ദശകം 013
http://ramayanam.guruvayoor.com/Sree%20Narayaneeyam/013%20Narayaneeyam.mp3
4m 26s
hiranyakṣhaṁ tāvadvarada
bhavadanveṣhaṇaparaṁ
charantaṁ sāṅvarte
payasi nijajaṅghāparimite
bhavadbhakto gatvā kapaṭapaṭudhīrnāradamuniḥ
śanairūche nandan danujamapi nindanstava balam
ഹിരണ്യാക്ഷം താവദ് വരദ
ഭവദന്വേഷണപരം
ചരന്തം സാംവർത്തേ പയസി നിജ
ജങ്ഘാ പരിമിതേ
ഭവദ്ഭക്തോ ഗത്വാ
കപടപടുധീർനാരദമുനി:
ശനൈരൂചേ നന്ദൻ ദനുജമപി നിന്ദം
സ്തവബലം (1)
കേവലം തൻ കാൽമുട്ടിന്നു താഴെമാത്രമാഴമുള്ള പ്രളയജലത്തിൽ യുദ്ധം ചെയ്യാനങ്ങയെത്തേടി
നടന്നലഞ്ഞ ഹിരണ്യാക്ഷനെ ഭക്തനെങ്കിലും
ഭഗവദിച്ഛയ്ക്കായ് കപടവിദ്യാപടു നാരദൻ
ചെന്നുകണ്ടും സ്തുതിച്ചും അതിപ്രഭാവവാനാം
ഭഗവാനെ നിന്ദിച്ചുചൊല്ലിയും മെല്ലെയുണർത്തിച്ചൂ
അസുരനാമവനോടൊരേഷണി ! (1)
sa māyāvī viṣhṇurharati bhavadīyāṁ
vasumatīṁ
prabho kaṣṭaṁ kaṣṭaṁ kimidamiti tenābhigaditaḥ
nadan kvāsau kvāsaviti sa muninā darśhitapatho
bhavantaṁ samprāpaddharaṇidharamudyantamudakāt
സ മായാവീ വിഷ്ണുർഹരതി ഭവദീയാം
വസുമതീം
പ്രഭോ, കഷ്ടം കഷ്ടം കിമിദമിതി തേനാഭിഗദിത:
നദൻ ക്വാസൗ ക്വാസൗ ഇതി സ മുനിനാ
ദർശിതപഥോ
ഭവന്തം സംപ്രാപദ്ധരണിധരം
ഉദ്യന്തമുദകാത് (2)
"കഷ്ടം! കഷ്ടം! കണ്ടാലുമവസ്ഥകൾ; അങ്ങടക്കിവാഴും
ഭൂമിയെ മഹാമായാവിയാം വിഷ്ണു കട്ടു കൊണ്ടതാ
പോകുന്നുവല്ലോ" ഏവം കേട്ടതി ക്രുദ്ധനായ്
"അവനെവിടെയെവിടെ" യെന്നാക്രോശിച്ചു
ഹിരണ്യാക്ഷൻ, മാമുനി കാട്ടിയ വഴിയിലൂടെ,
ഝടിതിയിൽ വസുധയെ തേറ്റയിലുയർത്തി,
ജലധിയിലുയർന്ന വരാഹമൂർത്തിയാം ഭഗവാന്റെ സവിധമെത്തി നിന്നൂ, അത്യനാദരപൂർവ്വം. (2)
aho āraṇyo'yaṁ mṛga iti hasantaṁ bahutaraiḥ
duruktairvidhyantaṁ ditisutamavajñāya bhagavan
mahīṁ dṛṣhṭvā daṁṣṭrāśirasi
chakitāṁ
svena mahasā
payodhāvādhāya
prasabhamudayuṅkthā mṛdhavidhau
aho āraṇyo'yaṁ mṛga iti hasantaṁ bahutaraiḥ
duruktairvidhyantaṁ ditisutamavajñāya bhagavan
mahīṁ dṛṣhṭvā daṁṣṭrāśirasi
chakitāṁ
svena mahasā
payodhāvādhāya
prasabhamudayuṅkthā mṛdhavidhau
അഹോ ആരണ്യോfയം മൃഗ ഇതി ഹസന്തം ബഹുതരൈ:
ദുരുക്തൈർവിധ്യന്തം
ദിതിസുതമവജ്ഞായ ഭഗവൻ,
മഹീം ദൃഷ്ട്വാ ദംഷ്ട്രാശിരസി
ചകിതാം സ്വേന മഹസാ
പയോധാവാധായ പ്രസഭമുദയുങ്ക്ഥാ
മൃധവിധൗ (3)
"അഹോ കഷ്ടം! കഷ്ടം! നാരദമുനിയെന്നെ കാണിച്ചതീ
നികൃഷ്ടനാം വെറും കാട്ടുമൃഗത്തെ" എന്നപഹസിച്ചു
ഹിരണ്യാക്ഷൻ, പിന്നെയും നിന്ദിച്ച,വനേറ്റവും
ഭഗവാനെ.
അസുരനിഗ്രഹ,രണത്തിനായ് പുറപ്പെടുംമുൻപ് ഭഗവാൻ
അവനെത്തീരെയവഗണിച്ചും സ്വപ്രഭാവത്തിലൂക്കോടെയും
തൻ തേറ്റമേലിരുന്നു ഭയന്നു വിറയ്ക്കും വസുധയെ
ഉറപ്പിച്ചു നിർത്തീ കലുഷമാം ജലധിയിൽ ദൃഢം, ജവം. (3)
gadāpāṇau
daitye tvamapi hi gṛhītonnatagado
niyuddhena krīḍan
ghaṭaghaṭaravodghuṣṭaviyatā
raṇālokautsukyānmilati surasaṅghe drutamamuṁ
nirundhyāḥ
sandhyātaḥ prathamamiti
dhātrā jagadiṣe
gadāpāṇau
daitye tvamapi hi gṛhītonnatagado
niyuddhena krīḍan
ghaṭaghaṭaravodghuṣṭaviyatā
raṇālokautsukyānmilati surasaṅghe drutamamuṁ
nirundhyāḥ
sandhyātaḥ prathamamiti
dhātrā jagadiṣe
ഗദാ പാണൗ ദൈത്യേ ത്വമപി ഹി
ഗൃഹീതോന്നതഗദോ
നിയുദ്ധേന ക്രീഡൻ ഘടഘടരവോദ്ഘുഷ്ട
വിയതാ
രണാലോകൗത്സുക്യാന്മിലതി സുരസംഘേ
ദ്രുതമമും
നിരുന്ധ്യാ: സന്ധ്യാത:
പ്രഥമമിതി ധാത്രാ ജഗദിഷേ (4)
ഭീമാകാരം ഗദയുമായ് പോരിന്നുവന്നവനെയെതിർക്കാൻ
അതിലും വലിയൊരു ഗദ കയ്യിലെടുത്തൂ ഭഗവാനതിദ്രുതം.
ആയുധങ്ങൾ ആഞ്ഞടിക്കും ഘടഘടാരവം കേട്ടു വിണ്ണവർ
ഔത്സുക്യമോടെ ഘോഷം കണ്ടു വാനിൽ നിരന്നുനിൽക്കേ.
"ക്ഷണത്തിൽ കൊന്നാലുമിവനെ
സന്ധ്യയ്ക്ക് മുൻപുതന്നെ"
എന്നർത്ഥിച്ചു, വരാഹരൂപിയായ് യുദ്ധകുതുകിയെന്നപോൽ
ലീലപൂണ്ടവിടെ വിളങ്ങും ഭഗവാനോടപ്പോൾ വിരിഞ്ചൻ. (4)
gadonmarde tasmīnstava khalu
gadāyāṁ
ditibhuvo
gadāghātādbhūmau jhaṭiti patitāyāmahah bhoḥ
mṛdusmerāsyastvaṁ danujakulanirmūlanachaṇaṁ
mahācakraṁ smṛtvā karabhuvidadhāno ruruciṣe
gadonmarde tasmīnstava khalu
gadāyāṁ
ditibhuvo
gadāghātādbhūmau jhaṭiti patitāyāmahah bhoḥ
mṛdusmerāsyastvaṁ danujakulanirmūlanachaṇaṁ
mahācakraṁ smṛtvā karabhuvidadhāno ruruciṣe
ഗദോന്മർദ്ദേ തസ്മിം സ്തവ ഖലു ഗദായാം
ദിതിഭുവോ
ഗദാഘാതാദ് ഭൂമൗ ഝടിതി
പതിതായാമഹഹ, ഭോ
മൃദു സ്മേരാസ്യസ്ത്വം ദനുജകുല
നിർമ്മൂലനചണം
മഹാചക്രം സ്മൃത്വാ കരഭുവി ദധാനോ
രുരുചിഷേ (5)
ഗദായുദ്ധേ ഭഗവൻ! തവ കരങ്ങളിൽ നിന്നയ്യോ
വീണൂ, ഭൂമിയിലായുധം അസുര താഡനത്താൽ.
വിരിഞ്ഞിതു മന്ദഹാസം മുഖകമലത്തിലപ്പോൾ
അത്യദ്ഭുതം! സ്മരണമാത്രയിലങ്ങേ കരങ്ങളിലെത്തീ
സുദർശന മഹാചക്രം, അസുരനിഗ്രഹകാരകം.
ജാജ്വല്യമായ്ത്തിളങ്ങീ, ചക്രപാണിയായ് ശ്രീഹരി. (5)
tataḥ śūlaṁ kālapratimaruṣhi daitye visṛjati
tvayi chindatyenat
karakalitachakrapraharanāt
samāruṣṭo
muṣṭyā sa khalu
vitudaṁstvāṁ
samatanot
galanmāye māyāstvayi kila
jagannmohanakarīḥ
tataḥ śūlaṁ kālapratimaruṣhi daitye visṛjati
tvayi chindatyenat
karakalitachakrapraharanāt
samāruṣṭo
muṣṭyā sa khalu
vitudaṁstvāṁ
samatanot
galanmāye māyāstvayi kila
jagannmohanakarīḥ
തതഃ ശൂലം കാലപ്രതിമരുഷി ദൈത്യേ
വിസൃജതി
ത്വയിച്ഛിന്ദത്യേനത് കരകലിതചക്ര
പ്രഹരണാത്
സമാരുഷ്ടോ മുഷ്ട്യാ സ ഖലു
വിതുദംസ്ത്വാം സമതനോത്
ഗളന്മായേ മായാസ്ത്വയി കില
ജഗന്മോഹനകരീ: (6)
ചാട്ടീ ശൂലം, രണത്തിൽ, ഹിരണ്യാക്ഷനതി ക്രുദ്ധനായ്
കാലനെപ്പോൽ, ഭഗവാനു നേർക്കായതിബലം ദ്രുതം
ശ്രീ ചക്രത്താൽ പൊടിച്ചൂ ഭഗവാനതു ക്ഷണത്തിൽ.
മുഷ്ടിചുരുട്ടിയിടിച്ചൂ ഭഗവാന്റെ മെയ് നോവാനായ്
ഖലൻ, അതിക്രുദ്ധനായവൻ, അത്ഭുതം! പിന്നെയവൻ
കാണിച്ചത്രേ കപടമായാപ്രയോഗങ്ങൾ പലതരം
മായാതീതന്നു മുന്നിലും ജഗന്മോഹനവേലകൾ. (6)
bhavaccakrajyotiṣkaṇalavanipātena vidhute
tato māyāchakre
vitataghanaroṣāndhamanasam
gariṣṭhābhirmuṣṭiprahrītibhirabhighnantamasuryaṁ
svapādāṅguṣṭhena
śravaṇapadamūle niravadhīḥ
bhavaccakrajyotiṣkaṇalavanipātena vidhute
tato māyāchakre
vitataghanaroṣāndhamanasam
gariṣṭhābhirmuṣṭiprahrītibhirabhighnantamasuryaṁ
svapādāṅguṣṭhena
śravaṇapadamūle niravadhīḥ
ഭവച്ചക്ര ജ്യോതിഷ്ക്കണലവ
നിപാതേന വിധുതേ
തതോ മായാചക്രേ വിതത ഘനരോഷാന്ധമനസം
ഗരിഷ്ഠാഭിർമുഷ്ടി
പ്രഹൃതിഭിരഭിഘ്നന്തമസുരം
കരാഗ്രേണ സ്വേനശ്രവണപദമൂലേ
നിരവധീ: (7)
ദിവ്യം സുദർശനചക്രതേജസ്സി,ന്നംശകിരണങ്ങളേൽക്കവേ
നിഷ്ഫലമായ് ചമഞ്ഞല്ലോ അസുരന്റെ മായാചക്രങ്ങളെല്ലാം
നശിച്ചൂ വിവേകം, വർദ്ധിച്ചൂ കോപം, ഖലനിലപ്പോൾ
താഡിച്ചൂ വീണ്ടും മുഷ്ടിയാൽ ഭഗവാനെയവനൂക്കിൽ.
വരാഹരൂപിയാം ഭഗവാൻ തൻ മുൻകാലാം മൃദുകരങ്ങൾ
കൊണ്ടു തൊഴിച്ചൂ, ഹിരണ്യാക്ഷനെ വീണ്ടും വീണ്ടും
അവന്റെ ചെവിക്ക് താഴെ മർമ്മത്തിലതിരൂക്ഷം. (7)
mahākāyaḥ so.ayaṁ tava charaṇapātapramathito
galadrakto vaktrādapatadṛṣhibhiḥ ślāghitahatiḥ
tadā tvāmuddāmapramadabharavidyotihṛdayā
munīndrāḥ sāndrābhiḥ
stutibhiranuvannadhvaratnum
mahākāyaḥ so.ayaṁ tava charaṇapātapramathito
galadrakto vaktrādapatadṛṣhibhiḥ ślāghitahatiḥ
tadā tvāmuddāmapramadabharavidyotihṛdayā
munīndrāḥ sāndrābhiḥ
stutibhiranuvannadhvaratnum
മഹാകായ: സോfയം തവ ചരണ പാത പ്രമഥിതോ
ഗളദ് രക്തോ വക്ത്രാദ് അപതദ് ഋഷിഭി: ശ്ലാഘിതഹതി:
തദാ ത്വാമുദ്ദാമ
പ്രമദഭരവിദ്യോതിഹൃദയാ
മുനീന്ദ്രാ: സാന്ദ്രാഭി:
സ്തുതിഭി: അനുവൻ അധ്വരതനും (8)
താമരത്താരൊത്ത തവകരതാഡനത്താൽ
ഭീമാകാരനസുരൻ, വായിൽ നിന്നു
രുധിരമൊഴുക്കി വീണൂ, മൃതനായ് ഭൂമിയിൽ.
വാഴ്ത്തീ മാമുനിവൃന്ദമാകെ ഭഗവദ് വേലയിലേറെ സന്തുഷ്ടരായ് സ്തുതിച്ചൂ കീർത്തനങ്ങളാൽ
നിന്തിരുവടിയാം യജ്ഞരൂപിയെ. (8)
tvachi chhando romasvapi kuśagaṇaśchakṣuṣhi ghṛtaṁ
chaturhotāro.aṅghrau srugapi
vadane chodara iḍā
grahā jihvāyāṁ te
parapuruṣha karṇe cha chamasā
vibho somo vīryaṁ varada galadeśe.apyupasadaḥ
tvachi chhando romasvapi kuśagaṇaśchakṣuṣhi ghṛtaṁ
chaturhotāro.aṅghrau srugapi
vadane chodara iḍā
grahā jihvāyāṁ te
parapuruṣha karṇe cha chamasā
vibho somo vīryaṁ varada galadeśe.apyupasadaḥ
ത്വചി ച്ഛന്ദോ രോമസ്വപി
കുശഗണശ്ചക്ഷുഷി ഘൃതം
ചതുർഹോതാരോfങ്ഘ്രൗ സ്രുഗപി വദനേ ചോദര ഇഡാ
ഗ്രഹാ ജിഹ്വായാം തേ പര പുരുഷ!
കർണ്ണേ ച ചമസാ
വിഭോ സോമോ വീര്യം വരദ! ഗളദേശേfപി ഉപസദ: (9)
സ്തുതീച്ചൂ ഭഗവാനെ യജ്ഞരൂപത്തിൽ മഹാമുനിമാർ:
"ഗായത്രിയാം ഛന്ദസ്സുകൾ ഭവാന്റെ ചർമ്മമാകുന്നു.
രോമങ്ങൾ ദർഭകളും, കണ്ണുകൾ നറുനെയ്യുമാകുന്നു.
കാലുകൾ നാലും, നാലു ഹോതാക്കൾ; മുഖം സ്രുവം.
കർണ്ണങ്ങൾ യജ്ഞശേഷം കരുതി വയ്ക്കാൻ;
ഉദരം യജ്ഞഭോഗത്തിന്നു കലവറ, നാവ് സോമത്തിനും;
സോമരസമോ, തവ രേതസ്സുമാകുന്നൂ; യജ്ഞാന്തം
ഉപയജ്ഞങ്ങളാം ഇഷ്ടികർമ്മങ്ങളാകുന്നൂ കണ്ഠദേശം" (9)
munīndrairitiyādistavanamukharairmoditamanā
mahīyasyā mūrtyā vimalatarakīrtyā cha vilasan
svadhishṇyaṁ samprāptaḥ sukharasavihārī madhuripo
nirundhyā rogaṁ me sakalamapi
vātālayapate
munīndrairitiyādistavanamukharairmoditamanā
mahīyasyā mūrtyā vimalatarakīrtyā cha vilasan
svadhishṇyaṁ samprāptaḥ sukharasavihārī madhuripo
nirundhyā rogaṁ me sakalamapi
vātālayapate
മുനീന്ദ്രൈ: ഇത്യാദിസ്തവന
മുഖരൈർമ്മോദിതമനാ
മഹീയസ്യാ മൂർത്ത്യാ വിമലതര
കീർത്ത്യാ ച വിലസൻ
സ്വധിഷ്ണ്യം സംപ്രാപ്തസ്സുഖരസവിഹാരീ
മധുരിപോ!
നിരുന്ധ്യാ രോഗം മേ സകലമപി
വാതാലയപതേ! (10)
മാമുനികളാൽ സ്തുതിച്ചുമതിൽ തുഷ്ടിയാർന്നുജ്ജ്വലിച്ചും
മധുരിപോ! അതിവിമലകീർത്തേ, ഭവാൻ വിഹരിക്കുന്നൂ
വൈകുണ്ഠദേശേ യഥേഷ്ടം; ഏവം പ്രോജ്വലപ്രഭാവത്തിൽ
വർത്തിക്കും വാതാലയേശ! വിഷ്ണോ! തവ കൃപാകടാക്ഷാൽ
തീർത്താലുമെൻ രോഗപീഡകളെയെല്ലാം സമൂലം. (10)
No comments:
Post a Comment