Tuesday, March 12, 2024

Sreeman Narayaneeyam - Dasakam 82

Sreeman  Narayaneeyam - Dasakam 82 

ദശകം 082 

http://ramayanam.guruvayoor.com/Sree%20Narayaneeyam/082%20Narayaneeyam.mp3

4  m 10 s  

Narayaneeyam 82

82.1

प्रद्युम्नो रौक्मिणेय: स खलु तव कला

शम्बरेणाहृतस्तं

हत्वा रत्या सहाप्तो निजपुरमहरद्

रुक्मिकन्यां च धन्याम् ।

तत्पुत्रोऽथानिरुद्धो गुणनिधिरवहद्

रोचनां रुक्मिपौत्रीं

तत्रोद्वाहे गतस्त्वं न्यवधि मुसलिना

रुक्म्यपि द्यूतवैरात् ॥१॥

 

pradyumno raukmieya sa khalu tava kalā

śambareṇāhtastan

hatvā ratyā sahāpto nijapuramaharad

rukmi kanyāṃ ca dhanyām |

tatputro'thāniruddho guanidhiravahad

rocanāṃ rukmipautrīṃ

tatrodvāhe gatastva nyavadhi musalinā

rukmyapi dyūtavairāt ||1||

 

പ്രദ്യുമ്നോ രൗക്മിണേയ: സ ഖലു തവ കലാ

ശംബരേണാഹൃതസ്തം

ഹത്വാ രത്യാ സഹാപ്തോ നിജപുരമഹരദ്

രുക്മികന്യാം ച ധന്യാം

തത്പുത്രോഽഥാനിരുദ്ധോ ഗുണനിധിരവഹദ്

ദ്രോചനാം രുക്മിപൗത്രീം

തത്രോദ്വാഹേ ഗതസ്ത്വം ന്യവധി മുസലിനാ

രുക്മ്യപി ദ്യൂതവൈരാത്  1

 

രുഗ്മിണീസുതൻ അങ്ങേ കലാംശമാം പ്രദ്യുമ്നനെ

ജനിച്ചപ്പോഴേ അപഹരിച്ചൂ ശംബരൻ, ഒടുവിലവനെ

പ്രദ്യുമ്നൻ വധിച്ചശേഷം തൻ പ്രേയസി രതിയുമായ്

ദ്വാരകയിൽ മടങ്ങിയെത്തീ; അയാൾ രുക്മീപുത്രിയാം

രുക്മവതിയെയപഹരിച്ചു പാണിഗ്രഹണം ചെയ്തു.

അവരുടെ മകൻ അനിരുദ്ധനും രുക്മീപൌത്രിയാം

രോചനയും തമ്മിലുള്ള വിവാഹഘോഷത്തിനവിടുന്നും

ബലരാമനും പോയിയവിടെ ചൂതുകളിത്തർക്കത്തിൽ

ബലഭദ്രൻ രുഗ്മിയെ ഉലക്കകൊണ്ടടിച്ചുകൊന്നൂ.  

 

82.2

बाणस्य सा बलिसुतस्य सहस्रबाहो-

र्माहेश्वरस्य महिता दुहिता किलोषा ।

त्वत्पौत्रमेनमनिरुद्धमदृष्टपूर्वं

स्वप्नेऽनुभूय भगवन् विरहातुराऽभूत् ॥२॥

 

bāṇasya sā balisutasya sahasrabāho-

rmāheśvarasya mahitā duhitā kiloṣā |

tvatpautramenamaniruddhamadṛṣṭapūrva

svapne'nubhūya bhagavan virahāturā'bhūt ||2||

 

ബാണസ്യ സാ ബലിസുതസ്യ സഹസ്രബാഹോർ

മാഹേശ്വരസ്യ മഹിതാ ദുഹിതാ കിലോഷാ

ത്വത്പൗത്രമേനമനിരുദ്ധമദൃഷ്ടപൂർവം

സ്വപ്നേഽനുഭൂയ ഭഗവന്‍ വിരഹാതുരാഽഭൂത് 2

 

മഹാബലിസുതൻ ബാണൻ, ആയിരം കൈകളുള്ളവൻ

അവന്റെ പുത്രിയാം ഉഷയതിലാവണ്യഗുണശീല, സുന്ദരി

നേരിട്ട് കണ്ടിട്ടില്ലെങ്കിലും, അങ്ങേപൌത്രനതി സുന്ദരൻ

അനിരുദ്ധനിലനുരാഗലോലയായി കനവിലവനുമായ്

മാരകേളിയാടിയുണർന്നപ്പോളവൾ വിരഹാതുരയുമായി.  

 

82.3

योगिन्यतीव कुशला खलु चित्रलेखा

तस्या: सखी विलिखती तरुणानशेषान् ।

तत्रानिरुद्धमुषया विदितं निशाया-

मानेष्ट योगबलतो भवतो निकेतात् ॥३॥

 

yoginyatīva kuśalā khalu citralekhā

tasyāḥ sakhī vilikhātī taruṇānaśeṣān |

tatrāniruddhamuayā vidita niśāyā-

māneṣṭa yogabalato bhavato n̄iketāt ||3||

 

യോഗിന്യതീവ കുശലാ ഖലു ചിത്രലേഖാ

തസ്യാ: സഖീ വിലിഖതീ തരുണാനശേഷാൻ

തത്രാനിരുദ്ധമുഷയാ വിദിതം നിശായാം

ആനേഷ്ട യോഗബലതോ ഭവതോ നികേതാത് 3

 

യോഗവിദ്യാനിപുണയാം തോഴി ചിത്രലേഖ,

ചിത്രകലയിലതിവിദഗ്ധ, യുവതരുണരുടെ

ചിത്രപടങ്ങൾ വരച്ചുഷയെ കാണിക്കവേ

തിരിച്ചറിഞ്ഞൂ കുമാരിയതിലനിരുദ്ധനെ.

യോഗശക്തിയാലങ്ങേ കൊട്ടാരത്തിൽനിന്നും

ചിത്രലേഖ, അനിനിരുദ്ധനെ കൊണ്ടുവന്നൂ.

 

82.4

कन्यापुरे दयितया सुखमारमन्तं

चैनं कथञ्चन बबन्धुषि शर्वबन्धौ ।

श्रीनारदोक्ततदुदन्तदुरन्तरोषै-

स्त्वं तस्य शोणितपुरं यदुभिर्न्यरुन्धा: ॥४॥

 

kanyāpure dayitayā sukhāmaramantha

caina kathañcana babandhui śarvabandhau |

śrīnāradoktatadudantadurantaroai-

stva tasya śoitapura yadubhirnyarundhāḥ ||4||

 

കന്യാപുരേ ദയിതയാ സുഖമാരമന്തം

ചൈനം കഥഞ്ചന ബബന്ധുഷി ശർവബന്ധൌ

ശ്രീനാരദോക്തതദുദന്തദുരന്തരോഷൈ:

ത്വം തസ്യ ശോണിതപുരം യദുഭിർന്യരുന്ധാ: 4

 

കന്യകയാം പുത്രിയുടെയന്തപുരത്തിൽ യഥേഷ്ടം

സുഖിച്ചുവാഴുമനിരുദ്ധനെ ശിവബന്ധുവാം ബാണൻ

പിടിച്ചുകെട്ടിയൊരുവിധത്തിൽ; നാരദൻ പറഞ്ഞു

കാര്യങ്ങളറിഞ്ഞങ്ങു യാദവരുമൊത്തതിരോഷമോടെ

ബാണന്റെ ശോണിതപുരത്തെയാക്രമിച്ചൂ ക്ഷണത്തിൽ.

 

82.5

पुरीपालश्शैलप्रियदुहितृनाथोऽस्य भगवान्

समं भूतव्रातैर्यदुबलमशङ्कं निरुरुधे ।

महाप्राणो बाणो झटिति युयुधानेनयुयुधे

गुह: प्रद्युम्नेन त्वमपि पुरहन्त्रा जघटिषे ॥५॥

 

purīpālaśśailapriyaduhitnātho'sya bhagavān

sama bhūtavrātairyadubalamasaka nirurudhe |

mahāprāṇo bāṇo jhaiti yuyudhānenayuyudhe

guha pradyumnena tvamapi purahantre jaghāṭie ||5||

 

പുരീപാല: ശൈലപ്രിയദുഹിതൃനാഥോഽസ്യ ഭഗവാൻ

സമം ഭൂതവ്രാതൈർ യദുബലമശങ്കം നിരുരുധേ

മഹാപ്രാണോ ബാണോ ഝടിതി യുയുധാനേന യുയുധേ

ഗുഹ: പ്രദ്യുമ്നേന ത്വമപി പുരഹന്ത്രാ ജഘടിഷേ 5

 

ശൈലസുതയാം പർവ്വതിയുടെ വല്ലഭൻ ശിവൻ

കാക്കുന്നു ശോണിതപുരം ഭൂതഗണങ്ങളുമായി.

യാദവപ്പടയുമായവരേറ്റുമുട്ടിയെതിർത്തു നിർഭയം

ബാണൻ യയുധാനനെ, ഗുഹൻ പ്രദ്യുമ്നനേയും

ത്രിപുരാന്തകൻ ശിവനുമായ് ഭവാനും ക്ഷണത്തിൽ

  

82.6

निरुद्धाशेषास्त्रे मुमुहुषि तवास्त्रेण गिरिशे

द्रुता भूता भीता: प्रमथकुलवीरा: प्रमथिता: ।

परास्कन्द्त् स्कन्द: कुसुमशरबाणैश्च सचिव:

स कुम्भाण्डो भाण्डं नवमिव बलेनाशु बिभिदे ॥६॥

 

niruddhāśeṣāstre mumuhui tavāstrea giriśe

drutā bhūtā bhītāḥ pramathakulavīrāḥ pramathitāḥ |

parāskandt skand kusumasharabāṇaiśca saciva

sa kumbhāṇḍo bhāṇḍa navamiva balenāśu bibhide ||6||

 

നിരുദ്ധാശേഷാസ്ത്രേ മുമുഹുഷി തവാസ്ത്രേണ ഗിരിശേ

ദ്രുതാ ഭൂതാ ഭീതാ: പ്രമഥകുലവീരാ: പ്രമഥിതാ:

പരാസ്കന്ദ്ത് സ്കന്ദ: കുസുമശരബാണൈശ്ച സചിവ:

സ കുംഭാണ്ഡോ ഭാണ്ഡം നവമിവ ബലേനാശു ബിഭിദേ 6

 

അങ്ങേയ്ക്ക് നേർക്ക് ശിവനയച്ച ആയുധങ്ങളെല്ലാമവിടുന്നു

തടഞ്ഞുവെന്നാൽ മഹേശൻ മയങ്ങിവീണു അങ്ങയച്ചതാം

ആയുധത്തിൻ പ്രഭാവത്തിനാൽ; ശിവഭൂതഗണങ്ങളെല്ലാം

ഓടിപ്പോയീ, പ്രമഥകുലവീരന്മാർ അടികൊണ്ടു വീണരഞ്ഞൂ.

ഗുഹൻ ഓടിപ്പോയീ പ്രദ്യുമ്നന്റെ പുഷ്പശരങ്ങളേറ്റു പിന്നെ

ബാണമന്ത്രി കുംഭാണ്ഡനെ ബലരാമനൊരു കുടം പോലുടച്ചു

     

 

82.7

चापानां पञ्चशत्या प्रसभमुपगते

छिन्नचापेऽथ बाणे

व्यर्थे याते समेतो ज्वरपतिरशनैर

अज्वरि त्वज्ज्वरेण ।

ज्ञानी स्तुत्वाऽथ दत्वा तव चरितजुषां

विज्वरं स ज्वरोऽगात्

प्रायोऽन्तर्ज्ञानवन्तोऽपि च बहुतमसा

रौद्रचेष्टा हि रौद्रा: ॥७॥

 

cāpānāṃ pañcaśatyā prasabhamupagate

chinnacāpe'tha bāṇe

vyarthe yāte sameto jvarapatirashanair

ajvari tvajjvarea |

ānī stutvā'tha datvā tava caritajuṣāṃ

vijvara sa jvaro'gāt

prāyo'ntarjñānavanto'pi ca bahutamasā

raudraceṣṭā hi raudrāḥ

 

ചാപാനാം പഞ്ചശത്യാ പ്രസഭമുപഗതേ

ഛിന്നചാപേഽഥ ബാണേ

വ്യർഥേ യാതേ സമേതോ ജ്വരപതിരശനൈ:

അജ്വരി ത്വജ്ജ്വരേണ

ജ്ഞാനീ സ്തുത്വാഽഥ ദത്വാ തവ ചരിതജുഷാം

വിജ്വരം സ ജ്വരോഽഗാത്

പ്രായോഽന്തർജ്ഞാനവന്തോഽപി ച ബഹുതമസാ

രൌദ്രചേഷ്ടാ ഹി രൌദ്രാ: 7

 

അഞ്ഞൂറ് വില്ലുകളിലമ്പുതൊടുത്തു ബാണൻ കുതിച്ചെത്തി

പോരാടുവാനെന്നാൽ എല്ലാം തകർന്നു നിഷ്ഫലമായ്

പിന്തിരിഞ്ഞോടേണ്ടി വന്നൂ; പിന്നെ മുഖ്യനാം ശിവജ്വരം

വിഷ്ണുജ്വരത്തിനോടെതിർക്കവേ, അങ്ങേ പ്രഭാവമറിഞ്ഞു

ശൈവന്മാരങ്ങയെ സ്തുതിച്ചു വിഷ്ണുഭക്തർക്കു ജ്വരമൊട്ടും

ബാധിക്കില്ലെന്നു വരമേകി മടങ്ങിപ്പോയീ; ശിവസേവകരാം ജ്ഞാനികളും രൌദ്രവൃത്തി ചെയ് വൂ താമസഗുണവശാൽ       

 

 

82.8

बाणं नानायुधोग्रं पुनरभिपतितं

दर्पदोषाद्वितन्वन्

निर्लूनाशेषदोषं सपदि बुबुधुषा

शङ्करेणोपगीत: ।

तद्वाचा शिष्टबाहुद्वितयमुभयतो

निर्भयं तत्प्रियं तं

मुक्त्वा तद्दत्तमानो निजपुरमगम:

सानिरुद्ध: सहोष: ॥८॥

 

bāṇa nānāyudhogra punarabhipatita

darpadoṣādvitanvan

nirlūnāśeadoa sapadi bubudhuṣā

 śakareopagīta |

tadvācā śiṣṭabāhudvitayamubhayato

nirbhaya tatpriya ta

muktvā taddattamāno nijapuramagama

sāniruddha sahoa

 

ബാണം നാനായുധോഗ്രം പുനരഭിപതിതം

ദർപദോഷാദ്വിതന്വൻ

നിർലൂനാശേഷദോഷം സപദി ബുബുധുഷാ

ശങ്കരേണോപഗീത:

തദ്വാചാ ശിഷ്ടബാഹുദ് വിതയമുഭയതോ

നിർഭയം തത്പ്രിയം തം

മുക്ത്വാ തദ്ദത്തമാനോ നിജപുരമഗമ:

സാനിരുദ്ധ: സഹോഷ: 8

 

ബാണൻ വീണ്ടും ആക്രമിച്ചൂ മറ്റായുധങ്ങളും കയ്യിലേന്തി

മദത്തോടെ,യൊടുവിലവിടുന്നവന്റെ കൈകളറുത്തവന്റെ

ദൂരഭിമാനാഹങ്കാരദോഷങ്ങൾ കളയവേ, പ്രബുദ്ധനായ്

ശങ്കരനങ്ങയെ സ്തുതിച്ചു ഗീതങ്ങളാൽ; പിന്നെ ബാണന്നു

നാലു കൈകൾ ബാക്കിയായീ പരമശിവനപേക്ഷിക്കയാൽ.

മരണഭയമൊടുങ്ങി മുക്തനായി ബാണനങ്ങയെ സ്തുതിച്ചൂ,

അനിരുദ്ധനുമുഷയുമായവിടുന്ന് ദ്വാരകയിലേക്ക് പോയീ   

 

 

82.9

मुहुस्तावच्छक्रं वरुणमजयो नन्दहरणे

यमं बालानीतौ दवदहनपानेऽनिलसखम् ।

विधिं वत्सस्तेये गिरिशमिह बाणस्य समरे

विभो विश्वोत्कर्षी तदयमवतारो जयति ते ॥९॥

 

muhustāvacchakram varuamajayo nandaharae

yama bālānītau dvadahanapāne'nīlasakham |

vidhi vatsasteye giriśam iha bāṇasya samare

vibho viśvotkarṣī tadayamavatāro jayati te ||9||

 

മുഹുസ്താവച്ഛക്രം വരുണമജയോ നന്ദഹരണേ

യമം ബാലാനീതൌ ദവദഹനപാനേഽനിലസഖം

വിധിം വത്സസ്തേയേ ഗിരിശമിഹ ബാണസ്യ സമരേ

വിഭോ വിശ്വോത്കർഷീ തദയമവതാരോ ജയതി തേ 9

 

ദേവേന്ദ്രനെയങ്ങ് തോൽപ്പിച്ചൂ പലവുരു; വരുണനെ

ജയിച്ചൂ നന്ദഗോപരെ കട്ടുകൊണ്ടുപോയ സമയം,

യമനെ തോൽപ്പിച്ചൂ ഗുരുപുത്രനെ കൊണ്ടുപോയവാറേ,

കാട്ടുതീ പാനം ചെയ്തങ്ങഗ്നിയേയും വെന്നു; ബ്രഹ്മാവിനെ

ജയിച്ചൂ പൈക്കിടാങ്ങളെ അപഹരിച്ചപ്പോൾ; ഇപ്പോളിതാ

ബാണയുദ്ധത്തിലങ്ങു പരമശിവനേയും വെന്നങ്ങിനെ

ഭഗവൻ! അങ്ങേയവതാരങ്ങളിലിതേറ്റവും വിജയിക്കുന്നൂ

 

 

82.10

द्विजरुषा कृकलासवपुर्धरं

नृगनृपं त्रिदिवालयमापयन् ।

निजजने द्विजभक्तिमनुत्तमाम्

उपदिशन् पवनेश्वर् पाहि माम् ॥१०॥

 

dvijaruṣā kkalāsavapurdhara

nganpa tridivālayamāpayan |

nijajane dvijabhaktimuttamām

upadiśan pavanaśvar pāhi mām ||10||

 

ദ്വിജരുഷാ കൃകലാസവപുർദ്ധരം

നൃഗനൃപം ത്രിദിവാലയമാപയൻ

നിജജനേ ദ്വിജഭക്തിമനുത്തമാം

ഉപദിശൻ പവനേശ്വർ പാഹി മാം 10

 

ദാനം കിട്ടിയ വസ്തുവറിയാതപഹരിച്ച രാജാ നൃഗൻ

ബ്രാഹ്മണശാപം കൊണ്ടൊരോന്തായ് ജനിച്ചുവെങ്കിലും

അവിടുന്നവനെ ശുദ്ധനാക്കി സ്വർഗ്ഗത്തിലേക്കയച്ചൂ.

പിന്നീടു ദിവ്യമുത്തമം ബ്രാഹ്മണഭക്തിയെയുപദേശിച്ച

ഗുരുവായൂരപ്പാ, ഭഗവാനേ! എന്നെ രക്ഷിക്കണേ  

 

No comments:

Post a Comment