Saturday, March 16, 2024

Narayaneeyam - Dasakam 85

Narayaneeyam - Dasakam 85

ദശകം 085 

http://ramayanam.guruvayoor.com/Sree%20Narayaneeyam/085%20Narayaneeyam.mp3

4  m 10 s    

Narayaneeyam 85

 

85.1

ततो मगधभूभृता चिरनिरोधसंक्लेशितं

शताष्टकयुतायुतद्वितयमीश भूमीभृताम् ।

अनाथशरणाय ते कमपि पूरुषं प्राहिणो-

दयाचत स मागधक्षपणमेव किं भूयसा ॥१॥

 

śato Magadhabhūbhtā chiranirodhasakleśita

Śatāṣṭakayutāyutadvitayamīśa bhūmībhtām

anāthaśaraṇāya te kamapi pūrua prāhio-

dayācata sa māgadhakapaameva ki bhūyasā 1

 

തതോ മഗധഭൂഭൃതാ ചിരനിരോധസംക്ലേശിതം

ശതാഷ്ടകയുതായുതദ്വിതയമീശ ഭൂമീഭൃതാം

അനാഥശരണായ തേ കമപി പൂരുഷം പ്രാഹിണോ-

ദയാചത സ മാഗധക്ഷപണമേവ കിം ഭൂയസാ १॥

 

മഗധഭൂപൻ ജരാസന്ധൻ ഇരുപതിനായിരത്തിയെണ്ണൂറു

ഭൂപതികളെയേറെക്കാലം തടവിലാക്കി ദ്രോഹിച്ചിരുന്നു!

ഭഗവൻ! അങ്ങേ ശരണമെന്നോർത്തവരൊരു ദൂതയച്ചൂ

മറ്റെന്തിനായ്? മഗധരാജനെ വധിച്ചവരെ രക്ഷിക്കുവാൻ.

 

85.2

यियासुरभिमागधं तदनु नारदोदीरिता-

द्युधिष्ठिरमखोद्यमादुभयकार्यपर्याकुल: ।

विरुद्धजयिनोऽध्वरादुभयसिद्धिरित्युद्धवे

शशंसुषि निजै: समं पुरमियेथ यौधिष्ठिरीम् ॥२॥

 

yiyāsurabhimāgadha tad anu nāradodīritā-

dyudhiṣṭhiramakhodyamādubhayakāryaparyākula

viruddhajayino'dhvarādubhayasiddhirityuddhave

śaśasui nijai sama puram iyetha yaudhiṣṭirīm 2

 

യിയാസുരഭിമാഗധം തദനു നാരദോദീരിതാദ്

യുധിഷ്ഠിരമഖോദ്യമാദുഭയകാര്യപര്യാകുല:

വിരുദ്ധജയിനോഽധ്വരാദുഭയസിദ്ധിരിത്യുദ്ധവേ

ശശംസുഷി നിജൈ: സമം പുരമിയേഥ യൗധിഷ്ഠിരീം २॥

 

ജരാസന്ധനെയാക്രമിക്കുവനങ്ങൊരുങ്ങി നിൽക്കവേ

നാരദൻ പറഞ്ഞറിഞ്ഞൂ രാജസൂയത്തിനായ് യുധിഷ്ഠരൻ

കോപ്പുകൂട്ടുന്നതായുമതിന്നങ്ങയെ പ്രതീക്ഷിക്കുന്നതായും.

ശത്രുനിഗ്രഹം സുപ്രധാനം, യാഗകർമ്മങ്ങളുമപ്രകാരം 

ഇവയിലേതു ചെയ്യണമിപ്പോളെന്നങ്ങു സന്ദേഹിക്കവേ,

“ശത്രുക്കളെ കീഴടക്കണം യാഗത്തിനു മുൻപേയതിനാൽ

പോവുക രാജസൂയത്തിന്നെ”ന്നുത്തമനുദ്ധവനുപദേശിച്ചൂ.

സചിവോപദേശം സ്വീകരിച്ചു യാഗത്തിന്നായ് ഭവാൻ

കൂട്ടരുമൊത്തു ധർമ്മജന്റെ ഇന്ദ്രപ്രസ്ഥത്തിലേക്കു പോയീ

 

 

85.3

अशेषदयितायुते त्वयि समागते धर्मजो

विजित्य सहजैर्महीं भवदपाङ्गसंवर्धितै: ।

श्रियं निरुपमां वहन्नहह भक्तदासायितं

भवन्तमयि मागधे प्रहितवान् सभीमार्जुनम् ॥३॥

 

aśeadayitāyute tvayi samāgate dharmajo

vijitya sahajairmahīṃ bhavadapāṅgasamvardhitai

śriya nirupamāṃ vahannahaha bhaktadāsāyita

bhavantamayi māgadhe prahitavān sabhīmārjunam 3

 

അശേഷദയിതായുതേ ത്വയി സമാഗതേ ധർമ്മജോ

വിജിത്യ സഹജൈർമഹീം ഭവദപാംഗസംവർധിതൈ:

ശ്രിയം നിരുപമാം വഹന്നഹഹ ഭക്തദാസായിതം

ഭവന്തമയി മാഗധേ പ്രഹിതവാൻ സഭീമാർജുനം ३॥

 

പതിനാറായിരത്തിയെട്ട് ഭാര്യമാരോടുകൂടിയങ്ങു

യാഗത്തിനെത്തിയപ്പോഴേക്കും, ഭവദ് കടാക്ഷാൽ

വർദ്ധിത പ്രഭാവമാർന്ന ധർമ്മജനുമനുജന്മാരും

രാജ്യങ്ങളനേകം കീഴടക്കി നിരുപമമാമൈശ്വര്യവും

സമ്പത്തുക്കളും നേടി നഗരത്തിൽ മടങ്ങിയെത്തി.

ഭക്തദാസനാം ഭവാനെ ധർമ്മപുത്രർ മഗധയിൽ

ജരാസന്ധന്നടുത്തേക്കയച്ചൂ ഭീമാർജുനസമേതം

 

85.4

गिरिव्रजपुरं गतास्तदनु देव यूयं त्रयो

ययाच समरोत्सवं द्विजमिषेण तं मागधम् ।

अपूर्णसुकृतं त्वमुं पवनजेन संग्रामयन्

निरीक्ष्य सह जिष्णुना त्वमपि राजयुद्ध्वा स्थित: ॥४॥

 

girivrajam̐ puram̐ gatās tad anu deva yūya trayo

yayāca samarotsavam̐ dvijam iṣeṇa tam̐ māgadham

apūrasukr̥tam̐ tvam um̐ pavanajena sagrāmayan

nirīkya saha jiṣṇunā tvam api rājayuddhvā sthita 4

 

ഗിരിവ്രജപുരം ഗതാസ്തദനു ദേവ യൂയം ത്രയോ

യയാച സമരോത്സവം ദ്വിജമിഷേണ തം മാഗധമ്

അപൂർണസുകൃതം ത്വമും പവനജേന സംഗ്രാമയൻ

നിരീക്ഷ്യ സഹ ജിഷ്ണുനാ ത്വമപി രാജയുദ്ധ്വാ സ്ഥിത: ४॥

 

ജരാസന്ധന്റെ നഗരി, ഗിരിവ്രജത്തിലെത്തവേ മൂവരും

ബ്രാഹ്മണവേഷത്തിൽ ചെന്നു മുഖം കാട്ടി രാജാവിനെ.

അഭീഷ്ടമായങ്ങ് ചോദിച്ചൂ ഉത്സവംപോലൊരു മല്ലയുദ്ധം !

യുദ്ധം ചെയ്യിക്കുന്നവനായങ്ങു നിന്നൂ സുകൃതം കുറഞ്ഞ

മഗധരാജനെ നേരിടാൻ ഭീമനെ അയച്ചൂ, അർജുനനും

ഭവാനുമാ ദ്വന്ദയുദ്ധഘോഷം രസിച്ചു കണ്ടു നിന്നൂ!

 

85.5

अशान्तसमरोद्धतं बिटपपाटनासंज्ञया

निपात्य जररस्सुतं पवनजेन निष्पाटितम् ।

विमुच्य नृपतीन् मुदा समनुगृह्य भक्तिं परां

दिदेशिथ गतस्पृहानपि च धर्मगुप्त्यै भुव: ॥५॥

 

aśāntasamaroddhata biapapāṭanāsajñayā

nipātya jararassutam pavanajena nipāṭitam

vimucya npatīn mudā samanughya bhakti parāṃ

dideśitha gataspr̥hān api ca dharmaguptyai bhava 5

 

അശാന്തസമരോദ്ധതം ബിടപപാടനാസംജ്ഞയാ

നിപാത്യ ജരരസ്സുതം പവനജേന നിഷ്പാടിതം

വിമുച്യ നൃപതീൻ മുദാ സമനുഗൃഹ്യ ഭക്തിം പരാം

ദിദേശിത ഗതസ്പൃഹാനപി ച ധർമ്മഗുപ്ത്യൈ ഭുവ: ५॥

 

പോരിട്ടു തീവ്രം അഹങ്കാരമത്തനായ് ജരാസന്ധൻ

അന്നേരമങ്ങു രഹസ്യമായൊരു മരച്ചയില്ലയൊടിച്ചു ചീന്തി

സൂചന നൽകിയപ്പോൾ വായുസുതനവന്റെ കാൽകൾ

പിടിച്ചു രണ്ടായ് പിളർന്നവനെ കാലപുരിക്കയച്ചൂ, പിന്നെ

തടവിൽക്കിടന്നതാം രാജാക്കന്മാരെ സ്വതന്ത്രരാക്കി,

സന്തോഷമോടെ പരമഭക്തിനൽകിയവരെയനുഗ്രഹിച്ചൂ.

ഭഗവദനുഗ്രഹത്താലാശകളകന്നവർക്കായ് ഭവാൻ

നൽകീ രാജ്യഭരണം ധർമ്മസംസ്ഥാപനാർത്ഥം. 

 

85.6

प्रचक्रुषि युधिष्ठिरे तदनु राजसूयाध्वरं

प्रसन्नभृतकीभवत्सकलराजकव्याकुलम् ।

त्वमप्ययि जगत्पते द्विजपदावनेजादिकं

चकर्थ किमु कथ्यते नृपवरस्य भाग्योन्नति: ॥६॥

 

pracakrushi yudhiṣṭhire tad anu rājasūyādhvaram

prasannabhtakībhavatsakalarājakavyākulam

tvam api ayi jagatpate dvijapadāvanejādika

cakartha kimu kathyate npavarasya bhāgyonnati 6

 

പ്രചക്രുഷി യുധിഷ്ഠിരേ തദനു രാജസൂയാധ്വരം

പ്രസന്നഭൃതകീഭവത്സകലരാജകവ്യാകുലം

ത്വമപ്യയി ജഗത്പതേ ദ്വിജപദാവനേജാദികം

ചകർത്ഥ കിമു കഥ്യതേ നൃപവരസ്യ ഭാഗ്യോന്നതി: ६॥

 

യുധിഷ്ഠിരൻ രാജസൂയമഖം കൊണ്ടാടവേ

വന്നുചേർന്നതാം രാജപ്രമുഖരെല്ലാവരും

അവർക്കിണങ്ങും വൃത്തികൾ ഭൃത്യരേപ്പോൽ

ചെയ്തു സാമോദം; ജഗന്നാഥനാമവിടുന്നു

കാൽകഴുകി സേവിച്ചൂ ബ്രാഹ്മണശ്രേഷ്ഠരെ!

ഭഗവാൻ സ്വയം ഭൃത്യനായീ; മഹാരാജാവാം

യുധിഷ്ഠിരഭാഗ്യോന്നതിയെന്തു പറയാൻ!

  

85.7

तत: सवनकर्मणि प्रवरमग्र्यपूजाविधिं

विचार्य सहदेववागनुगत: स धर्मात्मज: ।

व्यधत्त भवते मुदा सदसि विश्वभूतात्मने

तदा ससुरमानुषं भुवनमेव तृप्तिं दधौ ॥७॥

 

tata savanakarmai pravaramagryapūjāvidhi

vicārya sahadevavāganugata sa dharmātmaja

vyadhatta bhavate mudā sadasi viśvabhūtātmane

tadā sasuramānua bhuvanameva tr̥pti dadhau 7

 

തത: സവനകർമണി പ്രവരമഗ്ര്യപൂജാവിധിം

വിചാര്യ സഹദേവവാഗനുഗത: സ ധർമ്മാത്മജ:

വ്യധത്ത ഭവതേ മുദാ സദസി വിശ്വഭൂതാത്മനേ

തദാ സസുരമാനുഷം ഭുവനമേവ തൃപ്തിം ദധൗ ७॥

 

ബഹുമാനിച്ചു പൂജിക്കണമേറ്റവുമുത്തമനായൊരു

ശ്രേഷ്ഠനെ, രാജസൂയത്തിൽ സവനകർമ്മമോടെ!

യാഗവേദിയിൽ യുധിഷ്ഠിരൻ അതിന്നായൊരാളെ  

തേടവേ വിശ്വഭൂതാത്മാവാമങ്ങയെത്തന്നെ വേണം  

അഗ്ര്യപൂജയ്ക്കിരുത്തുവാനെന്നു സഹദേവോപദേശം

കേട്ടു ധർമ്മാത്മജൻ ചെയ്തൂ അങ്ങേയ്ക്കായഗ്ര്യപൂജ.  

ദേവമാനുഷലോകരെല്ലാമതുകണ്ടു സംതൃപ്തരായീ.

 

85.8

तत: सपदि चेदिपो मुनिनृपेषु तिष्ठत्स्वहो

सभाजयति को जड: पशुपदुर्दुरूटं वटुम् ।

इति त्वयि स दुर्वचोविततिमुद्वमन्नासना-

दुदापतदुदायुध: समपतन्नमुं पाण्डवा: ॥८॥

 

tata sapadi cedipo muninpeu tiṣṭhatsvaho

sabhājayati ko jaa paśupadurdurūṭam vaṭum

iti tvayi sa durvacovitatimudvamannāsanā-

dudāpatadudāyudha samapatanname pāṇḍavāḥ 8

 

തത: സപദി ചേദിപോ മുനിനൃപേഷു തിഷ്ഠത്സ്വഹോ

സഭാജയതി കോജഡ: പശുപദുർദ്ദുരൂടം വടും

ഇതി ത്വയി സ ദുർവ്വചോവിതതിമുദ്വമന്നാസനാത്

ഉദാപതദുദായുധ: സമപതന്നമും പാണ്ഡവാ: ८॥

 

അഗ്ര്യപൂജകഴിയവേ ചേദിരാജാവാം ശിശുപാലൻ

ആസനത്തിൽനിന്നു ചാടിയെണീറ്റാക്രോശിച്ചൂ:

“ഈ സഭയിലിത്ര മാമുനികളും രാജാക്കന്മാരും

ഇരിക്കവേ മൂഢനാമീ നിന്ദ്യൻ, ഇടയച്ചെറുക്കനെ

ബഹുമാനിച്ചു പൂജിക്കുന്നവൻ വിഡ്ഢി തന്നെ”ഏവം

ദുർവ്വാക്കുകൾ വമിച്ചയാൾ ആയുധമെടുത്തു വീശി.

പെട്ടെന്നവനെ തടഞ്ഞുനിർത്തി പാണ്ഡവന്മാർ.   

 

85.9

निवार्य निजपक्षगानभिमुखस्यविद्वेषिण-

स्त्वमेव जहृषे शिरो दनुजदारिणा स्वारिणा ।

जनुस्त्रितयलब्धया सततचिन्तया शुद्धधी-

स्त्वया स परमेकतामधृत योगिनां दुर्लभाम् ॥९॥

 

nivārya nijapakagānabhimukhasyavidveia-

stvameva jahṛṣe śiro danujadāriṇā svāriṇā

janustritayalabdhayā satatacintayā śuddhadhī-

stvayā sa paramekatāmadhta yogināṁ durlabhām 9

 

നിവാര്യ നിജപക്ഷഗാനഭിമുഖസ്യ വിദ്വേഷിണ:

ത്വമേവ ജഹൃഷേ ശിരോ ദനുജദാരിണാ സ്വാരിണാ

ജനുസ്ത്രിതയലബ്ധയാ സതതചിന്തയാ ശുദ്ധധീ:

ത്വയാ സ പരമേകതാമധൃത യോഗിനാം ദുർലഭാം ९॥

 

അങ്ങേ പക്ഷത്തിലുള്ള പാണ്ഡവരെത്തടഞ്ഞങ്ങു

ശത്രുശിരസ്സറുക്കുന്നതാം ശ്രീചക്രമെടുത്തു നേരേ

പോരിന്നുവന്നവന്റെ തലയറുത്തവന് മോക്ഷമേകി.

മൂന്നുജന്മങ്ങളിൽ സദാ വിദ്വേഷഭക്തിയാലങ്ങയെ

ധ്യാനിച്ചു ശുദ്ധഹൃദയത്തിന്നുടമയായ്ത്തീർന്ന

ശിശുപാലൻ  സായൂജ്യമുക്തിയടഞ്ഞു; സാക്ഷാൽ യോഗികൾക്കുപോലും ദുർലഭമാം പരമം പദം .  

 

85.10

तत: सुमहिते त्वया क्रतुवरे निरूढे जनो

ययौ जयति धर्मजो जयति कृष्ण इत्यालपन्।

खल: स तु सुयोधनो धुतमनास्सपत्नश्रिया

मयार्पितसभामुखे स्थलजलभ्रमादभ्रमीत् ॥१०॥

 

tata sumahite tvayā kratuvare nirūḍhe jano

yayau jayati dharmajo jayati kṛṣṇa ityālapan

khala sa tu suyodhano dhutamanāssapatnashriyā

mayārpitasabhāmukhe sthalajalabhramādabhramīt 10

 

തത: സുമഹിതേ ത്വയാ ക്രതുവരേ നിരൂഢേ ജനോ

യയൗ ജയതി ധർമ്മജോ ജയതി കൃഷ്ണ ഇത്യാലപന്‍

ഖല: സ തു സുയോധനോ ധുതമനാസ്സപത്നശ്രിയാ

മയാർപ്പിതസഭാമുഖേ സ്ഥലജലഭ്രമാദഭ്രമീത് १०॥

 

അതിമഹത്താം രാജസൂയമതിഭംഗിയായിത്തീർന്നു

തുഷ്ടരാം ജനം “ജയ ജയ ധർമ്മജ! ജയ ജയ കൃഷ്ണ”

എന്നെല്ലാം  പാടി മടങ്ങിപ്പോയീ സ്വദേശങ്ങളിൽ.

ദുഷ്ടൻ ദുര്യോധനൻ ശത്രുവിന്നൈശ്വര്യസമൃദ്ധിയിൽ

അസൂയപൂണ്ടു മനസ്സിളകി, മയൻ പാണ്ഡവർക്കായി

നിർമ്മിച്ചു സമ്മാനമായ് നൽകിയ സഭാഗൃഹത്തിൻ

ഉമ്മറത്തു നിലമേത്, ജലമേതെന്നറിയാതെ വീണൂ.

വിഭ്രാന്തനായ് ചുറ്റിത്തിരിഞ്ഞു പരിഹാസപാത്രമായീ.

 

85.11

तदा हसितमुत्थितं द्रुपदनन्दनाभीमयो-

रपाङ्गकलया विभो किमपि तावदुज्जृम्भयन् ।

धराभरनिराकृतौ सपदि नाम बीजं वपन्

जनार्दन मरुत्पुरीनिलय पाहि मामामयात् ॥११॥

 

tadā hasitamutthita drupadanandanābhīmayo-

rapāṅgakalayā vibho kimapi tāvadujjmbhayan

dharābharanirākr̥tau sapadi nāma bīja vapan

janārdana marutpurīnilaya pāhi māmāmayāt 11

 

തദാ ഹസിതമുത്ഥിതം ദ്രുപദനന്ദനാഭീമയോർ

അപാംഗകലയാ വിഭോ കിമപി താവദുജ്ജൃംഭയന്‍

ധരാഭരനിരാകൃതൌ സപദി നാമ ബീജം വപന്‍

ജനാർദ്ദന മരുത്പുരീനിലയ പാഹി മാമാമയാത് ११॥

 

ഭഗവൻ! ദൂര്യോധനൻ ജലത്തിൽ വീഴുന്നതു കണ്ടു

ദ്രൌപദിയും ഭീമനുമേറെ ഉച്ചത്തിൽ ചിരിച്ചുപോയീ.

അവരെ കടക്കണ്ണാൽ നോക്കിയാ പരിഹാസച്ചിരി

കൂടുതലൂർജ്ജസ്വലമാക്കി, ഭൂഭാരശമനത്തിനായുള്ള

വിത്താകും വൈരം ദുര്യോധനിൽ വിതച്ച ഭഗവൻ!

ഗുരുവായൂരപ്പാ രോഗങ്ങളിൽനിന്നും രക്ഷിക്കണേ!  

 

   

 

No comments:

Post a Comment