Sreeman Narayaneeyam - Dasakam 80
ദശകം 080
http://ramayanam.guruvayoor.com/Sree%20Narayaneeyam/080%20Narayaneeyam.mp3
4 m 10 s
Narayaneeyam 80
80.1
सत्राजितस्त्वमथ लुब्धवदर्कलब्धं
दिव्यं स्यमन्तकमणिं भगवन्नयाची: ।
तत्कारणं बहुविधं मम भाति नूनं
तस्यात्मजां त्वयि रतां छलतो विवोढुम् ॥१॥
satrajitastvamatha lubdhavadarkalabdham
divyam syamantakamanim bhagavannayachi: |
tatkaranam bahuvidham mama bhati nūnaṁ
tasyātmajāṁ tvayi ratāṁ chalato vivodhum ||1||
സത്രാജിതസ്ത്വമഥ
ലുബ്ധവദർകലബ്ധം
ദിവ്യം
സ്യമന്തകമണിം ഭഗവന്നയാചീ: ।
തത്കാരണം
ബഹുവിധം മമ ഭാതി നൂനം
തസ്യാത്മജാം
ത്വയി രതാം ഛലതോ വിവോഢും ॥१॥
സത്രാജിത്തിൻ കൈവശമുണ്ടായിരുന്നൂ
മഹതാം
സ്യമന്തകമണി, ആദിത്യഭഗവാൻ
നൽകിയ
വരപ്രസാദം; ലുബ്ധനേപ്പോലങ്ങവനോടതു
യാചിക്കാൻ കാരണമെന്തുമാവാം!
എങ്കിലും
ഞാനനുമാനിക്കുന്നൂ
അങ്ങിലനുരാഗിണിയാം
സത്രാജിത്തിൻ മകൾ
സത്യഭാമയെ വിവാഹം
ചെയ്യുവാനങ്ങയുടെ
സൂത്രമാണിതെന്നു നൂനം
80.2
अदत्तं तं तुभ्यं मणिवरमनेनाल्पमनसा
प्रसेनस्तद्भ्राता गलभुवि वहन् प्राप
मृगयाम् ।
अहन्नेनं सिंहो मणिमहसि मांसभ्रमवशात्
कपीन्द्रस्तं हत्वा मणिमपि च बालाय ददिवान्
॥२॥
adattaṁ taṁ tubhyaṁ maṇivarmanenālpamanasā
prasenastadbhrātā galabhuvih vahan prāpa mṛgayām |
ahannenaṁ siṁho maṇimahasi māṁsabhramavaśāt
kapīndrastaṁ hatvā maṇimapi ca bālāya dadivān ||2||
അദത്തം തം
തുഭ്യം മണിവരമനേനാൽപമനസാ
പ്രസേനസ്തദ്ഭ്രാതാ
ഗലഭുവി വഹൻ പ്രാപ മൃഗയാം ।
അഹന്നേനം
സിംഹോ മണിമഹസി മാംസഭ്രമവശാത്
കപീന്ദ്രസ്തം
ഹത്വാ മണിമപി ച ബാലായ ദദിവാൻ ॥२॥
അല്പമനസാം സത്രാജിത്താ
രത്നമങ്ങേയ്ക്ക് തന്നതില്ല,
തത് സോദരൻ പ്രസേനൻ
മിന്നിത്തിളങ്ങും സ്യമന്തകം
കഴുത്തിലണിഞ്ഞു
നായാട്ടിനായ് പോകവേയൊരു
സിംഹം മണിതന്നരുണാഭ
കണ്ടതു മാംസമെന്ന് തേറി
ക്ഷണത്തിൽ പ്രസേസനനെ
കൊന്നു; പിന്നെയാ വഴി
വന്ന വൃദ്ധവാനരൻ
ജാംബവാൻ സിംഹത്തിനെക്കൊന്നു മണിയെടുത്തു തൻ പേരക്കുഞ്ഞിന് കളിക്കാൻ കൊടുത്തൂ.
80.3
शशंसु: सत्राजिद्गिरमनु जनास्त्वां मणिहरं
जनानां पीयूषं भवति गुणिनां दोषकणिका ।
तत: सर्वज्ञोऽपि स्वजनसहितो मार्गणपर:
प्रसेनं तं दृष्ट्वा हरिमपि गतोऽभू:
कपिगुहाम् ॥३॥
śaśaṁsuḥ satrājidgiram anu janāstvāṁ maṇiharaṁ
janānāṁ pīyūṣaṁ bhavati guṇināṁ doṣakaṇikā |
tataḥ sarvajño'pi svajanasahito mārgaṇaparaḥ
prasenaṁ taṁ dṛṣṭvā harimapi gato'bhūḥ kapiguhaṁ ||3||
ശശംസു:
സത്രാജിദ്ഗിരമനു ജനാസ്ത്വാം മണിഹരം
ജനാനാം പീയൂഷം
ഭവതി ഗുണിനാം ദോഷകണികാ ।
തത: സർവജ്ഞോഽപി
സ്വജനസഹിതോ മാർഗണപര:
പ്രസേനം തം
ദൃഷ്ട്വാ ഹരിമപി ഗതോഽഭൂ: കപിഗുഹാം ॥३॥
സത്രാജിത്തിൻ വാക്കുകൾ
കേട്ടു ജനങ്ങളങ്ങയെ
സ്യമന്തകമണിച്ചോരനെന്നു
കരുതിയാ ദുഷ്പ്പേര്
കൊണ്ടാടി! മഹാത്മാക്കൾതൻ
ദോഷലേശംപോലും
പൊതുജനമമൃതംപോലാഘോഷിക്കുന്നു
കഷ്ടം!
സർവ്വജ്ഞനാം ഭവാനതിനാൽ
സ്വജനങ്ങളുമായ്
കാട്ടിൽ സ്യമന്തകം
തിരഞ്ഞുനടന്നൊടുവിൽക്കണ്ടൂ
പ്രസേനന്റെ പിണവുമരികെയായി
സിംഹപിണവും.
അതുകണ്ടു ഭവാനവിടെയൊരു
വാനരഗുഹയിലെത്തീ
80.4
भवन्तमवितर्कयन्नतिवया: स्वयं जाम्बवान्
मुकुन्दशरणं हि मां क इह रोद्धुमित्यालपन्
।
विभो रघुपते हरे जय जयेत्यलं मुष्टिभि-
श्चिरं तव समर्चनं व्यधित भक्तचूडामणि: ॥४॥
bhavantamavitarkayannativayāḥ svayaṁ jāmbavān
mukundaśaraṇaṁ hi māṁ ka iha roddhumityālapan |
vibho raghupate hare jaya jayetyalaṁ muṣṭibhiḥ-
ciraṁ tava samarcanam vyadhita
bhaktacūḍāmaṇiḥ ||4||
ഭവന്തമവിതർകയന്നതിവയാ:
സ്വയം ജാംബവാൻ
മുകുന്ദശരണം
ഹി മാം ക ഇഹ രോദ്ധുമിത്യാലപൻ ।
വിഭോ രഘുപതേ
ഹരേ ജയ ജയേത്യലം മുഷ്ടിഭി:
ചിരം തവ സമർചനം
വ്യധിത ഭക്തചൂഡാമണി: ॥४॥
അങ്ങയെ തിരിച്ചറിയാത്ത
വൃദ്ധവാനരൻ ജാംബവാൻ
ഗുഹയിൽ വന്നോരപരിചിതനാം
ഭവാനോട് കയർത്തു!
“മുകുന്ദനെ ശരണംപണിഞ്ഞു
കഴിയുമെന്നോടെതിർക്കാൻ
ആരാണിവിടെ വന്നതെ”ന്നു
പറഞ്ഞാ ഭക്തശിരോമണി
“രാമപ്രഭോ! ജയിക്ക,
ജയിക്ക” എന്നും പറഞ്ഞു കൈയാൽ
അർച്ചന ചെയ്യുന്നമട്ടിൽ
പ്രഹരിച്ചൂ ഭവാനെയേറെ നേരം
80.5
बुध्वाऽथ तेन दत्तां
नवरमणीं वरमणिं च परिगृह्णन् ।
अनुगृह्णन्नमुमागा:
सपदि च सत्राजिते मणिं प्रादा: ॥५॥
budhvā'tha tena dattāṁ
navara maṇīṁ varamaṇiṁ ca parigṛhṇan |
anugṛhṇannamumāgāḥ
sapadi ca satrājite maṇiṁ prādāḥ ||5||
ബുധ്വാഽഥ തേന
ദത്താം
നവരമണീം
വരമണിം ച പരിഗൃഹ്ണൻ ।
അനുഗൃഹ്ണന്നമുമാഗാ:
സപദി ച
സത്രാജിതേ മണിം പ്രാദാ: ॥५॥
പിന്നീടങ്ങയെ തിരിച്ചറിഞ്ഞു
ജാംബവാൻ നൽകീ
സ്യമന്തമണിയും
സുന്ദരിയാം കന്യകാമണിയേയും.
സമ്മാനങ്ങൾ സ്വീകരിച്ചു
ഭക്തനെയനുഗ്രഹിച്ചങ്ങു
മടങ്ങിയെത്തി സത്രാജിത്തിന്നു
മണിയും കൊടുത്തു
80.6
तदनु स खलु वरीलालोलो विलोलविलोचनां
दुहितरमहो धीमान् भामां गिरैव परार्पिताम्
।
अदित मणिना तुभ्यं लभ्यं समेत्य भवानपि
प्रमुदितमनास्तस्यैवादान्मणिं गहनाशय: ॥६॥
tadanu sa khalu v rīlālolo vilolavilochanāṁ
duhitaramaho dhīmān bhāmāṁ giraiva parārpitām |
adita maṇinā tubhyaṁ labhyaṁ sametya bhavānapi
pramuditamanāstasyaivādānmaṇiṁ gahanāśayaḥ ||6||
തദനു സ ഖലു വ്രീളാലോലോ
വിലോലവിലോചനാം
ദുഹിതരമഹോ
ധീമാൻ ഭാമാം ഗിരൈവ പരാർപിതാം ।
അദിത മണിനാ
തുഭ്യം ലഭ്യം സമേത്യ ഭവാനപി
പ്രമുദിതമനാസ്തസ്യൈ വാദാന്മണിം
ഗഹനാശയ: ॥६॥
അനന്തരം കുറ്റബോധം
സ്ഫുരിക്കും മിഴികളോടെ
ബുദ്ധിമാനാം സത്രാജിത്ത്,
അങ്ങേയ്ക്കു തൻ മകൾ
സുന്ദരീമണി സത്യഭാമയെ
തന്നൂ, സ്യമന്തകണിയും;
വാക്കാലവളുടെ വിവാഹം
മുന്നേയുറപ്പിച്ചിരുന്നെങ്കിലും.
മഹാബുദ്ധിമാനങ്ങ്
സ്യമന്തമണി തിരികെ നൽകീ
അനുയോജ്യയാം നാരീമണിയെ
കിട്ടിയ തുഷടിയിൽ
80.7
व्रीलाकुलां रमयति त्वयि सत्यभामां
कौन्तेयदाहकथयाथ कुरून् प्रयाते ।
ही गान्दिनेयकृतवर्मगिरा निपात्य
सत्राजितं शतधनुर्मणिमाजहार ॥७॥
vrīlākulāṁ ramayati tvayi satyabhāmāṁ
kaunteyadāhakathayātha kurūn prayāte |
hī gāndineyakṛtavarṃagirā nipātya
satrājitam śatadhanurmaṇimājahāra ||7||
വ്രീലാകുലാം
രമയതി ത്വയി സത്യഭാമാം
കൗന്തേയദാഹകഥയാഥ
കുരൂൻ പ്രയാതേ ।
ഹീ
ഗാന്ദിനേയകൃതവർമഗിരാ നിപാത്യ
സത്രാജിതം
ശതധനുർമണിമാജഹാര ॥७॥
ലജ്ജിച്ചുനിന്ന
നവോഢ സത്യഭാമയുമായങ്ങ്
രാസകേളിയിൽ രമിച്ചുവാഴവേ
കുന്തീസൂതരെ
ദുഷ്ടകൌരവർ ചുട്ടുകൊന്നതാം
വാർത്ത കേട്ടു
ഭവാൻ കുരുദേശത്തേയ്ക്കു
പോയീ, കഷ്ടമപ്പോൾ
സത്യഭാമയെ വധുവായ്
കിട്ടാത്ത ക്രോധത്തിൽ
ശതധനു സത്രാജിത്തിനെ
വധിച്ചു മണിയെടുത്തൂ
അക്രൂരനും കൃതവർമ്മാവും
പറഞ്ഞപോലെ
80.8
शोकात् कुरूनुपगतामवलोक्य कान्तां
हत्वा द्रुतं शतधनुं समहर्षयस्ताम् ।
रत्ने सशङ्क इव मैथिलगेहमेत्य
रामो गदां समशिशिक्षत धार्तराष्ट्रम् ॥८॥
śokāt kurūnupagatāmavalokya kāntāṁ
hatvā drutaṁ śatadhanuṁ samaharṣayastām |
ratne saśaṅka iva maithilagehametya
rāmo gadāṁ samaśiśikṣata dhārtarāṣṭram ||8||
ശോകാത്
കുരൂനുപഗതാമവലോക്യ കാന്താം
ഹത്വാ ദ്രുതം
ശതധനും സമഹർഷയസ്താം ।
രത്നേ സശങ്ക
ഇവ മൈഥിലഗേഹമേത്യ
രാമോ ഗദാം
സമശിശിക്ഷത ധാർത്തരാഷ്ട്രം ॥८॥
പിതാവിൻ മരണത്തിൽ
ദുഖിതയായ പ്രേയസിയെ
പ്രീതയാക്കാൻ ഭവാൻ
പെട്ടെന്നു ചെന്നു കൊന്നൂ
ശതധനുവിനെ നിഷ്പ്രയാസം;
അപ്പോളങ്ങയിൽ
സ്യമന്തകത്തെപ്രതി സംശയാലുവായ് ബലഭദ്രൻ
മിഥിലാപുരിയിലേക്ക്
പോയിയവിടെ താമസിക്കേ
ദൂര്യോധനനെ ഗദായുദ്ധമഭ്യസിപ്പിച്ചു
നന്നായ്
80.9
अक्रूर एष भगवन् भवदिच्छयैव
सत्राजित: कुचरितस्य युयोज हिंसाम् ।
अक्रूरतो मणिमनाहृतवान् पुनस्त्वं
तस्यैव भूतिमुपधातुमिति ब्रुवन्ति ॥९॥
akrūra eṣa bhagavan bhavadichchayaiva
satrājitaḥ kucharitasya yuyoja hiṁsām |
akrūrato maṇimanāhṛtavān punastvaṁ
tasyaiva bhūtimupadhātumiti bruvanti ||9||
അക്രൂര ഏഷ ഭഗവൻ
ഭവദിച്ഛയൈവ
സത്രാജിത:
കുചരിതസ്യ യുയോജ ഹിംസാം ।
അക്രൂരതോ
മണിമനാഹൃതവാൻ പുനസ്ത്വം
തസ്യൈവ
ഭൂതിമുപധാതുമിതി ബ്രുവന്തി ॥९॥
ഭക്തനാമക്രൂരൻ
ദുർവൃത്തൻ സത്രാജിത്തിനെ
കൊല്ലാനുപദേശിച്ചതും
ഭവദിച്ഛയാൽത്തന്നെ!
സ്യമന്തകമണിയങ്ങക്രൂരനിൽ
നിന്നുമെടുത്തില്ല
സ്വഭക്തനാമവനൈശ്വര്യമുണ്ടാവാനവിടുന്നു
നിശ്ചയിക്കയാലെന്നു
പറയുന്നൂ വിദ്വൽജനം
80.10
भक्तस्त्वयि स्थिरतर: स हि गान्दिनेय-
स्तस्यैव कापथमति: कथमीश जाता ।
विज्ञानवान् प्रशमवानहमित्युदीर्णं
गर्वं ध्रुवं शमयितुं भवता कृतैव ॥१०॥
bhaktastvayi sthirataraḥ sa hi gāndineya-
stasyaiva kāpathamatiḥ kathamīśa jātā |
vijñānavān prasamavānahamityudīrṇaṁ
garvaṁ dhruvaṁ śamayituṁ bhavatā kṛtaiva ||10||
ഭക്തസ്ത്വയി
സ്ഥിരതര: സ ഹി ഗാന്ദിനേയ-
സ്തസ്യൈവ
കാപഥമതി: കഥമീശ ജാതാ ।
വിജ്ഞാനവാൻ
പ്രശമവാനഹമിത്യുദീർണം
ഗർവം ധ്രുവം
ശമയിതും ഭവതാ കൃതൈവ ॥१०
അക്രൂരനങ്ങേ ഭക്തശിരോമണിയെന്നതു
സുപ്രസിദ്ധം
സർവ്വേശ്വരാ, സത്രാജിത്തിനെ
കൊല്ലിക്കുവാനും മണി എടുക്കുവാനുമദ്ദേഹത്തിലുമിത്ര കുടിലതവരാനെന്തു ഹേതു?
സ്വയം അറിവാളിയെന്നും
പ്രശാന്തനെന്നുമക്രൂരനിലേറിയ മദമടക്കാനാ ദുർബുദ്ധിപോലുമങ്ങുണർത്തിയതാണ് നൂനം
80.11
यातं भयेन कृतवर्मयुतं पुनस्तम्
आहूय तद्विनिहितं च मणिं प्रकाश्य ।
तत्रैव सुव्रतधरे विनिधाय तुष्यन्
भामाकुचान्तशयन: पवनेश पाया: ॥११॥
yatam bhayena kritavarmayutam punast-
m āhūya tadvinihitam cha maṇim prakāśya |
tatraiva suvratadhare vinidhāya tuṣhyan
b hāmākuchāntaśayanaḥ pavanēśa pāyāḥ ||11||
യാതം ഭയേന
കൃതവര്‍മയുതം പുനസ്തം
ആഹൂയ തദ് വിനിഹിതം
ച മണിം പ്രകാശ്യ ।
തത്രൈവ
സുവ്രതധരേ വിനിധായ തുഷ്യന്‍
ഭാമാകുചാന്തശയന:
പവനേശ പായാ: ॥११॥
ഭയന്നുവിറച്ചു
കൃതവർമ്മാവുമക്രൂരനും സ്യമന്തകവുമായ്
നാടുവിട്ടോടിപ്പോയതറിഞ്ഞു
ഭവാനവരെ വിളിച്ചു വരുത്തി
അവരൊളിപ്പിച്ച
മണി സഭയിൽ പ്രകാശിപ്പിച്ചു സംശയമകറ്റി.
വ്രതനിഷ്ഠനാമക്രൂരനെത്തന്നെയാ
സ്യമന്തകമേൽപ്പിച്ചു
തുഷ്ടനായ് സത്യഭാമതൻ
മാറിൽ ചാഞ്ഞു രമിച്ച ഭഗവൻ!
ഗുരുവായൂരപ്പാ!
എന്നെ രോഗങ്ങളിൽനിന്നു രക്ഷിക്കണേ!
No comments:
Post a Comment