Monday, March 18, 2024

Narayaneeyam - Dasakam 86

Narayaneeyam - Dasakam 86

ദശകം 086 

http://ramayanam.guruvayoor.com/Sree%20Narayaneeyam/086%20Narayaneeyam.mp3

4  m 10 s    


Narayaneeyam 86

 

86.1

साल्वो भैष्मीविवाहे यदुबलविजित

श्चन्द्रचूडाद्विमानं

विन्दन् सौभं स मायी त्वयि वसति कुरुं

स्त्वत्पुरीमभ्यभाङ्क्षीत् ।

प्रद्युम्नस्तं निरुन्धन्निखिलयदुभटै

र्न्यग्रहीदुग्रवीर्यं

तस्यामात्यं द्युमन्तं व्यजनि च समर:

सप्तविंशत्यहान्त: ॥१॥

 

sālvo bhaimīvivāhe yadubalavijita

ścandrachūḍādvimāna

vindan saubha sa māyī tvayi vasati kuru stvatpurīmabhyabhāṅkṣīt

pradyumnastam nirundhannikhilayadubhaair nyagrahīdugravīrya

tasyāmātya dyumanta vyajani ca samara saptaviṃśatyahānta1

 

സാൽവോ ഭൈഷ്മീവിവാഹേ യദുബലവിജിത-

ശ്ചന്ദ്രചൂഡാദ്വിമാനം

വിന്ദൻ സൗഭം സ മായീ ത്വയി വസതി കുരൂം

സ്ത്വത്പുരീമഭ്യഭാങ്ക്ഷീത്

പ്രദ്യുമ്നസ്തം നിരുന്ധന്നിഖിലയദുഭടൈർ

ന്ന്യഗ്രഹീദുഗ്രവീര്യം

തസ്യാമാത്യം ദ്യുമന്തം വ്യജനി ച സമര:

സപ്തവിംശത്യഹാന്തം: 1

 

രുഗ്മിണിയെ അവിടുന്നപഹരിച്ചു പാണീഗ്രഹണം ചെയ്യുമ്പോൾ മായാവിദ്യയിൽ വീരനാം സാൽവനെ തോൽപ്പിച്ചൂ യാദവപ്പട.

അതിന്നു പ്രതികാരം ചെയ്യാൻ തീവ്രമാം തപം ചെയ്തു പ്രീതനാക്കി  

ചന്ദ്രചൂഡനിൽനിന്നു സാൽവൻ നേടീ സൌഭം വിമാനമതിവിശേഷം.

രാജസൂയത്തിന്നായവിടുന്നിന്ദ്രപ്രസ്ഥത്തിൽ വാഴുന്ന കാലമയാൾ ദ്വാരകയെയാക്രമിച്ചു നശിപ്പിച്ചു, ജനദ്രോഹവും ചെയ്യവേ പ്രദ്യുമ്നൻ യാദവസൈന്യം നയിച്ചു സാല്വനെയെതിർത്തവന്റെ മന്ത്രിയാം ദ്യുമന്തനെ വധിച്ചു! ആ യുദ്ധമിരുപത്തേഴുദിവസം നീണ്ടുനിന്നൂ.

 

   

86.2

तावत्त्वं रामशाली त्वरितमुपगत:

खण्डितप्रायसैन्यं

सौभेशं तं न्यरुन्धा: स च किल गदया

शार्ङ्गमभ्रंशयत्ते ।

मायातातं व्यहिंसीदपि तव पुरत

स्तत्त्वयापि क्षणार्धं

नाज्ञायीत्याहुरेके तदिदमवमतं

व्यास एव न्यषेधीत् ॥२॥

 

tāvattva rāmaśālī tvaritamupagata

khaṇḍitaprāyasainya saubheśa ta nyarundhāḥ sa ca kila gadayā śārgamabhraṃśayatte

māyātāta vyahisīdapī tava purat stattyayāpi kaṇārdha nājñāyītyāhureke tadidamavamata

vyāsa eva nyaedhīt2

 

താവത്ത്വം രാമശാലീ ത്വരിതമുപഗത:

ഖണ്ഡിതപ്രായസൈന്യം

സൗഭേശം തം ന്യരുന്ധാ: സ ച കില ഗദയാ

ശാർങ്ഗമഭ്രംശയത് തേ

മായാതാതം വ്യഹിംസീദപി തവ പുരത:

തത്ത്വയാപി ക്ഷണാർദ്ധം

നാജ്ഞായീത്യാഹുരേകേ തദിദമവമതം

വ്യാസ ഏവ ന്യഷേധീത് 2

 

ബാലരാമനുമങ്ങും പെട്ടെന്നു ദ്വാരകയിലെത്തി സൌഭത്തിലിരുന്നു പൊരുതും സാൽവന്റെ പാതിനശിച്ചിരുന്ന സൈന്യത്തെയെതിരിട്ടൂ;

ഗദയാൽ സാൽവനവിടുത്തെ പള്ളിവിൽ ശാർങ്ഗം തട്ടിത്താഴെയിട്ടൂ.

മായാവിദ്യയാലവൻ പിന്നെ വ്യാജവാസുദേവരൂപമുണ്ടാക്കി വധിച്ചു,

മായാതീതനാം ഭവാനെപ്പോലുമല്പനേരമക്കാഴ്ച കബളിപ്പിച്ചുവെന്നു  പറയുന്നൂ ചിലരെന്നാൽ സർവ്വജ്ഞൻ വ്യാസനതു സമ്മതിക്കുന്നില്ല.   

   

86.3

क्षिप्त्वा सौभं गदाचूर्णितमुदकनिधौ

मङ्क्षु साल्वेऽपि चक्रे-

णोत्कृत्ते दन्तवक्त्र: प्रसभमभिपत

न्नभ्यमुञ्चद्गदां ते ।

कौमोदक्या हतोऽसावपि सुकृतनिधि

श्चैद्यवत्प्रापदैक्यं

सर्वेषामेष पूर्वं त्वयि धृतमनसां

मोक्षणार्थोऽवतार: ॥३॥

 

kiptvā saubha gadācūritamudakanidhau

maku sālve'pi cakre

otktte dantavaktra prasabhamabhipat

nna'bhyamuñcad gadāṃ te

kaumodakyā hato'sāva pi suktanidhi

ścaidyavatprāpadaiya

sarveṣāmea pūrva tvayi dhtamanasāṃ

mokaṇārtho'vatāra3

 

ക്ഷിപ്ത്വാ സൗഭം ഗദാചൂർണിതമുദകനിധൗ

മങ്ക്ഷു സാൽവേഽപി ചക്രേ-

ണോത്കൃത്തേ ദന്തവക്ത്ര: പ്രസഭമഭിപതൻ

അഭ്യമുഞ്ചദ്ഗദാം തേ

കൗമോദക്യാ ഹതോഽസാവപി സുകൃതനിധി-

ശ്ചൈദ്യവത് പ്രാപദൈക്യം

സർവേഷാമേഷ പൂർവ്വം ത്വയി ധൃതമനസാം

മോക്ഷണാർത്ഥോഽവതാര: 3

 

സാൽവന്റെ സൌഭമവിടുന്നു ഗദകൊണ്ടടിച്ചു പൊടിയാക്കി

കടലിലിട്ടു, സുദർശനചക്രത്താലവന്റെ തലയറുത്തു നിൽക്കവേ

ദന്തവക്രനങ്ങേയ്ക്കുനേരേ പാഞ്ഞടുത്തു ഗദാപ്രയോഗം നടത്തി.

അവിടുന്നവനെയങ്ങേ ഗദയാം ഗൌമേദകിയാലടിച്ചു കൊന്നൂ.

പൂർവ്വപുണ്യശാലിയാം ദന്തവക്രനുമങ്ങേ കൈകളാൽ കൊല്ലപ്പെട്ട ശിശുപാലനെപ്പോലങ്ങിൽ ചേർന്നു  സായൂജ്യമുക്തിയടഞ്ഞുവല്ലോ! ഏവമങ്ങയെയേതുവിധത്തിലും സദാ ധ്യാനിക്കുന്നവർക്ക് മോക്ഷം നൽകുവാനല്ലയോ ഭഗവാനേ! അവിടുത്തെയീ ദിവ്യകൃഷ്ണാവതാരം?       

 

86.4

त्वय्यायातेऽथ जाते किल कुरुसदसि

द्यूतके संयताया:

क्रन्दन्त्या याज्ञसेन्या: सकरुणमकृथा

श्चेलमालामनन्ताम् ।

अन्नान्तप्राप्तशर्वांशजमुनिचकित

द्रौपदीचिन्तितोऽथ

प्राप्त: शाकान्नमश्नन् मुनिगणमकृथा

स्तृप्तिमन्तं वनान्ते ॥४॥

 

tvayyāyāte'tha jāte kila kurusadasi

dyūtake sayatāyāḥ

krandantyā yājñasenyāḥ sakaruamakthā

ścelamālāmanantām

annāntaprāptasarvāṃśajamunicakita

draupadīcintito'tha

prāpta śākānnaaśnan munigaamakthā

stptimanta vanānte4

 

ത്വയ്യായാതേഽഥ ജാതേ കില കുരുസദസി

ദ്യൂതകേ സംയതായാ:

ക്രന്ദന്ത്യാ യാജ്ഞസേന്യാ: സകരുണമകൃഥാ

ശ്ചേലമാലാമനന്താം  

അന്നാന്തപ്രാപ്തശർവ്വാംശജമുനിചകിത

ദ്രൗപദീചിന്തിതോഽഥ

പ്രാപ്ത: ശാകാന്നമശ്നൻ മുനിഗണമകൃഥാ-

സ്തൃപ്തിമന്തം വനാന്തെ 4

 

ദ്വാരകയിലേക്കങ്ങു മടങ്ങിപ്പോകവേ ഇന്ദ്രപ്രസ്ഥത്തിൽ

കള്ളചൂതുകളിച്ചു ജയിച്ച കൌരവർ ദൌപദിയെ മുടിപിടിച്ചു

വലിച്ചു സഭയിൽക്കൊണ്ടുവന്നു വസ്ത്രാക്ഷേപം ചെയ്യുമ്പോൾ

അങ്ങയെ വിളിച്ചു കരഞ്ഞ ഭക്തയെ രക്ഷിക്കാനവിടുന്ന്

കൃപാലുവായന്തമില്ലാത്തത്ര നീളം വസ്ത്രമെത്തിച്ചു മായയാ!

പിന്നെപ്പരാജിതരാം പാണ്ഡവർ വനവാസം ചെയ്യും കാലം

ക്ഷിപ്രകോപിയാം ദുർവ്വാസാവതിഥിയായെത്തവേ, ദൌപദി

ശാപഭയത്താലങ്ങയെ ധ്യാനിച്ചു; അവിടുന്നെത്തി രക്ഷക്കായ്.

കാട്ടിലാ കുടിലിൽച്ചെന്നങ്ങു പാത്രത്തിൽ ബാക്കിവന്നതാമിലക്കറി

കഴിക്കവേ ദുർവ്വാസാവും കൂട്ടരും പശിയടങ്ങി സംതൃപ്തരായീ.  

   

 

86.5

युद्धोद्योगेऽथ मन्त्रे मिलति सति वृत:

फल्गुनेन त्वमेक:

कौरव्ये दत्तसैन्य: करिपुरमगमो

दूत्यकृत् पाण्डवार्थम् ।

भीष्मद्रोणादिमान्ये तव खलु वचने

धिक्कृते कौरवेण

व्यावृण्वन् विश्वरूपं मुनिसदसि पुरीं

क्षोभयित्वागतोऽभू: ॥५॥

 

yuddhodyoge'tha mantre milati sati vta

phalgunena tvameka kauravye dattasainya karipuramagamo dūtyakt pāṇḍavārtham

bhīṣmadroṇādimānye tava khalu vacane

dhikkte kauravea

vyāvṛṇvan viśvarūpa munisadasi purīṃ kobhayitvāgato'bhūḥ5

 

യുദ്ധോദ്യോഗേഽഥ മന്ത്രേ മിലതി സതി വൃത:

ഫല്ഗുനേന ത്വമേക:

കൗരവ്യേ ദത്തസൈന്യ: കരിപുരമഗമൊ

ദൂത്യകൃത് പാണ്ഡവാർത്ഥം

ഭീഷ്മദ്രോണാദിമാന്യേ തവ ഖലു വചനേ

ധിക്കൃതേ കൌരവേണ

വ്യാവൃണ്വന്‍ വിശ്വരൂപം മുനിസദസി പുരീം

ക്ഷോഭയിത്വാഗതോഽഭൂ: 5

 

കുരുക്ഷേത്രയുദ്ധത്തിനായ് കൌരവരും പാണ്ഡവരും തയാറെടുക്കും നേരം അർജുനനങ്ങയെ മാത്രമേ തൻ തുണയ്ക്കായഭ്യർത്ഥിച്ചതുള്ളൂ; ദുര്യോധനന്നു കിട്ടീ സർവ്വ സൈന്യങ്ങളേയും; പിന്നീടവിടുന്നു പാണ്ഡവദൂതുമായ് ഹസ്തിനപുരിയിൽപ്പോയി ന്യായം പറഞ്ഞതെല്ലാം ഭീഷ്മദ്രോണാദികൾ കേട്ടൂ ബഹുമാനപൂർവ്വമെന്നാലതെല്ലാം തീരേ

നിരാകരിച്ചൂ ദുര്യോധനൻ; അവിടുന്നപ്പോൾ വിശ്വരൂപത്തെക്കാട്ടി ഹസ്തിനപുരിയെ ഭയചകിതമാക്കി ദ്വാരകാപുരിയിൽ മടങ്ങിയെത്തീ

 

 

86.6

जिष्णोस्त्वं कृष्ण सूत: खलु समरमुखे

बन्धुघाते दयालुं

खिन्नं तं वीक्ष्य वीरं किमिदमयि सखे

नित्य एकोऽयमात्मा ।

को वध्य: कोऽत्र हन्ता तदिह वधभियं

प्रोज्झ्य मय्यर्पितात्मा

धर्म्यं युद्धं चरेति प्रकृतिमनयथा

दर्शयन् विश्वरूपम् ॥६॥

 

jiṣṇostva kṛṣṇa sūta khalu samaramukhe

bandhughāte dayālu

khinna ta vīkya vīra kimidamayi sakhe

nitya eko' yamātmā

ko vadhyo ko'tra hantā tadhiha vadbhiya

projjhya mayyarpitātmā

dharmya yuddha caretī praktīmanayathā

darśayan viśvarūpam6

 

ജിഷ്ണോസ്ത്വം കൃഷ്ണ സൂത: ഖലു സമരമുഖേ

ബന്ധുഘാതേ ദയാലും

ഖിന്നം തം വീക്ഷ്യ വീരം കിമിദമയി സഖേ

നിത്യ ഏകോഽയമാത്മാ

കോ വധ്യ: കോഽത്ര ഹന്താ തദിഹ വധഭിയം

പ്രോഝ്യ മയ്യർപിതാത്മാ

ധർമ്മ്യം യുദ്ധം ചരേതി പ്രകൃതിമനയഥാ

ദർശയൻ വിശ്വരൂപം 6

 

യുദ്ധത്തിലങ്ങു പാർത്ഥന്നു തേരാളിയായി വന്നു

യുദ്ധാരംഭസമയേ ബന്ധുക്കളുമായ് പൊരുതിയവരെ

കൊല്ലാൻ വിമുഖനായർജുനൻ, ദയാലു, ഹതാശനായ്

പിന്തിരിയാൻ തുടങ്ങവേയവിടുന്നരുളിയിപ്രകാരം:

“എന്താണീ മൌഢ്യം സഖേ? ആത്മാവിന്നുണ്ടോ

ജനനമരണങ്ങൾ? അതു നിത്യ,,മേകമാദ്യന്തരഹിതമതിനാൽ ആരാരെക്കൊല്ലുവാൻ;  ഉപേക്ഷിക്കൂ ഭയം, സ്വയമെന്നിൽ ആത്മസമർപ്പണത്തോടെ ചെയ്താലും നിയതകർമ്മങ്ങൾ,

യുദ്ധവും ധർമ്മനുസാരം”ഏവം ചൊന്നങ്ങു വിശ്വരൂപം കാട്ടിയർജുനനെ യുദ്ധകർമ്മോത്സുകനാക്കിമാറ്റി  

 

 

86.7

भक्तोत्तंसेऽथ भीष्मे तव धरणिभर

क्षेपकृत्यैकसक्ते

नित्यं नित्यं विभिन्दत्ययुतसमधिकं

प्राप्तसादे च पार्थे ।

निश्शस्त्रत्वप्रतिज्ञां विजहदरिवरं

धारयन् क्रोधशाली-

वाधावन् प्राञ्जलिं तं नतशिरसमथो

वीक्ष्य मोदादपागा: ॥७॥

 

bhaktottase'tha bhīṣme tava dharibhara

kepaktyaikasakte

nitya nitya vibhindatyayutasamadhika

prāptasāde ca pārthe

niśśatratvapratijñāṃ vijahadarivara

dhārayan krodhaśālī

vādhāvan prāñjali ta nataśirasamatho

vīkya modādapāgāḥ7

 

ഭക്തോത്തംസേഽഥ ഭീഷ്മേ തവ ധരണിഭര

ക്ഷേപകൃത്യൈകസക്തേ

നിത്യം നിത്യം വിഭിന്ദത്യയുതസമധികം

പ്രാപ്തസാദേ ച പാർത്ഥേ

നിശ്ശസ്ത്രത്വപ്രതിജ്ഞാം വിജഹദരിവരം

ധാരയൻ ക്രോധശാലീ-

വാധാവന്‍ പ്രാഞ്ജലിം തം നതശിരസമഥോ

വീക്ഷ്യ മോദാദപാഗാ: 7

 

യുദ്ധത്തിലങ്ങേ ഭക്തോത്തമനാം ഭീഷ്മരേകനായ്

നിത്യം പതിനായിരത്തിലധികം യോദ്ധാക്കളെ

ഭൂഭാരം കുറയ്ക്കുാനായ്  കൊന്നുകൊണ്ടേിരുന്നൂ.

യുദ്ധത്തിൽ ക്ഷീണിച്ചവശനായ് പാർത്ഥനതിനാൽ

താനായുധമെടുക്കുകയില്ലീ യുദ്ധത്തിലെന്നതാം ശപഥം

തെറ്റിച്ചു ഭവാൻ ചക്രായുധമെടുത്ത് കോപഭാവത്തിൽ

ഭീഷ്മരെ വധിക്കാൻ കുതിച്ചെത്തിയെന്നാൽ തല താഴ്ത്തി

കൈകൂപ്പിയങ്ങയെ നമസ്കരിക്കവേ ഭക്താഭീഷ്ടസിദ്ധിയിൽ സന്തുഷ്ടനായങ്ങു ഭീഷ്മവധശ്രമം ഉപേക്ഷിച്ചു പിന്തിരിഞ്ഞൂ

 

 

86.8

युद्धे द्रोणस्य हस्तिस्थिररणभगद

त्तेरितं वैष्णवास्त्रं

वक्षस्याधत्त चक्रस्थगितरविमहा:

प्रार्दयत्सिन्धुराजम् ।

नागास्त्रे कर्णमुक्ते क्षितिमवनमयन्

केवलं कृत्तमौलिं

तत्रे त्रापि पार्थं किमिव नहि भवान्

पाण्डवानामकार्षीत् ॥८॥

 

yuddhe droasya hastisthiraraabhagada

terita vaiṣṇavāstra

vakasyādhatta cakrasthagitara vimahāḥ

prārdayatsindhurājam

nāgāstre karamukte kitimavanamayan

kevala kttamauli

tatre trāpi pārtha kimiva nahi bhavān

pāṇḍavānāmakārṣīt8

 

യുദ്ധേ ദ്രോണസ്യ ഹസ്തിസ്ഥിരരണഭഗദ

ത്തേരിതം വൈഷ്ണവാസ്ത്രം

വക്ഷസ്യാധത്ത ചക്രസ്ഥഗിതരവിമഹാ:

പ്രാർദയൻ സിന്ധുരാജം

നാഗാസ്ത്രേ കർണമുക്തേ ക്ഷിതിമവനമയൻ

കേവലം കൃത്തമൗലിം

തത്രേ ത്രാപി പാർത്ഥം കിമിവ നഹി ഭവാൻ

പാണ്ഡവാനാമകാർഷീത് 8

 

ദ്രോണൻ കൌരവസേനാപതിയായ് നടന്ന യുദ്ധത്തിൽ

ഭഗദത്തൻ ആനപ്പുറത്ത് നിന്നും വൈഷ്ണവാസ്ത്രമെയ്യവേ

ഭവാനതു നെഞ്ചിലേറ്റുവാങ്ങിയതൊരലങ്കാരമാക്കി വച്ചൂ,

അർജുനനെ രക്ഷിക്കയും ചെയ്തു; പിന്നെയങ്ങാദിത്യനെ

ചക്രത്താൽ മറച്ചപ്പോളർജുനൻ സിന്ധുരാജൻ ജയദ്രഥനെ

വധിച്ചൂ അയത്നം; കർണ്ണൻ നഗാസ്ത്രമെയ്തപ്പോളങ്ങ്  നിലം പെരുവിരൽ കൊണ്ടമർത്തിത്താഴ്ത്തി തേരിൽ നിൽക്കും  

അർജുനകിരീടത്തിൻ മുകളറ്റം മാത്രമസ്ത്രം കൊണ്ടു മുറിയും

വിധമാക്കിത്തീർത്തു വീണ്ടും പാർത്ഥനെ രക്ഷിച്ചൂ ഭവാൻ!

എന്തെല്ലാം ചെയ്തില്ലയങ്ങങ്ങിനെ പാണ്ഡവരെ രക്ഷിക്കുവാൻ!

 

 

86.9

युद्धादौ तीर्थगामी स खलु हलधरो

नैमिशक्षेत्रमृच्छ-

न्नप्रत्युत्थायिसूतक्षयकृदथ सुतं

तत्पदे कल्पयित्वा ।

यज्ञघ्नं बल्वलं पर्वणि परिदलयन्

स्नाततीर्थो रणान्ते

सम्प्राप्तो भीमदुर्योधनरणमशमं

वीक्ष्य यात: पुरीं ते ॥९॥

 

yuddhādau tīrthagāmī sa khalu haladharo

naimiśaketramccha

nnapratyutthāyisūtakayakdatha sutam

tatpade kalpayitvā

yajñaghna balvala parvai paridalayan

snātatīrtho raṇānte

samprāpto bhīmaduryodhanaraamaśama

vīkya yāta purīṃ te9

 

യുദ്ധാദൌ തീർഥഗാമീ സ ഖലു ഹലധരോ

നൈമിശക്ഷേത്രമൃച്ഛൻ

അപ്രത്യുത്ഥായിസൂതക്ഷയകൃദഥ സുതം

തത്പദേ കല്പയിത്വാ

യജ്ഞഘ്നം ബല്വലം പർവണി പരിദലയൻ

സ്നാതതീർത്ഥോ രണാന്തേ

സമ്പ്രാപ്തോ ഭീമദുര്യോധനരണമശമം

വീക്ഷ്യ യാത: പുരീം തേ 9

 

യുദ്ധാരംഭത്തിന്നു മുൻപേ ബലരാമൻ തീർത്ഥയാത്രയ്ക്കായിപ്പുറപ്പെട്ടു

നൈമിശാരണ്യത്തിലെത്തവേ, കഥപറഞ്ഞിരിക്കുന്നേരം തന്നെ മാനിച്ചെഴുന്നേൽക്കാതിരുന്ന സൂതനെക്കൊന്നു, തൽസ്ഥാനത്ത്

അവന്റെ പുത്രനെ നിയോഗിച്ചൂ, പിന്നെയൊരോ വാവുതോറും വന്നു

യജ്ഞം മുടക്കും ബല്വലനെ വകവരുത്തി തീർത്ഥാടനം പൂർണ്ണമാക്കി, യുദ്ധാവസാനം മടങ്ങിയെത്തവേ കണ്ടൂ ഏറെനീണ്ടുനിന്നതാം യുദ്ധം ഭീമദുര്യോധനന്മാർ തമ്മിൽ; പിന്നെ രാമൻ ദ്വാരകയിലേക്ക്  പോയീ   

 

86.10  

संसुप्तद्रौपदेयक्षपणहतधियं

द्रौणिमेत्य त्वदुक्त्या

तन्मुक्तं ब्राह्ममस्त्रं समहृत विजयो

मौलिरत्नं च जह्रे ।

उच्छित्यै पाण्डवानां पुनरपि च विश

त्युत्तरागर्भमस्त्रे

रक्षन्नङ्गुष्ठमात्र: किल जठरमगा

श्चक्रपाणिर्विभो त्वम् ॥१०॥

 

sasuptadraupadeyakapaahatadhiya

drauimetya tvaduktyā

tanmukta brāhmamastra samahta vijayo

mauliratna ca jahre

ucchityai pāṇḍavānāṃ punarapi ca viśa-

tyuttarāgarbhamastre

rakannaguṣṭhamātra kila jaharamagā

ścakrapāṇirvibho tvam10

 

സംസുപ്തദ്രൗപദേയക്ഷപണഹതധിയം

ദ്രൗണിമേത്യ ത്വദുക്ത്യാ

തന്മുക്തം ബ്രാഹ്മമസ്ത്രം സമഹൃത വിജയോ

മൌലിരത്നം ച ജഹ്രേ

ഉച്ഛിത്യൈ പാണ്ഡവാനാം പുനരപി ച വിശ

ത്യുത്തരാഗർഭമസ്ത്രേ

രക്ഷന്നംഗുഷ്ഠമാത്ര: കില ജഠരമഗാ

ശ്ചക്രപാണിർവിഭോ ത്വം  10

 

ദ്രോണപുത്രൻ, ദുഷ്ടബുദ്ധിയാം അശ്വത്ഥാമാവു കൊന്നൂ

ദൌപദീസുതരെ, ധൃഷ്ടദ്യുമ്നനേയും നിദ്രാവേളയിൽ.

അങ്ങാജ്ഞാപിച്ചപോലെ, അവനെയ്തതാം ബ്രഹ്മാസ്ത്രം

അർജുനൻ നിർവീര്യമാക്കിയവന്റെ ശിരോരത്നമെടുത്തു

കൊല്ലാതെ വിട്ടയച്ചുവെന്നാൽ പാണ്ഡവരെ മുടിക്കാനുറച്ച്

അശ്വത്ഥാമാവസ്ത്രമയച്ചൂ ഉത്തരാഗർഭം നശിപ്പിക്കുവാൻ.

അപ്പോൾ ഭഗവാനാ ഭ്രൂണം രക്ഷിക്കുവാൻ  പെരുവിരൽ

വലുപ്പത്തിൽ ചക്രപാണിയായെത്തിയാ ജഠരത്തിനുള്ളിൽ.

 

86.11

धर्मौघं धर्मसूनोरभिदधदखिलं

छन्दमृत्युस्स भीष्म-

स्त्वां पश्यन् भक्तिभूम्नैव हि सपदि ययौ

निष्कलब्रह्मभूयम् ।

संयाज्याथाश्वमेधैस्त्रिभिरतिमहितै

र्धर्मजं पूर्णकामं

स्म्प्राप्तो द्वरकां त्वं पवनपुरपते

पाहि मां सर्वरोगात् ॥११॥

 

dharmaugha dharmasūnorabhidadhadakhila chandamtyussa bhīṣma

stvāṃ paśyan bhaktibhūmnaiva hi sapadi yayau nikalabrahmabhūyamsayājyāthāśvamedhaistribhiratimahitair

dharmaja pūrakāma

smprāpto dwarakāṃ tva pavanapurapate

pāhi māṃ sarvarogāt11

 

ധർമ്മൌഘം ധർമ്മസൂനോരഭിദധദഖിലം

ഛന്ദമൃത്യുസ്സ ഭീഷ്മ:

ത്വാം പശ്യൻ ഭക്തിഭൂമ്നൈവ ഹി സപദി യയൗ

നിഷ്കളബ്രഹ്മഭൂയം

സംയാജ്യാഥാശ്വമേധൈസ്ത്രിഭിരതിമഹിതൈർ

ധർമ്മജം പൂർണകാമം

സമ്പ്രാപ്തോ ദ്വാരകാം ത്വം പവനപുരപതേ

പാഹി മാം സർവ്വരോഗാത് 11

 

സ്വച്ഛന്ദമൃത്യുവാം ഭീഷ്മപിതാമഹൻ ധർമ്മപുത്രന്നായ്

വിവിധങ്ങളാകും ധർമ്മത്തെപ്പറ്റിയെല്ലാം ഉപദേശിച്ചു.

ഭക്ത്യാദിരേകം പൂണ്ട ഭീഷ്മർ അവിടുത്തെ മഹാവിഷ്ണുവായ്

നേരേ മുന്നിൽക്കണ്ടു പ്രാപിച്ചൂ നിഷ്കളമാം ബ്രഹ്മപദം.

ദ്വാരകയിലേക്ക് മടങ്ങും മുൻപങ്ങു  ധർമ്മജനെക്കൊണ്ട്

അതിമഹത്താം മൂന്നശ്വമേധയാഗങ്ങൾ നടത്തിച്ചെല്ലാ  

അഭിലാഷങ്ങളും തീർത്തയാളെ പൂർണ്ണകാമനാക്കിയ

ഗുരുവായൂരപ്പാ! രോഗങ്ങളിൽനിന്നെന്നെ രക്ഷിക്കണേ!   

   

No comments:

Post a Comment