Narayaneeyam - Dasakam 89
ദശകം 089
http://ramayanam.guruvayoor.com/Sree%20Narayaneeyam/089%20Narayaneeyam.mp3
4 m 10 s
Narayaneeyam 89
89.1
रमाजाने जाने यदिह तव भक्तेषु विभवो
न सम्पद्य:सद्य स्तदिह मदकृत्त्वादशमिनाम् ।
प्रशान्तिं कृत्वैव प्रदिशसि तत: काममखिलं
प्रशान्तेषु क्षिप्रं न खलु भवदीये च्युतिकथा ॥१॥
ramājāne jāne yadiha tava
bhakteṣu vibhavo
na sampadya:
sadya, stadiha madakṛttvādaśaminām |
praśāntiṃ kṛtvaiva pradiśasi tataḥ kāmamakhilaṃ
praśānteṣu kṣipraṃ na khalu
bhavadīye cyutikathā ||1||
രമാജാനേ ജാനേ
യദിഹ തവ ഭക്തേഷു വിഭവോ
ന സമ്പദ്യ: സദ്യ,
സ്തദിഹ മദകൃത്ത്വാദശമിനാം ।
പ്രശാന്തിം
കൃത്വൈവ പ്രദിശസി തത: കാമമഖിലം
പ്രശാന്തേഷു
ക്ഷിപ്രം ന ഖലു ഭവദീയേ ച്യുതികഥാ: ॥1॥
ലക്ഷ്മീപതേ! ഞാനറിയുന്നൂ
ക്ഷിപ്രസാധ്യമല്ലങ്ങേ
ഭക്തരിലൈശ്വര്യം
നിറയുവാനെന്തുകൊണ്ടെന്നാൽ
അത്യാവേശരാമവരിലൈശ്വര്യമഭിമാനമുണ്ടാക്കുന്നു!
ശമമില്ലാത്തവർക്കു
സമ്പത്തഹങ്കാരഹേതുവതിനാൽ
അവിടുന്നവർക്കാദ്യമേകുന്നൂ
ശമം, പിന്നെയഭീഷ്ടങ്ങളും.
ലഭ്യം പ്രശാന്തഭക്തർക്കങ്ങേയനുഗ്രഹമഭീഷ്ടസിദ്ധിയും
ക്ഷിപ്രം, അവർക്കില്ലാ
അപചയമൊന്നിലുമൊരൽപ്പവും
89.2
सद्य: प्रसादरुषितान् विधिशङ्करादीन्
केचिद्विभो निजगुणानुगुणं भजन्त: ।
भ्रष्टा भवन्ति बत कष्टमदीर्घदृष्ट्या
स्पष्टं वृकासुर उदाहरणं किलास्मिन् ॥२॥
sadyaḥ prasādaruṣitān vidhiśaṅkarādīn
kecidvibho
nijaguṇānugunaṃ bhajantaḥ |
bhraṣṭā bhavanti bata
kaṣṭamadīrghadr̥ṣṭyā
spaṣṭaṃ vṛkāsura udāharaṇaṃ kilāsmin ||2||
സദ്യ:
പ്രസാദരുഷിതാൻ വിധിശങ്കരാദീൻ
കേചിദ് വിഭോ
നിജഗുണാനുഗുണം ഭജന്ത: ।
ഭ്രഷ്ടാ
ഭവന്തി ബത കഷ്ടമദീർഘദൃഷ്ട്യാ
സ്പഷ്ടം
വൃകാസുര ഉദാഹരണം കിലാസ്മിൻ ॥2॥
ഭഗവൻ! അങ്ങേ ഭജിക്കാതെ
ചിലർ പൂജിക്കുന്നൂ
വാസനാവശാൽ, ക്ഷിപ്രപ്രസാദിയതുപോൽ
കോപികളുമാം ബ്രഹ്മശങ്കരാദികളെമാത്രം;
ഹാ
കഷ്ടം! ദീർഘവീക്ഷണമില്ലായ്മയാലവർക്കഴലിൻ
അധോഗതി! വൃകാസുരനാണതിന്നുദാഹരണം!
89.3
शकुनिज: स तु नारदमेकदा
त्वरिततोषमपृच्छदधीश्वरम् ।
स च दिदेश गिरीशमुपासितुं
न तु भवन्तमबन्धुमसाधुषु ॥३॥
śakunijaḥ sa tu nāradamekadā
tvaritatoṣamapṛcchadadhīśvaram
|
sa
ca dideśa girīśamupāsituṃ
na
tu bhavantamabandhumasādhuṣu ||3||
ശകുനിജ: സ തു
നാരദമേകദാ
ത്വരിതതോഷമപൃച്ഛദധീശ്വരം
।
സ ച ദിദേശ
ഗിരീശമുപാസിതും
ന തു
ഭവന്തമബന്ധുമസാധുഷു ॥3॥
നാരദനോടൊരിക്കൽ
ശകുനിപുത്രനാം വൃകാസുരൻ ചോദിച്ചൂ, “ആരാണേറ്റം ക്ഷിപ്രപ്രസാദിയാം ദേവൻ?” പരമശിവനെ ഭജിക്കുവാനുപദേശിച്ചൂ
മഹർഷി, ദുർജ്ജനസംസർഗ്ഗമങ്ങേയ്ക്കു ഹിതമല്ലതിനാൽ,
അഭീഷ്ടദായകനാമങ്ങയെപ്പറ്റി പറഞ്ഞുമില്ല.
89.4
तपस्तप्त्वा घोरं स खलु कुपित: सप्तमदिने
शिर: छित्वा सद्य: पुरहरमुपस्थाप्य पुरत: ।
अतिक्षुद्रं रौद्रं शिरसि करदानेन निधनं
जगन्नाथाद्वव्रे भवति विमुखानां क्व शुभधी: ॥४॥
tapastaptvā ghoraṃ sa khalu
kupitaḥ saptamadine
śiraḥ chhitvā sadyaḥ puraharamupasthāpya purataḥ |
atikṣudraṃ raudraṃ śirasi karadānena nidhanaṃ
jagannāthādvavre bhavati
vimukhānāṃ
kva śubhadhīḥ
||4||
തപസ്തപ്ത്വാ
ഘോരം സ ഖലു കുപിത: സപ്തമദിനേ
ശിരശ്ഛിത്വാ
സദ്യ: പുരഹരമുപസ്ഥാപ്യ പുരത: ।
അതിക്ഷുദ്രം
രൗദ്രം ശിരസി കരദാനേന നിധനം
ജഗന്നാഥാദ്വവ്രേ
ഭവതി വിമുഖാനാം ക്വ ശുഭധീ: ॥4॥
ഉപദേശാനുസരമവൻ
തപസ്സു ചെയ്തൂ അതികഠിനമൊടുവിൽ
ക്രുദ്ധനായേഴാം
ദിനം തൻ തലവെട്ടി ഹോമിക്കാനൊരുങ്ങവേ
പെട്ടെന്നവന്നുമുന്നിൽ
പ്രത്യക്ഷനായീ പുരമെരിച്ച ഭഗവാൻ!
വൃകൻ ചോദിച്ചൂ
ക്ഷുദ്രം, ഭീകരമാമൊരു വരം ജഗത്തിൻ നാഥനാം
ശിവനോടു കഷ്ടം!
“ഞാനാരുടെ തലയിൽ കൈവച്ചാലുമവനുടൻ
ചത്തുവീഴണം!”ഭവദ്ഭക്തിഹീനരിലുണ്ടാമോ
സദ്ബുദ്ധിയൽപ്പവും ?
89.5
मोक्तारं बन्धमुक्तो हरिणपतिरिव
प्राद्रवत्सोऽथ रुद्रं
दैत्यात् भीत्या स्म देवो दिशि दिशि वलते
पृष्ठतो दत्तदृष्टि: ।
तूष्णीके सर्वलोके तव पदमधिरो
क्ष्यन्तमुद्वीक्ष्य शर्वं
दूरादेवाग्रतस्त्वं पटुवटुवपुषा
तस्थिषे दानवाय ॥५॥
moktāraṃ bandhamukto
hariṇapatiriva
prādravatṣo'tha
rudraṃ
daityāt bhītyā sma devo diśi diśi valate
pṛṣṭhato
dattadṛṣṭiḥ |
tūṣṇīke
sarvaloke tava padamadhiro
kṣyanamudvīkṣya śarvaṃ
dūrādevāgratastvaṃ paṭuvaṭuvapuṣā
tasthiṣe dānavāya ||5||
മോക്താരം
ബന്ധമുക്തോ ഹരിണപതിരിവ
പ്രാദ്രവത് സോഽഥ
രുദ്രം
ദൈത്യാത്
ഭീത്യാ സ്മ ദേവോ ദിശി ദിശി വലതേ
പൃഷ്ഠതോ
ദത്തദൃഷ്ടി: ।
തൂഷ്ണീകേ സര്‍വലോകേ
തവ പദമധിരോ
ക്ഷ്യന്തമുദ്വീക്ഷ്യ
ശർവം
ദൂരാദേവാഗ്രതസ്ത്വം
പടുവടുവപുഷാ
തസ്ഥിഷേ
ദാനവായ ॥5॥
കൂട്ടിൽനിന്നും
കെട്ടഴിച്ചുവിട്ടവനെത്തന്നെ സിംഹം
ആക്രമിക്കാൻ വരുന്നപോലെയാ
ദുഷ്ടദൈത്യൻ
തൻ നേർക്കു പാഞ്ഞടുക്കവേ
രുദ്രൻ പിറകോട്ടു
തിരിഞ്ഞുനോക്കിയോടിയെല്ലാടവും;
ലോകരെല്ലാം
ഭയന്നു സ്തബ്ദ്ധം
നിന്നു പിന്നെയങ്ങേ ധാമത്തിൽ
ശരണമണയാൻവരും ശിവനെക്കണ്ടവിടുന്നൊരു
പടുവാം ബ്രഹ്മചാരിയായസുരനെ
കാത്തു നിന്നൂ
89.6
भद्रं ते शाकुनेय भ्रमसि किमधुना
त्वं पिशाचस्य वाचा
सन्देहश्चेन्मदुक्तौ तव किमु न करो
ष्यङ्गुलीमङ्गमौलौ ।
इत्थं त्वद्वाक्यमूढ: शिरसि कृतकर:
सोऽपतच्छिन्नपातं
भ्रंशो ह्येवं परोपासितुरपि च गति:
शूलिनोऽपि त्वमेव ॥६॥
bhadraṃ te śākuneya
bhramasi kimadhunā
tvaṃ piśācasya
vācā
sandehaścenna māduktau tava
kimu na karo
ṣyaṅgulīmaṅgamaulau |
itthaṃ tvadvākyamūḍhaḥ śirasi kṛtakaraḥ
so'patacchinnapātaṃ
bhraṃśo
hyevaṃ paropāsiturapi ca
gatiḥ
śūlino'pi tvameva ||6||
ഭദ്രം തേ
ശാകുനേയ ഭ്രമസി കിമധുനാ
ത്വം പിശാചസ്യ
വാചാ
സന്ദേഹശ്ചേന്മദുക്തൌ
തവ കിമു നകരോ
ഷ്യംഗുലീമംഗമൌലൌ
।
ഇത്ഥം
ത്വദ്വാക്യമൂഢ: ശിരസി കൃതകര:
സോഽപതച്ഛിന്നപാതം
ഭ്രംശോ ഹ്യേവം
പരോപാസിതുരപി ച ഗതി:
ശൂലിനോഽപി
ത്വമേവ ॥६॥
“ശകുനിസുതാ ഭവാനു മംഗളം
ഭവിക്കട്ടെ!
പിശാചാമൊരുവന്റെ
വാക്കുകൾ കേട്ടു ഭവാൻ
എന്തിന്നോടിപ്പാഞ്ഞു
ബുദ്ധിമുട്ടുന്നൂ വൃഥാവിൽ?
എൻ വാക്കിൽ നിനക്കില്ല
വിശ്വാസമെങ്കിൽ
സ്വയമാ വരബലം പരീക്ഷിച്ചറിയണം
സ്നേഹിതാ,
നിൻ വിരൽ തലയിലെന്തേ
വച്ചുനോക്കുന്നില്ല നീ?”
ഏവമങ്ങേ മധുരവാക്കിൽ
മയങ്ങി വൃകാസുരൻ
കൈ സ്വന്തം ശിരസ്സിൽ
വച്ചതും വേരറ്റമരംപോൽ
ചത്തുവീണൂ; ഏവമധപ്പതനമാണനുഭവമിതരദേവതാ
പൂജകർക്കെല്ലാം;
ശങ്കരനുപോലുമാശ്രയമങ്ങുമാത്രം!
89.7
भृगुं किल सरस्वतीनिकटवासिनस्तापसा-
स्त्रिमूर्तिषु समादिशन्नधिकसत्त्वतां वेदितुम् ।
अयं पुनरनादरादुदितरुद्धरोषे विधौ
हरेऽपि च जिहिंसिषौ गिरिजया धृते त्वामगात् ॥७॥
bhṛguṃ kila sarasvatīnikatavāsinastāpasā-
strimūrtiṣu samādiśannadhikasattvatāṃ
veditum |
ayaṃ punaranādarāduditaruḍdharoṣe vidhau
hare'pi
ca jihim̐siṣau girijayā dhṛte tvāmagāt ||7||
ഭൃഗും കില സരസ്വതീനികടവാസിനസ്താപസാ:
ത്രിമൂർത്തിഷു
സമാദിശന്നധികസത്ത്വതാം വേദിതും ।
അയം
പുനരനാദരാദുദിതരുദ്ധരോഷേ വിധൗ
ഹരേഽപി ച
ജിഹിംസിഷൌ ഗിരിജയാ ധൃതേ ത്വാമഗാത് ॥७॥
സരസ്വതീനദിതൻ തീരവാസികളാം
മഹർഷിമാരൊരുദിനം
ത്രിമൂർത്തികളിലേറ്റം
സത്വഗുണമുള്ളതാർക്കെന്നതറിയാൻ
ഭൃഗുമുനിയെ പറഞ്ഞയച്ചു;
തന്നെ കാണാനെത്തിയ മുനിതൻ ധാർഷ്ട്യത്തിൽ ക്രുദ്ധനായെങ്കിലും വിരിഞ്ചൻ, രോഷമടക്കി നിന്നൂ.
പിന്നെ ഭൃഗുമുനി
കണ്ടൂ പരമശിവനെയും ധാർഷ്ട്യമോടെ തന്നെ.
രുദ്രൻ കോപിച്ചു
മുനിയെ കൊല്ലാനൊരുങ്ങവേയതു തടഞ്ഞൂ
പാർവ്വതി; പിന്നെ
ഭൃഗുമുനി വൈകുണ്ഠത്തിലേക്കു പോയീ.
89.8
सुप्तं रमाङ्कभुवि पङ्कजलोचनं त्वां
विप्रे विनिघ्नति पदेन मुदोत्थितस्त्वम् ।
सर्वं क्षमस्व मुनिवर्य भवेत् सदा मे
त्वत्पादचिन्हमिह भूषणमित्यवादी: ॥८॥
suptaṃ ramāṅkabhuvipaṅkalocanaṃ tvāṃ
vivre
vinighnati padena mudotthitastvam |
sarvaṃ kṣamasva
munivarya bhavet sadā me
tvatpādacinhamaṃ bhuṣaṇamityavādīḥ
||8||
സുപ്തം
രമാങ്കഭുവി പങ്കജലോചനം ത്വാം
വിപ്രേ
വിനിഘ്നതി പദേന മുദോത്ഥിതസ്ത്വം ।
സർവം ക്ഷമസ്വ
മുനിവര്യ ഭവേത് സദാ മേ
ത്വത്പാദചിഹ്നമിഹ
ഭൂഷണമിത്യവാദീ: ॥८॥
അല്ലയോ പത്മനാഭാ!
വൈകുണ്ഠത്തിലെത്തിയപ്പോൾ
ലക്ഷ്മീദേവിതൻ
മടിയിൽക്കിടന്നു മയങ്ങുമങ്ങയെക്കണ്ടു
ക്രുദ്ധനായ് മുനിയങ്ങേ
മാറിൽച്ചവിട്ടി; പെട്ടെന്നെഴുന്നേറ്റു
പുഞ്ചിരിച്ചവിടുന്നു
ചൊല്ലീ, “ക്ഷമിക്കേണമെന്നപരാധമെല്ലാം!
മുനേ! ആ കാലടിപ്പാടെൻ
നെഞ്ചിന്നലങ്കാരമാവട്ടേയിനി !”
89.9
निश्चित्य ते च सुदृढं त्वयि बद्धभावा:
सारस्वता मुनिवरा दधिरे विमोक्षम् ।
त्वामेवमच्युत पुनश्च्युतिदोषहीनं
सत्त्वोच्चयैकतनुमेव वयं भजाम: ॥९॥
niścitya te ca sudṛḍhaṃ tvayi baddhabhāvāḥ
sārasvatā munivarā dadhire vimokṣam |
tvāmevamacyuta
punaścyutidoṣahīnaṃ
sattvocayekatanumeva
vayaṃ bhajāmaḥ ||9||
നിശ്ചിത്യ തേ
ച സുദൃഢം ത്വയി ബദ്ധഭാവാ:
സാരസ്വതാ
മുനിവരാ ദധിരേ വിമോക്ഷം ।
ത്വാമേവമച്യുത
പുനശ്ച്യുതിദോഷഹീനം
സത്ത്വൊച്ചയൈകതനുമേവ
വയം ഭജാമ: ॥९॥
സരസ്വതീതീരനിവാസികൾ
മഹാമുനികളുറപ്പിച്ചൂ
“അങ്ങാണു ത്രിമൂർത്തികളിലതി
സാത്വിക ശ്രേഷ്ഠൻ”
അങ്ങയെത്തന്നെ
നിതരാം ഭക്തിപൂർവ്വം സേവിച്ചാ
മാമുനിമാരങ്ങിൽ
വിലയിച്ചു മുക്തരായീ; ഭജിക്കുന്നൂ
ഞങ്ങൾ പുനരാവർത്തിരഹിതൻ,
ദോഷലേശഹീനൻ
സത്ത്വൈകമൂർത്തിയാമങ്ങയെ
അച്യുതാ! വിഭോ!
89.10
जगत्सृष्ट्यादौ त्वां निगमनिवहैर्वन्दिभिरिव
स्तुतं विष्णो सच्चित्परमरसनिर्द्वैतवपुषम् ।
परात्मानं भूमन् पशुपवनिताभाग्यनिवहं
परितापश्रान्त्यै पवनपुरवासिन् परिभजे ॥१०॥
jagatsr̥ṣṭyādau tvāṃ nigamanivahairvandibhiriva
stutam̐ viṣṇo saccitparamarasanirdvaitavapuṣam |
parātmānaṃ bhūman paśupavanitābhāgyanivaham̐
paritāpaśrāntyai
pavanapuravāsin paribhaje ||10||
ജഗത്സൃഷ്ട്യാദൗ
ത്വാം നിഗമനിവഹൈർവന്ദിഭിരിവ
സ്തുതം വിഷ്ണോ
സച്ചിത്പരമരസനിർദ്വൈതവപുഷം ।
പരാത്മാനം
ഭൂമൻ പശുപവനിതാഭാഗ്യനിവഹം
പരിതാപശ്രാന്ത്യൈ
പവനപുരവാസിൻ പരിഭജേ ॥१०॥
ഭഗവൻ! വിഷ്ണോ!
ഗുരുവായൂപുരത്തിൽ വാഴും വിഭോ!
വിശ്വസൃഷ്ടിതന്നാദ്യത്തിലങ്ങയെ
സ്തുതീച്ചൂ വേദങ്ങൾ
രാജസഭയിൽ സ്തുതിപാഠകവന്ദികളെന്നപോലെ!
സച്ചിദാനന്ദാമൃതമൂർത്തി,
പരമാത്മാവായുമങ്ങയെ
ലോകം സ്തുതിപ്പൂ!
ഗോപസ്ത്രീഭാഗ്യമുടലാണ്ട ദേവാ
ഭജിക്കുന്നു ഞാനങ്ങയെ
സർവ്വരോഗശാന്തിക്കായി!
No comments:
Post a Comment