Sreeman Narayaneeyam - Dasakam 78
ദശകം 078
http://ramayanam.guruvayoor.com/Sree%20Narayaneeyam/078%20Narayaneeyam.mp3
4 m 10 s
Narayaneeyam 78
78.1
त्रिदिववर्धकिवर्धितकौशलं
त्रिदशदत्तसमस्तविभूतिमत् ।
जलधिमध्यगतं त्वमभूषयो
नवपुरं वपुरञ्चितरोचिषा ॥१॥
tridivavardhakivardhitakaushalam
tridashadattasamastavibhutimat
|
jaladhimadhyagatam tvamabhuṣayo
navapuram vapurañcitarocisā ||1||
ത്രിദിവ
വർദ്ധകി വർദ്ധിതകൗശലം
ത്രിദശ ദത്ത
സമസ്തവിഭൂതിമത് ।
ജലധിമധ്യഗതം
ത്വമഭൂഷയോ
നവപുരം
വപുരഞ്ചിതരോചിഷാ ॥1॥
തനിന്റെ
ശില്പചാതുര്യം മുഴുവനും ചേർത്തുവച്ചു വിശ്വകർമ്മാവ് നിർമ്മിച്ചതും, ദേവന്മാർ സകലവിധത്തിലുമുള്ള ഐശ്വര്യസമ്പൽ സമൃദ്ധികൾ കനിഞ്ഞു
നൽകിയതിനാൽ സമ്പൽസമൃദ്ധവും ആയ ദ്വാരകാപുരി സമുദ്രമദ്ധ്യത്തിൽ ശത്രുക്കൾക്ക് അപ്രാപ്യവുമായി നിലകൊള്ളുന്നു. ആ ദിവ്യമായ
നവനഗരിയെ ഭഗവാനേ നിന്തിരുവടിയുടെ
രൂപഭംഗികൊണ്ട് കൂടുതൽ അലങ്കൃതമായി.
വിശ്വകർമ്മാവിൻ
കരവിരുതുകളെല്ലാം ചേർത്തുരുവാക്കി,
ദേവഗണം
കൈയയച്ചു ചൊരിഞ്ഞതാം
ഐശ്വര്യ സമ്പൽസമൃദ്ധികൾ
നിറഞ്ഞു
വിളങ്ങും
പുതുനഗരമാം ദ്വാരകാപുരി
അങ്ങേ
തിരുമേനിതൻ ദിവ്യഭംഗിയാൽ
ഏറെ പ്രഭാപൂരിതാമായലങ്കൃതമായീ
78.2
ददुषि रेवतभूभृति रेवतीं
हलभृते तनयां विधिशासनात् ।
महितमुत्सवघोषमपूपुष:
समुदितैर्मुदितै: सह यादवै: ॥२॥
daduṣi revatabhūbhṛti revatīṃ
halabhṛte tanayāṃ vidhiśāsanāt |
mahitamutsavaghoṣamapūpuṣaḥ
samuditairmuditaiḥ saha yādvaiḥ ||2||
ദദുഷി
രേവതഭൂഭൃതി രേവതീം
ഹലഭൃതേ തനയാം
വിധിശാസനാത് ।
മഹിതമുത്സവഘോഷമപൂപുഷ:
സമുദിതൈ: മുദിതൈ: സഹ യാദവൈ : ॥2॥
ആനർത്തരാജാവായ
രേവതൻ തന്റെ പുത്രിയായ രേവതിയെ ബ്രഹ്മാവിന്റെ ആജ്ഞാനുസാരം ബാലഭദ്രന് വിവാഹം ചെയ്തു
കൊടുത്തു. ആ വിവാഹാഘോഷം വന്നുചേർന്ന വിശിഷ്ടാതിധികളുമായി യാദവരുമൊത്ത് ഭഗവാൻ
കൃഷ്ണൻ ഒരുത്സവം പോലെ കൊണ്ടാടി.
(രേവതൻ തന്റെ
പുത്രിക്കുവേണ്ടിയൊരു വരനെ തേടി ബ്രഹ്മാവിനെ കാണാൻ ബ്രഹ്മലോകത്ത് ചെന്നു. അപ്പോൾ
അവിടെ ബ്രഹ്മസഭയിൽ ഒരു സംഗീതസദിര് നടക്കുകയായിരുന്നു. കച്ചേരികഴിഞ്ഞ് തന്റെ
പുത്രിയെ കൊടുക്കാൻ യോഗ്യനായി ആരുണ്ട് എന്നു രാജാവു ചോദിച്ചപ്പോൾ, “അങ്ങു ഇവിടേക്ക് പോന്ന സമയയത്തിനുള്ളിൽ ഭൂമിയിലെ
രാജാക്കന്മാരെല്ലാം കാലഗതി പ്രാപിച്ചു. ഇപ്പോൾ രാമനും കൃഷ്ണനും ഭൂമിയിലുണ്ട്. അവരിൽ
രാമന് അങ്ങയുടെ മകളെ നൽകയാലും” എന്നു പറഞ്ഞു തിരിച്ചയച്ചു.
ആനർത്ത
രാജാവാം രേവതന്റെ പുത്രി, രേവതിയെ
ജ്യേഷ്ഠനാം
ബലരാമൻ വരിക്കും വിവാഹഘോഷം,
ആഗതരായ
മിത്രങ്ങളും യാദവരുമൊത്ത് സഹർഷമൊരു
മഹോത്സവംപോൽ
കൊണ്ടാടി, ശ്രീകൃഷ്ണഭഗവാൻ.
78.3
अथ विदर्भसुतां खलु रुक्मिणीं
प्रणयिनीं त्वयि देव सहोदर: ।
स्वयमदित्सत चेदिमहीभुजे
स्वतमसा तमसाधुमुपाश्रयन् ॥३॥
atha vidarbhasutāṃ khalu rukmiṇīṃ
praṇayinīṃ tvayi
deva sahodaraḥ |
svayamaditsata cedimahībhuje
svatamasā tamasādhumupāśrayan ||3||
അഥ വിദര്‍ഭസുതാം
ഖലു രുക്മിണീം
പ്രണയിനീം
ത്വയി ദേവ സഹോദര: ।
സ്വയം അദിത്സത
ചേദിമഹീഭുജേ
സ്വതമസാ
തമസാധുമുപാശ്രയൻ ॥3॥
ഭഗവാനേ, രുക്മിയുടെ സഹോദരിയും വിദർഭരാജാവായ ഭീഷ്മകന്റെ പുത്രിയുമായ
രുക്മിണി അങ്ങിൽ പ്രണയപരവശയായി കഴിയുന്നു. എന്നാൽ ആ ദുഷ്ടനായ രുക്മി തന്റെ അജ്ഞാനം
കൊണ്ട് അനുജത്തിയുടെ ഇഷ്ടം നോക്കാതെ അവളെ
തന്റെ സുഹൃത്ത് ചേദിരാജാവായ ശിശുപാലന് വിവാഹം കഴിച്ചു കൊടുക്കാൻ സ്വയം
തീരുമാനിച്ചു. പിതാവിനെപ്പോലും അറിയിക്കാതെയാണ്
മൂഢത്വം കൊണ്ട് അയാൾ ഇങ്ങിനെ വിചാരിച്ചത്.
അങ്ങിൽ
പ്രേമാധിരേകം മുഴുത്തു വാഴുന്നൂ ഭഗവൻ,
രുക്മിണീദേവി, ഭീഷ്മകപുത്രി, രുക്മി സഹോദരി.
മൂഢൻ
രുക്മിയെടുത്തൂ ഒരു നിശ്ചയം സ്വയം, അവളെ
തൻസുഹൃത്താം
ചേദിരാജൻ ശിശുപാലന്നു നൽകുവാൻ
78.4
चिरधृतप्रणया त्वयि बालिका
सपदि काङ्क्षितभङ्गसमाकुला ।
तव निवेदयितुं द्विजमादिशत्
स्वकदनं कदनङ्गविनिर्मितं ॥४॥
ciradhrutapraṇayā tvayi
bālikā
sapadi kāṅkṣitabhaṅgasamākulā |
tava nivedayituṃ dvijamādiśat
svakadanaṃ kadanangavinirmitam ||4||
ചിരധൃതപ്രണയാ
ത്വയി ബാലികാ
സപദി കാംക്ഷിത
ഭംഗസമാകുല
തവ നിവേദയിതും
ദ്വിജമാദിശത്
സ്വകദനം കദനംഗ
വിനിര്‍മിതം ॥4॥
അവിടുത്തെ
ഗുണഗണങ്ങൾ കേട്ട് ഏറെനാളായി അങ്ങയോടുള്ള
പ്രണയത്തിൽ ജീവിച്ചുവന്ന ബാലികയായ രുക്മിണി, തന്നെ
ശിശുപാലന് വിവാഹം കഴിച്ചു കൊടുക്കുന്നതിനു നിശ്ചയിച്ച വിവരം അറിഞ്ഞപ്പോൾ തന്റെ
അഭീഷ്ടം നടക്കുകയില്ലല്ലോ എന്ന ഭീതിയിൽ വിശ്വസ്തനായ ഒരു ബ്രാഹ്മണനെ തന്റെ കദനം അറിയിക്കാനായി ദൂത് പറഞ്ഞയച്ചു
തവമോഹന
ഗുണഗണങ്ങളിൽ മയങ്ങി പ്രേമചിത്തയായീ
ദിനരാത്രങ്ങളേറെക്കഴിഞ്ഞ
രുഗ്മിണി തൻ വിവാഹനിശ്ചയ
വാർത്തയറിഞ്ഞു
വ്യാകുലചിത്തയായി കദനമറിയിക്കുവാൻ
ബ്രാഹ്മണദൂതനെയയച്ചൂ
ഭഗവൽ സമീപേ ക്ഷണത്തിൽ.
78.5
द्विजसुतोऽपि च तूर्णमुपाययौ
तव पुरं हि दुराशदुरासदम् ।
मुदमवाप च सादरपूजित:
स भवता भवतापहृता स्वयम् ॥५॥
dvijasuto'pi ca tūrṇamupāyayau
tava puraṃ hi durāśadurāsadam |
mudamavāpa ca sādarapūjitaḥ
sa bhavatā bhavatāpahṛtā svayam
||5||
ദ്വിജസുതോപി ച
തൂർണമുപായയൗ
തവ പുരം ഹി
ദുരാശദുരാസദം ।
മുദമവാപ ച
സാദരപൂജിത:
സ ഭവതാ
ഭവതാപഹൃതാ സ്വയം ॥5॥
ദുരാഗ്രഹികൾക്ക്
കടക്കാൻ കഴിയാത്തതായ ദ്വാരകപുരിക്കുള്ളിൽ ആ ബ്രാഹ്മണയുവാവ് നിഷ്പ്രയാസം
കടന്നുചെന്ന് ഭഗവൽസമീപത്തിൽ എത്തി. നിന്തിരുവടി
ആ യുവാവിനെ സ്വയം ഉപചാരപൂർവ്വം സ്വീകരിച്ചു സന്തുഷ്ടനാക്കി.
ദുരാഗ്രഹികൾക്കു
ദുർഗമമാം ദ്വാരകാപുരിയിൽ
ക്ഷണത്തിലെത്തീ
യുവദൂതനാം ബ്രാഹ്മണൻ
അങ്ങേ സമീപേ, അപ്പോളങ്ങു സന്തുഷ്ടിയേകും
വിധത്തിലാ
ദൂതനെ നന്നായുപചരിച്ചൂ സ്വയം
78.6
स च भवन्तमवोचत कुण्डिने
नृपसुता खलु राजति रुक्मिणी ।
त्वयि समुत्सुकया निजधीरता
रहितया हि तया प्रहितोऽस्म्यहम् ॥६॥
sa ca bhavantamavocata kuṇḍine
nṛpasutā khalu rājati
rukmiṇī |
tvayi samutsukayā nijadhīratā
rahitayā hi tayā
prahito'smyaham ||6||
സ ച
ഭവന്തമവോചത കുണ്ഡിനേ
നൃപസുതാ ഖലു
രാജതി രുക്മിണീ ।
ത്വയി
സമുത്സുകയാ നിജധീരതാ
രഹിതയാ ഹി തയാ
പ്രഹിതോസ്മ്യഹം ॥6॥
ദൂതൻ പറഞ്ഞു:
കുണ്ഡിനം എന്ന ദേശത്ത് അതിസുന്ദരിയും സുശീലയു മായ രുഗ്മിണീദേവിയെന്നൊരു രാജകുമാരി
സർവ്വോത്കൃഷ്ടയായി കഴിയുന്നുണ്ട്. അങ്ങിൽ സുദൃഢം അനുരാഗചിത്തയായ അവൾ ലജ്ജ വെടിഞ്ഞ്
അങ്ങേക്ക് തരാൻ ഒരു ദൂതുമായി എന്നെ പറഞ്ഞയച്ചി രിക്കുന്നു.
“ഉണ്ട്
കുണ്ഡിനദേശത്തു പാർക്കുമൊരു സുന്ദരാംഗിയവൾ
രാജകുമാരി, സർവ്വോൽക്കൃഷ്ട,യതിസുന്ദരി, രുക്മിണി.
സുദൃഢമങ്ങയിലേറ്റമനന്യമാം
പ്രണയഭക്തി നിറഞ്ഞവൾ
ദൂതയച്ചെന്നെത്തൻ
സങ്കടമങ്ങയോടുണർത്തിക്കുവാൻ”
78.7
तव हृताऽस्मि पुरैव गुणैरहं
हरति मां किल चेदिनृपोऽधुना ।
अयि कृपालय पालय मामिति
प्रजगदे जगदेकपते तया ॥७॥
tava hṛtā'smi
puraiva guṇairahaṃ
harati māṃ kila cedinṛpo'dhunā |
ayi kṛpālaya pālaya māmiti
prajagade jagadekapate tayā ||7||
തവ ഹൃതാസ്മി
പുരൈവ ഗുണൈരഹം
ഹരതി മാം കില
ചേദിനൃപോധുനാ ।
അയി കൃപാലയ
പാലയ മാമിതി
പ്രജഗദേ
ജഗദേകപതേ തയാ ॥7॥
“ഭഗവാനേ, ചെറുപ്പം മുതലേ അങ്ങയുടെ ദിവ്യ കാരുണ്യ ഗുണഗണ ങ്ങൾ കേട്ട് ഞാൻ
അങ്ങിൽ അനുരക്തയാണ്. എന്റെ ഹൃദയം അങ്ങ് കവർന്നിരിക്കുന്നു. അങ്ങിനെയുള്ള എന്നെ
അല്പനായ ചേദിരാജാവ് എന്നെ അപഹരിക്കാൻ
നിശ്ചയിച്ചിരിക്കുന്നുവത്രെ!. ജഗത്തിന്റെ അധിപതിയും കൃപാനിധിയുമായ അങ്ങ്
എന്നെ രക്ഷിക്കണേ” എന്നാണ് അങ്ങയോട് പറയാൻ ഏൽപ്പിച്ചിട്ടുള്ളത്.
“ഭഗവൻ തവ
ലീലാകഥകൾ, കാരുണ്യഗുണഗണങ്ങളെല്ലാം
കേട്ട,നുരാഗിണിയായിമാറി ഞാനങ്ങിൽ ബാല്യം മുതൽക്കേ.
ഹൃദയചോരനായവിടുന്നു
നിൽക്കെ,യെന്നെയപഹരിക്കാൻ
ചേദിരാജ,നൊരു കേവലൻ നിശ്ചയിച്ചുവത്രേ! കരുണാനിധേ
രക്ഷിക്കണമെന്നെയീ
ദുർഘടത്തിൽ,”ഏവം ചൊല്ലുന്നു രുഗ്മിണി.
78.8
अशरणां यदि मां त्वमुपेक्षसे
सपदि जीवितमेव जहाम्यहम् ।
इति गिरा सुतनोरतनोत् भृशं
सुहृदयं हृदयं तव कातरम् ॥८॥
aśaraṇāṃ yadi māṃ tvamupekṣase
sapadi jīvitameva jahāmyaham
|
iti girā sutanoratanot bṛśaṃ
suhṛdayaṃ hṛdayaṃ tava kātaram ||8||
അശരണാം യദി മാം
ത്വമുപേക്ഷസേ
സപദി ജീവിതമേവ
ജഹാമ്യഹം ।
ഇതി ഗിരാ
സുതനോരതനോത് ഭൃശം
സുഹൃദയം ഹൃദയം
തവ കാതരം ॥8॥
“അശരണയായ
എന്നെ അങ്ങ് ഉപേക്ഷിക്കുകയാണെങ്കിൽ ഞാൻ
എന്റെ ജീവൻ തന്നെ വെടിയും.” ഇങ്ങിനെ സുന്ദരിയായ രുഗ്മിണി പറഞ്ഞ സന്ദേശം അങ്ങേക്ക്
തന്നു ദൂതനായ ആ സ്നേഹിതൻ അങ്ങയുടെ മനസ്സിനെ കാതരമാക്കി.
“അശരണയാമെന്നെ
അവിടുന്ന് കൈവെടിഞ്ഞെന്നാൽ
വെടിയും
ഞാനെന്റെ ജീവനെ നിശ്ചയം”ഏവം സുന്ദരി രുഗ്മിണി
ചൊന്ന
വാക്കുകൾ ആ സ്നേഹിതനങ്ങേയ്ക്ക് നൽകിയപ്പോൾ
ഭയപ്പെട്ടൂ
നിന്തിരുവടി തന്നുള്ളവും, കാതരമായീ ക്ഷണത്തിൽ
78.9
अकथयस्त्वमथैनमये सखे
तदधिका मम मन्मथवेदना ।
नृपसमक्षमुपेत्य हराम्यहं
तदयि तां दयितामसितेक्षणाम् ॥९॥
akathayastvamathainaṃaye sakhe
tadadhikā mama manmathavedanā |
nṛpasamakṣamupetya harāmyahaṃ
tadayi tāṃ dayitāmasitekṣaṇām ||9||
അകഥയ
സ്ത്വമഥൈനമയേ സഖേ
തദധികാ മമ
മന്മഥവേദന ।
നൃപസമക്ഷ
മുപേത്യ ഹരാമ്യഹം
തദയി താം
ദയിതാമസിതേക്ഷണാം ॥9॥
പിന്നീട്
ഭഗവാൻ ദൂതനോട് പറഞ്ഞു: സ്നേഹിതാ, ഞാനും അവളെ ക്കുറിച്ചോർത്ത്
കാമപീഡിതനാണ്. എന്റെ മന്മഥവേദന അവളേ ക്കാൾ ഏറെയാണ്. അതുകൊണ്ട് ഞാൻ പ്രിയങ്കരിയായ ആ
സുന്ദരിയെ രാജാക്കന്മാരുടെ മുന്നിൽ വച്ച് അപഹരിച്ചു കൊണ്ടു വരുന്നുണ്ട്.
“എന്നിലവൾക്കായുള്ള
മാരപീഡ,യവളേക്കാൾ
ഏറുമെന്നിലറിക
സ്നേഹിതാ, യെൻപ്രിയയാമവളെ
സന്ധിച്ചു ഞാൻ
കൊണ്ടുപോരും സുന്ദരിയെ നൃപന്മാർ
നോക്കിനിൽക്കെ, രാജസവിധത്തിൽനിന്നു തന്നെ.”
78.10
प्रमुदितेन च तेन समं तदा
रथगतो लघु कुण्डिनमेयिवान् ।
गुरुमरुत्पुरनायक मे भवान्
वितनुतां तनुतां निखिलापदाम् ॥१०॥
pramuditena ca tena samaṃ tadā
rathagato laghu kuṇḍinameyivān |
gurumarutpuranāyaka me bhavān
vitanutāṃ tanutāṃ nikhilāpadām
||10||
പ്രമുദിതേന ച
തേന സമം തദാ
രഥഗതോ ലഘു
കുണ്ഡിനമേയിവാൻ ।
ഗുരുമരുത്പുരനായക
മേ ഭവാന്‍
വിതനുതാം തനുതാം നിഖിലാപദാം ॥10॥
ബ്രാഹ്മണന്റെ ദൌത്യം അങ്ങിനെ സഫലമായി. ഭഗവാൻ സ്വയം തേരോടിച്ച് ബ്രാഹ്മണനുമൊരുമിച്ചു കുണ്ഡിനനഗരത്തിൽ എത്തിച്ചേർന്നു. അങ്ങിനെയുള്ള കൃഷ്ണാ ഗുരുവായൂരപ്പാ! എന്റെ സകലവിധ ആപത്തുകളെയും രോഗങ്ങളെയും ഇല്ലായ്മ ചെയ്യാണേ
ഏവമാ സഫലദൂതൻ
ബ്രാഹ്മണനുമൊത്ത് ക്ഷിപ്രം
തേരിൽ
കരേറിയെത്തീ ഭഗവാൻ കുണ്ഡിനത്തിൽ.
ഭഗവാനേ!
കൃഷ്ണാ! ഗുരുവായൂരപ്പാ! രക്ഷിക്കവേണം
എന്നെയും, എൻ രോഗങ്ങളെല്ലാം നീക്കി സമൂലം
No comments:
Post a Comment