Sreeman Narayaneeyam - Dasakam 83
ദശകം 083
http://ramayanam.guruvayoor.com/Sree%20Narayaneeyam/083%20Narayaneeyam.mp3
4 m 10 s
Narayaneeyam 83
83.1
रामेऽथ गोकुलगते प्रमदाप्रसक्ते
हूतानुपेतयमुनादमने मदान्धे ।
स्वैरं समारमति सेवकवादमूढो
दूतं न्ययुङ्क्त तव पौण्ड्रकवासुदेव: ॥१॥
rāme'tha
gokulagate pramadāprasakte
hūtānupetayamunādamane
madāndhe |
svairaṁ samāramati
sevakavādamūḍho
dūtaṁ nyayuṅkta
tava pauṇḍrakavāsudevaḥ ||1||
രാമേഽഥ
ഗോകുലഗതേ പ്രമദാപ്രസക്തേ
ഹൂതാനുപേതയമുനാദമനേ
മദാന്ധേ ।
സ്വൈരം
സമാരമതി സേവകവാദമൂഢോ
ദൂതം
ന്യയുങ്ക്ത തവ പൗണ്ഡ്രകവാസുദേവ: ॥1॥
ബലരാമനൊരിക്കൽ
ഗോകുലത്തിലേയ്ക്കുപോയി
ആഹ്ലാദമോടെ സുന്ദരഗോപികളുമായ്
യഥേഷ്ടം
ലീലയാടിയിരിക്കവേ
ജലകേളിക്കായി യമുനയെ
അരികിലേക്കു വിളിച്ചവാറേ,
തന്നാജ്ഞ ധിക്കരിച്ച
നദിയെ കലപ്പകൊണ്ടു
ഗതിമാറ്റിയൊഴുക്കി രാമൻ.
അക്കാലം പൌണ്ഡ്രകവാസുദേവനങ്ങേയ്ക്കൊരു
ദൂതയച്ചൂ, സ്വസേവകർ
ചൊന്നതു കേട്ടു മത്തനായി.
83.2
नारायणोऽहमवतीर्ण इहास्मि भूमौ
धत्से किल त्वमपि मामकलक्षणानि ।
उत्सृज्य तानि शरणं व्रज मामिति त्वां
दूतो जगाद सकलैर्हसित: सभायाम् ॥२॥
nārāyaṇo'hamavatīrṇa ihāsmi bhūmau
dhatsye kila tvamapi māmakalakṣaṇāni |
utsṛjya tāni śaraṇaṁ vraja māmiti tvāṁ
dūto jagāda sakalairhasitaḥ sabhāyām ||2||
നാരായണോഽഹമവതീര്‍ണ
ഇഹാസ്മി ഭൂമൗ
ധത്സേ കില
ത്വമപി മാമകലക്ഷണാനി ।
ഉത്സൃജ്യ താനി
ശരണം വ്രജ മാമിതി ത്വാം
ദൂതോ ജഗാദ
സകലൈര്‍ഹസിത: സഭായാം ॥2॥
“ഞാനാണു ഭൂമിയിലവതരിച്ച
വിഷ്ണു, നീയെന്റെ
ലക്ഷണ ഛിഹ്നങ്ങൾ ധരിക്കുന്നു വ്യാജമായി
ഇക്ഷണത്തിലവകളൂരിമാറ്റി
എന്നെ ശരണം
പണിയണം നീ” ഭവാനോടേവമറിയിക്കവേ
സഭയാകെ ദൂതനെ കളിയാക്കിച്ചിരിച്ചു
നന്നായ്.
83.3
दूतेऽथ यातवति यादवसैनिकैस्त्वं
यातो ददर्शिथ वपु: किल पौण्ड्रकीयम् ।
तापेन वक्षसि कृताङ्कमनल्पमूल्य-
श्रीकौस्तुभं मकरकुण्डलपीतचेलम् ॥३॥
dūte'tha
yātavati yādavasainikaistvaṁ
yāto
dadarśitha vapuḥ kila
pauṇḍrakīyam |
tāpena
vakṣasi kṛtāṅkamanalpamūlya-
śrīkaustubhaṁ
makarakuṇḍalapītacelam ||3||
ദൂതേഽഥ യാതവതി
യാദവസൈനികൈസ്ത്വം
യാതോ ദദർശിഥ
വപു: കില പൗണ്ഡ്രകീയം ।
താപേന വക്ഷസി
കൃതാങ്കമനല്പമൂല്യ-
ശ്രീകൗസ്തുഭം
മകരകുണ്ഡലപീതചേലം ॥3॥
ദൂതൻ മടങ്ങിപ്പോയവാറേയവിടുന്നു
യാദവസൈന്യവുമായി
പൌണ്ഡ്രകവാസുദേവനോടെതിർക്കുവാനവന്റെ
നഗരത്തിൽ
ചെല്ലവേ, ശ്രീവത്സംപോലുള്ളൊരു
മറുക് തീ പൊള്ളിച്ചുണ്ടാക്കി മാറിലണിഞ്ഞും വിലമതിക്കാനാവത്ത കൌസ്തുഭരത്നം ധരിച്ചും
മകരകുണ്ഡലങ്ങൾ
കാതിലണിഞ്ഞും മഞ്ഞപ്പട്ടുടുത്തും തന്നെ
അനുകരിച്ചു നിൽകും
പൌണ്ഡ്രകന്റെ ദേഹമങ്ങു കണ്ടുപോലും!
83.4
कालायसं निजसुदर्शनमस्यतोऽस्य
कालानलोत्करकिरेण सुदर्शनेन ।
शीर्षं चकर्तिथ ममर्दिथ चास्य सेनां
तन्मित्रकाशिपशिरोऽपि चकर्थ काश्याम् ॥४॥
kālāyasaṁ
nijasudarśanamasyato'sya
kālānalotkarakireṇa sudarśanena |
śīrṣaṁ
cakartiha mamarḍitha cāsya senāṁ
tanmitrakāśipasiro'pi cakartha kāśyām ||4||
കാളായസം
നിജസുദർശനമസ്യതോഽസ്യ
കാലാനലോത്കരകിരേണ
സുദർശനേന ।
ശീര്‍ഷം ചകർത്തിഥ
മമർദ്ദിഥ ചാസ്യ സേനാം
തന്മിത്രകാശിപശിരോഽപി
ചകര്‍ത്ഥ കാശ്യാം ॥4॥
കാരിരുമ്പാൽ തീർത്തൊരു
സുദർശനചക്രമെടുത്തു
പൌണ്ഡ്രകൻ ഭവാനെയാക്രമിക്കവേ,
വിശ്വപ്രളയത്തിൻ അഗ്നിസ്ഫുലിംഗം വമിക്കുമങ്ങേ സുദർശന ചക്രത്തിനാൽ
അവന്റെ തലയറുത്ത്
മാറ്റി, സൈന്യത്തെയും തകർത്തു.
പൌണ്ഡ്രകന്റെ ഇഷ്ടൻ
കാശിരാജാവിനെയങ്ങമ്പെയ്തു
കൊന്നാ ശിരസ്സ്
കാശിയിലേക്കെറിഞ്ഞൂ, പടയും തകർത്തൂ.
83.5
जाल्येन बालकगिराऽपि किलाहमेव
श्रीवासुदेव इति रूढमतिश्चिरं स: ।
सायुज्यमेव भवदैक्यधिया गतोऽभूत्
को नाम कस्य सुकृतं कथमित्यवेयात् ॥५॥
jālyena bālakagirā'pi kilāhameva
śrīvāsudeva
iti rūḍhamatiściram saḥ |
sāyujyameva
bhavadaikyadhiyā
gato'bhūt
ko nāma kasya sukṛtaṁ kathamityaveyāt ||5||
ജാള്യേന
ബാലകഗിരാഽപി കിലാഹമേവ
ശ്രീവാസുദേവ
ഇതി രൂഢമതിശ്ചിരം സ: ।
സായുജ്യമേവ
ഭവദൈക്യധിയാ ഗതോഽഭൂത്
കോ നാമ കസ്യ
സുകൃതം കഥമിത്യവേയാത് ॥5॥
ജളത്വം കൊണ്ടു
ചെറുപ്രായത്തിലേ കുട്ടികൾ പറഞ്ഞു
താനാണ് വിഷ്ണുവെന്ന
ഭാവനയിലേറെ നാൾ ജീവിച്ചു
പോരവേ ശ്രീവാസുദേവൻ
താൻ തന്നെയെന്നവൻ
ഉള്ളിലുറയ്ക്കയാലവനും
സായൂജ്യമുക്തിയടഞ്ഞു നൂനം!
ആരറിഞ്ഞൂ ഒരുവനുണ്ടാം
സുകൃതമെന്തെന്നതെല്ലാം
83.6
काशीश्वरस्य तनयोऽथ सुदक्षिणाख्य:
शर्वं प्रपूज्य भवते विहिताभिचार: ।
कृत्यानलं कमपि बाण्ररणातिभीतै-
र्भूतै: कथञ्चन वृतै: सममभ्यमुञ्चत् ॥६॥
kāśīśvarasya
tanayo'tha sudakṣiṇākhyaḥ
śarvaṁ prapūjya
bhavate vihitābhicāraḥ |
kṛtyānalaṁ kamapi
bāṇrarṇātibhītai-
rbhūtaiḥ kathaṅcana vṛtaiḥ samamabhyamuñcat ||6||
കാശീശ്വരസ്യ
തനയോഽഥ സുദക്ഷിണാഖ്യ:
ശര്‍വം
പ്രപൂജ്യ ഭവതേ വിഹിതാഭിചാര: ।
കൃത്യാനലം
കമപി ബാണ്ഡ്രരണാതിഭീതൈർ
ഭൂതൈ: കഥം ചന
വൃതൈ: സമമഭ്യമുഞ്ചത് ॥6॥
കാശിരാജാവിൻ സുതൻ
സുദക്ഷിണൻ പരമശിവനെ
നന്നായ് പൂജിച്ചു
പ്രസന്നനാക്കി, പിതാവിൻ മരണത്തിന് പ്രതികാരമായങ്ങേയ്ക്കെതിരെയാഭിചാരക്രിയകൾ ചെയ്യാൻ
യജ്ഞകുണ്ഡത്തിൽ
നിന്നുമപ്പോളൊരത്യുഗ്രമൂർത്തി,
അഗ്നിസത്വം, കൃത്യ,
അങ്ങയെ ആക്രമിക്കാൻ പുറപ്പെട്ടൂ ബാണയുദ്ധത്തിൽ ഭയന്നോടിയ ഭൂതഗണങ്ങളുമായി.
83.7
तालप्रमाणचरणामखिलं दहन्तीं
कृत्यां विलोक्य चकितै: कथितोऽपि पौरै: ।
द्यूतोत्सवे किमपि नो चलितो विभो त्वं
पार्श्वस्थमाशु विससर्जिथ कालचक्रम् ॥७॥
tālapramāṇacaraṇāmakhilaṁ dahantīṁ
kṛtyāṁ vilokya cakitaiḥ kathito'pi pauraiḥ |
dyūtotsave kimapi no calito vibho tvaṁ
pārśvasthamāśu
visasarjitha kālacakram ||7||
താലപ്രമാണചരണാമഖിലം
ദഹന്തീം
കൃത്യാം
വിലോക്യ ചകിതൈ: കഥിതോഽപി പൗരൈ: ।
ദ്യൂതോത്സവേ
കിമപി നോ ചലിതോ വിഭോ ത്വം
പാര്‍ശ്വസ്ഥമാശു
വിസസർജിഥ കാലചക്രം ॥7॥
പനപോൽ നീണ്ടു തടിച്ച
കാൽകളോടെ സകലതും ചുട്ടു
ചാമ്പലാക്കി വരും
കൃത്യയെക്കണ്ടു ദ്വാരകാവാസികൾ
ഭവാനെയവളുടെ വരവറിയച്ചനേരം
ഒട്ടും ഇളകിയില്ലങ്ങു
ചൂതുകളിയിൽ മുഴുകിയ
കാരണം; എങ്കിലും പ്രഭോ അങ്ങു
കൈപ്പാടിലിരുന്ന
ചക്രായുധമെടുത്തു വീശീ ക്ഷണത്തിൽ
83.8
अभ्यापतत्यमितधाम्नि भवन्महास्त्रे
हा हेति विद्रुतवती खलु घोरकृत्या।
रोषात् सुदक्षिणमदक्षिणचेष्टितं तं
पुप्लोष चक्रमपि काशिपुरीमधाक्षीत् ॥८॥
abhyāpatatyamitadhāmni
bhavanmahāstre
hā heti
vidrutavatī khalu ghōrakṛtyā |
roṣāt sudakṣiṇamadakṣiṇaceṣṭitaṁ taṁ
puploṣa cakramapi kāśipurīmadhākṣīt ||8||
അഭ്യാപതത്യമിതധാമ്നി
ഭവന്മഹാസ്ത്രേ
ഹാ ഹേതി
വിദ്രുതവതീ ഖലു ഘോരകൃത്യാ ।
രോഷാത്
സുദക്ഷിണമദക്ഷിണചേഷ്ടിതം തം
പുപ്ലോഷ
ചക്രമപി കാശിപുരീമധാക്ഷീത് ॥8॥
അപരിമിതതേജസ്സെഴും
ചക്രം കൃത്യയ്ക്ക് നേരേ
പാഞ്ഞടുത്തപ്പോൾ
അഅ ഭയങ്കരി ഹാ ഹാ
എന്നു കരഞ്ഞുകൊണ്ടോടി
കാശിയിലെത്തി,
അപവിത്രമാം കർമ്മം
ചെയ്ത സുദക്ഷിണനെ
ക്ഷണത്തിലെരിച്ചു
ഭസ്മമാക്കി; അങ്ങയച്ചതാം
ചക്രം കാശീനഗരിയെ
ദഹിപ്പിക്കയും ചെയ്തു
83.9
स खलु विविदो रक्षोघाते कृतोपकृति: पुरा
तव तु कलया मृत्युं प्राप्तुं तदा खलतां गत: ।
नरकसचिवो देशक्लेशं सृजन् नगरान्तिके
झटिति हलिना युध्यन्नद्धा पपात तलाहत: ॥९॥
sa khalu vividō rakṣōghātē kṛtōpakṛtiḥ purā
tava tu kalayā mṛtyuṁ prāptuṁ tadā khalatāṁ gataḥ |
narakasacivō deśaklēśaṁ sr̥jan
nagarāntikē
jhaṭiti halinā
yudhyan naddhā papāta talāhataḥ ||9||
സ ഖലു വിവിദോ
രക്ഷോഘാതേ കൃതോപകൃതി: പുരാ
തവ തു കലയാ
മൃത്യും പ്രാപ്തും തദാ ഖലതാം ഗത: ।
നരകസചിവോ
ദേശക്ലേശം സൃജന്‍ നഗരാന്തികേ
ഝടിതി ഹലിനാ
യുധ്യന്നദ്ധാ പപാത തലാഹത: ॥9॥
ഏറെക്കാലം മുൻപൊരു
വാനരൻ, വിവിദനങ്ങയെ
തുണച്ചൂ രാക്ഷസനിഗ്രഹാർത്ഥമതിനാലവന്നങ്ങേ
കലയിൽ നിന്നുള്ള
മരണത്തിനർഹനായിബ്ഭവിച്ചു.
അതിന്നായവൻ ചെയ്തൂ
നരാകാസുരമന്ത്രിയായ്
ദ്വാരകാനഗരത്തിൽ
ജനദ്രോഹം, ദുഷ്ടകർമ്മങ്ങളും
അപ്പോൾപ്പെട്ടെന്നങ്ങേ
കലാംശമാം ബലഭദ്രൻ
അവനുമായേറ്റവനെയടിച്ചുകൊന്നൂ
നിഷ്പ്രയാസം.
83.10
साम्बं कौरव्यपुत्रीहरणनियमितं
सान्त्वनार्थी कुरूणां
यातस्तद्वाक्यरोषोद्धृतकरिनगरो
मोचयामास राम: ।
ते घात्या: पाण्डवेयैरिति यदुपृतनां
नामुचस्त्वं तदानीं
तं त्वां दुर्बोधलीलं पवनपुरपते
तापशान्त्यै निषेवे ॥१०॥
sāmbaṁ kauravyaputrīharaṇaniyamitaṁ
sāntvanārthī kurūṇām
yātastadvākyarōśōddhṛtakarinagarō
mōcayāmāsa rāmaḥ |
tē ghātyāḥ pāṇḍavēyairiti yadupr̥tanāṁ
nāmucastvaṁ tadānīṁ
taṁ tvāṁ durbōdhalīlaṁ pavanapurapate
tāpaśāntyai niṣēvē ||10||
സാംബം
കൌരവ്യപുത്രീഹരണനിയമിതം
സാന്ത്വനാർത്ഥീ
കുരൂണാം
യാതസ്തദ്വാക്യരോഷോദ്ധൃതകരിനഗരോ
മോചയാമാസ രാമ:
।
തേ ഘാത്യാ:
പാണ്ഡവേയൈരിതി യദുപൃതനാം
നാമുചസ്ത്വം
തദാനീം
തം ത്വാം
ദുര്ബോധലീലം പവനപുരപതേ
താപശാന്ത്യൈ
നിഷേവേ ॥10॥
അങ്ങേ പുത്രൻ സാംബനെ
കൌരവർ പിടിച്ചുകെട്ടീ
ദുര്യോധനപുത്രിയെയവനപഹരിച്ചതിന്നു
ശിക്ഷയായി
ബലഭദ്രൻ യുദ്ധമൊഴിവാക്കുവാനുറച്ചു
ചർച്ചക്കായ്
ഹസ്തിനപുരത്തിലെത്തവേ,
അഹങ്കാരികൾ കൌരവർ
ഗൌനിച്ചില്ല തെല്ലുമതിനാൽ
ക്രോധത്തോടെ രാമൻ
ഹസ്തിനപുരത്തെത്തൻ
കലപ്പയാലുയർത്തിമറിച്ചുവച്ചൂ.
കൌരവരുടെ അന്ത്യം
പാണ്ഡവരാൽ വേണമതിനാൽ
അന്നേരമവിടുന്നു
യാദവസൈന്യങ്ങളെ അയച്ചതില്ല.
അങ്ങേ വിസ്മയകരങ്ങളാം
ലീലകളറിയുവാനാർക്കാവും?
ഗുരുവായൂരപ്പാ!
സർവ്വദുഖശമനം നൽകി രക്ഷിക്കണേ
No comments:
Post a Comment