Wednesday, March 6, 2024

Sreeman Narayaneeyam - Dasakam 79

Sreeman  Narayaneeyam - Dasakam 79 

ദശകം 079 

http://ramayanam.guruvayoor.com/Sree%20Narayaneeyam/079%20Narayaneeyam.mp3

4  m 10 s  

Narayaneeyam 79

 

79.1

बलसमेतबलानुगतो भवान्

पुरमगाहत भीष्मकमानित: ।

द्विजसुतं त्वदुपागमवादिनं

धृतरसा तरसा प्रणनाम सा ।।१॥

 

balasametabalānugato bhavān

puramagāhata bhīṣmamānita

dvijasuta tvadupāgamavādina

dhtarasā tarasā praanāma sā1

 

ബലസമേതബലാനുഗതോ ഭവാൻ

പുരമഗാഹത ഭീഷ്മകമാനിതഃ

ദ്വിജസുതം ത്വദുപാഗമവാദിനം

ധൃതരസാ തരസാ പ്രണനാമ സാ ।।1

 

ദൂതുമായി വന്ന ബ്രാഹ്മണനുമൊരുമിച്ച് ഭഗവാൻ കുണ്ഡിനപുരത്തി ലേക്ക് പ്രവേശിച്ചു. കൂടെ ബാലരാമനും തന്റെ സൈന്യങ്ങളുമായി അവിടെയെത്തി. രാജാവായ രുക്മിണിയുടെ അച്ഛൻ, ഭീഷ്മകൻ, അവിടുത്തെ സ്വീകരിച്ച് ഉപചാരങ്ങൾ ചെയ്തു. അങ്ങയെ കൂടിക്കൊണ്ടുവന്ന ബ്രാഹ്മണകുമാരനെ രുക്മിണി നന്ദിയോടെ സാഷ്ടാംഗം പ്രണമിച്ചു.

 

ബ്രാഹ്മണനുമൊരുമിച്ചെത്തീ

ഭവാൻ കുണ്ഡിനനഗരത്തിൽ.

ബലരാമനും സേനാസമേതം

കൂടെവന്നൂ സഹായത്തിനായി.

രുക്മിണീ ജനകൻ ഭീഷ്മകനങ്ങയെ

സ്വീകരിച്ചുപചാരം ചെയ്തു നന്നായ്.

സന്തുഷ്ടയായ് രുക്മിണി നന്ദിയോടെ

അവിടുന്നാഗതനായെന്നറിയിച്ചതാം 

യുവബ്രാഹ്മണദൂതനെ, നമസ്കരിച്ചൂ

 

79.2

भुवनकान्तमवेक्ष्य भवद्वपुर्नृप

सुतस्य निशम्य च चेष्टितम् ।

विपुलखेदजुषां पुरवासिनां

सरुदितैरुदितैरगमन्निशा ॥२॥

 

bhuvanakāntamavekya bhavadvapur

npasya niśamyaca ceṣṭitam

vipulakhedajuṣāṁ puravāsināṁ

saruditairuditairagamanniśā2

 

ഭുവനകാന്തമവേക്ഷ്യ ഭവദ് വപുർ

നൃപസ്യ നിശമ്യ ച ചേഷ്ടിതം

വിപുലഖേദജുഷാം പുരവാസിനാം

സരുദിതൈ: ഉദിതൈ: അഗമന്നിശാ 2

 

ലോകൈകസുന്ദരമായ രൂപസൌകുമാര്യമുള്ള ശ്രീകൃഷ്ണൻ അതി മനോഹരിയായ രുക്മിണിക്ക് അനുരൂപൻ തന്നെ. എന്നാൽ സഹോദരിയെ ശിശുപാലന് നൽകാൻ നിശ്ചയിച്ച രുക്മിയുടെ ദുഷ്പ്രവൃത്തിയെപ്പറ്റി കേട്ട് ദുഖിതരായ നഗരവാസികൾ കരച്ചിലോട് കൂടി ഓരോന്ന് പറഞ്ഞു രാത്രി കഴിച്ചുകൂട്ടി.

 

ത്രിലോകസുന്ദരനാം ഭഗവാനെക്കണ്ടുവെങ്കിലും

രാജകുമാരിയെ ശിശുപാലനുനൽകാനുറച്ച

രുക്മിതൻ കുൽസിതം കേട്ടു വ്യസനിച്ചു കരഞ്ഞും

പറഞ്ഞും നഗരവാസികളാ രാത്രി കഴിച്ചുകൂട്ടി

 

79.3

तदनु वन्दितुमिन्दुमुखी शिवां

विहितमङ्गलभूषणभासुरा ।

निरगमत् भवदर्पितजीविता

स्वपुरत: पुरत: सुभटावृता ॥३॥

 

tadanu vanditumindumukhī śivāṁ

vihitamagalabhūṣaabhāsurā

niragamat bhavadarpitajīvitā

svapurata purata subhaṭāvtā3

 

തദനു വന്ദിതുമിന്ദുമുഖീ ശിവാം

വിഹിതമങ്ഗള ഭൂഷണഭാസുരാ

നിരഗമത് ഭവദർപ്പിതജീവിതാ

സ്വപുരത: പുരത: സുഭടാവൃത 3

 

അനന്തരം സർവ്വാംഗസുന്ദരിയും ഇന്ദുമുഖിയുമായ  രുക്മിണീദേവി സഖികളാൽ അലങ്കരിക്കപ്പെട്ട് നിന്തിരുവടിയിൽ മനസ്സർപ്പിച്ചു പ്രശോഭിതയും   സർവ്വഭരണവിഭൂഷിതയുമായി കാവൽഭടന്മാർ ചുറ്റും നിൽക്കേ പർവ്വതീദേവിയെ ആരാധിക്കുന്നതിനായി അന്ത:പുരത്തിൽ നിന്നും പുറത്തേക്ക് വന്നു.

 

അനന്തരമിന്ദുമുഖിയാം സുന്ദരി രുക്മിണീദേവി

ഭഗവാനിൽ മനമർപ്പിച്ചു പ്രശോഭിത മംഗളം

സർവ്വാഭരണവിഭൂഷണങ്ങളണിഞ്ഞു, കാവൽ

ഭടൻമാർക്കിടയിലൂടെ മന്ദം, പാർവ്വതീ ദേവി

പൂജയ്ക്കായ് അന്ത:പുരത്തിന്നു പുറത്തു വന്നൂ.

 

79.4

कुलवधूभिरुपेत्य कुमारिका

गिरिसुतां परिपूज्य च सादरम् ।

मुहुरयाचत तत्पदपङ्कजे

निपतिता पतितां तव केवलम् ॥४॥

 

kulavadhūbhirupetya kumārikā

girisutāṁ paripūjya ca sādaram

muhurayācata tatpadapakaje

nipatitā patitāṁ tava kevalam4

 

കുലവധൂഭിരുപേത്യ കുമാരികാ

ഗിരിസുതാം പരിപൂജ്യ ച സാദരം

മുഹുരയാചത തത്പദപങ്കജേ

നിപതിതാ പതിതാം തവ കേവലം 4

 

സാദരം കുലവധുക്കളുമായൊത്തു

ഗിരിസുതയെ പ്രകീർത്തിച്ചു വന്ദിച്ചു

ഭഗവതിതൻ പാദപത്മങ്ങളിൽ

വീണു നമസ്കരിച്ചൂ ആ കുമാരിക.

പതിയായങ്ങു വരുവാൻ കൃപാവരം

തേടി വീണ്ടും വീണ്ടും പ്രണമിച്ചു നിന്നൂ.

 

79.5

समवलोककुतूहलसङ्कुले

नृपकुले निभृतं त्वयि च स्थिते ।

नृपसुता निरगाद्गिरिजालयात्

सुरुचिरं रुचिरञ्जितदिङ्मुखा ॥५॥

 

samavalokakutūhalasakule

npakule nibhta tvayi ca sthite

npasutā niragādgirijālayāt

surucira rucirañjitadimukhā5

 

സമവലോക കുതൂഹലസങ്കുലേ

നൃപകുലേ നിഭൃതം ത്വയി ച സ്ഥിതേ

നൃപസുതാ നിരഗാദ്ഗിരിജാലയാത്

സുരുചിരം രുചിരഞ്ജിതദിങ്മുഖാ 5

 

രാജകന്യയെ കാണുവാൻ സകൌതുകം

ഹർഷമോടെ സംഘമായ് വന്നു രാജാക്കന്മാർ.

അവിടുന്നവർക്കൊപ്പം നിശ്ശബ്ദം നിൽക്കവേ

ഗിരിജാലയത്തിൽ നിന്നു സുരുചിരം കുമാരിക

പുറത്തുവന്നൂ ദേഹകാന്തി വിതറി  മന്ദമന്ദം.

 

79.6

भुवनमोहनरूपरुचा तदा

विवशिताखिलराजकदम्बया ।

त्वमपि देव कटाक्षविमोक्षणै:

प्रमदया मदयाञ्चकृषे मनाक् ॥६॥

 

bhuvanamohanarūparucā tadā

vivashitākhilarājakadambayā

tvamapi deva kaṭākavimokaai

pramadayā madayāñcakṛṣe manāk6

 

ഭുവനമോഹന രൂപരുചാ തദാ

വിവശിതാഖില രാജകദംബയാ

ത്വമപി ദേവ കടാക്ഷവിമോക്ഷണൈ:

പ്രമദയാ മദയാഞ്ചകൃഷേ മനാക് 6

 

ഭുവനമോഹന സുന്ദരിയാകുമാ കുമാരിക

പരവശരാക്കി രാജവീരന്മാരെയെല്ലാം

കടാക്ഷ വിക്ഷേപശരങ്ങൾ തൊടുത്തവൾ

അങ്ങയെപ്പോലുമൽപ്പം മദിപ്പിച്ചു നിശ്ചയം

 

79.7

क्वनु गमिष्यसि चन्द्रमुखीति तां

सरसमेत्य करेण हरन् क्षणात् ।

समधिरोप्य रथं त्वमपाहृथा

भुवि ततो विततो निनदो द्विषाम् ॥७॥

 

kvanu gamiyasi candramukhīti tāṁ

sarasametya karea haran kaṇāt

samadhiropya ratha tvamapāhthā

bhuvitatota vitato ninado dviṣām7

 

ക്വനു ഗമിഷ്യസി ചന്ദ്രമുഖീതി താം

സരസമേത്യ കരേണ ഹരൻ ക്ഷണാത്

സമധിരോപ്യ രഥം ത്വമപാഹൃഥാ

ഭുവി തതോ വിതതോ നിനദോ ദ്വിഷാം 7

 

“എങ്ങോട്ടുപോകുന്നു ചന്ദ്രമുഖീ നീ എന്നെവിട്ടെ”ന്നു

സാരസം ചോദിച്ചവളുടെ  കൈപിടിച്ചു ക്ഷണത്തിൽ

എടുത്തവളെയപഹരിച്ചങ്ങു  തേരിലേറ്റി നീങ്ങീ ജവം.

അപ്പോൾ ശത്രുജനങ്ങളെതിർത്തു കയർത്തു നിന്നൂ   

 

79.8

क्व नु गत: पशुपाल इति क्रुधा

कृतरणा यदुभिश्च जिता नृपा: ।

न तु भवानुदचाल्यत तैरहो

पिशुनकै: शुनकैरिव केसरी ॥८॥

 

kva nu gata paśupāla iti krudhā

ktaraṇā yadubhiśca jitā npāḥ

na tu bhavānudacālyata tairaho

piśunakai śunakairiva kesarī8

 

ക്വ നു ഗത: പശുപാല ഇതി ക്രുധാ

കൃതരണാ യദുഭിശ്ച ജിതാ നൃപാ:

ന തു ഭവാനുദചാല്യത തൈരഹോ

പിശുനകൈ: ശുനകൈരിവ കേസരീ 8

 

“കേവലം പശുപാലകനാം നീയെങ്ങു പോകുന്നു”

എന്നാക്രോശിച്ചു വന്നതാം രാജാക്കന്മാരെല്ലാം

ബാലഭദ്രനാദി യാദവവീരന്മാരോടേറ്റു തോറ്റു.

ശുനകകോലാഹലം സിംഹത്തെയിളക്കാത്തമട്ടിൽ 

ഒട്ടും കുലുങ്ങിയില്ലവിടുന്നാ ദുഷ്ടർതൻ ഉദ്യമത്തിലും. 

 

79.9

तदनु रुक्मिणमागतमाहवे

वधमुपेक्ष्य निबध्य विरूपयन् ।

हृतमदं परिमुच्य बलोक्तिभि:

पुरमया रमया सह कान्तया ॥९॥

 

tadanu rukmiamāgatamāhave

vadhamupekya nibadhya virūpayan

htamada parimucya baloktibhi

puramayā ramayā saha kāntayā9

 

തദനു രുക്മിണമാഗതമാഹവേ

വധമുപേക്ഷ്യ നിബധ്യ വിരൂപയൻ

ഹൃതമദം പരിമുച്യ ബലോക്തിഭി:

പുരമയാ രമയാ സഹ കാന്തയാ 9

 

യുദ്ധത്തിനായ് വന്ന രുക്മിയെയവിടുന്നു

തോൽപ്പിച്ചു പിടിച്ചുകെട്ടിയെങ്കിലും വധിച്ചില്ലവനെ

ബലഭദ്രനിർദ്ദേശത്താലവന്റെ മദം പോക്കി

വികൃതരൂപിയാക്കി കെട്ടഴിച്ചു വിട്ടതേയുള്ളൂ.

പിന്നെപ്പോയീ ഭഗവാൻ ദ്വാരകാപുരിയിലേക്ക്

തൻ പ്രിയലക്ഷ്മീദേവിയാം രുക്മിണീസമേതം

 

79.10

नवसमागमलज्जितमानसां

प्रणयकौतुकजृम्भितमन्मथाम् ।

अरमय: खलु नाथ यथासुखं

रहसि तां हसितांशुलसन्मुखीम् ॥१०॥

 

navasamāgamalajjitamānasāṁ

praayakautukajmbhitamanmathām

aramaya khalu nātha yathāsukha

rahasi tāṁ hasitāṁśulasanmukhīm10

 

നവസമാഗമലജ്ജിത മാനസാം

പ്രണയകൌതുക ജൃംഭിതമന്മഥാം

അരമയ: ഖലു നാഥ! യഥാസുഖം

രഹസി താം ഹസിതാംശുലസന്മുഖീം 10

 

അനുരാഗവിവശതയാൽ, നവസമാഗമലജ്ജയാൽ,

പ്രണയകൌതുകത്താൽ, മാരപീഡയാൽ കുമാരിക

ശോഭയാർന്നു മുഖകമലം വിടർത്തി പുഞ്ചിരി തൂകവേ

വിജനദേശേ രമിപ്പിച്ചവളെ ഭവാൻ സുഖാനുസാരം.

 

79.11

विविधनर्मभिरेवमहर्निशं

प्रमदमाकलयन् पुनरेकदा ।

ऋजुमते: किल वक्रगिरा

भवान् वरतनोरतनोदतिलोलताम् ॥११॥

 

vividhanarmabhirevamaharniśa

pramadamākalayan punarekadā

jumate kila vakragirā bhavān

varatanoratanodatilolatām11

 

വിവിധ നര്‍മ്മഭിരേവ മഹര്‍നിശം

പ്രമദമാകലയന്‍ പുനരേകദാ

ഋജുമതേ: കില വക്രഗിരാ ഭവാന്‍

വരതനോ രതനോ രതിലോലതാം 11

 

കാമകേളികളാൽ നർമ്മവചനങ്ങളാൽ,രമിപ്പിച്ചൂ

രാപകൽ ഭവാൻ പ്രിയതമയെ നന്നായ്.

എന്നാലൊരിക്കൽ നിന്തിരുവടി കളിയായി

വക്രവാക്കുകൾ ഓതിയാ നേർബുദ്ധിക്കാരിയാം

സുന്ദരാംഗിയെ  ചഞ്ചലചിത്തയാക്കി പോലും.

 

79.12

तदधिकैरथ लालनकौशलै:

प्रणयिनीमधिकं सुखयन्निमाम् ।

अयि मुकुन्द भवच्चरितानि न:

प्रगदतां गदतान्तिमपाकुरु ॥१२॥

 

tadadhikairatha lālanakauśalai

praayinīmadhika sukayannimām

ayi mukunda bhavaccaritāni na

pragadatāṁ gadatāntimapākuru12

 

തദധികൈരഥ ലാലനകൗശലൈ:

പ്രണയിനീമധികം സുഖയന്നിമാം

അയി മുകുന്ദ ഭവച്ചരിതാനി ന:

പ്രഗദതാം ഗദതാന്തിമപാകുരു 12

 

അതിപ്രണയവാക്കുകളോതി പിന്നെ ഭവാൻ

പ്രണയപരവശയാക്കിയവളെ പൂർവ്വാധികം

ശൃംഗാരലീലകളാടി സുഖിപ്പിച്ചു തൻ പ്രിയയെ.

ഹേ മുകുന്ദ! പാടട്ടെ ഞങ്ങൾ നിൻ സൽക്കഥകൾ

ചിത്പ്രഭോ! നീക്കി മാറ്റുകെൻ രോഗാമയങ്ങളെ

 

  


 

നാരായണീയം – ദശകം 79

രുഗ്മിണീസ്വയംവരം-2/2

79.1

ബലസമേതബലാനുഗതോ ഭവാൻ

പുരമഗാഹത ഭീഷ്മകമാനിതഃ

ദ്വിജസുതം ത്വദുപാഗമവാദിനം

ധൃതരസാ തരസാ പ്രണനാമ സാ ।।1

 

ദൂതനാം ബ്രാഹ്മണനുമൊരുമിച്ചെത്തീ

ഭഗവാൻ കുണ്ഡിനനഗരത്തിൽ.

ബലരാമനും സേനാസമേതം

കൂടെവന്നു സഹായത്തിനായ്.

രുക്മിണീ ജനകൻ ഭീഷ്മകനങ്ങയെ

സ്വീകരിച്ചുപചാരം ചെയ്തു നന്നായ്.

അവിടുന്നാഗതനായെന്നറിയിച്ചതാം 

ബ്രാഹ്മണദൂതനെ, നമസ്കരിച്ചൂ

സന്തുഷ്ടയായ് രുക്മിണി നന്ദിയോടെ.

79.2

ഭുവനകാന്തമവേക്ഷ്യ ഭവദ് വപുർ

നൃപസ്യ നിശമ്യ ച ചേഷ്ടിതം

വിപുലഖേദജുഷാം പുരവാസിനാം

സരുദിതൈ: ഉദിതൈ: അഗമന്നിശാ 2

 

ത്രിലോകസുന്ദരനാം ഭഗവാനെക്കണ്ടുവെങ്കിലും

രാജകുമാരിയെ ശിശുപാലനു നൽകാനുറച്ച

രുക്മിതൻ കുൽസിതം കേട്ടും വ്യസനിച്ചു കരഞ്ഞും

പറഞ്ഞും നഗരവാസികൾ ആ രാത്രി കഴിച്ചുകൂട്ടി

79.3

തദനു വന്ദിതുമിന്ദുമുഖീ ശിവാം

വിഹിതമങ്ഗള ഭൂഷണഭാസുരാ

നിരഗമത് ഭവദർപ്പിതജീവിതാ

സ്വപുരത: പുരത: സുഭടാവൃത 3

 

 

അനന്തരമിന്ദുമുഖിയാം സുന്ദരി രുക്മിണീദേവി

ഭഗവാനിൽ മനമർപ്പിച്ചു പ്രശോഭിത മംഗളം

സർവ്വാഭരണവിഭൂഷണങ്ങളണിഞ്ഞു, കാവൽ

ഭടൻമാർക്കിടയിലൂടെ മന്ദം, പാർവ്വതീ ദേവി

പൂജയ്ക്കായ് അന്ത:പുരത്തിന്നു പുറത്തു വന്നൂ.

 

79.4

കുലവധൂഭിരുപേത്യ കുമാരികാ

ഗിരിസുതാം പരിപൂജ്യ ച സാദരം

മുഹുരയാചത തത്പദപങ്കജേ

നിപതിതാ പതിതാം തവ കേവലം 4

 

സാദരം കുലവധുക്കളുമായൊത്തു

ഗിരിസുതയെ പ്രകീർത്തിച്ചു വന്ദിച്ചു

ഭഗവതിതൻ പാദപത്മങ്ങളിൽ

വീണു നമസ്കരിച്ചു കുമാരിക.

പതിയായങ്ങു വരുവാൻ കൃപാവരം

തേടി വീണ്ടും പ്രണമിച്ചു നിന്നൂ അവൾ

79.5

സമവലോക കുതൂഹലസങ്കുലേ

നൃപകുലേ നിഭൃതം ത്വയി ച സ്ഥിതേ

നൃപസുതാ നിരഗാദ്ഗിരിജാലയാത്

സുരുചിരം രുചിരഞ്ജിതദിങ്മുഖാ 5

 

രാജകന്യയെ കാണുവാൻ സകൌതുകം

ഹർഷമോടെ സംഘമായ് വന്നു രാജാക്കന്മാർ.

അവിടുന്നവർക്കൊപ്പം നിശ്ശബ്ദം നിൽക്കവേ

ഗിരിജാലയത്തിൽ നിന്നു സുരുചിരം കുമാരിക

പുറത്തുവന്നൂ ദേഹകാന്തി വിതറി മന്ദമന്ദം.

79.6

ഭുവനമോഹന രൂപരുചാ തദാ

വിവശിതാഖില രാജകദംബയാ

ത്വമപി ദേവ കടാക്ഷവിമോക്ഷണൈ:

പ്രമദയാ മദയാഞ്ചകൃഷേ മനാക് 6

 

 

ഭുവനമോഹന സുന്ദരിയാകുമാ കുമാരിക

പരവശരാക്കീ രാജവീരന്മാരെയെല്ലാം.

കടാക്ഷ വിക്ഷേപശരങ്ങൾ തൊടുത്തവൾ

അങ്ങയെപ്പോലുമൽപ്പം മദിപ്പിച്ചു നിശ്ചയം.

79.7

ക്വനു ഗമിഷ്യസി ചന്ദ്രമുഖീതി താം

സരസമേത്യ കരേണ ഹരൻ ക്ഷണാത്

സമധിരോപ്യ രഥം ത്വമപാഹൃഥാ

ഭുവി തതോ വിതതോ നിനദോ ദ്വിഷാം 7

 

“എങ്ങോട്ടുപോകുന്നു ചന്ദ്രമുഖീ നീ എന്നെവിട്ടെ”ന്നു

സാരസം ചോദിച്ചവളുടെ  കൈപിടിച്ചു ക്ഷണത്തിൽ

എടുത്തവളെയപഹരിച്ചു ഭഗവാൻ തേരിൽക്കയറ്റി നീങ്ങീ ജവം

അപ്പോൾ ശത്രുജനങ്ങളെതിർത്തു കയർത്തു നിന്നൂ.  

79.8

ക്വ നു ഗത: പശുപാല ഇതി ക്രുധാ

കൃതരണാ യദുഭിശ്ച ജിതാ നൃപാ:

ന തു ഭവാനുദചാല്യത തൈരഹോ

പിശുനകൈ: ശുനകൈരിവ കേസരീ 8

 

“കേവലം പശുപാലകനാം നീയെങ്ങു പോകുന്നു”

എന്നാക്രോശിച്ചു വന്ന രാജാക്കന്മാരെല്ലാം

ബലഭദ്രനാദി യാദവവീരന്മാരോട് തോറ്റു.

ശുനകകോലാഹലം സിംഹത്തെയിളക്കാത്തമട്ടിൽ 

ഒട്ടും കുലുങ്ങിയില്ലവിടുന്നാ ദുഷ്ടർതൻ ഉദ്യമത്തിലും 

79.9

തദനു രുക്മിണമാഗതമാഹവേ

വധമുപേക്ഷ്യ നിബധ്യ വിരൂപയൻ

ഹൃതമദം പരിമുച്യ ബലോക്തിഭി:

പുരമയാ രമയാ സഹ കാന്തയാ 9

യുദ്ധത്തിനായ് വന്ന രുക്മിയെയവിടുന്നു

തോൽപ്പിച്ചു പിടിച്ചുകെട്ടിയെങ്കിലും വധിച്ചില്ലവനെ

ബലഭദ്രനിർദ്ദേശത്താ,ലവന്റെ മദം പോക്കി

കെട്ടഴിച്ചു വികൃതരൂപിയാക്കി വിട്ടതേയുള്ളൂ.

പിന്നെപ്പോയീ ഭഗവാൻ ദ്വാരകാപുരിയിലേക്ക്

തൻ പ്രിയലക്ഷ്മീദേവിയാം രുക്മിണിയുമായീ

79.10

നവസമാഗമലജ്ജിത മാനസാം

പ്രണയകൌതുക ജൃംഭിതമന്മഥാം

അരമയ: ഖലു നാഥ! യഥാസുഖം

രഹസി താം ഹസിതാംശുലസന്മുഖീം 10

 

അനുരാഗവിവശതയാൽ, നവസമാഗമലജ്ജയാൽ,

പ്രണയകൌതുകത്താൽ, മാരപീഡയാൽ കുമാരിക

ശോഭയാർന്നു മുഖകമലം വിടർത്തി പുഞ്ചിരി തൂകവേ

വിജനദേശേ രമിപ്പിച്ചവളെ മാധവൻ സുഖാനുസാരം.

79.11

വിവിധ നര്‍മ്മഭിരേവ മഹര്‍നിശം

പ്രമദമാകലയന്‍ പുനരേകദാ

ഋജുമതേ: കില വക്രഗിരാ ഭവാന്‍

വരതനോ രതനോ രതിലോലതാം 11

 

കാമകേളികളാൽ, നർമ്മവചനങ്ങളാൽ, രമിപ്പിച്ചൂ

രാപകൽ ഭഗവാൻ പ്രിയതമയെ നന്നായ്.

എന്നാലൊരിക്കൽ നിന്തിരുവടി കളിയായ്

വക്രവാക്കുകൾ ചൊന്നാ നേർബുദ്ധിക്കാരിയാം

സുന്ദരാംഗിയെ ചഞ്ചലചിത്തയാക്കിച്ചമച്ചുപോലും   

79.12

തദധികൈരഥ ലാലനകൗശലൈ:

പ്രണയിനീമധികം സുഖയന്നിമാം

അയി മുകുന്ദ ഭവച്ചരിതാനി ന:

പ്രഗദതാം ഗദതാന്തിമപാകുരു 12

 

അതിപ്രണയവാക്കുകളോതി പിന്നെ ഭവാൻ

പ്രണയപരവശയാക്കിയവളെ പൂർവ്വാധികം

ശൃംഗാരലീലകളാടി സുഖിപ്പിച്ചു തൻ പ്രിയയെ.

ഹേ മുകുന്ദ! പാടട്ടെ ഞങ്ങൾ നിൻ സൽക്കഥകൾ

ചിത്പ്രഭോ! നീക്കി മാറ്റുകെൻ രോഗാമയങ്ങളെ

 

  

 


No comments:

Post a Comment