ദശകം 012
http://ramayanam.guruvayoor.com/Sree%20Narayaneeyam/012%20Narayaneeyam.mp3
3m 56s
Narayaneeyam 12 വരാഹാവതാരം
स्वायम्भुवो मनुरथो जनसर्गशीलो
दृष्ट्वा महीमसमये सलिले निमग्नाम् ।
स्रष्टारमाप शरणं भवदङ्घ्रिसेवा-
तुष्टाशयं मुनिजनै: सह सत्यलोके ॥१॥
svāyambhuvo manuratho janasargaśīlo
dṛṣṭvā mahīmasamaye salile nimagnām |
sṛṣṭāramāpa śaraṇaṁ bhavadaṅghrisevā-
tuṣṭāśayaṁ munijanaiḥ saha satyaloke || 1 ||
Swayambhuva Manu, who was engaged in the creation, got upset seeing the Earth being submerged in the water. He gathered a few prominent sages and went to Satyaloka, the abode of his father Brahma. Lord, there Brahma was engrossed in serving thee with one-pointed attention.
സ്വായംഭുവോ മനുരഥോ ജനസർഗ്ഗശീലോ
ദൃഷ്ട്വാ മഹീം അസമയേ സലിലേ നിമഗ്നാം
സ്രഷ്ടാരമാപ ശരണം ഭവദങ്ഘ്രിസേവാ-
തുഷ്ടാശയം മുനി ജനൈ: സഹസത്യലോകേ (1)
സൃഷ്ടികർമ്മത്തിൽ വ്യാപൃതനായിരുന്ന സ്വായംഭുവമനു പ്രളയകാലമെത്തുന്നതിനു മുൻപേതന്നെ ഭൂമി ജലത്തിലാഴ്ന്നു പോയതായിക്കണ്ടു വിഷാദമഗ്നനായി. അദ്ദേഹം മുനിമാരെയും കൂട്ടി സത്യലോകത്ത് ചെന്ന് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. അവിടെയപ്പോൾ ബ്രഹ്മാവ് നിന്തിരുവടിയുടെ പാദാരവിന്ദങ്ങളെ സേവിയ്ക്കുന്നതിൽ മാത്രം ശ്രദ്ധാലുവായി ഇരിക്കുകയായിരുന്നു.
സൃഷ്ടിയിലാമഗ്നനാം സ്വായംഭുവ മനു
അസമയേ ഭൂമി കടലിൽ മുങ്ങുന്നതായ്കണ്ടു
വിഷാദിച്ചു പരിഹാരം തേടി പുറപ്പെട്ടു ചെന്നൂ
ബ്രഹ്മസവിധത്തിൽ മുനിവൃന്ദമോടെ.
ശരണാർത്തരായവർ ദർശിച്ചൂ സത്യലോകേ
തപസ്സിലാണ്ടിരിക്കും വിരിഞ്ചൻ വിഭൂവിനെ
ധ്യാനനിമഗ്നനായ് പ്രശാന്തനായ്
ഭവദ് പാദപദ്മത്തിലേകചിത്തനായി (1)
कष्टं प्रजा: सृजति मय्यवनिर्निमग्ना
स्थानं सरोजभव कल्पय तत् प्रजानाम् ।
इत्येवमेष कथितो मनुना स्वयंभू: -
रम्भोरुहाक्ष तव पादयुगं व्यचिन्तीत् ॥ २ ॥
kaṣṭaṁ prajāḥ sṛjati mayyavanirnimagnā
sthānaṁ sarojabhava kalpaya tat
prajānām |
ityevaṁ eṣa kathito manunā svayaṁbhūḥ-
rambhoruhākṣa tava pādayugaṁ vyacintīt || 2 ||
“Oh! Lord Brahma, as I continued my creative work as you ordered, I saw the Earth being submerged in the water. What would I do to protect myself and my creations? Please assign safe abodes for us to sustain life.” As Manu thus prayed, Oh! lotus-eyed Bhagavan, Lord Brahma resorted to your lotus feet seeking a solution.
കഷ്ടം പ്രജാ: സൃജതി മയ്യവനീർ
നിമഗ്നാ
സ്ഥാനം സരോജഭവ കൽപയ തത്പ്രജാനാം
ഇത്യേവമേഷ കഥിതോ മനുനാ സ്വയംഭൂ:
അംഭോരുഹാക്ഷ, തവ പാദയുഗം വ്യചിന്തീത് (2)
"അല്ലയോ ബ്രഹ്മദേവാ അവിടുത്തെ ആജ്ഞപ്രകാരം ഞാൻ സൃഷ്ടികൾ തുടർന്നുകൊണ്ടിരിക്കേ ഭൂമി ജലത്തിൽ നിമഗ്നമാവുന്നതാണ് കാണുന്നത്. എനിക്കെന്താണ് ചെയ്യാനാവുക? എനിക്കും ഞാൻ സൃഷ്ടിക്കുന്ന പ്രജകൾക്കും വേണ്ട ആശ്രയസ്ഥാനങ്ങൾ കൽപ്പിച്ചു തരേണമേ" ഇങ്ങിനെ സ്വായംഭൂവമനു പ്രാർത്ഥിക്കേ സ്വയംഭൂവായ ബ്രഹ്മാവ് താമരക്കണ്ണനായ നിന്തിരുവടിയുടെ പാദങ്ങളെയാണല്ലോ സ്മരിച്ചത്:
"തവാജ്ഞയാൽ സൃഷ്ടി തുടരുമ്പോഴീശാ
കാണുന്നു ഞാൻ ജലത്തിൽ മുങ്ങുന്ന ഭൂമിയെ!
കൽപ്പിക്കവേണമെനിക്കും പ്രജകൾക്കും
സമാശ്രയം, സ്വസ്ഥമിടങ്ങൾ വാഴുവാൻ"
ഏവം മനുവിന്നപേക്ഷ കേട്ടൂ വിരിഞ്ചൻ
ധ്യാനിച്ചു താമരക്കണ്ണാ, തവ പാദദ്വയങ്ങൾ (2)
Narayaneeyam12. 3.
हा हा विभो जलमहं न्यपिबं पुरस्ता-
दद्यापि मज्जति मही किमहं करोमि ।
इत्थं त्वदङ्घ्रियुगलं शरणं यतोऽस्य
नासापुटात् समभव: शिशुकोलरूपी ।३॥
hā hā vibho jalamahaṁ nyapibaṁ purastā-
dadyāpi majjati mahī kimahaṁ karomi |
itthaṁ tvadaṅghriyugalaṁ śaraṇaṁ yato'sya
nāsāpuṭāt samabhavaḥ śiśukolarūpī || 3 ||
An upset Brahma complained: “Oh! Lord, I drank up the whole water, still, the Earth keeps going down in the waters*. What do I do?” Oh! Lord! Then you appeared coming out of Brahma’s nose as a tiny baby boar the size of a human thumb.
*(He was unaware that the Asura was behind this.)
ഹാ ഹാ വിഭോ ജലമഹം ന്യപിബം
പുരസ്താദ്
അദ്യാപി മജ്ജതി മഹീ കിമഹം കരോമി,
ഇത്ഥം ത്വദങ്ഘ്രി യുഗലം ശരണം യതോfസ്യ
നാസാപുടാത്സമഭവ: ശിശുകോലരൂപീ (3)
പരവശതയോടെ ബ്രഹ്മാവ് അവിടുത്തെ ചരണ കമലങ്ങളെത്തന്നെ ശരണം പ്രാപിച്ചു. "ഹാ ഹാ ഭഗവാനേ! ഞാൻ ഈ ജലം മുഴുവനും കൂടിച്ചതാണ്. എന്നിട്ടും ഭൂമി ജലത്തിനടിയിലേക്ക് മുങ്ങിപ്പോവുകതന്നെയാണല്ലോ*. ഞാനെന്താണ് ചെയ്യുക?" എന്ന് അവിടുത്തോട് സങ്കടംപറഞ്ഞു. അപ്പോൾ അവിടുന്ന് ബ്രഹ്മാവിന്റെ നാസാപുടങ്ങൾക്കുള്ളിൽ നിന്നും ഒരു വരാഹശിശുവിന്റെ രൂപത്തിൽ പുറത്തുവന്നു പ്രത്യക്ഷപ്പെട്ടു.
*(അസുരന്റെ പ്രവൃത്തിയാണ് ഇതിന് പിറകിൽ എന്ന് ബ്രഹ്മാവിന് മനസ്സിലായില്ല)
അസുരന്റെ കുത്സിതമറിയാതെ പരവശം
അങ്ങേ ചരണദ്വയങ്ങൾ പണിഞ്ഞൂ വിരിഞ്ചൻ
"കുടിച്ചു ഞാൻ ജലധിയെ സമൂലമെങ്കിലും
പോകുന്നു ഭൂമിയിതാ താഴേയ്ക്കു വീണ്ടും,
ഹാഹാ ഭഗവൻ!, ഞാനെന്തു ചെയ് വൂ" ഏവം
അർത്ഥിച്ചതു കേട്ടു ഭഗവാൻ പുറത്തു വന്നൂ
ക്ഷണത്തിൽ ബ്രഹ്മനാസാപുടങ്ങളിൽ നിന്നും
ശിശുവരാഹരൂപത്തിൽ അവതീർണ്ണനായി. (3)
अङ्गुष्ठमात्रवपुरुत्पतित: पुरस्तात्
भोयोऽथ कुम्भिसदृश: समजृम्भथास्त्वम् ।
अभ्रे तथाविधमुदीक्ष्य भवन्तमुच्चै-
र्विस्मेरतां विधिरगात् सह सूनुभि: स्वै: ॥४॥
aṅguṣṭhamātravapurutpatitaḥ purastāt
bhoyo'tha
kumbhisadṛśaḥ samajṛmbathāstvam |
abhrē tathāvidhamudīkṣya bhavantamuccai-
rvismēratāṁ vidhiragāt saha sūnubhiḥ svaiḥ || 4 ||
Lord, when you appeared, you were just the size of a thumb, but you grew into gigantic proportions of a mighty elephant. Still, you kept growing and your head touched the clouds in the sky. Brahma and his sons were mesmerized seeing your divine colossal form.
അങ്ഗുഷ്ഠമാത്രവപുരുത് പതിത:
പുരസ്താത്
ഭൂയോfഥ കുംഭിസദൃശ: സമജൃംഭഥാസ്ത്വം
അഭ്രേ തഥാവിധമുദീക്ഷ്യ ഭവന്തമുച്ചൈ:
വിസ്മേരതാം വിധിരഗാത് സഹ സുനുഭി: സ്വൈ: (4)
അവിടുന്ന് വരാഹരൂപത്തിൽ പുറത്തേക്ക് ചാടി വന്നപ്പോൾ പെരുവിരലിന്റെ വലുപ്പം മാത്രമുള്ള ജീവിയായിരുന്നു. പിന്നീടവിടുന്ന് ഒരാനയുടെയത്ര വലുപ്പത്തിലായി. അപ്രകാരം ക്രമേണ വലുപ്പം വർദ്ധിച്ചു വർദ്ധിച്ചു മേഘം മുട്ടുന്ന വിധത്തിൽ ആകാരമുള്ള അതിപ്രഭാവവാനായ നിന്തിരുവടിയുടെ ദിവ്യരൂപം കണ്ട് ബ്രഹ്മാവും പുത്രന്മാരും വിസ്മയചകിതരായി.
പെരുവിരൽപോലൊരു ചെറുവരാഹമായുള്ള
ഭഗവാൻ ക്ഷണാലൊരാനയെപ്പോലെ
വലുപ്പമാർജ്ജിച്ചു വന്നൂ; വിരിഞ്ചനും പുത്രരും
വിസ്മയത്തോടതു നോക്കി നിൽക്കേ, വീണ്ടും
വലുതായുയർന്നു മാനം മുട്ടുംവിധമാ ദിവ്യരൂപം. (4)
कोऽसावचिन्त्यमहिमा किटिरुत्थितो मे
घोणापुटात् किमु भवेदजितस्य माया ।
इत्थं विचिन्तयति धातरि शैलमात्र:
सद्यो भवन् किल जगर्जिथ घोरघोरम् ॥५॥
ko'sāvacintyamahimā kiṭirutthito me
nāsāpuṭāt kimu bhavedajitasya māyā |
itthaṁ vicintayati dhātari śailamātraḥ
sadyo
bhavan kila jagarjitha ghoraghōram || 5 ||
“Who is this gigantic creature of the unimaginable form of a boar that came out of my nostrils? Is this the divine play, Lila, of the ever-victorious Lord?” When Brahma was pondering thus, Lord, you roared aloud standing there like a colossal mountain touching the sky.
കോfസൌ അചിന്ത്യമഹിമാ കിടിരുത്ഥിതോ
മേ
നാസാപുടാത് കിമു
ഭവേദജിതസ്യമായാ
ഇത്ഥം വിചിന്തയതി ധാതരി ശൈലമാത്ര:
സദ്യോ ഭവൻ കില ജഗർജ്ജിഥ ഘോരഘോരം (5)
"അചിന്ത്യമഹിമാവായി വരാഹരൂപത്തിൽ
എന്റെ നാസാപുടങ്ങളിൽ നിന്നും പുറത്തുവന്ന ഇതാരാണ്? ഇത് അജിതനായ ആ ഭഗവാന്റെ
മായാവിലാസമായിരിക്കുമോ?" എന്നിങ്ങിനെ ബ്രഹ്മാവ്
ചിന്തിക്കവേ പർവ്വതസദൃശനായി നിൽക്കുന്ന നിന്തിരുവടി ഘോരഘോരം ഗർജ്ജനം ചെയ്തു.
"അചിന്ത്യ മാഹാത്മ്യമോടെന്റെ നാസികയിൽ
നിന്നും വരാഹമായ് പുറത്തു വന്നവനജിതൻ,
तं ते निनादमुपकर्ण्य जनस्तप:स्था:
सत्यस्थिताश्च मुनयो नुनुवुर्भवन्तम् ।
तत्स्तोत्रहर्षुलमना: परिणद्य भूय-
स्तोयाशयं विपुलमूर्तिरवातरस्त्वम् ॥६॥
taṁ te ninādamupakarṇya janastapaḥsthaḥ
satyasthitāśca munayo nunuvurbhavantam |
tatstotraharṣulamanāḥ pariṇadya bhūya-
stoyāśayaṁ vipulamūrtiravātarastvam || 6 ||
Hearing you roar, sages from Satyaloka, Janaloka, and Tapaloka started singing your praises with beautiful hymns. Lord was pleased with their praises and lowered his mammoth body, entering the water body.
തം തേ നിനാദ മുപകർണ്യ
ജനസ്തപ:സ്ഥാ:
സത്യ സ്ഥിതാശ്ച മുനയോ നുനുവുർ ഭവന്തം
തത് സ്തോത്ര ഹർഷുലമനാ: പരിണദ്യ ഭൂയ:
തോയാശയം വിപുലമൂർത്തിരവാതരസ്ത്വം (6)
ഏവം ഭഗവാന്റെ പ്രഘോര ഗർജ്ജനം കേൾക്കേ
സ്തുതിച്ചു പാടീ സത്യജനസ്തപ മുനിലോകവൃന്ദം
തത് കീർത്തനം കേട്ടു സംപ്രീതി പൂണ്ടൂ ഭവാൻ
ഇറങ്ങി ജലാശയേ തവ വിപുലമാം ദേഹമോടെ (6)
ऊर्ध्वप्रसारिपरिधूम्रविधूतरोमा
प्रोत्क्षिप्तवालधिरवाङ्मुखघोरघोण: ।
तूर्णप्रदीर्णजलद: परिघूर्णदक्ष्णा
स्तोतृन् मुनीन् शिशिरयन्नवतेरिथ त्वम् ॥७॥
ūrdhvaprasāriparidhūmravidhūtaromā
protkṣiptavāladhiravāṅmukhaghoraghoṇaḥ |
tūrṇapradīrṇajaladaḥ parighūrṇadakṣṇā
stotr̥n mūnīn śiśirayan navaterith tvam || 7 ||
Lord, in the form of a colossal boar, had his blue body hair standing on its ends and the tail lifted up with its nostrils turned downward. He cast a compassionate gaze, pacifying the sages, and in no time divided the clouds apart and went down into the depths of water.
ഊർധ്വപ്രസാരി പരിധൂമ്രവിധൂതരോമാ
പ്രോത്ക്ഷിപ്തവാലധിര വാങ്മുഖ ഘോരഘോണ:
തൂർണ്ണ പ്രദീർണ്ണജലദ: പരിഘൂർണ്ണ ദക്ഷ്ണാ
സ്തോതൃൂൻ മുനീൻ ശിശിരയന്നവതേരിഥ ത്വം (7)
ഇളക്കി നീലാഭയാർന്നുണർന്ന രോമങ്ങളുയർത്തി
വാൽ പൊക്കി, ഭീകരമാം നാസിക താഴോട്ടുമാക്കി,
ചുറ്റിലും നോക്കി കടാക്ഷം കരുണാർദ്രമാക്കി
മേഘങ്ങൾ വാനിൽ വകഞ്ഞകറ്റി ഭവാനെ നോക്കി
സ്തുതിക്കുമാ മുനിമാരുടെ മാനസതാപത്രയങ്ങൾ
തണുപ്പിച്ചു, ഭഗവാൻ താഴേയ്ക്കു താണുപോയി. (7)
अन्तर्जलं तदनुसंकुलनक्रचक्रं
भ्राम्यत्तिमिङ्गिलकुलं कलुषोर्मिमालम् ।
आविश्य भीषणरवेण रसातलस्था -
नाकम्पयन् वसुमतीमगवेषयस्त्वम् ॥८॥
antarjalaṁ tadanusankulanakracakraṁ
bhrāmyattimiṅgila kulam kaluṣormimālam |
āviśya bhīṣaṇaraveṇa rasātalasthā -
nākṣampaṅ yan vasumatīmagaveṣayastvam || 8 ||
അന്തർ ജലം തദനു സംകുല നക്രചക്രം
ഭ്രാമ്യത്തിമിംഗിലകുലം കലുഷോർമ്മിമാലം
ആവിശ്യ ഭീഷണരവേണ രസാതലസ്ഥാൻ
ആകമ്പയൻ വസുമതീം അഗവേഷയ സ്ത്വം (8)
കടലിൽക്കലങ്ങിയാഞ്ഞടിക്കും തിരമാലകളെയെല്ലാം
കടന്നു മദിച്ചു നീന്തുന്ന തിമിംഗലങ്ങൾ, നക്രങ്ങൾ, ഇവയ്ക്കിടയിലൂടെ ആഴത്തിൽ മുങ്ങി വിറപ്പിച്ചു
വരാഹം
രസാതലവാസികളെ ഘോരനാദാൽ, തേടിത്തിരഞ്ഞൂ
തൻ പ്രേയസിയെ, സർവ്വംസഹയാം ധരിത്രിയെ! (8)
दृष्ट्वाऽथ दैत्यहतकेन रसातलान्ते
संवेशितां झटिति कूटकिटिर्विभो त्वम् ।
आपातुकानविगणय्य सुरारिखेटान्
दंष्ट्राङ्कुरेण वसुधामदधा: सलीलम् ॥९॥
dṛṣṭvā'tha daityahatakēna rasātalāntē
saṁvēśitāṁ jhaṭiti kūṭakiṭirvibhō tvam |
āpātukānavigaṇayya surārikhēṭān
daṁṣṭrāṅkurēṇa vasudhāmadadhāḥ salīlam || 9 ||
Oh, Lord! Spotting the Earth which was held forcefully underwater by the Asura in the netherworld, you the mysterious boar charged forward ignoring the opposing Asura warriors as worthless insects. You lifted the Earth effortlessly on the tip of your canine tooth and brought it to the water's surface.
സംവേശിതാം ഝടിതി കൂടകിടിർവിഭോ ത്വം
ആപാതുകാനവിഗണയ്യ സുരാരിഖേടാൻ
ദംഷ്ട്രാങ്കുരേണ വസുധാമദധാ: സലീലം (9)
എതിർത്ത ദൈത്യകീടങ്ങളെയവഗണിച്ചു
ദൈത്യനാൽ സ്ഥാപിച്ചുറപ്പിച്ച ഭൂമിയെ
പാതാളദേശത്തുനിന്നു തൻ തേറ്റയിൽ
കോരിയുയർത്തീ വരാഹഭഗവാനശ്രമം (9)
Narayaneeyam12.10
अभ्युद्धरन्नथ धरां दशनाग्रलग्न
मुस्ताङ्कुराङ्कित इवाधिकपीवरात्मा ।
उद्धूतघोरसलिलाज्जलधेरुदञ्चन्
क्रीडावराहवपुरीश्वर पाहि रोगात् ॥१०॥
abhyuddharannatha
dharāṁ daśanāgralagna
mustāṅkurāṅkita ivādhikapīvarātmā |
uddhūtaghōrasalilājjaladhērudañcan
krīḍāvarāhavapurīśvara pāhi rogāt || 10 ||
അഭ്യുദ്ധരന്നഥ ധരാം ദശനാഗ്രലഗ്നം
ഉസ്താങ്കുരാങ്കിത ഇവാധികപീവരാത്മാ
ഉദ്ധൂത ഘോര സലിലാജ്ജലധേരുദഞ്ചൻ
ക്രീഡാ വരാഹ വപു: ഈശ്വര പാഹി രോഗാത് (10)
മഹത് ബൃഹത്തായ വരാഹവദനത്തിലതി ഭീതിദം
ദംഷ്ട്രത്തുമ്പിലൊരു മുത്തങ്ങപ്പുൽത്തുരുമ്പായിരുന്ന
ഭൂഗോളത്തെ പ്രചണ്ഡമാം തിരമാലകൾക്കുമേലേ
ഉയർത്തിയങ്ങ് കേവലലീലയായ് നിഷ്പ്രയാസം.
രക്ഷിക്കവേണമേയെന്നെ രോഗപീഡകളിൽ നിന്നും
മായാവരാഹമായ് മഹാമാസ്മരവേല ചെയ്ത ദേവാ! (10)
No comments:
Post a Comment