Narayaneeyam - Dasakam 90
ദശകം 090
http://ramayanam.guruvayoor.com/Sree%20Narayaneeyam/090%20Narayaneeyam.mp3
4 m 10 s
Narayaneeyam
90
90.1
वृकभृगुमुनिमोहिन्यम्बरीषादिवृत्ते-
ष्वयि तव हि महत्त्वं सर्वशर्वादिजैत्रम् ।
स्थितमिह परमात्मन् निष्कलार्वागभिन्नं
किमपि यदवभातं तद्धि रूपं तवैव ॥१॥
vṛkabhr̥gumunimohinyambariṣādivr̥tte-
ṣvayi tava hi mahattvaṁ sarvaśarvādijaitram |
sthitamiha
paramātman niṣkalārvāgabhinnaṁ
kimapi
yadavabhātaṁ taddhi rūpaṁ tavaiva ||1||
വൃകഭൃഗുമുനിമോഹിന്യംബരീഷാദിവൃത്തേ-
ഷ്വയി തവ ഹി
മഹത്ത്വം സർവശർവാദിജൈത്രം ।
സ്ഥിതമിഹ
പരമാത്മന്‍ നിഷ്കലാര്‍വാഗഭിന്നം
കിമപി യദവഭാതം
തദ്ധി രൂപം തവൈവ ॥१॥
വൃകാസുര, ഭൃഗുമുനി,
മോഹിനി, അംബരീഷ,
ചരിതങ്ങളെല്ലാമങ്ങേ മാഹാത്മ്യം സ്ഥാപിച്ചുറപ്പിക്കുന്നൂ
സർവ്വദേവതമാരിലും ശിവനുമപ്പുറം! നിഷ്ക്കളമാം
പരമാത്മാവിലും
സകളമാം ബ്രഹ്മാവിഷ്ണുരുദ്രന്മാരിലും
ദേവകളിലുമഭിന്നമനിർവ്വചനീയം
പ്രഭാസിക്കുമങ്ങേ
രൂപം, ഭഗവൻ! ഏകമാം
പരംപൊരുൾ തന്നെയല്ലോ!
90.2
मूर्तित्रयेश्वरसदाशिवपञ्चकं यत्
प्राहु: परात्मवपुरेव सदाशिवोऽस्मिन् ।
तत्रेश्वरस्तु स विकुण्ठपदस्त्वमेव
त्रित्वं पुनर्भजसि सत्यपदे त्रिभागे ॥२॥
mūrtitrayeśvarasadāśivapañcakaṁ yat
prāhuḥ parātmavapureva sadāśivo'smin
|
tatreśvarastu sa vikuṇṭhapadastvameva
tritvaṁ punarbhajasi
satyapade tribhāge ||2||
മൂർത്തിത്രയേശ്വരസദാശിവപഞ്ചകം
യത്
പ്രാഹു:
പരാത്മവപുരേവ സദാശിവോഽസ്മിൻ ।
തത്രേശ്വരസ്തു
സ വികുണ്ഠപദസ്ത്വമേവ
ത്രിത്വം പുനർഭജസി
സത്യപദേ ത്രിഭാഗേ ॥२॥
ബ്രഹ്മാ, വിഷ്ണു,
ശിവൻ,ഈശ്വരൻ, സദാശിവൻ,
എന്നീ അഞ്ചു തത്ത്വങ്ങളെപ്പറയുന്നു
ശൈവന്മാർ.
ഇതിൽ സദാശിവനായ്
വിരാജിക്കുന്നതങ്ങുതന്നെ.
വൈകുണ്ഠവാസിവിഷ്ണുവായിരിക്കുന്ന
ഈശ്വരനും
അവിടുന്നു താൻ;
സത്യലോകേ ത്രിമൂർത്തിയായ് ഭവാൻ
വ്യതിരിക്തം തത്ത്വങ്ങൾ
മൂന്നും സാക്ഷാത്ക്കരിക്കുന്നൂ
90.3
तत्रापि सात्त्विकतनुं तव विष्णुमाहु-
र्धाता तु सत्त्वविरलो रजसैव पूर्ण: ।
सत्त्वोत्कटत्वमपि चास्ति तमोविकार-
चेष्टादिकञ्च तव शङ्करनाम्नि मूर्तौ ॥३॥
tatrāpi sāttvikatanuṁ tava viṣṇumāhu-
rdhātā tu
sattvaviralo rajasīva pūrṇaḥ |
sattvotkaṭatvamapi cāsti tamovikāra-
ceṣṭādikañca
tava śaṅkaranāmni mūrtau ||3||
തത്രാപി
സാത്ത്വികതനും തവ വിഷ്ണുമാഹുർ
ധാതാ തു
സത്ത്വവിരളോ രജസൈവ പൂര്‍ണ: ।
സത്ത്വോത്കടത്വമപി
ചാസ്തി തമോവികാര-
ചേഷ്ടാദികം ച
തവ ശങ്കരനാമ്നി മൂർത്തൌ ॥३॥
ത്രിമൂർത്തികളിൽ
വിഷ്ണു, ശുദ്ധസത്വരൂപമായ് പ്രകടമാവുന്നു.
ബ്രഹ്മാവിൽ നിറഞ്ഞിരിക്കുന്നൂ
രജസ്സുമൊരൽപ്പം സത്ത്വവും.
അങ്ങേ മൂർത്തരൂപം
തന്നെയാം ശിവനിലേറി നിൽക്കൂന്നൂ
സത്ത്വമെങ്കിലും
തമസ്സത്രേ പ്രകടമാവുന്നൂ പ്രവൃത്തികളിളെല്ലാം.
90.4
तं च त्रिमूर्त्यतिगतं परपूरुषं त्वां
शर्वात्मनापि खलु सर्वमयत्वहेतो: ।
शंसन्त्युपासनविधौ तदपि स्वतस्तु
त्वद्रूपमित्यतिदृढं बहु न: प्रमाणम् ॥४॥
taṁ ca trimūrtyatigataṁ parapūruṣaṁ tvāṁ
śarvātmanāpi khalu sarvamayatvahetoḥ |
śaṁsantyupāsanavidhau tadapi svatastu
tvadrūpamityatidṛḍhaṁ bahu naḥ pramāṇam
||4||
തം ച ത്രിമൂർത്ത്യതിഗതം
പരപൂരുഷം ത്വാം
ശർവ്വാത്മനാപി
ഖലു സർവമയത്വഹേതോ: ।
ശംസന്ത്യുപാസനവിധൌ
തദപി സ്വതസ്തു
ത്വദ്രൂപമിത്യതിദൃഢം
ബഹു ന: പ്രമാണം ॥४॥
അങ്ങാണു പരമപുരുഷൻ,
ത്രിമൂർത്തികൾക്കുമതീതൻ.
ശിവസ്വരൂപനാണങ്ങ്
സർവ്വദേവസ്വരൂപനാകയാൽ.
ഉപാസനാമാർഗ്ഗങ്ങളിൽ
ശിവപൂജകൾ ചെയ്യുമ്പോഴും
അറിയുന്നു ഞങ്ങളാ
പൂജകളങ്ങിലേക്കെത്തുന്നതായ്
പ്രമാണങ്ങളുണ്ടതിന്നു
നിദാനമായ് അതിദൃഢം വിഭോ!
90.5
श्रीशङ्करोऽपि भगवान् सकलेषु ताव-
त्त्वामेव मानयति यो न हि पक्षपाती ।
त्वन्निष्ठमेव स हि नामसहस्रकादि
व्याख्यात् भवत्स्तुतिपरश्च गतिं गतोऽन्ते ॥५॥
śrīśaṅkaro'pi bhagavān sakaleṣu tāva-
ttvāmeva mānayati yo na hi
pakṣapātī |
tvanniṣṭhameva
sa hi nāmasahasrakādi
vyākhyāt
bhavatstutiparaśca gatiṁ gato'nte ||5||
ശ്രീശങ്കരോഽപി
ഭഗവാന്‍ സകലേഷു താവത്
ത്വാമേവ
മാനയതി യോ ന ഹി പക്ഷപാതീ ।
ത്വന്നിഷ്ഠമേവ
സ ഹി നാമസഹസ്രകാദി
വ്യാഖ്യാത് ഭവത്
സ്തുതിപരശ്ച ഗതിം ഗതോഽന്തേ ॥५॥
സകളങ്ങളാം മൂർത്തികളിലേറ്റം
പ്രമുഖമായങ്ങയെക്കണ്ടൂ ജ്ഞാനാദിഗുണസമ്പന്നനാം
ഭഗവാൻ ശങ്കരാചാര്യനും
സ്വയമാരോടും പക്ഷപാതമില്ലാതെ
വ്യാഖ്യാനിച്ചുവല്ലോ
സഹസ്രനാമാദികീർത്തനങ്ങൾ
ഭവത്പരമായിട്ടുതന്നെ!
ജന്മാവസാനസമയേയാചാര്യൻ
ഭജിച്ചതുമങ്ങയെത്താൻ.
90.6
मूर्तित्रयातिगमुवाच च मन्त्रशास्त्र-
स्यादौ कलायसुषमं सकलेश्वरं त्वाम् ।
ध्यानं च निष्कलमसौ प्रणवे खलूक्त्वा
त्वामेव तत्र सकलं निजगाद नान्यम् ॥६॥
mūrtitrayātigamu vāca ca mantr śāstr-
syādau kalāyasuṣamaṁ sakaleśvaram tvām |
dhyānaṁ ca niṣkalamasau praṇave khalūktvā
tvāmeva tatra
sakalaṁ nijagād nānyam ||6||
മൂർത്തിത്രയാതിഗമുവാച
ച മന്ത്രശാസ്ത്ര-
സ്യാദൗ കളായസുഷമം
സകലേശ്വരം ത്വാം ।
ധ്യാനം ച
നിഷ്കളമസൌ പ്രണവേ ഖലൂക്ത്വാ
ത്വാമേവ തത്ര
സകലം നിജഗാദ നാന്യം ॥६॥
മന്ത്രശാസ്ത്രമെന്നു
പ്രശസ്തമാം കൃതിയിൽ ശങ്കരാചാര്യർ
അങ്ങയെ വർണ്ണിക്കൂന്നൂ
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർക്കും
അതീതമീശ്വരനായി;
മാത്രമല്ലങ്ങേ കായാമ്പൂകാന്തിചിന്നും
മേനിതൻ മോഹനത്വമാർന്ന
സഗുണസ്വരൂപനായും!
നിർഗ്ഗുണമാം പ്രണവധ്യാനത്തെപ്പറയുമ്പോഴുമാചാര്യൻ
നിദാനമാക്കുന്നതു
മറ്റൊന്നല്ലയങ്ങേ സകളരൂപം മാത്രം!
90.7
समस्तसारे च पुराणसङ्ग्रहे
विसंशयं त्वन्महिमैव वर्ण्यते ।
त्रिमूर्तियुक्सत्यपदत्रिभागत:
परं पदं ते कथितं न शूलिन: ॥७॥
samastasāre ca purāṇasaṅgrahē
visanśayaṁ tvanmahimaiva
varṇyate |
trimūrtiyuksatyapadatribhāgataḥ
paraṁ padaṁ te kathitaṁ na śūlinaḥ ||7||
സമസ്തസാരേ ച
പുരാണസംഗ്രഹേ
വിസംശയം
ത്വന്മഹിമൈവ വർണ്യതേ ।
ത്രിമൂർത്തിയുക്സത്യപദത്രിഭാഗത:
പരം പദം തേ
കഥിതം ന ശൂലിന: ॥७॥
സമസ്തപുരാണസാരസംഗ്രഹം,
‘പുരാണസംഗ്രഹ’മെന്ന
ഗ്രന്ഥത്തിലും
അങ്ങേ പരമം മഹത്വം വിശദമായ്ത്തന്നെ
വർണ്ണിച്ചു കാൺമൂ;
ത്രിമൂർത്തികൾ വിളങ്ങി നിൽക്കുന്നതാം സത്യലോകേയവരുടെ മൂന്നിടത്തിനും മേലെയതിശ്രേഷ്ഠമായ്
പറയുന്നതു ശിവധാമമല്ല,
പിന്നെയങ്ങേഗേഹം വൈകുണ്ഠമത്രേ!
90.8
यत् ब्राह्मकल्प इह भागवतद्वितीय-
स्कन्धोदितं वपुरनावृतमीश धात्रे ।
तस्यैव नाम हरिशर्वमुखं जगाद
श्रीमाधव: शिवपरोऽपि पुराणसारे ॥८॥
yat
brāhmakalpa iha bhāgavatadvitīya-
skandhōditam vapuranāvṛtamīśa
dhātre |
tasyaiva
nāma hariśarvamukhaṁ jagād
śrīmādhavaḥ śivaparo'pi purāṇasāre ||8||
യത്
ബ്രാഹ്മകല്പ ഇഹ ഭാഗവതദ്വിതീയ-
സ്കന്ധോദിതം
വപുരനാവൃതമീശ ധാത്രേ ।
തസ്യൈവ നാമ
ഹരിശർവമുഖം ജഗാദ
ശ്രീമാധവ:
ശിവപരോഽപി പുരാണസാരേ ॥८॥
ശ്രീമദ് മഹാഭാഗവതം
രണ്ടാം സ്കന്ധത്തിൽ പറയുന്നൂ
ബ്രാഹ്മകൽപ്പത്തിൽ
ബ്രഹ്മാവിന്നായങ്ങു വ്യക്തമായ്
ഭവദ്രൂപം കാട്ടിക്കൊടുത്തതായി;
ശിവന്റെ, വിഷ്ണുവിന്റേയും രൂപവുമതുതന്നെയെന്നുറപ്പിച്ചു ചൊല്ലുന്നൂ ശിവഭക്തനാം
ശ്രീമാധവാചാര്യർ
പുരാണസാരമെന്ന ഗ്രന്ഥത്തിലും.
90.9
ये स्वप्रकृत्यनुगुणा गिरिशं भजन्ते
तेषां फलं हि दृढयैव तदीयभक्त्या।
व्यासो हि तेन कृतवानधिकारिहेतो:
स्कन्दादिकेषु तव हानिवचोऽर्थवादै: ॥९॥
ye
svaprakṛtyanuguṇā
giriśaṁ bhajante
teṣāṁ
phalaṁ hi dṛḍhayeva
tadīyabhaktyā |
vyāso hi tena kṛtavānadhikārihetoḥ
skandādikeṣu tava hānivaco'rthavādaiḥ ||9||
യേ
സ്വപ്രകൃത്യനുഗുണാ ഗിരിശം ഭജന്തേ
തേഷാം ഫലം ഹി
ദൃഢയൈവ തദീയഭക്ത്യാ।
വ്യാസോ ഹി തേന
കൃതവാനധികാരിഹേതോ:
സ്കന്ദാദികേഷു
തവ ഹാനിവചോഽർത്ഥവാദൈ: ॥९॥
സ്വപ്രകൃതഗുണാനുസാരം മഹേശ്വരപൂജചെയ്യും
ഭക്തർക്കുണ്ടാവുന്നൂ
ഫലമവരുടെ സുദൃഢമാം
ശിവഭക്തി ഹേതുവായി;
കഥിക്കുന്നുണ്ട് വ്യാസൻ
സ്കന്ദപുരാണത്തിലും
മറ്റിതരഗ്രന്ഥങ്ങളിലുമങ്ങയെ
അർത്ഥവാദങ്ങളാലും
മറ്റുമികഴ്ത്തിപ്പറയുന്നുപോൽ
സാധകരിൽ ശ്രദ്ധാഭക്തിയുറപ്പിക്കാൻ
മാത്രമത്രേ!
90.10
भूतार्थकीर्तिरनुवादविरुद्धवादौ
त्रेधार्थवादगतय: खलु रोचनार्था: ।
स्कान्दादिकेषु बहवोऽत्र विरुद्धवादा-
स्त्वत्तामसत्वपरिभूत्युपशिक्षणाद्या: ॥१०॥
bhūtārthakīrtiranuvādaviruddhavādau
tredhārthavādagatayaḥ khalu rocanārthāḥ |
skāndādikeṣu bahavo'tra
viruddhavādā-
stvattāmasatvaparibhūtyupaśikṣaṇādyāḥ
||10||
ഭൂതാർത്ഥകീർത്തിരനുവാദവിരുദ്ധവാദൌ
ത്രേധാർത്ഥവാദഗതയ:
ഖലു രോചനാർത്ഥാ: ।
സ്കാന്ദാദികേഷു
ബഹവോഽത്ര വിരുദ്ധവാദാ:
ത്വത്താമസത്വപരിഭൂത്യുപശിക്ഷണാദ്യാ:
॥१०
വസ്തുതകൾ അതിശയോക്തിയിൽ പറയുന്നതും;
സ്വാനുഭവത്തിൻ
ബലത്തിലതു പറയുന്നതുമതിന്നു
വിരുദ്ധമായ് പറയുന്നതുമിങ്ങിനെ
മൂന്നുതരത്തിലും
അർത്ഥവാദങ്ങളഭിരുചിയുണ്ടാക്കുന്നൂ
കഥനങ്ങളിൽ.
സ്കന്ദാദിപുരാണങ്ങളിൽ
കാണാം വിരുദ്ധവാദങ്ങൾ,
അങ്ങേ തമോഗുണങ്ങൾ,
പരാജയങ്ങൾ പോലും. (10)
90.11
यत् किञ्चिदप्यविदुषाऽपि विभो मयोक्तं
तन्मन्त्रशास्त्रवचनाद्यभिदृष्टमेव ।
व्यासोक्तिसारमयभागवतोपगीत
क्लेशान् विधूय कुरु भक्तिभरं परात्मन् ॥११॥
yat
kiñcidapyaviduṣā'pi vibho mayoktaṁ
tanmantraśāstravacanādyabhidṛṣṭameva
|
vyāsoktisāramayabhāgavatopagīta
kleśān
vidhūya kuru
bhaktibharaṁ parātman ||11||
യത്കിഞ്ചിദപ്യവിദുഷാ'പി വിഭോ മയോക്തം
തന്മന്ത്രശാസ്ത്രവചനാദ്യഭിദൃഷ്ടമേവ
।
വ്യാസോക്തിസാരമയഭാഗവതോപഗീത
ക്ലേശാൻ വിധൂയ
കുരു ഭക്തിഭരം പരാത്മൻ ॥ 11 ॥
പരമാത്മസ്വരൂപൻ, ഭഗവൻ, ഞാനെന്നജ്ഞതയാൽ പറഞ്ഞൂ
ഇതെല്ലാം, മന്ത്രശാസ്ത്രങ്ങളിൽ
പറഞ്ഞിരിക്കുന്നപോലെതന്നെ.
വേദവ്യാസനിർമ്മിതപുരാണങ്ങൾതൻ സാരസർവ്വസ്വമാകും ശ്രീമഹാഭാഗവതത്തിൽ വിസ്തരമാം വിഭൂതികൾക്കുടമയാം
ഭഗവാനേ, ക്ലേശങ്ങളെല്ലാമകറ്റിയെന്നിൽ ഭക്തിനിറയ്ക്കണേ!
No comments:
Post a Comment