Wednesday, November 29, 2023

Sreeman Narayaneeyam - Dasakam 24

Sreeman Narayaneeyam - Dasakam 24

ദശകം 024 

http://ramayanam.guruvayoor.com/Sree%20Narayaneeyam/024%20Narayaneeyam.mp3
4  m 10 s

Narayaneeyam -24

Narayaneeyam 24

24.1

हिरण्याक्षे पोत्रिप्रवरवपुषा देव भवता

हते शोकक्रोधग्लपितधृतिरेतस्य सहज: ।

हिरण्यप्रारम्भ: कशिपुरमरारातिसदसि

प्रतिज्ञमातेने तव किल वधार्थं मधुरिपो                  ॥१॥

hiranyāke potripravaravapuā deva bhavatā

hate śokakrodhaglapitadhtiretasya sahaja |

hiranyaprārambha kāśipuramarārātisadasi

pratijñamātene tava kila vadhaārtha madhuripo          ||1|| 

Hiranyakashipu was upset and he lost his mind having lost his brother Hiranyakhsa. Lord, you had killed him appearing in the exalted form of divine boar. The distraught Asura took an oath in front of the Asura court that he would avenge his brother’s death and kill thee, the slayer of the mighty demon Madhu.

ഹിരണ്യാക്ഷേ പോത്രിപ്രവരവപുഷാ ദേവഭവതാ

ഹതേ ശോകക്രോധ ഗ്ലപിത ധൃതിരേതസ്യ സഹജ:                             |

ഹിരണ്യപ്രാരംഭ: കശിപു : അമരാരാതി സദസി

പ്രതിജ്ഞ മാതേനേ തവ കില വധാർഥം മധുരിപോ                           ||1|| 

ഭഗവാനേ, നിന്തിരുവടി വരാഹരൂപം ധരിച്ച് തന്റെ  സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതിൽ ദു:ഖവും കോപവും പൂണ്ടു് സന്തോഷം നശിച്ച ഹിരണ്യകശിപു മധുരിപുവായ അവിടുത്തെ നിഗ്രഹിക്കുമെന്ന് അസുരൻമാരുടെ സഭയിൽ വച്ച് ഒരു ശപഥമെടുത്തുവത്രേ!

വരാഹരൂപിയായ് വന്നു ഹിരണ്യാക്ഷനെ

വധിച്ചൂ ഭഗവാനതിൽ ദുഖകോപത്തോടെ

യവന്റെ സോദരൻ ഹിരണ്യകശിപു ചെയ്തൂ

ശപഥം, മധുരിപുവാമങ്ങയെ നിഗ്രഹിക്കാൻ  

24.2

विधातारं घोरं स खलु तपसित्वा नचिरत:

पुर: साक्षात्कुर्वन् सुरनरमृगाद्यैरनिधनम् ।

वरं लब्ध्वा दृप्तो जगदिह भवन्नायकमिदं

परिक्षुन्दन्निन्द्रादहरत दिवं त्वामगणयन्                 ॥२॥

vidhātāra ghoram sa khalu tapasitvā nacirata:

pura: sākātkurvan suranaramgādyairanidhanam |

vara labdhvā dpto jagadiha bhavannāyakamida

parikundannindrādaharata diva tvāmaghaayan        ||2|| 

After taking that oath, he did severe penance and made Lord Brahma appear before him. Hiranyakashipu got a peculiar boon from Lord Brahma that he would be invincible to anyone from the Deva, human or animal species that he cannot be killed by any of them. Armed with this special boon, he roamed around arrogantly and snatched the heaven from Lord Indra with no regard for thee.

വിധാതാരം ഘോരം സ ഖലു തപസിത്വാ നചിരത:

പുര: സാക്ഷാത്കുർവൻ സുരനരമൃഗാദ്യൈ: അനിധനം  

വരം ലബ്ധ്വാ ദൃപ്തോ ജഗദിഹ ഭവന്നായകമിദം

പരിക്ഷുന്ദൻ ഇന്ദ്രാ ദഹരത ദിവം ത്വാമഗണയൻ                               ||2||

അവൻ പ്രതിജ്ഞയെടുത്ത ശേഷം തീവ്രമായ തപസ്സു ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. ദേവൻമാരാലും മനുഷ്യരാലും മൃഗങ്ങളാലും താൻ വധിക്കപ്പെടരുത് എന്ന വരം വിധാതാവിൽ നിന്നും നേടി ഹിരണ്യകശിപു ഗർവ്വിതനായി നിന്തിരുവടിയുടെ സംരക്ഷണത്തിലിരിക്കുന്ന ലോകത്തെ നശിപ്പിക്കാനായി അവിടുത്തെ അവഗണിച്ചുകൊണ്ട് ഇന്ദ്രനിൽ നിന്നും സ്വർഗ്ഗം തട്ടിയെടുത്തു.

പ്രതിജ്ഞാനന്തരം ഹിരണ്യകശിപു തപം ചെയ്തു തീവ്രം

നേടീ വരങ്ങൾ; വിരിഞ്ചനിൽ നിന്നും, ദേവമാനുഷമൃഗ

വർഗ്ഗങ്ങളാൽ വധ്യനാവില്ലെന്നുറപ്പിച്ചു ഗർവിതൻ, പിന്നെ

ഇന്ദ്രനിൽ നിന്നു കവർന്നൂ സ്വർഗ്ഗം, അങ്ങേ കൃപയിൽ

നിതരാം സുസ്ഥിതമായ ലോകത്തെ  നശിപ്പിക്കുവാൻ       

24. 3.

निहन्तुं त्वां भूयस्तव पदमवाप्तस्य च रिपो-

र्बहिर्दृष्टेरन्तर्दधिथ हृदये सूक्ष्मवपुषा ।

नदन्नुच्चैस्तत्राप्यखिलभुवनान्ते च मृगयन्

भिया यातं मत्वा स खलु जितकाशी निववृते             ॥३॥

 

nihantu tvā bhūyastava padamavāptasya ca ripo-

rbahirdṛṣṭerantardadhiha hdaye sūkmavapuā |

nadannuccaistrāpyakhilabhuvanānte ca mgayann

bhiyā yāta matvā sa khalu jitakāśī nivavte                             ||3||

 

The Asura went all the way to Vaikundha to kill thee, but you were not there. He did not realize that the Lord is present within him in the subtle form although He was not seen externally. He roared aloud and searched for the Lord in all worlds including Vaikundha. Later on, he stopped his inquiry declaring his victory, boasting that the Lord had fled fearing him.  

നിഹന്തും ത്വാം ഭൂയസ്തവ പദമവാപ്തസ്യ ച രിപോർ

ബഹിര്‍ദൃഷ്ടേ: അന്തര്‍ദധിഥ ഹൃദയേ സൂക്ഷ്മവപുഷാ |

നദന്നുച്ചൈ: തത്രാപ്യഖില ഭുവനാന്തേ ച മൃഗയൻ

ഭിയാ യാതം മത്വാ സ ഖലു ജിതകാശീ നിവവൃതേ                             ||3||

അസുരൻ നിന്തിരുവടിയെ നിഗ്രഹിക്കാനുള്ള ആഗ്രഹത്തോടെ അവിടുത്തെ സവിധമായ വൈകുണ്ഠത്തിൽ എത്തി തിരഞ്ഞപ്പോൾ ഭഗവാനെ അവിടെ കാണുകയുണ്ടായില്ല. സൂക്ഷ്മരൂപിയായി ഭഗവാൻ അവന്റെയുള്ളിൽത്തന്നെ അന്തർധാനം ചെയ്തിരിക്കുന്നു എന്നറിയാതെ അവൻ ഉറക്കെ അലറിക്കൊണ്ട് വൈകുണ്ഠലോകത്തും നിഖിലഭുവനങ്ങളിലും നിന്തിരുവടിയെ വൃഥാ തിരഞ്ഞുവെങ്കിലും ഒരിടത്തും കണ്ടെത്താനായില്ല. തന്നെ പേടിച്ച് ഭഗവാൻ ഓടിപ്പോയിയെന്ന് പരിഹസിച്ച് അവൻ വിജയഭാവത്തിൽ അന്വോഷണത്തിൽ നിന്ന് പിന്മാറി.

തിരഞ്ഞു ചെന്നൂ ഹിരണ്യകശിപു  വിഷ്ണുവിനെ നിഗ്രഹിക്കാൻ,

ക്രുദ്ധനായ് അലറിക്കൊണ്ടു  വൈകുണ്ഡത്തിലും,  നിഖില

ഭുവനങ്ങളിലും  പോയിത്തിരഞ്ഞവൻ, ഭഗവാനെയെന്നാൽ,

തന്നുള്ളിൽ നിതരാം നിലകൊള്ളുമങ്ങയെക്കണ്ടില്ലവൻ.

“ഭീതനായോടിപ്പോയി വിഷ്ണു’ എന്നേവം ഹസിച്ചും വിജയിച്ചെന്നു

ഭാവിച്ചും അസുരൻ പിൻവാങ്ങി തന്റെയുദ്യമത്തിൽ നിന്നുമേ.

 

24.4

ततोऽस्य प्रह्लाद: समजनि सुतो गर्भवसतौ

मुनेर्वीणापाणेरधिगतभवद्भक्तिमहिमा ।

स वै जात्या दैत्य: शिशुरपि समेत्य त्वयि रतिं

गतस्त्वद्भक्तानां वरद परमोदाहरणताम्                 ॥४॥

tatofsya prahlāda samajani suto garbhavasatau

munervīāpāeradhigatabhavadbhaktimahimā |

sa vai jātyā daitya: śiśurapi sametya tvayi ratim

gatastvadbhaktānā varada paramodāharaatām          ||4||

Later a son, Prahalad, was born to Hiranyakashipu. He was fortunate to have listened about the greatness of devotion to thee from the great lute-carrying sage Narada. Oh! bestower of boons, because of the teachings obtained from the great sage, he had developed great love and devotion to the Lord although he was born into the family of Asuras and he was only a little boy. Thus he becomes an outstanding example of your devotees. 

തതോസ്യ പ്രഹ്ലാദ: സമജനി സുതോ ഗർഭവസതൌ

മുനേര്‍വീണാപാണേ : അധിഗത ഭവദ്ഭക്തിമഹിമാ                     |

സ വൈ ജാത്യാ ദൈത്യ: ശിശുരപി സമേത്യ ത്വയി രതിം

ഗതസ്ത്വദ്ഭക്താനാം വരദ പരമോദാഹരണതാം                    ||4|| 

ആ ഹിരണ്യകശിപുവിന് പിന്നീട് പ്രഹ്ളാദൻ എന്നൊരു പുത്രൻ ജനിച്ചു. ഗർഭത്തിലിരിക്കുമ്പോൾത്തന്നെ വീണാപാണിയായ നാരദമുനിയിൽ നിന്നും ലഭിച്ച ഭഗവദ് ഭക്തിമഹിമ ഹേതുവായി ജനനം കൊണ്ടു് അസുരനും ചെറിയ കുട്ടിയും ആണെങ്കിലും പ്രഹ്ളാദൻ വരദായകനായ നിന്തിരുവടിയിൽ അതീവ പ്രേമമുള്ളവനായും അവിടുത്തെ ഭക്തൻമാർക്ക് ഉത്തമോദാഹരണമായും തീർന്നുവല്ലോ. 

ഉണ്ടായിയവന്നൊരു സുപുത്രൻ പ്രഹ്ളാദനാമവാൻ, ശ്രദ്ധാ ഭക്തിയുണ്ടായിയവന്നമ്മതൻ ഗർഭത്തിലിരിക്കുമ്പോഴേ.

ഭഗവദ്പ്രേമത്തിൽ, ഭക്തർക്ക് മാതൃകയായ്ത്തീർന്നൂ ബാലൻ 

അസുരജന്മമെങ്കിലും നാരദമുനിതന്നനുഗ്രഹത്തിനാൽ.

24. 5.

सुरारीणां हास्यं तव चरणदास्यं निजसुते

स दृष्ट्वा दुष्टात्मा गुरुभिरशिशिक्षच्चिरममुम् ।

गुरुप्रोक्तं चासाविदमिदमभद्राय दृढमि-

त्यपाकुर्वन् सर्वं तव चरणभक्त्यैव ववृधे                  ॥ ५ ॥

surārīā hāsya tava caraadāsya nijasute

sa dṛṣṭvā duṣṭātmā gurubhiraśiśikacciramamum |

guruprokta cāsāvidamidamabhadraāya dṛḍhami-

tyapākurvan sarva tava caraabhaktyaiva vavdhe        ||5|| 

The wretched king Hiranyakashipu noticed that his son Prahalad was an embarrassment to the Asura clan as he was an ardent devotee of thee. Having seen his fervent service to the Lord, the king appointed special teachers to instruct him in the ways of the world that didn’t suit Prahalad. He declared that those teachings were inauspicious and refused to learn them. This Prahalad grew up fully immersed in the incessant devotion to thy feet only.

സുരാരീണാം ഹാസ്യം തവ ചരണദാസ്യം നിജസുതേ

സ ദൃഷ്ട്വാ ദുഷ്ടാത്മാ ഗുരുഭി : അശിശിക്ഷച്ചിരമമും                 

ഗുരുപ്രോക്തം ചാസൗ ഇദമിദം അഭദ്രായ ദൃഢമിതി

 അപാകുർവൻ സര്‍വം തവ ചരണഭക്ത്യൈവ വവൃധേ                      ||5||

ദുഷ്ടബുദ്ധിയായ ആ ഹിരണ്യകശിപു തന്റെ മകൻ അസുരവർഗ്ഗത്തിന് തന്നെ പരിഹാസ്യനാകുന്ന വിധത്തിൽ അവിടുത്തെ സേവിക്കുന്നത് കണ്ട് അവനെ തന്റെ  വരുതിയിൽ എത്തിച്ച് പഠിപ്പിക്കാനായി ആചാര്യൻമാരെ ഏർപ്പാടാക്കി. എന്നാൽ ഈ ആചാര്യ പാഠങ്ങൾ എല്ലാം അമംഗളപ്രദമാണെന്ന് ദൃഢമായി പ്രസ്താവിച്ച് പ്രഹ്ളാദൻ  അവയെ സ്വീകരിക്കാൻ വിസമ്മതിച്ചു - അങ്ങിനെ നിന്തിരുവടിയുടെ പദകമലങ്ങളിൽ മാത്രമുള്ള ഭക്തിയോടെയാണ് പ്രഹ്ളാദൻ വളർന്നുവന്നത്.

ഭക്തനിരതനായ് സേവിച്ചൂ പ്രഹ്ളാദൻ നിന്തിരുവടിയെ നിത്യം

അസുരന്മാർക്ക് ചേരാത്തവണ്ണമതിനാൽ ഹിരണ്യകശിപു 

ആചാര്യന്മാരെയേൽപ്പിച്ചൂ അവനെത്തൻവശത്താക്കുവാൻ

അമംഗളപാഠങ്ങളൊന്നും  സ്വീകരിച്ചില്ലവൻ; ഭഗവദ്ഭക്തിയേ 

ശരണമെന്നുറച്ച പ്രഹ്ളാദനെയവയ്ക്ക്  മാറ്റാനായില്ല തെല്ലുമേ!

 

24.6

अधीतेषु श्रेष्ठं किमिति परिपृष्टेऽथ तनये

भवद्भक्तिं वर्यामभिगदति पर्याकुलधृति: ।

गुरुभ्यो रोषित्वा सहजमतिरस्येत्यभिविदन्

वधोपायानस्मिन् व्यतनुत भवत्पादशरणे                 ॥६॥ 

adhīteu śreṣṭha kimiti paripṛṣṭe'tha tanaye

bhavadbhakti varyāmabhigadati paryākuladhti: |

gurubhyo roitvā sahajamitirasyeti bhividan

vadhopāyānasmim vyatanuta bhavatpādaśarae          ||6|| 

When Hiranyakashipu asked his son what was the greatest among the lessons he had learned so far, he reported that devotion to thee is the greatest of all. The king was overcome by anger and agitation. He scolded the teachers for teaching him wrong. He realized that his son’s devotional nature was innate in him and decided to get rid of Prahalad who had already taken refuge to thy lotus feet. He started devising plans to kill Prahalad. 

അധീതേഷു ശ്രേഷ്ഠം കിമിതി പരിപൃഷ്ടേഽഥ തനയേ

ഭവദ്ഭക്തിം വര്യാം അഭിഗദതി പര്യാകുലധൃതി:

ഗുരുഭ്യോ രോഷിത്വാ സഹജമതി: അസ്യേത്യഭിവിദൻ

വധോപായാൻ അസ്മിൻ വ്യതനുത ഭവത്പാദശരണേ                            ||6||

ഹിരണ്യകശിപു പ്രഹ്ളാദനോട് പഠിച്ചതായ വിഷയങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് എന്താണെന്ന് ചോദിച്ചപ്പോൾ നിന്തിരുവടിയിലുള്ള ഭക്തിയെയാണ് അവൻ ശ്രേഷ്ഠമായി പറഞ്ഞത്. അപ്പോൾ രോഷാകുലനായ അസുരൻ പ്രഹ്ളാദന്റെ  ആചാര്യൻമാരോട് കയർത്തു. പിന്നീട് പ്രഹ്ളാദന്റെ  ഭഗവദ്പ്രേമം അവനിൽ സഹജമാണെന്ന് തിരിച്ചറിഞ്ഞ ഹിരണ്യകശിപു ഭഗവാനെ ശരണം പ്രാപിച്ചിരിക്കുന്ന തന്റെ മകനെ വധിച്ചു കളയാനുള്ള ഉപായങ്ങൾ പ്രയോഗിച്ചുതുടങ്ങി. 

പഠിപ്പിച്ച വിഷയങ്ങളിലേത് ശ്രേഷ്ഠമെന്നു ഹിരണ്യകശിപു ചോദിക്കവേ ദൃഢം

ശ്രേഷ്ഠമായുള്ളത് ഭഗവദ്ഭക്തിമാത്രമെന്നോതി നിന്നൂ പ്രഹ്ളാദനപ്പോൾ 

ഭർസിച്ചൂ ക്രുദ്ധനായസുരൻ ആചാര്യരെ, പിന്നെ ഭഗവദ് ശരണാർത്ഥിയാം  

പ്രഹ്ളാദഭക്തിക്കിളക്കമില്ലെന്നിറഞ്ഞവനെ വധിക്കാൻ നിർണ്ണയം ചെയ്തു 

 

24.7.

स शूलैराविद्ध: सुबहु मथितो दिग्गजगणै-

र्महासर्पैर्दष्टोऽप्यनशनगराहारविधुत: ।

गिरीन्द्रवक्षिप्तोऽप्यहह! परमात्मन्नयि विभो

त्वयि न्यस्तात्मत्वात् किमपि न निपीडामभजत           ॥७॥

 

sa śūlairāviddha: subahu mathito diggajagaair

mahāsarpairdaṣṭo'pyanaśanagarāhāravidhuta:

girīndravakipto'pyahaha! paramātmanyayi vibho

tvayi nyastātmatvāt kimapi na nipīāmabhajata           ||7||

 

Oh! Supreme Lord, as he had submitted himself for thy protection, it is indeed a wonder that Prahalad was unaffected by his father’s plans to kill him by trying to be poked by spears or being trampled by huge elephants, or being bit by ferocious snakes, or being fed poisoned food or by being thrown down from high mountain peaks.

സ ശൂലൈരാവിദ്ധ: സുബഹുമഥിതോ ദിഗ്ഗജഗണൈർ

മഹാസർപൈര്‍ദഷ്ടോപി അനശന ഗരാഹാരവിധുത:

ഗിരീന്ദ്രോ അക്ഷിപ്തോപി അഹഃ പരമാത്മൻ അയി വിഭോ

ത്വയി ന്യസ്താത്മത്വാത് കിമപി ന നിപീഡാമഭജത                              ||7||

അല്ലയോ പരംപൊരുളേ, നിന്തിരുവടിയിൽ സ്വയം സമർപ്പിച്ചവനാകയാൽ പ്രഹ്ലാദനെ വധിക്കാനായി അസുരൻ ചെയ്ത ഉപായങ്ങൾ ഒന്നും ഫലവത്തായില്ല. ശൂലങ്ങളാൽ കുത്തിയിട്ടും ആനക്കൂട്ടങ്ങളാൽ മർദ്ദിച്ചിട്ടും വിഷസർപ്പങ്ങളാൽ കടിപ്പിച്ചിട്ടും പട്ടിണി കിടത്തിയിട്ടും വിഷഭക്ഷണം കഴിപ്പിച്ചിട്ടും വൻമലകളിൽ നിന്നും താഴേക്ക് തള്ളിയിട്ടിട്ടും, അത്യദ്ഭുതമെന്നു പറയട്ടെ പ്രഹ്ളാദനെ അവയൊന്നും തീരെ പീഡിപ്പിക്കുകയുണ്ടായില്ല.

പ്രഭോ! നിൻ ഭക്തനാം പ്രഹ്ളാദനെ വധിക്കുവാൻ ചെയ്തതാം

ശൂലപ്രയോഗം, മർദ്ദനങ്ങൾ, വിഷം, പട്ടിണി, വൻമലമുകളിൽ

നിന്നുന്തിവീഴ്ത്തൽ, ഇവകളാലൊന്നും, ഏറ്റില്ലവനിലൊരു

പീഡയുമെന്തദ്ഭുതം!  ഭഗവദ്ഭക്തിതൻ മഹിമയാർക്കുചൊല്ലാം!

 

24.8.

तत: शङ्काविष्ट: स पुनरतिदुष्टोऽस्य जनको

गुरूक्त्या तद्गेहे किल वरुणपाशैस्तमरुणत्

गुरोश्चासान्निध्ये स पुनरनुगान् दैत्यतनयान्

भवद्भक्तेस्तत्त्वं परममपि विज्ञानमशिषत्              ॥८॥

 

tata: śakāviṣṭa: sa punaratiduṣṭo'asya janako

gurūktyā tadghehe kila varuapāśaistamaruat      

guroścāsānnahye sa punaranugān daityatanayān

bhavadbhaktēstattva paramamapi vijñānamashiat        ||8||

 

Later an anguish-stricken Hiranyakashipu, under the advisement of his preceptor,  tied up Prahalad in his preceptor’s house with Varuna ropes. But when the Guru was away, Prahalad started instructing his fellow classmates, sons of Asuras, on the greatness of developing devotion to thee and about the supreme knowledge of the self.

തത: ശങ്കാവിഷ്ട: സ പുനരതിദുഷ്ടോഽസ്യ ജനകോ

ഗുരൂക്ത്യാ തദ്ഗേഹേ കില വരുണപാശൈസ്തമരുണത്        

ഗുരോശ്ചാസാന്നിധ്യേ സ പുനരനുഗാൻ ദൈത്യതനയാൻ

ഭവദ്ഭക്തേ: തത്ത്വം പരമമപി വിജ്ഞാനം അശിഷത്                              ||8|| 

പിന്നീട് ശങ്കാവിഷ്ടനായ ഹിരണ്യകശിപു തന്റെ  ആചാര്യൻ നിർദ്ദേശിച്ചതനുസരിച്ച്‌ പ്രഹ്ലാദനെ ആചാര്യഗൃഹത്തിൽ വരുണപാശം കൊണ്ട് കെട്ടിയിട്ടു.  എന്നാൽ പ്രഹ്ലാദനാകട്ടെ ഗുരു ഇല്ലാത്ത സമയങ്ങളിൽ അസുരപുത്രൻമാരായ തന്റെ  സഹപാഠികളോട് വിഷ്ണുഭക്തിയെക്കുറിച്ചും പരമാത്മജ്ഞാനത്തെക്കുറിച്ചും പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. 

പ്രഹ്ളാദനെ വധിക്കാനാവാതെ ബന്ധിച്ചൂ ഹിരണ്യകശിപു തൻ 

സുതനെ വരുണപാശത്താൽ,  ഗുരൂപദേശാ,ലാചാര്യഗേഹത്തിൽ

അപ്പോഴും ഭക്തനാമവൻ ചൊല്ലിക്കൊടുത്തൂ സഹപാഠികൾക്കായ്

ഭഗവദ് ഭക്തി കഥകൾ, ആചാര്യനറിയാതെ, ജ്ഞാനസാരപൂർണ്ണം.

 

24.9

पिता शृण्वन् बालप्रकरमखिलं त्वत्स्तुतिपरं

रुषान्ध: प्राहैनं कुलहतक कस्ते बलमिति ।

बलं मे वैकुण्ठस्तव च जगतां चापि स बलं

स एव त्रैलोक्यं सकलमिति धीरोऽयमगदीत्               ॥९॥

 

pitā śṛṇvan bālaprakaramakhila tvatsstutipara

ruāndha: prāhaiana kulahatak kaste balamiti |

bala me vaikuṇṭhastava ca jagatā cāpi sa bala

sa eva trailokya sakalamiti dhīro'yamagadīt            ||9|| 

Hiranyakashipu could not stand the fact that all the Asura children are now praising thee. He was outraged and asked Prahalad: “You traitor to our race, what is giving you this confidence, strength, and audacity to defy my command?”

Prahalad was unperturbed. With a confident void, he said: “Oh! Dear Father, I get my strength and support from the Lord Vishnu himself; know this, you are also supported by the Lord. Nay, the entire world is supported by the Lord”

പിതാ ശൃണ്വൻ ബാലപ്രകരമഖിലം ത്വത് സ്തുതിപരം

രുഷാന്ധ: പ്രാഹൈനം കുലഹതക കസ്തേ ബലമിതി |

ബലം മേ വൈകുണ്ഠസ്തവ ച ജഗതാം ചാപി സ ബലം

സ ഏവ ത്രൈലോക്യം സകലമിതി ധീരോയം അഗദീത്                      ||9|| 

അസുരബാലൻമാർ എല്ലാവരും തിന്തിരുവടിയെ സ്തുതിക്കുന്നതു കേട്ടിട്ട് ഹിരണ്യാക്ഷൻ കോപാന്ധനായി പ്രഹ്ളാദനോട് ഇങ്ങിനെ ചോദിച്ചു: "കുലം നശിപ്പിക്കാനായി ജനിച്ചവനേ, എന്നെ നിഷേധിച്ചു നടക്കുന്ന നിനക്ക് ആരാണിത്ര ധൈര്യവും ബലവും ആശ്രയവും നൽകുന്നത്?" അപ്പോൾ ധീരനും ജ്ഞാനിയും നിർഭയനുമായ പ്രഹ്ളാദൻ പറഞ്ഞു: "പിതാവേ സാക്ഷാൽ വിഷ്ണുഭഗവാനാണ് എനിക്ക് ആശ്രയമായിരിക്കുന്നത്. അങ്ങേയ്ക്കും അദ്ദേഹം തന്നെയാണ് ബലം. എല്ലാവിധ ലോകങ്ങളും വാസ്തവത്തിൽ ആ ഭഗവാൻ തന്നെയാണ്."

ആചാര്യവസതിയിലസുരബാലന്മാർ ചൊല്ലും ഭഗവദ് സ്തുതികൾ കേട്ടു

കോപാന്ധനായ് ഹിരണ്യകശിപു ചോദിച്ചിതേവം പ്രഹ്ളാദനോടായ്

“കുലം മുടിക്കുന്നവനേ നിനക്കാരു നൽകുന്നിത്ര  ധൈര്യം,ബല,മാശ്രയം?”

അപ്പോൾ പറഞ്ഞു സധീരം ജ്ഞാനിയാം പ്രഹ്ളാദൻ നിർഭയം ഭക്തിപൂർവ്വം  

“വിഷ്ണുഭഗവാൻ തന്നെയുണ്മ, യെനിക്കുമങ്ങേയ്ക്കുമെല്ലാത്തിനുമേകാശ്രയം”  

 

24.10

अरे क्वासौ क्वासौ सकलजगदात्मा हरिरिति

प्रभिन्ते स्म स्तंभं चलितकरवालो दितिसुत:               ।

अत: पश्चाद्विष्णो न हि वदितुमीशोऽस्मि सहसा

कृपात्मन् विश्वात्मन् पवनपुरवासिन् मृडय माम्           ॥१०॥

 

are kvā'sau kvā'sau sakalajagadātmā hariiti

prabhinte sm stambha calitakaravālo ditisuta:           |

ata: paścādvṛṣṇo na hi vaditumīśo'smi sahasā

kpātman viśvātman pavanapuravāsin mṛḍaya mām        ||10||

 

“Where is this guy known as Hari? Where is he? whom you claim to be the soul of the whole world?” Hiranyakashipu, son of Diti roared Prahalad wielding his sword. He swung his sword and hit a pillar in front of him hard. The pillar split into two and Lord, I am incapable of describing the scene.  O! Lord Vishnu! An embodiment of compassion, the soul of the universe, of Guruvayur, bless me with the ability to complete thy story.

 

അരേ ക്വാസൗ ക്വാസൗ സകലജഗദാത്മാ ഹരിരിതി

പ്രഭിന്തേ സ്മ സ്തംഭം ചലിത കരവാളോ ദിതിസുത: |

അത: പശ്ചാദ് വിഷ്ണോ ന ഹി വദിതുമീശോസ്മി സഹസാ

കൃപാത്മൻ   വിശ്വാത്മൻ പവനപുരവാസിൻ മൃഡയ മാം                   ||10||

സകല ജഗത്തിന്റെയും ആത്മാവെന്ന് നീ പറയുന്ന, ഈ ഹരി എവിടെയാണെടാ? എവിടെയാണ്?” എന്നലറിക്കൊണ്ട് ഹിരണ്യകശിപുവെന്ന ആ ദിതിപുത്രൻ കൈയ്യിലുണ്ടായിരുന്ന കരവാളുകൊണ്ട് മുൻപിലുണ്ടായിരുന്ന ഒരു തൂണിനെ വെട്ടിപ്പിളർന്നു. ഭഗവാനേ അതിനുശേഷം ഉണ്ടായതെന്തെന്ന് പറയാൻ എനിക്ക് ശക്തിയില്ല. കൃപാമൂർത്തേ, വിശ്വാത്മാവേ, ഗുരുവായൂരപ്പാ, എനിക്ക് അവിടുത്തെയീ കഥാകഥനം പൂർത്തിയാക്കാനുള്ള കഴിവും സൗഖ്യവും തന്ന് അനുഗ്രഹിക്കേണമേ!

“എവിടെ, എവിടെ, നിൻ ഹരിയെന്നവൻ? എല്ലാറ്റിനുമുണ്മയായുള്ളവൻ”

എന്നലറി കരവാളെടുത്തു ഹിരണ്യകശിപു, വെട്ടിപ്പിളർന്നു രണ്ടായ് താൻ

മുമ്പിൽക്കണ്ടൊരു  തൂണിനെ; ശക്തിയില്ലെനിക്കു ചൊല്ലാൻ ശേഷം കഥ

കൃപാമൂർത്തേ, ഗുരുവായൂരപ്പാ, തന്നാലുമെനിക്കതിനു സൌഖ്യവും ശേഷിയും    

 

 

No comments:

Post a Comment