Monday, November 20, 2023

Narayaneeyam - Dasakam 14

Narayaneeyam - Dasakam 14

ദശകം 014
http://ramayanam.guruvayoor.com/Sree%20Narayaneeyam/014%20Narayaneeyam.mp3
3 m 43s
Narayaneeyam 14 
 
കപിലാവതാരം 
  
Narayaneeyam 14.1
 
समनुस्मृततावकाङ्घ्रियुग्म:
स मनु: पङ्कजसम्भवाङ्गजन्मा ।
निजमन्तरमन्तरायहीनं
चरितं ते कथयन् सुखं निनाय ॥१॥
 

samanusmtatāvakāṅghriyugma

sa manu pakajasambhavāṅgajanmā

nijamantaramantarāyahīna

carita te kathayan sukha nināya ||1||

 
Swayambhuva Manu, son of Brahma, was an ardent devotee of the thee and worshipped your lotus feet incessantly. He sang praises on your prowess and lived a contented life without any problems throughout his life.
 

സമനുസ്മൃത താവകാങ്ഘ്രിയുഗ്മ:

സ മനു: പങ്കജ സംഭവാങ്ഗജന്മാ

നിജമന്തര, മന്തരായഹീനം

ചരിതം തേ കഥയൻ സുഖം നിനായ                                              (1)

ബ്രഹ്മാവിന്റെ പുത്രനായ സ്വയംഭൂവമനു നിന്തിരുവടിയുടെ പദകമലങ്ങളിൽ സ്മരണയുള്ളവനും അവിടുത്തെ ചരിതങ്ങൾ പ്രകീർത്തിക്കുന്നവനും ആയി യാതൊരുവിധ ക്ലേശങ്ങളും കൂടാതെ  തന്റെ ജീവിതകാലം സുഖമായി കഴിഞ്ഞു.
 

തവപാദകമലങ്ങളുള്ളിൽ നിനച്ചു ഭക്ത്യാ 

കമലോത്ഭവസൂനുവാം സ്വായംഭുവമനു

കീർത്തിച്ചുപാടീ തവ ചരിതങ്ങളെന്നുമെങ്ങും

വാണൂ സുഖിച്ചവൻ മന്നിതിൽ ക്ലേശവീതം                             (1)



Narayaneeyam 14.2
 
समये खलु तत्र कर्दमाख्यो
द्रुहिणच्छायभवस्तदीयवाचा ।
धृतसर्गरसो निसर्गरम्यं
भगवंस्त्वामयुतं समा: सिषेवे ॥२॥
 

samaye khalu tatra kardamākhyo

druhiacchāyabhavastadīyavācā

dhtasargaraso nisargaramya

bhagavastvāmayuta samāḥ sieve ||2||

 
During that time, sage Karddama, born out of Brahma’s shadow was ordained by his father to create progenies and populate the world. So, Karddama did severe penance serving you for ten thousand years desirous of acquiring the ability and skill to engage in creation.
 

സമയേ ഖലു തത്ര കർദ്ദമാഖ്യോ

ദ്രുഹിണച്ഛായ ഭവസ്തദീയവാചാ

ധൃതസർഗ്ഗരസോ നിസർഗ്ഗരമ്യം

ഭഗവൻ ത്വാമയുതം സമാ: സിഷേവേ                                            (2)

ആ സമയം ബ്രഹ്മാവിന്റെ ഛായയിൽ നിന്നും ജനിച്ച കർദ്ദമൻ, പിതാവിന്റെ ആജ്ഞയനുസരിച്ച് പ്രജാസൃഷ്ടി നടത്താനുള്ള ആഗ്രഹത്തോടെ ഭാവസുന്ദരനായ നിന്തിരുവടിയെ പതിനായിരം കൊല്ലം സേവിച്ചുവല്ലോ.


ജനിച്ചൂ കർദ്ദമൻ കമലോത്ഭവഛായയിൽ നിന്നുമപ്പോൾ

ഇരുന്നവൻ തീവ്രതപസ്സിലൊരു പതിനായിരമാണ്ടു കാലം

തുനിഞ്ഞവൻ സൃഷ്ടി ചെയ്യാൻ പിതൃരാജ്ഞയാ,ലതിന്നായ്

സേവിച്ചവൻ സർഗ്ഗശക്തിക്കായ്  ഭാവസുന്ദരതത്സ്വരൂപം      (2)

 

Narayaneeyam 14.3
 
गरुडोपरि कालमेघ कम्रं
विलसत्केलिसरोजपाणिपद्मम् ।
हसितोल्लसिताननं विभो त्वं
वपुराविष्कुरुषे स्म कर्दमाय ॥३॥
 

garuopari kālamegha kamra

vilasatkelisarojapāṇipadam

hasitollasitānana vibho tva

vapurāvikurue sma kardamāya ||3||

 
Oh! omniscient Lord, you were pleased with Karddama and appeared before him sitting on your Garuda vehicle, holding a blue lotus in your lotus hand. Your blue dark body shone bright and you donned a mesmerizing smile on your lotus face
 

ഗരുഡോപരി കാളമേഘ കമ്രം

വിലസത് കേളി സരോജപാണി പദ്മം

ഹസിതോല്ലസിതാനനം വിഭോ ത്വം

വപുരാ വിഷ്കുരുഷേ സ്മ കർദ്ദമായ                                                (3)


സർവ്വവ്യാപിയായ ഭഗവാനേ, കർദ്ദമനിൽ പ്രസന്നനായ അവിടുന്ന് ഗരുഡവാഹനത്തിലേറി നീലമേഘശ്യാമള നിറത്തോടെ, താമരക്കയ്യിൽ കളിത്താമരയേന്തിക്കൊണ്ട്, തൂമന്ദഹാസം പ്രസരിക്കുന്ന മുഖകമലത്തോടെ  അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷനായല്ലോ.
 

തൂമന്ദഹാസവും തൂകി മേഘശ്യാമള സുന്ദരൻ   

താമരപ്പൂക്കയ്യിലൊരു  കളിത്താമരപ്പൂവുമായി      

പ്രത്യക്ഷനായ്  സർവ്വവ്യാപി  ഗരുഡവാഹനത്തിൽ
പ്രസന്നഭാവനായുത്തമ കർദ്ദമനുമുന്നിലാഹാ!
                    (3)


Narayaneeyam 14.4
 
स्तुवते पुलकावृताय तस्मै
मनुपुत्रीं दयितां नवापि पुत्री: ।
कपिलं च सुतं स्वमेव पश्चात्
स्वगतिं चाप्यनुगृह्य निर्गतोऽभू: ॥४॥
 

stuvate pulakāvtāya tasmai

manuputrīṁ dayitāṁ navāpi putrīḥ

kapila ca sutam svameva paścāt

svagati cāpyanughya nirgato'bhūḥ ||4||

 
You blessed Karddama who was exhilarated seeing you as he sang your praises. You gave him boons that Swayambhuva Manu will hand him his daughter, Devahuti in marriage and they will beget nine daughters and one son. The Lord left to his abode assuring him that he will attain salvation at the end of his life on earth.
 

സ്തുവതേ പുളകാവൃതായ തസ്മൈ

മനുപുത്രീം ദയിതാം നവാപി പുത്രീ:

കപിലം ച സുതം സ്വമേവ പശ്ചാത്

സ്വഗതിം ചാപ്യനുഗൃഹ്യ നിർഗ്ഗതോfഭൂ                                   (4)


അവിടുത്തെ സ്തോത്രങ്ങളാൽ സ്തുതിച്ച് അങ്ങയുടെ ദർശനത്തിൽ പുളകം കൊണ്ടു നിൽക്കുന്ന കർദ്ദമനെ നിന്തിരുവടി അനുഗ്രഹിച്ചു. സ്വായംഭുവമനു തന്റെ മകളെ അദ്ദേഹത്തിന് പത്നിയായി നൽകുമെന്നും അവളിൽ ഒൻപതു പുത്രിമാരും ഒരു പുത്രനും ഉണ്ടാവുമെന്നും ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഉള്ള വരങ്ങൾ കർദ്ദമന് നൽകിയാണല്ലോ ഭഗവാൻ അന്തർധാനം ചെയ്തത്.

സ്തുതിച്ചും കീർത്തിച്ചും ദർശനത്തിൻ ഭാഗ്യപുളകം

മറയ്ക്കുവാനരുതാതെ നിന്ന കർദ്ദമന്നു ഭഗവാൻ

കനിഞ്ഞു നൽകിയനുഗ്രഹം മോക്ഷമാർഗ്ഗസഹിതം.  

"ലഭിച്ചീടുമചിരേണ മനുപുത്രി നിന്നുടെ ദാരമായി

നിനക്കുണ്ടാകുമവളിലൊൻപതു പുത്രിമാരു,മൊരു

പുത്രനും" ഏവം വരമേകി മറഞ്ഞൂ ഭഗവാൻ  ഹരി.               (4)



 
Narayaneeyam 14.5
 
स मनु: शतरूपया महिष्या
गुणवत्या सुतया च देवहूत्या ।
भवदीरित नारदोपदिष्ट:
समगात् कर्दममागतिप्रतीक्षम् ॥५॥
 

sa manu śatarūpayā mahiyā

guavyatyā sutayā ca devahūtyā

bhavadīrita nāradopadiṣṭa

samagāt kardamamāgatipratīkam ||5||

 
With the Lord’s motivation and as prompted by Sage Narada, Swayambhuva Manu, his wife Satarupa, and daughter Devahuti,  met with Karddama. He was waiting for them to visit him

സ മനു: ശതരൂപയാ മഹിഷ്യാ

ഗുണവത്യാ സുതയാ ച ദേവഹൂത്യാ

ഭവദീരിത നാരദോപദിഷ്ട:

സമഗാത് കർദ്ദമമാഗതി പ്രതീക്ഷം                                               (5)


അവിടുത്തെ അനുജ്ഞയനുസരിച്ച് നാരദനാൽ പ്രേരിപ്പിക്കപ്പെട്ട സ്വായംഭുവമനു തന്റെ ഗുണവതിയായ ഭാര്യ ശതരൂപയോടും ദേവഹൂതിയെന്നു പേരായ പുത്രിയോടും കൂടി അവരുടെ ആഗമനം കാത്തിരിക്കുന്ന കർദ്ദമ പ്രജാപതിയുമായി സമാഗമിച്ചു.


പ്രേരിപ്പിച്ചൂ തവാനുജ്ഞകൈക്കൊണ്ട  നാരദമുനി

മനുവിനെ സകുടുംബം; ഗുണവതി ഭാര്യ ശതരൂപയും

സുചരിതയാം, പുത്രി ദേവഹൂതിയും ചേർന്നങ്ങിനെയുണ്ടായ് സമാഗമമവരെയും കാത്തിരുന്ന കർദ്ദമനുമായി               (5)



Narayaneeyam 14.6
 
मनुनोपहृतां च देवहूतिं
तरुणीरत्नमवाप्य कर्दमोऽसौ ।
भवदर्चननिवृतोऽपि तस्यां
दृढशुश्रूषणया दधौ प्रसादम् ॥६॥
 

mununopahtāṁ ca devahūti

taruṇīratnamavāpya kardamo'sau

bhavadarcana-nivto'pi tasyāṁ

dṛḍhaśuśrūṣaayā dadhau prasādam ||6||

 
Sage Karddama, despite marrying a beautiful and dutiful wife, was only interested in the service of the Lord and he showed no interest in worldly life. But Devahuti’s relentless service and devotion to her husband and the Lord resulted in her husband being pleased with her. (Thus Karddama, an adept yogi, developed an interest in bhoga also.)
 

മനുനോപഹൃതാം ച ദേവഹൂതിം

തരുണീരത്നമവാപ്യ കർദ്ദമോfസൗ

ഭവദർച്ചന നിർവൃതോfപി തസ്യാം

ദൃഢ ശുശ്രൂഷണയാ ദധൗ പ്രസാദം                                               (6)


ഈ കർദമനാകട്ടെ മനു കന്യാദാനം ചെയ്ത ദേവഹൂതിയെന്ന ഉത്തമ തരുണീരത്നത്തെ ലഭിച്ചിട്ടും ഭഗവദർച്ചന ചെയ്യുന്നതിൽ തല്പരനായി നിന്തിരുവടിയെ ആരാധിക്കുന്നതിൽ മാത്രം നിർവൃതി കണ്ടെത്തി. എന്നാൽ തന്റെ സുദൃഢമായ ഭക്തിയും നിരന്തരമായ ഭർതൃശുശ്രൂഷയും കൊണ്ട് ദേവഹൂതി കർദ്ദമനിൽ അവളോടുള്ള  പ്രസാദബുദ്ധിയെ ഉളവാക്കി. (അങ്ങിനെ യോഗത്തിൽ മാത്രമല്ല, ഭോഗത്തിലും കർദ്ദമന് താല്പര്യമുണ്ടായി)

ഏവം ഭവദർച്ചന നിർവൃതിയിലാമഗ്നനായി 

വിരക്തൻ, വിഷയങ്ങളിൽ കർദ്ദമനെങ്കിലും 

തരുണീമണി,ദേവഹൂതിയിങ്കലൊടുവിൽ

പ്രസന്നനായവളുടെ നിസ്തുല ശുശ്രൂഷയാൽ

സംപ്രീതനായവൾതൻ പതിഭക്തിയിങ്കൽ

ഭോഗലാലസനുമായീ മുനി, മനുപുത്രിയിൽ                            (6)

 


Narayaneeyam 14.7
 
स पुनस्त्वदुपासनप्रभावा-
द्दयिताकामकृते कृते विमाने ।
वनिताकुलसङ्कुलो नवात्मा
व्यहरद्देवपथेषु देवहूत्या ॥७॥
 

sa punastvadupāsanaprabhāvād

dayitākāmakte kte vimāne

vanitākulasakulo navātmā

vyaharaddevapathes̱u devahūtyā ||7||

 
Sage Karddama had many divine powers and he made a gorgeous aircraft with all amenities for his wife and filled it with everything for a luxurious life. It had several maids to look after her needs. He adopted a new body form to enjoy life’s pleasures with his wife. They traveled around the world reveling in each others company as the airplane went through various galaxies in the sky.

സ പുനസ്ത്വദുപാസന പ്രഭാവാത്

ദയിതാ കാമകൃതേ കൃതേ വിമാനേ

വനിതാകുലസംകുലോ നവാത്മാ

വ്യഹരദ്ദേവപഥേഷു ദേവഹൂത്യാ                                                      (7)


ഭഗവദാരാധന ചെയ്തു ലഭിച്ച പ്രഭാവം കൊണ്ടു് കർദ്ദമൻ പത്നിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി കമനീയമായ ഒരു വിമാനം നിർമ്മിച്ചു. സുന്ദരതരുണികളായ പരിചാരികമാർ നിറഞ്ഞ ആ വിമാനത്തിൽ നവീനമായൊരു ദേഹം സ്വീകരിച്ച് (ഒൻപത് കമനീയരൂപങ്ങൾ എടുത്ത്) അദ്ദേഹം ദേവഹൂതിയുമൊത്ത്  ഉല്ലാസസഞ്ചാരം നടത്തി ദേവപഥങ്ങളിൽ വിഹരിച്ചു.

കമനീയം വിമാനമൊന്നുണ്ടാക്കി കർദ്ദമൻ

ദേവഹൂതിക്കായ്, ഭഗവദ് കൃപയാലുരുവാകും

പ്രാഭവത്തിനാൽ; വിടുപണിക്കായനേകം

സുന്ദരനാരികൾ നിറയും യാനത്തിലേറി

എടുത്തവനൊൻപതു രൂപങ്ങൾ വിസ്മയം!

പതിയിൽ പ്രീതയാം ദേവിയേവം ഭോഗേന  

വിഹരിച്ചു രമിച്ചല്ലോ ദേവപഥങ്ങളിലുല്ലസം                             (7)

 

Narayaneeyam 14.8
 
शतवर्षमथ व्यतीत्य सोऽयं
नव कन्या: समवाप्य धन्यरूपा: ।
वनयानसमुद्यतोऽपि कान्ता-
हितकृत्त्वज्जननोत्सुको न्यवात्सीत् ॥८॥
 

śatavaramatha vyatītya so'ya

nava kanyāḥ samavāpya dhanyarūpāḥ

vanayānasamudyato'pi kāntā-

hitakttvajjananotsuko nyavātsīt ||8||

 
They spent one hundred years in married bliss and they were blessed with nine daughters. Sage Karddama wanted to retire to the forest and continue his penance, but Devahuti had one more desire to fulfill, that is to beget a son. He continued to lead a householder’s life anticipating the Lord’s blessings to realize, to get the Lord to be born as their son.

ശതവർഷമഥ വ്യതീത്യ സോfയം

നവ കന്യാ: സമവാപ്യ ധന്യരൂപാ:

വനയാന സമുദ്യതോfപി കാന്താ-

ഹിതകൃത്ത്വജ്ജനനോത്സുകോ ന്യവാത്സീത്                                   (8)

തുടർന്ന് അവർ നൂറു വർഷം ദമ്പതിമാരായിക്കഴിഞ്ഞ് ഒൻപതു മനോഹരികളായ പുത്രിമാരെ ജനിപ്പിച്ചു. കർദ്ദമൻ വാനപ്രസ്ഥത്തിനായി പോകാൻ ഉദ്യമിച്ചുവെങ്കിലും ദേവഹൂതിയുടെ പുത്രഭാഗ്യമെന്ന അനുഗ്രഹസാദ്ധ്യത്തിനായി നിന്തിരുവടിയുടെ ജനനം പ്രതീക്ഷിച്ചു കൊണ്ട് ഗൃഹസ്ഥനായിത്തന്നെ കഴിഞ്ഞുവന്നു.

കഴിഞ്ഞൂ നൂറുവർഷങ്ങൾ സൌഖ്യമായിരുവരും 

ജനിച്ചൂ പുത്രിമാ,രവ,രൊൻപതും മനോജ്ഞാംഗിമാർ

തുനിഞ്ഞൂ  വാനപ്രസ്ഥത്തിനായ് കർദ്ദമനെന്നാൽ

തടഞ്ഞൂ പതിയെയപ്പോൾ പുത്രാർത്ഥിയായ്  ദേവിയും.

തുടർന്നൂ പുത്രാനുഗ്രഹാർത്ഥം ഗൃഹാശ്രമം കർദ്ദമൻ

നിന്തിരുവടി തൻപുത്രനായ് വരുമെന്ന  പ്രതീക്ഷയിൽ          (8)


Narayaneeyam 14.9
 
निजभर्तृगिरा भवन्निषेवा-
निरतायामथ देव देवहूत्याम् ।
कपिलस्त्वमजायथा जनानां
प्रथयिष्यन् परमात्मतत्त्वविद्याम् ॥९॥
 

nijabhtgirā bhavannievā-

niratāyāmatha deva devahūtyām

kapilastvamajāyathā janānāṁ

prathayiyan paramātmatattvavidyām ||9||

 
Oh! Lord, as advised by Karddama, Devahuti lived a life of devotion to you and finally, you took birth in her womb as Kapila, the most celebrated yogi. Sage Kapila was born to expound the knowledge of the supreme for the benefit of everyone in the universe.
 

നിജഭർത്തൃഗിരാ ഭവന്നിഷേവാ-

നിരതായാമഥ ദേവ ദേവഹൂത്യാം

കപിലസ്ത്വമജായഥാ ജനാനാം

പ്രഥയിഷ്യൻ പരമാത്മതത്ത്വവിദ്യാം                                              (9)


അല്ലയോ ഭഗവാനേ, ഭർത്താവിന്റെ ഉപദേശമനുസരിച്ച് അവിടുത്തെ ആരാധിക്കുന്നതിൽ മുഴുകിയിരിക്കുന്ന ദേവഹൂതിയിൽ അവിടുന്ന് കപിലൻ എന്ന പുത്രനായി പിറന്നു. സമസ്ത ലോകങ്ങൾക്കും  പരമാത്മതത്വം പ്രകാശിപ്പിക്കാനായിട്ടാണല്ലോ കപിലനായി നിന്തിരുവടി അവതരിച്ചത്.

ഭർത്താവു ചൊന്നോരുപദേശങ്ങളൊന്നും തെറ്റാതെ

നിസ്തന്ദ്രം പൂജ ചെയ്തൂ  ദേവി, ദേവഹൂതിയചഞ്ചലം

തവ ജനനമുണ്ടായീയവളിൽ കപിലദേവനാഖ്യൻ

പരമാത്മതത്വപ്രകാശനാർത്ഥം സമസ്തലോകത്തിനും         (9)

 
Narayaneeyam 14.10
 
वनमेयुषि कर्दमे प्रसन्ने
मतसर्वस्वमुपादिशन् जनन्यै ।
कपिलात्मक वायुमन्दिरेश
त्वरितं त्वं परिपाहि मां गदौघात् ॥१०॥
 

vanameyui kardame prasanne

matasarvasvamupādiśan jananayai

kapilātmaka vāyumandires̱a

tvarita tva paripāhi māṁ gadaughāt ||10||
 
Sage Karddama finished his duties and left for the forest to pursue his penance. Oh! Lord Guruvayurappa, who appeared as sage Kapila, I pray to thee, who imparted the supreme integrated knowledge of the self to Mother Devahuti, to eradicate all my afflictions and illnesses.

വനമേയുഷി കർദ്ദമേ പ്രസന്നേ

മതസർവ്വസ്വ മുപാദിശൻ ജനന്യൈ

കപിലാത്മക വായുമന്ദിരേശ

ത്വരിതം ത്വം പരിപാഹി മാം ഗദൗഘാത്                                        (10)


കപിലനായി അവതരിച്ച ഗുരുവായൂരപ്പാ, ഗൃഹസ്ഥനായി, സാർത്ഥക ജീവിതം നയിച്ച് പ്രസന്നനായ കർദ്ദമൻ വാനപ്രസ്ഥത്തിനായി പുറപ്പെട്ടു. അനന്തരം സമഗ്രമായ സിദ്ധാന്തത്തെ അമ്മയായ ദേവഹൂതിക്ക് തത്ത്വോപദേശം നൽകിയ ഭഗവാനേ, എന്നെ രോഗപീഡകളിൽ നിന്നും രക്ഷിക്കേണമേ!

ഗൃഹസ്ഥധർമ്മങ്ങളേവം യഥാവിധി ചെയ്തു സാർത്ഥകം

പുറപ്പെട്ടൂ വാനപ്രസ്ഥത്തിന്നായ് കർദ്ദമൻ മുനിപുംഗവൻ

കപിലനായ് പരമാത്മതത്വങ്ങൾ അമ്മയ്ക്കേകിയ ഭഗവാനേ

        കൃഷ്ണാ, ഗുരുവായുപുരേശാ, എൻ രോഗപീഡകളകറ്റേണമേ      (10)   


 
 

No comments:

Post a Comment