Sunday, November 26, 2023

Narayaneeyam - Dasakam 21

Narayaneeyam - Dasakam 21

ദശകം 021

http://ramayanam.guruvayoor.com/Sree%20Narayaneeyam/021%20Narayaneeyam.mp3
4  m 10 s

Narayaneeyam 21  

Narayaneeyam 21

നവവർഷങ്ങളും സപ്തദ്വീപാദികളും

21.1

मध्योद्भवे भुव इलावृतनाम्नि वर्षे

गौरीप्रधानवनिताजनमात्रभाजि ।

शर्वेण मन्त्रनुतिभि: समुपास्यमानं

सङ्कर्षणात्मकमधीश्वर संश्रये त्वाम्

 

madhyod bhave bhuva ilävrita nämni varshe

gaurépradhäna vanitä jana mätra bhäji

sharvena mantra nutibhi: samupäsyamänam

sankarshanätmaka madhéçwara sançraye tväm


The Ilavrutha region situated in the middle of the earth is inhabited by women only and their chief is Gauri Devi. There Lord Siva, as half man and half woman, chants various mantras and propitiates thy in the form of Samkarshana. I also take refuge in thee who is in the form of Samkarshana.

നവവർഷങ്ങളും സപ്തദ്വീപാദികളും

മധ്യോദ്ഭവേ ഭുവ ഇലാവൃതനാമ്നി വർഷേ
ഗൗരീ പ്രധാനവനിതാ ജനമാത്രഭാജി
ശർവ്വേണ മന്ത്രനുതിഭി: സമുപാസ്യമാനം
സംകർഷണാത്മകമധീശ്വര സംശ്രയേ ത്വാം

ഭൂമണ്ഡല മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഇളാവ്രതം എന്ന ഭൂഖണ്ഡത്തിൽ സ്ത്രീജനങ്ങൾ മാത്രമേയുള്ളു. ഗൗരീദേവിയാണ് അവരെ നയിക്കുന്ന പ്രധാന വനിത. അവിടെ ശിവൻ അർദ്ധനാരീശ്വരനായി സംകർഷണ രൂപത്തിലുള്ള നിന്തിരുവടിയെ മന്ത്രധ്വനികൾ കൊണ്ട് ഉപാസിക്കുന്നു. ഭഗവാനേ, അങ്ങിനെയുള്ള അങ്ങയെ ഞാനും ശരണം പ്രാപിക്കുന്നു.

ഭൂമണ്ഡലത്തിൻ മദ്ധ്യേയുണ്ടൊരു ഭൂഖണ്ഡമിളാവ്രതം

സ്ത്രീകൾ മാത്രമുള്ളിടം; ഗൌരീദേവിയവരെ

നയിക്കുന്നു; അർദ്ധനാരീശ്വരനായി പരമശിവൻ

സംകർഷണരൂപിയാംഅങ്ങയെ ഉപാസിക്കുന്നു

മന്ത്രധ്വനികളാൽ, ഞാനുമങ്ങയെ പ്രാർത്ഥിക്കുന്നു  

 

21.2

भद्राश्वनामक इलावृतपूर्ववर्षे

भद्रश्रवोभि: ऋषिभि: परिणूयमानम् ।

कल्पान्तगूढनिगमोद्धरणप्रवीणं

ध्यायामि देव हयशीर्षतनुं भवन्तम् ॥२॥

bhadräçva nämaka ilävrita pürvavarshe

bhadra çravobhi: rishibhi: parinooyamänam

kalpänta güdha nigamod dharana pravénam

dhyäyämi deva hayçérsha tanum bhavantam


East of Ilavrutha is Bhadraaswa Varsha. There, well known sages propitiates you who is in the form of Hayagriva. You, as the horse faced Hayagriva incarnation, restored the Vedas lost in the deluge. I also meditate upon the Hayagriva form of the Lord.

 

ഭദ്രാശ്വനാമക ഇലാവ്രത പൂർവ്വവർഷേ
ഭദ്രശ്രവോഭി  ഭി: പരിണൂയമാനം
കല്പാന്ത ഗൂഢനിഗമോദ്ധരണപ്രവീണം
ധ്യായാമിദേവ ഹയശീർഷതനും ഭവന്തം

ഭഗവാനേ, ഇലാവ്രത വർഷത്തിന്റെ കിഴക്കായുള്ള ഭദ്രാശ്വവർഷത്തിൽ മംഗള കീർത്തികളാൽ പേരുകേട്ട ഋഷിമാർ ഹയഗ്രീവനായി അവിടുത്തെ സ്തുതിക്കുന്നു. പ്രളയകാലത്ത് മുങ്ങിപ്പോയ വേദങ്ങളെ വീണ്ടെടുക്കന്നതിൽ പ്രവീണനയായ, ഹയഗ്രീവനായി അവതാരമെടുത്ത ആ നിന്തിരുവടിയെ ഞാനും ധ്യാനിക്കുന്നു.

ഭഗവൻ! ഇളാവ്രതവർഷത്തിൻ കിഴക്ക് ഭദ്രാശ്വവർഷത്തിൽ

വിഖ്യാതരാം ഋഷിമാർ ഹയഗ്രീവനായങ്ങയെ സ്തുതിക്കുന്നു

പ്രളയകാലേ മുങ്ങിപ്പോയതാം വേദങ്ങളെ വീണ്ടെടുക്കുവാൻ

ഹയഗ്രീവനായവതരിച്ച ദേവാ, ഞാനുമങ്ങയെ ധ്യാനിക്കുന്നു

 

21-3

ध्यायामि दक्षिणगते हरिवर्षवर्षे

प्रह्लादमुख्यपुरुषै: परिषेव्यमाणम् ।

उत्तुङ्गशान्तधवलाकृतिमेकशुद्ध-

ज्ञानप्रदं नरहरिं भगवन् भवन्तम् ॥३॥

 

dhyäyämi dakshinagate harivarsha varshe

prahläda mukhyapurushai: parishevya mänam

uttunga shänta dhavalä kruti meka shuddha-

jnänapradam naraharim bhagavan bhavantam

 

South of Ilavrutha is the Hari Varsha region where you reign as Narasimha. Great devotees such as Prahalad and others serve you there. I also meditate upon that peaceful and immaculate man-lion form of yours known to impart the most superior knowledge of the self.


ധ്യായാമി ദക്ഷിണഗതേ ഹരിവർഷവർഷേ
പ്രഹ്ളാദ മുഖ്യപുരുഷൈ: പരിഷേവ്യമാണം
ഉത്തുംഗശാന്തധവലാകൃതിമേകശുദ്ധ -
ജ്ഞാനപ്രദം നരഹരിം ദഗവൻ ഭവന്തം

അല്ലയോ ഭഗവൻ, ഇളാവ്രതത്തിന്റെ തെക്ക് ഹരിവർഷമെന്ന ഭൂഖണ്ഡത്തിൽ പ്രഹ്ലാദൻ മുതലായ ഭക്തോത്തമൻമാർ അവിടുത്തെ നരസിംഹ രൂപത്തിൽ സേവിക്കുന്നു. അത്യുന്നതവും ശാന്തവും നിർമ്മലവുമായ സ്വരൂപമാർന്നവനും, ശുദ്ധമായ ആത്മജ്ഞാനം പ്രദാനം ചെയ്യുന്നവനുമായ നരഹരി രൂപമാർന്ന  നിന്തിരുവടിയെ ഞാനും ധ്യാനിക്കുന്നു.

ഇളാവ്രതത്തിന്നു തെക്കായി ഹരിവർഷത്തിൽ പ്രഹ്ളാദനും

മറ്റു ഭക്തരും അങ്ങയെ നരസിംഹരൂപത്തിൽ സേവിക്കുന്നു

അത്യുന്നതമാം ശാന്തനിർമ്മല സ്വരൂപം! ആത്മജ്ഞാനം

പ്രദാനം ചെയ്യുമാ നരഹരിരൂപത്തെ ഞാനും ധ്യാനിക്കുന്നു  

 

21.4

वर्षे प्रतीचि ललितात्मनि केतुमाले

लीलाविशेषललितस्मितशोभनाङ्गम् ।

लक्ष्म्या प्रजापतिसुतैश्च निषेव्यमाणं

तस्या: प्रियाय धृतकामतनुं भजे त्वाम् ॥४॥

 

varshe pratéchi lalithätmani ketumäle

leelä viçesha lalita smita çobha nängam

lakshmyä prajäpati sutaiçcha nishevya mänam

tasyä: priyäya dhritakämatanum bhaje tväm


West of Ilavrutha is the most enchanting Kethumala Varsha. There you have taken the form of Cupid, Kamadeva, the God of love. You perform special Leela escapades sporting a captivating smile to the delight of Lakshmi Devi and she serves you along with the sons of Prajapati. I also worship thee in the form of Kamadeva.വർഷേ

പ്രതീചി ലലിതാത്മനി കേതുമാലേ
ലീലാവിശേഷ ലലിത സ്മിതശോഭനാംഗം
ലക്ഷ്മ്യാ പ്രജാപതി സുതൈശ്ച നിഷേവ്യമാണം
തസ്യാ: പ്രിയായ ധൃതകാമതനും ഭജേ ത്വാം

ഭഗവാനേ ഇളാവ്രതത്തിന്റെ പടിഞ്ഞാറ് മനോഹരമായ കേതുമാലവർഷത്തിൽ വൈശിഷ്യമാർന്ന ലീലകൾ കൊണ്ടും മനോജ്ഞമന്ദഹാസചാരുതകൊണ്ടും കാമദേവനായി പ്രശോഭിക്കുന്ന അവിടുത്തെ ലക്ഷ്മീദേവിയും പ്രജാപതിയുടെ പുത്രന്മാരും സേവിക്കുന്നു. ലക്ഷ്മീദേവിയുടെ പ്രീതിക്കായി കാമദേവന്റെ രൂപം ധരിച്ച നിന്തിരുവടിയെ ഞാനും ഭജിക്കുന്നു.

ഇളാവ്രതത്തിന്നു പടിഞ്ഞാറ് മനോജ്ഞമാം

കേതുമാലവർഷത്തിൽ വിശിഷ്ടലീലയാലും

മധുരമന്ദഹാസത്താലും കാമദേവനായി

പ്രാശോഭിക്കുമങ്ങയെ ലക്ഷ്മീദേവിയും

പുത്രന്മാരും സേവിക്കുന്നു; ലക്ഷ്മീ പ്രീതിക്കായ്

കാമദേവരൂപിയായ ഭഗവാനെ ഭജിക്കുന്നു ഞാനും



21.5

रम्ये ह्युदीचि खलु रम्यकनाम्नि वर्षे

तद्वर्षनाथमनुवर्यसपर्यमाणम्

भक्तैकवत्सलममत्सरहृत्सु भान्तं

मत्स्याकृतिं भुवननाथ भजे भवन्तम्

 

ramye hyudéchi khalu ramyaka nämni varshe

tad varshanätha manuvarya saparya mänam

bhaktaika vatsala mamatsara hrutsu bhäntam

matsyäkritim bhuvana nätha bhaje bhavantam

Oh! Lord of the universe, North of Ilavrutha is Ramyaka Varsha where you have taken the famous Malsya avatar –the fish form. There Vaivaswata Manu, the kind of that region worships you in that form. I also worship thee who is very affectionate to your devotees who are free from the any sense of competition with anyone else.


രമ്യേfപ്യൂദീചി ഖലു രമ്യകനാമ്നി വർഷേ
തദ്വർഷനാഥമനുവര്യ സപര്യമാണം
ഭക്തൈകവത്സലമമത്സരഹൃത്സു ഭാന്തം
മത്സ്യാക്യതിം ഭുവനനാഥ ഭജേ ഭവന്തം

അല്ലയോ ഭുവനനാഥാ, ഇളാവ്രതത്തിന്റെ വടക്കുഭാഗത്ത് അതിസുന്ദരമായ രമ്യക വർഷത്തിൽ അവിടത്തെ നാഥനായ വൈവസ്വതമനു മത്സ്യരൂപത്തിലുള്ള നിന്തിരുവടിയെ പൂജിക്കുന്നു. മാത്സര്യഭാവം തീണ്ടാത്ത ഭക്തരിൽ അത്യന്തം വാത്സല്യമുള്ള,  മത്സ്യരൂപിയായ അവിടുത്തെ ഞാനും ഭജിക്കുന്നു.

ഇളാവ്രത വർഷത്തിന്നു വടക്ക് അതിസുന്ദരമാം

രമ്യകവർഷത്തിൽ വൈവസ്വതമനു പൂജിക്കുന്നൂ

മത്സ്യരൂപത്തിലങ്ങയെ; മാത്സര്യഭാവമില്ലാത്ത

ഭക്തരിൽ വത്സല്യമോടെ വിളങ്ങും മത്സ്യരൂപിയാം

ഭഗവാനേ, അവിടുത്തെ ഭജിക്കുന്നു ഞാനും


21.6

वर्षं हिरण्मयसमाह्वयमौत्तराह-

मासीनमद्रिधृतिकर्मठकामठाङ्गम् ।

संसेवते पितृगणप्रवरोऽर्यमा यं

तं त्वां भजामि भगवन् परचिन्मयात्मन् ॥६॥

 

varsham hiranmaya samähva yamouttaräha-

mäséna madri dhritikarmatha kämathangam

sansevate pitrugana pravaro aryama yam

tam tväm bhajämi bhagavan parachinmayätman


North of Ramyaka Varsha is Hiranmaya Varsha where you have taken the form of a divine tortoise, Kurma, who efficiently supported the mountain Mandarah. There the chief of ancestors, Aryama worships you in that form. I also worship the Supreme Lord, Para brahma, appeared as a Kurma. 


വർഷം ഹിരണ്മയ സമാഹ്വയമൗത്തരാഹ-
മാസീന മദ്രി ധൃതി കർമ്മഠ കാമഠാങ്ഗം
സംസേവതേ പിതൃഗണപ്രവരോfര്യമാ യം
തം ത്വാം ഭജാമി ഭഗവൻ പര ചിന്മയാത്മൻ

രമ്യകവർഷത്തിനു വടക്കുള്ള ഹിരണ്മയ വർഷത്തിൽ മന്ദരപർവ്വതത്തെ സാമർത്ഥ്യപൂർവ്വം ധരിച്ച ആമയുടെ രൂപത്തിലുള്ള നിന്തിരുവടിയെ പിതൃക്കളിൽ പ്രധാനിയായ ആര്യമാവ് പൂജിക്കുന്നു. കൂർമ്മ രൂപമെടുത്ത അല്ലയോ പരബ്രഹ്മസ്വരൂപിയായ ഭഗവാനേ, ഞാനും അവിടുത്തെ ഭജിക്കുന്നു.

രമ്യകവർഷത്തിന്നും വടക്ക് ഹിരണ്മയവർഷത്തിൽ

മന്ദരപർവ്വതത്തെ ധരിച്ച കൂർമ്മരൂപത്തിലങ്ങയെ

പിതൃക്കളിൽ പ്രധാനിയാം ആര്യമാവ് പൂജിക്കുന്നുവല്ലോ

കൂർമ്മരൂപിയാം പരബ്രഹ്മമേ നിന്നെ ഞാനും ഭജിക്കുന്നു   

 


21.7

किञ्चोत्तरेषु कुरुषु प्रियया धरण्या

संसेवितो महितमन्त्रनुतिप्रभेदै: ।

दंष्ट्राग्रघृष्टघनपृष्ठगरिष्ठवर्ष्मा

त्वं पाहि बिज्ञनुत यज्ञवराहमूर्ते ॥७॥

 

kim chottareshu kurushu priyayä dharanyä

sansevito mahitha mantra nuti prabhedai:

damshträgra ghrushta ghana prushtha garishtha varshma

tvam pähi bijnanuta yagyavaräha murte


In the Northern most Uttara Kuru region, goddess Earth serves you in the form of a divine boar, Varaha. Bhumi Devi, your consort, propitiates you with wonderful and soul stirring hymns. You are adored by the wise sages as Yajna Varaha Murti and Your body is so huge that your canine tooth touches the sky. Please rescue and protect me.

 

കിം ചോത്തരേഷു കുരുഷു പ്രിയയാ ധരണ്യാ
സംസേവിതോ മഹിത മന്ത്രനുതി പ്രഭേദൈ:
ദംഷ്ട്രാഗ്ര ഘൃഷ്ട ഘന പൃഷ്ട ഗരിഷ്ഠ വർഷ്മാ
ത്വം പാഹി വിജ്ഞനുത യജ്ഞവരാഹമൂർത്തേ

ഏറ്റവും വടക്കുഭാഗത്തുള്ള ഉത്തരകുരു എന്ന ഭൂഖണ്ഡത്തിൽ മഹിത മന്ത്രസ്തുതി വിശേഷങ്ങളാൽ അവിടുത്തെ പ്രിയയായ ഭൂമീദേവി യജ്ഞവരാഹരൂപിയായ അവിടുത്തെ നന്നായി സേവിക്കുന്നു. മേഘം മുട്ടുന്ന  ദംഷ്ട്രകളും വലിയ ദേഹവുമായി വരാഹാവതാരമെടുത്ത ഭഗവാനേ, ജ്ഞാനികൾ സമ്മതിക്കുന്ന യജ്ഞമൂർത്തിയായ അവിടുന്ന് ശരണം തന്ന് രക്ഷിക്കണേ!

 

വടക്കേ അറ്റത്തുള്ള ഉത്തരകുരു ഭൂഖണ്ഡത്തിലങ്ങേ

പ്രേയസി ഭൂമിദേവി വരാഹരൂപിയാമവിടുത്തെ

മഹിതങ്ങളാം മന്ത്രസ്തുതികളാൽ  പൂജിക്കുന്നു.

മേഘംമുട്ടും വലുപ്പത്തിൽ തേറ്റയോടെ ഭീമാകാരമാർന്ന

വരാഹരൂപമെടുത്തവതരിച്ച ഭഗവാനേ രക്ഷിക്കാണേ    

 

21.8

याम्यां दिशं भजति किंपुरुषाख्यवर्षे

संसेवितो हनुमता दृढभक्तिभाजा

सीताभिरामपरमाद्भुतरूपशाली

रामात्मक: परिलसन् परिपाहि विष्णो

 

yämyäm disham bhajati kimpurushäkhya varshe

samsevito hanumatä dridha bhaktibhäja 

seetäbhiräma paramädbhuta rüpashälé

ramätmaka: parilsan paripähi vishno

South of Ilavrutha in the region of Kim purusha Varsha, your ardent devotee, Hanuman worships you in the form of Sri Rama with unwavering attention. There the resplendent avatar of thee, Sri Rama is reigning the Kim purusha region along with Sita Devi. May I be rescued by the Lord Vishnu who appeared as Sri Rama. 



യാമ്യാം ദിശംഭജതി കിംപുരുഷാഖ്യവർഷേ
സംസേവിതോ ഹനുമതാ ദൃഢ ഭക്തിഭാജാ
സീതാഭിരാമ പരമാദ്ഭുതരൂപശാലീ
രാമാത്മക: പരിലസൻ പരിപാഹി വിഷ്ണോ

ഇളാവ്രതത്തിന് തെക്കുഭാഗത്ത് കിംപുരുഷവർഷത്തിൽ സുദൃഢ ഭക്തനായ ഹനുമാൻ ശ്രീരാമരൂപത്തിലുള്ള ഭഗവാനെ സേവിക്കുന്നു. മനോജ്ഞവും ജാജ്വല്യമാനവുമായ സീതാസഹിതരാമവിഗ്രഹരൂപത്തിൽ ശ്രീരാമന്റെ സ്വരൂപമായി കിംപുരുഷവർഷത്തിൽ വിലസുന്ന ഭഗവാനേ, മഹാവിഷ്ണോ, ഭഗവാനേ, രക്ഷിക്കേണമേ!

ഇളാവ്രതത്തിന്നു തെക്കായുള്ള കിംപുരുഷവർഷത്തിൽ

ഭക്തശിരോമണി ഹനുമാൻ ശ്രീരാമരൂപത്തിലങ്ങയെ

സേവിക്കുന്നു; സീതാസഹിതരാമവിഗ്രഹമായവിടെ

പ്രോജ്വലത്തായ് വിളങ്ങും മഹാവിഷ്ണോ! രക്ഷിക്കണേ  


21.9.

श्रीनारदेन सह भारतखण्डमुख्यै-

स्त्वं साङ्ख्ययोगनुतिभि: समुपास्यमान: ।

आकल्पकालमिह साधुजनाभिरक्षी

नारायणो नरसख: परिपाहि भूमन् ॥९॥

 

çré näraden saha bhärata khanda mukhyai-

stvam sänkhya yoganutibhi: samupäsyamäna:

akalpakälamiha sadhujanäbhirakshé

näräyano narasakha: paripähi bhüman


You are being served and propitiated by Narada and other sages in Bharata Varsha and meditated upon by practicing Samkhya Yoga and by following Yoga Sastra. You are present in Bharatha Varsha till deluge as Narayana, the close confidant of Nara, the man, to protect the virtuous. Lord protect me!.


ശ്രീ നാരദേന സഹ ഭാരതഖണ്ഡ മുഖ്യൈ -
സ്ത്വം സാംഖ്യയോഗനുതിഭി: സമുപാസ്യമാന:
ആകൽപകാലമിഹ സാധുജനാഭി രക്ഷീ
നാരായണോ നരസഖ: പരിപാഹി ഭൂമൻ

ശ്രീ നാരദമുനിയുമൊരുമിച്ച് ഭാരതവർഷത്തിലെ സുപ്രധാനികളായ സകലരും സാംഖ്യയോഗമനുസരിച്ചും യോഗശാസ്ത്ര മാർഗ്ഗത്തിലൂടെയും അവിടുത്തെ സേവിക്കുന്നു. ഈ ഭൂഖണ്ഡത്തിൽ കല്പാന്തം വരെ സാധുജന സംരക്ഷചെയ്ത് നരനു സഖാവായി വർത്തിക്കുന്ന നാരായണാ, ഭഗവാനേ, രക്ഷിക്കേണമേ!

 

ശ്രീനാരദനടക്കം ഭാരതവർശത്തിലെ പ്രമുഖരാമെല്ലാവരും,

അങ്ങയെ സേവിക്കുന്നൂ സംഖ്യ-യോഗ മാർഗ്ഗങ്ങളിൽ

ഭാരതവർഷത്തിൽ നരനു സഖനായ് കൽപ്പാന്തകാലംവരെ

സാധുജനസംരക്ഷ ചെയ്യും നാരായണാ! വിഭോ! രക്ഷിക്കണേ!  



21-10

प्लाक्षेऽर्करूपमयि शाल्मल इन्दुरूपं

द्वीपे भजन्ति कुशनामनि वह्निरूपम् ।

क्रौञ्चेऽम्बुरूपमथ वायुमयं च शाके

त्वां ब्रह्मरूपमपि पुष्करनाम्नि लोका:

plakshe arkarüpamayi çälmala indurüpam

dweepe bhajanti kuçanämani vahni rüpam

kraunche amburüpamatha väyumayam cha çake

tväm brahmarüpamapi pushkara nämni lokä:

Lord! You are being worshipped in the Plaksha Dweepa as the Sun and in the Salmala Dweepa as the Moon. In the Kusanami Dweepa, you are worshipped as the Fire and in the Krouncha Dweepa as the Water. In the Saka Dweepa, you are worshipped as the Air and in the Pushkara Dweepa, as Brahma.

പ്ലാക്ഷേfർക്ക രൂപമയി ശാല്മല ഇന്ദുരൂപം
ദ്വീപേ ഭജന്തി കുശനാമനി വഹ്നിരൂപം
ക്രൗഞ്ചംfബുരൂപമഥ വായു മയം ച ശാകേ
ത്വാം ബ്രഹ്മരൂപമയി പുഷ്ക്കരനാമ്നി ലോകാ:

ഭഗവാനേ ഭക്തർ അവിടുത്തെ ഭജിക്കുന്നത് പ്ലാക്ഷദ്വീപത്തിൽ സൂര്യരൂപത്തിലും ശാൽമല ദ്വീപത്തിൽ ചാന്ദ്രരൂപത്തിലും കുശനാമി ദ്വീപിൽ അഗ്നിരൂപത്തിലും, ക്രൗഞ്ചദ്വീപത്തിൽ ജലരൂപത്തിലും ശാകദ്വീപത്തിൽ വായുരൂപത്തിലും പുഷ്ക്കര ദ്വീപത്തിൽ ബ്രഹ്മരൂപത്തിലുമാണ്.

ഭജിക്കുന്നു ഭക്തർ പ്ലാക്ഷദ്വീപിലങ്ങയെ സൂര്യനായി

ശാൽമലദ്വീപിൽ ചന്ദ്രനായ്; കുശനാമദ്വീപിലഗ്നിയായ്

ക്രൌഞ്ചദ്വീപിൽ ജലമായ്; ശാകദ്വീപിൽ വയുവായ്

പിന്നെ പുഷ്ക്കരദ്വീപിലങ്ങയെ ബ്രഹ്മരൂപത്തിലും



21. 11

सर्वैर्ध्रुवादिभिरुडुप्रकरैर्ग्रहैश्च

पुच्छादिकेष्ववयवेष्वभिकल्प्यमानै: ।

त्वं शिंशुमारवपुषा महतामुपास्य:

सन्ध्यासु रुन्धि नरकं मम सिन्धुशायिन् ॥११॥

 

sarvair dhruvädibhi rudu prakrair grahaiçcha

puchchhädikeshwa vayaveshwabhi kalpyamanai:

tvam çimçumära vapusha mahatä mupäsya:

sandhyäsu rundhi narakam mama sindhu çäyin

Oh! Lord who art reclines in the milky ocean, your devotees worship you by imagining a cosmic form of you with limbs and tail, by aligning the pole star Dhruva, and constellations other stars to create Simsumara, Your incarnation as Fish. Enlightened ones worship you in that form at all the three Sandhyas. I appeal to you to eradicate all my afflictions.



സർവ്വൈർ ധ്രുവാദിഭി രുഡു പ്രകരൈർ ഗ്രഹൈശ്ച
പുച്ഛാദികേഷ്വ വയവേഷ്വഭി കൽപ്യമാനൈ:
ത്വം ശിംശുമാരവപുഷാ മഹതാ മുപാസ്യ:
സന്ധ്യാസു രുന്ധി നരകം മമ സിന്ധു ശായിൻ

അല്ലയോ പാൽക്കടലിൽ ശയിക്കുന്ന ഭഗവാനേ, ധ്രുവ നക്ഷത്രാദി സമൂഹങ്ങളെ വാൽ തുടങ്ങിയ വിവിധാവയവങ്ങളുടെ രൂപത്തിൽ സങ്കൽപ്പിച്ച് സൂര്യ ചന്ദ്രാദികളെയും ചേർത്ത്  ശിംശുമാരനെന്ന മത്സ്യത്തിന്റെ രൂപത്തിൽ ഭഗവാനെ മൂന്നു സന്ധ്യകളിലും ഭക്തൻമാർ ഉപാസിക്കുന്നു. അങ്ങിനെയുള്ള ഭഗവാൻ എന്റെയീ നരകദുഖത്തെ ഇല്ലാതാക്കണേ!

 

പാൽക്കടലിൽ പള്ളികൊള്ളും ഭഗവാനേ! ത്രിസന്ധ്യകളിലും

ഭക്തന്മാരങ്ങയെ ശിംശുമാരനെന്ന മത്സ്യത്തിന്റെ രൂപത്തിൽ

പൂജിക്കുന്നു; ധ്രുവനക്ഷത്രാദികളേയും സൂര്യചന്ദ്രൻമാരെയും

മത്സ്യാവതാരത്തിന്നവയവങ്ങളായി സങ്കൽപ്പിച്ചുപാസിക്കുന്നു

ഏവം വിളങ്ങും ഭഗവാനേ എന്റെയീ നരകദുഖങ്ങളകറ്റണേ !



21.12

पातालमूलभुवि शेषतनुं भवन्तं

लोलैककुण्डलविराजिसहस्रशीर्षम् ।

नीलाम्बरं धृतहलं भुजगाङ्गनाभि-

र्जुष्टं भजे हर गदान् गुरुगेहनाथ ॥१२॥

 

patäla mula bhuvi sheshtanum bhavantam

lolaika kundala viräji sahasra shirsham 

neelambaram dhritahalam bhujagänganäbhir

jushtam bhaje hara gadän gurugehanätha


Lord! You are Adishesha reigning in the extreme of the netherworlds, Patala and I prostrate before you. There your thousand hoods get illuminated with the sheen of your vibrating single ear ring. There You are seen served by beautiful Naga ladies, wearing a blue garment, holding a plough as your weapon.

Lord of Guruvayur, please obliterate my illnesses. 

 

പാതാല മൂല ഭുവി ശേഷതനും ഭവന്തം
ലോലൈക കുണ്ഡലവിരാജി സഹസ്രശീർഷം
നീലാംബരം ധൃതഹലം ഭുജഗാങ്ഗനാഭിർ
ജുഷ്ടം ഭജേ ഹര ഗദാൻ ഗുരുഗേഹനാഥ

ഭഗവാനേ, പാതാളത്തിന്റെ അടിത്തട്ടിൽ അവിടുന്ന് സദാ ഇളകിയാടുന്ന ഒറ്റകുണ്ഡലത്തിന്റെ തിളക്കമേറ്റ് വിളങ്ങുന്ന  ആയിരം ശിരസ്സുകളുള്ള ആദിശേഷനെ ഞാൻ നമസ്ക്കരിക്കുന്നു. നീലാംബരം ധരിച്ച് കലപ്പയാകുന്ന ആയുധമേന്തി നാഗസ്ത്രീകളാൽ പരിസേവിതനായി നിലകൊള്ളുന്ന ആദിശേഷരൂപനായ നിന്തിരുവടിയെ ഞാൻ സേവിക്കുന്നു. ഗുരുവായൂരപ്പാ എന്റെ രോഗങ്ങളെ ഇല്ലാതാക്കണേ!

പാതാളത്തിന്നടിത്തട്ടിൽ സദാ ഇളകിയാടും ഒറ്റക്കുണ്ഡലത്തിൻ

സുവർണ്ണത്തിളക്കമേറ്റുവിളങ്ങുമായിരം ശിരസ്സുള്ളയാദിശേഷനെ

നമസ്കരിക്കുന്നു ഞാൻ; നീലാംബരധാരിയായ് നാഗതരുണിമാരാൽ

പരിസേവിതനാകുമാദിശേഷരൂപനാമങ്ങയെ സേവിച്ചിടട്ടെ ഞാൻ!

ഗുരുവായൂരപ്പാ! ഭഗവാനേ! എന്റെ രോഗങ്ങളില്ലാതാക്കണേ സമൂലം!

   

No comments:

Post a Comment