Monday, March 11, 2024

Sreeman Narayaneeyam - Dasakam 81

Sreeman  Narayaneeyam - Dasakam 81 

ദശകം 081 

http://ramayanam.guruvayoor.com/Sree%20Narayaneeyam/081%20Narayaneeyam.mp3

4  m 10 s  

Narayaneeyam 81

 

81.1

स्निग्धां मुग्धां सततमपि तां लालयन् सत्यभामां

यातो भूय: सह खलु तया याज्ञसेनीविवाहम् ।

पार्थप्रीत्यै पुनरपि मनागास्थितो हस्तिपुर्यां

सशक्रप्रस्थं पुरमपि विभो संविधायागतोऽभू: ॥१॥

 

snigdhāṁ mugdhāṁ satatamapi tāṁ lālayan satyabhāmāṁ

yāto bhūya saha khalu tayā yājñasenīvivāham |

pārthapityai punarapi manāgāsthitō hastipuryāṁ

sashakraprastha puramapi vibhō savidhāyāgatō'bhūḥ ||1||

 

സ്നിഗ്ധാം മുഗ്ധാം സതതമപി താം ലാലയന്‍ സത്യഭാമാം

യാതോ ഭൂയ: സഹ ഖലു തയാ യാജ്ഞസേനീവിവാഹം

പാര്‍ഥപ്രീത്യൈ പുനരപി മനാഗാസ്ഥിതോ ഹസ്തിപുര്യാം

സശക്രപ്രസ്ഥം പുരമപി വിഭോ സംവിധായാഗതോഽഭൂ: १॥

 

നവവധു, സുന്ദരീമണിയാം സത്യഭാമയെയവിടുന്നു

മാരകേളികളാൽ രമിപ്പിച്ചു കഴിഞ്ഞൂ പിന്നെയവളുമായ് ദ്രൌപദീപരിണയഘോഷത്തിൽ പങ്കെടുത്തൂ, പാണ്ഡവരെ പ്രീതിപ്പെടുത്താൻ പാർത്തൂ കുറേനാൾ ഹസ്തിനാപുരത്തിൽ.

ഭഗവൻ! ദ്വാരകയിലേയ്ക്കു മടങ്ങുംമുൻപവിടുന്നു സാമോദം സ്ഥാപിച്ചുനൽകീ ഇന്ദ്രപ്രസ്ഥമാം നഗരി പാണ്ഡവർക്കായ്

 

81.2

भद्रां भद्रां भवदवरजां कौरवेणार्थ्यमानां

त्वद्वाचा तामहृत कुहनामस्करी शक्रसूनु: ।

तत्र क्रुद्धं बलमनुनयन् प्रत्यगास्तेन सार्धं

शक्रप्रस्थं प्रियसखमुदे सत्यभामासहाय: ॥२॥

 

bhadrāṁ bhadrāṁ bhavadavarajāṁ kauraveṇārthyamānāṁ

tvadvācā tāmahta kuhanaaskarī śakrasūnu |

tatra kruddha balamanunayan pratyagāsten sārdha

śakraprastha priyasakhamude satyabhāmāsahāya ||2||

 

ഭദ്രാം ഭദ്രാം ഭവദവരജാം കൗരവേണാർത്ഥ്യമാനാം

ത്വദ്വാചാ താമഹൃത കുഹനാമസ്കരീ ശക്രസൂനു:

തത്ര ക്രുദ്ധം ബലമനുനയന്‍ പ്രത്യഗാസ്തേന സാർദ്ധം

ശക്രപ്രസ്ഥം പ്രിയസഖമുദേ സത്യഭാമാസഹായ: २॥

 

അങ്ങേയനുജത്തിയാം സുഭദ്ര,യതിസുന്ദരി, അവളെ

വേൾക്കാനായ് ആഗ്രഹിച്ചൂ ബാലരാമശിഷ്യനാം

ദുര്യോധനനെന്നാൽ അങ്ങേ വാക്കിൻ ബലത്തിൽ കപടസന്യാസവേഷത്തിൽ ഇന്ദ്രപുത്രനർജുനനവളെ

അപഹരിച്ചു കടത്തിക്കൊണ്ടുപോയീ; കോപിഷ്ഠനായ

ജ്യേഷ്ഠൻ ബലഭദ്രനെ അനുനയിപ്പിച്ചങ്ങു ഭാമയുമായ്

അർജുനപ്രീതിക്കായ് ഇന്ദ്രപ്രസ്ഥത്തിലേക്കു പോയീ    

 

 

81.3

तत्र क्रीडन्नपि च यमुनाकूलदृष्टां गृहीत्वा

तां कालिन्दीं नगरमगम: खाण्डवप्रीणिताग्नि: ।

भ्रातृत्रस्तां प्रणयविवशां देव पैतृष्वसेयीं

राज्ञां मध्ये सपदि जहृषे मित्रविन्दामवन्तीम् ॥३॥

 

tatra krīdannapi ca yamunākūladṛṣṭāṁ ghītvā

tāṁ kālindīṁ nagaramagama khāṇḍavaprīṇitāgni |

bhrāttrastāṁ praayavivaśāṁ deva paitṛṣvasēyīṁ

rājñāṁ madhyē sapadi jahṛṣē mitravindāmavantīm ||3||

 

തത്ര ക്രീഡന്നപി ച യമുനാകൂലദൃഷ്ടാം ഗൃഹീത്വാ

താം കാളിന്ദീം നഗരമഗമ: ഖാണ്ഡവപ്രീണിതാഗ്നി:

ഭ്രാതൃത്രസ്താം പ്രണയവിവശാം ദേവ പൈതൃഷ്വസേയീം

രാജ്ഞാം മധ്യേ സപദി ജഹൃഷേ മിത്രവിന്ദാമവന്തീം ३॥

 

സന്തുഷ്ടനായങ്ങു വീണ്ടും ക്രീഡാവിലോലനായ് നടക്കവേ

യമുനാതീരത്തു കണ്ട സുന്ദരിയാം കാളിന്ദിയെ പരിണയിച്ചൂ.

നഗരത്തിലേക്ക് മടങ്ങും മുൻപങ്ങഗ്നിയെ പ്രീണിപ്പിക്കാൻ

ഖാണ്ഡവവനത്തെ നൽകീ, പിന്നെത്തൻ സോദരരിൽ

ഭീതിയാർന്നുമങ്ങിലനുരാഗിണിയുമാം മിത്രവിന്ദയെ, അങ്ങേ

പിതൃസഹോദരീ സുത, അവന്തിരാജകുമാരിയെ ഭവാൻ

പെട്ടെന്നെടുത്തുകൊണ്ടുപോയീ  രാജമദ്ധ്യത്തിൽ നിന്നും.

 

81.4

सत्यां गत्वा पुनरुदवहो नग्नजिन्नन्दनां तां

बध्वा सप्तापि च वृषवरान् सप्तमूर्तिर्निमेषात् ।

भद्रां नाम प्रददुरथ ते देव सन्तर्दनाद्या-

स्तत्सोदर्या वरद भवत: साऽपि पैतृष्वसेयी ॥४॥

 

satyāṁ gatvā punarudavaho nagnajinnandanāṁ tāṁ

badhvā saptāpi ca vṛṣavarān saptamūrtirnimeṣāt |

bhadrāṁ nāma pradaduratha tē deva santardanādyā-

statsodaryā varada bhavata sā'pi paitṛṣvasēyī ||4||

 

സത്യാം ഗത്വാ പുനരുദവഹോ നഗ്നജിന്നന്ദനാം താം

ബധ്വാ സപ്താപി ച വൃഷവരാന്‍ സപ്തമൂർത്തിർനിമേഷാത്

ഭദ്രാം നാമ പ്രദദുരഥ തേ ദേവ സന്തർദ്ദനാദ്യാ:

തത്സോദര്യാ വരദ ഭവത: സാഽപി പൈതൃഷ്വസേയീ ४॥

 

നഗ്നചിത് സുതയാം സത്യതൻ സ്വയംവരമത്സരത്തിൽ

സ്വയം ഏഴായിപ്പിരിഞ്ഞോരേ സമയം പ്രമത്തരാമേഴു

കാളകളെ ഭവാൻ പിടിച്ചു കെട്ടിയവളെ പരിണയിച്ചൂ.

വരദായകാ പിന്നെ സന്തർദ്ദനാദികൾ സോദരി ഭദ്രയെ  

അങ്ങേയ്ക്കു തന്നൂ, അവളുമങ്ങേ പിതൃസോദരീപുത്രിയല്ലോ!

 

 

81.5

पार्थाद्यैरप्यकृतलवनं तोयमात्राभिलक्ष्यं

लक्षं छित्वा शफरमवृथा लक्ष्मणां मद्रकन्याम् ।

अष्टावेवं तव समभवन् वल्लभास्तत्र मध्ये

शुश्रोथ त्वं सुरपतिगिरा भौमदुश्चेष्टितानि ॥५॥

 

pārthādyairapyaktalavanam toyamātrābhilakya

laka chitvā śapharamavthā lakmaṇāṁ madrakanyām |

aṣṭāvēva tava samabhavan vallabhāstatra madhyē

śuśrōtha tva surapatigirā bhaumaduścēṣṭitāni ||5||

 

പാര്‍ഥാദ്യൈരപ്യകൃതലവനം തോയമാത്രാഭിലക്ഷ്യം

ലക്ഷം ഛിത്വാ ശഫരമവൃഥാ ലക്ഷ്മണാം മദ്രകന്യാം

അഷ്ടാവേവം തവ സമഭവന്‍ വല്ലഭാസ്തത്ര മദ്ധ്യേ

ശുശ്രോഥ ത്വം സുരപതിഗിരാ ഭൌമദുശ്ചേഷ്ടിതാനി ५॥

 

വെള്ളത്തിൽ കേവലം പ്രതിഫലനം മാത്രമായ് കാണപ്പെട്ടും അർജുനാദികൾക്കു സാദ്ധ്യമാകാതിരുന്നതാം മത്സ്യത്തിനെ

ഭവാൻ നിഷ്പ്രയാസം മുറിച്ചു മാദ്രരാജകുമാരി ലക്ഷ്മണയെ

വിവാഹം കഴിച്ചൂ; ഏവമങ്ങേയ്ക്കുണ്ടായീ ഭാര്യമാരായ് എട്ടുപേർ.

ഏവം സാമോദമങ്ങ് കാലം കഴിക്കേ ദേവേന്ദ്രൻ ചൊല്ലിക്കേട്ടൂ ഭൂമിപുത്രൻ ഭൌമാസുരൻ ചെയ്യും ദുഷ് വൃത്തികളെപ്പറ്റിയെല്ലാം.

 

81.6

स्मृतायातं पक्षिप्रवरमधिरूढस्त्वमगमो

वहन्नङ्के भामामुपवनमिवारातिभवनम् ।

विभिन्दन् दुर्गाणि त्रुटितपृतनाशोणितरसै:

पुरं तावत् प्राग्ज्योतिषमकुरुथा: शोणितपुरम् ॥६॥

 

smrtāyāta pakipravaramadhirūḍhastvamagamo

vahannaṅke bhāmāmupavanamivārātibhavanam |

vibhindan durgāṅi trtitaptanāśōṇitarasai:

pura tāvat prāgjyōtiamakuruthā: śōṇitapuram ||6||

 

സ്മൃതായാതം പക്ഷിപ്രവരമധിരൂഢസ്ത്വമഗമോ

വഹന്നങ്കേ ഭാമാമുപവനമിവാരാതിഭവനം

വിഭിന്ദന്ദുർഗ്ഗാണി ത്രുടിതപൃതനാശോണിതരസൈ:

പുരം താവത് പ്രാഗ്ജ്യോതിഷമകുരുഥാ: ശോണിതപുരം ६॥

 

സ്മരണമാത്രയിലടുത്തുവന്നതാം ഗരുഡവാഹനത്തിൽ

സത്യഭാമയെ മടിയിലിരുത്തിയങ്ങുദ്യാനത്തിൽപ്പോകും

പോലുല്ലാസവാനായ് ശത്രുവിൻ നഗരത്തിലേക്കുപോയീ.

തച്ചുപൊടിച്ചൂ ഭവാനാ പ്രാഗ്ജ്യോതിഷത്തെയത്രയല്ല രക്തം

ചീന്തി മരിച്ച സൈന്യമതിനെയൊരു ശോണിതപുരവുമാക്കീ  

    

81.7

मुरस्त्वां पञ्चास्यो जलधिवनमध्यादुदपतत्

स चक्रे चक्रेण प्रदलितशिरा मङ्क्षु भवता ।

चतुर्दन्तैर्दन्तावलपतिभिरिन्धानसमरं

रथाङ्गेन छित्वा नरकमकरोस्तीर्णनरकम् ॥७॥

 

murastvāṁ pañcāsyo jaladhivana madhyādudapatat

sa cakrē cakrēṇa pradalitaśirā maku bhavatā |

caturdantairdantāvalapatibhirindhānasama

rathāṅgēna chitvā narakamakarōstīranarakam ||7||

 

മുരസ്ത്വാം പഞ്ചാസ്യോ ജലധിവനമധ്യാദുദപതത്

സ ചക്രേ ചക്രേണ പ്രദലിതശിരാ മങ്ക്ഷു ഭവതാ

ചതുർദന്തൈർദ്ദന്താവലപതിഭിരിന്ധാനസമരം

രഥാംഗേന ഛിത്വാ നരകമകരോസ്തീർണ്ണനരകം ७॥


പഞ്ചമുഖനാം മുരൻ കടലിന്നാഴങ്ങളിൽ നിന്നും

കുതിച്ചു ചാടിവന്നൂ വനമദ്ധ്യത്തിൽ നിന്നുമൊരു

സിംഹമെന്നപോൽ, ഭവാനെയാക്രമിക്കാൻ.

അപ്പോൾത്തന്നെയവന്റെയഞ്ചു തലകളുമങ്ങ്

ചക്രംകൊണ്ടു മുറിച്ചെറിഞ്ഞവന്റെ കഥകഴിച്ചൂ.

പിന്നെ നാൽകൊമ്പനാനപ്പടയുമായ് വന്നൂ

നരകാസുരൻ; ഭവാനവനുമായേറെ നേരം

പൊരുതിയോടുവിൽ ചക്രായുധം കൊണ്ടവന്റെ

തലയറുത്ത് നരകത്തിൽനിന്നവനു മോക്ഷമേകീ

  

 

81.8

स्तुतो भूम्या राज्यं सपदि भगदत्तेऽस्य तनये

गजञ्चैकं दत्वा प्रजिघयिथ नागान्निजपुरीम् ।

खलेनाबद्धानां स्वगतमनसां षोडश पुन:

सहस्राणि स्त्रीणामपि च धनराशिं च विपुलं ॥८॥

 

stutō bhūmyā rājya sapadi bhagadattē'sya tanaye

gaja caika datvā prajighayitha nāgānnijapurīm |

khalēnābaddhānāṁ svagatamanasāṁ ṣōḍaśa puna

sahasrāṇi strīṇāmapi ca dhanarāśi ca vipula ||8||

 

സ്തുതോ ഭൂമ്യാ രാജ്യം സപദി ഭഗദത്തേഽസ്യ തനയേ

ഗജം ചൈകം ദത്വാ പ്രജിഗയിഥ നാഗാന്നിജപുരീം

ഖലേനാബദ്ധാനാം സ്വഗതമനസാം ഷോഡശ പുന:

സഹസ്രാണി സ്ത്രീണാമപി ച ധനരാശിം ച വിപുലം ८॥

 

തുഷ്ടിയാർന്നു ഭൂമീദേവിയങ്ങയെ സ്തുതീച്ചു പ്രീതനാക്കിയപ്പോൾ

നരകാസുരപുത്രൻ ഭഗദത്തനെ രാജാവാക്കിയവനൊരാനയെ

നൽകിയങ്ങാനപ്പടയും സമ്പത്തുകളുമായ് ദ്വാരകയിലേക്ക് പോയീ.

ദുഷ്ടൻ നരകാസുരന്റെ കാരാഗ്രഹങ്ങളിൽ നിന്നും രക്ഷിച്ചതാം  പതിനാറായിരത്തെട്ടു സ്ത്രീകളേയും ഭവാൻ ദ്വാരകയിലേക്കയച്ചൂ.

 

81.9

भौमापाहृतकुण्डलं तददितेर्दातुं प्रयातो दिवं

शक्राद्यैर्महित: समं दयितया द्युस्त्रीषु दत्तह्रिया ।

हृत्वा कल्पतरुं रुषाभिपतितं जित्वेन्द्रमभ्यागम-

स्तत्तु श्रीमददोष ईदृश इति व्याख्यातुमेवाकृथा: ॥९॥

 

bhaumāpāhr̥takuṇḍala tadaditērdātu prayātō diva

śakrādyairmahita sama dayitayā dyustrīṣu dattahriyā |

htvā kalpataru ruṣābhipatita jitvēndramabhyāgama-

tattu śrīmadadōṣa īdṛśa iti vyākhyātumēvākr̥thāḥ ||9||

 

ഭൌമാപാഹൃതകുണ്ഡലം തദദിതെർ

ദാതും പ്രയാതോ ദിവം

ശക്രാദ്യൈർമഹിത: സമം ദയിതയാ

ദ്യുസ്ത്രീഷു ദത്തഹ്രിയാ

ഹൃത്വാ കല്പതരും രുഷാഭിപതിതം

ജിത്വേന്ദ്രമഭ്യാഗമ:

തത്തു ശ്രീമദദോഷ ഈദൃശ ഇതി

വ്യാഖ്യാതുമേവാകൃഥാ: ९॥

 

 

നരകാസുരൻ അപഹരിച്ചതാം ദിവ്യകുണ്ഡലങ്ങൾ അദിതീദേവിയ്ക്കു നൽകാനായി ഭവാൻ ദേവസ്ത്രീകൾ ലജ്ജിക്കും വിധം കാന്തിയാർന്ന സത്യഭാമയുമായ് സ്വർഗ്ഗത്തിലെത്തിയപ്പോൾ ശക്രനും ദേവന്മാരും

അങ്ങയെ ബഹുമാനിച്ചൂ, എന്നാലങ്ങപഹരിച്ചു; പാരിജാതവൃക്ഷം!  ക്രുദ്ധനായങ്ങയെയെതിർത്ത ഇന്ദ്രനെ വെന്നവിടുന്നു മടങ്ങിയെത്തീ.

ഐശ്വര്യസമ്പത്തുകളാലുണ്ടാവുമഹങ്കാരമദമെത്ര ദോഷകരമെന്ന്

വിവരിക്കുവാൻ മാത്രമല്ലോ ഭവാനാ അഹിതമാം കൃത്യം ചെയ്തതും !

81.10

कल्पद्रुं सत्यभामाभवनभुवि सृजन् द्व्यष्टसाहस्रयोषा:

स्वीकृत्य प्रत्यगारं विहितबहुवपुर्लालयन् केलिभेदै: ।

आश्चर्यान्नारदालोकितविविधगतिस्तत्र तत्रापि गेहे

भूय: सर्वासु कुर्वन् दश दश तनयान् पाहि वातालयेश ॥१०॥

 

kalpadru satyabhāmābhavanabhuvē srjan dvyaṣasāhasrayōṣā:

svīktya pratyagāra vihitabahuvapuralālayan kēlibhēdai |

āścaryānnāradālōkitavidhigatis tatra tatrāpi gēhē

bhūya sarvāsu kurvan daśa daśa tanayān pāhi vātālayēśa ||10||

 

കല്പദ്രും സത്യഭാമാഭവനഭുവി സൃജന്‍

ദ്വ്യഷ്ടസാഹസ്രയോഷാ:

സ്വീകൃത്യ പ്രത്യഗാരം വിഹിതബഹുവപുർ

ല്ലാലയന്‍ കേളിഭേദൈ:

ആശ്ചര്യാന്നാരദാലോകിതവിവിധഗതി:

തത്ര തത്രാപി ഗേഹേ

ഭൂയ: സർവാസു കുർവ്വൻ ദശ ദശ തനയാന്‍

പാഹി വാതാലയേശ १०॥

 

സത്യഭാമാ ഗൃഹാങ്കണത്തിൽ കൽപ്പവൃക്ഷം നട്ടൂ ഭവാൻ.

പതിനാറായിരത്തെട്ട് സ്ത്രീകളേയും സ്വീകരിച്ചവരുമായ്

ഓരോരോ ഗൃഹങ്ങളിലുമൊരേസമയം ഭിന്നരൂപങ്ങളിൽ

രമിച്ചും രസിച്ചും ഗൃഹസ്ഥാശ്രമധർമ്മം നിർവ്വഹിച്ചൂ.

ഓരോ ഭാര്യമാരിലും പത്തുപത്തു പുത്രന്മാരെ ജനിപ്പിച്ചും

വിവിധകർമ്മങ്ങളിലേർപ്പെട്ടു നാരദനെ വിസ്മയിപ്പിച്ചും

വിളങ്ങിയ ഗുരുവായൂരപ്പാ! വിഭോ! എന്നെ രക്ഷിക്കണേ!

 

No comments:

Post a Comment