Friday, November 17, 2023

Sreeman Narayaneeyam - Dasakam 11

Sreeman Narayaneeyam - Dasakam 11
 
ദശകം 011
http://ramayanam.guruvayoor.com/Sree%20Narayaneeyam/011%20Narayaneeyam.mp3
3m 46 s
 ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും ഉല്പത്തി

11.1

क्रमेण सर्गे परिवर्धमाने

कदापि दिव्या: सनकादयस्ते ।

भवद्विलोकाय विकुण्ठलोकं

प्रपेदिरे मारुतमन्दिरेश ॥१॥

kramea sarge parivardhamāne

kadāpi divyāḥ sanakādayaste

bhavadvilokāya vikuṇṭhaloka

prapedire mārutamandireśa ||1|| 

Oh Lord! Guruvayurappa, as the work of creation progressed thus, the divine Rishis, Sanaka brothers came to Vaikundha hoping to see you.

ക്രമേണ സർഗ്ഗേ പരിവർദ്ധമാനേ

കദാപി ദിവ്യാ: സനകാദയസ്തേ

ഭവദ് വിലോകായ വികുണ്ഠലോകം

പ്രപേദിരേ മാരുത മന്ദിരേശ 

ഇങ്ങിനെ സൃഷ്ടികർമ്മം ഭംഗിയായി പുരോഗമിക്കേ ഗുരുവായൂരപ്പാ, ഒരിക്കൽ ദിവ്യൻമാരായ സനകാദി മുനിമാർ അവിടുത്തെ മുഖം കാണിക്കാനായി വൈകുണ്ഠലോകത്ത് എത്തിച്ചേർന്നുവല്ലോ.


സൃഷ്ടികർമ്മം നന്നായ്  പുരോഗമിക്കവേ 
ഗുരുവായൂരപ്പാ! ഭഗവൻ! ഒരുദിനം ദിവ്യരാം

സനകാദിമുനിമാർ അങ്ങേ മുഖം കാണിച്ചു 

വന്ദിക്കാൻ വന്നു ചേർന്നൂ, വൈകുണ്ഠദേശേ.

11.2

मनोज्ञनैश्रेयसकाननाद्यै-

रनेकवापीमणिमन्दिरैश्च ।

अनोपमं तं भवतो निकेतं

मुनीश्वरा: प्रापुरतीतकक्ष्या:

manojñanaiśreyasakānanādyai-

ranekavāpīmaimandiraiśca

anopama ta bhavato niketa

munīśvarāḥ prāpuratītakakyāḥ  (2)

There they passed the gem-studded mansions, and beautiful lakes, and finally reached the gate of your unrivaled residence unparalleled with six forts. Naishreyasa garden (which is known to give liberation) is inside your abode. 

മനോജ്ഞ നൈശ്രേയസകാനനാദ്യൈ:

അനേക വാപീ മണിമന്ദിരൈശ്ച

അനോപമം തം ഭവതോ നികേതം

മുനീശ്വരാ: പ്രാപുരതീതകാക്ഷ്യാ:

മനോജ്ഞമായ അനേകം മണിമന്ദിരങ്ങൾ, തടാകങ്ങൾ, എന്നിവ കടന്ന് ആറു മതിൽക്കെട്ടുകളാൽ അനുപമമായ അവിടുത്തെ ദിവ്യധാമത്തിൽ മുനീശ്വരൻമാർ എത്തിച്ചേർന്നു. നൈശ്രേയസമെന്ന ഉദ്യാനം അതിനുള്ളിലാണ്.  (നൈശ്രേയസം- മോക്ഷo)


മനോജ്ഞമാം മണിമന്ദിരങ്ങൾ,
തടാകങ്ങൾ, മതിൽക്കെട്ടുകൾ ആറെണ്ണം 
ഇവയെല്ലാം കടന്നു മുനിമാരെത്തീ
ദിവ്യമാം വാടിയിൽനൈശ്രേയസത്തിൽ 
 

11.3

भवद्दिद्दृक्षून्भवनं विविक्षून्

द्वा:स्थौ जयस्तान् विजयोऽप्यरुन्धाम् ।

तेषां च चित्ते पदमाप कोप:

सर्वं भवत्प्रेरणयैव भूमन् ॥३॥

bhavaddidkṣūnbhavanamvivikṣūn

dvāḥsthau jayastān vijayo'pyarundhām

teṣāṁ ca citte padamāpa kopa

sarva bhavatpreraayaiva bhūman ||3|| 

As they were about  to enter your abode, your servants, Jaya and Vijaya, stopped the sages at the gate. This made even the sages angry although they are known as well established yogis. Of course, this action also was prompted by your will.  

ഭവദ്ദി ദൃക്ഷൂൻ ഭവനം വിവിക്ഷൂൻ

ദ്വാ: സ്ഥൗ ജയസ്താൻ വിജയോപ്യരുന്ധാം

തേഷാം ച ചിത്തേ പദമാപ കോപ:

സർവ്വം ഭവത്പ്രേരണയൈവ ഭൂമൻ

അങ്ങയെ കാണാനുള്ള ആഗ്രഹത്തോടെ മാമുനിമാർ ഭഗവദ് ഭവനത്തിൽ പ്രവേശിക്കാൻ തുനിഞ്ഞപ്പോൾ അവിടുത്തെ ദ്വാരപാലകൻമാരായ ജയവിജയന്മാർ അവരെ തടഞ്ഞുനിർത്തി. അപ്പോൾ ആ ദിവ്യയോഗികൾക്കുള്ളിൽ പോലും കോപമുളവായി. ഭഗവാനേ, ഇതും അവിടുത്തെ പ്രേരണയാൽ മാത്രം സംഭവിക്കുന്നതത്രേ!


ദിവ്യമാമുനിമാർ തവ ദർശന കുതൂഹലർ
ഭവദ് ഗേഹേ വാതിൽപ്പടിക്കലെത്തവേ
ദ്വാരപാലകർ, ജയവിജയന്മാരവരെ തടഞ്ഞൂ
നിസ്പൃഹന്മാരിലും ക്രോധമുണ്ടാം വിധമതും
ഭഗവൻ! തവ പ്രേരണയാൽ മാത്രമല്ലോ! 

11.4

वैकुण्ठलोकानुचितप्रचेष्टौ

कष्टौ युवां दैत्यगतिं भजेतम् ।

इति प्रशप्तौ भवदाश्रयौ तौ

हरिस्मृतिर्नोऽस्त्विति नेमतुस्तान् ॥४॥

vaikuṇṭhalokānucitapracheṣṭau

kaṣṭau yuvāṁ daityagati bhajetam

iti prashaptau bhavadāśrayau tau

harismtirno'stviti nematustān ||4|| 

The duo’s conduct was unbecoming of the inhabitants of Vaikundha and the sages cursed them: “May you take birth in the world as Asuras”. Jaya and Vijaya were not only servants of Lord Hari, they were ardent devotees as well. So they prostrated and beseeched the sages to bless them with incessant thought of the Lord in them, no matter what birth they may have to take as the result of their curse.

വൈകുണ്ഠ ലോകാനുചിതപ്രചേഷ്ടൗ

കഷ്ടൗ യുവാം ദൈത്യ ഗതിം ഭജേതം

ഇതി പ്രശപ്തൗ ഭവദാശ്രയൗ തൗ

ഹരിസ്മൃതിർ നോfസ്ത്വിതി നേമതുസ്താൻ

അങ്ങിനെ വൈകുണ്ഠലോകത്തിനു ചേരാത്ത ഈ പ്രവൃത്തി ചെയ്ത ക്രൂരസ്വഭാവികളായ ആ രണ്ടുപേരും മുനിമാരുടെ ശാപത്തിനു പാത്രങ്ങളായി. നിങ്ങൾ അസുരജന്മത്തെ പ്രാപിക്കട്ടെ, എന്ന ശാപം കിട്ടിയ ഹരിഭക്തരായ അവർ ഞങ്ങൾക്ക് ഏതു ജന്മത്തിലായാലും ഹരിസ്മരണയുണ്ടാകണമേ എന്ന പ്രാർത്ഥനയോടെ സനകാദിമുനിമാരെ കാൽക്കൽ വീണു നമസ്ക്കരിച്ചു.


ഏവം വൈകുണ്ഠലോകത്തിന്നു ചേരാ
പ്രവൃത്തിചെയ്തതാം ദ്വാരപാലകന്മാരെ 

ശപിച്ചൂ മാമുനിമാർ: "ജനിച്ചിടട്ടെ നിങ്ങൾ 

അസുരന്മാരായിനി ഭൂമിയിൽ"; ഹരിഭക്തരാം 

ജയവിജയന്മാർ ആ ശാപം സ്വീകരിച്ചൂ 

മുനിമാർക്കു മുന്നിൽ പാദനമസ്കാരം ചെയ്തു 

പ്രാർത്ഥിച്ചു: "ഞങ്ങളിൽ എന്നുമുണ്ടാകണേ 

ഹരിഭക്തിയുള്ളിൽ ഏതു ജന്മത്തിലാകിലും." 

11.5

तदेतदाज्ञाय भवानवाप्त:

सहैव लक्ष्म्या बहिरम्बुजाक्ष ।

खगेश्वरांसार्पितचारुबाहु-

रानन्दयंस्तानभिराममूर्त्या ॥५॥

tadetadājñāya bhavānavāpta

saiva lakmyā bahirambujāka

khageśvarāṁsārpitacārubāhu-

rānandayastānabhirāmamūrtyā ||5||

The lotus-eyed Lord came out of his house, knowing about the mistreatment of sages by his servants. Accompanied by Mahalakshmi and his mighty arm on the king of birds, Garuda, He came out personally to receive the divine guests in his most enchanting form making them blissful.

തദേതദാജ്ഞായ ഭവാനവാപ്ത:

സഹൈവ ലക്ഷ്മ്യാ ബഹിരംബുജാക്ഷ

ഖഗേശ്വരാം സാർപ്പിത ചാരു ബാഹു-

രാനന്ദയം സ്താനഭിരാമമൂർത്ത്യാ 

തന്റെ കാവൽക്കാരായ ഭൃത്യൻമാർ ചെയ്ത സജ്ജനാപമാനത്തെപ്പറ്റി അറിഞ്ഞ താമരക്കണ്ണനായ ഭഗവാൻ പ്രിയതമയായ മഹാലക്ഷ്മിയുമായി പക്ഷിരാജനായ ഗരുഡന്റെ പുറത്ത് കൈവച്ചു കൊണ്ട് അഭിരാമമൂർത്തിയായി സനകാദികളെ ആനന്ദിപ്പിച്ചു കൊണ്ട് അവരെ സ്വീകരിക്കാൻ ഭവനത്തിനു പുറത്തേക്കു വന്നു. 


തൻ ഭൃത്യർ ചെയ്തതാം സജ്ജനാപമാനം
അറിഞ്ഞവാറേ ഗരുഡവാഹനത്തിലേറി
പുറത്തുവന്നൂ, അഭിരാമമൂർത്തിയായ് 

സനകാദിമുനിമാരെ  സ്വീകരിക്കുവാൻ

         താമരക്കണ്ണൻ, വിഭു ലക്ഷ്മീസമേതം.  

11.6

प्रसाद्य गीर्भि: स्तुवतो मुनीन्द्रा-

ननन्यनाथावथ पार्षदौ तौ ।

संरम्भयोगेन भवैस्त्रिभिर्मा-

मुपेतमित्यात्तकृपं न्यगादी: ॥६॥

prasādya gīrbhi stuvato munīndrā-

nananyanāthāvatha pāradau tau

sarambhayogena bhavai tribhir mā-

mupetamityāttakpa nyagādīḥ ||6||

Sages, Sanaka and others sang hymns to praise Lord Vishnu and He consoled them. He told Jaya and Vijaya, who do not have anyone other than Him for a refuge: “You take three lives as Asuras, remembering me all the time as a befitting rival for you. At the end of the three Asura lives, you can come back to my abode and attain me.”

പ്രസാദ്യ ഗീർഭി: സ്തുവതോ മുനീന്ദ്രാ-

നനന്യ നാഥാവഥ പാർഷദൗ തൗ

സംരംഭയോഗേന ഭവൈസ്ത്രിഭിർമ്മാം

ഉപേതമിത്യാത്തകൃപം ന്യഗാദീ:

സനകാദി മുനിമാരാൽ സ്തുതിക്കപ്പെട്ട ഭഗവാൻ അവരെ നല്ല വാക്കുകൾ പറഞ്ഞ് പ്രസാദിപ്പിച്ചു. എന്നിട്ട്, ഭഗവാനല്ലാതെ മറ്റാരും ആശ്രയമില്ലാത്തവരായ തന്റെ സേവകരായ  ജയവിജയൻമാരോട് മൂന്നു ജന്മങ്ങൾ എടുത്ത് വിദ്വേഷഭക്തിയിൽ  സദാ എന്നെ ധ്യാനം ചെയ്ത് ഒടുവിൽ നിങ്ങൾ എന്റെയടുക്കൽത്തന്നെ എത്തിച്ചേരുന്നതാണ് എന്ന് പറഞ്ഞ് അനുഗ്രഹിച്ചു.


മുനിമാരാൽ സ്തുതിക്കപ്പെട്ടു സംപ്രീതനായ് വിഭു

പ്രസാദിപ്പിച്ചൂ തൻ ദിവ്യവചനങ്ങളാലവരെയും.

പിന്നെ വിഷ്ണുഭഗവാൻ മാത്രമാശ്രയമായുള്ളതാം 

ജയവിജയന്മാരെ ശാന്തിയേകിയനുഗ്രഹിച്ചു:

"വരും മൂന്നു ജന്മങ്ങൾ എന്നെ ഭജിച്ചാലും നിങ്ങൾ 

വിദ്വേഷഭക്തിയിൽ സദാ! എൻ ധ്യാനത്തിൽ

         മുഴുകിയൊടുവിൽ മദ് സവിധമണയും ദൃഢം.       
 

11.7

त्वदीयभृत्यावथ काश्यपात्तौ

सुरारिवीरावुदितौ दितौ द्वौ ।

सन्ध्यासमुत्पादनकष्टचेष्टौ

यमौ च लोकस्य यमाविवान्यौ ॥७॥

tvadīyabhtyāvatha kāśyapāttau

surārivīrāvuditau ditau dvau

sandhyāsamutpādanakaṣṭacheṣṭau

yamau ca lokasya yamāvivānyau ||7||

Then your servants, Jaya and Vijaya took birth as mighty Asuras, twin sons to sage Kashyapa and Diti due to the curse. They were conceived at the twilight time, an inauspicious time to mate, at the insistence of Diti. This resulted in the duo behaving so cruelly that they were like two new gods of death ferocious in nature,  roaming everywhere.

ത്വദീയ ഭൃത്യാവഥ കാശ്യപാത്തൗ

സുരാരി വീരാവുദിതൗ ദിതൗ ദ്വൗ

സന്ധ്യാ സമുദ്പാദന കഷ്ട ചേഷ്ടൗ

യമൗ ച ലോകസ്യ യമാ വിവാന്യൗ

തുടർന്ന് അടുത്ത ജന്മത്തിൽ അവിടുത്തെ ഭൃത്യന്മാരായ അവർ (ജയവിജയൻമാർ) ശാപം മൂലം കശ്യപമഹർഷിയുടെ സന്താനങ്ങളായി ദിതിയുടെ ഗർഭത്തിൽ ഇരട്ടകളായി പിറന്ന രണ്ട് അസുരവീരൻമാരായിത്തീർന്നു. ദിതിയുടെ കാമാസക്തി തീർക്കാനായി അനുചിത വേളയായ സന്ധ്യാസമയത്ത് ഗർഭം ധരിക്കുക മൂലം ആ രണ്ടുപേരും അതിക്രൂരസ്വഭാവികളായിത്തീർന്നു. അവർ പുതിയ രണ്ടു യമൻമാർ എന്ന പോലെ ഭയങ്കരന്മാർ ആയിരുന്നു.


താമസമന്യേ തവ ഭൃത്യൻമാരിരുവരും 

ശാപബലത്തിനാൽ ദിതിതൻ ഗർഭത്തിൽ 

കശ്യപമുനി പുത്രന്മാരായ് പിറന്നു.
സന്ധ്യാവേളയിൽ കാമാസക്തിയോടെ

ഗർഭം ധരിക്കമൂലം അവരസുരന്മാരായ്

പിറന്നു, ക്രൂരസ്വഭാവികളായീ ഇരുവരും.

11.8

हिरण्यपूर्व: कशिपु: किलैक:

परो हिरण्याक्ष इति प्रतीत: ।

उभौ भवन्नाथमशेषलोकं

रुषा न्यरुन्धां निजवासनान्धौ ॥८॥

hirayapūrva kāśipu kilaika

paro hirayāka iti pratīta

ubhau bhavannāthamaśealoka

ruṣā nyarundhāṁ nijavāsanāndhau ||8|| 

Among the two, Hiranyakashipu was the older brother and Hiranyaksha, the younger one. They were born with an innate evil tendency that blinded them and they lived tormenting the world hitherto protected by the Lord.

ഹിരണ്യ പൂർവ്വ: കശിപു: കിലൈക:

പരോഹിരണ്യാക്ഷ ഇതി പ്രതീത:

ഉഭൗ ഭവന്നാഥമശേഷലോകം

രുഷാ ന്യരുന്ധാം നിജവാസനാന്ധൗ

അവരിൽ ഹിരണ്യകശിപു ജ്യേഷ്ഠനും ഹിരണ്യാക്ഷൻ അനുജനുമായിരുന്നു. രണ്ടാളും ജന്മവാസനയാൽ ലഭിച്ച ആസുരപ്രകൃതി കൊണ്ട് അന്ധരായി അങ്ങയാൽ സംരക്ഷിക്കപ്പെട്ടിരുന്ന ലോകത്തെ ക്രോധത്തോടെ ദ്രോഹിക്കാൻ തുടങ്ങി.


ആസുരപ്രകൃതി, ജന്മവാസനാ വിശേഷാൽ
ഹിരണ്യകശിപുവും, അനുജൻ ഹിരണ്യാക്ഷനും
ഭഗവദ് സംരക്ഷയിൽ വിളങ്ങി നിന്നതാം
ലോകത്തെ മുഴുവനും ദ്രോഹിച്ചൂ അതിക്രൂരം.

11.9

तयोर्हिरण्याक्षमहासुरेन्द्रो

रणाय धावन्ननवाप्तवैरी ।

भवत्प्रियां क्ष्मां सलिले निमज्य

चचार गर्वाद्विनदन् गदावान् ॥९॥

tayorhirayākamahāsurendro

raṇāya dhāvannanavāptavaīrī

bhavatpriyāṁ kmāṁ salile nimajya

cacāra garvādvinadan gadāvān ||9||

Hiranyaksha, the mighty Asura king, went around challenging everyone seeking a fight, but he could not find a worthy opponent. He got angry and in that rage immersed your dear consort, the Earth, into the water. Then he roamed around carrying his mace, arrogantly roaring out load.

തയോർഹിരണ്യാക്ഷ മഹാസുരേന്ദ്രോ

രണായ ധാവന്നനവാപ്ത വൈരീ

ഭവത്പ്രിയാം ക്ഷ്മാം സലിലേ നിമജ്ജ്യ

ചചാര ഗർവ്വാദ് വിനദൻ ഗദാവാൻ

അവരിൽ ഹിരണ്യാക്ഷനെന്ന അസുര മഹാരാജാവ് യുദ്ധോത്സുകനായി ഓടി നടന്നുവെങ്കിലും തനിക്കു യുദ്ധം ചെയ്യാൻ യോഗ്യനായ ആരേയും കാണാതെ ക്രുദ്ധനായി അവിടുത്തെ പ്രിയതമയായ ഭൂമീദേവിയെ സമുദ്രജലത്തിൽ മുക്കിത്താഴ്ത്തി. എന്നിട്ട് ഗദാധാരിയായി ഗർവ്വത്തോടെ അലറിനടന്നു. 


അസുരരാജാവാം ഹിരണ്യാക്ഷൻ 

ഓടിത്തിരഞ്ഞൂ ലോകം മുഴുവനും 

പോരാടാനൊത്തൊരു യോഗ്യനെ.
എതിർക്കാനാരെയും കിട്ടാഞ്ഞു ക്രുദ്ധനായ് 

അങ്ങേ പ്രിയതമയാം ഭൂമീദേവിയെ ഖലൻ 

സമുദ്രത്തിൽ മുക്കി താഴ്ത്തി മത്തനായ്

ഗദയും പിടിച്ചലറി നടന്നു ഗർവ്വിതൻ.

11.10

ततो जलेशात् सदृशं भवन्तं

निशम्य बभ्राम गवेषयंस्त्वाम् ।

भक्तैकदृश्य: स कृपानिधे त्वं

निरुन्धि रोगान् मरुदालयेश ॥१०।

tato jaleśāt sadṛśa bhavanta

niśamya babhrāma gavēṣayastvām

bhaktaiadṛśya sa kpānidhe tvam

nirundhi roghān marudālayeśa ||10||

Hiranyaksha went to the Lord of waters, Varuna, for a fight, but he was told that there was only one worthy opponent for him to fight, and that was Lord Hari himself. Oh! Lord, then he started roaming around searching for thee, always thinking about thee. You are known to be attainable only to your devotees. Oh! Lord of Guruvayur, I am also your devotee; pray remove all my afflictions.

(Although Hiranyaksha’s was the devotion as a rival, his mind was always immersed in the thought of the Lord and that is also a valid form of devotion to attain the Lord).

തതോ ജലേശാത്സദൃശം ഭവന്തം

നിശമ്യ ബഭ്രാമ ഗവേഷയം സ്ത്വാം

ഭക്തൈകദൃശ്യ: സ കൃപാനിധേ ത്വം

നിരുന്ധി രോഗാൻ മരുദാലയേശ

ഹിരണ്യാക്ഷൻ യുദ്ധത്തിനായി സമുദ്രദേവനായ വരുണന്റെയടുക്കൽ ചെന്നുവെങ്കിലും തനിക്ക് യുദ്ധം ചെയ്യാൻ യോഗ്യനായി ഭഗവാൻ മാത്രമേയുള്ളു എന്നറിഞ്ഞ് അതിനായി അയാൾ നിന്തിരുവടിയെ അന്വോഷിച്ച് നടക്കാൻ തുടങ്ങി. അങ്ങിനെ അയാളുടെ ചിന്തകൾ സദാ ഭഗവാനിൽ മാത്രമായിത്തീർന്നു. അങ്ങാണെങ്കിൽ ഭക്തർക്ക് മാത്രം കാണാനാവുന്നവനാണല്ലോ. കൃപാനിധിയായ ഭഗവാനേ, ഗുരുവായൂരപ്പാ അങ്ങിൽ ഭക്തനായ എന്റെ രോഗപീഡകളെ തടയേണമേ!

(ഹിരണ്യാക്ഷൻ യുദ്ധക്കൊതി കൊണ്ടാണെങ്കിലും ഭഗവാനെത്തന്നെയാണ് സദാ തേടിക്കൊണ്ടിരുന്നത്. അത് വിപരീതഭക്തിയാണെങ്കിലും ഭഗവദ്പ്രാപ്തിയ്ക്കുതകുന്ന ഭക്തിതന്നെയത്രേ!)


യുദ്ധക്കൊതിയുമായ് ചെന്നു കണ്ടൂ ഹിരണ്യാക്ഷൻ
വരുണനെയെങ്കിലും തന്നോടെതിരിടാൻ പോന്നവൻ
സാക്ഷാൽ വിഷ്ണുതന്നെയെന്നു തിരിച്ചറിഞ്ഞവൻ സദാ

ഭവാനെമാത്രമുള്ളിൽ നിനച്ചു വിദ്വേഷഭക്തിയിൽക്കഴിഞ്ഞൂ.

ഭക്തർക്ക് മാത്രം ദർശനമേകും കൃപാനിധേ! ഭഗവാനേ!
ഗുരുവായൂരപ്പാ!, ഭക്തനാമെൻ രോഗപീഡയകറ്റണേ!






No comments:

Post a Comment