Sreeman Narayaneeyam - Dasakam 75
ദശകം 075
http://ramayanam.guruvayoor.com/Sree%20Narayaneeyam/075%20Narayaneeyam.mp3
4 m 10 s
Narayaneeyam 75
75.1
प्रात: सन्त्रस्तभोजक्षितिपतिवचसा
प्रस्तुते मल्लतूर्ये
सङ्घे राज्ञां च मञ्चानभिययुषि गते
नन्दगोपेऽपि हर्म्यम् ।
कंसे सौधाधिरूढे त्वमपि सहबल:
सानुगश्चारुवेषो
रङ्गद्वारं गतोऽभू: कुपितकुवलया
पीडनागावलीढम् ॥१॥
prātaḥ
santrastabhojakṣitipativacasā
prastute
mallatūrye
saṅghe rājñāṃ ca mañcānabhiyaṣuṣi gate
nandagope'pi
harmyam।
kaṃse saudhādhirūḍhe
tvamapi sahabalaḥ
sānugaścāruveṣo
raṅgadvāraṃ gato'bhūḥ
kupitakuvalayā
pīḍanāgāvalīḍham॥1॥
പ്രാത:
സന്ത്രസ്ത ഭോജക്ഷിതിപതിവചസാ
പ്രസ്തുതേ
മല്ലതൂര്യേ
സങ്ഘേ രാജ്ഞാം
ച മഞ്ചാനഭിയയുഷി ഗതേ
നന്ദഗോപേഽപി ഹർമ്മ്യം
।
കംസേ
സൗധാധിരൂഢേ ത്വമപി സഹബല:
സാനുഗശ്ചാരുവേഷോ
രംഗദ്വാരം
ഗതോഽഭൂ: കുപിതകുവലയാ
പീഡനാഗാവലീഢം ॥१॥
പ്രഭാതമായപ്പോഴേയ്ക്കും
ഭീതിപൂണ്ട ഭോജരാജൻ
കംസൻ മല്ലയുദ്ധം
തുടങ്ങാനായ് പെരുമ്പറയടിപ്പിച്ചു;
രാജാക്കന്മാരാനേകം
കൂട്ടമായ് രാജ്ഞിമാരോടുകൂടി
മേടമഞ്ചങ്ങളിൽ
പോർക്കാഴ്ച്ച കാണാനിരിക്കവേ,
നന്ദനും മറ്റു
ഗോപന്മാരും കൊട്ടാരത്തിലെത്തീ.
മാളികയുടെ മട്ടുപ്പാവിൽക്കയറിയിരുന്നൂ
കംസനും.
ബാലരാമനുമങ്ങും
കമനീയമായണിഞ്ഞൊരുങ്ങി
കൂട്ടരുമായ് മല്ലയുദ്ധം
നടക്കുമരങ്ങിൻ വാതിൽക്കൽ
എത്തുമ്പോൾ കണ്ടൂ
വാതിൽ തടഞ്ഞിട്ടൊരിടഞ്ഞ
കൊമ്പനെ മഹാഗജം,
കുവലയാപീഡത്തിനെ.
75.2
पापिष्ठापेहि मार्गाद्द्रुतमिति वचसा
निष्ठुरक्रुद्धबुद्धे-
रम्बष्ठस्य प्रणोदादधिकजवजुषा
हस्तिना गृह्यमाण: ।
केलीमुक्तोऽथ गोपीकुचकलशचिर
स्पर्धिनं कुम्भमस्य
व्याहत्यालीयथास्त्वं चरणभुवि पुनर्
निर्गतो वल्गुहासी ॥२॥
pāpiṣṭhāpehi mārgāddrutamiti
vacasā
niṣṭhurakruddhabuddhe-
rambaṣṭhasya
praṇodādadhikajavajuṣā
hastinā gṛhyamāṇaḥ।
kelīmukto'tha gopīkucakalaśacira
spardhinaṃ kumbhamasya
vyāhatyālīyathāstvaṃ caraṇabhuvipunar
nirgato
valguhāsī॥2॥
പാപിഷ്ഠാപേഹി
മാർഗ്ഗാദ്ദ്രുതമിതി വചസാ
നിഷ്ഠുരക്രുദ്ധബുദ്ധേർ
അംബഷ്ഠസ്യ
പ്രണോദാദധികജവജുഷാ
ഹസ്തിനാ
ഗൃഹ്യമാണ: ।
കേലീമുക്തോഽഥ
ഗോപീകുചകലശചിര
സ്പർദ്ധിനം കുംഭമസ്യ
വ്യാഹത്യാലീയഥാസ്ത്വം
ചരണഭുവി പുനർ
നിർഗതോ
വല്ഗുഹാസീ ॥२॥
“വഴിമാറി നിൽക്ക,
ദുഷ്ടാ! നീയും നിന്റെ ആനയും”
എന്നങ്ങാക്രോശിക്കേ
ഏറെ വേഗത്തിലാനയെ
അവനങ്ങേക്ക് നേരെ
പായിച്ചനേരം തുമ്പിക്കായ്യാൽ
ഭവാനെ തൂക്കിയെടുത്തൂ
ഗജമപ്പോളങ്ങവന്റെ
ഗോപീകുചകുംഭങ്ങളോടെതിർനിൽക്കും
മട്ടിൽ
തുടുത്തുയർന്ന
മസ്തകത്തിൽ കൈകൊണ്ടാഞ്ഞടിച്ചൂ.
ചാടിയിറങ്ങി ഗജത്തിൻ
കാലുകൾക്കിടയിൽപ്പതുങ്ങി
നിന്നശേഷമങ്ങ്
പുഞ്ചിരി തൂകി പുറത്തുവന്നു നിന്നൂ
75.3
हस्तप्राप्योऽप्यगम्यो झटिति मुनिजन
स्येव धावन् गजेन्द्रं
क्रीडन्नापात्य भूमौ पुनरभिपतत
स्तस्य दन्तं सजीवम् ।
मूलादुन्मूल्य तन्मूलगमहितमहा
मौक्तिकान्यात्ममित्रे
प्रादास्त्वं हारमेभिर्ललितविरचितं
राधिकायै दिशेति ॥३॥
hastaprāpyo'pyagamyo
jhaṭiti munijana
syeva
dhāvan gadendram
krīḍannāpātya bhūmau
punarabhipatata
stasya
dantaṃ sajīvam।
mūlādunmūlya tanmūlagamahitamahā
maukṭikānyātmamitre
prādāstvaṃ hāramebhiralitaviracitaṃ
rādhikāyai diśeti॥3॥
ഹസ്തപ്രാപ്യോഽപ്യഗമ്യോ
ഝടിതി മുനിജന
സ്യേവ ധാവൻ
ഗജേന്ദ്രം
ക്രീഡന്നാപാത്യ
ഭൂമൌ പുനരഭിപതത
സ്തസ്യ ദന്തം
സജീവം ।
മൂലാദുന്മൂല്യ
തന്മൂലഗമഹിതമഹാ
മൗക്തികാന്യാത്മമിത്രേ
പ്രാദാസ്ത്വം
ഹാരമേഭിർ ല്ലലിതവിരചിതം
രാധികായൈ
ദിശേതി ॥३॥
ധ്യാനത്തിലാമഗ്നരാം
മഹാമുനിമാർക്കു ചിലപ്പോൾ
പിടികിട്ടുമങ്ങയെയെന്നപോലെ
അങ്ങയെത്തൻ
തുമ്പിക്കൈവലയത്തിൽ
കിട്ടിയിട്ടും കുതറിമാറിയങ്ങ്
താഴെ വീണു; പിന്നെയാനായെ
വെറും കളിയായങ്ങു
തള്ളി നിലത്തിട്ടൂ;
പെട്ടെന്ന് വീണ്ടുമങ്ങേയ്ക്കുനേരെ
പാഞ്ഞുവന്ന ഗജത്തിൻ
കൊമ്പുകളങ്ങു വേരോടെ
പറിച്ചെടുത്തൂ;
അപ്പോളതിന്നുള്ളിൽ നിന്നമൂല്യമാം
വലിയ മുത്തുമണികൾ
ചിന്നിവീണൂ അങ്ങവയെ
പ്രിയസുഹൃത്തിൻ
കയ്യിൽക്കൊടുത്തു ചൊന്നാൻ:
“രാധക്കിതിനാലൊരു
മാലകോർത്തു നൽകണം നീ”
75.4
गृह्णानं दन्तमंसे युतमथ हलिना
रङ्गमङ्गाविशन्तं
त्वां मङ्गल्याङ्गभङ्गीरभसहृतमनो
लोचना वीक्ष्य लोका: ।
हंहो धन्यो हि नन्दो नहि नहि पशुपा
लाङ्गना नो यशोदा
नो नो धन्येक्षणा: स्मस्त्रिजगति वयमे
वेति सर्वे शशंसु: ॥४॥
gṛhṇānaṃ dantamaṃse yutamatha
halinā
raṅgamagāviśantaṃ
tvāṃ maṅgalyāṅgabhaṅgīrabhasahṛtamano
locanā vīkṣya lokāḥ।
haṃho dhanyo hi
nando nahi nahi paśupā
lāṅganā no yaśodā
no
no dhanyekṣaṇāḥ smastrijagati vayame
veti
sarve śaśaṃsu॥4॥
ഗൃഹ്ണാനം
ദന്തമംസേ യുതമഥ ഹലിനാ
രംഗമംഗാവിശന്തം
ത്വാം മംഗല്യാംഗഭംഗീരഭസഹൃതമനോ
ലോചനാ വീക്ഷ്യ
ലോകാ: ।
ഹംഹോ ധന്യോ ഹി
നന്ദോ നഹി നഹി പശുപാ
ലാംഗനാ നോ
യശോദാ
നോ നോ
ധന്യേക്ഷണാ: സ്മസ്ത്രിജഗതി വയമേ
വേതി സർവേ
ശശംസു: ॥४॥
ആനക്കൊമ്പുകൾ തോളത്തെടുത്ത്
പിടിച്ചു ഭഗവൻ,
അങ്ങും ബാലരാമനും
മല്ലയുദ്ധത്തിന്നരങ്ങിലേയ്ക്ക്
കയറവേ, മംഗളശ്രീയെഴും
അവിടുത്തെ ദേഹകാന്തിയിൽ എല്ലാകൺകളും മനസ്സും ഏറെയാകർഷിതമായത്ഭുതം!
“എത്ര സുകൃതിയാണാ
നന്ദഗോപൻ! അല്ല, ഗോപികമാർ!
അല്ലല്ല യശോദ!,
അതുമല്ല നാമാണ് ത്രിലോകങ്ങളിൽ
വച്ചേറ്റവും സുകൃതികൾ!
ധന്യധന്യം നമ്മുടെ കണ്ണുകൾ”
എന്നെല്ലാം പറഞ്ഞു
വിസ്മയിച്ചു നിന്നാർ മാലോകരെല്ലാം
75.5
पूर्णं ब्रह्मैव साक्षान्निरवधि परमा
नन्दसान्द्रप्रकाशं
गोपेशु त्वं व्यलासीर्न खलु बहुजनै:
तावदावेदितोऽभू: ।
दृष्ट्वाऽथ त्वां तदेदंप्रथममुपगते
पुण्यकाले जनौघा:
पूर्णानन्दा विपापा: सरसमभिजगु
स्त्वत्कृतानि स्मृतानि ॥५॥
pūrṇaṃ brahmaiva sākṣānniravadhi
paramā
nandasāndraprakāśaṃ
gopeśu tvaṃ vyalāsīrna khalu
bahujanaiḥ
tāvadāvedito'bhūḥ।
dṛṣṭvā'tha tvāṃ
tadedaṃprathamamupagate
puṇyakāle janaughāḥ।
pūrṇānandā vipāpāḥ
sarasamabhijagu
stvatkṛtāni smṛtāni॥5॥
പൂർണം
ബ്രഹ്മൈവ സാക്ഷാന്നിരവധി പരമാ
നന്ദസാന്ദ്രപ്രകാശം
ഗോപേശു ത്വം
വ്യലാസീർന ഖലു ബഹുജനൈ:
താവദാവേദിതോഽഭൂ:
।
ദൃഷ്ട്വാഽഥ
ത്വാം തദേദം പ്രഥമമുപഗതേ
പുണ്യകാലേ
ജനൗഘാ:
പൂർണാനന്ദാ
വിപാപാ: സരസമഭിജഗു:
ത്വത്കൃതാനി
സ്മൃതാനി ॥५॥
പൂർണ്ണമെങ്ങും
നിറഞ്ഞു വിളങ്ങും
ആദിയന്തരഹിത ശുദ്ധബോധം,
പരമാനന്ദഘനസ്വരൂപനാം
നിന്തിരുവടിയെ
തിരിച്ചറിയാത്ത
ഗോപന്മാർക്കിടയിലവരിലൊരാളായ്
പരിമിതികൾക്കെല്ലാമതീതമങ്ങ്
സാമോദം പരിലസിച്ചുവല്ലോ
ബഹുജനങ്ങളങ്ങയെ
പരബ്രഹ്മത്തിൻ
സ്വരൂപനായറിഞ്ഞില്ലയെങ്കിലും,
പൂർവ്വജന്മസുകൃതത്താൽ
യഥാകാലം
അവരങ്ങയെയാദ്യമായ്കണ്ടു
പാപങ്ങൾ
നീങ്ങിയാനന്ദമാർന്നങ്ങേ
ലീലകൾ
അമാനുഷികവൃത്തികളോരോന്നുമോർത്തും
പറഞ്ഞും പാടിയുമവർ
ധന്യധന്യരായീ
75.6
चाणूरो मल्लवीरस्तदनु नृपगिरा
मुष्टिको मुष्टिशाली
त्वां रामं चाभिपेदे झटझटिति मिथो
मुष्टिपातातिरूक्षम् ।
उत्पातापातनाकर्षणविविधरणा
न्यासतां तत्र चित्रं
मृत्यो: प्रागेव मल्लप्रभुरगमदयं
भूरिशो बन्धमोक्षान् ॥६॥
cāṇūro
mallavīrastadanu nṛpagirā
muṣṭiko
muṣṭiśālī
tvāṃ rāmaṃ cābhipede jhaṭajhaṭiti mitho
muṣṭipātātirūkṣam।
utpātāpātanākarṣaṇavividharaṇā
nyāsatāṃ
tatra citram।
mṛtyoḥ prāgeva mallaprabhuragamadayam
bhūriśo bandhamokṣān॥6॥
ചാണൂരോ
മല്ലവീരസ്തദനു നൃപഗിരാ
മുഷ്ടികോ
മുഷ്ടിശാലീ
ത്വാം രാമം
ചാഭിപേദേ ഝടഝടിതിമിഥോ
മുഷ്ടിപാതാതിരൂക്ഷം
।
ഉത്പാതാപാതനാകർഷണവിവിധരണാ-
ന്യാസതാം തത്ര
ചിത്രം
മൃത്യോ:
പ്രാഗേവ മല്ലപ്രഭുരഗമദയം
ഭൂരിശോ
ബന്ധമോക്ഷാൻ ॥६॥
മല്ലയുദ്ധപ്രവീണൻ
ചാണൂരനും മുഷ്ടിയാൽ ശത്രുവിനെ
ഇടിച്ചു തകർക്കും
മുഷ്ടികനുമരങ്ങിലെത്തീ രാജാജ്ഞയാൽ
അവരിരുവരുമങ്ങയോടും
രാമനോടുമെതിർത്തു പോരാടീ
അവിടെ ഝട ഝട ശബ്ദത്തോടെ
പരസ്പരം മുഷ്ടികളാൽ
പ്രഹരിച്ചും എടുത്തു
മേലോട്ടെറിഞ്ഞും നിലത്തിട്ടു വലിച്ചും
ഏറെനേരം മുഷ്ടിപ്രയോഗമുറകളുണ്ടായി,
ഹാ എന്തത്ഭുതം!
അങ്ങേക്കയ്യാലവൻ
മരിക്കും മുൻപുതന്നെ മല്ലവീരനാം
ചാണൂരനെ ഭവാൻ പലതവണ
ബന്ധിച്ചും വിട്ടും ലീലയാടീ.
75.7
हा धिक् कष्टं कुमारौ सुललितवपुषौ
मल्लवीरौ कठोरौ
न द्रक्ष्यामो व्रजामस्त्वरितमिति जने
भाषमाणे तदानीम् ।
चाणूरं तं करोद्भ्रामणविगलदसुं
पोथयामासिथोर्व्यां
पिष्टोऽभून्मुष्टिकोऽपि द्रुतमथ हलिना
नष्टशिष्टैर्दधावे ॥७॥
hā dhik kaṣṭaṃ kumārau
sulalitavapuṣau
mallavīrau kaṭhorau
na
drakṣyāmo vrajāmastvaritamiti
jane
bhāṣamāṇe
tadānīm।
cāṇūraṃ taṃ karodbhrāmaṇavigaladasuṃ
pothyāmāsithorvyām।
piṣṭo'bhūnmuṣṭiko'pi
drutamatha halinā
naṣṭaśiṣṭairdadhāve॥7॥
ഹാ ധിക്കഷ്ടം
കുമാരൗ സുലലിതവപുഷൗ
മല്ലവീരൗ
കഠോരൗ
ന ദ്രക്ഷ്യാമോ
വ്രജാമസ്ത്വരിതമിതി ജനേ
ഭാഷമാണേ
തദാനീം ।
ചാണൂരം തം
കരോദ്ഭ്രാമണവിഗലദസും
പോഥയാമാസിഥോർവ്വ്യാം
പിഷ്ടോഽഭൂന്മുഷ്ടികോഽപി
ദ്രുതമഥ ഹലിനാ
നഷ്ടശിഷ്ടൈർദധാവേ
॥७॥
“അയ്യോ ഇതെന്തു
കഷ്ടം! ഇക്കോമളകുമാരന്മാരോട്
മല്ലയുദ്ധം ചെയ്യുവതീ
തടിച്ചു കഠോരന്മാരാം മുഷ്ടികനും ചാണൂരനുമാണെന്നോ? വയ്യെനിക്കക്കാഴ്ച്ച കാണാൻ
പോകാം നമുക്കിവിടെനിന്നും
വേഗം” എന്നെല്ലാം ജനം
പറയവേ അവിടുന്നാ
ചാണൂരമല്ലനെ പെട്ടെന്നെടുത്തു
പൊക്കി വട്ടംകറക്കി
നിലത്തിട്ടടിച്ചു കാലപുരിക്കയച്ചൂ.
പിന്നെ ബലരാമൻ
തച്ചുകൊന്നൂ മുഷ്ടികനെ; ബാക്കി
മല്ലന്മാരപ്പോൾ
പ്രാണഭയത്താലോടി രക്ഷപ്പെട്ടൂ
75.8
कंस संवार्य तूर्यं खलमतिरविदन्
कार्यमार्यान् पितृंस्ता-
नाहन्तुं व्याप्तमूर्तेस्तव च समशिष
द्दूरमुत्सारणाय ।
रुष्टो दुष्टोक्तिभिस्त्वं गरुड इव गिरिं
मञ्चमञ्चन्नुदञ्चत्-
खड्गव्यावल्गदुस्संग्रहमपि च हठात्
प्राग्रहीरौग्रसेनिम् ॥८॥
kaṃsa saṃvārya tūryaṃ khalamatividan
kāryamāryān pitṛṃstā-
nāhantuṃ vyāptamūrtestava ca
samaśiṣ
ddūramutsāraṇāya।
ruṣṭo
duṣṭoktibhistvaṃ garuḍa iva giriṃ
mañcamañcannudañchat-
khaḍgavyāvalgadussaṃgrahamapi ca haṭhāt
prāgrahīraugrasenim॥8॥
കംസ സംവാര്യ
തൂര്യം ഖലമതിരവിദൻ
കാര്യമാര്യാൻ
പിതൃംസ്താൻ
ആഹന്തും
വ്യാപ്തമൂർത്തേ സ്തവ ച സമശിഷ
ദ്ദൂരമുത്സാരണായ
।
രുഷ്ടോ
ദുഷ്ടോക്തിഭിസ്ത്വം ഗരുഡ ഇവ ഗിരിം
മഞ്ചമഞ്ചന്നുദഞ്ചത്-
ഖഡ്ഗവ്യാവല്ഗ ദുസ്സംഗ്രഹമപി
ച ഹഠാത്
പ്രാഗ്രഹീരൌഗ്രസേനിം
॥८॥
ആദ്യംതന്നെ പെരുമ്പറ
ഘോഷങ്ങൾ നിർത്താനാജ്ഞാപിച്ചൂ
ദുർമതിയാം കംസൻ
ഖലൻ എന്തുചെയ്യണമെന്നറിയാതെ!
വന്ദ്യരാമങ്ങേ
മാതാപിതാക്കളെ വധിക്കാനും സർവ്വവ്യാപിയാം
നീന്തിരുവടിയെ
ദൂരെക്കൊണ്ടുപോയുപേക്ഷിക്കാനുമുത്തരവിട്ടൂ.
കംസന്റെ ദുഷ്ടവാക്കുകൾ
കേട്ടതിരോഷമോടെയങ്ങ് പറന്നു
കുതിച്ചു ചാടീ
ഗരുഡൻ പർവ്വതശിഖരത്തിലേക്കെന്നപോലെ
ഏറ്റമുയർന്ന മട്ടുപ്പാവിൽ
രാജസിംഹാസനത്തിന്നു നേരേ,
ഉടവാളും വീശിയെതിർത്തു
പ്രതിരോധിക്കുമുഗ്രസേനപുത്രൻ കംസനെ പെട്ടെന്നായാസമോടെ പിടിച്ചൊതുക്കീ ദൃഢം
75.9
सद्यो निष्पिष्टसन्धिं भुवि नरपतिमा
पात्य तस्योपरिष्टा-
त्त्वय्यापात्ये तदैव त्वदुपरि पतिता
नाकिनां पुष्पवृष्टि: ।
किं किं ब्रूमस्तदानीं सततमपि भिया
त्वद्गतात्मा स भेजे
सायुज्यं त्वद्वधोत्था परम परमियं
वासना कालनेमे: ॥९॥
sadyo
niṣpiṣṭasandhiṃ bhuvi
narapatimā
pātya tasyopariṣṭā-
tvayyāpātye tadaiva
tvadupari patitā
nākināṃ puṣpavṛṣṭiḥ।
kiṃ kiṃ brūmastadānīṃ
satatamapi bhiyā
tvadgatātmā sa bheje।
sāyujyaṃ tvadvadhottthā parama
paramiyam
vāsanā kālaneme॥9॥
സദ്യോ
നിഷ്പിഷ്ടസന്ധിം ഭുവി നരപതിമാ
പാത്യ
തസ്യോപരിഷ്ടാത്-
ത്വയ്യാപാത്യേ
തദൈവ ത്വദുപരി പതിതാ
നാകിനാം
പുഷ്പവൃഷ്ടി: ।
കിം കിം
ബ്രൂമസ്തദാനീം സതതമപി ഭിയാ
ത്വദ്ഗതാത്മാ
സ ഭേജേ
സായുജ്യം
ത്വദ്വധോത്ഥാ പരമ പരമിയം
വാസനാ
കാലനേമേ: ॥९॥
പെട്ടെന്നു സന്ധിബന്ധങ്ങൾ
പൊടിച്ചുതകർത്ത്
കംസനെ നിലത്തുവീഴ്ത്തിയങ്ങവന്റെ
മേൽ
ചാടിക്കയറിയിരിക്കവേ
പൂമഴപെയ്തൂ ദേവഗണം
മാനത്തുനിന്നും
! എന്തു പറയാൻ! അത്യദ്ഭുതം!
അങ്ങേ ധ്യാനിച്ചു
രാവും പകലും വിദ്വേഷഭക്തിയിൽ
കഴിഞ്ഞവൻ, അങ്ങേ
കൈകൊണ്ടു മരണം
സിദ്ധിച്ചതിനാൽ
ശത്രുവാം കംസന്റെയാത്മാവും
സായൂജ്യപദമടഞ്ഞൂ,
വാസനാവശാൽ.
പൂർവ്വജന്മത്തിൽ
കാലനേമിയായിരുന്നപ്പോൾ
അവനു മരണമുണ്ടായതുമങ്ങേ
കൈകളാലല്ലോ!
75.10
तद्भ्रातृनष्ट पिष्ट्वा द्रुतमथ पितरौ
सन्नमन्नुग्रसेनं
कृत्वा राजानमुच्चैर्यदुकुलमखिलं
मोदयन् कामदानै: ।
भक्तानामुत्तमं चोद्धवममरगुरो
राप्तनीतिं सखायं
लब्ध्वा तुष्टो नगर्यां पवनपुरपते
रुन्धि मे सर्वरोगान् ॥१०॥
tadbhrātṛnaṣṭa
piṣṭvā drutamatha
pitarau
sannamannugrasenaṃ
kṛtvā rājānamuccairyadukulamakhilaṃ
modayan
kāmadānaiḥ।
bhaktānāmuttamaṃ
coddhavamamaraguro
rāptanītiṃ sakhāyaṃ
labdhvā tuṣṭo nagaryāṃ
pavanapurapate
rundhi
me sarvarogān॥10॥
തദ്ഭ്രാതൃൻ അഷ്ട
പിഷ്ട്വാ ദ്രുതമഥ പിതരൗ
സന്നമൻ ഉഗ്രസേനം
കൃത്വാ
രാജാനമുച്ചൈർ യദുകുലമഖിലം
മോദയൻ
കാമദാനൈ: ।
ഭക്താനാമുത്തമം
ചോദ്ധവമമരഗുരോ
രാപ്തനീതിം
സഖായം
ലബ്ധ്വാ
തുഷ്ടോ നഗര്യാം പവനപുരപതേ
രുന്ധി മേ സർവരോഗാൻ
॥१०॥
കംസൻ മരിച്ചപ്പോളെതിർത്ത്
വന്നതാമെട്ടു
സോദരന്മാരെയും
കാലപുരിക്കയച്ചശേഷം
മാതാപിതാക്കളെയങ്ങു
സാഷ്ടാംഗം നമസ്കരിച്ചൂ.
ഉഗ്രസേനനെ രാജാവാക്കി
യദുകുലജനത്തെ
മോദിപ്പിച്ചങ്ങവർക്കിഷ്ടങ്ങൾ
നൽകി ധാരാളമായീ.
ദേവഗുരുവിൽ നിന്നുത്തമ
നീതിശാസ്ത്രം പഠിച്ചതാം
ഭക്തശിരോമണി ഉദ്ധവനെ
സുഹൃത്തായ് ലഭിച്ച്
തുഷ്ടനായ് നഗരത്തിൽ
വസിച്ച ഗുരുവായൂരപ്പാ!
അവിടുന്നെൻ രോഗങ്ങളെയെല്ലാം
നീക്കണേ!
No comments:
Post a Comment