Sunday, March 24, 2024

Narayaneeyam - Dasakam 91

Narayaneeyam - Dasakam 91

ദശകം 091 

http://ramayanam.guruvayoor.com/Sree%20Narayaneeyam/091%20Narayaneeyam.mp3

4  m 10 s  

Narayaneeyam 91

ഭക്തിമഹത്വം

91.1

श्रीकृष्ण त्वत्पदोपासनमभयतमं

बद्धमिथ्यार्थदृष्टे-

र्मर्त्यस्यार्तस्य मन्ये व्यपसरति भयं

येन सर्वात्मनैव ।

यत्तावत् त्वत्प्रणीतानिह भजनविधी

नास्थितो मोहमार्गे

धावन्नप्यावृताक्ष: स्खलति न कुहचि

द्देवदेवाखिलात्मन् ॥१॥

 

śrīkṛṣṇa tvatpadopāsana-mabhayatama

baddhamithyārthadṛṣṭe-

rmartyasyār-tasya manye vyapasarati bhaya

yena sarvātmanaiva |

yattāvat tvatpraṇītān-iha bhajanavidhī

nāsthitō mōhamārgē

dhāvannapyāvr̥tāka skhalati na kuhaci

dde̱vadēvākhilātman ||1||

 

ശ്രീകൃഷ്ണ ത്വത്പദോപാസനമഭയതമം

ബദ്ധമിഥ്യാർത്ഥദൃഷ്ടേർ

മർത്യസ്യാർത്തസ്യ മന്യേ വ്യപസരതി ഭയം

യേന സർവാത്മനൈവ

യത്താവത് ത്വത്പ്രണീതാനിഹ ഭജനവിധീൻ

ആസ്ഥിതോ മോഹമാര്‍ഗ്ഗേ

ധാവന്നപ്യാവൃതാക്ഷ: സ്ഖലതി ന കുഹചി

ദ്ദേവദേവാഖിലാത്മൻ १॥

 

ശ്രീകൃഷ്ണ ഭഗവൻ! ഞാനറിയുന്നൂ ഇല്ലാത്തതുൺമയായ്ക്കരുതി ശരീരബുദ്ധിയോടെ സംസാരദുഖത്തിലാണ്ടവർക്കെല്ലാം

അങ്ങേ പാദസേവനമൊന്നു മാത്രമാണഭയപ്രദം; അങ്ങിലുറച്ച  ഭക്തിയാൽ മർത്ത്യനിൽനിന്നെല്ലാഭയങ്ങളും വിട്ടുപോകുന്നു!

സർവ്വചരാചരങ്ങൾക്കുമാത്മാവായെങ്ങും നിറഞ്ഞുനിന്നും

ദേവന്മാർക്കുമാരാദ്ധ്യനായ് വിളങ്ങിയുമവിടുന്നുപദേശിച്ചതാം ഭജനവിധികളെന്നുമാചരിച്ചു വർത്തിക്കുന്നവൻ, മോഹമാർഗ്ഗേ

ആസക്തനായി കണ്ണുകളടച്ചു സഞ്ചരിച്ചുപോയാലും വഴി തെറ്റുകില്ല,

അറിയാതെ ചെയ്യുമകൃത്യവുമവനെ താഴെവീഴ്ത്തുകയുമില്ല   

 

 

91.2

भूमन् कायेन वाचा मुहुरपि मनसा

त्वद्बलप्रेरितात्मा

यद्यत् कुर्वे समस्तं तदिह परतरे

त्वय्यसावर्पयामि ।

जात्यापीह श्वपाकस्त्वयि निहितमन:

कर्मवागिन्द्रियार्थ-

प्राणो विश्वं पुनीते न तु विमुखमना

स्त्वत्पदाद्विप्रवर्य: ॥२॥

 

bhūman kāyēna vācā muhurapi manasā

tvadbalaprēritātmā

yadyat kurvē samasta tad-iha paratara

tvayyasāvpayāmi |

jātyāpīha śvapākastvayi nihitamana

karmavāgindriyārtha-

prāṇō viśva punīte na tu vimukhamanā

stvatpadādvipravarya ||2||

 

ഭൂമൻ കായേന വാചാ മുഹുരപി മനസാ

ത്വദ്ബലപ്രേരിതാത്മാ

യദ്യത്കുർവേ സമസ്തം തദിഹ പരതരേ

ത്വയ്യസാവർപ്പയാമി

ജാത്യാപീഹ ശ്വപാകസ്ത്വയി നിഹിതമന:

കർമ്മവാഗിന്ദ്രിയാര്‍ത്ഥ-

പ്രാണോ വിശ്വം പുനീതേ ന തു വിമുഖമനാ

സ്ത്വത്പദാദ് വിപ്രവര്യ: २॥

 

പരമാത്മാവാം ഭഗവൻ! മാനസ്സാൽ വാക്കാൽ ദേഹത്താൽ

ഞാൻ ചെയ്യും വൃത്തികളെല്ലാം അങ്ങേ പ്രേരണകൊണ്ടുമാത്രം !

നിത്യമാവർത്തിക്കുമെൻ കർമ്മങ്ങളെല്ലാം പരംപൊരുളാമങ്ങേ പാദങ്ങളിൽ സർവ്വാത്മനാ ഞാനർപ്പിക്കുന്നു ഭക്തിപൂർവ്വം!

ജാതിയിൽ, നായയെ പാചകംചെയ്യുന്നവനാകിലും അങ്ങയിൽ

വാക്കും മനസ്സും കർമ്മവുമർപ്പിച്ചു സേവിക്കുന്നവൻ ലോകത്തെ

ശുദ്ധമാക്കുന്നുവെന്നാലങ്ങേ പാദങ്ങളിൽ ഭക്തിയില്ലാത്തവൻ

ആഢ്യബ്രാഹ്മണനായാലുമവൻ ലോകമശുദ്ധമാക്കുന്നു നൂനം!   

 

 

91.3

भीतिर्नाम द्वितीयाद्भवति ननु मन:

कल्पितं च द्वितीयं

तेनैक्याभ्यासशीलो हृदयमिह यथा

शक्ति बुद्ध्या निरुन्ध्याम् ।

मायाविद्धे तु तस्मिन् पुनरपि न तथा

भाति मायाधिनाथं

तं त्वां भक्त्या महत्या सततमनुभज

नीश भीतिं विजह्याम् ॥३॥

 

bhītirnāma dvitīyādbhavati nanu mana

kalpita ca dvitīya

tenaikyābhyāsashīlo hdayamiha yathā

śakti buddhyā nirundhyām |

māyāviddhē tu tasmin punarapi na tathā

bhāti māyādhinātha

ta tvāṁ bhaktyā mahatyā satatamanubhaja

nīśa bhīti vijahyām ||3||

 

ഭീതിർ നാമ ദ്വിതീയാദ്ഭവതി നനു മന:

കല്പിതം ച ദ്വിതീയം

തേനൈക്യാഭ്യാസശീലോ ഹൃദയമിഹ യഥാ

ശക്തി ബുദ്ധ്യാ നിരുന്ധ്യാം

മായാവിദ്ധേ തു തസ്മിൻ പുനരപി ന തഥാ

ഭാതി മായാധിനാഥം

തത്ത്വാം ഭക്ത്യാ മഹത്യാ സതതമനുഭജൻ

ഈശ ഭീതിം വിജഹ്യാം ३॥

 

തന്നിൽനിന്നു വേറിട്ടു രണ്ടാമതുണ്ടൊരു വസ്തുവെന്ന

ബോധം ഭയത്തിന്നു  ഹേതുവാം; രണ്ടാം വസ്തുബോധം

മനസ്സിൻ കൽപ്പനാ വിക്ഷേപമതിനാൽ ഐക്യാഭ്യാസം

കൊണ്ടു രണ്ടുമൊന്നെന്നയറിവിലെൻ മനസ്സടക്കാൻ

ശ്രമിക്കാം യഥാശക്തിയെന്നാൽ മായാശക്തിയെൻ

വിവേകബുദ്ധി മറയ്ക്കവേ രണ്ടില്ലെന്നതാം ശുദ്ധബോധം

മറയുന്നുവെന്നിൽ, ഭീതിയുണർത്തുന്നു വീണ്ടുമതിനാൽ

ഭഗവൻ! മായാധിനാഥനാമങ്ങയെ ഭക്തിപൂർവ്വം ഭജിച്ചും

സദാ സേവിച്ചും ഞാനെൻ സംസാരഭയമെല്ലാമകറ്റാം.

 

 

91.4

भक्तेरुत्पत्तिवृद्धी तव चरणजुषां

सङ्गमेनैव पुंसा-

मासाद्ये पुण्यभाजां श्रिय इव जगति

श्रीमतां सङ्गमेन ।

तत्सङ्गो देव भूयान्मम खलु सततं

तन्मुखादुन्मिषद्भि-

स्त्वन्माहात्म्यप्रकारैर्भवति च सुदृढा

भक्तिरुद्धूतपापा ॥४॥

 

bhaktērutpattivr̥ddhī tava caraajuṣāṁ

sagamēnaiva pusā-

māsādye puyabhājāṁ śriya iva jagati

śrīmatāṁ sagamēna |

tatsagō dēva bhūyānmama khalu satata

tanmukhādunmiadbhi-

stvanmāhātmyaprakārairbhavati ca sudṛḍhā

bhaktiruddhūtapāpā ||4||

 

ഭക്തേരുത്പത്തിവൃദ്ധീ തവ ചരണജുഷാം

സംഗമേനൈവ പുംസാം

ആസാദ്യേ പുണ്യഭാജാം ശ്രിയ ഇവ ജഗതി

ശ്രീമതാം സംഗമേന

തത്സംഗോ ദേവ ഭൂയാൻ മമ ഖലു സതതം

തന്മുഖാദുന്മിഷദ്ഭി:

ത്വന്മാഹാത്മ്യപ്രകാരൈർഭവതി ച സുദൃഢാ

ഭക്തിരുദ്ധൂതപാപാ ४॥

 

ഇഹലോകത്തിൽ സമ്പന്നരുമായുള്ളതാം ആശ്രയാദി

സമ്പർക്കമൊരുവനെ ധനികനാക്കുമെന്നതുപോലെ  

അങ്ങേ പാദപത്മങ്ങളെ നിത്യം ഭജിക്കുന്നവരുമായുള്ള

സത്സംഗം പുണ്യവാന്മാരിൽ ഭക്തി വർദ്ധിപ്പിക്കുന്നു!

അവർ പാടും മഹാത്മ്യകഥകൾ, ലീലാവിലാസങ്ങൾ

കേട്ടുമെന്നുള്ളിലനുസ്യൂതഭക്തിപ്രഹർഷം നിറയ്ക്കണേ!   

ഭഗവൻ! കനിഞ്ഞേകിയാലുമെനിക്കാ സത്സംഗത്തിൻ

സൌഭാഗ്യം! സർവ്വപാപഹരമാം സുദൃഢഭക്തിയും!

 

91.5

श्रेयोमार्गेषु भक्तावधिकबहुमति

र्जन्मकर्माणि भूयो

गायन् क्षेमाणि नामान्यपि तदुभयत:

प्रद्रुतं प्रद्रुतात्मा ।

उद्यद्धास: कदाचित् कुहचिदपि रुदन्

क्वापि गर्जन् प्रगाय-

न्नुन्मादीव प्रनृत्यन्नयि कुरु करुणां

लोकबाह्यश्चरेयम् ॥५॥

 

śreyōmārgēṣu bhaktāvadhikabahumati

rjanmakarmāṇi bhūyo

gāyan kṣēmāṇi nāmānyapi tadubhayata

pradruta pradrutātmā |

udyaddhāsa kadācit kuhacidapi rudan

kvāpi garjan pragāy-

nunmādīva prantyannayi kuru karuṇāṁ

lokabāhyaścarēyam ||5||

 

ശ്രേയോമാര്‍ഗ്ഗേഷു ഭക്താവധികബഹുമതിർ

ജന്മകര്‍മാണി ഭൂയോ

ഗായന്‍ ക്ഷേമാണി നാമാന്യപി തദുഭയത:

പ്രദ്രുതം പ്രദ്രുതാത്മാ

ഉദ്യദ്ധാസ: കദാചിത് കുഹചിദപി രുദന്‍

ക്വാപി ഗര്‍ജ്ജന്‍ പ്രഗായൻ

ഉന്മാദീവ പ്രനൃത്ത്യന്നയി കുരു കരുണാം

ലോകബാഹ്യശ്ചരേയം ५॥

ഭക്തിമാർഗ്ഗംതന്നെ വിവിധങ്ങളാം മുക്തിമാർഗ്ഗങ്ങളിൽ

ഏറ്റവും ശ്രേഷ്ഠതരമെന്നു കരുതുന്നു ഞാനതിനാലങ്ങേ

മഹത്വം, വിവിധങ്ങളാമവതാരലീലകൾ, പാടിപ്പുകഴ്ത്തുന്നു

നിരന്തരം; കൃപയോലുമവിടുത്തെ നാമങ്ങളായിരം  ജപിക്കുന്നു!

ചിലപ്പോൾ പൊട്ടിച്ചിരിച്ചും അതിശയതരമായ് പാടിയും

ഉന്മാദനൃത്തം ചെയ്തും  പെട്ടെന്നു പൊട്ടിക്കരഞ്ഞുമലറിയും

ഭ്രാന്തനെപ്പോൽ ലോകമര്യാദകളിലൊന്നും ശ്രദ്ധയില്ലാതെ

ഭക്തിപ്രഹർഷത്തിലാമഗ്നനായ് യഥേഷ്ടം സഞ്ചരിക്കുവാൻ

ഭഗവാനേ! കരുണാനിധേ, എന്നെയനുഗ്രഹിക്കേണേ!     

 

91.6

भूतान्येतानि भूतात्मकमपि सकलं

पक्षिमत्स्यान् मृगादीन्

मर्त्यान् मित्राणि शत्रूनपि यमितमति

स्त्वन्मयान्यानमानि ।

त्वत्सेवायां हि सिद्ध्येन्मम तव कृपया

भक्तिदार्ढ्यं विराग-

स्त्वत्तत्त्वस्यावबोधोऽपि च भुवनपते

यत्नभेदं विनैव ॥६॥

 

bhūtānyētāni bhūtātmakamapi sakala

pakimatsyān mgādīn

martyān mitrāṇi śatrūnapi yamitamati

stvanmayānyānamāni |

tvatsēvāyāṁ hi siddhyēnmama tava kr̥payā

bhaktidārdhya virāg-

stvattattvasyāvabōdhō'pi ca bhuvanapatē

yatnabhēda vinaiva ||6||

 

ഭൂതാന്യേതാനി ഭൂതാത്മകമപി സകലം

പക്ഷിമത്സ്യാന്‍ മൃഗാദീന്‍

മർത്ത്യാന്‍ മിത്രാണി ശത്രൂനപി യമിതമതി:

ത്വന്മയാന്യാനമാനി

ത്വത്സേവായാം ഹി സിദ്ധ്യേന്മമ തവ കൃപയാ

ഭക്തിദാര്‍ഢ്യം വിരാഗ:

ത്വത്തത്ത്വസ്യാവബോധോഽപി ച ഭുവനപതേ

യത്നഭേദം വിനൈവ ६॥

 

നമസ്കരിക്കുന്നു ഞാൻ ഭൂതങ്ങളഞ്ചിനേയും അവയാൽ

ഉരുവായ മത്സ്യ, പക്ഷി, മൃഗ, മർത്ത്യ, ശത്രുമിത്രാദികളാകും സർവ്വത്തിനേയും; അവയെല്ലാമങ്ങേ സ്വരൂപങ്ങൾ മാത്രം

എന്നയറിവിൻ വെളിച്ചത്തിൽ; ത്രിലോകങ്ങൾക്കും നാഥനാം

ഭഗവാനേ!, ഭക്തിയാലെൻ മനസ്സിനെ സംതുലിതമാക്കി

പൂജിച്ചിടാമങ്ങയെ ഞാനെപ്പോഴുമങ്ങേ കൃപയൊന്നിനാൽ.

ഏവമയത്നമെൻ ഭക്തി ദൃഢമാവുമുള്ളിൽ നിറയും വൈരാഗ്യവും അങ്ങാണു പരമാത്മാവെന്നുള്ളൊരവബോധവും നിർണ്ണയം!

 

91.7

नो मुह्यन् क्षुत्तृडाद्यैर्भवसरणिभवै

स्त्वन्निलीनाशयत्वा-

च्चिन्तासातत्यशाली निमिषलवमपि

त्वत्पदादप्रकम्प: ।

इष्टानिष्टेषु तुष्टिव्यसनविरहितो

मायिकत्वावबोधा-

ज्ज्योत्स्नाभिस्त्वन्नखेन्दोरधिकशिशिरिते

नात्मना सञ्चरेयम् ॥७॥

 

nō muhyan kuttṛḍādyairbhavasaraibhavai

stvannilīnāśayatvā-

ccintāsātatyaśālī nimis̱alavamapi

tvatpadādapramkpa |

iṣṭāniṣṭēṣu tuṣṭivyasanavirahitō

māyikatvāvabōdhā-

jjyōtsnābhistvannakhēndōradhikaśiśiritē

nātmanā sañcarēyam ||7||

 

നോ മുഹ്യന്‍ ക്ഷുത്തൃഡാദ്യൈർഭവസരണിഭവൈ:

ത്വന്നിലീനാശയത്വാ-

ച്ചിന്താസാതത്യശാലീ നിമിഷലവമപി

ത്വത്പദാദപ്രകമ്പ:

ഇഷ്ടാനിഷ്ടേഷു തുഷ്ടിവ്യസനവിരഹിതോ

മായികത്വാവബോധാദ്

ജ്ജ്യോത്സ്നാഭിസ്ത്വന്നഖേന്ദോരധികശിശിരിതേൻ

ആത്മനാ സഞ്ചരേയം ७॥

 

സർവ്വേശ്വരനാമങ്ങിൽ ദൃഢമായുളളുറപ്പിക്കയാൽ

ലോകപീഡകളാം വിശപ്പും ദാഹവുമൊന്നുമെന്നെ

ബാധിക്കയില്ല തെല്ലും; അങ്ങേ പാദകമലങ്ങളിൽ

നിതരാം ധ്യാനിച്ചനുനിമിഷം സത്താസത്തുക്കളെ

തിരിച്ചറിഞ്ഞൽപ്പവും ചഞ്ചലപ്പെടാതെ,യിഷ്ടാനിഷ്ട

വിവേചനം കൂടാതെ, സന്തോഷസന്താപവീതനായ്

അങ്ങേ കാൽനഖചന്ദ്രൻ പൊഴിക്കും നിലാവിൽ മുങ്ങി

കുളുർന്ന മനമോടെ സഞ്ചരിക്കാം ഞാൻ പ്രശാന്തനായ്

 

91.8

भूतेष्वेषु त्वदैक्यस्मृतिसमधिगतौ

नाधिकारोऽधुना चे-

त्त्वत्प्रेम त्वत्कमैत्री जडमतिषु कृपा

द्विट्सु भूयादुपेक्षा ।

अर्चायां वा समर्चाकुतुकमुरुतर

श्रद्धया वर्धतां मे

त्वत्संसेवी तथापि द्रुतमुपलभते

भक्तलोकोत्तमत्वम् ॥८॥

 

bhūteveu tvadaikyasmtisamadhigatau

nādhikāro'dhunā ce-

ttvatprema tvatkamaitrī jaamatiu kpā

dvitsu bhūyādupekṣā

arcāyāṁ vā samarcākutukamurutara

śraddhayā vardhatāṁ me

tvatsasevī tathāpi drutamupalabhate

bhaktalokottamatvam8

 

ഭൂതേഷ്വേഷു ത്വദൈക്യസ്മൃതിസമധിഗതൗ

നാധികാരോഽധുനാ ചേത്

ത്വത്പ്രേമ ത്വത്കമൈത്രീ ജഡമതിഷു കൃപാ

ദ്വിട്സു ഭൂയാദുപേക്ഷാ

അർച്ചായാം വാ സമർച്ചാകുതുകമുരുതര

ശ്രദ്ധയാ വർദ്ധതാം മേ

ത്വത്സംസേവീ തഥാപി ദ്രുതമുപലഭതേ

ഭക്തലോകോത്തമത്വം ८॥

 

സർവ്വഭൂതങ്ങളുമങ്ങും അഭിന്നങ്ങളെന്നനുഭവിക്കുവാൻ

അധികാരിയല്ല ഞാനെല്ലെങ്കിൽ, ഏകണേ എനിക്കങ്ങിൽ

പ്രേമഭക്തിയും, അങ്ങേജനങ്ങളിൽ സൌഹൃദപ്രേമവും,

അജ്ഞാനികളിൽ കരുണയും, ശത്രുക്കളിലുപേക്ഷയും വിഭോ!.

അതല്ലെങ്കിലവിടുത്തെ വിഗ്രഹം ശ്രദ്ധാഭക്തിയോടെ

പൂജിച്ചർച്ചന ചെയ്യുന്നതിൽ രസമുണ്ടാവണേ മേൽക്കുമേൽ!

ഏവമങ്ങയെ ഭജിപ്പവനുമെളുപ്പം ഭക്തോത്തമനായിടുന്നു.   

  

 

91.9

आवृत्य त्वत्स्वरूपं क्षितिजलमरुदा

द्यात्मना विक्षिपन्ती

जीवान् भूयिष्ठकर्मावलिविवशगतीन्

दु:खजाले क्षिपन्ती ।

त्वन्माया माभिभून्मामयि भुवनपते

कल्पते तत्प्रशान्त्यै

त्वत्पादे भक्तिरेवेत्यवददयि विभो

सिद्धयोगी प्रबुद्ध: ॥९॥

 

āvtya tvatsvarūpa kitijalamarudā

dyātmanā vikipantī

jīvān bhūyiṣṭhakarmāvalivivaśagatīn

dukhajāle kipantī

tvanmāyā mābhibhūnmāmayi bhuvanapate

kalpate tatpraśāntyaī

tvatpāde bhaktirevettyavadayi vibho

siddhayogī prabuddha9

 

ആവൃത്യ ത്വത്സ്വരൂപം ക്ഷിതിജലമരുദാദ്

ആത്മനാ വിക്ഷിപന്തീ

ജീവാൻ ഭൂയിഷ്ഠകർമ്മാവലിവിവശഗതീൻ

ദു:ഖജാലേ ക്ഷിപന്തീ

ത്വന്മായാ മാഭിഭൂന്മാമയി ഭുവനപതേ

കല്പതേ തത്പ്രശാന്ത്യൈ

ത്വത്പാദേ ഭക്തിരേവേത്യവദദയി വിഭോ

സിദ്ധയോഗീ പ്രബുദ്ധ: ९॥

 

ഭഗവാനേ! അങ്ങേ സ്വരൂപത്തെ മറച്ചുകൊണ്ടു

ഭൂമി, ജലം, വായുവിത്യാദി ഭൂതങ്ങളേയുമവയുടെ

സംഘാതങ്ങളേയും വിക്ഷേപിക്കുന്നു മായ!

ദേഹമെടുത്തതാം ജീവനെ ഗുണകർമ്മാനുസാരം

സംസാരദുഖവലയിൽ വീഴ്ത്തുന്നതും മായതന്നെ!

വീഴ്ത്തിടൊല്ലേ വിശ്വനാഥാ വിഭോ! അങ്ങേ

ഭക്തനാമെന്നെയീ മായതൻ വലയത്തിൽ.

ലോകേശപ്രഭോ!, അങ്ങേ പാദങ്ങളിലുള്ളതാം

ഭക്തിയൊന്നേ മാർഗ്ഗമായുള്ളൂ മായാശക്തിയെ

മറികടക്കാനെന്നു പറയുന്നൂ  പ്രബുദ്ധസിദ്ധയോഗി      

91.10

दु:खान्यालोक्य जन्तुष्वलमुदितविवे

कोऽहमाचार्यवर्या-

ल्लब्ध्वा त्वद्रूपतत्त्वं गुणचरितकथा

द्युद्भवद्भक्तिभूमा ।

मायामेनां तरित्वा परमसुखमये

त्वत्पदे मोदिताहे

तस्यायं पूर्वरङ्ग: पवनपुरपते

नाशयाशेषरोगान् ॥१०॥

 

dukhānyāloky jantuvalamuditavive

ko'hamācāryavaryā-

llabdhvā tvadrūpatattva guacaritakathā

dyudbhavadbhaktibhūmā

māyāmenāṁ taritvā paramasukhamaye

tvatpade moditāhe

tasyāya pūrvaran̄ga pavanapurapate

nāśayāśearogān10

 

ദു:ഖാന്യാലോക്യ ജന്തുഷ്വലമുദിതവിവേ

കോഽഹമാചാര്യവര്യാൽ

ലബ്ധ്വാ ത്വദ്രൂപതത്ത്വം ഗുണചരിതകഥാദി

ഉദ്ഭവദ്ഭക്തിഭൂമാ

മായാമേനാം തരിത്വാ പരമസുഖമയേ

ത്വത്പദേ മോദിതാഹേ

തസ്യായം പൂർവരംഗ: പവനപുരപതേ

നാശയാശേഷരോഗാൻ १०॥

 

ജന്തുക്കളിൽ വിവിധങ്ങളാമേറെ ദുഖങ്ങൾ കണ്ടിട്ടുണ്ടാം

വിവേകബുദ്ധിയോടെ ഞാനിരിക്കുമ്പോൾ ഉത്തമനാം

ഒരു ഗുരുവരനിൽനിന്നെനിക്കു തത്ത്വോപദേശം കിട്ടാൻ

അനുഗ്രഹിക്കേണമേ! വിഭോ! ഗുരൂപദേശങ്ങളാലങ്ങേ

സ്വരൂപജ്ഞാനമാർജ്ജിച്ചു ഞാനുമങ്ങേ ലീലാകഥകൾ

പറഞ്ഞും പാടിയും ഭക്തിപ്രഹർഷമുള്ളിൽ നിറച്ചു മായയെ

തരണം ചെയ്തു ശാന്തനായ് പരമാനന്ദസ്വരൂപമാമങ്ങേ

പാദപത്മങ്ങളിലെയദമ്യമാമനുഭൂതി നുകരട്ടെയതിന്നാദ്യം

എൻ രോഗങ്ങളില്ലാതാക്കണേ! കൃഷ്ണാ! ഗുരുവായൂരപ്പാ!

 

 

No comments:

Post a Comment