Sreeman Narayaneeyam - Dasakam 77
ദശകം 077
http://ramayanam.guruvayoor.com/Sree%20Narayaneeyam/077%20Narayaneeyam.mp3
4 m 10 s
Narayaneeyam 77
77.1
सैरन्ध्र्यास्तदनु चिरं स्मरातुराया
यातोऽभू: सुललितमुद्धवेन सार्धम् ।
आवासं त्वदुपगमोत्सवं सदैव
ध्यायन्त्या: प्रतिदिनवाससज्जिकाया: ॥१॥
sairandhryāstadanu ciraṃ smarāturāyā
yāto'bhūḥ
sulalitamuddhavena sārdham |
āvāsaṃ tvadupagamotsavaṃ sadaiva
dhyāyantyāḥ
pratidinavāsasajjikāyāḥ ||1||
സൈരന്ധ്ര്യാസ്തദനു
ചിരം സ്മരാതുരായാ
യാതോഽഭൂ:
സുലലിതമുദ്ധവേന സാർധം ।
ആവാസം
ത്വദുപഗമോത്സവം സദൈവ
ധ്യായന്ത്യാ:
പ്രതിദിനവാസസജ്ജികായാ: ॥१॥
ഒരുദിനമങ്ങും ഉദ്ധവനും അണിഞ്ഞൊരുങ്ങി
സൈരന്ധ്രിയാം കുബ്ജതൻ
ഗൃഹത്തിലെത്തീ.
അവിടെത്തൻ ഗേഹം
കമനീയമായലങ്കരിച്ചും
വേഷഭൂഷകളണിഞ്ഞും
അവിടുന്നൊരുദിനം
വരുമെന്ന പ്രതീക്ഷയിലെന്നും
കാത്തിരുന്നൂ
അവളങ്ങേ സമാഗമം
കൊതിച്ചേറെനാൾ.
77.2
उपगते त्वयि पूर्णमनोरथां
प्रमदसम्भ्रमकम्प्रपयोधराम् ।
विविधमाननमादधतीं मुदा
रहसि तां रमयाञ्चकृषे सुखम् ॥२॥
upagate
tvayi pūrṇamanorathāṃ
pramadasambramakamprapayodharām |
vividhamānanamādadhatīṃ
mudā
rahasi
tāṃ
ramayāñcakṛṣe sukham ||2||
ഉപഗതേ ത്വയി
പൂര്‍ണമനോരഥാം
പ്രമദസംഭ്രമകമ്പ്രപയോധരാം
।
വിവിധമാനനമാദധതീം
മുദാ
രഹസി താം
രമയാഞ്ചകൃഷേ സുഖം ॥२॥
അങ്ങവളെ സമീപിച്ചപ്പോൾത്തന്നെ
ഹർഷപുളകിതയായ് സർവ്വഭീഷ്ടസാഫല്യമായയീ; ഉപചാരങ്ങൾ ചെയ്തങ്ങയെ
സൽക്കരിക്കവേ സംഭ്രമത്തിലവാളുടെ
കുചകുംഭങ്ങൾ വിറച്ചൂ.
പരമാനന്ദമേകാൻ
പിന്നീടങ്ങവളുമായ് രമിച്ചൂ രഹസ്യമായ്
77.3
पृष्टा वरं पुनरसाववृणोद्वराकी
भूयस्त्वया सुरतमेव निशान्तरेषु ।
सायुज्यमस्त्विति वदेत् बुध एव कामं
सामीप्यमस्त्वनिशमित्यपि नाब्रवीत् किम्
॥३॥
pṛṣṭā
varaṃ punarasāvavṛṇodvarākī
bhūyastvayā suratameva niśāntareṣu |
sāyujyamastvitī vadet budha
eva kāmaṃ
sāmīpyamastvanishamityapi
nābravīt kim ||3||
പൃഷ്ടാ വരം
പുനരസാവവൃണോദ്വരാകീ
ഭൂയസ്ത്വയാ
സുരതമേവ നിശാന്തരേഷു ।
സായുജ്യമസ്ത്വിതി
വദെത് ബുധ ഏവ കാമം
സാമീപ്യമസ്ത്വനിശമിത്യപി
നാബ്രവീത് കിം ॥३॥
വരമായ് നിനക്കെന്തു വേണമെന്നു ഭവാൻ ചോദിക്കേ
മൂഢയാമവൾ പ്രാർത്ഥിച്ചൂ
കേവലം സുരതസുഖം! ഇനിയും
അങ്ങുമായ് രാത്രികളിൽ
സംഗമം വേണമെന്നു മാത്രം !
ജ്ഞാനിയല്ലവൾ സായൂജ്യമർത്ഥിക്കുവാൻ!
സദാ അങ്ങേ
സാമീപ്യം പോലുമെന്തേ
ചോദിച്ചില്ലവൾ? എത്ര കഷ്ടം!
77.4
ततो भवान् देव निशासु कासुचिन्
मृगीदृशं तां निभृतं विनोदयन् ।
अदादुपश्लोक इति श्रुतं सुतं
स नारदात् सात्त्वततन्त्रविद्बभौ ॥४॥
tato
bhavān deva niśāsu
kāsuchin
mṛgīdṛśaṃ tāṃ
nibhṛtaṃ vinodayan |
adādupaśloka iti śrutam sutam
sa
nāradāt sāttvatatantravid babhau ||4||
തതോ ഭവാന്‍
ദേവ നിശാസു കാസുചിന്‍
മൃഗീദൃശം താം
നിഭൃതം വിനോദയൻ ।
അദാദുപശ്ലോക
ഇതി ശ്രുതം സുതം
സ നാരദാത്
സാത്ത്വതതന്ത്രവിദ് ബഭൗ ॥४॥
ഭഗവൻ! പിന്നീടുമങ്ങു
ചില രാത്രികളിലാ
മാൻകണ്ണിയെ നന്നായ്
രമിപ്പിച്ചവൾക്കു
നൽകീ ഉപശ്ലോകനെന്നൊരു
പുത്രനെ;
നാരദമുനിയിൽ നിന്നു
സാത്ത്വതാ തന്ത്രം
പഠിച്ചങ്ങേ സുതൻ
ഏറെ വിഖ്യാതനായീ.
77.5
अक्रूरमन्दिरमितोऽथ बलोद्धवाभ्या-
मभ्यर्चितो बहु नुतो मुदितेन तेन ।
एनं विसृज्य विपिनागतपाण्डवेय-
वृत्तं विवेदिथ तथा धृतराष्ट्र्चेष्टाम्
॥५॥
akrūramandiramito'tha
baloddhavābhyā-
mabhyarcito
bahu nuto muditena tena |
enaṃ visṛjya vipināgatapāṇḍaveya-
vṛttaṃ viveditha tathā dhṛtarāṣṭrceṣṭām
||5||
അക്രൂരമന്ദിരമിതോഽഥ
ബലോദ്ധവാഭ്യാം
അഭ്യർചിതോ ബഹു
നുതോ മുദിതേന തേന ।
ഏനം വിസൃജ്യ
വിപിനാഗതപാണ്ഡവേയ-
വൃത്തം
വിവേദിത തഥാ ധൃതരാഷ്ട്രചേഷ്ടാം ॥५॥
ബാലഭദ്രനും ഉദ്ധവനുമൊരുമിച്ചൊരുദിനമങ്ങ്
ഭക്തോത്തമനാം അക്രൂരന്റെ
ഗൃഹത്തിലെത്തി
അർഘ്യപാദ്യാദികളാൽ
പൂജിച്ചും സ്തോത്രങ്ങളാൽ
അങ്ങയെ കീർത്തിച്ചും
അക്രൂരൻ കൃതാർത്ഥനായി.
വനവാസം കഴിഞ്ഞു
മടങ്ങിയതാം പാണ്ഡവരുടെ
വാർത്തകൾക്കായും
ധൃതരാഷ്ട്രർതൻ ചെയ്തികൾ
അറിയുവാനും അക്രൂരനെയങ്ങു
നിയോഗിച്ചയച്ചൂ
77.6
विघाताज्जामातु: परमसुहृदो भोजनृपते-
र्जरासन्धे रुन्धत्यनवधिरुषान्धेऽथ
मथुराम् ।
रथाद्यैर्द्योर्लब्धै: कतिपयबलस्त्वं
बलयुत-
स्त्रयोविंशत्यक्षौहिणि तदुपनीतं
समहृथा: ॥६॥
vighātājjāmātuḥ paramasuhṛdo bhojanṛpate-
rjarāsandhe
rundhatyanavadhiruṣāndhe'tha mathurām |
rathādyairdyorlabdhairkati
payabalastvaṃ balayuta:-
trayoviṃśatyakṣauhiṇi tadupanītaṃ samahṛthāḥ
||6||
വിഘാതാജ്ജാമാതു:
പരമസുഹൃദോ ഭോജനൃപതേർ
ജരാസന്ധേ
രുന്ധത്യനവധിരുഷാന്ധേഽഥ മഥുരാം ।
രഥാദ്യൈർദ്യോർലബ്ധൈ:
കതിപയബലസ്ത്വം ബലയുത:
ത്രയോവിംശത്യക്ഷൌഹിണി
തദുപനീതം സമഹൃഥാ: ॥६॥
കംസനെ വധിച്ചു
തൻ പുത്രിമാരെ വിധവകളാക്കിയതിൽ ക്രോധാന്ധനായ് ജരാസന്ധൻ മഥുരാപുരിയെയാക്രമിച്ചൂ.
സ്വർഗ്ഗത്തിൽനിന്നും
ക്ഷണത്തിലെത്തിയ യുദ്ധരഥങ്ങളുമായ്
അങ്ങും ബലഭദ്രനും
ചെറിയൊരു പടയും ചേർന്നില്ലാതാക്കീ
ഇരുപത്തിമൂന്നക്ഷൌഹിണിപ്പടകളേയും
തൽക്ഷണത്തിൽ wh
77.7
बद्धं बलादथ बलेन बलोत्तरं त्वं
भूयो बलोद्यमरसेन मुमोचिथैनम् ।
निश्शेषदिग्जयसमाहृतविश्वसैन्यात्
कोऽन्यस्ततो हि बलपौरुषवांस्तदानीम् ॥७॥
baddhaṃ balādatha balena
balottaraṃ tvaṃ
bhūyo
balodyamarasena mumocithainam |
niśśeṣadigjayasamāhṛtaviśvasainyāt
ko'nyastato
hi balapauruṣavāṃstadānīm ||7||
ബദ്ധം ബലാദഥ
ബലേന ബലോത്തരം ത്വം
ഭൂയോ
ബലോദ്യമരസേന മുമോചിഥൈനം ।
നിശ്ശേഷദിഗ്ജയസമാഹൃതവിശ്വസൈന്യാത്
കോഽന്യസ്തതോ
ഹി ബലപൌരുഷവാംസ്തദാനീം ॥७॥
അതിബലവാനാം ജരാസന്ധനനെ
ബലഭദ്രൻ
ബലപ്രയോഗേന ബന്ധനസ്ഥനാക്കി
നിർത്തവേ
ഭവാനവനെ കെട്ടഴിച്ചുവീട്ടൂ,
യുദ്ധത്തിനായെത്തും
വീണ്ടുമവനെന്നറിഞ്ഞു
തന്നെ; രാജാക്കന്മാരിൽ
ജരാസന്ധനോളം ബലശാലിയായ്,
സൈന്യബലം
തികഞ്ഞതായ് മറ്റാരുമുണ്ടായിരുന്നില്ലവനു
തുല്യം!
നാനാദിക്കുകൾ ജയിച്ചു
രാജ്യങ്ങൾ കീഴടക്കിയവൻ
പ്രബലനായീ, ആ ശത്രുസൈന്യങ്ങളെ
സ്വന്തമാക്കി.
77.8
भग्न: स लग्नहृदयोऽपि नृपै: प्रणुन्नो
युद्धं त्वया व्यधित षोडशकृत्व एवम् ।
अक्षौहिणी: शिव शिवास्य जघन्थ विष्णो
सम्भूय सैकनवतित्रिशतं तदानीम् ॥८॥
bhagnaḥ sa lagnahṛdayo'pi nṛpaiḥ praṇunno
yuddhaṃ tvayā vyadhit ṣoḍaśakṛtv evam |
akṣauhiṇīḥ śiva śivāsya jaghantha
viṣṇo
sambhūya
saiknavatitriśataṃ tadānīm ||8||
ഭഗ്ന: സലഗ്നഹൃദയോഽപി
നൃപൈ: പ്രണുന്നോ
യുദ്ധം ത്വയാ
വ്യധിത ഷോഡശകൃത്വ ഏവം ।
അക്ഷൌഹിണീ:
ശിവ ശിവാസ്യ ജഘന്ഥ വിഷ്ണോ
സംഭൂയ
സൈകനവതിത്രിശതം തദാനീം ॥८॥
തീർത്തും പരാജിതനായി
ഹൃദയം തകർന്നു ജരാസന്ധൻ
അഭിമാനം നശിച്ചുനിൽക്കേ,
മറ്റു രാജാക്കന്മാർ പ്രേരിപ്പിച്ചു
ജരാസന്ധനെ വീണ്ടും
വീണ്ടും ഭവാനുമായ് പോരാടുവാൻ.
പതിനാറുവട്ടമവനങ്ങുമായ്
യുദ്ധം ചെയ്തു തോറ്റൂ, അവന്റെ മുന്നൂറ്റിതൊണ്ണൂറ്റിയൊന്നക്ഷൌഹിണിപ്പടകളേയും അങ്ങു
നശിപ്പിച്ചൂ സമൂലം,
ശിവ ശിവ! എന്തത്ഭുതം! സർവ്വേശ്വരാ !
77.9
अष्टादशेऽस्य समरे समुपेयुषि त्वं
दृष्ट्वा पुरोऽथ यवनं यवनत्रिकोट्या ।
त्वष्ट्रा विधाप्य पुरमाशु पयोधिमध्ये
तत्राऽथ योगबलत: स्वजनाननैषी: ॥९॥
aṣṭādaśe'sya samare
samupeyuṣi tvaṃ
dṛṣṭvā puro'tha
yavanaṃ yavanatrikotyā |
tvaṣṭrā vidhāpya puramāśu
payodhmadhye
tatrā'tha yogabalataḥ svajanānaiṣīḥ
||9||
അഷ്ടാദശേഽസ്യ
സമരേ സമുപേയുഷി ത്വം
ദൃഷ്ട്വാ
പുരോഽഥ യവനം യവനത്രികോട്യാ ।
ത്വഷ്ട്രാ
വിധാപ്യ പുരമാശു പയോധിമധ്യേ
തത്രാഽഥ
യോഗബലത: സ്വജനാനനൈഷീ: ॥९॥
പതിനെട്ടാം വട്ടവും
ജരാസന്ധനങ്ങയെ പോരിന്നു വിളിക്കുമെന്നറിഞ്ഞ് യുദ്ധസന്നദ്ധനായ് നിൽക്കവേ,
അങ്ങു മുന്നിൽക്കണ്ടൂ
മൂന്നുകോടിപ്പടയുമായ് യുദ്ധത്തിനു
വരും കാലയവനനെ;
അപ്പോളങ്ങു സമുദ്രമദ്ധ്യത്തിൽ വിശ്വകർമ്മാവിനെക്കൊണ്ടൊരു മഹാനഗരമുണ്ടാക്കി
എല്ലാവരേയുമങ്ങോട്ട്
മാറ്റി പാർപ്പിച്ചൂ, യോഗവിദ്യയാൽ
77.10
पदभ्यां त्वां पद्ममाली चकित इव
पुरान्निर्गतो धावमानो
म्लेच्छेशेनानुयातो वधसुकृतविहीनेन शैले
न्यलैषी: ।
सुप्तेनांघ्र्याहतेन द्रुतमथ
मुचुकुन्देन भस्मीकृतेऽस्मिन्
भूपायास्मै गुहान्ते सुललितवपुषा
तस्थिषे भक्तिभाजे ॥१०॥
padabhyāṃ tvāṃ
padmamālī cakita iva purān
nirgato
dhāvamāno
mlechcheśenānuyāto vadhakṛtavihīn
ena
śaile nyaiṣīḥ |
suptenāṅghryāhatena
drutamatha mucuku
ndena
bhasmīkṛte'smin
bhūpāyāsmai guhānte
sulalitavapuṣā
tasthiṣe bhaktibhāje ||10||
പദ്ഭ്യാം
ത്വാം പദ്മമാലീ ചകിത ഇവ
പുരാൻ നിർഗതോ
ധാവമാനോ
മ്ലേച്ഛേശേനാനുയാതോ
വധസുകൃത
വിഹീനേന ശൈലേ
ന്യലൈഷീ: ।
സുപ്തേനാംഘ്ര്യാഹതേന
ദ്രുതമഥ മുചുകു
ന്ദേന ഭസ്മീകൃതേസ്മിൻ
ഭൂപായാസ്മൈ
ഗുഹാന്തേ സുലലിതവപുഷാ
തസ്ഥിഷേ
ഭക്തിഭാജേ ॥१०॥
താമരപ്പൂമാല കഴുത്തിലണിഞ്ഞങ്ങു
നഗരത്തിൽനിന്നും
പുറത്തുവന്നു പേടിച്ചുഴന്നതായ്
നടിച്ചു കാൽനടയായോടി
അപ്പോൾ കാലയവനനങ്ങയെ
പിന്തുടർന്നൂ അവിടുന്നു
കൊന്നില്ലവനെ,യങ്ങേ
കൈയ്യാലുള്ള മരണം കിട്ടാനത്ര
പുണ്യമവനില്ലാതെപോയീ;
അങ്ങവനെയൊരു മലയിലെ
ഗുഹയിലേക്കു നയിച്ചു
സ്വയം മറഞ്ഞിരുന്നൂ ; ഗുഹയിലുറങ്ങും
മുചുകുന്ദരാജനെ
യവനൻ തൊഴിച്ചൂ അങ്ങാണെന്നു കരുതി.
ഉറക്കമുണർന്നു
വെറും നോട്ടത്തിനാൽ ക്ഷണത്തിലവനെ
ഭസ്മമാക്കീ ഭവദ്ഭക്തനാം
മുചുകുന്ദൻ; അവിടുന്ന് നൽകീ
രാജാവിന്നായങ്ങേ
സ്വരൂപദർശനം പ്രശോഭമതിസുന്ദരം.
77.11
ऐक्ष्वाकोऽहं विरक्तोऽस्म्यखिलनृपसुखे
त्वत्प्रसादैककाङ्क्षी
हा देवेति स्तुवन्तं वरविततिषु तं
निस्पृहं वीक्ष्य हृष्यन् ।
मुक्तेस्तुल्यां च भक्तिं धुतसकलमलां
मोक्षमप्याशु दत्वा
कार्यं हिंसाविशुद्ध्यै तप इति च तदा
प्रात्थ लोकप्रतीत्यै ॥११॥
aikṣvāko'haṃ
virakto'smyakhilanṛpasukhe
tvatprasādaikakāṅkṣī
hā deveti
stuvantaṃ varavitatiṣu taṃ
nisprahaṃ vīkṣya hṛṣyan
|
muktestulyāṃ ca
bhaktiṃ dhutasakalamalāṃ
mokṣamapyāśu
datvā
kāryaṃ hiṃsāviśuddhyai tapa
iti ca tadā
prāttha lokapratītyai ||11||
ഐക്ഷ്വാകോഽഹം
വിരക്തോഽസ്മ്യഖിലനൃപസുഖേ ത്വത്പ്രസാദൈകകാംക്ഷീ
ഹാ ദേവേതി
സ്തുവന്തം വരവിതതിഷു തം
നിസ്പൃഹം
വീക്ഷ്യ ഹൃഷ്യൻ ।
മുക്തേസ്തുല്യാം
ച ഭക്തിം ധുതസകലമലം
മോക്ഷമപ്യാശു
ദത്വാ
കാര്യം
ഹിംസാവിശുദ്ധ്യൈ തപ ഇതി ച തദാ
പ്രാത്ഥ
ലോകപ്രതീത്യൈ ॥११॥
“ഇക്ഷ്വാകുവംശജൻ
രാജസുഖങ്ങളിലാഗ്രഹംഇല്ലാത്തവൻ
അങ്ങേ അനുഗ്രഹം
മാത്രം മതിയെനിക്കെൻ ദേവദേവാ”
ഏവം സ്തുതിച്ച
മുചുകുന്ദരാജനിൽ സമപ്രീതനായീ ഭവാൻ
വരങ്ങളിലൊന്നുമാഗ്രഹമില്ലാതിരിക്കുമാ
ഭക്തനങ്ങു നൽകീ
മുക്തിക്കുതുല്യമാം
നിത്യഭക്തിപ്രഹർഷം, രാജപദവിയിൽ ചെയ്ത
ഹിംസാദി പാപവിമോചനം;
പിന്നെയുപദേശിച്ചൂ മുചുകുന്ദനെ ലോകർക്കു മാതൃകയായി തപസ്സുചെയ്താത്മവിശുദ്ധി നേടുവാൻ
77.12
तदनु मथुरां गत्वा हत्वा चमूं यवनाहृतां
मगधपतिना मार्गे सैन्यै: पुरेव निवारित:
।
चरमविजयं दर्पायास्मै प्रदाय पलायितो
जलधिनगरीं यातो वातालयेश्वर पाहि माम्
॥१२॥
tadanu
mathurāṃ
gatvā hatvā camūṃ
yavanāhṛtāṃ
magadhapatinā mārge sainyaiḥ pureva nivāritaḥ |
caramavijayaṃ darpāyāsmai pradāya palāyito
jaladhinagarīṃ yāto vātālayeśvara pāhi mām ||12||
തദനു മഥുരാം
ഗത്വാ ഹത്വാ ചമൂം യവനാഹൃതാം
മഗധപതിനാ മാർഗേ
സൈന്യൈ: പുരേവ നിവാരിത: ।
ചരമവിജയം ദർപായാസ്മൈ
പ്രദായ പലായിതോ
ജലധിനഗരീം
യാതോ വാതാലയേശ്വര പാഹി മാം ॥१२॥
പിന്നീടങ്ങ് മഥുരയിൽ
മടങ്ങിയെത്തി യവനസൈന്യത്തെ
കൊന്നൊടുക്കവേ,
മഗധാധിപൻ ജരാസന്ധൻ വീണ്ടും
അങ്ങയെ തടഞ്ഞൂ,
അവന്റെ ഗർവ്വിനിയും കൂട്ടാനായങ്ങ്
അവസാനരണത്തിലവനെ
ജയിപ്പിച്ചു പലായനം ചെയ്തൂ.
ഏവംദ്വാരകയിലെത്തി
വസിച്ച ഗുരുവായൂരപ്പാ രക്ഷിക്കണേ!
No comments:
Post a Comment