Monday, November 6, 2023

Sreeman Narayaneeyam - Dasakam 1.

Sreeman  Narayaneeyam Dasakam 1.  

Narayaneeyam Audio from www.Guruvayur.com

Dasakam  001 Audio 

5m 35s


ശ്രീമൻ നാരായണീയം  പാരായണത്തിനായി തയ്യാറാക്കിയത്
-വായിക്കാൻ എളുപ്പത്തിന് വാക്കുകൾ പിരിച്ചാണ് നാരായണീയം മൂലം മലയാള ലിപിയിൽ  എടുത്തെഴുതിയിരിക്കുന്നത്. ചിലയിടങ്ങളിൽ 
ഛന്ദസ്സിൽ മാറ്റം ഉണ്ടായേക്കാം) 

മലയാളം ആശയാനുവാദം
ഡോ സുകുമാർ കാനഡ 

Sreeman Narayaneeyam - Dasakam 1.

ശ്രീമൻ നാരായണീയം ദശകം -1

ഭഗവൻ മഹിമാനുവർണ്ണനം

Narayaneeyam 1. 1

सान्द्रानन्दावबोधात्मकमनुपमितं कालदेशावधिभ्यां

निर्मुक्तं नित्यमुक्तं निगमशतसहस्रेण निर्भास्यमानम् ।

अस्पष्टं दृष्टमात्रे पुनरुरुपुरुषार्थात्मकं ब्रह्म तत्वं

तत्तावद्भाति साक्षाद् गुरुपवनपुरे हन्त भाग्यं जनानाम्              ॥ १ ॥

         

sāndrānandāva bodhātmaam anupamita kāladeśāvadhibhyā

nirmukta nityamukta nigama śatasahasrea nirbhāsyamānam |

aspaṣṭa dṛṣṭamātre punaruru puruārthātmaa brahma tatva

tattāvadbhāti sākād gurupavanapure hanta bhāgya janānām || 1||

 

It is indeed a matter of great fortune for mankind that in the most sacred land of Guruvayoor, we experience the supreme reality, personified. That mystic Brahma-tattva, the concentrated and dense consciousness, cannot be compared to anything else. We know that its principle is inconceivable even by learning the Vedas and scores of great scriptures; and it is ever free, unaffected by time and space limitations. However, once we have a glimpse of this truth, it can afford the beatitude of moksha, the final goal of purushartha.

 

നാരായണീയം 1. 1

സാന്ദ്രാനന്ദാവബോധാത്മകം

അനുപമിതം കാലദേശാവധിഭ്യാം

നിർമുക്തം നിത്യമുക്തം നിഗമശത

സഹസ്രേണ നിർഭാസ്യമാനം 

അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു

പുരുഷാർഥാത്മകം ബ്രഹ്മതത്വം

തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ

ഹന്തഭാഗ്യം ജനാനാം                                  1 

 

മഹത്തായ ഗുരുവായൂരിൽ നമുക്ക് പരംപൊരുളിന്റെ മൂർത്തിമദ്ഭാവത്തെ നേരിട്ട് അനുഭവിക്കാനാവുന്നത് അത്യദ്ഭൂതവും പരമഭാഗ്യവും തന്നെ. സാന്ദ്രമായ ബോധം സ്വരൂപമായുള്ള ആ ബ്രഹ്മതത്വത്തെ വിവരിക്കാൻ വാക്കുകളില്ല. അതി നെ അറിയാൻ വേദശാസ്ത്രപഠനങ്ങൾ എത്ര നടത്തിയാലും ആവില്ല. നിത്യമു ക്തവും കാലദേശാദികളുടെ നിയന്ത്രണത്തിന് വിധേയമല്ലാത്തതുമായ ഈ ആത്മസത്തയുടെ ഒരാകസ്മികദർശനം പോലും ആനന്ദപ്രദവും മോക്ഷദായി നിയുമത്രേ.

 

സാന്ദ്രമാനന്ദബോധസ്വരൂപം പരബ്രഹ്മതത്വം
തെല്ലും വർണ്ണിക്കാനാവില്ലതിനെ വാക്കിനാൽ.

കാലദേശങ്ങൾക്കതീത,മാ,മതിനെയറിയാനെത്ര ശാസ്ത്രപഠനങ്ങൾക്കുമാവില്ലൊരൽപ്പവും.

അതിമഹത്താം ശ്രീ ഗുരുവായുപുരത്തിൽ
സാന്ദ്രമാം പരംപൊരുളിൻ മൂർത്തിമദ്ഭാവം

നിത്യംനേരിൽ നമുക്കാനന്ദമായനുഭവിക്കാം.
അത്യദ്ഭുത
,മെത്ര സുകൃതം ഹാ! മഹാഭാഗ്യം!

നിത്യശുദ്ധംപ്രബുദ്ധംവ്യാഖ്യാനസഹസ്രങ്ങളാലും
കാണാനാവില്ലതിന്റെയുണ്മ
ജാജ്വല്യമാണാ പ്രഭാവമെങ്കിലും.

നിതാന്തമാ,മാഭതൻ ക്ഷണികദർശനം പോലും
ഏകുന്നൂ പരമാനന്ദം! ഹാ! ജനിമൃതിമോക്ഷപ്രദം!
           (1)

 

Narayaneeyam 1. 2

एवंदुर्लभ्यवस्तुन्यपि सुलभतया हस्तलब्धे यदन्यत्

तन्वा वाचा धिया वा भजति बत जन: क्षुद्रतैव स्फुटेयम् ।

एते तावद्वयं तु स्थिरतरमनसा विश्वपीड़ापहत्यै

निश्शेषात्मानमेनं गुरुपवनपुराधीश मेवाश्रयाम:                          ॥ २ ॥

 

evam durlabhyavastunyapi sulabhatayā hastalabdhe yadanyat

tanvā vācā dhiyā vā bhajati bata jana kudratāiva sphueyam |

ete tāvadvaya tu sthirataramanasā viśvapīāpahatyai

niśśeātmāna mena gurupavanapurādhīśa mevāśrayāma       || 2 ||

 

Although rare, it is easily accessible. Despite that, it is indeed a pity, that people pursue worldly objects and despicable pleasures in their bodies, mind, and intellect. But with the determination to end all the afflictions of the world, we surrender ourselves completely to the only refuge we have, the Lord Guruvayurappa.

 

നാരായണീയം 1. 2

ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ

ഹസ്തലബ്ധേ യദന്യത്

തന്വാ വാചാ ധിയാ വാ ഭജതി ബത ജന:

ക്ഷുദ്രതൈവ സ്ഫുടേയം 

എതേ താവദ്വയം തു സ്ഥിരതരമനസാ

വിശ്വപീഡാപഹത്യൈ

നിശ്ശേഷാത്മാനമേനം ഗുരുപവന-

പുരാധീശമേവാശ്രയാമ:                                       2 

 

ഇങ്ങിനെ ദുർലഭ്യമായ വസ്തുവെന്നിരിക്കിലും എളുപ്പത്തിൽ പ്രാപിക്കാനാവുന്ന അതിനെ അവഗണിച്ച് മനുഷ്യർ തീർച്ചയായും നിന്ദ്യങ്ങളായ ഭൌതിക വസ്തു ക്കളേയും സുഖാനുഭവങ്ങളേയും മാത്രമാണ് മനസ്സാലും വാക്കാലും ദേഹത്താലും തേടുന്നത്. എങ്കിലും വിശ്വപീഡകളെ തീർത്തും ഇല്ലായ്മ ചെയ്തേ മതിയാവൂ എന്ന തീരുമാനത്തിലുറച്ച് ഞങ്ങൾ ഏകാശ്രയമായ ഗുരുവായൂപുരേശനിൽ അഭയം പ്രാപിക്കുന്നു.


എത്രയോ ദുർലഭ്യമാണാ വസ്തുവെന്നിരിക്കിലും
ക്ഷിപ്രം പ്രാപിച്ചീടാമതിനെ നമുക്കെല്ലാമെന്ന സത്യം
മറക്കുന്നൂ മർത്ത്യൻതേടുന്നൂ ക്ഷുദ്രം

ക്ഷണികമാം സുഖങ്ങൾ കഷ്ടം! മനസാൽ

വാക്കിനാൽ, സ്വദേഹസുഖത്തിന്നായി മാത്രമേ.
എങ്കിലും ഞങ്ങൾ തേടുന്നൂ നിന്നിലഭയം
ദൃഢമായുള്ളുറപ്പിച്ചുനീയേ ശരണമെന്നയറിവിൽ സദാ

വിശ്വപീഡകൾ തീർത്തുമില്ലാതാക്കാനായി നിത്യവും
നിന്നെ ഭജിക്കുന്നൂ ഗുരുവായുപുരേശാപ്രത്യക്ഷമൂർത്തേ!         (2) 

Narayaneeyam 1. 3

सत्त्वं यत्तत् पराभ्यामपरिकलनतो निर्मलं तेन तावत्

भूतैर्भूतेन्द्रियैस्ते वपुरिति बहुश: श्रूयते व्यासवाक्यम्।

तत् स्वच्छ्त्वाद्य दाच्छादित परसुख चिद्गर्भ निर्भासरूपं

तस्मिन् धन्या रमन्ते श्रुतिमतिमधुरे सुग्रहे विग्रहे ते       ॥ ३ ॥

 

sattva yattat parābhyām aparikalana to nirmala tena tāvat

bhūtair bhūtendriyaiste vapuriti bahuśa śrūyate vyāsavākyam |

tat svacchtvādya dācchādita parasukha cidgarbha nirbhāsarūpa

tasmin dhanyā ramante śrutimatimadhure sugrahe vigrahe te || 3 ||

Unlike the Rajo guna and Tamo guna, the Sathva guna is immaculate and pure. Vyasa has repeatedly said in his scriptures that it is the origin of subtle elements, senses, and sense organs that constitute your form divine. It is indeed the resplendent Brahman, delightful to the fortunate ones to imbibe, as they have earned enough Punya to their credit. They realize this form of yours vividly within their minds and hear your glories in their ears through the medium of sweet visionary scriptures. Lord, the purity of your form reveals the supreme bliss and consciousness for all to revel in, without any impediments.

നാരായണീയം 1. 3

സത്ത്വം യത്തത് പരാഭ്യാമപരികലനതോ

നിർമലം തേന താവത്

ഭൂതൈർ ഭൂതേന്ദ്രിയൈസ്തേ വപുരിതി

ബഹുശ: ശ്രൂയതേ വ്യാസവാക്യം 

തത്സ്വച്ഛ്ത്വാ ദ്യദാച്ഛാദിത പരസുഖ

ചിദ്ഗര്‍ഭ നിര്‍ഭാസരൂപം

തസ്മിൻ ധന്യാ രമന്തേ ശ്രുതിമതിമധുരേ

സുഗ്രഹേ വിഗ്രഹേ തേ                                         3  

സത്വഗുണം ശുദ്ധനിർമ്മലമാണ്. രജോഗുണം പോലെയോ തമോഗുണം പോലെയോ അതിൽ കലർപ്പില്ല. സത്വഗുണത്തിൽ നിന്നാണ് പഞ്ചഭൂതങ്ങളും കർമ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉണ്ടായത്. പുണ്യമാർജ്ജിച്ചു ഭാഗ്യ ശാലികളായ സാധകർക്ക് അനുഭവവേദ്യവും പ്രോജ്വലത്തുമായ അവിടുത്തെ സ്വരൂപത്തിന്റെ ഉറവിടമാണത്. വ്യാസവിരചിതങ്ങളായ പുരാണങ്ങളിലൂടെ ശ്രവണമധുരമായും ദർശനങ്ങളിലൂടെ സുഗ്രഹമായും അവർക്ക് അങ്ങയുടെ സ്വരൂപമായ പരബ്രഹ്മത്തെ വ്യക്തമായി അറിയാനാകുന്നു. അവിടുന്ന് പരമ ശുദ്ധ സത്വസ്വരൂപമാകയാൽ പരമാനന്ദബോധത്തെ സാക്ഷാത്കരിക്കാൻ അവർക്ക് തടസ്സങ്ങളേതുമില്ല.

സത്വഗുണോദ്ഭവം പഞ്ചഭൂതങ്ങളും,പത്തിന്ദ്രിയങ്ങളും

രജസ്തമഗുണോദ്ഭവപങ്കരഹിതംനിർമ്മലം, നിത്യശുദ്ധം!

സത്വഗുണോദ്ഭവമേവം ഭഗവദ്സ്വരൂപം പ്രോജ്വലത്തായ്

ദർശിതം ശുദ്ധസാധകർഭാഗ്യശാലികൾക്കെന്നുമെന്നും

വ്യാസവാക്യങ്ങളാൽശ്രുതിസ്മൃതിപുരാണശ്രവണങ്ങളാൽ

ദർശനതത്വങ്ങളാൽ സുഗ്രഹം തത്സ്വരൂപമാം വിഗ്രഹത്തിൽ

ഭഗവദ്സ്വരൂപ ബ്രഹ്മത്തെ നിത്യസാധകർ സുവ്യക്തം

സാക്ഷാത്ക്കരിച്ചു രമിക്കുന്നൂപരമാനന്ദത്തിലഭംഗുരം.        (3)

Narayaneeyam 1. 4

निष्कम्पे नित्यपूर्णे निरवधिपरमानन्दपीयूषरूपे

निर्लीनानेकमुक्तावलिसुभगतमे निर्मलब्रह्मसिन्धौ ।

कल्लोलोल्लासतुल्यं खलु विमलतरं सत्त्वमाहुस्तदात्मा

कस्मान्नो निष्कलस्त्वं सकल इति वचस्त्वत्कलास्वेव भूमन्   ॥ ४ ॥

nikampe nityapūre niravadhi paramānanda pīyūarūpe

nirlīnā nekamuktāvali subhagatame nirmala brahmasindhau |

kallo lollāsatulya khalu vimalatara sattvamāhu stadātmā

kasmānno nikalastva sakala iti vacastvatkalāsveva bhūman || 4 ||

Lord, you are ever full and motionless like a deep ocean and you are the nectar of infinite bliss, the Parabrahma personified. Countless pearls of liberated souls are absorbed in your pure bliss ocean, making it sparkle. Extremely pure Sathva guna rises in you like the waves in that ocean. The word ‘Sakala’ (with form) is reserved for your part-incarnations (such as the fish, tortoise, etc.) and so, can’t we address you as ‘Nishkala’, (formless) the complete manifestation of the Parabrahma?

നാരായണീയം 1. 4

നിഷ്കമ്പേ നിത്യപൂർണേ നിരവധി

പരമാനന്ദ പീയൂഷരൂപേ

നിർലീനാ നേകമുക്താവലി സുഭഗതമേ

നിർമല ബ്രഹ്മസിന്ധൗ           

കല്ലോലോല്ലാസതുല്യം ഖലു വിമലതരം

സത്ത്വമാഹു സ്തദാത്മാ

കസ്മാന്നോ നിഷ്കലസ്ത്വം സകല

ഇതി വച സ്ത്വത്കലാ സ്വേവ ഭൂമൻ                                 4 

ഭഗവൻ! അവിടുത്തെ സ്വരൂപമായ പരബ്രഹ്മം ഇളക്കമില്ലാത്തതും സദാ നിറഞ്ഞും എന്നാൽ ഒരിക്കലും തുളുമ്പാത്തതുമായ പരമാനന്ദസാഗരമാണ്. അതിൽ അസംഖ്യം മുക്തജീവന്മാർ മുത്തുകൾ പോലെ തിളങ്ങി വിളങ്ങുന്നു. ആ സമുദ്രത്തിൽ നിന്നും അലകലകളായി സത്വഗുണങ്ങൾ ഉയർന്നു പൊങ്ങി വന്നുകൊണ്ടേയിരിക്കുന്നു. അവിടുത്തെ സകളമായ രൂപങ്ങൾ അംശാവതാ രങ്ങൾ (മൽസ്യം, കൂർമ്മം, എന്നിവ പോലെ) മാത്രമായതിനാൽ അങ്ങയെ പരബ്രഹ്മത്തിന്റെ നിഷ്കളമായ (ഗുണരഹിതമായ) പൂർണ്ണാവതാരം എന്ന് എന്തുകൊണ്ട് വിളിച്ചുകൂടാ? 


എണ്ണുവാനരുതാത്തത്ര മുക്തജീവന്മാർ

മിന്നും മണിമുത്തുപോൽ നിറഞ്ഞുവിളങ്ങും

ഒട്ടുമേ ഇളകിത്തുളുമ്പാത്ത

പരമാനന്ദസാഗരമല്ലോ ഭവാൻ.

നിഷ്കമ്പിതൻനിത്യപൂർണ്ണനാകും,

നീയാമാഴിതന്നാഴങ്ങളിൽനിന്നു നിതരാം

ഉയർന്നുപൊങ്ങുന്നൂ അലകളലകളായ്

സത്വഗുണഭാവങ്ങൾ നിരന്തരം.

മൽസ്യക്കൂർമ്മാദികൾസഗുണസ്വരൂപങ്ങളാം 

നിന്നംശാവതാരങ്ങളെങ്കിൽ

നിരുപമൻ നിന്നെച്ചൊല്ലാം രൂപവീതമാം

നിർഗുണ,പരബ്രഹ്മപൂർണ്ണാവതാരം                               (4)

 

Narayaneeyam 1. 5

निर्व्यापारोऽपि निष्कारणमज भजसे यत्क्रियामीक्षणाख्यां

तेनैवोदेति लीना प्रकृतिरसतिकल्पाऽपि कल्पादिकाले।

तस्या: संशुद्धमंशं कमपि तमतिरोधायकं सत्त्वरूपं

त्वं धृत्वा दधासि स्वमहिमविभवाकुण्ठ वैकुण्ठ रूपं                ॥५॥

 

nirvyāpāro'pi nikāraa maja bhajase yatkriyā mīkaākhyā

tenaivodeti līnā prakti rasati kalpā'pi kalpādikāle |

tasyā saśuddha maśa kamapi tamatirodhāyaka sattvarūpa

satvadhtvā dadhāsi svamahima vibhavākuṇṭha vaikuṇṭha rūpa||5||


Oh! Lord, you are not subjected to birth and death and you are not bound by any activities or motives. However, you do seem to engage in creativity casting just a glance (eekshana, the will to create without any reason) as a manifestation of the Prakriti, the nature, inherent in you, as if it was non-existent at the beginning of the eon, Kalpa. From that Prakriti, which has all three Gunas, you assume the bodily form of the pure Satvaguna. Oh! Lord of Vaikundha, this does not reduce your glory or radiance from your eminence as the Parabrahma.

 

നാരായണീയം 1. 5

നിർവ്യാപാരോപി നിഷ്കാരണമജ ഭജസേ

യത്ക്രിയാമീക്ഷണാഖ്യാം

തേനൈവോദേതി ലീനാ പ്രകൃതിരസതി

കല്പാഽപി കല്പാദികാലേ

തസ്യാഃ സംശുദ്ധമംശം കമപി തമ

തിരോധായകം സത്ത്വരൂപം

സ ത്വം ധൃത്വാ ദധാസി സ്വമഹിമ

വിഭവാകുണ്ഠ വൈകുണ്ഠ രൂപം                             5 


ഭഗവൻ, ജനന മരണങ്ങളോ മറ്റ് പ്രവർത്തനങ്ങളോ പ്രേരണകളോ അങ്ങ യെ ബാധിക്കുന്നില്ല. എന്നാൽ അഹേതുകമായ ഒരു സൃഷ്ടിഅഭിവാഞ്ഛ അങ്ങയിൽ ഉള്ളതുപോലെ കാണപ്പെടുന്നു. അത് തുടക്കത്തിൽ ഇല്ലെന്നു തോന്നിപ്പിപ്പിക്കുന്നു വെങ്കിലും അങ്ങിൽ നിർലീനമായ മൂലപ്രകൃതിയുടെ പ്രകടമായ ഒരാവിഷ്ക്കരണം മാത്രമാണത്. സത്വ, രജ, തമോഗുണങ്ങൾ, മൂന്നു മുള്ള പ്രകൃതിയിൽ നിന്നും ശുദ്ധസത്വം മാത്രം ഉൾക്കൊണ്ട് അങ്ങ് ദേഹമെടു ക്കുന്നു. എങ്കിലും വൈകുണ്ഠ നാഥാ അവിടുത്തെ പരബ്രഹ്മ മഹിമയ്ക്കോ പ്രഭയ്ക്കോ ഇതുകൊണ്ട് യാതൊരു കുറവും ഉണ്ടാകുന്നില്ല.


കല്പാദിയിലപ്രകടിതമെങ്കിലും നിന്നിൽ
നിർലീനമാകുന്നൂ മൂലപ്രകൃതി നൂനം
നിനക്കില്ല ജനിമരണകർമ്മങ്ങളൊന്നും
നീയതീതൻപ്രേരണാദിക്കൊക്കെയെങ്കിലും
കേവലം ത്വദ് കടാക്ഷേണപ്രകൃതിതൻ
പ്രകടിതമതുല്യപ്രഭാവമായഹേതുകം
സൃഷ്ടിസർഗ്ഗത്തിന്നായ് നിന്നിലുമുണ്ട-
ഭിവാഞ്ചയെന്നല്ലയോ തോന്നിക്കുന്നൂ.
ഗുണങ്ങളിൽശുദ്ധസത്വത്താലേവം
നീയവതരിപ്പൂ ദിവ്യദേഹങ്ങളായെങ്കിലും
നിൻ മഹിമയ്ക്കില്ലൊരു കുറവും വിഭോ! 

പ്രഭാലോപവുമെൻ വൈകുണ്ഠനാഥാ.                          (5)


Narayaneeyam 1. 6

तत्ते प्रत्यग्रधाराधरललितकलायावलीकेलिकारं

लावण्यस्यैकसारं सुकृतिजनदृशां पूर्णपुण्यावतारम्।

लक्ष्मीनिश्शङ्क लीलानिलयन ममृतस्यन्द सन्दोहमन्त:

सिञ्चत् सञ्चिन्तकानां वपुरनुकलये मारुतागारनाथ         ॥६॥

 

tatte pratyagra-dhārā-dhara-lalita kalāyāvalī kelikāra

lāvaya syaikasāra sukr̥tijanadśā pūrapuyāvatāram |

lakmī niśśakalīlā nilayana mamtasyanda sandohamanta

siñcat sañcintakānā vapuranukalaye mārutāgāranātha    || 6 ||


Your form is more enchanting than the rain-filled blue clouds and even the blue lotus. In the eyes of any blessed ones, you are the embodiment of beauty and the complete incarnation of the Parabhrahma. At your abode, Goddess Lakshmi rejoices without any inhibitions. Those who meditate upon you get their heart drenched in the incessant shower of the nectar of bliss. Oh! Guruvayoorappa, I meditate constantly upon the formless presence of that Lord supreme through your auspicious form.

നാരായണീയം 1. 6

തത്തേ പ്രത്യഗ്രധാരാ ധരലലിത

കലായാവലീകേലികാരം

ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം

പൂർണ പുണ്യാവതാരം 

ലക്ഷ്മീ നിശ്ശങ്കലീലാ നിലയനം  

അമൃതസ്യന്ദ സന്ദോഹമന്ത:

സിഞ്ചത് സഞ്ചിന്തകാനാം

വപുരനുകലയേ മാരുതാഗാരനാഥ                                                     6 

അല്ലയോ ഭഗവൻ! അങ്ങയുടെ സൌന്ദര്യം മഴമേഘങ്ങളെയും കായാമ്പൂ ക്കളേയും വെല്ലുന്നു. സൌന്ദര്യത്തിന്റെ സാരസത്തായ അവിടുന്ന് സുകൃതി ജനങ്ങളുടെ കണ്ണിൽ പൂർണ്ണ പുണ്യാവതാരം തന്നെയാണ്. അവിടുത്തെ സവിധ ത്തിൽ ലക്ഷ്മീദേവി സ്വതന്ത്രയായി, ശങ്കാരഹിതം വിഹരിക്കുന്നു. അവിടുത്തെ രൂപം ധ്യാനിക്കുന്നവരുടെ ഹൃദയങ്ങൾ അമൃതധാരയാൽ കുതിരുന്നു. അങ്ങി നെയുള്ള ഭഗവാൻ ഗുരുവായൂരപ്പന്റെ രൂപത്തിലൂടെ ഞാൻ പരബ്രഹ്മത്തെ നിരന്തരം ധ്യാനിക്കുന്നു.


കായാമ്പൂക്കളെമഴമേഘങ്ങളെ,
വെല്ലുന്ന സൌന്ദര്യപൂരം നീയേ
ശങ്കയന്യേ ലക്ഷ്മീദേവിയെന്നും
മുദാ രമിക്കുന്നു നിന്റെ ഗേഹേ
കുതിരുന്നൂ അമൃതധാരയിൽ
ധ്യാനനിമഗ്നം ഭക്തഹൃദയമാകേ
സുകൃതിജനക്കൺകൾക്കു ഭഗവൻ,

പൂർണ്ണപുണ്യാവതാരംനീയേ.

രൂപരഹിതംനിതാന്തംസമസ്തം
പരബ്രഹ്മതത്വസ്വരൂപംനീയേ
ഗുരുവായുപുരേശാ നിത്യമിവനും
അങ്ങേ ധ്യാനത്തിലാണ്ടുമുങ്ങിടട്ടേ                     (6)

Narayaneeyam 1. 7

कष्टा ते सृष्टिचेष्टा बहुतरभवखेदावहा जीवभाजा-

मित्येवं पूर्वमालोचितमजित मया नैवमद्याभिजाने।

नोचेज्जीवा: कथं वा मधुरतरमिदं त्वद्वपुश्चिद्रसार्द्रं

नेत्रै: श्रोत्रैश्च पीत्वा परमरससुधाम्भोधिपूरे रमेरन्                     ॥७॥

kaṣṭā te sṛṣṭiceṣṭā bahutara bhava khedāvahā jīvabhājā-

mityeva pūrvamālocita majita mayā naiva madyābhijāne |

noccej-jīvā katha vā madhuratara mida tvadvapu ściddrasārdra

netrai śrotreśca pītvā paramarasa sudhāmbhodhi pūre rameran || 7 ||

Oh! Invincible Lord, earlier I had thought that your activity of creation is a cruel sport as the jivas are undergoing various sorts of afflictions in life. But now I am convinced that it is not so, because, without your Lila of creation, how would their eyes and ears be able to behold and enjoy the supreme bliss by reveling in your divinely beautiful form? How would they drink up the ocean of nectar and bask in devotional delight?


നാരായണീയം 1. 7

കഷ്ടാ തേ സൃഷ്ടിചേഷ്ടാ ബഹുതര

ഭവഖേദാവഹാ ജീവഭാജാം

ഇത്യേവം പൂർവ മാലോചിത മജിത

മയാ നൈവമദ്യാഭിജാനേ 

നോച്ചേജ്ജീവാ: കഥം വാ മധുരതരമിദം

ത്വദ് വപുശ്ചിദ്ദ്രസാർദ്രം

നേത്രൈ: ശ്രോത്രൈശ്ച പീത്വാ

പരമരസ സുധാംഭോധിപൂരേ രമേരൻ                              7 


മായയ്ക്ക് അതീതനും അജയ്യനുമായ ഭഗവൻ! അവിടുത്തെ സൃഷ്ടികളായ ജീവാ ത്മാക്കൾ ലോകത്ത് പലവിധങ്ങളായ കഷ്ടങ്ങൾ അനുഭവിച്ചാണല്ലോ വാഴുന്നത്. അതിനാൽ അവിടുത്തെ സൃഷ്ടിവ്യാപാരം കഠിനവും ക്രൂരവുമായ ഒരു ലീലയാ ണെന്ന് ഞാൻ വിചാരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാനതിന്റെ സത്യാവസ്ഥ മനസ്സിലാക്കുന്നു. അങ്ങ് സൃഷ്ടി ചെയ്തില്ലായെങ്കിൽ എങ്ങിനെയാണ് ജീവികൾ അവരുടെ കണ്ണുകളാലും ചെവികളാലും അവിടുത്തെ പരമാനന്ദ ബോധസ്വരൂ പത്തെ ആസ്വദിച്ചു രമിക്കുക? അല്ലെങ്കിൽ എങ്ങിനെയാണവർക്കാ ആനന്ദ സാഗരത്തിൽ പൂർണമായി ആമഗ്നരായി രസിക്കാനാവുക?

 

മായാതീത,നജയ്യഭഗവൻതവ
സൃഷ്ടിയാം ജീവജാലങ്ങൾ
വാഴുന്നീയവനിയിലെത്രയെത്ര
ദു:ഖകഷ്ടങ്ങൾ താണ്ടിയെന്നും !
ക്രൂരം നിൻ സൃഷ്ടിലീല

എന്നോർത്തേനതു കണ്ടു ഞാൻ.
എന്നാലറിയുന്നിപ്പോളതിൻ സത്യം,
നിൻ ലീലകളെത്ര മഹത്തരം!
ഭവദ് ക്രീഡയാം സർഗ്ഗമില്ലാതെ-
യായാലവർക്കാവുമോമോഹനം

നിൻ രൂപമുള്ളിൽ നിറയ്ക്കാൻ?

ആവുമോ പരമാനന്ദപീയൂഷ
ഭക്തിയാൽ മുഗ്ദ്ധരാവാൻ?
കണ്ണും കാതും കുളുർക്കെയാ
പ്രഭാപൂരത്തിലാമഗ്നരാവാൻ                                           (7)

 

Narayaneeyam 1. 8

नम्राणां सन्निधत्ते सततमपि पुरस्तैरनभ्यर्थितान -

प्यर्थान् कामानजस्रं वितरति परमानन्दसान्द्रां गतिं च ।

इत्थं निश्शेषलभ्यो निरवधिकफल: पारिजातो हरे त्वं

क्षुद्रं तं शक्रवाटी द्रुम मभिलषति व्यर्थमर्थिव्रजोऽयम्              ॥८॥

 

namrāā sannidhatte satatamapi purastair anabhyarthitān-

pyarthān kāmānajasra vitarati paramānanda sāndrā gati ca |

ittha niśśealabhyo niravadhikaphala pārijāto hare tva

kudrata śakravāī druma mabhilaati vyarthamarthi vrajo'yam ||8 ||


Oh! Lord, for your devotees, you fulfill all their countless desires for wealth and even satisfy their longing for Purusharthas -Dharma, Artha, Kama, and Moksha. You are the wish-fulfilling Parijatha tree that does it for them, unasked! Still, scores of people, prompted by worldly desires and meager gains, long for trivial blessings from the worthless Kalpaka tree of Indra’s garden.

 

നാരായണീയം 1. 8 

നമ്രാണാം സന്നിധത്തേ സതതമപി

പുരസ്തൈരനഭ്യർഥിതാൻ

അപ്യർഥാൻ കാമാനജസ്രം വിതരതി

പരമാനന്ദസാന്ദ്രാം ഗതിം ച 

ഇത്ഥം നിശ്ശേഷലഭ്യോ നിരവധികഫല:

പാരിജാതോ ഹരേ ത്വം

ക്ഷുദ്രം തം ശക്രവാടീ ദ്രുമമഭിലഷതി

വ്യർത്ഥമർഥിവ്രജോയം                                       8 


ഭഗവൻ, അങ്ങയെ നമിക്കുന്നവർക്ക് എന്നും ചോദിക്കാതെ തന്നെ അളവി ല്ലാതെ അർത്ഥങ്ങൾ നൽകുന്ന, അവരുടെ എണ്ണമറ്റ അഭീഷ്ടങ്ങൾ, പുരുഷാ ർത്ഥങ്ങൾ തന്നെയും സാധിപ്പിക്കുന്ന, മോക്ഷദായകമായ പാരിജാതവൃക്ഷ മാണ് അവിടുന്ന്. എങ്കിലും കേവലങ്ങളും ക്ഷുദ്രങ്ങളുമായ നേട്ടങ്ങൾക്കായി യാ ചിച്ചുകൊണ്ട് ജനക്കൂട്ടം ഇന്ദ്രവാടികയിലെ പാഴ്മരം മാത്രമായ ആ (കല്പ)വൃക്ഷ ത്തെയാണ് തേടുന്നത്.

 

ഭഗവൻ! നീയേകുന്നൂ സർവ്വാഭീഷ്ടങ്ങളും,
പുരുഷാർത്ഥങ്ങൾ പോലുംനിന്നെ
ഭജിക്കുന്നവർക്കൊരു പാരിജാതമെന്നപോൽ

ഒന്നുമർത്ഥിച്ചിടാതെ തന്നെ.
മുക്തിപ്രദമായവയെല്ലാമുപേക്ഷിച്ചും
ക്ഷുദ്രനേട്ടങ്ങൾ മാത്രം തേടിയലയുന്നൂ
പൊതുജനമിന്ദ്രവാടിയിൽ കേവലം
കൽപ്പതരുമാത്രമാം പാഴ്മരത്തെ.                                  (8)


Narayaneeyam 1. 9

कारुण्यात्काममन्यं ददति खलु परे स्वात्मदस्त्वं विशेषा-

दैश्वर्यादीशतेऽन्ये जगति परजने स्वात्मनोऽपीश्वरस्त्वम्।

त्वय्युच्चैरारमन्ति प्रतिपदमधुरे चेतना: स्फीतभाग्या-

स्त्वं चात्माराम एवेत्यतुलगुणगणाधार शौरे नमस्ते         ॥९॥

 

kāruyāt kāma manya dadati khalu pare svātmadastva viśeā-

daiśvaryaī śate'nye jagati parajane svātmanō'pīśvarastvam |

tvayyucchai rāramanti pratipada madhurē cetanā sphīta bhāgyā-

stva cātmārāma evētyatula guagaā dhāra śaurē namaste    || 9 ||


Oh! Lord, you are different from other gods as they bless only their devotees to fulfill their desires, Purusharthas, according to their prowess. But you give yourselves to them, by way of liberation. Other gods rule over their devotees, but you rule over yourself as there is no one above you to do so. Enlightened and fortunate souls revel in your ever-enchanting and incomparable form, and you bask in its glory too. Prostrations to the lord of incomparable attributes, the jewel of the Shoora clan (Sree Krishna)!

നാരായണീയം 1. 9 

കാരുണ്യാത് കാമമന്യം ദദതി ഖലു പരേ

സ്വാത്മദസ്ത്വം വിശേഷാദ്

ഐശ്വര്യാദീശതേഽന്യേ ജഗതി പരജനേ

സ്വാത്മനോപീശ്വരസ്ത്വം

ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ

ചേതനാ: സ്ഫീതഭാഗ്യാ:

ത്വം ചാത്മാരാമ ഏവേത്യതുല

ഗുണഗണാധാര ശൌരേ നമസ്തേ                        9 


ഭഗവൻ, അവിടുന്ന് മറ്റ് ദേവതകളേക്കാളൊക്കെ വ്യത്യസ്തനാണ്. കാരണം അവർ തങ്ങളുടെ പ്രാഭവമനുസരിച്ച് ഭക്തരുടെ അഭീഷ്ടങ്ങൾ, ധർമാർത്ഥകാമ മോക്ഷങ്ങൾ, നിവൃത്തിക്കുന്നു. എന്നാൽ അവിടുന്ന് സ്വയം തന്നെത്തന്നെ നല്കുന്നു. അവർക്കത് സായൂജ്യമുക്തിയാകുന്നു. അന്യദേവതമാർ തങ്ങളുടെ ഭക്തന്മാർക്ക് മാത്രമേ ഈശ്വരനായിരിക്കുന്നുള്ളൂ. എന്നാൽ അവിടു ന്ന് സ്വയം തനിക്ക് കൂടിയും ഈശ്വരനത്രെ. അതീവ ഭാഗ്യവാന്മാരും പ്രബു ദ്ധരുമായ ഭക്തർ അവിടുത്തെ ചൈതന്യസ്വരൂപത്തിൽ അഭിരമിക്കുന്നു. അങ്ങും സ്വയമതിൽ രമിക്കുന്നുവല്ലോ. അതുല്യങ്ങളായ ഗുണഗണങ്ങൾക്ക് ആധാരഭൂതനായ ശൌരേ, കൃഷ്ണാ, അങ്ങേക്ക് നമസ്കാരം!


സ്വപ്രാഭവാനുസാരം ഭക്തജന
കോടികൾക്കായ് സർവ്വാഭീഷ്ടങ്ങൾ,
ധർമ്മാർത്ഥകാമങ്ങ,ളെല്ലാമേകും
ഇതരദേവതാ വിഭിന്നൻ നീ.
ഭക്തർക്കുമാത്രമല്ലീശൻ നീ,
നിനക്കും നീയല്ലാതില്ലൊരീശ്വരൻ.
നല്കുന്നൂ സ്വയം നിന്നെ നീ
നിൻ ഭക്തന്നു മുക്തിഭാഗ്യമായ്.
പ്രബുദ്ധഭക്തൻമാർ ഭാഗ്യശാലികൾ;
പ്രോജ്വല,ത്തേകമാം പരമചൈതന്യ
സ്വരൂപത്തിലഭിരമിക്കുന്നൂ സ്വയം

നീയുംശൌരേ! അതുലിത

ഗുണഗണാധാരഭൂത! കൃഷ്ണാനമസ്തേ !                           (9)

 

Narayaneeyam 1. 10

ऐश्वर्यं शङ्करादीश्वरविनियमनं विश्वतेजोहराणां

तेजस्संहारि वीर्यं विमलमपि यशो निस्पृहैश्चोपगीतम् ।

अङ्गासङ्गा सदा श्रीरखिलविदसि न क्वापि ते सङ्गवार्ता

तद्वातागारवासिन् मुरहर भगवच्छब्दमुख्याश्रयोऽसि                 ॥१०॥


aiśvarya śakarādīśvara vinīyamana viśva tejōharāā

tejassamhāri vīrya vimalamapi yaśō nispr̥hai scopagītam |

agāsagā sadā śrīrakhila vidasi na kvāpi tē sagavārtā

tad vātāgāravāsin murahara bhagavacchabda mukhyāśrayō'si || 10 ||


Oh! Lord Guruvayoorappa, slayer of the demon, Mura, you
are God even to Lord Shankara and other Devas. You are the most powerful in that your prowess excels that of those who can suppress all the mighty ones. Your fame is immaculate and is being sung by yogis who are totally detached. Goddess of wealth, Lakshmi has made your bosom her abode. Although omniscient, there is not even a trace of attachment in you to anything. So, you are the one who fits the bill to be addressed as Bhagavan. (Godliness, power, fame, wealth, knowledge, and dispassion are the six attributes of Bhagavan)

 

നാരായണീയം 1. 10

ഐശ്വര്യം ശങ്കരാദീശ്വര വിനിയമനം

വിശ്വതേജോഹരാണാം

തേജസ്സംഹാരി വീര്യം വിമലമപി യശോ

നിസ്പൃഹൈ ശ്ചോപഗീതം 

അങ്ഗാസങ്ഗാ സദാ ശ്രീരഖില വിദസി ന

ക്വാപി തേ സങ്ഗവാർത്താ

തദ് വാതാഗാരവാസിൻ മുരഹര

ഭഗവച്ഛബ്ദ മുഖ്യാശ്രയോസി                                           10 


ഭഗവാനേ, മുരഹരാ, ഗുരുവായൂരപ്പാ, അങ്ങയുടെ ഈശ്വരത്വം ശങ്കരാദി ദേവ കളെപ്പോലും നിയന്ത്രിക്കുന്നതത്രേ! അവിടുത്തെ ശക്തിയാകട്ടെ മറ്റുള്ളവരുടെ തേജസ്സ് ഇല്ലാതാക്കുന്നവരുടെ തേജസ്സിനെപ്പോലും സംഹരിക്കുന്നതാണ്. അങ്ങയുടെ യശസ്സ് അതിനിർമ്മലമാകയാൽ നിർമമന്മാരായ യോഗിവര്യ ന്മാർ അതിനെ പാടി പുകഴ്ത്തുന്നു. അങ്ങിൽ സമ്പദ് ദേവതയായ ലക്ഷ്മീ ദേവി സദാ കുടിയിരിക്കുന്നു. സർവ്വജ്ഞനെങ്കിലും അങ്ങിൽ ആസക്തിയുടെ കണിക പോലുമില്ല. അങ്ങിനെ ഭഗവാൻ എന്ന പദം അങ്ങേക്ക് മാത്രം എത്ര ഉചിതമായി ചേർന്നിരിക്കുന്നു. (ഐശ്വര്യം, തേജസ്സ്, യശസ്സ്, സമ്പത്ത്, ജ്ഞാനം, നിർമമത്വം എന്നിവ ചേർന്നയാളാണ് ഭഗവാൻ)


നീയാണീശ്വരൻശങ്കരാദികൾക്കുപോലും
മുരഹര വിഭോ!ഗുരുവായുപുരേശ!
തേജസ്സംഹാരികൾതൻ ശക്തിയെപ്പോലും
സംഹരിക്കുന്നൂ നിൻ മഹത്വം.
പാടുന്നൂ യതികൾ നിൻ കീർത്തനം;
നിൻ സത്കീർത്തിയെത്രയെത്ര വിമലം!
നിന്നിൽ കുടിയിരിക്കുന്നൂ ഐശ്വര്യ
സമ്പത്തുകൾതൻ ദേവതലക്ഷ്മിയും
നീതന്നെ ഭഗവാൻസർവ്വജ്ഞൻ;

ആസക്തിഹീനൻഭഗകളാറും തികഞ്ഞവൻ.                        (10)



No comments:

Post a Comment