Narayaneeyam - Dasakam 92
ദശകം 092
http://ramayanam.guruvayoor.com/Sree%20Narayaneeyam/092%20Narayaneeyam.mp3
4 m 10 s
Narayaneeyam 92
കർമ്മമിശ്രഭക്തി
92.1
वेदैस्सर्वाणि कर्माण्यफलपरतया
वर्णितानीति बुध्वा
तानि त्वय्यर्पितान्येव हि समनुचरन्
यानि नैष्कर्म्यमीश ।
मा भूद्वेदैर्निषिद्धे कुहचिदपि मन:
कर्मवाचां प्रवृत्ति-
र्दुर्वर्जं चेदवाप्तं तदपि खलु भव
त्यर्पये चित्प्रकाशे ॥१॥
vedais sarvāṇi
karmāṇy
phala-paratayā
varṇitānīti budhvā
tāni tvayyarpitāny eva hi samanucaran
yāni naiṣkarmyamīśa
mā bhūd vedair niṣiddhe kuha-cid
api manaḥ
karma-vācāṁ
pravṛtti-
durvarjaṁ ced avāptaṁ tad api khalu
bhava
tyarpaye
citta-prakāśe.
വേദൈസ്സർവാണി
കർമ്മാണ്യഫലപരതയാ
വർണ്ണിതാനീതി
ബുദ്ധ്വാ
താനി ത്വയ്യർപ്പിതാന്യേവ
ഹി സമനുചരൻ
യാനി നൈഷ്കർമ്മ്യമീശ
।
മാ ഭൂദ്വേദൈർന്നിഷിദ്ധേ
കുഹചിദപി മന:
കർമ്മവാചാം
പ്രവൃത്തിർ
ദുർവർജ്ജം
ചേദവാപ്തം തദപി ഖലു ഭവതി
അർപ്പയേ
ചിത്പ്രകാശേ ॥1॥
വിവിധങ്ങളാം കർമ്മങ്ങളനുഷ്ഠിക്കുവാൻ
വേദങ്ങളിൽ
പറഞ്ഞിട്ടുണ്ടെങ്കിലുമവയെല്ലാം
ഫലസിദ്ധിയ്ക്കുമപ്പുറം
കർമ്മനിവൃത്തിക്കായാണെന്നയറിവിലാ
കർമ്മങ്ങളും
തദ്ഫലങ്ങളും അങ്ങേയ്ക്കു
സമർപ്പിക്കുന്നു ഞാൻ വിഭോ!
നിയതമാം കർമ്മങ്ങളാചരിച്ചുതന്നെ
കർമ്മപാശത്തെ
മുറിച്ചു നൈഷ്ക്കർമ്മ്യത്തെ
പ്രാപിച്ചിടാം; മനസാ, വാചാ
കർമ്മണാ, വേദനിഷിദ്ധകർമ്മങ്ങളറിയാതെപോലും
ചെയ്യുവാനിടവരുത്തല്ലേയെന്നു
ഞാൻ പ്രാർത്ഥിക്കുന്നു!
ബ്രഹ്മസ്വരൂപനാം
ഭഗവാനേ!, അനിഷേദ്ധ്യമായെങ്ങാൻ
നിഷിദ്ധകർമ്മങ്ങളെനിക്കനുഷ്ഠിക്കേണ്ടിവന്നാലതും
ഞാനവിടുത്തെ പാദങ്ങളിൽ
സമർപ്പിച്ചുകൊള്ളാം!
92.2
यस्त्वन्य: कर्मयोगस्तव भजनमय
स्तत्र चाभीष्टमूर्तिं
हृद्यां सत्त्वैकरूपां दृषदि हृदि मृदि
क्वापि वा भावयित्वा ।
पुष्पैर्गन्धैर्निवेद्यैरपि च विरचितै:
शक्तितो भक्तिपूतै-
र्नित्यं वर्यां सपर्यां विदधदयि विभो
त्वत्प्रसादं भजेयम् ॥२॥
yas tvanyaḥ karma-yogas
tava bhajanamaya
statra
cābhīṣṭa-mūrtiṁ
hṛdyāṁ
sattvaikarūpāṁ dṛṣadi hṛdi mṛdi
kvāpi vā bhāvayitvā
puṣpair gandhair
nivedyair api ca viracitaiḥ
śaktito bhakti-pūtaiḥ
nityaṁ varyāṁ
saparyāṁ
vidadhadayi vibho
tvat-prasādaṁ bhajeyam.
92.2
യസ്ത്വന്യ: കർമ്മയോഗസ്തവ ഭജനമയ
സ്തത്ര
ചാഭീഷ്ടമൂർത്തിം
ഹൃദ്യാം
സത്ത്വൈകരൂപാം ദൃഷദി ഹൃദി മൃദി
ക്വാപി വാ
ഭാവയിത്വാ ।
പുഷ്പൈർഗന്ധൈർന്നിവേദ്യൈരപി
ച വിരചിതൈ:
ശക്തിതോ
ഭക്തിപൂതൈർ
നിത്യം വര്യാം
സപര്യാം വിദധദയി വിഭോ
ത്വത്പ്രസാദം
ഭജേയം ॥2॥
ഏവമുപദേശിച്ചതാം
കർമ്മങ്ങൾക്കു പുറമേ മറ്റൊ-
രാഗമകർമ്മയോഗമുണ്ടങ്ങയെ
ഭജിക്കാനുത്തമം
രജസ്തമോഗുണങ്ങളില്ലാതെ
നിർമ്മലസത്വമാമെൻ
ഇഷ്ടദേവതയെ ഹൃദ്യമായ്
ഭാവനചെയ്തു കല്ലിൽ,
മണ്ണിൽ, മറ്റുവസ്തുക്കളാലൊരു മൂർത്തിയുണ്ടാക്കി
അങ്ങയായാവാഹിച്ചു നിത്യവും യഥാശക്തി പൂജിക്കാം
ഞാൻ ഭക്തിപൂർവ്വം
പുഷ്പങ്ങളാൽ, ധൂപദീപങ്ങളാൽ,
നിവേദ്യങ്ങളാലും,
ഭഗവൻ! അങ്ങേ പ്രസാദത്തിനായ്.
92.3
स्त्रीशूद्रास्त्वत्कथादिश्रवणविरहिता
आसतां ते दयार्हा-
स्त्वत्पादासन्नयातान् द्विजकुलजनुषो
हन्त शोचाम्यशान्तान् ।
वृत्त्यर्थं ते यजन्तो बहुकथितमपि
त्वामनाकर्णयन्तो
दृप्ता विद्याभिजात्यै: किमु न विदधते
तादृशं मा कृथा माम् ॥३॥
strīśūdrās tvat kathādi-śravaṇa-virahitā
āsatāṁ te dayārhāḥ
tvat-pādāsannayātān dvija-kula
januṣo
hanta
śocāmyaśāntān
vṛtty arthaṁ te yajanto
bahu-kathita-mapi
tvām anākarṇayanto
dṛptā vidyābhijātyaiḥ kimu na
vidadhate
tādṛśaṁ mā kṛthā mām.
92.3
സ്ത്രീശൂദ്രാസ്ത്വത്കഥാദിശ്രവണവിരഹിതാ
ആസതാം തേ
ദയാർഹാ:
ത്വത്പാദാസന്നയാതാൻ
ദ്വിജകുലജനുഷോ
ഹന്ത
ശോചാമ്യശാന്താൻ ।
വൃത്ത്യർത്ഥം
തേ യജന്തോ ബഹുകഥിതമപി
ത്വാമനാകർണ്ണയന്തോ
ദൃപ്താ
വിദ്യാഭിജാത്യൈ: കിമു ന വിദധതേ
താദൃശം മാ
കൃഥാ മാം ॥3॥
കഷ്ടം, ദയാർഹം
സ്ത്രീകളും ശൂദ്രാദി ജനങ്ങളും, അവർക്കങ്ങേ
ലീലാകഥകൾ കേൾക്കാൻ
യോഗമുണ്ടായിട്ടില്ലയതിനാൽ.
എന്നാലുന്നതകുലജാതർ,
ബ്രഹ്മണ ക്ഷത്രിയ വൈശ്യരും
അങ്ങേ പാദപദ്മങ്ങളെ
ദർശിച്ചു പൂജിക്കാൻ പോലുമായവർ കുലവിദ്യാഹങ്കാരം മൂത്തശാന്തം വാഴുന്നതെത്ര ശോചനീയം
!
എത്രയേറെയങ്ങേ
മാഹാത്മ്യകഥകളവരെ പഠിപ്പിച്ചാലുമവർ
കേൾക്കുന്നില്ലതൊന്നും;
വെറുമുദരപൂരണത്തിന്നായിമാത്രം യാഗാദികൾ മാത്രമല്ല മറ്റെന്തൊക്കെച്ചെയ്യുന്നതില്ലവർ?
കഷ്ടം!
ഭഗവൻ! അങ്ങേഭക്തനാമെന്നെയതിലൊരുവനാക്കിടൊല്ലേ!
92.4
पापोऽयं कृष्णरामेत्यभिलपति निजं
गूहितुं दुश्चरित्रं
निर्लज्जस्यास्य वाचा बहुतरकथनी
यानि मे विघ्नितानि ।
भ्राता मे वन्ध्यशीलो भजति किल सदा
विष्णुमित्थं बुधांस्ते
निन्दन्त्युच्चैर्हसन्ति त्वयि निहितमतीं
स्तादृशं मा कृथा माम् ॥४॥
pāpo'yam kṛṣṇa-rāmety abhilapati nijaṁ
gūhītuṁ duścaritraṁ
nirlajjasyāsya vācā
bahuta-ra-kathani
yāni me vighnitāni
bhrātā me vandhya-śīlo
bhajati kila sadā
viṣṇum
itthaṁ budhāṁs
te
nindanty
uccair hasanti tvayi nihitam atīṁ
stādṛśaṁ mā kṛthā mām.
92.4
പാപോഽയം
കൃഷ്ണരാമേത്യഭിലപതി നിജം
ഗൂഹിതും
ദുശ്ചരിത്രം
നിർലജ്ജസ്യാസ്യ
വാചാ ബഹുതരകഥനീ
യാനി മേ
വിഘ്നിതാനി ।
ഭ്രാതാ മേ
വന്ധ്യശീലോ ഭജതി കില സദാ
വിഷ്ണുമിത്ഥം
ബുധാംസ്തേ
നിന്ദന്ത്യുച്ചൈർഹസന്തി
ത്വയി നിഹിതമതീം
സ്താദൃശം മാ
കൃഥാ മാം ॥4॥
അങ്ങേ ഭക്തിയിൽ
മുഴുകിക്കഴിയുന്നവരിൽ നിന്ദയോടെ
ഭക്തിഹീനർ പറയും:
“ഈ പാപിയെപ്പോഴും കൃഷ്ണാ, രാമാ
ജപിച്ചുകൊണ്ടവന്റെ
ദുഷ്ക്കർമ്മങ്ങളെ മറച്ചുവക്കുന്നു!
നിർലജ്ജനാമവന്റെ
വാക്കുകൾ കേട്ടിരുന്നതിനാലെനിക്ക്
സുപ്രധാനങ്ങളാമേറെക്കാര്യങ്ങൾ
ചെയ്യാൻ കഴിഞ്ഞില്ല,
എൻ സോദരൻ, ദുസ്വഭാവി,
സദാ വിഷ്ണുപൂജചെയ്യുന്നുപോലും!”
ഭഗവൻ!, ഒരിക്കലുമെന്നെയിക്കൂട്ടത്തിലൊരാളാക്കിടൊല്ലേ!
92.5
श्वेतच्छायं कृते त्वां मुनिवरवपुषं
प्रीणयन्ते तपोभि-
स्त्रेतायां स्रुक्स्रुवाद्यङ्कितमरुणतनुं
यज्ञरूपं यजन्ते ।
सेवन्ते तन्त्रमार्गैर्विलसदरिगदं
द्वापरे श्यामलाङ्गं
नीलं सङ्कीर्तनाद्यैरिह कलिसमये
मानुषास्त्वां भजन्ते ॥५॥
śvetacchāyaṁ kṛte tvāṁ muni-vara-vapuṣaṁ
prīṇayante
tapobhiḥ
stretāyāṁ
sruk-sruvādy ankitam aruṇa-tanuṁ
yajña-rūpaṁ yajante
sevante
tantramārgair vilasad
ari-gadam
dvāpare śyāmalāṅgaṁ
nīlaṁ saṅkīrtanādyair iha
kali-samaye
mānuṣās
tvāṁ
bhajante.
ശ്വേതച്ഛായം
കൃതേ ത്വാം മുനിവരവപുഷം
പ്രീണയന്തേ
തപോഭിഃ
ത്രേതായാം
സ്രുക്സ്രുവാദ്യങ്കിതമരുണതനും
യജ്ഞരൂപം
യജന്തേ ।
സേവന്തേ തന്ത്രമാർഗ്ഗൈര്‍വിലസദരിഗദം
ദ്വാപരേ ശ്യാമളാംഗം
നീലം സങ്കീര്‍ത്തനാദ്യൈരിഹ
കലിസമയേ
മാനുഷാസ്ത്വാം
ഭജന്തേ ॥5॥
കൃതയുഗത്തിൽ ജനങ്ങളങ്ങയെ
ശുഭ്രവർണ്ണനാം
മഹാമുനിരൂപത്തിൽ
തപം ചെയ്തു പ്രീതനാക്കുന്നു.
ത്രേതായുഗത്തിൽ
യജ്ഞരൂപംതന്നെയാമങ്ങയെ
ചുവന്ന മേനിയോടെ
കൈകളിൽ യജ്ഞപാത്രങ്ങൾ
പിടിച്ച ഭാവത്തിൽ
യാഗങ്ങളാൽ സംപ്രീതനാക്കുന്നു.
ശ്യാമളകാന്തിയാർന്ന
മേനിയോടെ, കൈകളിൽ
ഗദയും സുദർശനചക്രവും
ധരിച്ചു നിൽക്കും ഭവാനെ
സേവിക്കുന്നൂ ദ്വാപരയുഗത്തിൽ
തന്ത്രാചാരങ്ങളാലും.
ഈ കലിയുഗത്തിൽ
നീലനിറമാർന്നു വിരാജിക്കുമങ്ങയെ
നാമസങ്കീർത്തനങ്ങളാലും
മറ്റും ഭജിക്കുന്നൂ ജനങ്ങൾ.
92.6
सोऽयं कालेयकालो जयति मुररिपो
यत्र सङ्कीर्तनाद्यै-
र्निर्यत्नैरेव मार्गैरखिलद न चिरा
त्त्वत्प्रसादं भजन्ते ।
जातास्त्रेताकृतादावपि हि किल कलौ
सम्भवं कामयन्ते
दैवात्तत्रैव जातान् विषयविषरसै
र्मा विभो वञ्चयास्मान् ॥६॥
so'yaṁ kāleya-kālo jayati
muraripo
yatra
saṅkīrtanādyaiḥ
niryatnair
eva mārgair akhila-d
na cirā
tvat-prasādaṁ bhajante
jātāstretākṛtādāv api hi kila
kalau
sambhavaṁ kāmayante
daivāt tatraiva jātān viṣaya-viṣarasaiḥ
mā vibho vañcayāsmān.
സോഽയം
കാലേയകാലോ ജയതി മുരരിപോ
യത്ര സങ്കീര്‍ത്തനാദ്യൈർ
നിര്യത്നൈരേവ
മാർഗ്ഗൈരഖിലദ ന ചിരാത്
ത്വത്പ്രസാദം
ഭജന്തേ ।
ജാതാസ്ത്രേതാകൃതാദാവപി
ഹി കില കലൌ
സംഭവം
കാമയന്തേ
ദൈവാത് തത്രൈവ
ജാതാന്‍ വിഷയവിഷരസൈർ
മാ വിഭോ
വഞ്ചയാസ്മാന്‍ ॥6॥
അങ്ങേ നാമസങ്കീർത്തനങ്ങളാൽ
മാത്രമയത്നം
ലഭിക്കുന്നൂ താമസംവിനാ
ഭവദ് പ്രസാദമതിനാൽ
മുരരിപോ! കലിയുഗം സർവ്വഥാ വിജയിക്കുന്നുവല്ലോ!
കൃതത്രേതയുഗങ്ങളിൽ
ജനിച്ചവർപോലും കലിയുഗേ
വീണ്ടും പിറക്കാനാശിക്കുന്നുവെന്നതു
സുപ്രസിദ്ധം !
ഭാഗ്യാതിരേകാൽ
കലിയുഗത്തിൽ പിറന്ന ഞങ്ങളെ
വിഷവിഷയവിഷയങ്ങളിൽ
മോഹിപ്പിച്ചിടല്ലേ വിഭോ!
അങ്ങേ കൃപയ്ക്കു
വിഘാതമാകുമൊന്നും തോന്നിച്ചിടല്ലേ!
92.7
भक्तास्तावत्कलौ स्युर्द्रमिलभुवि ततो
भूरिशस्तत्र चोच्चै:
कावेरीं ताम्रपर्णीमनु किल कृतमा
लां च पुण्यां प्रतीचीम् ।
हा मामप्येतदन्तर्भवमपि च विभो
किञ्चिदञ्चद्रसं त्व-
य्याशापाशैर्निबध्य भ्रमय न भगवन्
पूरय त्वन्निषेवाम् ॥७॥
bhaktāstāvat kalau syur
dramila-bhuvī tato
bhūri-śaśc tatra coccaiḥ
kāverīṁ tāmra-parṇīm
anu kila kṛtamā
lāṁ ca
puṇyāṁ
pratīcīm
hā māmapyetad
antarbhavam api ca vibho
kiñcidañcadrasaṁ tv-
yyāśāpāśair
nibadhya bhramaya na bhagavan
pūraya tvan niṣevām.
ഭക്താസ്താവത് കലൌ
സ്യുര്‍ദ്രമിളഭുവി തതോ
ഭൂരിശസ്തത്ര
ചൊച്ചൈ:
കാവേരീം
താമ്രപർണ്ണീമനു കില കൃതമാ
ലാം ച പുണ്യാം
പ്രതീചീം ।
ഹാ മാമപ്യേതദന്തര്‍ഭവമപി
ച വിഭോ
കിഞ്ചിദഞ്ചദ്രസം
ത്വയി
ആശാപാശൈര്‍നിബദ്ധ്യ
ഭ്രമയ ന ഭഗവൻ
പൂരയ
ത്വന്നിഷേവാം ॥7॥
കലിയുഗത്തിൽ ഭക്തന്മാരുണ്ടാവും
പലനാട്ടിലുമെന്നാൽ
ദ്രാവിഡഭൂമിയിലവരേറെയുണ്ടാവും,
തെക്കേ ഭാരതഭൂവിൽ.
പിന്നെയതിലുമധികം
ഭക്തരുണ്ടാവും കാവേരി, താമ്രപർണി, കൃതമാല, പടിഞ്ഞാറോട്ടൊഴുകും പുണ്യഭാരതപ്പുഴയെന്നീ
നദീതീരങ്ങളിൽ വിശേഷിച്ചുമങ്ങിനെ!
ഞാനും പിറന്നൂ ദ്രാവിഡ
ദേശത്തുതന്നെ ഭവദ്കൃപയാലുണ്ടെന്നിലൽപ്പം
ഭക്തിയും വിഭോ!
ആശാപാശബന്ധനങ്ങളിൽ
വ്യാമോഹിതനാവാതെ കാത്തു നീ
എന്നൽപ്പഭക്തിയെ
പൂർണ്ണമാക്കാൻ അനുഗ്രഹിക്കണേ!
92.8
दृष्ट्वा धर्मद्रुहं तं कलिमपकरुणं
प्राङ्महीक्षित् परीक्षित्
हन्तुं व्याकृष्टखड्गोऽपि न विनिहतवान्
सारवेदी गुणांशात् ।
त्वत्सेवाद्याशु सिद्ध्येदसदिह न तथा
त्वत्परे चैष भीरु-
र्यत्तु प्रागेव रोगादिभिरपहरते
तत्र हा शिक्षयैनम् ॥८॥
dṛṣṭvā dharmadruhaṁ taṁ kalim apakaruṇaṁ
prāṅmahīkṣit parīkṣit
hantuṁ vyākṛṣṭa-khaḍgo'pi na
vinihatavān
sāra-vedī guṇāṁśāt
tvat-sevādyāśu
siddhyed asad iha na tathā
tvat-pare
caiṣa bhīru-
yattu
prāgeva rogādibhir
apaharate
tatra
hā śikṣayenam.
ദൃഷ്ട്വാ ധർമ്മദ്രുഹം
തം കലിമപകരുണം
പ്രാങ്മഹീക്ഷിത്
പരീക്ഷിത്
ഹന്തും
വ്യാകൃഷ്ടഖഡ്ഗോഽപി ന വിനിഹതവാൻ
സാരവേദീ
ഗുണാംശാത് ।
ത്വത്സേവാദ്യാശു
സിദ്ധ്യേദസദിഹ ന തഥാ
ത്വത്പരേ ചൈഷ
ഭീരുർ
യത്തു പ്രാഗേവ
രോഗാദിഭിരപഹരതേ
തത്ര ഹാ
ശിക്ഷയൈനം ॥8॥
മഹാരാജാ പരീക്ഷിത്തൊരിക്കൽ
കലിയെ കൊല്ലാനായ്
വാളെടുത്തൂ, കലി
ധർമ്മദ്രോഹം ചെയ്യുന്നതായ് കണ്ടവാറേ.
നന്മകളുമുണ്ടായിരുന്നൂ
കലിയിലതിനാൽ കൊന്നില്ല ഭൂപതി.
കലിയുഗത്തിലങ്ങയെ
സേവിക്കുന്നവർക്കു വേഗം കിട്ടുന്നൂ
ഫലങ്ങളെന്നാൽ പാപകർമ്മഫലങ്ങൾ
വൈകുന്നു നൂനം.
കലിക്കങ്ങേ ഭക്തരെ
ഭയമാണതിനാലവൻ ജനങ്ങളിൽ
ഭക്തി നിറയുംമുൻപേയവർക്കു
നൽകുന്നൂ രോഗപീഡകൾ,
മൃത്യുപോലും !
ഭഗവാനേ, അവനെയതിനാൽ, ശിക്ഷിക്കണേ!
92.9
गङ्गा गीता च गायत्र्यपि च तुलसिका
गोपिकाचन्दनं तत्
सालग्रामाभिपूजा परपुरुष तथै
कादशी नामवर्णा: ।
एतान्यष्टाप्ययत्नान्यपि कलिसमये
त्वत्प्रसादप्रवृद्ध्या
क्षिप्रं मुक्तिप्रदानीत्यभिदधु: ऋषय
स्तेषु मां सज्जयेथा: ॥९॥
gaṅgā gītā ca gāyatrīpi ca tulasi-kā
gopikācandanam tat
sālagrāmābhipūjā para-puruṣa tathai
kādaśī nāma-varṇāḥ
etāny aṣṭāpyayatnāny api
kali-samaye
tvat-prasāda-pravṛddhyā
kṣipraṁ muktipradānīty abhidadhuḥ ṛṣaya
steṣu māṁ
sajjayethāḥ.
ഗംഗാ ഗീതാ ച
ഗായത്ര്യപി ച തുളസികാ
ഗോപികാചന്ദനം
തത്
സാലഗ്രാമാഭിപൂജാ
പരപുരുഷ തഥൈ-
കാദശീ നാമവർണ്ണാ:
।
ഏതാന്യഷ്ടാപ്യയത്നാന്യപി
കലിസമയേ
ത്വത്പ്രസാദപ്രവൃദ്ധ്യാ
ക്ഷിപ്രം മുക്തിപ്രദാനീത്യഭിദധു:
ഋഷയ
സ്തേഷു മാം
സജ്ജയേഥാ: ॥९॥
പരമപൂരുഷ ഭഗവൻ!
കലിയുഗത്തിൽ പുണ്യഗംഗാസ്നാനം
ഗീതാപാരായണം, ഗായത്രിജപം,
തുളസിപ്പൂചൂടലുമങ്ങേ
ഗോപീചന്ദനമണിയൽ,
സാളഗ്രാമപൂജകൾ, ഏകാദശീവ്രതം
അങ്ങേ നാമങ്ങൾ
ജപിക്കലുമെന്നിങ്ങിനെയെട്ടു കാര്യങ്ങൾ
മോക്ഷത്തിനായനായാസം
ചെയ്യാമെന്നുപദേശിക്കുന്നൂ
മാമുനിമാർ; വർദ്ധിതമാമങ്ങേ
പ്രസാദം സിദ്ധിക്കുമതിനാൽ.
എൻ മനവുമവയിൽമാത്രമാസക്തമാക്കണേ
ഭഗവാനേ!
92.10
देवर्षीणां पितृणामपि न पुन: ऋणी
किङ्करो वा स भूमन् ।
योऽसौ सर्वात्मना त्वां शरणमुपगत:
स्सर्वकृत्यानि हित्वा ।
तस्योत्पन्नं विकर्माप्यखिलमपनुद
स्येव चित्तस्थितस्त्वं
तन्मे पापोत्थतापान् पवनपुरपते
रुन्धि भक्तिं प्रणीया: ॥१०॥
92.10
dēvarṣīṇāṁ
pitṛṇāmapi
na punaḥ ṛṇī
kiṅkarō vā sa bhūman.
yō'sau sarvātmanā tvāṁ śaraṇamupagataḥ
ssarvakṛtyāni hitvā.
tasyōtpannaṁ vikarmāpyakhilamapanuda
syēva chittasthitastvaṁ
tanmē pāpotthapān
pavanapurapatē
rundhi
bhaktiṁ praṇīyāḥ.
ദേവർഷീണാം
പിതൃണാമപി ന പുന: ഋണീ
കിങ്കരോ വാ സ
ഭൂമൻ ।
യോഽസൗ
സർവാത്മനാ ത്വാം ശരണമുപഗത:
സ്സർവകൃത്യാനി
ഹിത്വാ ।
തസ്യോത്പന്നം
വികർമ്മാപ്യഖിലമപനുദ
സ്യേവ
ചിത്തസ്ഥിതസ്ത്വം
തന്മേ
പാപോത്ഥതാപാൻ പവനപുരപതേ
രുന്ധി ഭക്തിം
പ്രണീയാ: ॥१०॥
ഭഗവൻ! വിശ്വനാഥാ!
മറ്റെല്ലാമുപേക്ഷിച്ചും അങ്ങിൽ
സർവ്വാത്മനാ ശരണം
പണിയുന്നവർക്കില്ലാ ഋണങ്ങൾ!
ഋഷികൾക്കും, ദേവകൾക്കും,
പിതൃക്കൾക്കും ഒരു കടവും
അവനില്ല വീട്ടാൻ;
അവനവർക്കു ഭൃത്യനാകയും വേണ്ട!
അറിയാതെയവൻ ചെയ്യും
നിഷിദ്ധകർമ്മങ്ങൾ പാപങ്ങൾ
പോലും അങ്ങവന്റെ
ഹൃദയത്തിലിരുന്നില്ലാതാക്കിടുന്നൂ!
ഭഗവാനേ ഗുരുവായൂരപ്പാ!
മുജ്ജന്മപാപജന്യമാം പാപങ്ങൾ
നീക്കിയെൻ ദുഖങ്ങളകറ്റണേ!
എന്നിൽ ഭക്തി നിറയ്ക്കണേ!
No comments:
Post a Comment