Narayaneeyam - Dasakam 88
ദശകം 088
http://ramayanam.guruvayoor.com/Sree%20Narayaneeyam/088%20Narayaneeyam.mp3
4 m 10 s
Narayaneeyam
88
88.1
प्रागेवाचार्यपुत्राहृतिनिशमनया
स्वीयषट्सूनुवीक्षां
काङ्क्षन्त्या मातुरुक्त्या सुतलभुवि बलिं
प्राप्य तेनार्चितस्त्वम् ।
धातु: शापाद्धिरण्यान्वितकशिपुभवान्
शौरिजान् कंसभग्ना-
नानीयैनान् प्रदर्श्य स्वपदमनयथा:
पूर्वपुत्रान् मरीचे: ॥१॥
Pragevācāryaputrāhr̥tinisamanayā
svīya ṣaṭsūnuvīkṣāṁ
kāṅkṣantyā māturuktyā
sutalabhuvi balim
prāpya tenārcitastvam
|
Dhātuḥ śāpāddhiraṇyānvitakśipubhavān
śaurijān kaṃsabhagnā-
nānīyainān
pradarśya svapadam anayathāḥ
pūrvaputrān marīceḥ ||1||
പ്രാഗേവാചാര്യപുത്രാഹൃതിനിശമനയാ
സ്വീയഷട്സൂനുവീക്ഷാം
കാങ്ക്ഷന്ത്യാ
മാതുരുക്ത്യാ സുതലഭുവി ബലിം
പ്രാപ്യ തേനാർചിതസ്ത്വം
।
ധാതു:
ശാപാദ്ധിരണ്യാൻവിതകശിപുഭവാൻ
ശൗരിജാൻ
കംസഭഗ്നാൻ
ആനീയൈനാൻ
പ്രദർശ്യ സ്വപദമനയഥാ:
പൂർവപുത്രാൻ
മരീചേ: ॥1॥
മൃതനാമാചാര്യപുത്രനെയങ്ങ്
തിരികെക്കൊണ്ടുവന്നു
ദക്ഷിണയായ് കൊടുത്ത
കാര്യം പണ്ടേ കേട്ടു ദേവകി
ആശിച്ചൂ കംസൻ വധിച്ചതാമാറു
മക്കളേയും കാണുവാൻ!
അമ്മതന്നാഗ്രഹം
സാധിക്കാനങ്ങു സുതലത്തിൽപ്പോയി
മഹാഭക്തൻ ബലിയെക്കണ്ടു
ബഹുമാനിതനായി നിന്നൂ.
അവിടെയുണ്ടായിരുന്നതാം
തവ സോദരന്മാരാറുപേരും
ആദ്യം മരീചീസുതന്മാരായിരുന്നു,
പിന്നീടു ബ്രഹ്മാവിൻ
ശാപത്താലവർ ഹിരണ്യാക്ഷപുത്രന്മാരായി;
അനന്തരം വസുദേവപുത്രന്മാരായിപ്പിറന്നു കംസനാൽ ഹതരായവർ.
ഭവാൻ അമ്മയ്ക്കു
കാണുവാനായവരെ കൂട്ടിക്കൊണ്ടുവന്നൂ.
88.2
श्रुतदेव इति श्रुतं द्विजेन्द्रं
बहुलाश्वं नृपतिं च भक्तिपूर्णम् ।
युगपत्त्वमनुग्रहीतुकामो
मिथिलां प्रापिथं तापसै: समेत: ॥२॥
Śrutadeva
iti śrutaṁ
dvijendraṁ
bahulāśvaṁ nṛpatiṁ ca bhaktipūrṇam |
Yugapatvamanugrahītukāmo
mithilāṁ prāpithaṁ tāpasaiḥ sametaḥ ||2||
ശ്രുതദേവ ഇതി
ശ്രുതം ദ്വിജേന്ദ്രം
ബഹുലാശ്വം
നൃപതിം ച ഭക്തിപൂർണ്ണം ।
യുഗപത് ത്വമനുഗ്രഹീതുകാമോ
മിഥിലാം
പ്രാപിഥ താപസൈ: സമേത: ॥2॥
ശ്രുതദേവനെന്നു
പ്രസിദ്ധൻ ബ്രാഹ്മണനേയും
ഭക്തോത്തമൻ ബഹുലാശ്വരാജാവിനേയും
ഒരേസമയമനുഗ്രഹിക്കാൻ
നിശ്ചയിച്ചവിടുന്നു
മിഥിലാപുരിയിലെത്തീ
താപസമുഖ്യന്മാരുമായി.
88.3
गच्छन् द्विमूर्तिरुभयोर्युगपन्निकेत-
मेकेन भूरिविभवैर्विहितोपचार: ।
अन्येन तद्दिनभृतैश्च फलौदनाद्यै-
स्तुल्यं प्रसेदिथ ददथ च मुक्तिमाभ्याम् ॥३॥
Gacchan dvimūrtirubhayoryugapanniketa-
mēkena bhūrivibhavairvihitopacāraḥ |
Anyena taddinabhṛtaiśca
phalaudanādyai-
stulyaṁ praseditha dadatha ca muktimābhyām ||3||
ഗച്ഛൻ ദ്വിമൂർത്തിരുഭയോർയുഗപന്നികേത-
മേകേന
ഭൂരിവിഭവൈർവിഹിതോപചാര: ।
അന്യേന
തദ്ദിനഭൃതൈശ്ച ഫലൌദനാദ്യൈ:
തുല്യം
പ്രസേദിഥ ദദഥ ച മുക്തിമാഭ്യാം ॥3॥
രണ്ടു ഭവനങ്ങളിലും
ഭവാനെത്തീ രണ്ടഭിന്നരൂപങ്ങളിൽ
രാജാവങ്ങയെ സ്വീകരിച്ചു
പൂജിച്ചൂ അമൂല്യവിഭവങ്ങളാൽ;
അന്നുകിട്ടിയ ഭിക്ഷാന്നത്താൽ,
ഫലമൂലങ്ങളാൽ പൂജിച്ചു
ദ്വിജനും; ഇരുവരിലും
പ്രസീദനായങ്ങവർക്കു മോക്ഷമേകി
88.4
भूयोऽथ द्वारवत्यां द्विजतनयमृतिं
तत्प्रलापानपि त्वम्
को वा दैवं निरुन्ध्यादिति किल कथयन्
विश्ववोढाप्यसोढा: ।
जिष्णोर्गर्वं विनेतुं त्वयि मनुजधिया
कुण्ठितां चास्य बुद्धिं
तत्त्वारूढां विधातुं परमतमपद
प्रेक्षणेनेति मन्ये ॥४॥
Bhūyo'tha dvāravatyāṁ dvijatanayamṛtiṁ
tatpralāpānapi
tvam
ko vā daivaṁ
nirundhyāditi kila kathayan
viśvavoḍhāpyaṣoḍhāḥ |
Jiṣṇorgarvaṁ vinetuṁ tvayi
manujadhiyā
kuṇṭhitāṁ cāsya buddhiṁ
tattvārūḍhāṁ vidhātuṁ
paramatamapada
prēkṣaṇēnēti manyē ||4||
ഭൂയോഽഥ
ദ്വാരവത്യാം ദ്വിജതനയമൃതിം
തത്പ്രലാപാനപി
ത്വം
കോ വാ ദൈവം
നിരുന്ധ്യാദിതി കില കഥയൻ
വിശ്വവോഢാപ്യസോഢാ:
।
ജിഷ്ണോർഗർവ്വം
വിനേതും ത്വയി മനുജധിയാ
കുണ്ഠിതാം
ചാസ്യ ബുദ്ധിം
തത്ത്വാരൂഢാം
വിധാതും പരമതമപദ
പ്രേക്ഷണേനേതി
മന്യേ ॥4॥
ദ്വാരകയിലൊരു ബ്രഹ്മണൻ,
തൻ കുഞ്ഞുങ്ങളെല്ലാം
മരണമടയുന്നൂ ജനിക്കുമ്പോഴേയെന്നു
വിലപിക്കവേ,
ദ്വിജന്റെ സങ്കടവാക്കുകൾ
ക്ഷമയോടെ സഹിച്ചു കേട്ടു “വിധിയെത്തടയുവാനാർക്കാകുമെ”ന്നേ പറഞ്ഞുളളൂ
ഭവാൻ, സകലലോകത്തിന്നുമധിപതിയാണങ്കിലും.
പാർത്ഥന്റെ ഗർവ്വടക്കാനും
അങ്ങയെ വെറുമൊരു
മാനുഷനാണെന്നു
ധരിക്കുമവിവേകമാമിരുട്ടിനെ
നീക്കുവാനുമാകണം
ഭവാനർജുനനു പരമപദമാം
വൈകുണ്ഠദർശനം നൽകിയതും
തത്വജ്ഞാനത്തിൻ
വെളിച്ചമങ്ങു കാട്ടിയതുമെന്നും
ഞാൻ വിചാരിച്ചിടുന്നൂ.
88.5
नष्टा अष्टास्य पुत्रा: पुनरपि तव तू
पेक्षया कष्टवाद:
स्पष्टो जातो जनानामथ तदवसरे
द्वारकामाप पार्थ: ।
मैत्र्या तत्रोषितोऽसौ नवमसुतमृतौ
विप्रवर्यप्ररोदं
श्रुत्वा चक्रे प्रतिज्ञामनुपहृतसुत:
सन्निवेक्ष्ये कृशानुम् ॥५॥
Naṣṭā aṣṭāsya putrāḥ punarapi tava tū
pekṣayā kaṣṭavādaḥ:
spaṣṭo jāto janānāmatha tadavasare
dvārakāmāpa pārthaḥ |
Maitryā tatrōṣitō'sau navamasutamṛtau
vipravaryaprarōdaṁ
śrutvā cakrē pratijñāmanupahṛtasantaḥ
sannivekṣyē kr̥śānum ||5||
നഷ്ടാ
അഷ്ടാസ്യ പുത്രാ: പുനരപി തവ തൂ
പേക്ഷയാ
കഷ്ടവാദ:
സ്പഷ്ടോ ജാതോ
ജനാനാമഥ തദവസരേ
ദ്വാരകാമാപ
പാർത്ഥ: ।
മൈത്ര്യാ
തത്രോഷിതോഽസൗ നവമസുതമൃതൌ
വിപ്രവര്യപ്രരോദം
ശ്രുത്വാ
ചക്രേ പ്രതിജ്ഞാമനുപഹൃതസുത:
സന്നിവേക്ഷ്യേ
കൃശാനും ॥5॥
“ബ്രാഹ്മണനെട്ടു
പുത്രന്മാർ നഷ്ടമായിട്ടും ഭവാൻ ഉപേക്ഷയിൽ
കഴിയുന്നതെന്തു
കഷ്ടം!” എന്നെല്ലാം ജനങ്ങളപവാദം പറഞ്ഞൂ.
അപ്പോളർജുനൻ ദ്വാരകയിൽ
സ്നേഹസന്ദർശനത്തിനെത്തി താമസിക്കവേ, ദ്വിജന്റെയൊൻപതാം
കുഞ്ഞും മരിച്ചു ദുഖിക്കും ദ്വിജവിലാപം കേട്ടു ദയയാ “കൊണ്ടുവന്നുതരും ഞാനങ്ങേയ്ക്കു
പുത്രനെ; എനിക്കതിന്നു
കഴിഞ്ഞില്ലയെങ്കിൽ തീയിൽച്ചാടി മരിക്കും ഞാൻ നിശ്ചയം”, എന്നർജുനൻ ബ്രഹ്മണനോടു സത്യം
ചെയ്തു.
88.6
मानी स त्वामपृष्ट्वा द्विजनिलयगतो
बाणजालैर्महास्त्रै
रुन्धान: सूतिगेहं पुनरपि सहसा
दृष्टनष्टे कुमारे ।
याम्यामैन्द्रीं तथाऽन्या: सुरवरनगरी
र्विद्ययाऽऽसाद्य सद्यो
मोघोद्योग: पतिष्यन् हुतभुजि भवता
सस्मितं वारितोऽभूत् ॥६॥
Mānī sa tvāmapr̥ṣṭvā
dvijanilayagatō
bāṇajālairmahāstraiḥ
rundhānaḥ sūtigēhaṁ punarapi sahasā
dṛṣṭanaṣṭē kumārē |
Yāmyāmaindrīṁ tathā'nyāḥ
suravarānagarī
vidyayā'sādya
sadyō
mōghōdyōgaḥ patiṣyan
hutabhuji bhavatā
sasmitaṁ vāritō'bhūt ||6||
മാനീ സ
ത്വാമപൃഷ്ട്വാ ദ്വിജനിലയഗതോ
ബാണജാലൈർമഹാസ്ത്രൈ
രുന്ധാന:
സൂതിഗേഹം പുനരപി സഹസാ
ദൃഷ്ടനഷ്ടേ
കുമാരേ ।
യാമ്യാമൈന്ദ്രീം
തഥാഽന്യാ: സുരവരനഗരീർ
വിദ്യയാഽഽസാദ്യ
സദ്യോ
മോഘോദ്യോഗ:
പതിഷ്യൻ ഹുതഭുജി ഭവതാ
സസ്മിതം
വാരിതോഽഭൂത് ॥6॥
ദ്വിജപത്നിക്കു
പത്താമതും കുഞ്ഞുണ്ടാവാൻ സമയമാകവേ ആത്മമിത്രമാമങ്ങയോടുപറയാതെ ദുരഭിമാനിയാമർജുനൻ ബ്രാഹ്മണഗൃഹത്തിലെത്തി,
ചുറ്റിലും സുരക്ഷാവലയമൊരുക്കി
സൂതിഗൃഹത്തിന്നുചുറ്റും,
മന്ത്രശരങ്ങളാൽ, ദിവ്യായുധങ്ങളാലും.
പെറ്റുവീണതാം ശിശുവിനെ
ഉടലോടെ പെട്ടെന്നു കാണാതായി,
കഷ്ടം! അപ്പോളർജുനൻ
യോഗശക്ത്യാ കുഞ്ഞിനെത്തിരഞ്ഞു
ചെന്നൂ, യമലോകത്തുമിന്ദ്രനഗരിയിലും,
മറ്റു ദേവഗൃഹങ്ങളിലും.
കുഞ്ഞിനെയെങ്ങും
കണ്ടുകിട്ടാതെ ഖിന്നനായർജുനൻ സ്വയം
അഗ്നിപ്രവേശത്തിന്നൊരുങ്ങവേ
പുഞ്ചിരിതൂകി ഭവാനതു തടഞ്ഞൂ.
88.7
सार्धं तेन प्रतीचीं दिशमतिजविना
स्यन्दनेनाभियातो
लोकालोकं व्यतीतस्तिमिरभरमथो
चक्रधाम्ना निरुन्धन् ।
चक्रांशुक्लिष्टदृष्टिं स्थितमथ विजयं
पश्य पश्येति वारां
पारे त्वं प्राददर्श: किमपि हि तमसां
दूरदूरं पदं ते ॥७॥
Sārdhaṁ tēna pratīcīṁ diśamati javinā
syandanēnābhiyātō
lokālōkaṁ vyatītastimirabharāmathō
cakradhāmnā
nirundhan |
cakrāṁśukliṣṭadr̥ṣṭiṁ
sthitamatha vijayaṁ
paśya paśyēti vārāṁ
Pārē tvaṁ prādarśaḥ kimapi hi tamasāṁ
dūradūraṁ padaṁ tē ||7||
സാർദ്ധം തേന
പ്രതീചീം ദിശമതിജവിനാ
സ്യന്ദനേനാഭിയാതോ
ലോകാലോകം
വ്യതീതസ്തിമിരഭരമഥോ
ചക്രധാമ്നാ
നിരുന്ധൻ ।
ചക്രാംശുക്ലിഷ്ടദൃഷ്ടിം
സ്ഥിതമഥ വിജയം
പശ്യ പശ്യേതി
വാരാം
പാരേ ത്വം
പ്രാദദർശ: കിമപി ഹി തമസാം
ദൂരദൂരം പദം
തേ ॥7॥
അർജുനനുമൊത്തു
ഭവാനൊരതിവേഗ രഥത്തിലേറി
പടിഞ്ഞാറോട്ടു
പോയി ലോകാലോക പർവ്വതം കടന്നു
കഠിനമാമിരുട്ടു
നിറഞ്ഞയവിടത്തു പെട്ടെന്നങ്ങേ സുദർശന
ചക്രത്തിൻ കണ്ണഞ്ചിപ്പിക്കും
പ്രകാശധോരണികൊണ്ടു
കാഴ്ച മറഞ്ഞ പാർത്ഥനോടായ്
“കണ്ടാലും ഇതെന്ന്”
പറഞ്ഞവിടുന്നു
കാട്ടിക്കൊടുത്തൂ കാരണജലമദ്ധ്യസ്ഥിതം
ദൂരെദൂരെയായ് ജാജ്വല്യമാനമതിമഹതാമവിടുത്തെ
ഗേഹം,
വൈകുണ്ഠം, താമസഗുണരഹിതമജ്ഞാനാന്ധകാരവീതം.
88.8
तत्रासीनं भुजङ्गाधिपशयनतले
दिव्यभूषायुधाद्यै-
रावीतं पीतचेलं प्रतिनवजलद
श्यामलं श्रीमदङ्गम् ।
मूर्तीनामीशितारं परमिह तिसृणा
मेकमर्थं श्रुतीनां
त्वामेव त्वं परात्मन् प्रियसखसहितो
नेमिथ क्षेमरूपम् ॥८॥
Tatrāsīnaṁ bhujaṅgādhipaśayanatalē
divyabhūṣāyudhādyai-
rāvītaṁ pītacēlaṁ pratinavajalada
śyāmalaṁ śrīmadaṅgam |
Mūrtīnāmīśitāraṁ
paramiha tisṛṇā
mēkamarthaṁ śrutīnāṁ
tvāmēva tvam̐ parātman priyasakhasahitō
nēmitha kṣēmarūpam ||8||
തത്രാസീനം ഭുജംഗാധിപശയനതലേ
ദിവ്യഭൂഷായുധാദ്യൈർ
ആവീതം പീതചേലം
പ്രതിനവജലദ
ശ്യാമളം
ശ്രീമദംഗം ।
മൂർത്തീനാമീശിതാരം
പരമിഹ തിസൃണാ
മേകമർത്ഥം
ശ്രുതീനാം
ത്വാമേവ ത്വം
പരാത്മൻ പ്രിയസഖസഹിതോ
നേമിഥ
ക്ഷേമരൂപം ॥8॥
അവിടെ വൈകുണ്ഠദേശേ
സർവ്വാഭരണവിഭൂഷിതനായി
മഞ്ഞപ്പട്ടുടുത്തു
ദിവ്യായുദ്ധങ്ങൾ ധരിച്ചു ലക്ഷ്മീസമേതം
പുതുകാർമേഘത്തിൻ
ശ്യാമകാന്തിദ്യുതിയെങ്ങും പരത്തി
ആദിശേഷമെത്തയിലിരുന്നരുളി
വിളങ്ങുന്നൂ മഹാവിഷ്ണു!
ജഗത്ക്കാരണമായി,
വേദങ്ങളാൽ ഘോഷിക്കപ്പെടുന്നതാം
പരമക്ഷേമസ്വരൂപമാം
പൊരുളിനെ പരമാത്മസ്വരൂപൻ
അവിടുന്നുമങ്ങേ
സുഹൃത്താം അർജുനനും വീണു നമസ്കരിച്ചു.
88.9
युवां मामेव द्वावधिकविवृतान्तर्हिततया
विभिन्नौ सन्द्रष्टुं स्वयमहमहार्षं द्विजसुतान् ।
नयेतं द्रागेतानिति खलु वितीर्णान् पुनरमून्
द्विजायादायादा: प्रणुतमहिमा पाण्डुजनुषा ॥९॥
Yuvāṁ māmēva dvāvadhikavivr̥tāntarhita-
tayā vibhinnau sandraṣṭuṁ
svayamahamahārṣaṁ
dvijasutān |
Nayētaṁ drāgētānitikhalu vitīrṇān punaramūn
dvijāyādāyādāḥ praṇutamahimā pāṇḍujanuṣā ||9||
യുവാം മാമേവ
ദ്വാവധികവിവൃതാന്തർഹിതതയാ
വിഭിന്നൗ
സന്ദ്രഷ്ടും സ്വയമഹമഹാർഷം ദ്വിജസുതാൻ ।
നയേതം
ദ്രാഗേതാനിതി ഖലു വിതീർണാൻ പുനരമൂൻ
ദ്വിജായാദായാദാ:
പ്രണുതമഹിമാ പാണ്ഡുജനുഷാ ॥9॥
“രണ്ടായിപ്പോൾ
കാണപ്പെടും നിങ്ങൾ ഞാൻ തന്നെ
കൃഷ്ണനാമെന്നിലൈശ്വര്യം
ജാജ്വലം, പാർത്ഥനിൽ
അതപ്രകടിതമതിനാൽ
നിങ്ങൾ വ്യതിരിക്തമായിരിപ്പൂ.
രണ്ടാളെയുമൊരുമിച്ചു
കാണുവാനായ് ഞാനെടുത്തൂ
ബ്രാഹ്മണപുത്രരെ,
കൊണ്ടുപൊയ്ക്കൊള്ളൂ അവരെയിനി”
ഏവം പറഞ്ഞു ദ്വിജസുതന്മാരെക്കൊടുത്തൂ
പരംപൊരുളാം
ശ്രീ നാരായണൻ;
അർജുനനങ്ങേ മാഹാത്മ്യം പാടി
സ്തുതിക്കേ ഭവാനവരെ
ബ്രാഹ്മണനു തിരിച്ചുനൽകീ
88.10
एवं नानाविहारैर्जगदभिरमयन्
वृष्णिवंशं प्रपुष्ण-
न्नीजानो यज्ञभेदैरतुलविहृतिभि:
प्रीणयन्नेणनेत्रा: ।
भूभारक्षेपदम्भात् पदकमलजुषां
मोक्षणायावतीर्ण:
पूर्णं ब्रह्मैव साक्षाद्यदुषु मनुजता
रूषितस्त्वं व्यलासी: ॥१०॥
Ēvaṁ nānāvihārairjagadabhiramayan
vṛṣṇivaṁśaṁ prapuṣṇ-
nnījānō yajñabhēdairatulavihr̥tibhiḥ
prīṇayannēṇanētrāḥ |
bhūbhārakṣēpadambhāt padakamalajuṣāṁ
mōkṣaṇāyāvatīrṇ:
Pūrṇaṁ
brahmaiva sākṣādyaduṣu manujatā
rūṣitastvaṁ vyalāsīḥ ||10||
ഏവം
നാനാവിഹാരൈർ ജഗദഭിരമയൻ
വൃഷ്ണിവംശം
പ്രപുഷ്ണൻ
ഈജാനോ
യജ്ഞഭേദൈരതുലവിഹൃതിഭി:
പ്രീണയന്നേണനേത്രാ:।
ഭൂഭാരക്ഷേപദംഭാത്
പദകമലജുഷാം
മോക്ഷണായാവതീർണ്ണ:
പൂർണ്ണം
ബ്രഹ്മൈവ സാക്ഷാദ്യദുഷു മനുജതാ
രൂഷിതസ്ത്വം
വ്യലാസീ:॥10॥
ഏവമെണ്ണിയാലൊടുങ്ങാത്ത
ലീലാവിശേഷങ്ങളാൽ
ലോകത്തെ അഭിരമിപ്പിച്ചും
വൃഷ്ണികുലത്തെ പോഷിപ്പിച്ചും
യാഗകർമ്മങ്ങളനവധി
നടത്തിയും നിസ്തുലമധുര
പ്രണയപ്രീണനങ്ങളാൽ
മാൻമിഴികളാം സുന്ദരിമാരെ
രമിപ്പിച്ചും അങ്ങേ
പദങ്ങളിൽ ശരണം പണിയുന്നവർക്കു
ഭൂഭാരം കുറയ്ക്കുവാനെന്നമട്ടിൽ
മോക്ഷപദം നൽകിയും
യാദവകുലത്തിൽ മനുഷരൂപത്തിൽ
പ്രശോഭിക്കും ഭവാൻ
പരബ്രഹ്മത്തിൻ
പ്രത്യക്ഷമാം പൂർണ്ണപുണ്യാവതാരം!
88.11
प्रायेण द्वारवत्यामवृतदयि तदा
नारदस्त्वद्रसार्द्र-
स्तस्माल्लेभे कदाचित्खलु सुकृतनिधि
स्त्वत्पिता तत्त्वबोधम् ।
भक्तानामग्रयायी स च खलु मतिमा
नुद्धवस्त्वत्त एव
प्राप्तो विज्ञानसारं स किल जनहिता
याधुनाऽऽस्ते बदर्याम् ॥११॥
Prāyēṇa dvāravatyāmavr̥tadayi
tadā
nāradastvadrasārdr-
tasmāllēbhē kadācithkhalu
sukṛtanidhi
stvattatvabōdham |
Bhaktānāmagrayāyī sa ca
khalu matimā
nuddhavastvatta ēva
Prāptō vijñānasar̥ṁ sa kila janahitā
yādhunā'stē badaryām ||11||
പ്രായേണ
ദ്വാരവത്യാമവൃതദയി തദാ
നാരദസ്ത്വദ്രസാർദ്ര:
തസ്മാല്ലേഭേ
കദാചിത് ഖലു സുകൃതനിധി
സ്ത്വത്പിതാ
തത്ത്വബോധം।
ഭക്താനാമഗ്രയായീ
സ ച ഖലു മതിമാൻ
ഉദ്ധവസ്ത്വത്ത
ഏവ
പ്രാപ്തോ
വിജ്ഞാനസാരം സ കില ജനഹിതാ
യാധുനാഽഽസ്തേ
ബദര്യാം॥11॥
ഭഗവൻ! ഭക്തശിരോമണിയാം
നാരദനക്കാലം
ഏറെസമയവും ദ്വാരകയിൽത്തന്നെയവിടുത്തെ
സാമീപ്യത്തിലമഗ്നനായിക്കഴിഞ്ഞു
പോരവേ
സുകൃതിയാമങ്ങേ
പിതാ വസുദേവർക്ക് നാരദനിൽ
നിന്നു കിട്ടീ
ആത്മജ്ഞാനതത്ത്വബോധോപദേശം!
ഏവം ഭക്താഗ്രേസരനുമതിബുദ്ധിമാനുമാമുദ്ധവനും
ആത്മസാക്ഷാത്ക്കാരമുണ്ടായി
അങ്ങുപദേശിക്കയാൽ.
ഉദ്ധവനിന്നും വാഴുന്നുവത്രേ
ലോകനന്മയ്ക്കായ് ഭക്തർക്കു
തത്ത്വോപദേശം നൽകി
ബദര്യാശ്രമത്തിൽ
88.12
सोऽयं कृष्णावतारो जयति तव विभो
यत्र सौहार्दभीति-
स्नेहद्वेषानुरागप्रभृतिभिरतुलै
रश्रमैर्योगभेदै: ।
आर्तिं तीर्त्वा समस्ताममृतपदमगु
स्सर्वत: सर्वलोका:
स त्वं विश्वार्तिशान्त्यै पवनपुरपते
भक्तिपूर्त्यै च भूया: ॥१२॥
sō'yaṁ kr̥ṣṇāvatārō jayati
tava vibhō
yatra sauhārdabhīti-
snēhadvēṣānurāgaprabhr̥tibhiratulai
raśramairyōgabhēdaiḥ |
ārtiṁ tīrtvā samastāmamṛtapadamagu
ssarvataḥ sarvalōkāḥ:
sa tvaṁ viśvārtiśāntyaipavanapurapatē
bhaktipūrtyai ca bhūyāḥ ||12||
88.12
സോഽയം
കൃഷ്ണാവതാരോ ജയതി തവ വിഭോ
യത്ര സൗഹാർദ്ദഭീതി-
സ്നേഹദ്വേഷാനുരാഗപ്രഭൃതിഭിരതുലൈർ
അശ്രമൈര്യോഗഭേദൈ:।
ആർത്തിം തീർത്ത്വാ
സമസ്താമമൃതപദമഗു:
സർവത:
സർവലോകാ:
സ ത്വം
വിശ്വാർത്തിശാന്ത്യൈ പവനപുരപതേ
ഭക്തിപൂർത്ത്യൈ
ച ഭൂയാ:॥12॥
സർവ്വേശ്വരാ വിഭോ!
അങ്ങേ അനന്യസുകൃതമാം
കൃഷ്ണാവതാരം വിജയിക്കുന്നു
സർവ്വത്തിലും!
സൌഹൃദം, പ്രേമം,
ഭയം, വിദ്വേഷം, ആസക്തി,
എന്നല്ലയേറെയതുല്യങ്ങളാം
മാർഗ്ഗങ്ങളിൽ
അയത്നലളിതമായ്
പ്രാപ്തമാക്കീ ഏവർക്കുമങ്ങു
ദുഖനിവൃത്തിയും
ആത്മസാക്ഷാത്ക്കാരവും!
ഭക്തവത്സലാ, ഗുരുവായൂരപ്പാ!
വിശ്വത്തിന്നഴൽ
നീക്കണേ, പൂർണ്ണഭക്തിപ്രഹർഷമേകണേ.
No comments:
Post a Comment