുകൃദിവ

ക്ഷ്മാഭൃദായാനഘോഷം

ഗേഹേഷ്വന്യപ്രണീതേഷ്വഹിരിവ നിവസാനി

ഉന്ദുരോർമ്മന്ദിരേഷു ७॥

 

മാനാപമാനങ്ങളെ പരിഗണിക്കാതെ സ്വതന്ത്രനായൊരു കുഞ്ഞിനെപ്പോലെ ഞാൻ സുഖമായിക്കഴിഞ്ഞുകൊള്ളാം

കന്യാകരത്തിലെയൊറ്റവളപോൽ ശബ്ദമുണ്ടാക്കാതെ 

ചരിക്കുമാറാകണം ഞാൻ ആരും കൂട്ടിനില്ലാതെയേകനായ്.

അമ്പുണ്ടാക്കുന്നവനതിലേകാഗ്രചിത്തനായിരുന്നതിനാൽ

രാജാവിൻ വരവുമതിൻ വാദ്യഘോഷാദിയും കേട്ടില്ലവൻ,

അതുപോലെൻ മനസ്സുമങ്ങിൽ ലയിച്ചേകാഗ്രമായീടണം,

എലിയുടെ മാളത്തിൽ സർപ്പമെന്നപോൽ ഞാനും

അന്യരുണ്ടാക്കിയ വീടുകളിൽ വസിക്കുവാനിടയാകണം.   

 

93.8

त्वय्येव त्वत्कृतं त्वं क्षपयसि जगदि

त्यूर्णनाभात् प्रतीयां

त्वच्चिन्ता त्वत्स्वरूपं कुरुत इति दृढं

शिक्षये पेशकारात् ।

विड्भस्मात्मा च देहो भवति गुरुवरो

यो विवेकं विरक्तिं

धत्ते सञ्चिन्त्यमानो मम तु बहुरुजा

पीडितोऽयं विशेषात् ॥८॥

 

tvayyeva tvatkta tva kapayasi jagadi

tyūranābhāt pratīyāṃ

tvacchintā tvatsvarūpa kuruta iti dṛḍha

śikaye peśakārāt

vibhasmātmā ca deho bhavati guruvāro

yo viveka virakti

dhate sañcintyamāno mama tu bahurujā

pīdito'ya viśeṣāt

 

ത്വയ്യേവ ത്വത്കൃതം ത്വം ക്ഷപയസി ജഗദി

ത്യൂർണനാഭാത് പ്രതീയാം

ത്വച്ചിന്താ ത്വത്സ്വരൂപം കുരുത ഇതി ദൃഢം

ശിക്ഷയേ പേശകാരാത്

വിഡ്ഭസ്മാത്മാ ച ദേഹോ ഭവതി ഗുരുവരോ

യോ വിവേകം വിരക്തിം

ധത്തേ സഞ്ചിന്ത്യമാനോ മമ തു ബഹുരുജാ

പീഡിതോഽയം വിശേഷാത് ८॥

 

എട്ടുകാലിയുമെൻ ഗുരു; അതു തന്നുള്ളിൽനിന്നൂറും

നൂൽപശയാലുണ്ടാക്കുന്നൂ ചിലന്തിവലയൊടുവിൽ

തന്നിലേയ്ക്കു ലയിപ്പിക്കുന്നപോലങ്ങീ വിശ്വമുണ്ടാക്കി

ലീലയാടിയൊടുവിൽ തന്നിൽ വിലയിപ്പിക്കുന്നൂ.

വെട്ടാവെളിയനെന്നെ പഠിപ്പിക്കുന്നൂ ധ്യാനത്തിൻ

മഹത്വം, അങ്ങേ സാരൂപ്യമണയുവാനുള്ള മാർഗ്ഗം

നിരന്തരധ്യാനത്താൽ പുഴു വെട്ടാവെളിയനാവുന്നു!

മാലിന്യം നിറഞ്ഞു നശ്വരമാമീ ദേഹവുമെൻ ഗുരു!

എന്നിലേറെ ദേഹവ്യാഥികളുള്ളതിനാൽ വിശേഷിച്ചും

വിരക്തിയും വിവേകവുമേകുന്നെനിക്കു ദേഹചിന്തകൾ  

93.9 

ही ही मे देहमोहं त्यज पवनपुरा

धीश यत्प्रेमहेतो-

र्गेहे वित्ते कलत्रादिषु च विवशिता:

त्वत्पदं विस्मरन्ति ।

सोऽयं वह्नेश्शुनो वा परमिह परत:

साम्प्रतञ्चाक्षिकर्ण-

त्वग्जिह्वाद्या विकर्षन्त्यवशमत इत:

कोऽपि न त्वत्पदाब्जे ॥९॥

 

hī hī me dehamoha tyaja pavanapurā

dhīśa yatpremaheto-

rgehe vitte kalatrādiu ca vivashitāḥ

tvatpada vismaranti

so'ya vahneśśuno vā paramiha parata

sāmpratañcākikar-

tvagjihvādyā vikarantyavaśamata ita

ko'pi na tvatpadābje

 

ഹീ ഹീ മേ ദേഹമോഹം ത്യജ പവനപുരാ-

ധീശ യത്പ്രേമഹേതോർ

ഗ്ഗേഹേ വിത്തേ കളത്രാദിഷു ച വിവശിതാ:

ത്വത്പദം വിസ്മരന്തി

സോഽയം വഹ്നേ:ശൂനോ വാ പരമിഹ പരത:

സാമ്പ്രതം ചാക്ഷികർണ-

ത്വഗ്ജിഹ്വാദ്യാ വികർഷന്ത്യവശമത ഇത:

കോഽപി ന ത്വത്പദാബ്ജേ ९॥

 

കഷ്ടം! കഷ്ടം!, ഞാനിപ്പോഴുമെൻ ദേഹത്തിലാസക്തൻ!

മലമൂത്രഭാണ്ഡമാമതിനോടുള്ളതാമെൻ ഭ്രാന്തിയകറ്റണേ!

ഗുരുവായൂരപ്പാ, അങ്ങേ പാദകമലങ്ങളെ  ഓർക്കുന്നതില്ല 

മനുഷ്യനവന്റെ ഭാര്യാപുത്രഗൃഹസമ്പത്തുക്കളിൽ പ്രേമം

ഹേതുവായി; ഒടുവിൽ സുഖമൂലമെന്നോർത്തിരുന്ന ദേഹമോ

അഗ്നിക്കല്ലെങ്കിൽ നരിക്കോ നായയ്ക്കോ ഇരയാവുന്നൂ.

ജീവിച്ചിരിക്കുമ്പോൾ കാഴ്ച്ചയും, കേൾവിയും, മണവുമെല്ലാം

പഞ്ചേന്ദ്രിയങ്ങൾ വഴി നമ്മെ ബലമായങ്ങുമിങ്ങും വലിച്ചിഴയ്ക്കുന്നു;

അങ്ങേ പാദകമലങ്ങളിലേയ്ക്കവ നമ്മെ കൊണ്ടുപോകുന്നതില്ല.

 

 

93.10 

दुर्वारो देहमोहो यदि पुनरधुना

तर्हि निश्शेषरोगान्

हृत्वा भक्तिं द्रढिष्ठां कुरु तव पदप

ङ्केरुहे पङ्कजाक्ष ।

नूनं नानाभवान्ते समधिगतममुं

मुक्तिदं विप्रदेहं

क्षुद्रे हा हन्त मा मा क्षिप विषयरसे

पाहि मां मारुतेश ॥१०॥

 

 

durvāro dehamoho yadi punaradhunā

tarhi niśśearogān

htvā bhakti dṛḍhiṣṭhāṃ kuru tava padapa

keruhe pakajāka

nūna nānābhavānte samadhigatamamum

muktidam vipradeha

kudre hā hanta mā mā kipa viayarase

pāhi māṃ māruteśa

 

ദുര്‍വാരോ ദേഹമോഹോ യദി പുനരധുനാ
തര്‍ഹി നിശ്ശേഷരോഗാന്‍
ഹൃത്വാ ഭക്തിം ദ്രഢിഷ്ഠാം കുരു തവ പദപ-
ങ്കേരുഹേ പങ്കജാക്ഷ
നൂനം നാനാഭവാന്തേ സമധിഗതമമും
മുക്തിദം വിപ്രദേഹം
ക്ഷുദ്രേ ഹാഹന്ത മാ മാ ക്ഷിപ വിഷയരസേ
പാഹി മാം മാരുതേശ 10

 

ഭഗവാനേ, പങ്കജാക്ഷ! എന്റെയീ ദേഹസുഖഭ്രമം

പ്രാരാബ്ധജന്യം, ഒഴിവാക്കാനാകാത്തതെങ്കിൽ

ഈ ജന്മത്തിലെൻ രോഗങ്ങൾ നീക്കിത്തന്നാലും

അങ്ങിനെയെന്നിലങ്ങേ പാദകമലങ്ങളിൽ ദൃഢമാം

ഭക്തിയുറച്ചിടാൻ; അനേകജന്മങ്ങൾ കഴിഞ്ഞുമാത്രം

കിട്ടിയോരീ മുക്തിദമാം ബ്രാഹ്മണജന്മമയ്യോ കഷ്ടം!

ക്ഷുദ്രങ്ങളാം വിഷയസുഖങ്ങളിൽ വീഴിക്കരുതേ വിഭോ!

ഗുരുവായൂരപ്പാ, ഭഗവാനേ, എന്നെ രക്ഷിക്കേണമേ

     

No comments:

Post a Comment