Sreeman Narayaneeyam - Dasakam 9
9.1
स्थितस्स
कमलोद्भवस्तव हि नाभिपङ्केरुहे
कुत:
स्विदिदमम्बुधावुदितमित्यनालोकयन् ।
तदीक्षणकुतूहलात्
प्रतिदिशं विवृत्तानन-
श्चतुर्वदनतामगाद्विकसदष्टदृष्ट्यम्बुजाम्
॥१॥
sthitas
sa kamalodbhavastava hi nābhipaṅkeruhe
kutaḥ svid idam ambudhāv uditaṃ ity anālokayan |
tadīkṣaṇa-kutūhalāt prati diśaṃ vivṛttānana
śchatur-vadanatāmagād
vikasadaṣṭa-dṛṣṭyambujām ||1||
Lord Brahma thus seated on the lotus wondered where did his flower support originate from. He wanted to know the source of the lotus and looked around intently in four directions and he developed four faces with eight lotus-eyes on them. Henceforth he is known as “Chatur-mukhan” – the one with four faces.
സ്ഥിതസ്സ കമലോദ്ഭവ:
തവ ഹി നാഭിപങ്കേരുഹേ
കുത: സ്വിദിദമംബുധൌ
ഉദിതമിത്യനാലോകയൻ ।
തദീക്ഷണ കുതൂഹലാത്
പ്രതിദിശം വിവൃത്താനനശ്
ചതുർവദനതാം അഗാദ്
വികസദഷ്ട ദൃഷ്ട്യംബുജാം ॥1॥
ഇങ്ങിനെ ഭഗവാന്റെ നാഭികമലത്തിൽ ആസനസ്ഥനായ
ബ്രഹ്മാവ് താനിരിക്കുന്ന താമര എവിടെനിന്നു വന്നു എന്ന് ചിന്തിച്ച് അതറിയാനുള്ള
കൗതുകത്തോടെ നാലുപുറവും മുഖംതിരിച്ച് നോക്കുകയുണ്ടായി. അപ്പോൾ ബ്രഹ്മാവിന്
വികസിതമായ എട്ടു താമരക്കണ്ണുകളോട് കൂടിയ നാലു മുഖങ്ങൾ സിദ്ധമായി. അങ്ങിനെ
ബ്രഹ്മാവ് ചതുർമുഖൻ എന്നറിയപ്പെട്ടു.
ഏവമാ ഭഗവദ് നാഭികമലത്തിലിരിക്കും
വിരിഞ്ചൻ, ഇത്താമരപ്പൂവെവിടെനിന്നും
ഉദ്ഭൂതമായെന്നു ദിശകൾ നാലും മുഖം തിരിച്ചു
നോക്കവേ സിദ്ധിച്ചൂ നാലുമുഖങ്ങളുമെട്ടു താമര
മിഴികളും ചതുർമുഖനെന്ന നാമവിഖ്യാതിയും. (1)
9.2
महार्णवविघूर्णितं कमलमेव तत्केवलं
विलोक्य तदुपाश्रयं तव तनुं तु नालोकयन् ।
क एष कमलोदरे महति निस्सहायो ह्यहं
कुत: स्विदिदम्बुजं समजनीति चिन्तामगात् ॥२॥
mahārṇava-vighūrṇitaṃ kamalam eva tatkevalaṃ
vilokya
tadupāśrayaṃ tava tanuṃ tu nālokayan |
ka eṣa kamalodare mahati
nissaheyo hyahaṃ
kutaḥ svid idaṃbujaṃ samajanīti cintām agāt
||2||
As Lord Brahma
didn’t know how, and could not see the Lord who was supporting the
lotus, he sat alone on that huge
flower, contemplating
the origin of the lotus which vacillated in the great
oceanic water. He got absorbed in the intense thought of ‘Who am I, the helpless being sitting
on this giant
lotus?”
മഹാർണവവിഘൂർണിതം
കമലമേവ തത്കേവലം
വിലോക്യ തദുപാശ്രയം
തവ തനും തു നാലോകയൻ ।
ക ഏഷ കമലോദരേ
മഹതി നിസ്സഹായോ ഹ്യഹം
കുത: സ്വിദിദ മംബുജം
സമജനീതി ചിന്താമഗാത് ॥2॥
അലയടിക്കുന്ന മഹാസമുദ്രത്തിൽ വിശാലമായ താമരക്കുള്ളിൽ ഏകനായി ഇരുന്ന് ബ്രഹ്മാവ് ഇളകിയാടുന്ന താമരതണ്ടിനെ താങ്ങി നിർത്തുന്നതെ ന്തെന്നറിയാതെ, അതിന്റെ കാരണഭൂതനായ അവിടുത്തെ കാണാതെ ‘ഈ താമര എവിടെനിന്നു വന്നു എന്നും അതിൽ നിസ്സഹായനായി ഇരിക്കുന്ന താൻ ആരാണെന്നും’ തീവ്രവിചാരം ചെയ്തു.
അലയടിക്കും മഹാസമുദ്രത്തിലിളകിയാടുന്ന
താമരപൂവിൽ തനിച്ചിരിക്കവേ ആരാണിതിനെ
താങ്ങിനിർത്തുന്നതെന്നും എവിടെയാണിതിൻ
ആരംഭമെന്നും എന്താണിതിൻ കാരണമെന്നും
ഇതിലിരിക്കുന്ന താനാരാണെന്നുമെല്ലാം
ചതുർമുഖൻ വിരിഞ്ചൻ ചിന്താമഗ്നനായിച്ചമഞ്ഞൂ (2)
9.3
अमुष्य हि सरोरुह: किमपि कारणं सम्भ्वे-
दिति स्म कृतनिश्चयस्स खलु नालरन्ध्राध्वना ।
स्वयोगबलविद्यया समवरूढवान् प्रौढधी -
स्त्वदीयमतिमोहनं न तु कलेवरं दृष्टवान् ॥३॥
amuṣya hi saroruhah kim api kāraṇaṃ sambhve-
diti
sma kṛta-niśchayas s khalu
nālara-ndhrādhvanā |
svayoga-bala-vidyayā
sama-varūḍhavān prauḍhadhīr
tvadīyamati-mohanam
na tu kalevaram dṛṣṭavān ||3||
The
most intelligent Lord Brahma, endowed with yogic powers knew that there must be
a root cause behind the lotus and decided to investigate and find the truth by
going down through the tube inside the lotus stem. Still, he wasn’t afforded the
sight of your most enchanting physical form.
അമുഷ്യ ഹി സരോരുഹ:
കിമപി കാരണം സംഭവേത്
ഇതി സ്മ കൃതനിശ്ചയ:
സ ഖലു നാള രന്ധ്രാധ്വനാ ।
സ്വയോഗബലവിദ്യയാ
സമവരൂഢവാൻ പ്രൗഢധീ:
ത്വദീയമതിമോഹനം
ന തു കളേബരം ദൃഷ്ടവാൻ ॥3॥
അതിബുദ്ധിമാനായ ബ്രഹ്മാവ് ഈ താമരക്ക് ഉചിതമായ ഒരു ഉത്ഭവസ്ഥാനം തീർച്ചയായും ഉണ്ടാവും എന്നുറച്ച് തന്റെ യോഗബലത്താൽ താമരതണ്ടിന്റെ ഉള്ളിലൂടെ താഴേക്ക് നൂണ്ട് ഇറങ്ങി നോക്കി തിരഞ്ഞു. എന്നിട്ടും അവിടുത്തെ ദിവ്യ മോഹന വിഗ്രഹം കാണാൻ സാധിച്ചില്ല.
താനിരിക്കുന്നയിത്താമരപ്പൂവിന്നുണ്ടാം
ഒരുചിതമാം ഉത്ഭവസ്ഥാനമെന്നുള്ളാലറിഞ്ഞു
മഹാബുദ്ധിമാനാം പങ്കജസംഭവൻ
യോഗബലത്തിനാൽ താമരത്തണ്ടിന്നുളളിലൂടെ
നൂണ്ടു താഴേയ്ക്കിറങ്ങി നോക്കിത്തിരഞ്ഞിട്ടും
കണ്ടില്ലവിടെയുമങ്ങയെ, നിന്തിരുവടിതൻ
ദിവ്യമോഹനവിഗ്രഹം ദർശിതമായതില്ല. (3)
9.4
तत: सकलनालिकाविवरमार्गगो मार्गयन्
प्रयस्य शतवत्सरं किमपि नैव संदृष्टवान् ।
निवृत्य कमलोदरे सुखनिषण्ण एकाग्रधी:
समाधिबलमादधे भवदनुग्रहैकाग्रही ॥४॥
tataḥ
sakala-nālikā-vivar-mārga-go mārgayan
prayasya
śata-vatsaraṃ kim api naiva sandṛṣṭavān |
nivṛtya kamalodare sukha-niṣaṇṇa ekāgradhīḥ
samādhi-balam
ādadhe bhavad-anugrahaikāgrahī ||4||
Although Lord Brahma searched thoroughly in the tube and
holes of the lotus stem, he could not find anything. Finally, he stopped his
investigation and came back up to his seat on the lotus. Sitting there
peacefully and comfortably, he started meditating with a one-pointed goal,
desiring nothing but the Lord’s blessings, and went into a state of samadhi.
തത: സകലനാലികാ
വിവരമാർഗഗോ മാർഗയൻ
പ്രയസ്യ ശതവത്സരം
കിമപി നൈവ സം ന്ദൃഷ്ടവാൻ ।
നിവൃത്യ കമലോദരേ
സുഖനിഷണ്ണ ഏകാഗ്രധീ:
സമാധിബലമാദധേ
ഭവദനുഗ്രഹൈകാഗ്രഹീ ॥ 4 ॥ ॥4॥
ബ്രഹ്മാവ് ഒരു നൂറു വർഷക്കാലം ആ
താമരത്തണ്ടിന്റെ കുഴലിലും സുഷിരങ്ങളിലും തിരഞ്ഞുവെങ്കിലും ഒന്നും കാണാൻ
സാധിച്ചില്ല. ഒടുവിൽ ബ്രഹ്മാവ് അന്വേഷണം അവസാനിപ്പിച്ച് താമരയുടെ മുകളിലേക്ക്
തിരിച്ചുവന്ന് പ്രശാന്തതയോടെ അവിടുത്തെ അനുഗ്രഹം മാത്രം ആഗ്രഹിച്ചുകൊണ്ട് സന്തുഷ്ടനും
ഏകാഗ്രചിത്തനുമായി ധ്യാനസമാധിയിൽ നിലയുറപ്പിച്ചു.
തിരഞ്ഞൂ ബ്രഹ്മാവൊരു ശതവത്സരമാ
താമരത്തണ്ടിലും മറ്റെല്ലാടവുമെങ്കിലും
കണ്ടില്ലൊന്നുമൊടുവിൽ അന്വോഷണം
നിർത്തി പ്രശാന്തനായ്, താമരമുകളിലേറി
ഏകാഗ്രചിത്തനായ് തപമിരുന്നൂ
തേടീ ഭഗവദ് പ്രസാദമതൊന്നു മാത്രം. (4)
9.5
शतेन
परिवत्सरैर्दृढसमाधिबन्धोल्लसत्-
प्रबोधविशदीकृत:
स खलु पद्मिनीसम्भव: ।
अदृष्टचरमद्भुतं
तव हि रूपमन्तर्दृशा
व्यचष्ट
परितुष्टधीर्भुजगभोगभागाश्रयम् ॥५॥
śatena
parivatsarair dṛḍha-samādhi-bandhollasat-
prabodha-viśadīkṛtaḥ sa khalu padminī-sambhavaḥ |
adṛṣṭa-caram-adbhutaṃ tava hi rūpam antar-dṛśā
vyachaṣṭa parituṣṭadhīr
bhujaga-bhoga-bhāgāśrayam ||5||
The lotus-born Brahma was in the state of samadhi without
any disturbances from anything for a hundred years. Then the light of true
knowledge dawned in him and with that wisdom, he could see the form of the Lord,
never seen before. He was pleased with the sight of the Lord in his mind’s eye,
as reclining on the Adi-shesha bed.
ശതേന പരിവത്സരൈർ
ദൃഢസമാധിബന്ധോല്ലസത്-
പ്രബോധവിശദീകൃത:
സ ഖലു പദ്മിനീസംഭവ: ।
അദൃഷ്ടചരമദ്ഭുതം
തവ ഹി രൂപമന്തർദൃശാ
വ്യചഷ്ട പരിതുഷ്ടധീർ
ഭുജഗഭോഗഭാഗാശ്രയം ॥5॥
പത്മസംഭവനായ ബ്രഹ്മാവ് തടസ്സമേതും
കൂടാതെയുള്ള ധ്യാനാവസ്ഥയിൽ വിലീനനായി ഒരു നൂറു വർഷം സമാധിയിലിരുന്നു. അങ്ങിനെയിരിക്കെ
മനോമാലിന്യമെല്ലാം നീങ്ങി അദ്ദേഹത്തിൽ സത്യസാക്ഷാത്കാരം ഉണ്ടായി. മുൻപ്
ദർശിച്ചിട്ടില്ലാത്ത അവിടുത്തെ തിരുരൂപം അദ്ദേഹത്തിന്റെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു.
ആദിശേഷനാകുന്ന സർപ്പമെത്തമേൽ വിശ്രമിക്കുന്ന അവിടുത്തെ രൂപം ജ്ഞാനദൃഷ്ട്യാ മനസ്സിൽ
കണ്ട് ബ്രഹ്മാവ് അതീവ സന്തുഷ്ടനായിത്തീർന്നു.
പത്മസംഭവനേവം ചെയ്തൂ തപം
നിർവിഘ്നം നൂറാണ്ടുകൾ തുടർച്ചയായി
ഏവം മനോമാലിന്യമെല്ലാം നീങ്ങീ
സത്യസാക്ഷാത്ക്കാരമുണ്ടായ്.
ആദിശേഷനിൽ പള്ളികൊണ്ടിളവേൽക്കുമാ
ചേതോഹരരൂപമാദ്യമായ് ജ്ഞാനദൃഷ്ട്യാ
കണ്ടുളളം തുഷ്ടിയാർന്നൂ പങ്കജസംഭവൻ (5)
9.6
किरीटमुकुटोल्लसत्कटकहारकेयूरयुङ्-
मणिस्फुरितमेखलं सुपरिवीतपीताम्बरम् ।
कलायकुसुमप्रभं गलतलोल्लसत्कौस्तुभं
वपुस्तदयि भावये कमलजन्मे दर्शितम् ॥६॥
kirīṭa-mukuṭollasat kaṭaka-hārakēyūrayuṅ-
maṇi-sphurita-mekhalaṃ suparivīta-pītāmbaraṃ |
kalāyakusuma-prabhaṃ galata-lollasat-kaustubhaṃ
vapustadayi
bhāvaye kamalajanme darśitam ||6||
May I also be blessed to behold and meditate upon that
wonderful form of the Lord as seen by Lord Brahma, fully decked with ornaments
such as a diamond-studded crown, gold bangles, shoulder straps, necklaces,
gold chain wrapping around the waist, dark blue body glittering like a kayampu
flower, yellow silk dress, and the kousthubha jewel adorning the neck?
കിരീട മുകുടോല്ലസത്
കടകഹാരകേയൂരയുങ്-
മണിസ്ഫുരിതമേഖലം
സുപരിവീതപീതാംബരം ।
കളായകുസുമപ്രഭം
ഗളതലോല്ലസത് കൌസ്തുഭം
വപുസ്തദയി ഭാവയേ
കമലജന്മനേ ദർശിതം ॥6॥
രത്നഖചിതമായ സ്വർണ്ണക്കിരീടം, കൈവളകൾ, തോൾവളകൾ, കണ്ഠാഭരണങ്ങൾ, രത്നത്തിളക്കമേറിയ
അരഞ്ഞാണം,
കായാമ്പൂവിൻറെ ഇരുണ്ട നീലവർണ്ണമുള്ള പൂമേനി, മഞ്ഞപ്പട്ട്, കൗസ്തുഭരത്നം തിളങ്ങുന്ന കഴുത്ത്, എന്നിവയോടു കൂടി പത്മസംഭവനായ ബ്രഹ്മാവ് മനസ്സിൽകണ്ട ഭഗവൽസ്വരൂപത്തെ
ഞാനും ധ്യാനിക്കട്ടെ.
രത്നം ചേലിൽ പതിപ്പിച്ചു പരിചൊടു തിളങ്ങും
സ്വർണ്ണക്കിരീടം, കൈവള,തോൾവളകൾ,
സ്വർണ്ണ മാലകൾ, രത്നം തിളങ്ങുമരഞ്ഞാണം,
കായാമ്പൂ ശ്യാമമാം തിരുമേനി, മഞ്ഞപ്പട്ടുടയാട,
കൌസ്തുഭമണി തിളങ്ങും ഗളസ്ഥലമിങ്ങിനെ
പത്മസംഭവനുള്ളിൽ കണ്ട ദിവ്യമാം അഭൌമ
ഭഗവദ്സ്വരൂപത്തെ ധ്യാനിച്ചിടട്ടെ ഞാനും. (6)
9.7
श्रुतिप्रकरदर्शितप्रचुरवैभव
श्रीपते
हरे
जय जय प्रभो पदमुपैषि दिष्ट्या दृशो: ।
कुरुष्व
धियमाशु मे भुवननिर्मितौ कर्मठा-
मिति
द्रुहिणवर्णितस्वगुणबंहिमा पाहि माम् ॥७॥
śrutiprakara-darśita-prachura-vaibhava
śrī-pate
hare
jaya jaya prabho padam upaiṣi diṣṭyā dṛśoḥ |
kuruṣva dhiyam āśu me
bhuvana-nirmiṭau karmaṭhām
iti
dhruhiṇa-varṇitasvaguṇa-baṃhimā pāhi mām ||7||
Brahma prayed: “Oh! Lord, My
salutations! You are ever victorious as expounded by the Vedas. I am fortunate
enough to behold your form, seeing which puts an
end to all sorrows and afflictions. May I be endowed with the intellectual
ability and strength to pursue the act of creation?”
I also pray and appeal to
the Lord who was thus praised by Brahma and
who is the source of innumerable prowess to annihilate all my sorrows and
protect me.
ശ്രുതിപ്രകരദർശിത
പ്രചുരവൈഭവ ശ്രീപതേ
ഹരേ ജയ ജയ പ്രഭോ
പദമുപൈഷി ദിഷ്ട്യാ ദൃശോ: ।
കുരുഷ്വ ധിയമാശു മേ
ഭുവനനിർമിതൌ കർമഠാം
ഇതി ദ്രുഹിണവർണിത
സ്വഗുണബംഹിമാ പാഹി മാം ॥7॥
ബ്രഹ്മാവ് പ്രാർത്ഥിച്ചു: "ഭഗവാനേ വേദങ്ങളിൽ
വിശദമായി വർണ്ണിക്കപെട്ട മഹാത്മ്യ വിശേഷങ്ങളാൽ സദാ വിജയിയായിരിക്കുന്ന
അവിടുത്തേക്ക് നമസ്കാരം. സകല ദുഃഖങ്ങളെയും തീർക്കുന്ന അവിടുത്തെ ദിവ്യവിഗ്രഹം
ദർശിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഭഗവാനേ എൻറെ ബുദ്ധിശക്തിയെ സൃഷ്ടികർമ്മത്തിന് ഉതകുംവിധം സാമർത്ഥ്യമുള്ളതാക്കി
തീർക്കണമേ." ഇങ്ങനെ ബ്രഹ്മാവിനാൽ പ്രകീർത്തിക്കപ്പെട്ട, എണ്ണിയാലൊടുങ്ങാത്ത
പ്രാഭവങ്ങളോട് കൂടിയ ഭഗവാൻ എൻറെ ദുഃഖങ്ങളെ ഇല്ലായ്മ ചെയ്ത് രക്ഷിക്കേണമേ.
മനോമുകുരത്തിൽക്കണ്ട സ്വരൂപത്തെയിങ്ങിനെ
സ്തുതിച്ചൂ ബ്രഹ്മദേവൻ “നമസ്തേ നാഥ! കണ്ടൂ ഞാൻ
വേദവർണ്ണിത വിഭൂതികളാലെന്നും വിജയിച്ചു
സകലാമയങ്ങളും നീക്കുമാ തൽസ്വരൂപം;
തന്നാലുമെനിക്കു സൃഷ്ടിവൈഭവം വിഭോ,”
ഏവം വിരിഞ്ചൻ സ്തുതിച്ചു കീർത്തിച്ച ദേവാ,
രക്ഷിക്കൂ എന്നെയും, ദുഖങ്ങളെല്ലാമകറ്റി.
(7)
9.8
लभस्व भुवनत्रयीरचनदक्षतामक्षतां
गृहाण मदनुग्रहं कुरु तपश्च भूयो विधे ।
भवत्वखिलसाधनी मयि च भक्तिरत्युत्कटे-
त्युदीर्य गिरमादधा मुदितचेतसं वेधसम् ॥८॥
labhasva
bhuvanatrayīr achana-dakṣatā-makṣatāṃ
gṛhāṇa madanugrahaṃ kuru tapaś ca bhūyo vidhe |
bhavatvakhila-sādhanī
mayi ca bhaktir atyutkaṭe-
tyudīrya
giram ādadha mudita-cetasam vedhasam ||8||
The Lord blessed Brahma: Oh! Brahma, may you always be blessed
and endowed with the ability to create the three worlds you wished. Continue
your penance and enhance your devotion and strength. I bless you to fulfill all
your desires.” Brahma was elated hearing the Lord’s words.
ലഭസ്വ ഭുവനത്രയീ
രചനദക്ഷതാമക്ഷതാം
ഗൃഹാണമദനുഗ്രഹം
കുരു തപശ്ച ഭൂയോ വിധേ ।
ഭവത്വഖില സാധനീ
മയി ച ഭക്തി: അത്യുത്കടേതീ
ഉദീര്യ ഗിരമാദധാം
ഉദിതചേതസം വേധസം ॥8॥
ഭഗവാൻ അരുളി: "അല്ലയോ ബ്രഹ്മാവേ, ആഗ്രഹിച്ചതുപോലെ ത്രിഭുവനങ്ങൾ നിർമ്മിക്കാനുള്ള സാമർത്ഥ്യം അങ്ങിൽ എപ്പോഴും നിറഞ്ഞു നിൽക്കാനായി ഞാൻ അനുഗ്രഹിക്കുന്നു. ഇനിയുമിനിയും തപസ്സുചെയ്തു സർവ്വവും സാധിപ്പിക്കുന്ന ഭക്തിയും പ്രഭാവവും അങ്ങിൽ ഉത്കടമായി നിലനിൽക്കട്ടെ. അങ്ങനെ അങ്ങയുടെ സർവ്വ അഭീഷ്ടങ്ങളും സാധിക്കുമാറാകട്ടെ." ഭഗവാന്റെ ഈ വാക്കുകൾ കേട്ട് ബ്രഹ്മാവ് അതീവ സന്തുഷ്ടനായി.
“ബ്രഹ്മാവേ, ഇച്ഛിച്ചപോലങ്ങേക്കുണ്ടാകട്ടെ വൈഭവം,
ത്രിലോകങ്ങൾ നിർമ്മിക്കാന,തിന്നായനുഗ്രഹിക്കുന്നു;
തപസാൽ വീണ്ടും നിന്നിൽ നിറയട്ടെ ഭക്തിയും
പ്രഭാവവുമെന്നും; സാദ്ധ്യമാവട്ടേ സർവ്വാഭീഷ്ടങ്ങളും,”
ഏവം കേട്ടതീവ സന്തുഷ്ടനായീ വിരിഞ്ചൻ. (8)
9.9
शतं कृततपास्तत: स खलु दिव्यसंवत्सरा-
नवाप्य च तपोबलं मतिबलं च पूर्वाधिकम् ।
उदीक्ष्य किल कम्पितं पयसि पङ्कजं वायुना
भवद्बलविजृम्भित: पवनपाथसी पीतवान् ॥९॥
śataṃ kṛta-tapāstataḥ sa khalu divya-saṃvatsarā-
navāpya
ca tapo-balaṃ mati-balaṃ ca pūrvādhikam |
udīkṣya kila kampitaṃ payasi paṅkajaṃ vāyunā
bhavad-bala-vijṛmbhitaḥ pavana-pātha-sī pītavān
||9||
Brahma continued with his
intense penance for another one hundred divine years and acquired enhanced
ability and strength, mentally and spiritually. He keenly observed his lotus seat
vacillating in the causal waters and with the Lord’s grace gathered the ability
to drink up the water and the air,
thus stopping the wavering of the lotus stem.
ശതം കൃതതപാസ്തത:
സ ഖലു ദിവ്യസംവത്സരാൻ
അവാപ്യ ച തപോബലം
മതിബലം ച പൂർവാധികം ।
ഉദീക്ഷ്യ കില കമ്പിതം
പയസി പങ്കജം വായുനാ
ഭവദ്ബലവിജൃംഭിത:
പവനപാഥസീ പീതവാൻ ॥9॥
ബ്രഹ്മാവ് പിന്നീട് ഒരു നൂറ്
ദിവ്യസംവത്സരങ്ങൾ തീവ്രമായ തപസ്സുചെയ്ത് മുൻപത്തേതിനേക്കാൾ മാനസികവും ആത്മീയവുമായ
ശക്തിയാർജിച്ച് നിലകൊണ്ടു. താനിരിക്കുന്ന താമരപ്പൂ കാരണസമുദ്രജലത്തിൽ ആടി
കളിക്കുന്നത് നിരീക്ഷിച്ച ബ്രഹ്മാവ് അങ്ങയുടെ കാരുണ്യത്താൽ അതിപ്രഭാവവാനായി
വായുവും ജലവും പാനം ചെയ്തു താമരത്തണ്ടിനെ ഉറപ്പിച്ചു നിർത്തി.
വീണ്ടുമൊരു നൂറാണ്ടുകാലം തീവ്രമാം തപം ചെയ്തൂ
പത്മസംഭവൻ; ആർജ്ജിച്ചൂ സൃഷ്ടിക്കായ് വർദ്ധിതമാം
ആത്മശക്തിപ്രഭാവവും മനോബലവും തദാ.
ബ്രഹ്മാവേറെ പ്രഭാവവാനായ് സ്വയം പാനം ചെയ്തൂ
ജലവും വായുവും പിന്നെ താനിരിക്കും താമരയെ
ജലധിയിലിളകാതുറപ്പിച്ചൂ ഭഗവദ് കൃപയൊന്നിനാൽ. (9)
9.10
तवैव
कृपया पुनस्सरसिजेन तेनैव स:
प्रकल्प्य
भुवनत्रयीं प्रववृते प्रजानिर्मितौ ।
तथाविधकृपाभरो
गुरुमरुत्पुराधीश्वर
त्वमाशु
परिपाहि मां गुरुदयोक्षितैरीक्षितै: ॥१०॥
tavaiva
kṛpayā punas sarasijena
tenaiva saḥ
prakalpya
bhuvana-trayīṃ pravavṛte prajānirmitau |
tathāvidha-kṛpā-bharo
guru-marut-purādhīśvara
tvamāśu
paripāhi māṃ guru-dayo'kṣitairīkṣitaiḥ ||10||
With your grace, using the lotus flower as the substratum, Lord Brahma created the
three worlds and filled them with appropriate contents and beings. That is how
the wide variety of beings with diverse natures originated. Oh! Lord of
Guruvayur, protect and sustain me by casting your most compassionate gaze on
me.
തവൈവ കൃപയാ പുന:
സരസിജേന തേനൈവ സ:
പ്രകല്പ്യ ഭുവനത്രയീം
പ്രവവൃതേ പ്രജാനിർമിതൌ ।
തഥാവിധ കൃപാഭരോ
ഗുരുമരുത്പുരാധീശ്വര
ത്വമാശു പരിപാഹി മാം
ഗുരുദയോക്ഷിതൈ: ഈക്ഷിതൈ: ॥10॥
അവിടുത്തെ കൃപയാൽ ബ്രഹ്മാവ് ആ അചഞ്ചലമായ താമരയിൽ നിന്നുകൊണ്ടുതന്നെ മൂന്നുലോകങ്ങളേയും അവയ്ക്ക് യോജിച്ച പ്രജകളെയും സൃഷ്ടിച്ചു. അങ്ങനെ വിവിധങ്ങളായ ജീവജാലങ്ങൾ ഉത്ഭൂതമായി. ഗുരുവായൂരിൽ വിളങ്ങുന്ന ഭഗവാനേ, ദയാമൂർത്തിയായ അവിടുത്തെ കരുണാ കടാക്ഷങ്ങൾ ചൊരിഞ്ഞ് എനിക്ക് രക്ഷ നൽകേണമേ.
ഏവം ഭഗവദ് കൃപയാലചഞ്ചലം താമരയിലിരുന്നു
വിരിഞ്ചൻ, സൃഷ്ടിച്ചൂ ലോകങ്ങൾ മൂന്നുമതിന്നു ചേരും
പ്രജകളും ജീവജാലങ്ങളും; ഗുരുവായൂരിലമരും
ഭഗവാനേ, ദയാമൂർത്തേ, അങ്ങേ കൃപാ കടാക്ഷം
എന്നിലും ചൊരിയണേ, എന്നെ രക്ഷിക്കേണമേ. (10)
No comments:
Post a Comment