Tuesday, March 5, 2024

Sreeman Narayaneeyam - Dasakam 76

Sreeman  Narayaneeyam - Dasakam 76 

ദശകം 076 

http://ramayanam.guruvayoor.com/Sree%20Narayaneeyam/076%20Narayaneeyam.mp3

4  m 10 s 

Narayaneeyam 76


76.1

गत्वा सान्दीपनिमथ चतुष्षष्टिमात्रैरहोभि:

सर्वज्ञस्त्वं सह मुसलिना सर्वविद्या गृहीत्वा ।

पुत्रं नष्टं यमनिलयनादाहृतं दक्षिणार्थं

दत्वा तस्मै निजपुरमगा नादयन् पाञ्चजन्यम् ॥१॥

 

gatvā sāndīpanimatha catuṣṣaṣṭimātrairahobhi:

sarvajñastva saha musalinā sarvavidyā ghītvā |

putra naṣṭa yamanilayanādāhta dakiṇārtha

datvā tasmai nijapuramagā nādayan pāñcajanyam ||1||

 

76.1

ഗത്വാ സാന്ദീപനിമഥ ചതുഷ്ഷഷ്ടിമാത്രൈരഹോഭി:

സർവജ്ഞസ്ത്വം സഹ മുസലിനാ സര്‍വവിദ്യാ ഗൃഹീത്വാ

പുത്രം നഷ്ടം യമനിലയനാദാഹൃതം ദക്ഷിണാർത്ഥം

ദത്വാ തസ്മൈ നിജപുരമഗാ നാദയന്‍ പാഞ്ചജന്യം १॥

 

സർവ്വജ്ഞനാം ഭഗന്നങ്ങ് ബാലരാമനോടൊത്തു

ഗുരു സാന്ദീപനി മഹർഷിയിൽ നിന്നുമെല്ലാ വിദ്യകളും

അറുപത്തിനാലു ദിനങ്ങൾകൊണ്ടു പഠിച്ചവകളിലെല്ലാം

നിഷ്ണാതനായി; പിന്നെ ഗുരുദക്ഷിണയായ് ഗുരുപുത്രനെ

യമലോകത്തുനിന്നും തിരികെ കൊണ്ടുവന്നു നൽകി

സ്വനഗരത്തിൽ തിരിച്ചെത്തി, പാഞ്ചജന്യം മുഴക്കി  

 

76.2

स्मृत्वा स्मृत्वा पशुपसुदृश: प्रेमभारप्रणुन्ना:

कारुण्येन त्वमपि विवश: प्राहिणोरुद्धवं तम् ।

किञ्चामुष्मै परमसुहृदे भक्तवर्याय तासां

भक्त्युद्रेकं सकलभुवने दुर्लभं दर्शयिष्यन् ॥२॥

 

smtvā smtvā paśupasudṛśa premabhārapraunnā:

kāruyena tvamapi vivasha prāhioruddhava tam |

kiñcāmumai paramasuhde bhaktavaryāya tāsāṁ

bhaktyudreka sakalabhuvane durlabha darśayiyan ||2||

 

സ്മൃത്വാ സ്മൃത്വാ പശുപസുദൃശ: പ്രേമഭാരപ്രണുന്നാ:

കാരുണ്യേന ത്വമപി വിവശ: പ്രാഹിണോരുദ്ധവം തം

കിഞ്ചാമുഷ്മൈ പരമസുഹൃദേ ഭക്തവര്യായ താസാം

ഭക്ത്യുദ്രേകം സകലഭുവനേ ദുർലഭം ദര്‍ശയിഷ്യൻ २॥

 

അങ്ങയെയെപ്പോഴും സ്മരിച്ചുമങ്ങേ കഥകൾ പറഞ്ഞും

പ്രേമപാരവശ്യത്തിൽ ഗോപസുന്ദരിമാർ കഴിയവേ

ഭവാനുമവരിൽ കൃപാപരവശനായിത്തൻ സാഖാവാം

ഉദ്ധവനെ അവർക്കൊരു സ്നേഹസന്ദേശവുമായ് ദൂതയച്ചൂ  

വൃന്ദാവനത്തിലെ ഗോപികൾക്കുള്ളോരു ഭക്തിപ്രഹർഷം

അനന്യദുർലഭമെന്നുദ്ധവനുള്ളിലുറയ്ക്കുവാൻകൂടി നൂനം  

 

76.3

त्वन्माहात्म्यप्रथिमपिशुनं गोकुलं प्राप्य सायं

त्वद्वार्ताभिर्बहु स रमयामास नन्दं यशोदाम् ।

प्रातर्द्दृष्ट्वा मणिमयरथं शङ्किता: पङ्कजाक्ष्य:

श्रुत्वा प्राप्तं भवदनुचरं त्यक्तकार्या: समीयु: ॥३॥

 

tvanmāhātmyaprathimapiśuna gokula prāpya sāya

tvadvārtābhirbahu sa ramayāmāsa nanda yaśodām |

prātarddṛṣṭvā maimayaratha śakitāḥ pakajākya:

śrutvā prāpta bhavadanucara tyaktakāryāḥ samīyu ||3||

 

ത്വന്മാഹാത്മ്യപ്രഥിമപിശുനം ഗോകുലം പ്രാപ്യ സായം

ത്വദ് വാർത്താഭിർബ്ബഹു സ രമയാമാസ നന്ദം യശോദാം

പ്രാതര്‍ദൃഷ്ട്വാ മണിമയരഥം ശങ്കിതാ: പങ്കജാക്ഷ്യ:

ശ്രുത്വാ പ്രാപ്തം ഭവദനുചരം ത്യക്തകാര്യാ: സമീയു: ३॥

 

സായന്തനത്തിൽ ഗോകുലത്തിലെത്തിയ ഉദ്ധവൻ കണ്ടൂ

അങ്ങേ പ്രഭാവമറിയിക്കുംമട്ടിൽ ഐശ്വര്യസമ്പൂർണ്ണമായ്.

അവിടുത്തെ വിശേഷങ്ങൾ നന്നായ് ചൊല്ലി സന്തോഷിപ്പിച്ചൂ

നന്ദനെയും യശോദയേയുമുദ്ധവൻ; ഗോപികൾ കണ്ടൂ

പ്രഭാതസമയേ കനകമണിമയമൊരു രഥം നന്ദഗൃഹേ

അങ്ങെത്തിയെന്നവരാദ്യം നിനച്ചെങ്കിലുമങ്ങേ ദൂതനവിടെ

വന്നതറിഞ്ഞവരോടിയെത്തീ സ്വകർമ്മങ്ങളെല്ലാം മറന്നൂ.  

 

76.4

दृष्ट्वा चैनं त्वदुपमलसद्वेषभूषाभिरामं

स्मृत्वा स्मृत्वा तव विलसितान्युच्चकैस्तानि तानि ।

रुद्धालापा: कथमपि पुनर्गद्गदां वाचमूचु:

सौजन्यादीन् निजपरभिदामप्यलं विस्मरन्त्य: ॥४॥

 

dṛṣṭvā caina tvadupamalasadveabhūṣābhirāma

smtvā smtvā tava vilasitānyuccakaistāni tāni |

ruddhālāpāḥ kathamapi punargadgadāṁ vācamūcu:

saujanyādīn nijaparabhidāmapyalam vismarantya ||4||

 

ദൃഷ്ട്വാ ചൈനം ത്വദുപമലസദ്വേഷഭൂഷാഭിരാമം

സ്മൃത്വാ സ്മൃത്വാ തവ വിലസിതാന്യുച്ചകൈസ്താനി താനി

രുദ്ധാലാപാ: കഥമപി പുനർഗദ്ഗദാം വാചമൂചു:

സൗജന്യാദീന്‍ നിജപരഭിദാമപ്യലം വിസ്മരന്ത്യ: ४॥

 

അങ്ങയേപ്പോലെയഴകിൽ വേഷഭൂഷകളണിഞ്ഞതാം

ഉദ്ധവനെക്കണ്ടു ഗോപിമാരങ്ങയെ ഓർമിച്ചൂ നിന്നൂ.

അങ്ങേ ലീലാവിലാസങ്ങളെല്ലാം മനോമുകുരത്തിൽ

വീണ്ടും തെളിഞ്ഞുണർന്നൂ, ഗദ്ഗദത്താൽ വാക്കുകൾ

തൊണ്ടയിൽ തടഞ്ഞൂ, ഉപചാരങ്ങൾ മറന്നു, സ്വയം

തങ്ങളാരെന്നും അപരനാരെന്നും മറന്നൂ, സഹജമാം

ലജ്ജയും വിട്ടൂ, വിറച്ചുകൊണ്ടവരുദ്ധവനോടെന്തോ പുലമ്പി.

     

76.5

श्रीमान् किं त्वं पितृजनकृते प्रेषितो निर्दयेन

क्वासौ कान्तो नगरसुदृशां हा हरे नाथ पाया: ।

आश्लेषाणाममृतवपुषो हन्त ते चुम्बनाना-

मुन्मादानां कुहकवचसां विस्मरेत् कान्त का वा ॥५॥

 

śrīmān ki tva pitjanakte preito nirdayena

kvāsau kānto nagarasudṛśāṁ hā hare nātha pāyāḥ |

āśleṣāṇāmamtavapuo hanta te cumbanānā-

munmādānāṁ kuhakavacasāṁ vismaret kānta kā vā ||5||

 

ശ്രീമാന്‍ കിം ത്വം പിതൃജനകൃതേ പ്രേഷിതോ നിർദയേന

ക്വാസൌ കാന്തോ നഗരസുദൃശാം ഹാ ഹരേ നാഥ പായാ:

ആശ്ലേഷാണാമമൃതവപുഷോ ഹന്ത തേ ചുംബനാനാം

ഉന്മാദാനാം കുഹകവചസാം വിസ്മരേത്കാന്ത കാ വാ ५॥


“ഉദ്ധവ പ്രഭോ!, ഭവാനിപ്പോൾ ദൂതുമായെത്തിയതാ

ഹൃദയശൂന്യൻ പറഞ്ഞിട്ടവന്റെ മാതാപിതാക്കളെ

കാണുവാൻ മാത്രമല്ലേ? പറയൂ, നഗരസുന്ദരിമാർക്കു

പ്രിയനായ് വിലസുമവനെവിടെയാണിപ്പോൾ? ഹാ!

രക്ഷിക്കണം ഞങ്ങളെ! ആർക്കു മറക്കുവാനാകുമാ

അമൃതമേനിയെയാലിംഗനം ചെയ്യുന്നതിൻ ആനന്ദവും  

മധുരചുംബനങ്ങളും, പ്രിയനേ നീ പ്രേമപ്രഹർഷത്തിൽ

ഉന്മത്തനായ് ചെയ്യും ശൃംഗാരചേഷ്ടകളും മധുമൊഴികളും!

   

76.6

रासक्रीडालुलितललितं विश्लथत्केशपाशं

मन्दोद्भिन्नश्रमजलकणं लोभनीयं त्वदङ्गम् ।

कारुण्याब्धे सकृदपि समालिङ्गितुं दर्शयेति

प्रेमोन्मादाद्भुवनमदन त्वत्प्रियास्त्वां विलेपु: ॥६॥

 

rāsakrīḍālulitalalita viślathatkeśapāśa

mandodbhinnaśramajalakaa lobhanīya tvadagam |

kāruyābdhe sakdapisamāligitu darśayeti

premonmādādbhuvanamadan tvatpriyāstvāṁ vilepu ||6||

 

രാസക്രീഡാലുലിതലലിതം വിശ്ലഥത്കേശപാശം

മന്ദോദ്ഭിന്നശ്രമജലകണം ലോഭനീയം ത്വദംഗം

കാരുണ്യാബ്ധേ സകൃദപി സമാലിംഗിതും ദര്‍ശയേതി

പ്രേമോന്മാദാദ് ഭുവനമദന! ത്വത്പ്രിയാസ്ത്വാം വിലേപു: ६॥

 

“കരുണാ സിന്ധോ! രാസക്രീഡാവേളയിലങ്ങേ ചാരുവാം മുടിക്കെട്ടഴിഞ്ഞുലഞ്ഞും നെറ്റിത്തടത്തിൽ വിയർപ്പുമണികൾ

പൊടിഞ്ഞും കമനീയമാം ഭവദ് രൂപമെത്ര മനോമോഹനം!

കാട്ടിത്തന്നാലുമാരും കൊതിക്കുമാ ഭുവനസുന്ദരരൂപം 

ഞങ്ങൾക്കൊന്നുകൂടി ഗാഢഗാഢം പുണർന്നിടാൻ”

വിലപിച്ചേവം ഗോപികൾ പ്രേമോന്മാദഹർഷത്തിനാൽ.

 

76.7

एवंप्रायैर्विवशवचनैराकुला गोपिकास्ता-

स्त्वत्सन्देशै: प्रकृतिमनयत् सोऽथ विज्ञानगर्भै: ।

भूयस्ताभिर्मुदितमतिभिस्त्वन्मयीभिर्वधूभि-

स्तत्तद्वार्तासरसमनयत् कानिचिद्वासराणि ॥७॥

 

evāṁprāyairvivashavacanairākulā gopikāstā-

stvatsandeśai praktimanayat so'tha vijñānagarbhai |

bhūyastābhir muditamatibhistvanmayībhirvadhūbhi-

tattadvārtāsarasamanayat kānicidvāsarāṇi ||7||

 

ഏവംപ്രായൈർ വിവശവചനൈരാകുലാ ഗോപികാസ്താ:

ത്വത്സന്ദേശൈ: പ്രകൃതിമനയത് സോഽഥ വിജ്ഞാനഗര്‍ഭൈ:

ഭൂയസ്താഭിർമുദിതമതിഭി: ത്വന്മയീഭിർ വധൂഭി:

തത്തദ്വാർത്താ സരസമനയത് കാനിചിദ്വാസരാണി ७॥

 

ഗോപികമാർ വിരഹവിവശരായേവം വിലപിച്ചു നിൽക്കേ പ്രബോധമുണർത്തുമങ്ങേ സന്ദേശവാക്കുകൾ ചൊല്ലി

ഉദ്ധവരവരെ പ്രശാന്തരാക്കി; മോഹമകന്നു ശാന്തരായ്

ഉള്ളം തെളിഞ്ഞു ഭവദ്ചിന്തയിൽ മുഴുകിയങ്ങേ ലീലാകഥകൾ

പറഞ്ഞുദ്ധവരവരുമായ് സാമോദം പാർത്തൂ ചിലദിനങ്ങൾ

 


76.8

त्वत्प्रोद्गानै: सहितमनिशं सर्वतो गेहकृत्यं

त्वद्वार्तैव प्रसरति मिथ: सैव चोत्स्वापलापा: ।

चेष्टा: प्रायस्त्वदनुकृतयस्त्वन्मयं सर्वमेवं

दृष्ट्वा तत्र व्यमुहदधिकं विस्मयादुद्धवोऽयम् ॥८॥

 

tvatprodgānai sahitamaniśa sarvato gehaktya

tvadvārtaiva prasarati mitha saiva cotsvāpalāpāḥ |

cheṣṭāḥ prāyastvadanuktayas tvanmayam sarvameva

dṛṣṭvā tatra vyamuhadadhika vismayāduddhavo'ayam ||8||

 

ത്വത്പ്രോദ്ഗാനൈ: സഹിതമനിശം സർവതോ ഗേഹകൃത്യം

ത്വദ് വാർതൈവ പ്രസരതി മിഥ: സൈവ ചോത്സ്വാപലാപാ:

ചേഷ്ടാ: പ്രായസ്ത്വദനുകൃതയസ്ത്വന്മയം സർവമേവം

ദൃഷ്ട്വാ തത്ര വ്യമുഹദധികം വിസ്മയാദുദ്ധവോഽയം ८॥

 

ഗോപീജനമെപ്പോഴും  അങ്ങയെക്കുറിച്ചു പാട്ടുകൾ പാടി

ഗൃഹജോലികൾ ചെയ്തൂ, പൈക്കളെ കറന്നൂ, എല്ലാടവും

അങ്ങേ കഥകൾ പരസ്പരം വർണ്ണിച്ചു പറഞ്ഞു നടന്നൂ

സ്വപ്നത്തിലും ഗോപികൾ പറയുവതങ്ങേ കഥകൾ മാത്രം!

നടപ്പിലുമെടുപ്പിലുമവരങ്ങയെ അനുകരിച്ചൂ സദാ, എങ്ങും

എപ്പോഴും ഗോകുലത്തിൽ അവിടുന്ന് നിറഞ്ഞു വിളങ്ങി 

നിൽക്കുന്നതായ് കണ്ടുദ്ധവരത്യന്തം വിസ്മയത്തിലാണ്ടൂ    

 

76.9

राधाया मे प्रियतममिदं मत्प्रियैवं ब्रवीति

त्वं किं मौनं कलयसि सखे मानिनीमत्प्रियेव।

इत्याद्येव प्रवदति सखि त्वत्प्रियो निर्जने मा-

मित्थंवादैररमदयं त्वत्प्रियामुत्पलाक्षीम् ॥९॥

 

rādhāyā me priyatamamida matpriyaiva bravīti

tva ki mauna kalayasi sakhe māninīmatpriyeva|

ityādyeva pravadati sakhi tvatpriyo nirjane mā-

mitthavādairamadayam tvatpriyāmutpalākṣīm ||9||

 

രാധായാ മേ പ്രിയതമമിദം മത്പ്രിയൈവം ബ്രവീതി

ത്വം കിം മൌനം കലയസി സഖേ മാനിനീമത്പ്രിയേവ

ഇത്യാദ്യേവ പ്രവദതി സഖി ത്വത്പ്രിയോ നിർജനേ മാം

ഇത്ഥംവാദൈരരമദയം ത്വത്പ്രിയാമുത്പലാക്ഷീം ९॥

 

“ഇതെൻ പ്രിയരാധക്കേറെ പ്രിയതരം, അവളെപ്പോഴും

എൻ ഹിതം പറയും, സഖേ നിന്നെപ്പോൽ, എന്താണ്

നീയിന്നു മൌനത്തിലെൻ മാനിയാം രാധയെപ്പോലെ?”

“ഞങ്ങൾ ഒറ്റക്കിരിക്കുമ്പോൾ നിൻ പ്രിയനെന്നോട്  

ചൊല്ലും രാധയെപ്പറ്റിമാത്രം, ആ മനസ്സിൽ നീ മാത്രമല്ലോ!”

ഏവം ഉദ്ധവർ ചൊന്നതാം മധുരവാക്കുകൾ കേട്ടേറെ  

സന്തോഷമാർന്നു നിന്നൂ തവപ്രേയസി സുന്ദരി രാധിക

 

76.10

एष्यामि द्रागनुपगमनं केवलं कार्यभारा-

द्विश्लेषेऽपि स्मरणदृढतासम्भवान्मास्तु खेद: ।

ब्रह्मानन्दे मिलति नचिरात् सङ्गमो वा वियोग-

स्तुल्यो व: स्यादिति तव गिरा सोऽकरोन्निर्व्यथास्ता: ॥१०॥

 

eyāmi drāganupagamana kevala kāryabhārā-

dviślee'pi smaraadṛḍhatāsambhavānmāstu kheda |

brahmānande milati nachirāt sagamo vā viyoga-

stulyo va syādititi tava girā so'karonnirvyathāstāḥ ||10||

 

ഏഷ്യാമി ദ്രാഗനുപഗമനം കേവലം കാര്യഭാരാത്

വിശ്ലേഷേഽപി സ്മരണദൃഢതാസംഭവാന്മാസ്തു ഖേദ:

ബ്രഹ്മാനന്ദേ മിലതി നചിരാത് സംഗമോ വാ വിയോഗ:

തുല്യോ വ: സ്യാദിതി തവ ഗിരാ സോഽകരോന്നിർവ്യഥാസ്താ: १०॥

 

“എത്തും ഞാൻ വൈകാതെ നിങ്ങൾക്കരികിൽ; ഇപ്പോൾ

ചെയ്യാനേറെക്കാര്യങ്ങളുണ്ടിവിടെയെനിക്കതിനാൽ മാത്രം , 

വൈകുന്നു ഞാൻ; ഒട്ടും ഖേദിക്കവേണ്ട നിങ്ങൾക്കുണ്ടല്ലോയീ

വേർപാടിലും ദൃഢമാം പ്രേമഭക്തി, താമസംവിനാ നിങ്ങൾ

ബ്രഹ്മാനന്ദമനുഭവിക്കുമപ്പോൾ സംഗമവിയോഗങ്ങൾ രണ്ടും

ഒരുപോലെയല്ലോ.” ഏവം ഉദ്ധവരറിയിച്ചതാം ഭവദ് സന്ദേശം

കേൾക്കേ ദുഖമെല്ലാമൊഴിഞ്ഞു ശാന്തചിത്തരായ് ഗോപികൾ

 

76.11

एवं भक्ति सकलभुवने नेक्षिता न श्रुता वा

किं शास्त्रौघै: किमिह तपसा गोपिकाभ्यो नमोऽस्तु ।

इत्यानन्दाकुलमुपगतं गोकुलादुद्धवं तं

दृष्ट्वा हृष्टो गुरुपुरपते पाहि मामामयौघात् ॥११॥

 

evam bhakti sakalabhuvane nekitā na śrutā vā

ki śāstraughai kim iha tapasā gopikābhyo namo'stu |

ityānandākulamupagata gokulāduddhava ta

dṛṣṭvā hṛṣṭo gurupurapate pāhi māmāmayaughāt ||11||

 

ഏവം ഭക്തി സകലഭുവനേ നേക്ഷിതാ ന ശ്രുതാ വാ

കിം ശാസ്ത്രൗഘൈ: കിമിഹ തപസാ ഗോപികാഭ്യോ നമോഽസ്തു

ഇത്യാനന്ദാകുലമുപഗതം ഗോകുലാദുദ്ധവം തം

ദൃഷ്ട്വാ ഹൃഷ്ടോ ഗുരുപുരപതേ പാഹി മാമാമയൗഘാത് ११॥

 

“എങ്ങുമാരിലുമേതുലോകത്തും! കണ്ടിട്ടില്ല, കേട്ടിട്ടുമില്ലിത്ര

മഹതാം ശുദ്ധഭക്തിപ്രഹർഷം, നമിച്ചിടാം വിദ്യാവിഹീനരാം ഗോപനാരിമാരെ, ശുദ്ധഭക്തിയാൽ സമ്പന്നരാണവർ.  

മഹാശാസ്ത്രപഠനങ്ങൾ, തപസ്സുകളിവകയാലെന്തുകാര്യം?”

ഏവം ഗോപികാഭക്തികണ്ടത്ഭുതാനന്ദത്തോടെയുദ്ധവർ

മടങ്ങിയെത്തി ചൊന്നതാം ഗോകുലവാർത്തകൾ കേട്ടു

തുഷ്ടനായിരിക്കും ഗുരുവായൂരപ്പാ! എന്നെ രക്ഷിക്കണേ

   

 

 

No comments:

Post a Comment